അടുത്തേക് ചെല്ലുന്നതും തൊടുന്നത് ഒന്നും അവൾക്കു ഇഷ്ടമല്ല, ആകെ ഒരുതരം വെറുപ്പ്‌..

പൊട്ടിത്തെറി
(രചന: മഴമുകിൽ)

സോളമൻ അന്നും ഒരുപാട് കുടിച്ചിട്ടുണ്ടായിരുന്നു…… റാഹേളിന്റെ മുഖം ഓർമയിൽ തെളിയുമ്പോൾ അവന്റെ കണ്ണുകൾ ചുവക്കും വീണ്ടും വീണ്ടും മ ദ്യപിക്കും…..

ഉറക്കാത്ത കാൽവപ്പുമായി സോളമൻ ബാറിൽ നിന്നും ഇറങ്ങി, ഒരുവിധത്തിൽ കാറിൽ കയറി ഓടിച്ചു വീട്ടിലെത്തി…

പോർച്ചിൽ കാറിന്റെ ശബ്ദം കെട്ടു രാഹെൽ എഴുനേറ്റു അഴിഞ്ഞു കിടന്ന മുടി വാരി കെട്ടിവെച്ചു………

ഡോർ തുറന്നു പുറത്തിറങ്ങി ഹാളിലേക്ക് വന്നു…. വാതിൽ തുറന്നു…

അപ്പോഴേക്കും കണ്ടു കാല് നിലത്തു ഉറക്കാതെ നിൽക്കുന്ന സോളമൻ…..

അവൾ അവന്റെ അടുത്തേക്ക് ചെന്നു അവന്റെ കൈകൾ പിടിച്ചു അവളുടെ കഴുത്തിൽ ചുറ്റി ഇടുപ്പിലൂടെ കൈയിട്ടു ചേർത്തു പിടിച്ചു…..

എന്നെ നീ പിടിക്കേണ്ട…. നീ ആരാടി ചൂലേ ഈ സോളമനെ പിടിക്കാൻ….. എത്ര കുടിച്ചാലും ഞാൻ സ്റ്റെടി ആണെടി……അവളെന്നെ സഹായിക്കാൻ വന്നേക്കുന്നു….

സോളമന് ബാലൻസ് കിട്ടാതെ പലപ്പോഴും റാഹേലും വീഴാൻ പോയി…… കൈ തട്ടി ഫ്ലവർ വേസ് നിലത്തേക്ക് വീണു.. അതു കണ്ടു റാഹൽ പല്ല് കടിച്ചു….

എന്തിന മനുഷ്യ എന്നും എല്ലാരേയും ഉണർത്തി വായിൽ ഇരിക്കുന്നത് കേൾക്കുന്നത്….

എന്റെ കർത്താവെ എന്റെ തലയിൽ എഴുത്ത്…

പെട്ടെന്ന് ആണ് സ്റ്റെപ്പിന്റെ ഇടതുവശം ചേർന്നുള്ള സണ്ണിയുടെ മുറി തുറന്നു സണ്ണിയും ഭാര്യ സ്റ്റേല്ലയും പുറത്തേക്കു വന്നത്…

സണ്ണി അനിയനെ വേദനയോടെ നോക്കി ആ കണ്ണുകൾ റാഹേലിൽ എത്തിയതും അറിയാതെ നോട്ടം മറ്റെങ്ങോ മാറ്റി… അവളുടെ കണ്ണുകളിലെ തീ അയാളെ ദഹിപ്പിക്കാൻ പോന്നതായിരുന്നു….

എന്നും പാതിരാത്രി മനുഷ്യനെ ബുദ്ധിമുട്ടിക്കാം എന്ന്‌ കെട്ട്യോനും കെട്ട്യോളും കൂടി നേർച്ച ഇട്ടിട്ടുണ്ടോ കുറെ ആയി ഇത് സഹിക്കുന്നു….

സ്റ്റെല്ല മതി… അപ്പനേം അമ്മച്ചിയേയും കൂടി ഉണർത്തണ്ട… നീ പോയി കിടക്കാൻ നോക്കു… അവരുടെ കാര്യം അവറുനോക്കിക്കോളും…

അല്ലെങ്കിലും അനിയനെ ഏതെങ്കിലും പറഞ്ഞാൽ നിങ്ങൾക്ക് പൊള്ളുമല്ലോ…. ഞാൻ ഒന്നും പറയുന്നില്ലേ…. അതും പറഞ്ഞു സ്റ്റെല്ല അകത്തേക്ക് പോയി….

റാഹെൽ സോളമനെയും താങ്ങി സ്റ്റെപ് കയറാൻ തുടങ്ങിയതും സോളമൻ വെച്ച് സ്റ്റെപ്പിൽ നിന്നും ഊർന്നു നിലത്തേക്കു വീണു…

ഇച്ചായ…. നിലവിളിയോടെ റാഹേൽ സോളമന്റെ അടുത്തേക്ക് ചെന്നു……

നിലത്തു വീണു കിടക്കുന്ന സോളമനെ താങ്ങി എടുത്തു മുറിയിലേക്ക് കൊണ്ടുപോയി…. ബെഡിലേക്ക് കിടത്തി…. അടുത്ത് കിടക്കുന്ന മൂന്ന് വയസുകാരൻ ജോയ് മോന്റെ കവിളിൽ പതിയെ തലോടി പുറത്തേക്കു ഇറങ്ങി…..

റാഹേൽ ഡോർ അടച്ചു കുറ്റി ഇട്ടു… സോളമൻറെ അടുത്തേക്ക് വന്നിരുന്നു…..

അവന്റെ മുറിഞ്ഞ നെറ്റിയിൽ പതിയെ തലോടി.. ഫസ്റ്റ് എയ്ഡ് ബോക്സിൽ നിന്നും മരുന്നെടുത്തു അവന്റെ മുറിവിൽ വച്ചു……

ഉറക്കത്തിലും അവന്റെ ചുണ്ടുകൾ അവളുടെ പേര് മന്ത്രിച്ചു കൊണ്ടിരുന്നു…..

റാഹേലെ നീ എന്നാടി ഇച്ചായനെ മനസിലാക്കാതെ നീ എന്നതിന എന്നെ ഇങ്ങനെ ഒഴിവാക്കുന്നെ….. ഇച്ചായനെ നിനക്ക് ഇഷ്ടവല്ലേ………

റാഹേളിന്റെ കണ്ണുകൾ നിറഞ്ഞു തൂവി അവൾ ശബ്ദം പുറത്തു വരാതിരിക്കാൻ വായപൊത്തി കരഞ്ഞു………..

സോളമൻ ഉറങ്ങി എന്ന്‌ കണ്ടതും അവൾ അവന്റെ അടുത്തേക്ക് വന്നിരുന്നു….

നെറ്റിയിലും കവിളിലും ഒക്കെ തലോടി……. ചുണ്ടുകൾ ചേർത്തു……. അവന്റെ മുഖം ചുമ്പനം കൊണ്ട് മൂടി…

ഇഷ്ടം ആണെന്നല്ല പ്രാണൻ ആണ് എന്റെ…… ഇന്ന് റാഹേൽ ജീവിച്ചിരിക്കുന്നത് പോലും എന്റെ ഇച്ചായനെ എന്നും കാണാൻ വേണ്ടിയാണു……

മരിക്കാൻ എനിക്ക് പേടിയാണ് ഇച്ചായ….. അവൾ സോളമന്റെ നെഞ്ചിൽ പറ്റിച്ചേർന്നു പൊട്ടിക്കരഞ്ഞു……….

ഉറക്കത്തിൽ എപ്പോഴോ അവന്റെ കൈകൾ അവളെ ചുറ്റിവരിഞ്ഞു…..

രാവിലെ സോളമൻ ഉണരുമ്പോൾ അവന്റെ കൈക്കുള്ളിൽ ഒരു പൂച്ച കുഞ്ഞിനെ പോലെ റാഹേൽ ചുരുണ്ടു കിടക്കുന്നു….. ഏറെ നാളുകൾക്കു ശേഷം ആണ് ഇങ്ങനെ റാഹേൽ സോളമന്റെ ഒപ്പം കിടക്കുന്നതു……..

കൃത്യമായി പറഞ്ഞാൻ മോനു മാമോദിസ ചടങ്ങ് കഴിഞ്ഞതിൽ പിന്നെയാണ് റാഹേലിന്റെ സ്വഭാവത്തിൽ മാറ്റം കണ്ടു തുടങ്ങിയത്….

സോളമൻ അടുത്തേക് ചെല്ലുന്നതും തൊടുന്നത് ഒന്നും അവൾക്കു ഇഷ്ടമല്ല…. ആകെ ഒരുതരം വെറുപ്പ്‌….

ആദ്യമാദ്യം ആരോടും സംസാരിക്കാതെ ഒരേ ഇരുപ്പും കരച്ചിലും ആയിരുന്നു.,.. പിന്നിട് അതു അവളിൽ ഒരു ഭയം നിറക്കാൻ തുടങ്ങി… അങ്ങനെ ഒരു സൈക്കട്രിസ്റ്റിനെ കാണിച്ചു…. അവർ അവളുടെ മനസ് വായിച്ചു…….

കഴിയുന്നതും ഒറ്റയ്ക്ക് ഇരിക്കാൻ അനുവദിക്കാതെ എപ്പോഴും ആരെങ്കിലും കൂടെ കാണണം.. മനസ് കൈവിട്ടു പോകാൻ അനുവദിക്കരുത്…..

ഏറെ നാളത്തെ ട്രീറ്റ്മെന്റ് കഴിയുമ്പോൾ റാഹേൽ പൂർണ്ണമായും സോളമനിൽ നിന്നും അകന്നിരുന്നു… ആ വിഷമത്തിൽ സോളമൻ മ ദ്യപാനം ശീലമാക്കി….

റാഹേൽ ഉണരുമ്പോൾ സോളമന്റെ നെഞ്ചിൽ ചേർന്നാണ് തന്റെ കിടപ്പു എന്നതുകൊണ്ട് അവൾ വേഗത്തിൽ അവനിൽ നിന്നും കുതറിമാറി….

എവിടെക്കാ പെണ്ണെനിയിങ്ങനെ ഓടി പോകുന്നത്.. നേരം വെളുത്തല്ലേ ഉള്ളു ഇനിയും സമയം ഉണ്ട്….

ഇച്ചായൻ വിട്ടേ എനിക്ക് പോകണം എന്നെ വിട്….

നീ വെറുതെ ഒച്ച വച്ചു അപ്പച്ഛനേം അമ്മച്ചിയേം ഉണർത്തണ്ട…..

ഇച്ചായൻ എന്നെ വിട്…… മോൻ ഉണരും….

മോൻ ഉണർന്നാലും നിന്നെ വിടില്ല… കുറെ നാൾ ആയി ഞാൻ ഇത് സഹിക്കുന്നു.. നിനക്ക് എന്താണ് പ്രശ്നം അതു പറ…

എന്നും ഞാൻ ഉണരും മുന്നേ നീ താഴെ പോകും എന്നെ ഒഴിവാക്കി…. എനിക്ക് പറയാൻ ഉള്ളത് കേൾക്കാൻ നിനക്ക് താല്പര്യം ഇല്ലേ റാഹേൽ….

എനിക്ക് ഒന്നും കേൾക്കണ്ട.. ഇച്ചായൻ കുടിച്ചു നശിക്കുന്നതിന്റെ കാരണം ആണ് എങ്കിൽ ഞാൻ പലവട്ടം കേട്ടതാണ് എനിക്കിനി ഒന്നും കേൾക്കണ്ട……..

റാഹേൽ സോളമനെ തള്ളി മാറ്റി വേഗം എഴുനേറ്റു ഡോർന്റെ അടുത്തേക്ക് നീങ്ങി… സോളമൻ അവളെ വലിച്ചു നെഞ്ചിൽ ചേർത്തുനിർത്തി………

എന്തിനാ എന്നിൽ നിന്ന് ഇങ്ങനെ ഓടി ഒളിക്കുന്നത്… എന്നെ എന്നതിനാ ഒഴിവാക്കുന്നത് എനിക്കതു ഇന്ന് അറിയണം..

ഞാൻ അറിയാത്ത എന്ത് രഹസ്യം ആണ് നിനക്ക് അതു ഇന്നു എനിക്കറിയണം…. കുറെ നാളായി ഞാൻ എല്ലാം സഹിക്കുന്നു…..

ഒരു പൊട്ടനെപോലെ എല്ലാരുടെയും മുൻപിൽ ഞാൻ മാത്രം… ഇതിനും മാത്രം…… സോളമൻ മുടി പിച്ചു വലിച്ചു കട്ടിലിലേക്ക് ഇരുന്നു….

ഇച്ചായൻ ഇങ്ങനെ ഒന്നും പറയല്ലേ…… ഞാൻ ചീത്തയാണ് ഇച്ചായ.. ഞാൻ കൊള്ളില്ല…. അതുകൊണ്ടാണ് ഞാൻ ഇച്ചായയിൽ നിന്നും ഒഴിഞ്ഞു മാറുന്നത്…..

എന്നെ ചീത്തയാക്കി ഇച്ചായ… ഞാൻ ചീത്തയാ…… എന്നെ ഇനി ഇച്ചായനു വേണ്ട….

റാഹേൽ അതും പറഞ്ഞു.. നിലത്തേക്ക് ഊർന്നിരുന്നു………

അന്ന് മോന്റെ മാമോദിസ കഴിഞ്ഞു നടത്തിയ പാർട്ടിയിൽ എല്ലാരും കൂടെ മ ദ്യ പിച്ചത് ഇച്ചായനു ഓർമ ഉണ്ടോ.. അന്ന് സണ്ണിച്ചായൻ ബോധമില്ലാതെ എന്നെ……

വൈകുനേരം പാർട്ടി കഴിഞ്ഞു ആളും ബഹളവും ഒഴിഞ്ഞു സോളമൻ ആവശ്യത്തിൽ കൂടുതൽ കഴിച്ചിരുന്നു…. കുഞ്ഞും സോളമനും ഉറക്കം ആയിരുന്നു….

റാഹേൽ ഡോർ ലോക് ചെയ്തു ലൈറ്റ് അണച്ചു തിരിയുമ്പോൾ ആണ് പിന്നിൽ ആളനക്കം കേട്ടത്… സണ്ണിച്ചായൻ കിടന്നില്ലേ എന്തെങ്കിലും വേണോ…

അന്ന് സണ്ണി ബോധമില്ലാതെ റാഹേലിനെ കീഴ്പ്പെടുത്തി… അവളുടെ പ്രതിരോധത്തെ എല്ലാം നിഷ്പ്രഭമാക്കി അയാൾ അവളെ ഉപയോഗിച്ചു…….

ബോധം വീഴുമ്പോൾ ചെയ്ത് പോയാ പ്രവർത്തിയിൽ അയാൾക്ക് കുറ്റബോധം തോന്നി..

അവളുടെ കാലുപിടിച്ചു മാപ്പു പറഞ്ഞു…..

സോളമനോട് പറയാൻ പല ആവർത്തി അവൾ ശ്രമിച്ചു അപ്പോഴെല്ലാം സോളമൻ എങ്ങനെ പ്രതികരിക്കും എന്ന്‌ ഭയന്ന്… റാഹേൽ എല്ലാo ഉള്ളിലൊതുക്കി…

സോളമൻ അവളുടെ അടുത്തിരുന്നു…. കുഞ്ഞിരുന്നു കണ്ണുനീർ വാർക്കുന്നവളുടെ മുഖം പിടിച്ചുയർത്തി….. റാഹേലെ……

നിന്റെ സ്വഭാവത്തിൽ പെട്ടെന്ന് വന്ന മാറ്റാം ഞാൻ തിരിച്ചറിഞ്ഞു നിന്നെ സൈക്കട്രിസ്റ്റിനെ കാണിക്കാൻ കൊണ്ട് പോയപ്പോൾ നിന്റെ മനസ് അവര് വായിച്ചതാണ് അതു എന്നെ അറിയിച്ചു….

നിന്നെ ഞാൻ മനസിലാക്കിയില്ലെങ്കിൽ പിന്നെ ആര് മനസിലാക്കും.

എന്റെ ഇച്ചായൻ എന്ന്‌ പറയുന്ന ആ ചെറ്റക്കു ഞാൻ കൊടുത്തു എന്റെ പെണ്ണിനെ തൊട്ടതിനു ആറുമാസം നീ കൗൺസിലിംഗ് മായി നിന്റെ വീട്ടിൽ ആയിരുന്നപ്പോൾ…

അയാൾ ഒന്നു പെടുക്കാൻ പോലും ഒരാൾ സഹായം വേണം എന്നാ രീതിക്കു ഒരേ കിടപ്പു കിടന്നു……..

ഞാൻ തന്നെ ആണ് അതു ചെയ്തത്… എല്ലാം ഞാൻ അറിഞ്ഞു എന്നും പറഞ്ഞു…. പിന്നെ കൊല്ലാൻ കഴിഞ്ഞില്ല….

കൂടപ്പിറപ്പായിപ്പോയി…. അതിനു നീ ഇച്ചായനോട് ക്ഷമിക്കേടി…. അയാളെ കൊന്നിട്ട് ഞാൻ ജയിലിൽ പോയാൽ പിന്നെ നീയും എന്റെ കുഞ്ഞും….

എന്നെ അകറ്റല്ലേ റാഹേലെ നീയില്ലാതെ എനിക്ക് പറ്റില്ലെടി…. നിന്റെ ശരീരം കീഴ്പ്പെടുത്തനെ അയാൾക്ക്‌ കഴിഞ്ഞുള്ളു നിന്റെ മനസിൽ അതു ഇപ്പോളും ഞാനില്ലേ…. പിന്നെ എന്താടി…..

ഇച്ചായ നമുക്ക് ഇവിടെ നിന്നും പോകാം… എനിക്ക് ഇവിടെ അയാളെ കാണുമ്പോൾ… പറ്റുന്നില്ല…..

പോകാം റാഹേലെ നമുക്ക് പോകാം…. നമ്മുടെ കുഞ്ഞിനും നമുക്കും ഇനി ഇവിടെ നിൽക്കേണ്ട……..

രാവിലെ നേരത്തെ റെഡി ആയി കയ്യിൽ ബാഗുമായി ഇറങ്ങി വരുന്ന റാഹേലിനെയും സോളമനെയും അപ്പനും അമ്മയും കൂടി നോക്കി… സ്റ്റേല്ലയും സണ്ണിയും ഒന്നും മിണ്ടിയില്ല…

ഞാനും എന്റെ കുടുംബവും ഇനി ഇവിടെ ഉണ്ടാവില്ല അപ്പച്ചാ…….

അതെന്താടാ പെട്ടെന്ന്……

പെട്ടെന്നു അങ്ങനെ വേണ്ടി വന്നു……… അമ്മയെയും പെങ്ങളെയും തിരിച്ചറിയാൻ കഴിയാത്ത വീട്ടിൽ ഇനിയും പറ്റില്ല കൂടുതൽ ഒന്നും എന്നോട് ചോദിക്കരുത്…

ഇനിയും എന്തെങ്കിലും പറഞ്ഞാൽ അതു ചിലരുടെ മുഖം മൂടി വലിച്ചു കീറലാകും അതുകൊണ്ട് ഇറങ്ങുന്നു……

സണ്ണിയുടെ മുഖം അപമാന ഭാരത്താൽ കുനിഞ്ഞുപോയി………

സ്റ്റേല്ലയുടെ നോട്ടം നേരിടാനാവാതെ സണ്ണി കഴിപ്പ് മതിയാക്കി എഴുനേറ്റു പോയി………പിന്നാലെ തന്നെ സ്റ്റേല്ലയും…..

അപ്പോഴേക്കും സോളമന്റെ കാർ റാഹേലിനെയും കുഞ്ഞിനേയും കൊണ്ട് ഗേറ്റ് കടന്നു പുറത്തേക്കു പോയി…..

Leave a Reply

Your email address will not be published.