പെൺകുട്ടികൾ ആയാൽ ഇത്തിരി അടുക്കവും ഒതുക്കവും വേണം, അശ്വതി കൈയിൽ..

കോഴി
(രചന: Noor Nas)

ചിറി പാഞ്ഞു വന്ന കല്ല് മാവിൽ തുങ്ങി കിടക്കുന്ന മങ്ങായെ ചുംബിച്ചു ക്കൊണ്ട് വീടിന്റെ രണ്ടാം നിലയിലെ ഓടിന് മുകളിൽ വന്ന് വീണ ശേഷം ഉരുണ്ടു ഉരുണ്ടു. വന്ന് താഴെ വിഴുന്ന ശബ്‌ദം കേട്ടാണ്

മാധവിയമ്മ . അടുക്കളയിൽ നിന്നും ഓടി ഉമ്മറത്തേക്ക് വന്നത്… ഗേറ്റിന് പുറത്തെ വഴിയിൽ രണ്ടാമത്തെ കല്ല് കൈയിൽ പിടിച്ച് . ഉന്നം നോക്കി നിൽക്കുന്ന അശ്വതി..

മാധവിയമ്മയ്ക്ക് ദേഷ്യം അങ്ങ് കാൽ വിരലിൽ നിന്നും തല വരെ ഇരച്ചു കയറി.. സ്കൂളിലേക്ക് പോകുന്ന വഴിക്കും വരുന്ന വഴിക്കും ഈ പെണ്ണിന് ഇത് തന്നെയാണ് ജോലി..

ഇതിന്റെ മുഖം ഒന്നു നേരാവണം കാണാൻ വേണ്ടി കാത്ത് നിൽക്കുകയായിരുന്നു ഞാൻ

എന്റെ മാവ് കാണുബോൾ ഇവൾക്ക് എന്താ ഇത്ര ചൊറിച്ചിൽ..??

മാധവിയമ്മ… ഡി എരണം കെട്ടവളെ. നിൽക്കടി അവിടെ.. ഉമ്മറ പടികൾ ഇറങ്ങി തന്റെ അരികിലേക്ക് ഓടി വരുന്ന മാധവിയമ്മയെ കണ്ടപ്പോൾ

പതിവ് പോലെ പിടി കൊടുക്കാതെ അവൾ ഓടിയില്ല..

ഒരു കണക്കിന് അവർ ഓടി വന്ന് ഗേറ്റിന്റെ കൊള്ളുത്തിൽ പിടിച്ച് കുനിഞ്ഞു നിന്ന് കിതച്ചു ക്കൊണ്ടിരുന്നു…

കൈയിൽ കിടന്ന കല്ല് പിറകെ ഒളിപ്പിച്ചു ക്കൊണ്ട് അവരുടെ ആ കിതപ്പ് ഒന്നു നിന്നു കിട്ടാൻ വേണ്ടി അശ്വതിയും കാത്ത് നിന്നു ഒടുവിൽ നെഞ്ചിലെ കിതപ്പ് ഒന്നു അടങ്ങിയപ്പോൾ മാധവിയമ്മ തല ഉയർത്തി

അശ്വതിയെ ദഹിപ്പിക്കുന്ന ഒരു നോട്ടം. നോക്കി. ശേഷം. ഡി നീ ആ രമണിയുടെ മോൾ അല്ലെ..?

അവൾ ആണെന്നോ അല്ലന്നോ പറയാതെ ഒരു കുസലും ഇല്ലാതെ. അങ്ങനെ തന്നേ നിന്നു…

മാധവിയമ്മ.. നിന്നക്ക് എന്താടി എന്റെ വിട്ട് മുറ്റത്തെ മാവ് കാണുബോൾ ഇത്ര ചൊറിച്ചിൽ..??

നീ കാരണം എത്ര ഓടുകൾ ആണ് പൊട്ടി പോയത് എന്ന് അറിയോ.??

നിന്റെ അമ്മയെ ഞാൻ ഒന്നു കാണട്ടെ നിന്നക്ക് വെച്ചിട്ടുണ്ട്…ഹാ ഹാ അത്രയ്ക്ക് ആയോ നിയ്?

പെൺകുട്ടികൾ ആയാൽ ഇത്തിരി അടുക്കവും ഒതുക്കവും വേണം..

അശ്വതി കൈയിൽ കല്ലുമായി ഗേറ്റിന് അരികിൽ നിൽക്കുന്ന മാധവിയമ്മയുടെ അടുത്തെത്തി. പല്ലുകൾ കടിച്ചു അരിശത്തിൽ പറഞ്ഞു…

അതേയ് കോഴിയേ കൂട്ടിൽ ഇട്ട് വളർത്തണം ഇല്ലങ്കിൽ ഇത് പോലുള്ള ഏറുകൾ. ഇനിയും നിങ്ങളുടെ ഓടിൻ പുറത്ത് വന്ന് വിഴുകയും ചെയ്യും ഒരുപാടുകൾ ഓടുകൾ പൊട്ടുകയും ചെയ്യും…

മാധവിയമ്മ തിരിഞ്ഞു വീടിന്റെ മുകൾ നിലയിലേ ജനലിലേക്ക് നോക്കി ഒരു മിന്നായം പോലെ പെട്ടന്ന് മറഞ്ഞ മകൻ ജിഷ്ണു…

മാധവിയമ്മ. അപ്പോ മോൾ ഇത്രേം നാൾ മാങ്ങക്ക് ഇട്ടല്ലേ എറിഞ്ഞേ..?

അശ്വതി.. അല്ല നിങ്ങളുടെ ഒരു പുന്നാര മോൻ ഉണ്ടല്ലോ..???

അവന് എന്നെ കാണുബോൾ ഒരു ചുളം അടി..

അതൊന്ന് തീർത്തു കൊടുത്തേക്കാം എന്ന് വെച്ചപ്പോൾ നാശം എല്ലാം ഉന്നവും പിഴച്ചു പോകുകയാണ്.. നോക്കിക്കോ ഒരീസം ആ ജനൽ വഴി എന്റെ കല്ല് അവന്റെ മുക്കിന് ഇട്ട് തന്നേ കൊള്ളും.

അതിന് മുൻപ്പ് അമ്മ പോയി മോനെ ഉപദേശിച്ചു നന്നാക്കാൻ നോക്ക്… ഒന്നും മിണ്ടാതെ തലയാട്ടി ക്കൊണ്ട് തിരിഞ്ഞു നടക്കുന്ന അമ്മ…

മുറ്റത്തു കിടക്കുന്ന ഒരുപാട് കല്ലുകൾ.
അതക്കെ അശ്വതി ഓരോ ദിവസവും എറിഞ്ഞ കല്ലുകൾ ആയിരുന്നു എന്നറിഞ്ഞപ്പോൾ..

മാധവിയമ്മ മുക്കത്തു വിരൽ വെച്ച് പറഞ്ഞു..

ഇതിനുമാത്രം ചുളം വിളികൾ അവൻ വിളിച്ചു കഴിഞ്ഞോ ദൈവമേ..

ഡാ അവർ ദേഷ്യത്തോടെ ഉമ്മറ പടികൾ കയറി അകത്തോട്ടു പോകുബോൾ… കേൾക്കാം ഓടിന് മുകളിൽ വന്ന് വീണ കല്ലിന്റെ ശബ്‌ദം…

മാധവിയമ്മ തലക്ക് കൈയും വെച്ച് താഴേക്ക് ഇരുന്നു പോയി.. ദൈവമേ ഈ ചെക്കൻ എന്തോന്ന് ഭാവിച്ചാ..?

അമ്മ പോയ തക്കത്തിനു ജിഷ്ണുന്റെ ആ ചുളം വിളിക്ക് കൈയിൽ കല്ലുമായി ഒരു കണ്ണ് അടച്ചു പിടിച്ച് അവന് നേരെ ഉന്നം നോക്കുന്ന അശ്വതിയും….

എന്നും പിഴയ്ക്കുന്ന അവളുടെ ആ ഉന്നത്തിന് ബലിയടാകാൻ മാവിൽ തുങ്ങി നിൽക്കുന്ന പച്ച മാങ്ങ..

അത് കാറ്റിനെ കൂട്ട് പിടിച്ച് അശ്വതിയുടെ പിഴച്ച ഉന്നത്തിൽ നിന്നും
തെന്നി മാറി രക്ഷപെടാൻ ഉള്ള ശ്രമത്തിൽ ആണെന്ന്‌ തോന്നുന്നു…..

Leave a Reply

Your email address will not be published. Required fields are marked *