ഭർത്താവ് തന്നെ മറന്നു മറ്റൊരു സ്ത്രീയുടെ സുഖം തേടിയിരിക്കുന്നു, അപ്പോൾ തന്റെ കഴിവുകേടാണോ അത്..

(രചന: മഴ മുകിൽ)

അവളെയും മാറിൽ ചേർത്തു പിടിച്ചു കൊണ്ട് അവൻ കട്ടിലിലേക്ക് മറിഞ്ഞു…

മായ കാളിങ് എന്ന് കണ്ടതും…. വേഗത്തിൽ കാൾ അറ്റൻഡ് ചെയ്തു..

ഏട്ടാ എവിടെയാ….

ഒരു അർജന്റ് മീറ്റിംഗ് ആണ് മായ ഞാൻ വരാൻ വൈകും നി മോൾക്ക്‌ ഭക്ഷണം കൊടുത്തു കിടന്നേക്ക്…..

ഓക്കേ ഏട്ടാ…… മായ ഫോൺ കട്ടാക്കി മോളെയും എടുത്തു ഹാളിലേക്ക് പോയി അവൾക്കു ഭക്ഷണം കൊടുത്തു.

ഭക്ഷണം കൊടുക്കുന്നതിനിടയിൽ അവൾ ഇടയ്ക്കിടയ്ക്കു വാട്സ്ആപ്പ്ൽ മെസ്സേജ് ടൈപ്പ് ചെയ്തുകൊണ്ടിരുന്നു..

എവിടെയാ ഹരി…..

അപ്പുറം മെസ്സേജ് ഡെലിവടായി………

ഞാനിവിടെ ഉണ്ട് മായ നീ എന്ത് ചെയ്യുന്നു.

ഞാൻ മോൾക്ക്‌ ഭക്ഷണം കൊടുക്കുവാണ് ഹരി…..

ഇവിടെ നിന്റെ ഹസ്……. പ്രദീപ്‌…

ബിസിനസ് ടൂറിനെന്നു പറഞ്ഞ് ഒരാഴ്ചയായി പോയിട്ട്.. ഇന്ന് വരാം എന്നാണ് പറഞ്ഞിരുന്നത്. ഇപ്പോൾ വിളിച്ചപ്പോൾ ലേറ്റ് ആകും നീ കിടന്നോളാൻ

എനിക്കറിയാം ഹരി,ശരണ്യയോടൊപ്പം ആയിരിക്കും .. ഇതിന്നോ ഇന്നലെയോ തുടങ്ങിയതല്ലല്ലോ..

ഞാൻ എന്നാൽ അങ്ങോട്ട് വരട്ടെ… മായ….

ഞാൻ വിളിക്കാം ഹരി… മോൾ ഉറങ്ങട്ടെ…

മായയുടെയും പ്രദീപിന്റെയും വിവാഹം ആർഭാടം നിറഞ്ഞതായിരുന്നു. രണ്ട് ബിസിനസ് കുടുംബങ്ങളുടെ ഒന്നു ചേരൽ ആയിരുന്നു ശരിക്കും ആ വിവാഹം.

അവർ തമ്മിൽ ആദ്യമായി കാണുകയായിരുന്നു. പ്രദീപും ബിസിനസ്സിൽ തന്നെയായിരുന്നു. എന്നാൽ മായ പിജി സ്റ്റുഡന്റ് ആയിരുന്നു.

അച്ഛന്റെയും അമ്മയുടെയും നിർബന്ധത്തിനു വഴങ്ങി ഒരു വിവാഹം അതായിരുന്നു…

തുടക്കത്തിൽ തന്നെ ഒരുപാട് പൊരുത്ത കേടുകൾ തോന്നിയിരുന്നു.

പക്ഷെ അതെല്ലാം കുറച്ചു കഴിയുമ്പോൾ മാറുമെന്ന് കരുതി കാത്തിരുന്നു പക്ഷെ ഒന്നും മാറിയില്ല. അസ്വരസ്യങ്ങൾ ഉണ്ടായിരുന്നെങ്കിലും പ്രദീപ്‌ അവളെ സ്നേഹം കൊണ്ട് വീർപ്പു മുട്ടിക്കുന്ന ഒരു ഭർത്താവ് ആയിരുന്നു..

അങ്ങനെ ആയിരുന്നു അയാളുടെ ഓരോ പ്രവർത്തിയും പക്ഷെ ഒരിക്കൽ യാദൃച്ഛികമായി പ്രദീപിന്റെ ഫോണിൽ അയാൾക്കൊപ്പം ഒരു പെൺകുട്ടിയോടൊപ്പം ഉള്ള വീഡിയോ കാണാനിടയായി.

പ്രദീപിന്റെ ഒപ്പം കൊഞ്ചി കുഴഞ്ഞു അവനോടു ചേർന്നിരിക്കുന്നു. അവളുടെ മാ റിടങ്ങൾ പ്രദീപിന്റെ ശരീരത്തിൽ ഇടയ്ക്കിടയ്ക്ക് ഞെരിഞ്ഞാമരുന്നുണ്ട്.

പ്രദീപ്‌ അത് ആസ്വദിക്കുന്നുണ്ട്. ഇടയ്ക്കു അവരുടെ ചുണ്ടുകൾ തമ്മിൽ തൊട്ടുരുമ്മുന്നു…… അത്രയും ആയപ്പോൾ അവൾ മൊബൈൽ മാറ്റിവച്ചു. പ്രദീപ് ഫ്രഷ് ആയി വന്നു മായയുടെ അടുത്തിരുന്നു….

ഭാര്യയോടുള്ള തന്റെ കടമ തീർക്കുവാനായി അയാൾ അവളെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കാൻ തുടങ്ങി. എന്നാൽ മായ യ്ക്ക് പ്രദീപിന്റെ ഈ കാട്ടിക്കൂട്ടലുകൾ കണ്ടപ്പോൾ വെറുപ്പാണ് തോന്നിയത്.

ഭാര്യയെ എന്ത് സമർത്ഥമായാണ് ഇയാൾ പറ്റിക്കുന്നത്. അതറിഞ്ഞിട്ടും തിരിച്ചൊന്നും ചെയ്യാൻ കഴിയാതെ അയാൾക്ക് മുന്നിൽ വിധേയ ആവാൻ മാത്രമേ അവൾക്ക് കഴിഞ്ഞുള്ളൂ…

അടുത്ത ദിവസം പതിവ് പോലെ ഓഫീസിലേക്ക് പോകാനായി പ്രദീപ് ഇറങ്ങിയതും അവൾ അയാളെ യാത്രയാക്കി.

ഏകദേശം 12 മണിയോടുകൂടി. മായ പ്രദീപിനെ ഫോണിൽ വിളിച്ചു. എന്താടോ സാധാരണ ഇങ്ങനെ ഒരു വിളി പതിവില്ലാത്തതാണല്ലോ ഇന്ന് എന്തുപറ്റി .

കുഞ്ഞിന് പെട്ടെന്ന് ഒരു പനിയും ചർദ്ദിലും. ഒന്ന് ഹോസ്പിറ്റലിൽ കൊണ്ടുപോണം ഏട്ടന് വരാൻ സാധിക്കുമോ.

അയ്യോ മായ അർജന്റ് ആയിട്ട് ഒരു ബോഡ് മീറ്റിംഗ് ആണ്. ഞാനൊരു കാര്യം ചെയ്യാൻ ഡ്രൈവറെ അങ്ങോട്ട് അയക്കാം നീ പോയിട്ട് വാ.

ഏകദേശം 10 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ഡ്രൈവർ കാറുമായി എത്തി മായ കുഞ്ഞുമായി റെഡിയായിരുന്നു.

വേഗം തന്നെ ഹോസ്പിറ്റലിൽ എത്തിച്ചു. കുഞ്ഞിന് പനി കൂടി ബോധം നശിച്ചിരുന്നു അപ്പോൾ. അധിക പനി ആയതിനാൽ അത് ഫിറ്റ്സിൽ എത്തിപ്പോയി. മായ അതുകണ്ട് വല്ലാതെ ഭയന്നു പോയി.

അന്ന് വൈകുന്നേരം വരെ കുഞ്ഞിനെ അവിടെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു. ഇതിനിടയിൽ ഒരിക്കൽപോലും പ്രദീപ് വിളിച്ച് അന്വേഷിച്ചിരുന്നില്ല.

ആറുമണിയോടുകൂടി ബില്ലൊക്കെ സെറ്റിൽ ചെയ്ത് മായ കുഞ്ഞിനെയും കൊണ്ട് ഹോസ്പിറ്റലിൽ നിന്നിറങ്ങി..

കാറിലേക്ക് കയറുമ്പോഴാണ് അവൾ ആ കാഴ്ച കണ്ടത് പ്രദീപ് ഒരു പെൺകുട്ടിയെയും ചേർത്തുപിടിച്ചുകൊണ്ട് കാറിലേക്ക് കയറി പോകുന്നു.. അവളുടെ കണ്ണുകൾ രണ്ടും നിറഞ്ഞു പോയി പകയോട് കൂടി മായ അവർ പോയ വഴിക്ക് നോക്കി.

സ്വന്തം കുഞ്ഞിന് സുഖമില്ലെന്ന് വിളിച്ചു പറഞ്ഞപ്പോൾ ഒരു വാക്കുകൊണ്ട് പോലും അത് അന്വേഷിക്കാതെ മറ്റൊരുത്തിയോടൊപ്പം ഇയാൾക്ക് എങ്ങനെ സമയം ചെലവഴിക്കാൻ കഴിയുന്നു.

രാത്രിയിൽ വളരെ വൈകിയാണ് പ്രദീപ് വീട്ടിലെത്തിയത്.

വന്ന പാടെ തന്നെ ഫ്രഷാകാൻ പോയി.
തിരികെ വന്ന് കുഞ്ഞിന് അടുത്തേക്ക് ഇരുന്ന് അവളുടെ നെറ്റിയിൽ കൈവച്ചു. ഇപ്പോൾ എങ്ങനെയുണ്ട് മായ മോൾക്ക്‌.

അവൾ അതിനെ മറുപടിയൊന്നും പറഞ്ഞില്ല. ഞാൻ രാവിലെ വിളിച്ചു പറഞ്ഞതല്ലേ പ്രദീപ് ഇടയ്ക്ക് എപ്പോഴെങ്കിലും ഒരിക്കലെങ്കിലും വിളിച്ച് കുഞ്ഞിന്റെ സുഖവിവരം അന്വേഷിക്കാമായിരുന്നു.

എന്റെ തിരക്കുകൾ നിനക്ക് അറിയാവുന്നതല്ലേ അതുകൊണ്ടാണ് സോറി. എഴുന്നേറ്റ് പോയി ഭക്ഷണം എടുത്തു വച്ചു.

ഭക്ഷണം കഴിച്ച് കിടക്കാൻ നേരം അവൾ കുഞ്ഞിനെ ചേർത്ത് പിടിച്ചു. എന്തുകൊണ്ടോ അവൾക്ക് കരച്ചിൽ ഒതുക്കാൻ കഴിഞ്ഞില്ല പക്ഷേ പ്രദീപ് ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല. അയാൾ സുഖമായി ഉറങ്ങുകയായിരുന്നു.

രാവിലെ പ്രദീപ് പോയതിൽ പിന്നെയാണ്. ഹരിയുടെ കോൾ വരുന്നത്. പ്രദീപിന്റെയും മായയുടെയും സുഹൃത്താണ് ഹരി. പ്രദീപിനെ കുറിച്ചുള്ള കാര്യങ്ങൾ മായ ആദ്യം. ചോദിച്ചത് ഹരിയോട് ആണ്.

കുറച്ചുദിവസമായി മായ ഒരു പെൺകുട്ടിയുമായി പ്രദീപിനു അടുപ്പം തുടങ്ങിയിട്ട് ഞാൻ ഒരുപാട് തവണ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു പക്ഷേ അവൻ അത് കേട്ട ഭാവം കാണിക്കുന്നില്ല.

മായ ഹരി പറയുന്നതെല്ലാം കേട്ടുകൊണ്ട്. മൊബൈലും പിടിച്ച് അങ്ങനെ ഇരുന്നു.

കരച്ചിലും സങ്കടവും എല്ലാം ചേർന്ന ഒരു അവസ്ഥയിലേക്ക് മാറിയിരുന്നു മായ അപ്പോൾ. അവൾക്ക് എന്തോ തന്നോട് തന്നെ പുച്ഛം തോന്നി. ഭർത്താവ് തന്നെ മറന്നു മറ്റൊരു സ്ത്രീയുടെ സുഖം തേടിയിരിക്കുന്നു.

അപ്പോൾ തന്റെ കഴിവുകേടാണോ അത് കാണിക്കുന്നത്. ആലോചനകൾ കുന്നു കൂടിയപ്പോൾ അവൾ ഹരിയെ വിളിച്ചു.

എന്തുപറ്റി കുഞ്ഞിന് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ. ഹരിയുടെ വ്യാകുലത നിറഞ്ഞ ഒച്ച കേട്ടപ്പോൾ. അവൾക്ക് ഒരു സമാധാനം തോന്നി.

കുഞ്ഞിനിപ്പോൾ പ്രശ്നമൊന്നുമില്ല ഇന്നലെ എന്തെങ്കിലും കോൺഫറൻസ് ഉണ്ടായിരുന്നുവോ….

പ്രദീപ്ന്റെ കൂടെയുള്ള ആ പെൺകുട്ടി ആരാണെന്ന് ഒന്ന് പറഞ്ഞു തരുമോ ഹരി..

ഇടയ്ക്ക് കമ്പനിയിൽ ചില ഒഴിവുകൾ ഉണ്ടായിരുന്നു അത് ഫിൽ ചെയ്യുന്നതിന് വേണ്ടി ചില കാൻഡിഡേറ്റ്സിനെ സെലക്ട് ചെയ്തിരുന്നു.

അതിലൊരാളാണ് ആ കുട്ടി. ഇവിടെ ഓഫീസിലും അവരെക്കുറിച്ചുള്ള സംസാരങ്ങൾ ഉണ്ട്.

അത്രയും കേട്ടപ്പോഴേക്കും മായ മൊബൈൽ കട്ട് ചെയ്ത് മാറ്റിവെച്ചു. ചെയ്തുകൊണ്ടിരുന്നു
കുറച്ചുനാളായി പ്രദീപിന്റെ സ്വഭാവത്തിന് വ്യത്യാസം കാണാൻ തുടങ്ങിയിട്ട്.

ആദ്യം ഒന്നുമത് കാര്യമാക്കിയില്ല പക്ഷേ ഇപ്പോൾ ഓരോന്ന് കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ.

ദിവസങ്ങളേറെ കടന്നുപോയ്‌ കൊണ്ടേയിരുന്നു മായ പ്രദീപിൽ നിന്നും മാനസികമായി അകലംപാലിക്കാൻ തുടങ്ങി.

ഇടയ്ക്കൊക്കെ ഹരിയവളെ വിളിച്ച് വിവരങ്ങൾ അന്വേഷിക്കുവാനും മറ്റു തുടങ്ങി. പതിയെ പതിയെ അതൊരു സൗഹൃദമായി വളർന്നു. ദിവസങ്ങൾ കഴിയുന്തോറും ആ സൗഹൃദം വളർന്നു വലുതാവുകയും.

ഹരി പ്രദീപില്ലാത്ത സമയങ്ങളിൽ വീട്ടിലേക്ക് വരാൻ തുടങ്ങി. ബിസിനസ് ടൂർ എന്ന് പറഞ്ഞ് പ്രദീപ് ആഴ്ചകളോളം ആ പെൺകുട്ടിയുമായി കറങ്ങി നടക്കും. ആ സമയങ്ങളിൽ ഹരി മായക്കു കൂട്ടായി.

ആഗ്രഹിച്ചില്ലെങ്കിൽ പോലും അങ്ങനെ ഒരു ബന്ധത്തിലേക്ക് മായ നിർബന്ധപൂർവ്വം എ ത്തപ്പെട്ടു.

ആലോചനകൾക്കെല്ലാം വിരാമമിട്ടുകൊണ്ട് കുഞ്ഞിനെ ബെഡ്റൂമിൽ കൊണ്ട് കിടത്തി. മൊബൈൽ എടുത്ത് ഹരിയുടെ നമ്പറിലേക്ക് വിളിച്ചു..

ഹരി മോൾ ഉറങ്ങി……

അത്രയും പറഞ്ഞുകൊണ്ട് മൊബൈൽ കട്ടാക്കി ഫ്രഷ് ആവാനായി പോയി.

ഹരി വരുമ്പോഴേക്കും അവൾ ഫ്രഷായി ഇറങ്ങി വന്നു….

അവളെയും എടുത്തു ഹരി ബെഡിലേക്ക് വീണു. അവളുടെയും അവന്റെയും ശീൽക്കാരം ആ നാലു ചുവരുകളിൽ തട്ടി നിന്നു. ചെയ്യുന്നത് തെറ്റാണ് എന്നറിഞ്ഞിട്ടും. അവന്റെ മാറിൽ പറ്റിചേർന്നു കിടന്നു.

ഞാൻ ചെയ്യുന്നത് തെറ്റാണു എന്നെനിക്കറിയാം ഹരി പക്ഷെ എന്നെ ഈ തെറ്റിലേക്ക് തള്ളി വിട്ടത് പ്രദീപ്‌ ആണ്. എന്നെയും കുഞ്ഞിനേയും മറന്നു അയാൾക്ക്‌ എന്തും ആകാമെങ്കിൽ എനിക്കും എന്തുകൊണ്ട് ആയിക്കൂട…..

പുറത്തൊരു വണ്ടിയുടെ ഒച്ചകേട്ടതും ഇതുവരെ എഴുന്നേറ്റ ഡ്രസ്സ് ഒക്കെ ചെയ്ത് പുറത്തേക്കിറങ്ങി. വന്നിരിക്കുന്നത് പ്രദീപ് ആണെന്ന് ഹരിക്കും മായയ്ക്കും അറിയാമായിരുന്നു.

മായ ഡോർ തുറക്കുമ്പോൾ പ്രദീപ് വീടിനുള്ളിലേക്ക് കയറി മായക്കൊപ്പം നിൽക്കുന്ന ഹരിയെ കണ്ട് അയാൾ ഒന്നു ഞെട്ടി. ഹരി പൊയ്ക്കോള്ളു ഞാൻ വിളിക്കാം മായ അത്രമാത്രം പറഞ്ഞു.

കൂടുതൽ ചോദ്യങ്ങൾക്ക് ഉത്തരങ്ങൾക്കും ഒന്നും അവിടെ പ്രസക്തി ഇല്ലായിരുന്നു.
കുനിഞ്ഞ മുഖവുമായി പ്രദീപ് അകത്തേക്ക് കയറിപ്പോയി.

അയാളുടെ മുന്നിൽ വിജയിച്ച ഭാവമായിരുന്നു മായക്ക്… ജീവിതത്തിൽ തോറ്റുവെങ്കിലും അയാളുടെ മുന്നിൽ വിജയിച്ച ഭാവം അവളിൽ ഒരു പുച്ഛ ചിരി വിരിഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *