എന്റെ ശരീരത്തിൽ ആദ്യമായ് തോട്ടപുരുഷൻ കണ്ണേട്ടന്റെ ഓർമ്മകളാണ് എന്റെ മനസിൽ..

ആദ്യസ്പർശനത്താൽ
(രചന: Mejo Mathew Thom)

കടൽക്കരയിലെ ഉപ്പുകാറ്റ് അലസമായിട്ടിരുന്ന അവളുടെ മുടിയിഴകളെ പറത്തികളിക്കുന്നു…

ഇടയ്ക്കു ഇടം കൈ കൊണ്ടു അവൾ അവയെമാടിയൊതുക്കും.. ഞങ്ങളുടെയിടയിലെ മൗനം എന്നെ കൗമാരതുടക്കത്തിലേ ഓർമ്മകളിലേക്ക് കൊണ്ടുപോയി……

അവൾ.. രജനി… എന്റെ കൂട്ടുകാരി… ചെറുപ്പം മുതൽ ഒരുമിച്ചു കളിച്ചു വളർന്നവൾ അടുത്തടുത്ത വീടുകൾ….

അന്ന് കാലം തെറ്റിപ്പെയ്ത പെരുമഴയിൽ ഞാനും രാജിയും അയ്യപ്പൻ കുന്നിലെ പാറയ്ക്കടിയിൽ മഴത്തുന്നു ഓടിക്കേറി നിന്നു ചാറലടിച്ചു നനയാതിരിക്കാൻ പരമാവധി ഒതുങ്ങി നിന്നു…

മുട്ടൊപ്പമുള്ള പാവാടയിൽനിന്നും മഴവെള്ളം അവളുടെ കാലുകളിലൂടെ ഒഴുകുന്നതു കണ്ടപ്പോൾ എന്റെ മനസു ആദ്യമായി കൂടുതൽ മിടിച്ചു തുടങ്ങി..

ഞാൻ മിഴികളുയർത്തി നനഞ്ഞു ശരീരത്തിലൊട്ടിച്ചേർന്ന അവളുടെ വസ്ത്രങ്ങളുലൂടെ…മഴത്തുള്ളികൾ ചുവന്ന മുത്തുകൾ പോലെ തോന്നിച്ച അവളുടെ ചുണ്ടുകളിലൂടെ …

അവളുടെ മിഴികളിലേക്കു… ആ മിഴികൾ എന്നെതന്നെനോക്കുകയായിരിന്നു.. അവളെന്നിലേക്കടുത്തുവരുന്നു മിഴിചിമ്മാതെ…

അവളുടെ നിശ്വാസം എന്റെ മുഖത്തു തട്ടി…. ഞാൻ ഞെട്ടിയെഴുനേറ്റു.. സ്വപ്നമോ സത്യമൊന്നറിയാതെ പകച്ചിരുന്നു കുറച്ചുനേരം..

ആദ്യമായ ഇങ്ങനത്തെ സ്വപ്നം… എങ്ങനെയൊക്കെയോ തിരിഞ്ഞു മറിഞ്ഞു കിടന്നു നേരം വെളുപ്പിച്ചു… പക്ഷെ രാത്രിയിലെ സ്വപ്നം മനസിന്നു പോകുന്നില്ല..

മനസിനെന്തോ ഒരുഭാരം മുറിയിൽ നിന്നു പുറത്തിറങ്ങാൻ തോന്നുന്നില്ല.. അവധിക്കാലമായിരുന്നതിനാൽ ആരും വിളിച്ചുമില്ല…

“കണ്ണേട്ടാ…. ”

പെട്ടന്നാണ് പുറത്തുന്നൊരുവിളി രജനിയുടെ.. മനസിലൊരു കൊള്ളിയാൻമിന്നി…

“കണ്ണേട്ടാ വാതിൽതുറന്നേ… ”

ആരുമില്ല വീട്ടിൽ ഉണ്ടെങ്കിൽ ഇപ്പോൾ വാതിൽ തുറന്നേനെ.. ഒടുവിൽ ഞാന്തന്നെപോയിതുറന്നു..

“എന്താ…” ഞാൻ അവളെനോക്കാതെ ചോദിച്ചു കാരണം അവളെ നോക്കുമ്പോൾ എന്റെ കണ്ണുകൾക്ക് സ്‌ഥാനം തെറ്റുന്നു

“കുറച്ചു തൈര് തരാൻ പറഞ്ഞു അമ്മ ഉറയൊഴിക്കാൻ…”

“ഞാൻ എടുത്തോണ്ടു വരാം”

എന്നു പറഞ്ഞു അകത്തേക്ക് പോയി പക്ഷെ അവളും പുറകെവന്നു അത്രയ്ക്കടുപ്പമാണ് ഞങ്ങളുടെ വീടുകൾ തമ്മിൽ…

എന്റെ നെഞ്ചിടിപ്പുകൂടി രാത്രിയിലെ സ്വപ്നം വീണ്ടും മനസ്സിൽ തെളിയുന്നു…

തൈരെടുക്കാനായ് എടുത്തപത്രം കൈ വിറച്ചു താഴെപ്പോയി…

“എന്തുപറ്റി കണ്ണേട്ടാ വയ്യേ” എന്നു പറഞ്ഞു അവൾ എന്റെ നെറ്റിയിൽ കൈപടം വച്ചു നോക്കി…

അവളുടെ ഗന്ധം..അതോടെ എന്റെ നിയന്ത്രണം പോയി…എന്റെ കൈകൾ അവളെ എന്നിലേയ്ക്ക് ചേർത്തു…

അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു….അപ്രതീക്ഷിതമായ എന്റെ പെരുമാറ്റത്തിൽ ഒന്ന് പകച്ചെങ്കിലും പെട്ടന്ന് എന്നെ തള്ളിമാറ്റി അവൾപുറത്തേക്കോടി….

വാതിൽക്കൽ വച്ചു ഒന്നുതിരിഞ്ഞു എന്നെനോക്കി തീപാറുന്ന മിഴികളാൽ….

പിന്നെ ഒരിക്കലും അവൾ എന്റെയടുത്തു വന്നിട്ടില്ല.. അറിയാതെങ്ങാനും മുന്നിൽ വന്നാൽ ഒഴിഞ്ഞു മാറി പോകും…

ആ സമയത്താണ് അച്ഛന് ട്രാൻസ്ഫർ ആയതു അതോടെ അവൾ എന്റെ ഓർമ്മയിലേക്ക് മറഞ്ഞു…..പിന്നെ ഇപ്പോഴാ കാണുന്നെ വർഷങ്ങൾക്കു ശേഷം….

“കണ്ണേട്ടൻ എന്താ ആലോചിക്കുന്നേ ” അവളുടെ ചോദ്യം എന്നെ ഓർമ്മകളിനിന്നുണർത്തി…

പക്ഷെ ഞാൻ മറുപടിയൊന്നും പറഞ്ഞില്ല കുറച്ചുനേരത്തെ മൗനത്തിനുശേഷം അവൾതുടർന്നു

” കണ്ണേട്ടനറിയുമോ അന്നത്തെ സംഭവത്തിനുശേഷം എനിക്ക് ആണുങ്ങൾ അടുത്തു വരുന്നതേ എനിക്ക് ഭയമായിരുന്നു…

എന്നെ ഇത്രയ്ക്കു അടുത്തറിയുന്ന കണ്ണേട്ടൻ എന്നോടിങ്ങനാ ചെയ്യുന്നതെങ്കിൽ ബാക്കിയുള്ളവരോ….

പിന്നീടിങ്ങോട്ട് പഠിച്ചതുമുഴുവൻ girls schoolil….. womens college ലൊക്കെയാ… വളരുംതോറും എന്റെ പേടി കൂടി കൂടി വന്നു….. ആണെന്ന വർഗ്ഗത്തെത്തന്നെ പേടിയാ എനിക്ക്…

ഇതുവരെ ഇതൊന്നും ആരോടും പറഞ്ഞിട്ടില്ല.. ഇപ്പോൾ വീട്ടുകാർ കല്യാണത്തിന് നിർബന്ധിക്കുകയാ… ഞാൻ എന്താ ചെയ്യണ്ടത്…

എന്റെ ശരീരത്തിൽ ആദ്യമായ് തോട്ടപുരുഷൻ കണ്ണേട്ടന്റെ ഓർമ്മകളാണ് എന്റെ മനസിൽ.. മറ്റേതൊരാണിനെയും കണ്ണേട്ടനെക്കാളും പേടിയാ എനിക്ക്….. ”

അവളുടെ മിഴികൾ നിറഞ്ഞൊഴുകി… ഞാൻ അവളുടെ കവിൾത്തടങ്ങൾ തുടച്ചു പക്ഷെ അവൾ പേടിച്ചില്ല …

വർഷങ്ങൾക്കു ശേഷം എന്നെ തേടിപിടിച്ചു വന്നവളുടെ മനസു കാണാതെ ഞാൻ എന്തൊക്കെ പുണ്യം ചെയ്തിട്ടും കാര്യമില്ല ഇവളുടെ കണ്ണീരിനു മുൻപിൽ…

ഞാൻ അവളോട് ചേർന്നിരുന്നു അവൾ എതിർത്തില്ല പകരം എന്റെ തോളിലേക്ക് തലചായ്ച്ചു……. ഒരു കുഞ്ഞു തിരമാല ഞങ്ങളുടെ കാലുകളെ തഴുകി തിരിച്ചുപോയി………

Leave a Reply

Your email address will not be published. Required fields are marked *