ശോഭ അപ്പോൾ മാത്രമാണ് കുഞ്ഞിനെ ബാത്ത് റൂമിൽ മറന്നു വന്ന കാര്യം അറിഞ്ഞേ..

മറവികൾ
(രചന: Noor Nas)

പ്രഭാത ഭക്ഷണം കഴിഞ്ഞു കൈ കഴുകി തോർത്തിൽ തോർത്തിക്കൊണ്ടിരിക്കുന്ന സത്യശീലൻ ശോഭേ. അമ്മയുടെ മരുന്നിന്റെ ചിട്ട് എവിടെ?

ആ ചോദ്യം കേട്ടപ്പോൾ ശോഭ തല ചൊറിയാൻ തുടങ്ങി ഞാനത് എവിടെയാ വെച്ചത്.?

സത്യശീലൻ. അപ്പോ അതും നിന്റെ ഒടുക്കത്തെ മറവികളുടെ ആമട പെട്ടിയിൽ ഇട്ടു പൂട്ടി അല്ലെ ?

നിന്റെ ഓർമകളുടെ താക്കോൽ നിന്നക്ക് സൂക്ഷിക്കാൻ പറ്റുന്നില്ലങ്കിൽ എല്ലാം നിന്റെ കണ്ണുകൾ എത്തുന്ന ഇടത്തു സൂക്ഷിക്കുക.

ആട്ടെ ഗ്യാസിന് ബുക്ക് ചെയ്‌തോ? അതിന് മറുപടി പറഞ്ഞത് സത്യ ശീലന്റെ അമ്മ ആയിരുന്നു.

അവൾക്ക് മറവിയുടെ അസുഖമുണ്ടെന്ന്
നിന്നക്ക് അറിയില്ലേ മോനെ

എന്നിട്ടും എല്ലാം നീ എന്തിനാ അവളെ ഏൽപ്പിക്കുന്നെ.?

സത്യശീലൻ. അമ്മേ എന്നിക്ക് ഈ വീട്ടിലെ കാര്യം നോക്കി ഇവിടെ കുത്തിയിരുന്നാൽ മതിയോ ജോലിക്ക് പോണ്ടേ? ജോലിക്ക് പോയാൽ അല്ലെ നമ്മുക്ക് ജീവിക്കാൻ പറ്റും.

അമ്മ. അതൊക്കെ ശെരിയാ മോനെ.
എന്നാലും.

ശോഭ. സോറി ചേട്ടാ ഇപ്പൊ തപ്പിയെടുത്തു തരാം അതും പറഞ്ഞു അകത്തേക്ക് പോകുന്ന ശോഭ. കൂടെ അമ്മയും നിക്ക് മോളെ ഞാനും വരാം.

ശോഭയുടെ പിറകെ പോകുന്ന അമ്മയെ നോക്കി സത്യശീലൻ മരുമോളും കൊള്ളാം അമ്മയും കൊള്ളാം..

ഇതിന്റെ നടുവിൽ കിടന്ന് കഷ്ട്ടപെടുന്നത് ഈ ഞാനും.

പെട്ടന്ന് അകത്തും നിന്നും കുഞ്ഞിന്റെ കരച്ചിൽ സത്യൻശിലൻ. ബെഡ് റൂമിൽ ചെന്നപ്പോൾ ബെഡിൽ ഇരുന്ന്
കണ്ണുകൾ തിരുമി കരയുകയാണ് ആദി മോൻ.

സത്യശിലനെ കണ്ടതും രണ്ട് കൈകളും നീട്ടി എന്നെ എടുത്തോ എന്ന ഭാവത്തിൽ ആദി മോൻ.

അച്ഛന്റെ മുത്തേ എന്ന് പറഞ്ഞ് അവനെ വാരിയെടുത്തു ആ ഇരു കവിളിലും ഉമ്മ കൊടുത്ത ശേഷം. പുറത്തേക്ക് വന്ന സത്യശീലൻ അമ്മയുടെ പിറകിൽ പതുങ്ങി നിൽക്കുന്ന ശോഭ

അമ്മയുടെ മുഖത്ത് സാരമില്ല എന്ന ഭാവവും.

സത്യശീലൻ. എന്തായി മരുന്ന് ചിട്ട് തേടി തേടി അമ്മയും മരുമോളും തളർന്നോ?

അതിന് മറുപടി പറഞ്ഞത് അമ്മ ആയിരുന്നു..

മോൻ എന്നും വാങ്ങിക്കുന്ന മെഡിക്കൽ ഷോപ്പ് അല്ലെ അവർക്ക് ഓർമ്മ കാണില്ലെ?

സത്യശീലൻ. ആ ഗുളികയുടെ കവറെങ്കിലുംഉണ്ടോ.?

ഉണ്ടോ മോളെ എന്ന അർത്ഥത്തിൽ ശോഭയെ നോക്കുന്ന അമ്മ.

സത്യശീലൻ. മതി നിങ്ങളോട് സംസാരിച്ചോണ്ട് നിന്നാൽ ഈ ജന്മം തീരും

ഇന്നാ കുഞ്ഞിനെ പിടി മൂത്രം ഒഴിച്ചിട്ടുണ്ട് എന്ന് തോന്നുന്നു. കൊണ്ട് പോയി മേൽ കഴുക്.

ഞാൻ പോട്ടെ മരുന്ന് ഞാൻ വൈകുന്നേരം വരുബോൾ കൊണ്ട് വരാം ചിലപ്പോ മെഡിക്കൽ ഷോപ്പിലെ പയ്യന് മരുന്നിന്റെ പേര് ഓർമ്മ കാണും ഉറപ്പില്ല എന്നാലും നോക്കട്ടെ..

വീടിന്റെ ഗേറ്റ് കടന്ന് പോകുന്ന സത്യ ശീലന്റെ സ്കുട്ടർ. അതും നോക്കി അമ്മയും അമ്മയുടെ പിറകിൽ കുഞ്ഞിനെ ഒക്കത്തു വെച്ച് ശോഭയും..

സത്യശീലൻ പോയി കഴിഞ്ഞപ്പോൾ അമ്മ ശോഭയോട് എന്നാലും മോളെ നിന്റെ മറവികളുടെ ശക്തി ദിവസം പോകുംതോറും കൂടി കൂടി വരുകയാണല്ലോ?

ശോഭ അമ്മേ എന്താന് അറിയില്ല സത്യേട്ടൻ ചോദിക്കുന്ന ഒരു നിമിഷം മുൻപ്പ് വരെ എല്ലാം എന്റെ മനസിലെ തുറന്ന പുസ്തകത്തിൽ ഉണ്ടാകും.. ചോദിക്കുന്ന ആ നിമിഷം എല്ലാം മനസിൽ നിന്നും മാഞ്ഞു പോകും..

അമ്മ.. എന്നാലും മോളെ എല്ലാം സ്വയം ഒന്ന് നേരെയാക്കാൻ നോക്ക് നീ

ഈ അമ്മയ്ക്ക് ആണെങ്കിൽ ആയുസും ജിവിതവും ഇന്നി കുറച്ചേ ശേഷിക്കുന്നുള്ള

പ്രായം കുറേ ആയില്ലേ പോരാത്തതിന് നിറയെ രോഗങ്ങളും. എത്ര കാലം ഈ മരുന്ന് കൊണ്ടക്കെ പിടിച്ചു നിക്കും..ഈ അമ്മ..

അതും പറഞ്ഞ് മുറിയിലേക്ക് കയറി പോയ അമ്മ. ശോഭ കുഞ്ഞിനെയും എടുത്തു ബാത്ത് റൂമിലേക്കും..

ടാപ്പ് തുറന്ന് ബക്കറ്റ് നിറയുന്ന നേരം കുഞ്ഞിന്റെ ഉടുപ്പ് ഊരിയെടുക്കുന്ന ശോഭ

നിറഞ്ഞ ബക്കറ്റിനു അരികെ കുഞ്ഞിനെ നിർത്തയ ശേഷം

ശോഭ കുഞ്ഞിനെ കുളിപ്പിക്കാനായി അരികെ ഇരിക്കാൻ തുടങ്ങിയതും പെട്ടന്ന് എന്തോ ഓർമ്മ കിട്ടിയപ്പോലേ ശോഭ അവിടെന്ന് എഴുനേറ്റ്
അമ്മയുടെ അരികിലേക്ക് പോകുബോൾ.

അവൾ കുഞ്ഞിനെ മറന്നിരുന്നു…

അവൾ അടുക്കളയിൽ ചെന്ന് നോക്കിയപ്പോൾ അമ്മ എന്തോ ജോലിയിൽ മുഴുകിഇരിക്കുകയായിരുന്നു.

ശോഭ അമ്മേ അമ്മയുടെ മരുന്നിന്റെ ചിട്ട് വെച്ച ഇടം എന്നിക്ക് ഓർമ്മ വന്നു അത് സത്യേട്ടൻ ഇന്ന് ഇട്ടു പോയ ഷർട്ടിന്റെ പോക്കറ്റിൽ ഞാൻ ഇന്നലെ രാത്രി തന്നെ വെച്ചിരുന്നു..

അമ്മ.. ആണോ സാരമില്ല ഇപ്പോ അവന് കണ്ട് കാണും..

ശോഭ. ഏതായലും ഞാൻ ഒന്നു വിളിച്ചു പറയട്ടെ.. ശോഭ ബെഡ് റൂമിൽ പോയി മൊബൈൽ എടുത്തു സത്യ ശീലന് വിളിച്ചു…

ശോഭ. സത്യേട്ടാ. അമ്മയുടെ മരുന്നു ചിട്ട് സത്യേട്ടന്റെ ഷർട്ടിന്റെ പോക്കറ്റിൽ തന്നെ ഉണ്ട്‌.

സത്യശീലൻ. ആണോ ഞാൻ ഒന്നു അങ്ങോട്ട് വന്നോട്ടോ നിന്റെ ഈ മറവിക്ക് ഇന്ന് തന്നെ ഒരു തിരുമാനമെടുക്കും ഞാൻ. നോക്കിക്കോ.

ഹാ പിന്നെ ഗ്യാസ് ബുക്ക് ചെയ്‌തോ..

ശോഭ. ഇപ്പൊ ചെയ്യാം. സത്യേട്ടാ

ശോഭ മൊബൈൽ കട്ട് ചെയ്തതും. ബാത്ത് റൂമിൽ നിന്നും അമ്മയുടെ നിലവിളി മോളെ ഒന്ന് ഇങ്ങ് പെട്ടന്ന് വന്നേ നമ്മുടെ ആദി മോൻ..

ശോഭ അപ്പോൾ മാത്രമാണ് കുഞ്ഞിനെ ബാത്ത് റൂമിൽ മറന്നു വന്ന കാര്യം അറിഞ്ഞേ

ശോഭ നെഞ്ചിൽ കൈ വെച്ച് ബാത്ത് റൂമിലേക്ക് ഓടി പോകുബോൾ നിശ്ചലമായ ആദി മോന്റെ ശരീരം നെഞ്ചോടു ചേർത്ത് പിടിച്ചു പൊട്ടി കരയുന്ന അമ്മ..

ഓടി വരുന്ന ശോഭയെ കണ്ടതും അമ്മ പൊട്ടി കരഞ്ഞു ക്കൊണ്ട്
എന്നാലും മോളെ നിന്റെ ഈ മറവി കാരണം ഞാൻ വരുബോൾ ഈ പാവം ആ വെള്ളം നിറച്ച ബക്കറ്റിനു ഉള്ളിൽ കിടന്ന്

ഇത്തിരി ജീവന് വേണ്ടി അവസാന പിടച്ചിലിൽ ആയിരുന്നു…മോളെ നമ്മുടെ ആദി മോൻ…

ഈ മറവിക്ക് സത്യ ശീലനോട് എന്ത് സമാധാനം പറയും മോളെ നീ…

ശോഭ ഒന്നും പറഞ്ഞില്ല ഒന്നും മിണ്ടിയില്ല ഒരു കടളോളം കണ്ണിരുകൾ ഉള്ളിൽ കിടന്നു വീർപ്പ് മുട്ടുന്ന അവളുടെ ശരീരം തളർന്നു താഴെ വിഴുബോൾ

ഒരു കൈ ക്കൊണ്ട് അമ്മ അവളെ പിടിക്കാൻ നോക്കിയെങ്കിലും ശോഭ കൈയിൽ നിന്നും താഴെ വഴുതി വീണു പോയി

അമ്മയുടെ മറ്റേ കൈയിൽ നിശ്ചലയ ആദിയുടെ കുഞ്ഞു ശരീരം. പഴയതൊക്കെ ഓർത്തു കണ്ണ് ഒന്നു നനഞ്ഞപ്പോൾ സത്യശീലൻ മുഖത്തെ കണ്ണട എടുത്തു കണ്ണുകൾ തുടച്ചു.

അയാളുടെ തലയ്ക്ക് മീതെ ചുമരിൽ ആദിയുടെയും അമ്മയുടെയും ഫോട്ടോ..

ആദി മരിച്ച് മുന്ന് വർഷം കഴിഞ്ഞപ്പോൾ അമ്മയും മരിച്ചു.. രോഗം കൊണ്ടുള്ള മരണം ആയിരുന്നില്ല അമ്മയുടേത്.. ആദിയുടെ ഓർമ്മകളാണ് അമ്മയുടെ ജീവനെ കവർന്നെടുത്തത്…

സത്യേട്ടാ. അകത്തും നിന്നും. ശോഭയുടെ വിളി.

സത്യശീലൻ കണ്ണട മുഖത്ത് വെച്ച്. അകത്തേക്ക് പോകാൻ തുടങ്ങുബോൾ മുന്നിൽ ശോഭ…

എന്തിനാ ഞാൻ ഇപ്പോ വിളിച്ചേ എന്ന് പോലും ഓർത്തെടുക്കാൻ പോലുമാകാതെ ആ മറവിയെ തന്നിൽ നിന്നും നേർത്ത പുഞ്ചിരി ക്കൊണ്ട് മറച്ചു പിടിച്ചു നിക്കുന്ന ശോഭ..

ആ സംഭവ ശേഷം മുതൽ ഇന്ന് വരെ സത്യശീലനെ അഭിമുഖരിക്കാൻ തന്നെ ശോഭക്ക് കഴിഞ്ഞിട്ടില്ല.

പലപ്പോഴും അവൾ സത്യ ശിലന് മുഖം പോലും കൊടുക്കാറില്ല
രാത്രിയാകുബോൾ

ഏതെങ്കിലും ഒരു മുറിയിൽ പോയി വീണു കിടക്കും..പിറ്റേന്ന് രാവിലെ എഴുനേറ്റ് ഏതെങ്കിലും ഉണ്ടാക്കി വെക്കും.

അതും കഴിച്ചു പുറത്തേക്ക് പോകുന്ന സത്യ ശീലനെ യാത്രയാക്കാൻ വാതിൽക്കലോളം പോലും ശോഭ വരാറില്ല..

ശോഭയുടെ മുഖത്ത് കാണുന്ന അർത്ഥമറിയാത്ത പുഞ്ചിരി നോക്കി ഏകനായി സത്യശീലൻ..

ഒരു ദിവസം രാത്രി സത്യ ശീലൻ
ഹോട്ടലിൽ നിന്നും കൊണ്ട് വന്ന ച്ചോറ്..

ശോഭയെ സ്നേഹത്തോടെ വിളിച്ചു അരികെ ഇരുത്തി വാരി കൊടുക്കുബോൾ അയാളുടെ കണ്ണുകളും നിറഞ്ഞിരുന്നു.
അത് കഴിക്കുബോൾ ശോഭയുടെയും..

ശോഭയുടെ വായിലോട്ടു ചോറ് വെച്ച് കൊടുക്കുബോൾ. സത്യശീലൻ..

എന്റെ മോൾ എന്നെയും മറന്നു തുടങ്ങിയല്ലേ.? ശോഭ ഒന്നുമറിയാതെ സത്യശീലനെ തന്നെ നോക്കിയിരുന്നു. ശേഷം അവളുടെ മുഖത്ത് വന്ന അർത്ഥമറിയാത്ത ചെറുപുഞ്ചിരി.

അതിനൊപ്പം അവളുടെ മുക്കിൽ നിന്നും വന്ന ചോര..

സത്യ ശീലൻ നേർത്ത ചിരിയോടെ എന്തിനാ എന്റെ മോൾ ഇങ്ങനെ ശവത്തെ പോലെ ജീവിക്കുന്നെ?..

ദൈവം നൽകിയ നമ്മുടെ ഈ വികൃതമയാ ജീവിതത്തെയും ആയുസിനെയും നമ്മൾ ദൈവത്തിനു തന്നെ തിരികെ നൽകാ അതല്ലേ അന്തസ് അല്ലെ മോളെ.?

സത്യശീലൻ പറഞ്ഞത് ഒന്നും ശോഭക്ക് മനസിലായില്ലെങ്കിലും എന്തക്കയോ മനസിലാക്കിയത് പോലെ.

അവസാന ജീവന്റെ തുടിപ്പുമായി അയാളുടെ തോളിൽ ശോഭ ചാഞ്ഞു വിഴുബോൾ..

അവളുടെ ചുണ്ടുകൾ മന്ത്രിച്ചു സോറി സത്യേട്ടാ. പക്ഷെ അത് കേൾക്കാൻ സത്യശീലനിൽ ജീവൻ ബാക്കിയില്ലായിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *