പിന്നെ എന്താ മോളുടെയും എന്റെയും പട്ടിണി മാറ്റാൻ ഞാൻ കണ്ടവരുടെ കൂടെ കിടക്കണോ..

ലഹരി
(രചന: Noor Nas)

മിനി മോൾ..അമ്മേ നാളെ ലഹരി വിരുദ്ധ ദിനമാണ് മദ്യ ഷാപ്പുകൾ ഒന്നും തുറക്കില്ല.

ദുർഗ. അതിന്?

മിനിമോൾ. നാളെ ഒരീസം എങ്കിലും കുടിക്കാത്ത അച്ഛനെ ഒന്നു കാണാലോ.?

മിനി മോൾ.. കണ്ടു അമ്മയുടെ കണ്ണുകളിൽ
ഒരു പരിഹാസത്തിന്റെ നിഴൽ.. ഒപ്പം ആ ചുണ്ടിൽ ഒരു പാഴ് പുഞ്ചിരിയും..

ദുർഗ. എന്റെ മോൾ കൂടുതൽ ഒന്നും ആശിക്കരുത് പിന്നീട് കൂടുതൽ ദുഖിക്കേണ്ടി വരും മോൾ പോയി ഉറങ്ങാൻ നോക്ക്.

മിനിമോൾ തല ചൊറിഞ്ഞു ക്കൊണ്ട് അകത്തെ മുറിയിലേക്ക് കയറി പോയപ്പോൾ ദുർഗയുടെ ചുണ്ടിൽ നിന്നും നിശബ്ദമായ ഇരുട്ടിലേക്ക് വീണ വാചകം പാവം..

ജനലിലൂടെ വീടിന്റെ ഗേറ്റിൽ വീണു കിടക്കുന്ന ദുർഗയുടെ കണ്ണുകൾ.. അതിന് കൂട്ട് ഇപ്പോൾ ഇരുട്ട് മാത്രം. പെട്ടന്ന് ഗേറ്റ് മലർക്കേ തുറന്ന് മുറ്റത്തേക്ക് വന്ന് വീണ ബാലൻ..

ദുർഗ. ജനലിന് അരികിൽ നിന്നും എഴുനേറ്റ്
പുറത്തേക്ക് പോകുബോൾ മോൾ കിടന്നു ഉറങ്ങുന്ന മുറിയുടെ വാതിൽ പൂട്ടാനും അവൾ മറന്നിരുന്നില്ല..
എന്നും അതാണ്‌ പതിവ്..

മുറ്റത്തു കിടന്ന് ഉരുളുന്ന ബാലനെ വെറുപ്പോടെ നോക്കി ക്കൊണ്ട് മലർക്കേ തുറന്ന് കിടന്ന ഗേറ്റ് അവൾ അടച്ചു കൊള്ളുത്ത് താഴ്ത്തി. ബാലന്റെ അരികിൽ വന്ന് നിന്നു

ദുർഗയെ കണ്ട ബാലൻ. എടി നമ്മുടെ മോൾ ഉറങ്ങിയോ എന്തിന്നാ അതിനെ ഇത്ര പെട്ടന്ന് ഉറക്കിയേ അതിന് നേരം കുറേയൊന്നും ആയില്ലല്ലോ.?

ദുർഗയുടെ കണ്ണുകൾ ചുവന്നു, എന്തിന്നാ അവൾ ഈ കാഴ്ച കണ്ട് സന്തോഷിക്കാനോ..?

ബാലൻ ദുർഗ പറഞ്ഞത് ഒന്നും ഗൗനിക്കാതെ അരയിൽ നിന്നും ഒരു പേപ്പർ പൊതി എടുത്തു അവൾക്ക് നേരെ നീട്ടി ക്കൊണ്ട്.

ദാ ഇത് അകത്ത് കൊണ്ട് പോയി ഭദ്രമായി വെക്ക്.. നാളെ ലഹരി വിരുദ്ധ ദിനമാണ് മദ്യ ഷാപ്പുകൾ ഒന്നും തുറക്കില്ല. അതോണ്ട് നാളത്തേക്കുള്ള കുപ്പി ഇന്ന് തന്നെ സ്റ്റോക്ക് ചെയ്തു വെച്ചു

ഞാൻ ആരാ മോൻ..?

ദുർഗ. ആ പേപ്പർ പൊതി ബാലനിൽ നിന്നും വാങ്ങിക്കാതെ കണ്ണുകൾ തുടച്ചു ക്കൊണ്ട്
ദേഷ്യത്തോടെ അകത്തേക്ക് കയറി പോകുബോൾ.. പിറകിൽ നിന്നും ബാലൻ എടി കഴിക്കാൻ വലതും ഉണ്ടങ്കിൽ എടുത്ത് വയ്ക്ക്

ദുർഗ. ഒരു നിമിഷം വീടിന്റെ പടികളിൽ നിന്നു പിന്നെ തിരിഞ്ഞു നോക്കാതെ.

ഇവിടെ വലതും ഉണ്ടാക്കി വെക്കാൻ ഇവിടത്തെ പത്തായം നിറയെ അരി കൊണ്ടിട്ടിരിക്കുകയല്ലേ നിങ്ങൾ..?

നാളെ തൊട്ട് ഞാനും മോളും നിങ്ങളൊപ്പം കുടിക്കാൻ തുടങ്ങിയെക്കാ. അങ്ങനെയെങ്കിലും ഞങ്ങളുടെ വയറു ഒന്നു നിറയുമല്ലോ ഈ പട്ടിണി ഒന്നു മാറുമ്മല്ലോ?

ബാലൻ. എടി..

പിന്നെ എന്താ മോളുടെയും എന്റെയും പട്ടിണി മാറ്റാൻ ഞാൻ കണ്ടവരുടെ കൂടെ കിടക്കണോ അതോ നാട് നീളെ തെണ്ടി നടക്കണോ ?

ദുർഗ കരഞ്ഞു ക്കൊണ്ട് കണ്ണുകൾ തുടച്ചു, നാളത്തേക്ക് ഉള്ളത് കരുതി വെക്കാൻ നിങ്ങൾക്ക് എന്തൊരു ഉത്സാഹം ആയിരുന്നു

ഉള്ളിൽ .കിടന്നു ഉറങ്ങുന്നുണ്ട് വെറും വയറോടെ നിങ്ങളുടെ പൂന്നാര മോൾ.

നാളെ ഒരിസമെങ്കിലും കുടിക്കാത്ത അച്ഛനെ ഒന്നു കാണാമല്ലോ എന്ന മോഹത്തോടെ.. ആ മോഹത്തെ കത്തി ചാമ്പലാക്കാൻ മറക്കാതെ കൊണ്ട് വന്നിട്ട് ഉണ്ടല്ലോ. പേപ്പറിൽ പൊതിഞ്ഞു ക്കൊണ്ട് ഒരു പൊതി

അത് പൊട്ടിച്ച് അതിന്റെ ദേഹത്ത് ഒഴിച്ചു കത്തിച്ചേക്ക് അതെങ്കിലും രക്ഷപെടട്ടെ ഈ നരകത്തിൽ നിന്നും..

മുറ്റത്തെ മണ്ണിൽ ഇരുന്ന് ക്കൊണ്ട് കൂറ്റബോധത്തോടെ കുപ്പിയിലേക്ക് നോക്കിയിരിക്കുന്ന ബാലൻ..

ദുർഗ മിനി മോൾ ഉറങ്ങുന്ന മുറിയിൽ പോയി അവള്ക്ക് അരികിൽ ഇരുന്ന് നിശബ്ദമായി കരയുബോൾ. പുറത്തെ ഇരുട്ടിൽ എവിടയോ വീണു ചിതറുന്ന കുപ്പിയുടെ ശബ്‌ദം ആ ശബ്‌ദം

ബാലന്റെ പുതിയ ഒരു ജീവിതത്തിലേക്കുള്ള കാൽ വെപ്പുകളായിരുന്നു..ബാലന്റെ മാത്രമല്ല ദുർഗയുടെയും മിനിമോളുടെയും…

ബാലന്റെ ഈ പെട്ടന്നുള്ള മാറ്റം ഇതെക്കെ ചിലപ്പോ സ്വപ്നമായിരിക്കാ..

ഒരു പക്ഷെ ഇരുട്ടിൽ വീണു ചിതറിയ ആ കുപ്പിയുടെ കഷണങ്ങൾ പിന്നിട് ദുർഗയുടെയും മിനി മോളുടെയും കാലുകളിൽ മുറിവുകൾ ഏൽപ്പിക്കാനുള്ള കുർത്ത മുനകൾ ആവാതിരിക്കട്ടെ എന്ന് നമ്മുക്ക് പ്രാർത്ഥിക്കാം

Leave a Reply

Your email address will not be published.