കല്യാണിയുടെ മുഖം ചുവന്നു ചുണ്ടുകൾ വിതുമ്പി, അവൾക്ക് അറിയാം ശിവൻ..

(രചന: Noor Nas)

കുന്നിൻ മുകളിലേക്ക് വരുന്ന ടോർച്ചു വെട്ടം വാടി കുഴഞ്ഞ മുല്ല പൂക്കൾ പോലെ കട്ടിലിൽ തളർന്നു ഉറങ്ങുന്ന.. കല്യാണി

വീടിന്റെ ഉമ്മറത്തു തുങ്ങി കിടക്കുന്ന റാന്തൽ വിളക്ക് കാറ്റിൽ മെല്ലെ ആടിക്കൊണ്ടിരുന്നു…. ശിവൻ കുട്ടി വീടിന്റെ മുറ്റത്തു വന്ന് നിന്ന്.

ഇവൾ ഇത്ര പെട്ടന്ന് ഉറങ്ങിയോ.?

ശേഷം പോക്കറ്റിൽ നിന്നും ബീഡി കൂട് എടുത്ത്. അതിന് ഒരണം വലിച്ചു ഊരിയ ശേഷം റാന്തൽ വിളക്കിന് കിഴേ വന്ന് ഇരുന്ന് അകത്തേക്ക് നോക്കി വിളിച്ചു..

കല്യാണി ഡി പിഴച്ചവളെ…

കല്യാണി ദേഷ്യത്തോടെ തിരിഞ്ഞു കിടന്ന് പിറു പിറുത്തു. ഈ നാശത്തിന് ഉറക്കവും ഇല്ലേ…?

ശിവൻ കുട്ടി… ഡി വാതിൽ ഒന്നു തുറക്കടി എന്റെ മുത്തിന്റെ മുഖം ഒന്നു കണ്ടെച്ചു ഞാൻ ഈ കുന്ന് ഇറങ്ങി ക്കോളാം..

കല്യാണി അനിഷ്ട്ടത്തോടെ കട്ടിലിൽ നിന്നും എഴുനേറ്റു മൂടി വാരി കെട്ടി. കണ്ണാടിയുടെ മുന്നിൽ ചെന്ന് നിന്ന് രണ്ട് കൈകളും കൊണ്ട് മുഖം തുടച്ചു.

ശേഷം പാതി ഉറക്കം തുങ്ങുന്ന കണ്ണുകളുമായി അകത്തെ മുറിയിൽ നിന്നും ഇറങ്ങി ചെന്ന് വാതിൽ തുറന്നു…

റാന്തൽ വിളക്കിന്റെ ചില്ല് പൊക്കി ബീഡി തുമ്പ് തീയോട് ചേർത്ത് വെച്ച് ആഞ്ഞു വലിക്കുന്ന ശിവൻ കുട്ടി ബീഡിയുടെ കനൽ പോലെ അയാളുടെ കണ്ണുകളും നന്നായി ചുവന്നിരുന്നു..

കല്യാണി.. വാതിലിൽ ചാരി നിന്ന് കൈകൾ കെട്ടി നിന്ന്. ശിവൻ കുട്ടിയോട്.
ചോദിച്ചു.. ഇന്ന് ഒരുപാട് മോന്തിയിട്ടുണ്ട് എന്ന് തോന്നുന്നല്ലോ.?

ശിവൻ കുട്ടി… ഞാൻ കുടിക്കുന്നുണ്ടങ്കി.
അത് നിന്നെ ഓർത്താണ്…

കല്യാണി…. എന്നിക്ക് വേണ്ടി കുടിച്ചു ചാകാൻ ഇങ്ങേർക്ക് ആരാ ലൈസൻസ് തന്നേ ഹേ. ഞാൻ തന്നോ….?

അതിനുള്ള ശിവൻ കുട്ടിയുടെ മറുപടി ഒരു ചിരിയായിരുന്നു ശേഷം അയാൾ പറഞ്ഞു പേര് കേട്ട തറവാട്ടിലെ ഏക സന്തതി .. ഏതോ വരുത്തനോടപ്പം മുംബയിലേക്ക് ഒളിച്ചോട്ടം..

പടിയടച്ചു പിണ്ഡം വെച്ചില്ലേ നിന്റെ വിട്ടുക്കാർ..?

പതിവ് പോലെ ശിവൻ കുട്ടി ആവർത്തിക്കുന്ന തന്റെ കഥകൾ കേട്ട് അവൾ അവിടെ തന്നേ നിന്നു..

ശിവൻ കുട്ടി തുടർന്നു എന്നിട്ട് എന്തായി..?

അവൻ നിന്നെ കൊണ്ട് പോയി മുംബയിലെ ഏതോ ഒരു ബാറിൽ കാബറെ ഡാൻസ് വരെ കളിപ്പിച്ചില്ലേ… ഡാൻസ് മാത്രമാണോ.

മറ്റ് പലതും നിന്നെ ക്കൊണ്ട് അവൻ ചെയ്യിപ്പിച്ചില്ലേ..?

പ്രണയം ആണ് പോലും പ്രണയം…

എന്തോ ഭാഗ്യത്തിന് ആണ് നീ എന്റെ കണ്ണിൽ അന്ന് വന്ന് പെട്ടത്.

രാത്രിക്ക് രാത്രി അവിടെന്ന് നിന്നെ ഞാൻ ട്രെയിനിൽ രക്ഷപ്പെടുത്തി. ഇവിടെക്ക് കൊണ്ട് വരുബോൾ ഒന്നേ ഞാൻ പറഞ്ഞുള്ളു….

ഇന്നി എങ്കിലും ഈ പിഴച്ച വഴി ഉപേക്ഷിക്കാൻ നീ കേട്ടില്ല നിന്നക്ക് കണ്ടവന്റെ കൂടെ കിടന്ന് സുഖം പിടിച്ച് പോയില്ലേ എങ്ങനെ കേൾക്കാൻ.?

ഞാൻ നിന്നെ കെട്ടി കൊള്ളാമെന്ന് അന്നെ പറഞ്ഞതെല്ലടി..?

കല്യാണിയുടെ മുഖം ചുവന്നു ചുണ്ടുകൾ വിതുമ്പി… അവൾക്ക് അറിയാം ശിവൻ കുട്ടി തിരകൾ പോലെയാണ് ഒരിക്കലും തന്റെ അരികിൽ നിന്നും അയാൾ വിട്ട് പോയിട്ടില്ല…

എന്നും വയറു നിറയെ കള്ളും കുടിച്ച് കുന്ന് കയറി വന്ന് ആവർത്തിക്കുന്ന. തന്റെ കഥകൾ… ആട്ടി ഓടിക്കുംതോറും പിറകെ തന്നേ ഒരു നിഴൽ പോലെ ശിവൻ കുട്ടി അത്

അവൾക്ക് ഒരു ബാധ്യതപോലെയാണ് തോന്നിയത്. അയാളുടെ ഉള്ളിൽ നിറയെ കല്യാണിയോടുള്ള സ്നേഹമാണ്..

പക്ഷെ അവൾ അത് കണ്ടില്ലെന്ന് ഭാവിക്കുന്നത് അയാളോടുള്ള ഇഷ്ട്ട കൂടുതൽ കൊണ്ട് മാത്രം….

ഒരു ദിവസം കല്യാണി പറയുക കൂടി ചെയ്തു.. നിങ്ങൾക്ക് മോഹം ഉണ്ടങ്കിൽ എന്റെ കൂടെ കിടന്നു കാര്യം നടത്തി പോകാം.

എന്റെ കഥകൾ എന്നിക്ക് തന്നെ വിളമ്പി താരാൻ. ഇന്നി ഈ കുന്ന് കയറി നിങ്ങൾ വരണമെന്നില്ല… അത് കേട്ടപ്പോൾ അയാളുടെ ആ ചുവന്ന കണ്ണുകൾ കലങ്ങിയത് താൻ കണ്ടതാണ്.

അയാൾ കരച്ചിൽ ഒതുക്കി ക്കൊണ്ട് ചോദിച്ച വാക്കുകൾ എന്നിക്ക് എന്താടി ഒരു കുറവ്….?

കല്യാണി..നിങ്ങൾക്ക് ഒരു കുറവും ഇല്ല ശിവൻ കുട്ടി.. കുറവുകൾ മുഴുവനും എനിക്കാണ്.. പിഴച്ചവൾ എന്ന കുറവ്..

ശിവൻ കുട്ടി.. അത് ഞാൻ അങ്ങു സഹിച്ചു പോരെ.?

എങ്ങനെ തിരുത്തും ദൈവമേ ഈ മനുഷ്യനെ..? കല്യാണി പഴയതെക്കെ ഓർത്തു വാതിൽക്കൽ നിന്ന് കണ്ണുകൾ തുടച്ചു…

അത് കണ്ട് ശിവൻ കുട്ടി പറഞ്ഞു..

ഞാൻ നാളെ കാലത്ത് ഇവിടെ വരും വെറും കൈയോടെ ഞാൻ വരില്ല എന്റെ കൈയിൽ നിന്റെ കഴുത്തിൽ അണിയ്ക്കാൻ ഒരു മഞ്ഞ ചരടും ഉണ്ടാകും….നീ സാരിയൊക്കെ ഉടുത്തു സുന്ദരിയായി ഇവിടെ നില്ല്..

അയാളിൽ നിന്നും ഇന്നി ഒഴിഞ്ഞു മാറാൻ പറ്റില്ല എന്ന് അവൾക്ക് നന്നായി അറിയാം.. എന്തോ തീരുമാനിച്ചത് പോലെ അവൾ കണ്ണുകൾ തുടച്ചു ക്കൊണ്ട് ശിവൻ കുട്ടിയോട് പറഞ്ഞു..

ശിവൻകുട്ടി ഇപ്പോ പോ..എന്നിക്ക് ഉറക്കം വരുന്നു…

അയാൾ ടോർച്ചു എടുത്ത് കുന്ന് ഇറങ്ങി പോകുബോൾ..ഇരുട്ടിൽ നിന്നും അവളുടെ കാതിൽ വീണ അയാളുടെ ശബ്‌ദം. ഇന്നി എന്റെ മുത്തിന്റെ കണ്ണിൽ നിന്നും ഒരിറ്റു കണ്ണീർ താഴെ വീഴില്ല.

നിന്നെ ഞാൻ പൊന്നൂ പോലെ നോക്കുമെടി. ശിവൻ കുട്ടിയാ ഈ പറയുന്നത്..

നിന്നെ ജീവനാ എന്നിക്ക് ജീവൻ…

എന്നിക്ക് വാശി ആയിരുന്നു വാശി നിന്റെ കഴുത്തിൽ മിന്നു ചാർത്തിയെ നിന്നെ തൊടും എന്നുള്ള വാശി…

കല്യാണി വാതിൽ അടച്ചു തന്റെ മുറിയുടെ ജനലിൽ കൂടെ പുറത്തേക്ക് നോക്കി കുന്ന് ഇറങ്ങി പോകുന്ന അയാളുടെ ടോർച്ചിന്റെ വെട്ടം.

അത് തന്റെ കണ്ണുകളിൽ നിന്നും മാത്രമല്ല തന്റെ മനസിനും ജീവിതത്തിന്നും അകന്ന് അകന്ന് പോകുന്നത് പോലെ തോന്നിച്ചു.. കല്യാണിക്ക്…

പിറ്റേന്ന് കുന്നിൻ മുകളിലെ ആ കൊച്ചു വിട്ടിൽ തുങ്ങി കിടക്കുന്ന കല്യാണിയുടെ ശരീരം…

അതിനെ നോക്കി അലറുന്ന ശിവൻ കുട്ടി.
ചത്തു പൊടി ചത്തു പോ…

ഒരു ജീവിതം താര എന്ന് വെച്ചപ്പോൾ.. അവളുടെ അമ്മേടെ ഓരോ ന്യായങ്ങൾ… ശിവൻ കുട്ടിയുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ മുറിയിലെ ചുമരിൽ പതിച്ചു…

കല്യാണി കരിക്കട്ട ക്കൊണ്ട് ചുമരിൽ എഴുതിയ. വാക്കുകൾ. കണ്ടവന്റെ വിഴുപ്പ് എന്തിന് ശിവൻ കുട്ടി എടുത്ത് തലയിൽ കേറ്റി വെക്കണം..

അതിനേക്കാളും ഭേദം അല്ലെ ഈ പിഴച്ചവളുടെ മരണം….

ഇനിയും നമ്മൾ കാണും ശിവൻ കുട്ടി.

ഞാൻ കേട്ടു മടുത്ത എന്റെ കഥകൾ വീണ്ടും വീണ്ടും എന്നിക്ക് പറഞ്ഞു തരാൻ ശിവൻ കുട്ടി ഈ കുന്ന് കയറി വീണ്ടും വരും എന്റെ ആത്മാവ് അത് കേൾക്കുകയും ചെയ്യും..

ആരോ ചവച്ചു അരച്ചു തുപ്പി കളഞ്ഞ ഒരു മുറുക്കാൻ ചുവപ്പ് പോലെ ഇപ്പോളും ഉണ്ട്

ആ കുന്നിൻ മുകളിലെ ദ്രവിച്ചു വീഴാൻ പാകത്തിൽ കിടക്കുന്ന. ആ കൊച്ചു വിട്ടിൽ കല്യാണി എന്ന പിഴച്ചു പോയവളുടെ ആത്മാവ്

അവൾക്ക് കൂട്ടായി..ഉമ്മറത്തു തുങ്ങി കിടക്കുന്ന എന്നോ അണഞ്ഞു പോയ..
ആ റാന്തൽ വിളക്കും….

താഴെ നിന്നും വരുന്ന ശിവൻ കുട്ടിയുടെ ശബ്ദം.. കല്യാണി നീ ഉറങ്ങിയോടി.? കാലപ്പഴക്കം ചെന്ന ആ ശബ്ദത്തിന് ഇപ്പോ വാർധക്ക്യത്തിന്റെ സ്വരം ആയിരുന്നു…..

Leave a Reply

Your email address will not be published.