അമ്മയുടെ പേര് പോലും തന്നെ അത്രയേറെ സ്വാധീനിച്ചിരുന്നു, വിവാഹമാലോചന ആദ്യം വന്നത് സൗമ്യ എന്ന പേരുള്ള..

(രചന: മഴമുകിൽ)

ഇത്രയും നേരമൊക്കെ പഠിച്ചിട്ടും എക്സാമിൽ വിജയിക്കാൻ കഴിയാത്തതിൽ അമന് വേദന തോന്നി.ഇത്തവണയും ഏകദേശം വിഷയങ്ങളിലും തോൽവി തന്നെയാണ്.

കൂട്ടുകാരുടെ കളിയാക്കൽ സഹിക്കാൻ വയ്യാതെ ആയപ്പോൾ അവൻ വീട്ടിലെത്തിയിട്ടും അമ്മയോട് ഒരേ കരച്ചിലും പരിഭവവും ആയിരുന്നു.

എനിക്ക് മാത്രം എന്താണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത് ഞാൻ എന്തുമാത്രം നേരം ചെലവിട്ടാണ് പഠിക്കുന്നത് എന്നിട്ടും എനിക്ക് പരീക്ഷയിൽ വിജയിക്കാൻ കഴിയുന്നില്ല.

അമ്മയല്ലേ പറഞ്ഞത് കാണാപാഠം പഠിക്കാതെ മനസ്സിലാക്കി പഠിക്കണമെന്ന്. ഞാൻ മനസ്സിലാക്കി തന്നെയല്ലേ ഇപ്പോൾ പഠിക്കുന്നത്.പക്ഷേ എന്നിട്ടും എനിക്ക് പേപ്പറിൽ അതൊന്നും എഴുതി ഫലിപ്പിക്കാൻ കഴിയാത്തത് എന്താ അമ്മേ.

അവന്റെ കരച്ചിൽ കണ്ടപ്പോഴേക്കും സൗമ്യയ്ക്ക് വിഷമം തോന്നി.

അയ്യേ മോൻ ഇങ്ങനെ ഇരുന്നു കരയുകയാണോ ആൺകുട്ടികൾ കരയാൻ പാടില്ല…..

നീ നന്നായി പഠിക്കാനുണ്ട് എന്ന് അമ്മക്കറിയാം പക്ഷേ അത് നിനക്ക് എഴുതി ഫലിപ്പിക്കാൻ പറ്റാത്തത് നിന്റെ കുറ്റമല്ല. സാരമില്ല ഇനി അതിനെ ഓർത്ത് കരയേണ്ട അമ്മ ഒരു വഴി പറഞ്ഞു തരാം.

നിന്റെ ക്ലാസിലെ എത്ര കുട്ടികൾക്ക് ലോങ്ങ് ജമ്പ് ചാടാൻ കഴിയും.

ഇല്ലമ്മേ എനിക്ക് അത് അറിയില്ല.

പക്ഷേ അമ്മയ്ക്ക് അറിയാം നിനക്ക് പഠിത്തത്തിൽ മാർക്ക് കുറവാണെങ്കിലും കായിക വിഷയങ്ങളിൽ നീ വളരെ മുന്നിലാണ്.

അതുകൊണ്ട് പഠിത്ത കാര്യത്തിൽ നിനക്ക് വരുന്ന ബുദ്ധിമുട്ടുകൾ എല്ലാം സഹിച്ചുകൊണ്ട് നീ കായികമായിട്ടുള്ള വിഷയങ്ങളിൽ നിന്റെ കഴിവ് പ്രകടിപ്പിക്കണം.

അമ്മ എല്ലാത്തിനും നൂറു മാർക്ക് വാങ്ങാൻ ഒരിക്കലും നിന്നോട് പറയില്ല. പക്ഷേ എല്ലാത്തിനും നീ ജയിക്കണം. ജസ്റ്റ് പാസ് മാർക്ക് വാങ്ങിയെങ്കിലും നീ ജയിക്കുക.

പാട്യ ഇതര വിഷയങ്ങളിൽ നിനക്കുള്ള കഴിവ് നീ വളർത്തിക്കൊണ്ടു വരണം.

അങ്ങനെ കലാകായികമായിട്ടുള്ള കഴിവുകൾ വികസിപ്പിച്ചെടുത്ത്. സ്കൂൾ കോമ്പറ്റീഷനുകളിൽ എല്ലാം നീ സജീവമായി പങ്കെടുക്കണം.

ജില്ലാതലത്തിൽ മത്സരങ്ങൾക്ക് കൊണ്ടുപോകും, നിന്റെ സ്കൂളിന് ഒരുപാട് നേട്ടം കൊണ്ടുവരും.
ഇന്ന് കളിയാക്കി ചിരിക്കുന്നവരുടെ മുന്നിൽ അന്ന് നീ അഭിമാനമായിരിക്കും.

അമ്മയുടെ വാക്കുകൾ അവനു വലിയ പ്രചോദനമാണ് നൽകിയത്. വൈകുന്നേരങ്ങളിൽ അവൻ കൂടുതൽ നേരം ഇരുന്നു പഠിക്കാൻ തുടങ്ങി. പഠിക്കുന്നതൊക്കെ എഴുതി നോക്കുവാൻ ശീലിച്ചു. സ്വന്തമായി തന്നെ അവന്റെ പഠനത്തിൽ ചില മാറ്റങ്ങൾ വരുത്തി.

ക്ലാസ് ടെസ്റ്റ് നടത്തിയതിൽ മുമ്പത്തെതിനെ അപേക്ഷിച്ച് അവന് കുറച്ചുകൂടി മാർക്ക് വാങ്ങാൻ കഴിഞ്ഞു. ക്ലാസ് ടീച്ചർ എല്ലാവരുടെയും മുന്നിൽ വച്ച് അവനെ അഭിനന്ദിച്ചു.

സ്കൂളിൽ കലോത്സവത്തിന്റെ മേളമായി. കായിക മത്സരങ്ങളിൽ അമന് അവന്റെ കഴിവ് തെളിയിക്കാൻ കഴിഞ്ഞു. ലോങ്ങ് ജമ്പിലും ഹൈജമ്പിലും. അവനായിരുന്നു ഒന്നാം സ്ഥാനം.

എഴു വർഷങ്ങൾക്കിപ്പുറം സ്കൂളിന്റെ വാർഷിക ആഘോഷം നടക്കുകയാണ്. വീശിഷ്ഠതിഥികൾ എല്ലാം സന്നിഹിതരായി.

ഓഡിറ്റോറിയം കുട്ടികളെ കൊണ്ട് നിറഞ്ഞു. ഈ സ്കൂളിൽ നിന്നും പഠിത്തം പൂർത്തിയാക്കി പോയി…. ദേശീയഒളിമ്പിക്സിൽ വരെ തന്റെതായ വ്യക് ത്തി മുദ്ര പതിപ്പിച്ച അമൻ മാധവൻ ആണ് നമ്മുടെ വീശിഷ്ട അതിഥി….

അദ്ദേഹം സ്കൂളിൽ എത്തുമ്പോൾ. കുട്ടികൾ ആരും ബഹളം വെക്കരുത്.. നമ്മുടെ സ്കൂളിന്റെ പേര് ഉയർത്തി കാട്ടിയ അമന് എല്ലാവിധ ബഹുമാനവും നൽകണം. ആരും തന്നെ കൂകി വിളിക്കാൻ ഒന്നും പാടില്ല. പറഞ്ഞതെല്ലാം എല്ലാവർക്കും ഓർമ്മയുണ്ടല്ലോ.

ഓർമ്മകൾ തിങ്ങി നിറഞ്ഞു അമന്റെ കണ്ണുകൾ നിറഞ്ഞു….

തന്റെ ഉയർച്ചകൾ കാണാൻ അമ്മ ഇല്ലാതായിപ്പോയി.. താൻ ഇന്ന് എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അത് അമ്മ കാരണം ആണ്. പക്ഷെ അതിന്റെ സന്തോഷം പങ്കിടാൻ അമ്മ ഇല്ല…..

കോളേജിൽ പഠിക്കുമ്പോൾ ആണ് അമന് അമ്മയെ നഷ്ടമാകുന്നത്.അമ്മക്ക് വിട്ടുവിട്ടുള്ള പനി ആയിരുന്നു.

ഒടുവിൽ അത് വിട്ടുമാറാതെയായി. തളർന്ന് എഴുന്നേൽക്കാൻ വയ്യാത്ത അവസ്ഥയായി. ഹോസ്പിറ്റലിൽ എത്തുമ്പോഴാണ് അറിഞ്ഞത് നിമോണിയായി മാറിയെന്ന്. അമ്മയെ രക്ഷിക്കുവാൻ കഴിഞ്ഞില്ല.

അമ്മയുടെ വേർപാട് സഹിക്കുന്നതിലും അപ്പുറമായിരുന്നു. ഹോസ്റ്റലിൽ നിന്ന് വാർത്തയറിഞ്ഞ് വരുമ്പോൾ അമ്മയുടെ ശരീരം ഉമ്മറത്ത് കത്തിച്ചു വച്ച നിലവിളക്കിന്റെ മുമ്പിൽ കിടത്തിയിരിക്കുന്നു.

ഒന്നുറക്കെ പൊട്ടി കരയണമെന്ന് തോന്നി. ചുറ്റുമുള്ള ഭൂമി ഒലിച്ചു പോകുന്നത് പോലെ തോന്നി. താനൊരു ഗർത്തത്തിലേക്ക് വലിച്ചെറിയപ്പെടുകയാണോന്നു….

അനാഥനായി തീരുകയായിരുന്നു ഒറ്റ ദിവസം കൊണ്ട്. പലരും പലതും പറഞ്ഞ് ആശ്വസിപ്പിക്കുന്നുണ്ടെങ്കിലും സങ്കടം അടക്കാൻ കഴിയാത്ത അവസ്ഥ.

ചടങ്ങുകൾ ഒക്കെ കഴിഞ്ഞ് ബന്ധുക്കൾ പിരിഞ്ഞു പോയി. കുറച്ചുനേരം തനിയെ ഇരിക്കണം എന്ന് തോന്നി.

അകത്തെ മുറിയിലേക്ക് കയറി അമ്മയുടെ ഒരു സാരിയെടുത്ത് നിലത്ത് വിരിച്ചു അതിൽ അമ്മയുടെ ഗന്ധം എപ്പോഴും തിങ്ങി നിൽക്കുന്നുണ്ടായിരുന്നു. ആ മണം മൂക്കിലേക്ക് വലിച്ചു കയറ്റി. സാരിയെ അമർത്തി പിടിച്ചുകൊണ്ട് കിടന്നുറങ്ങി.

ചേർത്തുപിടിക്കാൻ ആ കൈകൾ ഇല്ലല്ലോ എന്ന് ഓർക്കുമ്പോൾ മനസ്സ് നിയന്ത്രണം വിടുന്നത് പോലെ തോന്നി. ഒടുവിൽ എപ്പോഴോ ചിന്തകൾക്ക് വിരാമം ഇട്ടുകൊണ്ട് ഗാഢനിദ്രയെ പുൽകി.

തിരികെ ഹോസ്റ്റലിലേക്ക് എത്തുമ്പോൾ മരവിച്ച മനസ്സായിരുന്നു. പഠിത്തത്തിൽ ഒന്നും ശ്രദ്ധിക്കാൻ കഴിയുന്നില്ല.

അപ്പോഴെല്ലാം അമ്മയുടെ വാക്കുകൾ ചെവികളിൽ മുഴങ്ങും. എന്റെ മോൻ ഒരിടത്തും തോൽക്കരുത് അമ്മ ഒപ്പമുണ്ട്. അത് കേൾക്കുമ്പോൾ ശരീരത്തിന് ഒരു ഊർജ്ജമാണ്.

വീണ്ടും പതിയെ പതിയെ ചിന്തകളിൽ നിന്നും മനസ്സിനെ പഠിത്തത്തിലേക്ക് തിരിച്ചുവിട്ടു. തന്റെ കഴിവുകൾ അന്ന് അമ്മ കാണിച്ചുതന്ന മേഖലകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. പല യൂണിവേഴ്സിറ്റി കലോത്സവങ്ങളിലും പങ്കാളിയായി.

കായ്കയിനങ്ങളിൽ തന്റെ കഴിവുകൾ ഏവരും അംഗീകരിച്ചു. മൂന്നുവർഷത്തെ ഡിഗ്രി പഠനം കഴിഞ്ഞ് ഇറങ്ങുമ്പോൾ…. അടുത്തതായി ഒരു ജോലി എന്നുള്ള ചിന്തയായി.

കായികയിനങ്ങളിലെ തന്റെ സജീവ സാന്നിധ്യം ദേശീയ ഗെയിംസിലേക്ക് തന്റെ ഉറപ്പിക്കുന്നത് അങ്ങനെയാണ്.

തന്റെ ആഗ്രഹങ്ങൾകൊത്തുള്ള ഒരു കോച്ചിനെ കൂടി ലഭിച്ചതോടുകൂടി സ്വപ്നങ്ങളിലേക്കുള്ള പുറപ്പാടായി. തളർന്നുപോകും എന്ന് തോന്നുമ്പോഴൊക്കെ ഒരു അദൃശ്യ ശക്തി തന്നെ കൈപിടിച്ചുയർത്തുമായിരുന്നു. അതുതന്റെ അമ്മയുടെ കരങ്ങൾ ആയിരുന്നു.

ആദ്യമൊക്കെ വല്ലാത്ത വേദന തോന്നുമായിരുന്നു ഇതൊന്നും കാണാൻ തന്നെ അമ്മ ഇല്ലല്ലോ എന്ന്. പക്ഷേ ഇതൊക്കെ അമ്മ ഏതെങ്കിലും ഒരു ലോകത്തിരുന്ന് കാണുന്നുണ്ടാവും എന്ന് സ്വയം ആശ്വസിച്ചു.

ഇന്നിപ്പോൾ തനിക്ക് കാർ ആയി വീടായി തന്റെ പേരു എല്ലായിടവും അറിയാൻ തുടങ്ങി. തന്റെ വിജയത്തിലേക്കുള്ള ചവിട്ടുപടി അമ്മയായിരുന്നു എന്ന് എല്ലായിടവും താൻ പറയാനുണ്ട്.

അമ്മയെ ഓർക്കാത്ത ഒരു ദിവസം പോലും തന്റെ ജീവിതത്തിൽ ഇന്ന് വരെ ഉണ്ടായിട്ടില്ല…

അമ്മയുടെ പേര് പോലും തന്നെ അത്രയേറെ സ്വാധീനിച്ചിരുന്നു. വിവാഹമാലോചന ആദ്യം വന്നത് സൗമ്യ എന്ന പേരുള്ള ഒരു പെൺകുട്ടിയിൽ നിന്നായിരുന്നു.

എന്തുകൊണ്ടും അവളെ ഒന്ന് കാണണമെന്ന് പോലും തോന്നിയില്ല അതുറപ്പിക്കുകയായിരുന്നു. അവളിൽ അമ്മയെ തിരയുക തന്നെയായിരുന്നു ശരിക്കും.

എന്നിലെ അനാഥത്വം തിരിച്ചറിഞ്ഞതു കൊണ്ടാവണം അവൾ എനിക്ക് അമ്മയായും ഭാര്യയായും സഹോദരിയും കൂട്ടുകാരിയും ഒക്കെയായി മാറി. ജീവിതം സന്തോഷപൂർണ്ണം മുന്നോട്ടു പോയി.

കോളേജ് ഗേറ്റ് കടന്ന് കാർ അകത്തേക്ക് പ്രവേശിക്കുമ്പോഴാണ് അമൻ ചിന്തകളിൽ നിന്നും മോചിതനായത്.

കാറിൽ നിന്ന് ഇറങ്ങുമ്പോൾ തന്നെ കുട്ടികൾ കരഘോഷത്തോടുകൂടിയാണ് അമനേ വരവേറ്റത്.

ചടങ്ങുകൾ ഓരോന്നായി ആരംഭിച്ചു. ഭദ്രദീപം തെളിച്ചുകൊണ്ട് അമൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു.

വിദ്യാർത്ഥികളോടായി രണ്ട് വാക്ക് സംസാരിക്കുവാൻ നമ്മുടെ വിശിഷ്ട അതിഥിയായ അമൻ മാധവനെ ക്ഷണിച്ചുകൊള്ളുന്നു……

മുന്നിൽ വന്നു നിന്നുകൊണ്ട് അമൻ സംസാരത്തിനു തുടക്കമിട്ടു.

നിങ്ങളിൽ ഉള്ള കഴിവുകൾ ആദ്യം തിരിച്ചറിഞ്ഞു അതിലേക്കു നിങ്ങളുടെ ചുവടുറപ്പിച്ചു, ആ ലക്ഷ്യത്തിൽ എത്താൻ വേണ്ടി പ്രയത്നിക്കണം. എന്റെ കഴിവ് തിരിച്ചറിഞ്ഞു എന്നെ ലക്ഷ്യത്തിൽ എത്തിക്കാൻ മുന്നിൽ നിന്നത് എന്റെ അമ്മയാണ്….

പക്ഷെ എന്റെ ഉയർച്ച കാണാൻ അമ്മ ഉണ്ടായില്ല……പഠിക്കുന്ന കാലത്തു ഞാൻ എല്ലാ വിഷയത്തിലും വളരെ വീക്ക്‌ ആയിരുന്നു.

എത്ര പഠിച്ചാലും പരീക്ഷ പേപ്പറിൽ എഴുതി ഫലിപ്പിക്കുവാനുള്ള കഴിവ് കുറവായിരുന്നു. അതുകൊണ്ടുതന്നെ മാർക്കും നന്നെ കുറവായിരുന്നു. മാർക്ക് കുറയുമ്പോൾ കൂട്ടുകാർ എന്നെ കളിയാക്കും.

പിന്നെ എനിക്ക് പഠിക്കാനും ക്ലാസിൽ പോകാനും ഒക്കെ മടിയായി. അങ്ങനെയാണ് കായിക ഇനങ്ങളിലുള്ള എന്റെ കഴിവ് തിരിച്ചറിഞ്ഞ അമ്മ. എന്നാ അതിലേക്ക് തിരിച്ചുവിടുന്നത്.

എന്റെ കഴിവുകൾ മനസ്സിലാക്കി അതിൽ ഞാൻ മുന്നേറണം എന്നത് എന്റെ അമ്മയുടെ ആഗ്രഹമായിരുന്നു. ഇന്ന് ഞാൻ പഠിച്ച ഈ സ്കൂളിൽ വന്നു നിൽക്കുമ്പോൾ എനിക്ക് സന്തോഷവും അഭിമാനവും തോന്നുന്നുണ്ട്.

നിങ്ങൾ ഓരോരുത്തരും നിങ്ങളുടെ ഉള്ളിലെ കഴിവുകൾ തിരിച്ചറിഞ്ഞ് അതിനെ വളർത്തിയെടുത്ത്, അതിലേക്ക് എത്തുന്നതിനു വേണ്ടി പ്രയത്നിച്ചു കൊണ്ടിരിക്കണം.

എന്ന് നിങ്ങളുടെ കഴിവുകൾ തിരിച്ചറിയുന്നു അന്ന് നിങ്ങൾ ജീവിതത്തിൽ വിജയിക്കാൻ തുടങ്ങും.

സദസ്സ് മുഴുവൻ കരഘോഷവും കൊണ്ട് മുഴങ്ങി.എല്ലാവരും അമനെ അഭിനന്ദിച്ചു.
പങ്കാളിത്തം ഉറപ്പാക്കാൻ അവന് കഴിഞ്ഞത് അമ്മ അവന് പകർന്നു നൽകിയ ആത്മവിശ്വാസത്തിലാണ്…..

നമ്മൾ ഓരോരുത്തരും നമ്മുടെ കഴിവുകൾ തിരിച്ചറിഞ്ഞു മുന്നേറണം…..

Leave a Reply

Your email address will not be published. Required fields are marked *