കഴിഞ്ഞ രാത്രിയിൽ എന്റെ ജനലിൽ അരികിൽ നിന്ന് ഒരു സ്ത്രീ സ്വരം ഞാൻ കേട്ടു..

ഫൈസിയും ജോസും പിന്നെ ഗായത്രിയും
(രചന: Noor Nas)

ജോസേ നീ പ്രേതങ്ങളെ കണ്ടിട്ടുണ്ടോ ?

ജോസ്: പ്രേതങ്ങളോ ഈ നൂറ്റാണ്ടിലൊ.?

ഫൈസി: അതിന് പ്രേതങ്ങൾക്ക് നൂറ്റാണ്ടുകളുടെ കണക്കുകളൊന്നുമില്ല..
അവർ അന്നും ഉണ്ട്‌ ഇന്നും ഉണ്ട്‌..

ജോസ്. പിന്നെ ചത്തു കിടക്കുന്നവരൊക്കെ കറങ്ങി നടക്കുകയല്ലേ? ഈ ലോകത്ത് ഏറ്റവും സമാധാനമുള്ള ഇടം അത് ശവ കുഴികളാണ്..

ജോസേ നിന്നക്ക് അറിയാലോ എന്റെ വീടിന്റെ തൊട്ടടുത്ത് ഉള്ള ശവ പറമ്പ്.

അവിടെന്ന് രാത്രി ചിരിയും അടക്കം പറച്ചില്ലൊക്കെ കേൾക്കാം. സത്യം ഞാൻ ഒരുപാട് തവണ കേട്ടിട്ടുണ്ട്…

പിന്നെ കഴിഞ്ഞ രാത്രിയിൽ എന്റെ ജനലിൽ അരികിൽ നിന്ന് ഒരു സ്ത്രീ സ്വരം ഞാൻ കേട്ടു..

നല്ല ഭംഗിയുള്ള സ്വരം..

ജോസ് ഒന്നു വായ് പൊത്തി പിടിച്ചു ചിരിച്ചു. ആ ചിരിക്ക് ഒരു അവിശ്വാസത്തിന്റെ അർത്ഥം ഉണ്ടായിരുന്നു..

ജോസ്. ആട്ടെ ഓൾ എന്താ പറഞ്ഞെ.?

ഫൈസി എന്തക്കയോ ഓർത്തു എടുക്കും പോലെ വിരൽ കടിച്ചു ക്കൊണ്ട് അങ്ങനെ തന്നെ മനസിലെ തന്റെ ഓർമ്മകളെ ചികഞ്ഞു കൊണ്ടേ ഇരുന്നു..

പെട്ടന്ന് അത് ഓർത്തു എടുത്തത് പോലെ ഫൈസി ആ.. അവൾ പറയുകയാ ഫൈസി അത്രേടം വരെ ഒന്നു വരുമോ.?

അവിടെ പാതിരാക്ക് അരക്കയോ വന്ന്. ഛെ ബാക്കി പറയാൻ അവൾക്ക് ഏതോ അറപ്പ് പോലെ. ഞാൻ പതുക്കെ ജനൽ ഒന്നു തുറന്നു അവിടെ എന്തോ മോശം കാഴ്ച കണ്ടപോലെ അവൾ മുഖം പൊത്തി പുറത്ത് നിൽക്കുകയാണ്..

എന്ത് ഭംഗി ആണെന്ന് അറിയോ അവളെ കാണാൻ
അവളുടെ മുഖത്ത് വീണു കിടക്കുന്ന മുടികളിൽ നിന്നും വരുന്ന ഗന്ധം..

അതിൽ മനം മയങ്ങി ഞാനും..

പതുക്കെ തുറന്ന ജനൽ വാതിൽ പുറത്ത് എന്നെയും നോക്കി തല ഉയർത്തി പിടിച്ചു നിക്കുന്ന അവൾ

അവളുടെ കണ്ണുകൾ അവൾ തുറന്നിരുന്നില്ല.. റോസിന്റെ നിറമുള്ള അവളുടെ ചുണ്ടുകളിൽ നിന്നും അടർന്നു വീണ അതെ ചോദ്യം..

ഫൈസി ഒന്നു അത്രേടം വരെ വരുമോ?

ഫൈസി. എവിടേക്ക്?

അവൾ. എന്റെ ശരീരം ഉറങ്ങുന്ന ആ ശവ പറമ്പിലെ മണ്ണ് വരെ.?

ജോസ് ഉറക്കെ പൊട്ടി ചിരിച്ചു.. ആ ചിരി കേട്ട് ഫൈസി ഡാ സത്യമാണ് ഞാൻ ഈ പറയുന്നത്..

ജോസ് ചിരി അടക്കി പിടിച്ചു ക്കൊണ്ട് ഒക്കെയൊക്കെ അഥവാ നീ ഈ പറഞ്ഞത് സത്യം തന്നെ ആയിക്കോട്ടെ.

നിന്റെ ആ പിശുക്കൻ ബാപ്പ ചുള്ളിവിൽ കിട്ടിയപ്പോൾ വാങ്ങിച്ച വിടല്ലേ അത്
അപ്പോ നീ ഇതൊക്കെ അനുഭവിക്കുക തന്നെവേണം ഉം പറ പറ ബാക്കി പറ….

വീണ്ടും ഫ്ലാഷ് ബാക്കിലേക്ക് പോയ ഫൈസി.

ജനലിന് പുറത്ത് നിന്ന് കണ്ണുകൾ തുടയ്ക്കുന്ന പെണ്ണ് കൂട്ടി..

ഫൈസി അവളെ എന്ത് വിളിക്കണം എന്ന് ആലോചിച്ചു നിൽക്കുബോൾ.

അവൾ എന്റെ പേര് ഗായത്രി..

തന്റെ മനസിലിരിപ്പ് വായിച്ച ഗായത്രിയെ അത്ഭുതത്തോടെ നോക്കി ക്കൊണ്ട് ഞാനും ഫൈസി. നിങ്ങൾ ഈ പ്രേതങ്ങൾക്കൊക്കെ
വല്ലാത്ത ഉൾ കണ്ണുകൾ തന്നെ..

ഫൈസി. ആട്ടെ ഇപ്പോ എന്താ ഗായത്രിയുടെ പ്രശ്‌നം.?

ഗായത്രി..ഞാൻ ചോദിച്ചില്ലേ അത്രേടം വരെ ഒന്നു വരാവോ എന്ന്..?

ഫൈസി..എന്തോ ആലോചിച്ചു ക്കൊണ്ട് ഗായത്രിയോട് ഞാൻ നാളെ രാത്രി ഇതേ സമ്മയം അവിടെക്ക് വരാ. എന്റെ കൂടെ എന്തിനും കട്ടക്ക് എന്നോടപ്പം നിക്കുന്ന ചങ്ക് ജോസും കാണും..

ഗായത്രി.. എന്നാ ഞാൻ പോട്ടെ?

ഫൈസി എങ്ങോട്ട് ?
ഏതായാലും ഇപ്പോ എന്നെ അടക്കിയ മണ്ണിലേക്ക് ഞാൻ ഇല്ല.

കുറച്ചു നേരം കൂടെ ഒന്നു കഴിഞ്ഞോട്ടെ
എന്നാലേ അവറ്റകൾ അവിടെന്ന് പോകും.

ഗായത്രി ജനൽ ഒരത്തും നിന്നും തിരിഞ്ഞു നടക്കാൻ നേരം ഫൈസി. ഗായത്രി സുന്ദരിയാണ് കേട്ടോ ഗായത്രി മരിച്ചു എന്ന് വിശ്വസിക്കാൻ എന്നിക്ക് ഇപ്പോളും ആകുന്നില്ല..

ഗായത്രി ഒന്നു തിരിഞ്ഞു നിന്നു.
ഇത് ആത്മാവാണ് ഫൈസി.
എന്റെ ശരീരം ഇപ്പോ ആ ശവ പറമ്പിലെ
മണ്ണിന് അടിയിൽ വെറും അസ്ഥിയായി കിടപ്പുണ്ട്..

അത് കണ്ടാൽ ഫൈസിക്ക് ദുഃഖം വന്നേക്കാം ചിലപ്പോ വെറുപ്പും അറപ്പും പേടിയും വന്നേക്കാം..

അതോടെ തീരും ഫൈസിയുടെ ഈ വർണിക്കൽ… അവളുടെ ചുണ്ടിൽ കണ്ട ഒരു പാഴ് പുഞ്ചിരി ശേഷം അവൾ തിരിഞ്ഞു നടന്നു…

അവൾ കണ്ണിൽ നിന്നും അകന്ന് അകന്ന് മറയും വരെ ഫൈസി ജനലിന് അരികെ തന്നെ നിന്നു…

ഫ്ലാഷ് ബാക്കിൽ നിന്നും തിരിച്ചു വന്ന ഫൈസി. ജോസിനെ നോക്കി..
ജോസ് എന്തോ ആലോചനയിലാണ്.. ജോസ് പെട്ടന്ന് ഒരു കാര്യം ചെയ്യാ ഇന്ന് രാത്രി ആ ശവ പറമ്പിന്റെ ഗേറ്റ് നമ്മൾ ചാടുന്നു..

എന്താ അവിടെ പ്രശ്നം ആണെന്ന് ഒന്നു അറിയണമല്ലോ?

പിന്നെ നീ പറഞ്ഞ ഈ കാര്യങ്ങൾ അപ്പാടെ ഞാൻ വിഴുങ്ങി എന്ന് നീ കരുതേണ്ട നിന്റെ ഒരു സമാധാനത്തിനു വേണ്ടി മാത്രം ഇന്ന് അവിടെ വരെ നമ്മൾ ചെല്ലുന്നു അത്രമാത്രം..

നിലാവ് വീണു കിടക്കുന്ന ആകാശം ശവ പറമ്പിന്റെ ഗേറ്റിന് മുന്നിലെ മണ്ണിലൂടെ മൂക്ക് മുട്ടിച്ചു ക്കൊണ്ട് എന്തക്കയോ മണത്തു നടക്കുന്ന ഏതോ ഒരു ചാവാലി പട്ടി..

അതിന്റെ കണ്ണുകൾക്ക്‌ വൈരത്തിന്റെ തിളളക്കമായിരുന്നു..

ശു ശു എന്ന് ഒച്ച വെച്ച് അതിനെ ആട്ടി ഓടിപ്പിക്കുന്ന ജോസ്. ജോസിന് പിന്നിൽ
ചുറ്റും നിരീക്ഷിച്ചു ക്കൊണ്ട് സുരക്ഷിതം ഉറപ്പാക്കുന്ന ഫൈസിയും .

എങ്ങനയോ ശവ പറമ്പിന്റെ പാതി തുരുമ്പ് വീണ ഗേറ്റ് ചാടി കടക്കുന്ന ജോസും ഫൈസിയും..

ചാടിയ ചാട്ടത്തിൽ ജോസിന്റെ അരയിൽ തിരുകി വെച്ചിരുന്ന നീണ്ട ടോർച്ചു അരയിൽ നിന്നും തെറിച്ച് ശവപറമ്പിലെ മണ്ണിലൂടെ ഉരുണ്ടു പോയി നിന്നത്.

ഗായത്രിയുടെ കാൽ ചുവട്ടിൽ..

മണ്ണിൽ വീണു കിടക്കുന്ന ഫൈസിയും ജോസും പതുക്കെ തല ഉയർത്തി നോക്കിയപ്പോൾ മുന്നിൽ ഗായത്രി..

ഇടിക്കുന്ന നെഞ്ചിടിപോടെ ഫാസിയെ നോക്കി അടക്കത്തിൽ ജോസ് ഇതാണോ നീ പറഞ്ഞ ഗായത്രി. ഫൈസി നാവ് ക്കൊണ്ട് ചുണ്ടുകൾ നനച്ചു ക്കൊണ്ട് അതെന്ന് തലയാട്ടി..

ശേഷം രണ്ട് പേരും പതുക്കെ എഴുനേറ്റ് ക്കൊണ്ട് വസ്ത്രങ്ങളിൽ പറ്റി പിടിച്ച മണ്ണുകൾ തട്ടി കളയുബോൾ.

ഗായത്രി അവരെ അവളെ അടക്കിയ മണ്ണിലേക്ക് ക്ഷണിച്ചു. അവൾക്ക് പിറകെ ചാവി കൊടുത്ത പാവയെ പോലെ ഫൈസിയും ജോസും..

ഗായത്രി നിന്നു പിറകിൽ ഫൈസിയും ജോസും..

ഗായത്രി ദേ അങ്ങോട്ട്‌ നോക്കിയേ..

ഗായത്രി ചുണ്ടി കാണിച്ച മണ്ണിലേക്ക് ജോസിന്റെ കൈയിൽ ഉള്ള ടോർച്ചിന്റെ വെട്ടം ആ വെട്ടത്തിൽ കണ്ടു ഒഴിഞ്ഞ മ ദ്യ കുപ്പികളും വെള്ളത്തിന്റെ കുപ്പികളും ഹാ ൻസിന്റെ കവറുകളും അതിന് ഇടയിൽ കിടക്കുന്ന വാടി കൊഴിഞ്ഞ കുറേ മുല്ല പൂക്കളും…

ജോസ് ശബ്‌ദം താഴിത്തി ക്കൊണ്ട് ഫൈസിയോട് ഇവിടെ മ ദ്യ സേവ മാത്രമല്ല കേട്ടോ വേറെ പലതും നടക്കുന്നുണ്ട്.. കണ്ടില്ലേ മുല്ലപ്പൂ മൊട്ടുകൾ..

ജോസ് അൽപ്പം പേടിയോടെ ഗായത്രിയോട് ഒരുപാട് ശക്തികളൊക്കെ ഉള്ളവരല്ലെ നിങ്ങൾ ആത്മാക്കൾ
എല്ലാത്തിനെയും ഒന്നു പേടിപ്പിച്ചു വിട്ടാ പോരായിരുന്നോ?

ഗായത്രി അതൊക്കെ സിനിമയിൽ അല്ലെ ജോസേട്ടാ.?

ഫൈസി. അതിനിപ്പോ ഞങ്ങൾ എന്താ ചെയ്യേണ്ടത്..?

ഗായത്രി ഒരു അപേക്ഷയെ പോലെ കൈകൾ കുപ്പി അവർക്ക് മുന്നിൽ നിന്ന് ക്കൊണ്ട്. ദയവു ചെയ്ത് എന്നെ ഇവിടന്ന് ഒന്നു മാറ്റി തരണം..

ജോസ്.. ഇവിടുന്ന് മാറ്റാനോ? ശേഷം ഫൈസിയോട് ജോസ്

ഡാ ഒരിക്കലും നടക്കാത്ത കേസ് ആണ് കേട്ടോ ഈ പ്രേത പെണ്ണ് പറയുന്നേ…

നാട്ടുക്കാരും പോലീസും അറിഞ്ഞാൽ കേസ് വേറെ വഴിക്ക് അങ്ങ് പോകും
പിന്നെ നമ്മുടെ കൈയിൽ ഒന്നും ഒതുങ്ങില്ല കേട്ടോ ഫൈസി…

ഫൈസി.. ഗായത്രിയോട് അതിപ്പോ എങ്ങനെ എങ്ങോട്ട്…

ജോസ്. ഡി പ്രേത പെണ്ണേ ഒന്നു നേരം പുലർന്നോട്ടെ

ഇവിടത്തെ പ്രശ്നം ഞാൻ ശെരിയാക്കി തരാ നിന്നക്ക് നിന്റെ ഈ മണ്ണിൽ സമാധാനത്തോടെ കിടന്നാ പോരെ.?

ഗായത്രി. ഒരിക്കലും ശെരിയാവൂലാ ജോസ്

അത് എന്നിക്ക് നന്നായി അറിയാ..ശെരിയാക്കിയാ തന്നെ എറി പോയാൽ ഒരു ദിവസം രണ്ട് ദിവസം അല്ലെങ്കിൽ ഒരാഴ്ച..

അത് കഴിഞ്ഞാ എല്ലാം പഴയ പോലെ തന്നെ?

അടുത്ത് കണ്ട മണ്ണ് വെട്ടിയിലേക്ക് നോക്കി നിൽക്കുന്ന ഫൈസി. അവനെ നോക്കി എന്താ ഇവന്റെ ഭാവം എന്ന അർത്ഥത്തിൽ ജോസും.

ഗേറ്റിന് പുറത്ത് നേരത്തെ ഓടി പോയ ചാവാല പട്ടി എന്തോ മണത്തു ക്കൊണ്ട്
ഇപ്പോളും അവിടെ കറങ്ങി നടക്കുന്നുണ്ട്.

ഗായത്രിയെ അടക്കിയ മണ്ണിലേക്ക് ആഞ്ഞു വെട്ടുന്ന ഫൈസി..
അവന് അരികെ ടോർച്ചിലെ വെട്ടം കാണിച്ചു ക്കൊണ്ട് ചുറ്റും നിരീക്ഷിച്ചു ക്കൊണ്ട് ജോസും..

ഒടുവിൽ ഗായത്രിയുടെ അസ്ഥിയിൽ തട്ടിയ മണ്ണ് വെട്ടി.

ഫൈസി കുഴിയിൽ ചാടി ഇറങ്ങി ഗായത്രിയുടെ അസ്ഥി പതുക്കെ എടുത്ത് ജോസിന്റെ കൈകളിലേക്ക് മാറുബോൾ ജോസിന് പിറകിൽ കണ്ണുകൾ നിറഞ്ഞു ക്കൊണ്ട് ഗായത്രി..

ഫൈസി കുഴിക്ക് അകത്തും നിന്നും വലിഞ്ഞു കേറി ജോസിന്റെ കൈയിൽ നിന്നും ഗായത്രിയുടെ അസ്ഥി വാങ്ങിച്ച്

മുന്നോട്ട് നടക്കുബോൾ പിറകിൽ ജോസും ഗായത്രിയും.

ജോസ്. ഫൈസി എങ്ങോട്ടേക്കാ ഇതും ക്കൊണ്ട് ?

ഫൈസി. തിരിഞ്ഞു നോക്കാതെ ജോസിനോട് തീരുമാനിച്ചിട്ടില്ല.
തീരുമാനം നമ്മുടെ ഈ യാത്രയിൽ നിന്നും ഉണ്ടാകണം…

ജോസിന്റെ കൈയിൽ ഇരുന്ന ടോർച്ചിന്റെ വെട്ടം ചാർജ് തീർന്നു പതുക്കെ പതുക്കെ അന്ത്യ ശ്വാസം വലിച്ചപ്പോൾ..

ജോസ് ടോർച്ചു ഒന്നു കുലുക്കി അതോടെ ആ വെളിച്ചവും അണഞ്ഞു..

ഫൈസിയുടെ പിറകിൽ ജോസ്
അതിന് പിറകിൽ ഒന്നും മിണ്ടാതെ ഗായത്രിയുടെ ആത്മാവും.. അവരെ കണ്ടതും പുറത്ത് അലഞ്ഞു നടനിരുന്ന പട്ടി കുരച്ചു ക്കൊണ്ട് ഇരുട്ടിൽ ഓടി മറയുബോൾ.

ഫൈസിയുടെ മനസ് വീട്ടിലെ അവന്റെ മുറിയിലെ കട്ടിലിനു താഴെ ആർക്കും അറിയാതെ ഗായത്രിക്കൊരു ശവകുഴി തൊണ്ടുകയായിരുന്നു….

അപ്പോളും ഇതക്കെ സ്വപ്നമാണോ സത്യമാണോ എന്നറിയാതെ ഒരാളുടെ മനസ് അവിടെ കിടന്ന് നട്ടം തിരിഞ്ഞുക്കൊണ്ടിരുന്നു അത് ജോസിന്റെ മനസായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *