അവരുടെ ജീവിതത്തിലെ നിലവിളക്കായി അവന്റെ മറുപാതിയായി കൃഷ്ണ എന്ന ആ പെൺകുട്ടി മനക്കൽ തറവാട്ടിലേയ്ക്ക്..

നരേന്ദ്രൻ
(രചന: മീനു ഇലത്തിക്കൽ)

“മുറിയിലാകെ നിശബ്ദത” “മരണത്തിന്റെ നിശബ്ദത പോലെ…”

“സാമ്പ്രാണിയുടെയുടെയും കരിഞ്ഞ തേങ്ങയുടെയും ഗന്ധം മുറിയിലാകെ നിറയുന്നത് പോലെ ..വെട്ടിയിട്ട വാഴയിലയിൽ നിന്നും രണ്ട് ദിവസം പഴക്കമുള്ള ശവത്തിന്റെ ഗന്ധമുയരുന്നു ..”

മുഴങ്ങി കേൾക്കുന്ന രമയാണ പാരായണത്തിനിടയിൽ അച്ചനെ ഒരു നോക്കു കാണാൻ
,” നരേൻ ഇനിയും വന്നില്ലല്ലോ എന്ന് പതം പറഞ്ഞു കരയുന്ന അമ്മ ….”

“സാമ്പ്രാണിത്തിരിയുടെയും തേങ്ങയിലെഎള്ള് കരിയുന്ന ഗന്ധം വും കൂടി കൂടി വന്നു ,
ചിത ..കത്തുന്ന ചിത … അത് കരിം പുകച്ചുരുളുകളായി ആകാശത്തേക്ക് ഉയർന്നു പൊന്തി ..

ഉരുകുന്ന ചിതയിൽ നിന്നും ഉണങ്ങിയ ചിരട്ട കനലുകൾ നാലുപാടും ചിതറി തെറിച്ചു
ചിതയിൽ നിന്നും നനവ് വറ്റാത്ത ചാണകം പുകയുന്നു അസ്ഥികൾ ഒടിഞ്ഞു മനുഷ്യമാംസം കരിയുന്ന ഗന്ധം …, തന്റെ അച്ചന്റെ ശവം കരിയുന്ന ഗന്ധം

“അച്ചാ …”

,”അലറി കരഞ്ഞ് കൊണ്ടവൻ ചാടിയെണീറ്റു”
അവൻ നന്നേ വെട്ടി വിയർക്കുന്നുണ്ടായിരുന്നു …

അത് ശരിക്കും ഒരു സ്വപ്നമായിരുന്നെന്ന് അവന് വിശ്വസിക്കാൻ കഴിഞ്ഞില്ല …. ഫാനിൽ നിന്ന് ചിതറി തെറിക്കുന്ന കാറ്റിന്റെ അരണ്ട മുഴക്കം നിശബ്ദതയേക്കാൾ ഭയപ്പെടുത്തുന്നു …

മച്ചിനു മുകളിലെ മരപ്പലകകളിൽ ചുണ്ടെലിക്കൂട്ടത്തിന്റെ ഭ്രാന്ത് പിടിപ്പിക്കുന്ന ഓട്ടപ്പാച്ചിലുകൾ ..

കുമ്മായം പൂശിയ വെളുത്ത ചുവരുകളിൽ തെയ്യക്കോലങ്ങൾ വരച്ച് കൊണ്ട് കിളിവാതിലിലൂടെ അനുവാദം ചോദിക്കാതെ കടന്ന് വന്ന വെളിച്ചം അവന്റെ കണ്ണുകളിലേക്ക് ഇരച്ച് കയറി …

നെയ്യുറുമ്പുകൾ വരിവരിയായി ജനലഴികളിലൂടെ അരിച്ച് നിങ്ങുന്നു …

“കോണിപ്പണിയുടെ താഴത്ത് നിന്ന് അമ്മ നീട്ടീ വിളിച്ചു..

“നരേൻ .. താഴത്തേയ്ക്ക് ഇറങ്ങി വാ മോനേ”
ആരോഗ്യ വകുപ്പീന്ന് ഫോണുണ്ടായിരുന്നു ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആണെന്ന് ..

ഈശ്വരാ … മനക്കലെ ദേവി കാത്തു..

യഥാർത്ഥ ലോകവുമായുള്ള ബന്ധം വിച്ചേദിക്കപ്പെട്ടിട്ട് തനിക്കിന്ന് പതിനഞ്ചാം നാൾ .
. നരേന്ദ്രൻ ജനലഴികളിൽക്കൂടി പുറത്തേയ്ക്ക് നോക്കി

വേനൽമഴയ്ക്കുള്ള തയാറെടുപ്പിനായി മാനം നന്നേ കറുത്തിരുണ്ടിരിക്കുന്നു ..

ഒരു നീണ്ട കാലയളവിനു ശേഷം അമേരിക്ക എന്ന മായിക ലോകത്ത് നിന്ന് മാരകമായവൈറസ് വ്യാധി പടർന്ന് പിടിച്ച സാഹചര്യത്തിൽ നാട്ടിലേയ്ക്ക് മടങ്ങിയ നരേൻ എയർപോട്ടിൽ വച്ച് തന്നെ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശപ്രകാരം വീട്ടിൽ തന്നെ കഴിയുകയായിരുന്നു …

തറവാട്ട് വീടിന്റെ മുകൾനിലയിൽ ആരെയും കാണാതെ തള്ളി നീക്കിയ ദിനങ്ങൾ നരേന്ദ്രനെ തികച്ചും ഒരു പുതിയ മനുഷ്യനാക്കി മാറ്റുകയായിരുന്നു ..

മച്ചിലെ ഒറ്റമുറിയിൽ നിന്ന് ബാല്യത്തിലെവിടെയോ കണ്ട് മറന്ന പച്ചപ്പിലേക്ക് അവൻ കൗതുകത്തോടെ നോക്കി ..

മ ര ഗോവണിയിറങ്ങി താഴേക്ക് നടക്കുമ്പോൾ
” നരേൻ…കുളക്കടവിൽ നല്ല വഴുക്കലുണ്ട് സൂക്ഷിച്ച് ഇറങ്ങണേ “എന്ന അമ്മ അവനോട് വിളിച്ച് പറഞ്ഞു

പച്ചപ്പായൽ പരവധാനി വിരിച്ച കൽപ്പടവുകളിറങ്ങി ആമ്പൽപ്പൂ കൾ പുഞ്ചിരി പൊഴിക്കുന്ന തെളിനീർ കുളത്തിൽ മുങ്ങി നിവർന്ന് വീണ്ടും നീന്തി തുടിക്കുമ്പോൾ അവൻ മനയ്ക്കലേ പഴയ കുസൃതി കുരുന്നായ നരേൻ ആയി മാറുകയായിരുന്നു ..

മനസ്സും ശരീരവും ഒരു പോലെ കുളിർത്ത ഒരനുഭവം ..
തറവാട്ട് വീടിന്റെ പടി കെട്ടുകൾ കയറുമ്പോൾ

“ഓം സിന്ദൂരാരുണവിഗ്രഹാം ത്രിനയനാം
മാണിക്യമൗലി സ്ഫുരത്- താരാനായകശേഖരാം സ്മിതമുഖീ-
മാപീനവക്ഷോരുഹാം പാണിഭ്യാമളിപൂർണ്ണരത്നചഷകം രക്തോത്പലം ബിഭ്രതീം സൗമ്യാം രത്നഘടസ്ഥ രക്തചരണാം
ധ്യായേത് പരാമംബികാം.”

ഇറയത്ത് കൊളുത്തിവച്ച നിറദീപത്തിന് മുന്നിലിരുന്ന് അമ്മ ലളിതാസഹസ്രനാമം ചൊല്ലുന്നുണ്ടായിരുന്നു

മുറിയിലെത്തി വസ്ത്രം മാറി കഴിഞ്ഞപ്പോൾ ..

” നരേൻ .. തല നന്നായി തുവർത്തു”

കുറെ കാലത്തിനു ശേഷം കുളത്തിൽ മുങ്ങി കുളിച്ചതല്ലേ … വല്ല ജലദോഷവുംപടിക്കണ്ട അമ്മ അവന്റെ നെറുകയിൽ രാസ്നാദി പൊടി തിരുമിപ്പിടിപ്പിച്ചു ..

കർപ്പുരത്തിന്റെ തുളസിയുടെയും നൈർമല്യം നിറഞ്ഞ തന്റെ അമ്മയുടെ ആ പഴയ ഗന്ധം അവന്റെ ചുറ്റും നിറയുന്നത് പോലെ അവന് തോന്നി അവൻ കണ്ണുകൾ ഇറുക്കെയടച്ച് അമ്മയോട് ചേർന്നു നിന്നു …

നിലത്തിരുന്ന് ഓട്ട് പാത്രത്തിൽ അമ്മ വിളമ്പിക്കൊടുത്ത ചെറു ചൂടുള്ള കഞ്ഞി , കടുമാങ്ങാ അച്ചാറും കൂട്ടി കഴിക്കുമ്പോൾ നരേന്ദ്രൻ അമ്മയുടെ ആ പഴയ നരേനായി വീണ്ടും മാറുകയായിരുന്നു..

മൂവാണ്ടൻ മാവിലിരുന്ന് നീട്ടി കുവുന്ന കുയിലിന്റെ പാട്ട് കേട്ടാണ് അവൻ ഉണർന്നത് ചൂടുള്ള കട്ടൻ ചായ ഊതിക്കുടിക്കുന്നതിനിടയിൽ

“ചായക്കുള്ള പാല് എല്ലാം പൈകിടാവ് കുടിച്ചു വറ്റിച്ചു എന്നു പരിഭവം പറഞ്ഞ് പൂവാലി പശുവിനോട് ശകാരം ചൊരിയുന്ന അമ്മയെ നോക്കി നരൻ ഊറി ചിരിച്ചു ..”

“വടക്കേ തൊടിയിൽ അച്ചൻ നട്ട വരിക്കപ്ലാവിലെ ചക്കയാ ..”

“തേനുറുന്ന മണമുള്ള തേൻവരിക്ക ചക്ക നിറച്ച പാത്രം അമ്മ തന്റെ നേർക്ക് നീട്ടിയപ്പോൾ അവന്റെ കണ്ണുകൾ അച്ചന്റെ മാല ചാർത്തിയ ഫോട്ടോയിലേക്ക് അറിയാതെ നീണ്ടു ..”

“വിദേശത്ത് പഠിക്കാൻ പോകണ്ട എന്ന അച്ചന്റെ വാക്കുകളെ ധിക്കരിച്ച് പടികളിറങ്ങിപ്പോയപ്പോൾ …

തനിക്ക് ഇങ്ങനെ ഒരു മകനില്ലന്ന് പറഞ്ഞ് പടിപ്പുര വാതിൽ വലിച്ചടച്ച അച്ചന്റ മുഖം അവസാനമായി കണ്ടത്അവന്റെ ഓർമ്മകളിൽ നിറഞ്ഞ് നിന്നു ..”

“അച്ചൻ മരിച്ചെപ്പോഴെങ്കിലും ഒരു നോക്കു കാണാൻ നീ വരുമെന്ന് നീരിച്ച് ഞാൻ കാത്തിരുന്നിരുന്നു എന്ന് പറഞ്ഞ് നേര്യതിന്റെ തലപ്പിൽ കണ്ണ് തുടക്കുന്ന അമ്മയെ കണ്ട് അവന്റെ കണ്ണുകളും നിറഞ്ഞ് തുളുമ്പി”

“പക്വതയില്ലാത്ത പ്രായത്തിൽ വളർത്തി വലുതാക്കിയ മാതാപിതാക്കളെ തനിച്ചാക്കി കടന്ന് പോയ ആ വലിയ തെറ്റിന് നരേൻ മനസ്സ് കൊണ്ട് ഒരായിരമാവർത്തി മാപ്പ് ചോദിച്ചു “…

കാതടപ്പിക്കുന്ന ചീവിടുകളുടെ രാഗ വിസ്താരം ഉയർന്ന് കേട്ട് കൊണ്ടിരുന്നു ..

തൊടിയിലെ ചെമ്പകം പൂത്ത മണം നിറഞ്ഞ തണുത്ത കാറ്റ് മുറിയിലേക്ക് ഇരച്ച് കയറുന്നു … മേശപ്പുറത്ത് അടച്ച് വച്ചിരുന്ന ഗ്ലാസ്സിനുള്ളിലെ പാൽ തണുത്തിരുന്നു ..

“എന്തിനാ മ്മേ ,ഇതൊക്കെ”?

“ഇതൊന്നും എനിക്ക് പതിവില്ലാത്തതാ ..”

‘”ഇനി പതിവുകളൊക്കെ മാറ്റണം മോനേ .”

“അതെ അമ്മേ എല്ലാം മാറ്റണം”

“ഭിത്തി അലമാരയ്ക്കുള്ളിൽ വളരെ അടുക്കും ചിട്ടയോടും കൂടി അടുക്കി വച്ചിരിക്കുന്നു അച്ചന്റെപുസ്തകങ്ങൾ ..”

നാരായണീ : ഞാനൊന്നു പൊട്ടി കരയട്ടെ ?
ബഷീർ: ഇപ്പോൾ വേണ്ട ഓർത്ത് രാത്രി കരഞ്ഞോളു …”

“മതിലുകൾ”

വൈക്കം മുഹമ്മദ് ബഷീർ എന്ന പ്രിയപ്പെട്ട എഴുത്തുകാരന്റെ പുസ്കത്തിലൂടെ നരേൻ വിരലോടിച്ചു … തെക്കേ തൊടിയിൽ നിറഞ്ഞ് പൂത്ത് നിൽക്കുന്ന കണിക്കൊന്നയിൽ നിന്ന് പൂവ് ഇറുത്തെടുക്കുന്ന ചെറിയ പെൺകുട്ടി

ആ കുട്ടിയെ എവിടെയോ കണ്ട് മറന്നത് പോലെ ..

“ഏതാ അമ്മേ .. ഈ കുട്ടി?”

“ഇത് ദേവൂട്ടീ നമ്മുടെ ശ്രീ യുടെ മോളാ …
നിനക്ക് ഓർമ്മയില്ലേ.. വാര്യത്തെ ശ്രീക്കുട്ടിയെ ?

നരേൻ അതിശയത്തോടെ നോക്കി തന്റെ ബാല്യകാല സഖിയായ ശ്രീക്കുട്ടിയുടെ മോൾ ..

ദേവു .. നീ എവിടെയാ ..? എന്ന് വിളിച്ച്

കസവ് നേര്യതുടുത്ത് മഞ്ഞമന്ദാരം പോലെ മുഖശ്രീയോടെ പടിപ്പുര കടന്ന് വരുന്നു തന്റെ ആപഴയ കളിക്കുട്ടുകാരി ..

ശ്രീ .. നീ എന്നെ അറിയുമോ ?

“നരേട്ടൻ ”

“പിന്നെ അറിയാതെ?”

വന്നിട്ടുണ്ടെന്ന് മനക്കലമ്മ പറഞ്ഞിരുന്നു..

“സുഖമാണോ നരേട്ടാ …?

“സുഖം ശ്രീ ചിരിച്ച് കൊണ്ട് അവൻ മറുപടി പറഞ്ഞു”

“പോവാ ട്ടൊ ദേവൂന്റെ അച്ചൻ തിരക്കുന്നുണ്ടാവും..” തന്നോട് യാത്ര പറഞ്ഞ് മകളെയും കൂട്ടീ പടിപ്പുര കടന്ന് പോകുന്ന ശ്രീക്കുട്ടിയെ നോക്കി അവനിരുന്നു ..

“ഞാനി വിടുന്ന് പോയെങ്കിലും ഈ നാടിന് ഒരു മാറ്റവുമില്ലല്ലോ അമ്മേ..?

കാലങ്ങളെത്ര കഴിഞ്ഞാലും നന്മയുള്ളതെന്നും നിലനിൽക്കും മോനേ .

“പുഴയ്ക്കരെയുള്ള പുഞ്ചപാടത്ത് കൊയ്ത്തും വിതയുമൊക്കെ ഉണ്ടോ അമ്മേ ..?

“അച്ചൻ പോയേ പിന്നെ എല്ലാം ഒരു വഴിക്കായി

കുറച്ചീസം ചെറിയച്ചൻ നോക്കി നടത്തിയിരുന്നു പിന്നെ ചെറിയച്ചന് സ്ഥലം മാറ്റം കിട്ടി പോയപ്പോൾ നോക്കാനും കാണാനും ആരും ഇല്ലാതായി ഇപ്പോൾപാട്ട കരാറുകാർക്ക് കൊടുത്തിരിക്കുവാ ”

“സാരല്ല അമ്മേ …ഇനി എല്ലാത്തിനും ഞാനുണ്ടല്ലോ ..”

“മോനെ ഉടനെ നിന്റെ തിരിച്ച് പോക്കുണ്ടാവുമോ ?

ഇല്ലമ്മേ… ഇനി ഞാൻ അമ്മയെ തനിച്ചാക്കി ഈ നാട് വിട്ട് എവിടേക്കുമില്ല

എന്നും ഞാൻ നിന്റെ കൂടെ ഉണ്ടാവുമോ ?

എത്ര നാളന്ന് വച്ചാ നീയിങ്ങനെ തനിച്ച് കഴിയുക .. എന്റെ കണ്ണടയുന്നതിന് മുൻപ് നിനക്ക് ഒരു കൂട്ടു വേണം”

“ഇപ്പോ അമ്മ അതെ കുറിച്ചൊന്നും ചിന്തിക്കണ്ട
എന്റെ അമ്മ എവിടെ പോവാനാ … ഞാൻ ഇനി എവിടേക്കും വിടില്ല എന്നും എന്റെ ഒപ്പം എന്റെ അമ്മ വേണം അവൻ അമ്മയെ ചേർത്ത് പിടിച്ച് നെറുകയിൽ ചുംബിച്ചു …”

അമ്മേ .. ഞാനൊന്നു പുറത്തേയ്ക്ക് പോയിട്ട് വരാം ..?

കസവ്കരയുള്ള ഒറ്റമുണ്ടുമടക്കിക്കുത്തി ,
പടിപ്പുര കടന്ന് കൂമൻകൊല്ലി കൂവുന്ന നാട്ടിടവഴിയിലൂടെ നടക്കുമ്പോൾ .. നരേന്റേ മനസ്സിൽ ഗൃഹാതുരത്വത്തിന്റെ സന്തോഷം അലയടിക്കുന്നുണ്ടായിരുന്നു ..

“ഗ്രാമീണ നിഷ്കളങ്കത നിറഞ്ഞകാളിക്കാവ് പുഴയക്ക് പഴയ ഒഴുക്കില്ലാത്തത് പോലെ..
തോട്ട് വരമ്പത്ത് കൈത പൂത്ത മണം..
പൂത്ത് നില്ക്കുന്ന കൈത കാടിനിടയിലേക്ക് വരയൻ പുളവൻ കുഞ്ഞി തവളയെ വിഴുങ്ങിയെടുത്ത് ഇഴഞ്ഞ് നീങ്ങി ..”

തെങ്ങിൻമേലിരുന്ന് അരയില് ചുവന്നതോർത്ത് ചുറ്റിമൂളിപ്പാട്ട് പാടുന്ന കയറ്റക്കാരൻ കുമാരനും ,കഴുത്ത് നിറയെ മാലകളണിഞ്ഞ് മുടിയഴിച്ചിട്ട് പൊട്ടിച്ചിരിച്ച് നടന്ന് നീങ്ങുന്ന ഭ്രാന്തി കല്യാണിയും ,അമ്പലകുളക്കടവി നടുത്തുള്ള ഗോപിയേട്ടന്റെ ചായക്കടയും..

കൊയ്ത്ത് കഴിഞ്ഞ പാടത്ത് നട്ടിരുന്ന പയറും വെള്ളരിയും മൂപ്പെത്തുന്നതിനു മുന്നേ പറിച്ചെടുത്തതും ..കുത്തിയൊഴുകുന്ന കാളികാവ് പുഴയിൽ നിന്ന് തോട്ടിലേയ്ക്ക് കയറുന്ന മീനിനെ കൂട്ടുകാരുമൊത്ത് കൂടവെച്ച് പിടിച്ചതും .

. കാളികാവ് പൂരത്തിന് ആന വിരണ്ട് കയത്തിൽ വീണതും ,നാടകവും ,ബാലെയും കണ്ട് തീർത്ത ഉത്സവ രാവുകളും അങ്ങനെ.. അങ്ങനെ …അവന്റെ മനോഹരമായ ബാല്യം അവന്റെ ഓർമ്മകളുടെ ചില്ല് ജാലകത്തിലൂടെ ‘കടന്ന് പോയി …

നരേൻ..വയൽ വരമ്പിലൂടെ തിരികെ വീട്ടിലേയ്ക്ക് നടക്കുമ്പോഴാണ് കാര്യസ്ഥൻ കേശവേട്ടൻ ഓടി കിതച്ചെത്തിയത്..

നരേൻ …വേം വാ .. മനക്കലമ്മ ഒന്നു ‘കാൽ വഴുതിവീണു ..

“പരിഭ്രമത്തോടെ ഓടിയെത്തി നരൻ അബോധാവസ്ഥയിൽ കിടക്കുന്ന അമ്മയെ
അമ്മേ .?..എന്ത് പറ്റിയമ്മേ …? കണ്ണു തുറക്കമേ … എന്ന് വിളിച്ച് അമ്മയെ കോരിയെടുത്ത് ആശുപത്രിയിലേയ്ക്ക് പാഞ്ഞു ..
എക്സ്റേ ക്കും ,സ്കാനിങ്ങിനും ശേഷം അമ്മയെ ഐ സി യു വിൽ അഡ്മിറ്റാക്കി ..

നരേൻ ആരാ ..?. ഞാനാ സിസ്റ്റർ .. മീനാക്ഷിയമ്മ കണ്ണു തുറന്നു .. തിരക്കുന്നുണ്ട് ..

” . ,ഇപ്പോൾ വേദന കുറവുണ്ടോ അമ്മേ..?

എനിക്കൊന്നുമില്ല മോനേ .. നീ വിഷമിക്കാതെ ..

വല്ലതുകൈയ്ക്ക് പൊട്ടലുള്ളതിനാൽഒരാളുടെ സഹായമില്ലാതെ മീനാക്ഷിയമ്മയ്ക്ക് എണിക്കുവാനും നടക്കുവാനുമൊക്കെ കഴിയുമായിരുന്നില്ല …

അമ്മയക്ക് കൂട്ടായി രാവും പകലും നരേൻ ആശുപത്രിയിൽ തന്നെ കഴിഞ്ഞു ,എങ്കിലും അമ്മയുടെ പ്രത്യേക പരിചരണത്തിനു വേണ്ടി
ഡോക്ടർ.. നേഴ്സ് കൃഷ്ണയെ ചുമതലപ്പെടുത്തി .. .

. ഒരു മകളുടെ കരുതലോടെഭക്ഷണം കഴിപ്പിക്കുകയും കുളിപ്പിക്കുകയും ഒക്കെ ചെയ്ത് അമ്മയുടെ കാര്യങ്ങൾ വളരെ നന്നായി നോക്കുകയും ചെയ്ത ക്യഷ്ണ വളരെ വേഗത്തിൽ മീനാക്ഷിയമ്മയുടെ പ്രിയപ്പെട്ട വളായി മാറി …

ഏത് പ്രതിസന്ധിയിലുംപുഞ്ചിരിക്കുന്ന മുഖവുമായി രോഗികൾക്കിടയിലൂടെ ആശ്വാസവാക്കുകൾ പറഞ്ഞ് വട്ടമിട്ട് പറക്കുന്ന ആ വെളുത്ത മാലാഖ നരേന്റെ മനസ്സിലും ഇടം നേടിയിരുന്നു …

രണ്ടാഴ്ചയ്ക്ക് ശേഷം മീനാക്ഷിയമ്മ ആശുപത്രിയിൽ നിന്ന് സുഖം പ്രാപിച്ചആയി വീട്ടിലേക്ക് മടങ്ങി …

നരേൻ … കുഞ്ഞേ ?

എന്താ കേശവേട്ടാ… മനക്കലമ്മയേ ഇനി ഇങ്ങനെ വേലയെടുപ്പിക്കുന്നത് സങ്കടമാ

എത്ര നാള്ന്ന് വച്ചാ അമ്മയിങ്ങനെ എല്ലാർക്കും വച്ച് വിളമ്പാ …കുഞ്ഞ് എത്രേം പെട്ടെന്ന് ഒരു മംഗല്യം കഴിക്കണം..

മം .. നമ്മുക്ക് ആലോചിക്കാം… അകത്തളത്തിലെ ആട്ടുകട്ടിലിൽ ചാഞ്ഞ് കിടക്കുന്ന നരേൻ ചെറു മന്ദഹാസത്തോടെ പറഞ്ഞു..

അതുകേട്ട് മോനെ ഞാൻ ദല്ലാൾ രമൻ നായരോട് ഞാൻ പറഞ്ഞിരുന്നു നല്ല ആലോ ചന വല്ലതുമുണ്ടേ നോക്കാൻ…

ദേ നീ നോക്കി ഒന്നുരണ്ടു കുട്ട്യോളുടെ ഫോട്ടോ കൊണ്ടുവന്നിട്ടുണ്ട്..

തുങ്ങിയാടുന്ന ഊഞ്ഞാലിന്റെ ചങ്ങലകിലുക്കത്തിനൊപ്പം നിവർന്നിരുന്നു കൊണ്ട് നരേൻ അമ്മ കൊടുത്ത ഫോട്ടോയിലേയ്ക്ക് മിഴികൾ മിഴി പായ്ച്ചു… എല്ലാം നല്ല ഭംഗിയുള്ള കുട്ട്യോളാ..
മനസ്സും അങ്ങനത്തെ ആയ്ച്ചാൽ മതിയാരുന്നു…
മനക്കലമ്മ ആത്മഗധം മൊഴിഞ്ഞു..

ഒതുക്കിപ്പിടിച്ച ഫോട്ടോകളുടെ കൂട്ടത്തിൽ നിന്ന് തന്നെ ചെറു മന്ദസ്മിതത്തോടെ തന്നെനോക്കി പുഞ്ചിരിക്കുന്ന ഒരു ചിത്രം നരേൻന്റെ കണ്ണിലുടക്കി… അമ്മേ നമ്മുക്ക് ഇവൾ മതിയമ്മേ… അവൻ പുഞ്ചിരിയോടെ പറഞ്ഞു…

അവരുടെ ജീവിതത്തിലെ നിലവിളക്കായി അവന്റെ മറുപാതിയായി കൃഷ്ണ എന്ന ആ പെൺകുട്ടി മനക്കൽ തറവാട്ടിലേയ്ക്ക്
പടിവാതിൽക്കലേയ്ക്ക് വലതു കാൽ വച്ച് കയറി…

പുത്തൻ പ്രതീക്ഷകൾക്ക് വളമിട്ട് കൊണ്ട് നരേൻ ..പുഞ്ച പാടത്ത് വീണ്ടും കൊയ്ത്തും വിതയും തുടങ്ങി … നെൽക്കതിരിൽ താളം ചവിട്ടി ഇര തേടി ഒറ്റക്കാലിൽ തപസ്സു ചെയ്യുന്ന കൊറ്റികൾ വട്ടമിട്ടു പറന്നു ..

“കൊയ്ത്തുത്സവ്വം തുടങ്ങി ..”

“മണ്ണിൽവിത്തെറിഞ്ഞു ,വിയർപ്പൊഴുക്കിയതിന്റെ ഫലമായി നൂറുമേനി കൊയ്തു ഏറ്റവും നല്ല കർഷകനുള്ള കർഷകശ്രീ അവാർഡ് നരേനേ തേടിയെത്തി ..”

“വിഷുക്കാലം വന്നെത്തി ..

“വിഷു ദിനത്തിൽ.നിറദീപവും. കണിക്കൊന്നയും ഫലങ്ങളും പൂക്കളുമായി വിഷു കണി ഒരുക്കിയ മനക്കൽ തറവാട്ടിലേയ്ക്ക് നരേന്ദ്രന് വിഷു കൈനീട്ടമായി കുഞ്ഞിളം പൈതൽ കൂടി വരവറിയിച്ചു…

നരേൻ … മച്ചിൻ പുറത്തെ ആട്ട് തൊട്ടിൽ ഒന്നിങ്ങു എടുക്ക്വോ…

മനക്കലമ്മയുടെ വിളിയൊച്ച കേട്ട് നരേൻ … തന്റെ മടിയിൽ തലചായ്ച് കിടന്ന കൃഷ്ണയുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു…

Leave a Reply

Your email address will not be published.