ഇപ്പോൾ കുറച്ചു ദിവസം ആയി ലേഖയുടെ സ്വഭാവത്തിൽ വല്ലാത്ത വ്യത്യാസം, അല്ലെങ്കിൽ..

വീണ്ടുവിചാരം
(രചന: മഴമുകിൽ)

എന്റെ പ്രസാദേട്ട നേരം ഒരുപാട് ആയി… നിങ്ങളെ പോലെ ഞാനും വർക്ക്‌ ചെയ്യുന്നില്ലേ.. നിങ്ങൾക്ക് ഗവണ്മെന്റ് ജോലി എനിക്ക് പ്രൈവറ്റ് ജോലി ആ വ്യത്യാസം മാത്രെ ഉള്ളു……..

ഈ വീട്ടിലെ മുഴുവൻ ജോലിയും ചെയ്തു മോന്റെ കാര്യവും നോക്കിയിട്ട് വേണം എനിക്ക് റെഡി ആകാൻ അതിന്റെ ഇടയ്ക്കു ഇങ്ങനെ ലേഖേ എന്ന്‌ നിലവിളിക്കല്ലേ……

ഡ്രെസും പേഴ്സും ഒക്കെ ഞാൻ എടുത്തു വച്ചിട്ടില്ലേ….

പിന്നെ നിന്നെ ജോലിക്ക് വിടാൻ തുടങ്ങിയിട്ട് ഒരുപാട് നാൾ ഒന്നും ആയില്ലല്ലോ..

നമ്മളുടെ വീടുപണി കഴിഞ്ഞപ്പോൾ എന്റെ ശമ്പളം മാത്രം വച്ചു കഴിയാൻ കുറച്ചു ബുദ്ധിമുട്ടു ആയപ്പോൾ അല്ലെ നീ ജോലിക്ക് പോയി തുടങ്ങിയത്…..

അതും നിന്റെ കൂടെ പഠിച്ച കൂട്ടുകാരി….. അവരുടെ കമ്പനിയിൽ ആയത്കൊണ്ട് ഞാൻ പോകാൻ പറഞ്ഞു എന്നെയുള്ളൂ……….

ഞാൻ ഇറങ്ങി ലേഖ….. വേഗം വാ

മോനെ ക്‌ളാസിൽ വിട്ടിട്ടു പോകാം….

റേവന്യൂ ഡിപ്പാർട്മെന്റൽ ഉദ്യോഗസ്ഥൻ ആയ പ്രസാദിന്റെ ഭാര്യ ലേഖ ഒരു പ്രൈവറ്റ് കമ്പനിയിൽ ആണ് ജോലിചെയ്യുന്നത്.. ഇടയ്ക്കുവെച്ച് സ്വ ന്തമായി വീടു പണി തുടങ്ങിയപ്പോൾ കുറച്ച് ബുദ്ധിമുട്ടുകൾ ഉണ്ടായി….

അതുകൊണ്ടാണ് ലേഖയെ അവളുടെ കൂട്ടുകാരി നിർബന്ധിച്ചപ്പോൾ അവളോടൊപ്പം കമ്പനിയിൽ ജോലി ചെയ്യാനായി അയച്ചത്…….

എന്നും രാവിലെ പ്രസാദുo ലേഖയും മോനെയും റെഡിയാക്കി കൊണ്ട് വീട്ടിൽ നിന്നും ഇറങ്ങും.

മോനെ ഡേകർ ആക്കിയതിനു ശേഷം
പ്രസാദ് ലേഖയെ കമ്പനിയിലേക്ക് പോകുന്നതിനു വേണ്ടി അടുത്തുള്ള ബസ്റ്റോപ്പിൽ ഇറക്കിയിട്ട് ആണ് ഓഫീസിലേക്ക് പോകുന്നത്….

വൈകുന്നേരം പ്രസാദ് എത്തുന്നതിനു മുന്നേ തന്നെ ലേഖ ഓഫീസിൽനിന്ന് മോനെ വിളിച്ചുകൊണ്ട് വീട്ടിലേക്ക് വരും അതാണ് പതിവ്……….

ഇപ്പോൾ കുറച്ചു ദിവസം ആയി ലേഖയുടെ സ്വഭാവത്തിൽ വല്ലാത്ത വ്യത്യാസം… അല്ലെങ്കിൽ എപ്പോഴും കാണിച്ചിരിക്കും തമാശയുമായി മുന്നോട്ട് പോകുന്നവൾക്ക് ഇപ്പോൾ ആകെപ്പാടെ ഒരു മൂടികെട്ടിയ അവസ്ഥയാണ്………

എന്താടീ നിനക്ക് ഇപ്പോൾ ആകെപ്പാടെ ഒരു മൂടികെട്ടിയ അവസ്ഥ..നീ എന്തിനാ ഏതുനേരവും ഇങ്ങനെ ആലോചിച്ചു കൊണ്ടിരിക്കുന്നത് ജോലിസ്ഥലത്ത് എന്തെങ്കിലും പ്രശ്നമുണ്ടോ…

ഒന്നുമില്ല പ്രസാദേട്ടാ ഞാൻ ഇങ്ങനെ ഓരോന്ന് ആലോചിച്ച് അങ്ങനെ ഇരുന്നു എന്നേയുള്ളൂ….

ഇപ്പോൾ കുറച്ചു ദിവസമായി ഞാൻ നിന്നെ ശ്രദ്ധിക്കുന്നു… ഏതുനേരവും നിനക്ക് ഒരു ആലോചനയും വെപ്രാളവും…

ചിലനേരത്ത് നി ഈ ലോകത്ത് ഒന്നും ആണെന്ന് തോന്നുന്നില്ല…. എന്തെങ്കിലും ഉണ്ടെങ്കിൽ പറ ലേഖ…

ഒന്നുമില്ല പ്രസാദേട്ടൻ വന്നേ നമുക്ക് കിടക്കാം….

ലേഖക്കു തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വന്നില്ല…. അവളുടെ ചിന്തകൾ കുറച്ചു ദിവസം മുന്നേ നടന്നകാര്യങ്ങളിൽ ചെന്നു നിന്നു…

ലേഖയുടെ കൂട്ടുകാരി മായക്കൊപ്പം ആണ് ലേഖ വർക്ക്‌ ചെയ്യുന്നത്.. ആദ്യമൊക്കെ കമ്പനിയിൽ കാര്യങ്ങൾ നല്ല രീതിയിൽ ആണ് മുന്നോട്ടു പോയത്…

പിന്നീട് എല്ലാം പെട്ടെന്ന് തകിടം മറിഞ്ഞു… കമ്പനി നഷ്ടത്തിൽ ആയി.. പലരിൽ നിന്നും കടം വാങ്ങി ആണ് മായ കമ്പനി കാര്യങ്ങൾ നടത്തിയിരുന്നത്… ഒടുവിൽ കമ്പനി അടച്ചുപൂട്ടി…. ലേഖക്കു ജോലിയും നഷ്ടപ്പെട്ടു….

ആടമ്പരത്തിൽ ഒരുപാട് പണം ചിലവാക്കിയ ലേഖക്കു ജോലി നഷ്ടമായപ്പോൾ വല്ലാത്ത വിഷമം തോന്നി..

പലപ്പോഴും തന്റെ ജോലിയെ കുറിച്ച് പ്രസാദിനോട് വളരെ മികച്ച രീതിയിൽ ആണ് അവതരിപ്പിച്ചിരുന്നത്… പക്ഷെ ഇപ്പോൾ ജോലി പോയ കാര്യം പറയാൻ കഴിയില്ല…

നി ഇന്നെന്താ പോകുന്നില്ലേ……

ഇല്ല ഏട്ട… മായ ഒരു ബിസിനസ്‌ ടൂറിൽ ആണ്…. അതുകൊണ്ട് ഞാൻ കുറച്ചു ദിവസം ലീവ് എടുത്തു… എനിക്ക് ഒരുപാട് ലീവ് ഉണ്ട്…..

മായ ഇല്ലാത്തപ്പോൾ അല്ലെ നീ കമ്പനിയിൽ ഉണ്ടാകേണ്ടത്….

അത്‌ സാരമില്ല… അവൾ തന്നെയാണ് പറഞ്ഞത് ലീവ് എടുത്തുകൊള്ളാൻ… കാര്യങ്ങൾ നോക്കാൻ ആളുണ്ടല്ലോ… ഇടയ്ക്കു ഒന്ന് അന്വേഷിച്ചാൽ മതിയാകും…….

പ്രസാദേട്ട വേഗം എനിക്ക് ടൈം ആയി…

ഇന്നലെ വരെ ലീവും എടുത്തു വീട്ടിൽ ഇരുന്നവളാണ്… ഇന്നിപ്പോൾ ഈ വെപ്രാളം കാണിക്കുന്നത്…..

അതുപിന്നെ എനിക്ക് ഇന്നു മുതൽ വീണ്ടും ജോലിക്ക് കയറണം……..

മായേ ഇത് ശെരിയാവില്ല…. ഇതിനാണോ നീ എന്നെ വിളിച്ചു വരുത്തിയത്…….

ഞാൻ നിന്നെ കുറിച്ച് ഇങ്ങനെ ഒന്നും അല്ല കരുതിയത്……

നിനക്ക് ജീവിതം ആസ്വദിക്കണോ…. നിനക്ക് കൈ നിറയെ കാശ് വേണോ… എങ്കിൽ കൂടെ നിന്നാൽ മതി… ഞാൻ നിന്നെ നിര്ബന്ധിക്കില്ല…..

എന്നാലും മായേ ഇത് ശെരിയാണോ… നമ്മളെ കുറിച്ച് ആളുകൾ എന്ത് പറയും… അല്ലെങ്കിൽ തന്നെ വീട്ടിൽ അറിയുമ്പോൾ…..

പിന്നെ ഇതൊക്കെആരെയും അറിയിച്ചുകൊണ്ട് അല്ലെ ചെയ്യുന്നേ…… ആരും അറിയാതിരിക്കാൻ വേണ്ടാ എല്ലാ മുൻകരുതലും എടുത്തിട്ടുണ്ട്….. പറ്റുമെങ്കിൽ കൂടെ നിൽക്കു… ഇല്ലെങ്കിൽ വേണ്ടാ…….

ലേഖ വീട്ടിലേക്കു വന്നു…….

മായ ടൂർ കഴിഞ്ഞു വന്നിട്ട് കൂട്ടുകാരിക്ക് കാര്യമായിട്ടൊന്നും തന്നില്ലേ…. മുഖം ആകെ വാടി ഇരിക്കുന്നല്ലോ…..

കൊണ്ട് വന്നു പ്രസാദ് ഏട്ടാ…. നാളെ കൊണ്ടുവരും………..

പിന്നെ ഏട്ടാ… ഞങ്ങടെ കമ്പനി ഒന്ന് ഷിഫ്റ്റ്‌ ആകുന്നുണ്ട്….

എവിടെയാ പുതിയ സ്ഥലം…..

അത്‌ മായ ഇടയ്ക്കു ഒരു സ്ഥലം വാങ്ങിയിരുന്നു… ഒരു വീട് ആണ്… അത്‌ ഓഫീസ് ആക്കി മാറ്റി എടുത്തു.. വെറുതെ എന്തിനാ റെന്റ് കൊടുക്കുന്നെ…..

അതുകൊണ്ട് നാളെ മുതൽ ഏട്ടൻ കുഞ്ഞിനേയും കൊണ്ട് പോയിക്കോ… ഞാൻ അത്‌ കഴിഞ്ഞു… കുറച്ചു ലേറ്റ് ആയാലും….. പോയിക്കൊള്ളാം…. രണ്ട് റൂട്ട് അല്ലെ………

ഒരു ദിവസം ഓഫീസിൽ…………

ഉച്ചക്ക് ലഞ്ച് കഴിഞ്ഞു…… വാർത്ത കാണുമ്പോൾ ആണ് പ്രസാദ് ഞെട്ടിപ്പോയി……….

നഗരത്തിൽ വീട് കേന്ദ്രീകരിച്ചു വേശ്യാലയം…. നടത്തിപ്പുകാരിയും കൂട്ടളികളും അറസ്റ്റിൽ…. മായക്കൊപ്പം മുഖം മറച്ചു വരുന്ന ലേഖയേ കണ്ടു പ്രസാദിന് ആകെ പരവേഷം തോന്നി….

അത്‌ ലേഖ ആണെന്ന് ഉറപ്പിക്കാൻ അയാൾ ഒന്നുകൂടി ടി വി യിലേക്ക് നോക്കി…

സഹപ്രവർത്തകർ ചുറ്റും കൂടി അടക്കാം പറഞ്ഞു… പ്രസാദിനെ ആന്റണി കൂട്ടി പുറത്തേക്കു പോയി….

ആന്റണിയും പ്രസാദുo ഒരുമിച്ചു ജോലിചയ്യുന്നവർ ആണ്…. അതിലുപരി സുഹൃത്തുക്കൾ……

ടാ… നീയിങ്ങനെ ഇരുന്നാലോ…. എന്താണ് സംഭവിച്ചത് എന്ന്‌ അറിയേണ്ടേ…… ന്യൂസ്‌ ചാനെൽ എല്ലാം കവർ ചെയ്യുന്നുണ്ട്….

ഇതിപ്പോൾ ഫ്ലാഷ് ആകും… ആകെ നാണക്കേട് ആകുമല്ലോ…. എന്നാലും ഇതെങ്ങനെ സംഭവിച്ചു………

എനിക്കൊന്നും അറിയില്ല ആന്റണി….. ഇപ്പോൾ കുറച്ചു നാൾ ആയിട്ട് ജോലിക്ക് പോകാൻ തുടങ്ങിയതേ ഉള്ളു……….

വീട് പണികഴിഞ്ഞപ്പോൾ കുറച്ചു ബുദ്ധിമുട്ട് ഉണ്ടായിരുന്നു എന്നുള്ളത് നേരാണ് പക്ഷെ ഞാൻ അവളോട്‌ ജോലിക്ക് പോകാൻ ആവശ്യ പെട്ടില്ല….

അവളായിട്ട് ആണ് കൂട്ടുകാരിയുടെ കമ്പനിയിൽ കയറിയത്…. പക്ഷെ അവളോടുള്ള വിശ്വാസം കൊണ്ട് ഞാൻ കൂടുതൽ ഒന്നും തിരക്കിയില്ല..

അത്‌ എന്റെ തെറ്റ് ആയിരുന്നു…… ഇടയ്ക്കു കൂട്ടുകാരി ബിസിനസ്‌ ടൂറിൽ ആണെന്ന് പറഞ്ഞു വീട്ടിൽ ഉണ്ടായിരുന്നു… അത്‌ കഴിഞ്ഞു വീണ്ടും ഓഫീസിൽ പോകാൻ തുടങ്ങിയിട്ട് ഒരുപാട് നാൾ ആയി……

ഓഫീസ് ഷിഫ്റ്റ്ചെയ്തു ഒരു വീടാണ് ഇപ്പോൽ ഓഫീസ് ആയി ഉപയോഗിക്കുന്നത് എന്നൊക്കെ പറഞ്ഞു….

പക്ഷെ…. അപ്പോൾ ഒന്നും ഇതാണ് ബിസിനസ്‌ എന്ന്‌ ഞാൻ അറിഞ്ഞില്ല…. ഇനീ എങ്ങനെ ആൾക്കാരുടെ മുഖത്തു നോക്കും…..അവൾക്കു എങ്ങനെ എന്നോടിങ്ങനെ ചെയ്യാൻ കഴിഞ്ഞു…

ആന്റണി പ്രസാധിനെ സമാധാനിപ്പിച്ചു വീട്ടിൽ കൊണ്ടുചെന്ന് വിട്ടു…

വാർത്ത ചാനലുകളിൽ കാണിച്ചുകൊണ്ടേ ഇരുന്നു…. ലേഖയുടെ അച്ഛനും അമ്മയും പ്രസാധിന്റെ അടുത്തെത്തി…..

എന്നാലും നിന്നോട് അവൾക്കു എങ്ങനെ ഇത് ചെയ്യാൻ തോന്നി……. നീ അത്രയും കാര്യമായിട്ട് അല്ലെ അവളെ നോക്കിയത്…..

എനിക്ക് ഒന്നും അറിയില്ല അമ്മേ…..

ഞാൻ….. പ്രസാദ് വേഗം എഴുനേറ്റു മുറിയിലേക്കു പോയി….

ഇങ്ങനെ ഒരു വിഷപ്പാമ്പിനെ ആണല്ലോ ഭഗവതി ഞാനെന്റെ വൈറ്റിൽ ചുമന്നത്……..

എന്നാൽ ഇവൾ ഇത് അവനോട് ചെയ്തല്ലോ അവനെന്തു പൊന്നുപോലെ നോക്കിയ അവളെ..

അച്ഛനുമമ്മയും അതും പറഞ്ഞു നെടുവീർപ്പിട്ടു…

ഏറെ നേരം കഴിഞ്ഞിട്ടും മുറിയിൽനിന്ന് പ്രസാദിനെ കാണാഞ്ഞ് അച്ഛൻ അവനെ അന്വേഷിച്ചു മുറിയിലേക്ക് ചെന്നു..

ഏറെനേരം തട്ടി വിളിച്ചിട്ടും പ്രസാദ് മുറി തുറന്നില്ല…

ഒടുവിൽ അയൽക്കാർ ആരൊക്കെയോ ചേർന്ന് കതകു തല്ലിപ്പൊളിച്ചു മുറിയിലേക്ക് കയറുമ്പോൾ കണ്ട കാഴ്ച ഫാനിൽ കെട്ടിത്തൂങ്ങി നിൽക്കുന്ന പ്രസാദിനെ ആണ്…….

പൂമുഖത്ത് കത്തിച്ച നിലവിളക്കിനു മുന്നിൽ പ്രസാദിന്റെ ബോഡി കിടത്തിയിരുന്നു….

ചുറ്റും കൂടിനിന്നവർ അടക്കം പറയാൻ തുടങ്ങി പൊന്നുപോലെ ആണ് ആ കൊചൻ ആ പെണ്ണിനെയും കുഞ്ഞിനെയും നോക്കി കൊണ്ടുവന്നത്….

വീടൊക്കെ വെച്ച് വളരെ സന്തോഷത്തിൽ കഴിഞ്ഞിരുന്നത് ആണ്…… എന്നിട്ട് എങ്ങനെ ആ പെണ്ണിന് അവനോട് ഇത് ചെയ്യാൻ തോന്നി……

പ്രസാദിനെ അടക്കത്തിൽ പങ്കെടുക്കുന്നതിന് പോലും ലേഖയെ ആരും അനുവദിച്ചിരുന്നില്ല…

ചടങ്ങുകളെല്ലാം കഴിഞ്ഞ് ലേഖയുടെ അച്ഛന്റെ യും അമ്മയോടൊപ്പമാണ് കുഞ്ഞു പോയത്……

കേസും കോടതിയും എല്ലാം കഴിഞ്ഞ് ലേഖയെ പിന്നെ ആരും കണ്ടിട്ടില്ല…………….

ഇടയ്ക്ക് ആരോപറയുന്നത് കേട്ടു റെയിൽവേ ട്രാക്കിൽ ചതഞ്ഞരഞ്ഞു കിടക്കുന്ന ഒരു ബോഡി അത് ലേഖയുടെ ആയിരുന്നു എന്ന്………

സ്വർഗ്ഗ തുല്യo ആയ ജീവിതം കൈവിട്ടു കളഞ്ഞു ഒടുവിൽ റൈയിൽവെ ട്രാക്കിൽ ജീവിതം അവസാനിപ്പിക്കേണ്ടി വന്നവളെ ഓർത്തു കരയാൻ പോലും ആരും ഇല്ലായിരുന്നു…

(ഒരു സംഭവകഥ)

Leave a Reply

Your email address will not be published.