എന്റെ മോൾ രക്ഷപെടുമല്ലോ എന്നോർത്ത് ഗതികേട് കൊണ്ടായിരുന്നു മോളെ ആ..

തനിയെ
(രചന: Noor Nas)

അമ്മേ അച്ഛൻ ഇന്നി എന്നാ വരുവാ.?
ലക്ഷ്മി മോളുടെ ചോദ്യം കേട്ടപ്പോൾ സുനിത ഒന്നും മിണ്ടിയില്ല..

കാരണം മോളുടെ പതിവുള്ള ചോദ്യമാണ് ഇത്.. എങ്കിലും പതിവുള്ള മോളുടെ ആ ചോദ്യത്തിന് സുനിതയുടെ കയ്യിലും ഉണ്ട്‌ പ്രതിക്ഷയുള്ള ഒരു ഉത്തരം.

വരും മോളെ നമ്മുടെ അമ്പലത്തിലെ ഉത്സവം ഒന്നു തുടങ്ങിക്കോട്ടെ പക്ഷെ വർഷങ്ങൾ അഞ്ചു കഴിഞ്ഞു ഉത്സവവും
അഞ്ചു കഴിഞ്ഞു..

എന്നിട്ടും സുനിതയുടെ വീട്ടിലേക്കുള്ള ആ ഇടവഴികൾ ഇപ്പോളും ശൂന്യമാണ്.. സുനിത അഞ്ചു മാസം ലക്ഷ്മി മോളെ ഗർഭം ധരിച്ചിരിക്കുബോൾ പോയതാണ് രാജാൻ. ഇപ്പോൾ മോൾക്ക്‌ ആറു വയസായി..

സുനിത ഓർക്കുന്നു അന്ന് ഈ പടികൾ ഇറങ്ങി പോകാൻ നേരത്ത് രാജേട്ടന്റെ നെഞ്ചിൽ വീണു പൊട്ടിക്കരഞ്ഞു ക്കൊണ്ട്.

സുനിത. ഇന്നി എന്നാ ചേട്ടൻ ഇങ്ങോട്ട്.?

രാജൻ. ഊര് തെണ്ടിയുള്ള കച്ചോടമല്ലേ മോളെ ഒരിടത്തെ ഉത്സവം കഴിഞ്ഞാൽ വേറെ ഒരിടത്തു അത് കഴിയുബോൾ ആകും ആരെങ്കിലും പറയുക..

വേറെ ഏതോ ഒരിടത്തു ഉത്സവം നടക്കുന്നുണ്ട് എന്ന്.. പിന്നെ അടുത്ത ഓട്ടം അവിടെത്തേക്ക് ആയിരിക്കും…

സുനിത ഈ ഓട്ടത്തിന് ഇടയിൽ രാജേട്ടൻ ഒരു കാര്യം മറക്കുന്നു നമ്മുടെ ജീവിതത്തെ.

രാജൻ. എല്ലാം നിന്നക്കും നമ്മുക്ക് ഉണ്ടാകാൻ പോകുന്ന കുഞ്ഞിനും വേണ്ടിയല്ലേ മോളെ…

പിന്നെ മോളുടെ കയ്യിൽ ഉള്ള ആ വള ഒന്നു ഊരീ തരണം.. ഇന്നി അങ്ങോട്ട്‌ ഉത്സവങ്ങളുടെ കാലമാണ് കുറേ കളിപ്പാട്ടാങ്ങളും ബലൂണുകളും വാങ്ങിക്കണം..

പണയം വെക്കുന്നില്ല വിൽക്കാ വെറുതെ എന്തിനാ പലിശ കൊടുക്കുന്നെ.?

കച്ചോടം ക്കൊണ്ട് കിട്ടുന്ന ലാഭത്തിൽ. ഇതിലും വലിയ ഒരു വള ഞാൻ നിന്നക്ക് പണിഞ്ഞു തരും സത്യം..

സുനിത അമ്മയെ നോക്കി..

അടുക്കള വാതിലിന്റെ മറവിൽ നിന്നും കണ്ണുകൾ തുടച്ചു ക്കൊണ്ട് സുനിതയോട് കൊടുക്ക്‌ എന്ന അർത്ഥത്തിൽ തലയാട്ടുന്ന അമ്മ..

ശേഷം അമ്മ മോന് ഇവിടെ എങ്ങാനും വല്ല ജോലിയും നോക്കിക്കുടെ. വല്ല കൂലി പണിയോ മറ്റോ?

അതാണെങ്കിൽ ഒരിടത്തു സ്ഥിരമായി നിന്ന് ജോലി നോക്കാലോ ഇതിപ്പോ..?

പോയാ ഒരു പോക്കാ പിന്നെ എന്നാ തിരിച്ചു വരിക എന്ന് ഒരു നിശ്ചയയവുമില്ല… കൊടുക്കാൻ സ്വർണവും പണവും ഇല്ലാത്തത് കൊണ്ടാണ്.

ഒന്നും വേണ്ടാ എന്ന് പറഞ്ഞ് ബ്രോക്കൻ കുട്ടപ്പൻ വഴി വന്ന ബന്ധത്തിന്.
മനസില്ലാ മനസോടെ ആ അമ്മ സമ്മതം മുള്ളിയത്..

മിച്ചറിലെ കടല പെറുക്കി തിന്നുന്ന ഇടയിൽ കുട്ടപ്പൻ എന്റെ ഭവാനിയമ്മേ ഒന്നും കൊടുക്കാതെ രാപകൽ വിശ്രമം പോലും ഇല്ലാതെ അദ്ധ്വാനിക്കുന്ന ഇതുപോത്തെ ചെറുക്കനെ ഇന്നി എവിടുന്ന് കിട്ടാനാ.?

ഒരീസം എന്തോരം കളിപാട്ടവും ബലൂണും
അവൻ വിൽക്കുന്നുണ്ട് എന്ന് ഭവാനി അമ്മയ്ക്ക് അറിയോ.? ഉത്സവം കോടിറിയാൽ..

അവന്റെ പണപെട്ടിയിൽ നോട്ടുകൾ മഴപോലെ വന്ന് വീണു നിറയും..

അമ്മ. ചെക്കന് പെണ്ണിനെ കാണേണ്ടേ.?

കുട്ടപ്പൻ. ഹോ എന്തിന് അതൊക്കെ അവൻ അങ്ങ് കണ്ടു കഴിഞ്ഞു..

അമ്മ. എവിടുന്ന്? ഇന്നാള് ഉത്സവ പറമ്പിൽ വെച്ചോ എങ്ങാണ്ടോ കണ്ടു എന്ന് പറഞ്ഞു.. അന്ന് തൊട്ട് ചെരിപ്പിൽ ഒട്ടിപിടിച്ചു ടാർ പോലെ അവൻ എന്റെ പിറകെ തന്നേ.

കുട്ടൻ. കുറച്ചൂടി മിച്ചർ കൈയിൽ വാരി എടുത്ത ശേഷം എഴുനേറ്റ് കൊണ്ട്.

ഇന്നി ഒന്നും ആലോചിക്കേണ്ട അമ്മ ഇതങ്ങു സമ്മതിച്ചേക്ക്.. മണ്ടത്തരം കാണിച്ചു ഈ ബന്ധം വേണ്ടാ എന്ന് വെച്ചാൽ ഉണ്ടല്ലോ അതിന്റെ നഷ്ട്ടം നിങ്ങൾക്ക് തന്നെയാ..

പഴയതൊക്കെ ആലോചിരിക്കുന്ന സുനിതയുടെ താടിയിൽ പിടിച്ച് കുലുക്കി ക്കൊണ്ട്. ലക്ഷ്മി മോൾ എന്താ അമ്മേ..?

സുനിത കണ്ണുകൾ തുടച്ചു ക്കൊണ്ട് ഒന്നുമില്ല. മോളെ. വീടിന്റെ വേലി കടന്ന് വരുന്ന അമ്മ.

കരഞ്ഞുകൊണ്ട് എന്തക്കയോ പിറു പിറുക്കുന്നുണ്ട്.. വാതിൽ പടിയിൽ മോളെയും മടിയിൽ ഇരുത്തി ഇരിക്കുന്ന സുനിത.. അമ്മ സുനിതയെ നോക്കി. വിങ്ങി പൊട്ടിക്കൊണ്ട്.

മോൾ അറിഞ്ഞോ? രാജനെ തേക്കെതിലെ ശിവൻ കോഴിക്കോട്ടു വെച്ചു കണ്ടത്രേ.. ആ കണ്ട കാഴ്ച അത്ര നല്ല കാഴ്ച അല്ല എന്നാ ശിവൻ പറഞ്ഞെ..?

ഇപ്പോ പൊറുതി ഏതോ തമിഴത്തി പെണ്ണിന് ഒപ്പം ആണത്രേ.? അവരുടെ കല്യാണം കഴിഞ്ഞു എന്ന ഒരു ശ്രുതിയും ഉണ്ട്‌.. നമ്മൾ ചതിക്കപ്പെട്ടല്ലോ മോളെ..?

അതും പറഞ്ഞ് വാതിൽക്കൽ ഇരിക്കുന്ന സുനിതയുടെ കാലിൽ വീണ് കരയുന്ന അമ്മ..

അപ്പോൾ സുനിതയുടെ
കണ്ണിൽ കണ്ട നേർത്ത പുഞ്ചിരി ആ പുഞ്ചിരിക്ക് ഏത് അർത്ഥം നൽകണം എന്ന് അറിയാതെ അമ്മ

അവളെ തന്നേ നോക്കി പൊട്ടി കരഞ്ഞു ക്കൊണ്ട് അമ്മ എന്റെ മോൾ രക്ഷപെടുമല്ലോ എന്നോർത്ത് ഗതികേട് കൊണ്ടായിരുന്നു മോളെ ആ നാറിക്ക് നിന്നെ കെട്ടിച്ചു കൊടുത്തത്..

ലക്ഷ്മി മോളെയും എടുത്ത് വാതിൽ പടിക്കൽ നിന്നും സുനിത എഴുനേൽക്കുബോൾ ലക്ഷ്മി മോൾ.

എന്ത് പറ്റി അമ്മേ അച്ഛന്..

സുനിത അവളുടെ തല തന്നിലേക്ക് ചേർത്ത് പിടിച്ച് ക്കൊണ്ട്. മോളുടെ അച്ഛൻ മരിച്ചു പോയി. കൂടെ നമ്മുടെ ഈ കാത്തിരിപ്പും.

ഇന്നി നമ്മൾ തനിച്ചാണ് മോളെ.. ഇന്നി അച്ഛനെ ചോദിച്ച് എന്റെ മോൾ എന്നെ വിഷമിപ്പിക്കരുത്..

ഇല്ലാ അമ്മേ എന്ന് പറഞ്ഞ് ക്കൊണ്ട് ലക്ഷ്മി മോൾ സുനിതയുടെ കവിളിൽ മുത്തം നൽകുബോൾ…

വീണ്ടുമൊരു ഉത്സവത്തിനായി ആ നാട്ടിലെ അമ്പലത്തിൽ കോടിയേറ്റം.. നടക്കുകയായിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *