ആരാ ഇതിപ്പോ എന്റെ ജനലിന് അരികിൽ വന്ന് ചിരിക്കൂന്നേ അതും ഒരു പെണ്ണ് രാഹുൽ..

യക്ഷി പെണ്ണ്
(രചന: Noor Nas)

പുറത്ത് നല്ല മഴ ഒപ്പം കാറ്റും ഇടിയും മിന്നലും ഇടിയും മിന്നലിന്റെയും വിളി കേട്ടാവണം കറന്റ് സർ കൂടെ പോകാൻ ഉള്ള ഒരുക്കത്തിൽ ആണെന്ന് തോന്നുന്നു

മുറിയിലെ ബൾബ് മിന്നികളിക്കുന്നു.. രാഹുൽ എന്തിനാ എന്റെ അനുവാദത്തിന് കാത്ത് നിക്കുന്നെ കാലങ്ങളായി ഉള്ള കിഴ് വഴക്കമല്ലേ ഇറങ്ങി പോയിക്കോ..

പറയാൻ കാത്തു നിന്നത് പോലെ രാഹുലിനെ ഇരുട്ടിൽ ഇരുത്തി ക്കൊണ്ട് കറന്റ് സർ ഓടി മറഞ്ഞപ്പോൾ

പുറത്തും നിന്നും ഒരു പൊട്ടി ചിരി..

ആരാ ഇതിപ്പോ എന്റെ ജനലിന് അരികിൽ വന്ന് ചിരിക്കൂന്നേ അതും ഒരു പെണ്ണ് രാഹുൽ പതുക്കെ എഴുനേറ്റ് പോയി മുറിയുടെ ജനൽ മലർക്കേ തുറന്നു.

രാഹുലിന്റെ മുഖത്തേക്ക് അടിച്ച മിന്നൽ വെളിച്ചം പുറത്ത് ജനലിന് അരികിൽ നിന്ന പെൺകുട്ടിയുടെ മുഖത്തേക്ക് ചെന്ന് വീണപ്പോൾ രാഹുൽ ഒന്നു ഭയന്ന് ജനലിന് അരികിൽ നിന്നും പിറകോട്ടു പോയി..

പെണ്ണ് കൂട്ടി. എന്താ പേടിച്ചു പോയോ.?

രാഹുൽ ഭയം മനസിൽ ഒളിപ്പിച്ചു ക്കൊണ്ട് പേടിയോ എന്നിക്കോ അതും നിന്നെ പോലെ ഒരു കൊച്ചു പെണ്ണ് കുട്ടിയെ കണ്ടിട്ടോ?

പെണ്ണ് കൂട്ടി ജനലിന് അരികിലേക്ക് കുറച്ചൂടെ നീങ്ങി നിന്ന് മുഖം ജനൽ കമ്പികളിൽ ചേർത്ത് വെച്ച് രാഹുലിനോട്

എന്നാ കേട്ടോ പേടിക്കണം ഞാനാണ് യക്ഷി

രാഹുൽ ഉറക്കെ പൊട്ടിച്ചിരിച്ചു ശേഷം അപ്പുറത്തെ മുറിയിൽ കിടക്കുന്ന അമ്മ കേൾക്കുമോ എന്ന ഭയത്തിൽ വായിപൊത്തി പിടിച്ച് ചിരിക്കുന്ന രാഹുൽ.

യക്ഷി. എന്ത് ചിരിയാടാ ഇത് ഒന്ന് പേടിക്കടോ..

രാഹുൽ. ഹോ പിന്നെ പേടിക്കാൻ മനുഷ്യർ ഇവിടെ ചന്ദ്രനിലേക്ക് റോക്കറ്റ് വിട്ടു കഴിഞ്ഞു അപ്പോളാ തട്ടിൻ പുറത്ത് കിടക്കുന്ന പഴഞ്ചൻ പുസ്തകത്തിലേ കഥയുമായി വന്നേക്കണത്. ഒന്നു പോ മോളെ..

അല്ല അതക്കെ പോട്ടെ നീ ആരാ ഈ നട്ട പാതിരാക്ക് എന്റെ ജനലിന് അരികിൽ.

നിന്റെ വിട്ടിൽ ചോദിക്കാനും പറയാനും ആരുമില്ലേ അതോ തലയ്ക്ക് സുഖമില്ലേ.

അതോ ഏതെങ്കിലും നാടക ഗ്രുപ്പിന്റെ വണ്ടി വഴിയിൽ ബ്രേക്ക് ഡൗണായി പെരുവഴിയിൽ ആയതാണോ..?

യക്ഷി പെണ്ണ്. സ്വയം തലയിൽ അടിച്ചു ക്കൊണ്ട് എന്റെ പോന്നോ ഈ ചെക്കനെ ഞാൻ എങ്ങനെ പറഞ്ഞു മനസിലാക്കും.

ശേഷം മഴ നന്നായാതിരിക്കാൻ വേണ്ടി അവൾ ജനലിന് അരികിലേക്ക് കൂടുതൽ ചേർന്ന് നിന്നുക്കൊണ്ട് ഡാ ദേ നിന്റെ മുറിയുടെ അയലിൽ തുങ്ങുന്ന ആ തോർത്ത്‌ ഒന്നു തരുമോ
ഞാൻ ആകെ നനഞ്ഞു പോയി..

രാഹുൽ ഇരുട്ടിൽ നിന്ന് ക്കൊണ്ട് പിറകിലേക്ക് നോക്കി.

ശേഷം യക്ഷി പെണ്ണിനോട് ഇരുട്ടിൽ കിടക്കുന്ന എന്റെ തോർത്ത്‌ നീ എങ്ങനെ കണ്ടു..??

യക്ഷി പെണ്ണ്.. ആ യക്ഷികൾക്ക് അങ്ങനെയൊരു കഴിവൊക്കെ ഉണ്ട്‌.

രാഹുൽ വീണ്ടും വായിപൊത്തി പിടിച്ച് ചിരിക്കാൻ നേരം.

യക്ഷി പെണ്ണ്. നിന്റെ ഈ ഒടുക്കത്തെ ചിരി നിർത്തി ആ തോർത്ത്‌ ഇങ്ങ് തരുന്നുണ്ടോ.?

ഇരുട്ടിൽ ജനൽ കമ്പികൾക്കിടയിലൂടെ പുറത്തേക്ക് നീണ്ട രാഹുലിന്റെ കൈ അതിൽ തോർത്ത്‌ തുങ്ങി കിടപ്പുണ്ടായിരുന്നു.

അവന്റെ കൈയിൽ നിന്നും തോർത്ത്‌ വാങ്ങി തലയും മുഖവുമൊക്കെ തുടച്ച ശേഷം തോർത്ത്‌ അവന്റെ കൈകളിലേക്ക് തിരിച്ചു കൊടുത്തപ്പോൾ രാഹുലിന്റെ മുക്കിലേക്ക് തുളഞ്ഞു കയറിയ പലാ പൂവിന്റെ ഗന്ധം.

അതിന്റെ ഗന്ധം അവന് ഇഷ്ടപെട്ടത് കൊണ്ടാവണം തോർത്ത്‌ അവൻ മുഖത്തോട് ചേർത്ത് വെച്ച് സ്വയം മറന്നു അങ്ങനെ നിൽക്കുബോൾ..

യക്ഷി പെണ്ണ് ഡാ മതി മതി

നിന്നക്ക് കൂടുതൽ വിശ്വാസം വരാൻ ഒരു സൂത്രം കൂടെ ഞാൻ കാണിക്കാം. ശേഷം യക്ഷി പെണ്ണ് ഒരു കൈ ക്കൊണ്ട് ഒരു കണ്ണ് പൊത്തി പിടിച്ച് നിന്നു

ശേഷം തന്റെ മറ്റേ കണ്ണിലേക്കു ഒരു വിരൽ ചുണ്ടി കാണിച്ചു കൊണ്ട് ദേ ഇതിലോട്ട് നോക്കിയേ. ചെക്കാ

രാഹുലിന്റെ മുഖം ജനലിൽ ചേർത്ത് വെച്ച യക്ഷിപെണ്ണിന്റെ മുഖത്തോട് ചേർന്ന് നിന്നപോൾ, അവന്റെ കണ്ണുകൾ
യക്ഷി പെണ്ണിന്റെ കണ്ണിൽ ആയിരുന്നു.

അവൻ കണ്ടു അമ്മയുടെ മുറിയിൽ ഉള്ള
തന്റെയും അമ്മയുടെയും അച്ഛന്റെയും ഒന്നിച്ചുള്ള ഫോട്ടോ..

രാഹുലിന്റെ നിശ്വാസം മേറ്റ് യക്ഷി പെണ്ണിന്റെ മനസിൽ മുള പൊട്ടിയ പ്രണയം.

അവൾ അത് അതേപടി അവളുടെ മനസിൽ നിന്നും പിഴുതു എടുത്ത് വലിച്ചെറിഞ്ഞു ക്കൊണ്ട് ഒന്നും സംഭവിക്കാത്ത മട്ടിൽ.. രാഹുലിലേക്ക് തിരിച്ചു വരുബോൾ.

രാഹുലിന്റെ ചുണ്ടുകൾ അവളുടെ മുക്കിന് തൂമ്പത്ത് സ്പർശിച്ചു ക്കൊണ്ട് വിറച്ചു വിറച്ചു ക്കൊണ്ട് വിശ്വാസമായി..

യക്ഷി പെണ്ണ്.. ഡാ നീ ഒന്ന് പിറക്കോട്ട് മാറിയേ.

ബോധം തിരിച്ചു കിട്ടിയ രാഹുൽ ആ സുഖമുള്ള കാന്ത വലയത്തിൽ നിന്നും മനസിലാ മനസോടെ പിറക്കോട്ട് പോകുബോൾ..

യക്ഷി പെണ്ണ്. ഡാ എന്റെ പലാ മരം നേരത്തെ ഉണ്ടായ ഇടി വെട്ടേറ്റു കത്തി പോയി ഇന്നി ഞാൻ എവിടെ തങ്ങും

രാഹുൽ കണ്ണുകൾ അടച്ച് നെഞ്ചിൽ തടവി ക്കൊണ്ട് ന്റെ ഹൃദയത്തിൽ..

യക്ഷി പെണ്ണ് ഡാ പൊട്ടാ തമാശ പറയാൻ ഉള്ള നേരമല്ല ഇത്.

രാഹുൽ. എന്റെ ഹൃദയത്തിൽ നിന്നോട് തോന്നിയ പ്രണയത്തിന് തമാശ എന്ന് അർത്ഥം നൽകിയ നിന്നോട് എന്നിക്ക് പുച്ഛം മാത്രം

യക്ഷി പെണ്ണ് ഹോ പിന്നെ ഒന്ന് പോടാ ചെക്കാ

അവന്റെ തന്നിലേക്കുള്ള ഇഷ്ട്ടത്തെ വഴി തിരിച്ചു വിടാൻ വേണ്ടി അവന്റെ ശ്രദ്ധയെ മാറ്റാൻ ശ്രമിക്കുന്ന യക്ഷി പെണ്ണ്.

ഡാ ഞാൻ ഇവിടെ വരുബോ വീടിന്റെ ഉമ്മറത്തു ഒരു ഒഴിഞ്ഞ കിളികൂട് കിടക്കുന്നത് കണ്ടല്ലോ.?

രാഹുൽ.ആ അതോ അതിൽ കുറച്ചു നാൾ വരെ രണ്ട് കിളികൾ ഉണ്ടായിരുന്നു.
അമ്മ കൂട് വൃത്തിയാക്കാൻ നേരം രണ്ടും പറന്ന് പോയി…

ഇപ്പോ കൂടെ ഉള്ളു..ബാക്കി

യക്ഷി പെണ്ണ്. എന്തോ ഒരു ബുദ്ധി മനസിൽ തോന്നിയത് പോലെ..

രാഹുലിനോട് എന്നാ ഒരു കിളിയായി ആ കൂട്ടിൽ ഞാൻ കിടന്നോട്ടെ?

രാഹുൽ. ഇവൾ എന്താ മണ്ടത്തരം പറയുന്നേ എന്നോർത്ത് അവളെ തന്നെ നോക്കി നിൽക്കുബോൾ

യക്ഷി പെണ്ണ് തമാശ പറഞ്ഞത് അല്ല എന്നിലെ അവസാന മാന്ത്രിക കഴിവുകളുടെ ശവ കൂടാരമകാൻ പോകുന്നു ആ കൂട്..

രാഹുൽ. നീ എന്താ ഈ പറയുന്നേ എന്നിക്ക് ഒന്നും മനസിലാകുന്നില്ല..

യക്ഷി പെണ്ണ്. ഇന്നി അധിക നേരം എന്നിക്ക് ഈ രൂപത്തിൽ ഇവിടെ നിൽക്കാൻ പറ്റില്ല കാരണം ഇരുട്ട് പകലിന് വേണ്ടി വഴി മാറുകയാണ്..

രാഹുൽ എന്തെങ്കിലും തിരിച്ചു പറയും മുൻപ്പ് യക്ഷി പെണ്ണിനെ മായിച്ചു ക്കൊണ്ട് മുറിയിലേക്ക് കയറി വന്ന ബൾബിന്റെ വെട്ടം

രാഹുൽ ഒരുപാട് തിരഞ്ഞു അവളെ അവിടെ

പക്ഷെ അവൾ എന്ന ആ സ്വപ്നം തന്നെ വിട്ട് എങ്ങോ മറഞ്ഞു പോയി എന്നറിഞ്ഞപ്പോൾ രാഹുൽ നെറ്റിയിൽ കൈ വെച്ച് ബെഡിൽ തളർന്നിരുന്നു അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു..

വീണ്ടും വീണ്ടും അവൻ മനസിനോട് ചോദിച്ചു എന്നെ ഭ്രാന്ത്‌ പിടിപ്പിക്കാതെ പറ സ്വപ്നണോ അതോ അതോ എല്ലാം സത്യമായിരുന്നോ?

മുറിയിലേക്ക് കയറി വന്ന പകൽ വെട്ടം

ഉമ്മറത്തും നിന്നും അമ്മയുടെ വിളി

ഡാ മോനെ രാഹുലെ ദേ നമ്മുടെ കിളിക്കുട്ടിൽ ഒരു ചന്തമുള്ള കിളി..

അത് കേട്ടപ്പോൾ രാഹുൽ മുറിയുടെ വാതിൽ തുറന്ന് ഇടനാഴിലൂടെ ഉമ്മറത്തേക്ക് ഓടുബോൾ അവന്റെ മുഖത്ത് ഒരിക്കൽ പോലും കാണാത്ത എന്തോ ഒരു വികാരം
കാണാമായിരുന്നു.

( അതിന് ഞാൻ ഇവിടെ പ്രണയം എന്ന് പേര് നല്കുന്നു )

ഉമറത്ത് വന്ന് കിളിക്കൂടിന് അരികിൽ കിതച്ചു നിക്കുന്ന രാഹുൽ…

അരികിൽ അമ്മയും ഉണ്ട്‌.

അമ്മ കിളിക്കുട് പതുക്കെ പതുക്കെ കറക്കി ക്കൊണ്ട് അതിന്റെ ചന്തം നോക്കി രസിച്ചു നിൽക്കുബോ.

ആ കൂട്ടിൽ നിന്നും രാഹുലിന് മാത്രമായി
കേട്ട യക്ഷി പെണ്ണിന്റെ അടക്കി പിടിച്ച സ്വരം.

ഡാ ചെക്കാ നിന്നക്ക് എന്നോട് പ്രണയമാണോ ?

രാഹുൽ അമ്മയെ നോക്കി അമ്മ ഒന്നും കേൾക്കാതെ പറയാതെ കുട്ടിനുള്ളിലെ കിളിയെ കൊഞ്ചിക്കുകയാണ്.. രാഹുൽ അമ്മ കാണാതെ നാണത്തിൽ തല താഴിത്തിക്കൊണ്ട് ഉം എന്ന് മുളിയപ്പോൾ.

യക്ഷി പെണ്ണ് എന്നാ ഞാൻ ഒരു സൂത്രം കാണിച്ചു തരട്ടെ..

രാഹുൽ. എന്ത് സൂത്രം..??

യക്ഷി പെണ്ണ്. തന്റെ ഒരു കണ്ണ് പൊത്തി പിടിച്ച് കൊണ്ട് രാഹുലിനോട് എന്റെ മറ്റേ
കണ്ണ് ഒന്ന് നോക്കിയെ..

രാഹുൽ യക്ഷി പെണ്ണിന്റെ കണ്ണിലേക്ക് തന്നെ നോക്കി അവളുടെ കണ്ണിൽ കുറേ സമ്മയം നോക്കിയിരിക്കാൻ അവന് ഏറെ ഇഷ്ട്ടമായിരുന്നു…

അവളുടെ കണ്ണിലുടെ അവൻ കണ്ടു

ഉമ്മറത്തൂടെയും ഇടനാഴിയിലുടെയും തന്നെ തേടി ഓടി നടക്കുന്ന അമ്മ

രാഹുലെ ഡാ മോനെ നീ എങ്ങോട്ടാ പോയെ..?

എവിടെ പോയി ഈ ചെക്കൻ .???

എവിടെയും രാഹുലിനെ കാണാതെ ഉമ്മറത്തേക്ക് തിരിച്ചു വന്ന അമ്മ

അമ്മയുടെ കണ്ണുകൾ കിളി കൂട്ടിലെ
കാഴ്ച കണ്ടു അതിശയിച്ചു നിൽക്കുബോൾ. നമ്മളും സ്വാഭാവികമായി നോക്കി പോകും.

ഇപ്പോൾ ആ കൂട്ടിൽ യക്ഷി പെണ്ണിന് കൂട്ടായി ഒരാൾ കൂടി ഉണ്ട്‌ അത് രാഹുൽ ആയിരുന്നു…

അപ്പോളും അമ്മ വിളിച്ചു പറയുന്നുണ്ടായിരുന്നു മോനെ രാഹുലെ ദേ കൂട്ടിൽ വേറെ ഒരണം കൂടി കയറി കുടിയിട്ടുണ്ട്

ഈ ചെക്കൻ ഇത് എവിടെ പോയി..??????

യക്ഷി തിരിച്ചു പോകണം എന്നുണ്ടോ.?
രാഹുൽ ഒരിക്കലുമില്ല..എന്നിക്ക് എന്നും ഇങ്ങനെ നിന്നോട് ചേർന്ന് നിക്കണം…

Leave a Reply

Your email address will not be published. Required fields are marked *