അവരുടെ പ്രണയത്തിന് കൂട്ടായി ഒരു വർഷം കഴിഞ്ഞപ്പോൾ തന്നെ ഒരു കുഞ്ഞു മാലാഖ ജനിച്ചു ബെല്ല..

(രചന: മഴമുകിൽ)

എത്ര നേരമായി ഞാനിവിടെ കാത്തിരിക്കുന്നു എവിടായിരുന്നു അന്ന നീ… ചിലപ്പോൾ എനിക്ക് ശെരിക്കും ദേഷ്യം വരുന്നുണ്ട് നിന്റെ ഈ ഒളിച്ചുകളി….

എവിടെ അന്ന ബെല്ലമോൾ അവളെയും നീയീ കണ്ണുപൊത്തികളി പഠിപ്പിച്ചു വച്ചേക്കുവാനോ…. ഞാൻ വിളിച്ചത് നീ കേട്ടില്ലേ അന്ന….. എനിക്ക് വിശക്കുന്നു… ബെല്ല മോൾ കരയുന്നത് കേട്ടില്ലേ.. അവൾക്കു പാൽ കൊടുക്ക്‌…

ജോൺ എഴുനേറ്റു മുടി പിടിച്ചു പിന്നിലേക്ക് വലിച്ചു.. നിന്റെ ഈ തമാശ അതിരു കടക്കുന്നു അന്ന.. എന്നെ ഇങ്ങനെ നീ ഇരിട്ടേറ്റു ചെയ്യാതെ… പ്ലീസ്…

തല പൊട്ടിപ്പൊളിയുന്ന വേദന തോന്നിയേതും ജോൺ ടാബ്ലറ്റ് എടുത്ത് കഴിച്ചു കിടക്കയിലേക്ക് മറിഞ്ഞു….

വൈകുന്നേരത്തോടുകൂടി ഒരു കാർ വന്നു നിൽക്കുന്ന ശബ്ദം കേട്ട് ജോൺ ഉണർന്നു..
മുറിയിൽ നിന്നും പുറത്തേക്കിറങ്ങി വരുമ്പോൾ കണ്ടു കാറിൽനിന്നിറങ്ങുന്ന ക്ളീറ്റൊയും, മേരിയും…

പപ്പയും മമ്മിയും എവിടെ പോയതായിരുന്നു ഞാൻ എത്ര നേരമായി നോക്കുന്നു….

എന്തിനാ ജോൺ നീ ഇങ്ങനെ എപ്പോഴും മുറിക്കകത്ത് തന്നെ ഇരിക്കുന്നത് ഒന്ന് പുറത്തേക്കൊക്കെ ഇറങ്ങി കൂടെ…

പപ്പ എന്താ ഈ പറയുന്നത് എനിക്ക് അങ്ങനെ എപ്പോഴും പുറത്തിറങ്ങാൻ പറ്റുമോ ഇവിടെ അന്നയും ബെല്ലയും തനിച്ചല്ലേ ഉള്ളൂ… അങ്ങനെ ആണെങ്കിൽ ഏതുനേരവും കുട്ടികളെ വിട്ടിട്ടില്ല..

ബെല്ല മോൾ ഇഴഞ്ഞു നടക്കുന്ന പരുവമാണ് വല്ലതുമൊക്കെ എടുത്ത് വായിൽ വച്ചു കഴിഞ്ഞാൽ.. പിന്നെ അതൊക്കെ പ്രശ്നമാണ്… അതുകൊണ്ടല്ലേ ഞാൻ ഓഫീസിൽ ഒന്നും പോകാതെ വർക്കൊക്കെ വീട്ടിലിരുന്ന് തന്നെ ചെയ്യുന്നത്….

നിന്നെ പള്ളിയിലെ ഫാദർ തിരക്കിയിരുന്നു ഇടയ്ക്കൊക്കെ ഒന്ന് പള്ളിയിലേക്ക് പോകാൻ നോക്ക് ജോൺ…

ക്ലാര സാരി തലപ്പുകൊണ്ട് കണ്ണുകൾ ഒപ്പി അകത്തേക്ക് പോയി..

എന്തിനാ പപ്പാ അമ്മ കരഞ്ഞത്….

അതോ പള്ളിയിലെ കുറച്ച് അനാഥ കുട്ടികളുടെ കാര്യങ്ങളെപ്പറ്റി ഫാദർ പറയുന്നത് കേട്ടപ്പോൾ അവൾക്ക് വല്ലാത്ത വിഷമം തോന്നി….

ഞാൻ മുകളിലോട്ട് പോകട്ടെ ബെല്ലാമോളുടെ കരച്ചിലാണ് കേൾക്കുന്നത്……..

ക്ലാര നേരെ മുറിയിലേക്ക് പോയി ബെഡിലിരുന്ന് എങ്ങി കരഞ്ഞു…

കർത്താവ് നമ്മളോട് മാത്രം ഇങ്ങനെ കരുണയില്ലാതെ കാണിക്കുന്നത്…
ഇതൊക്കെ കണ്ട് എനിക്ക് സഹിക്കാൻ മേല ഞാൻ എവിടെയെങ്കിലും ഇറങ്ങി പോകും…

ക്ലാര നമ്മളീ പരീക്ഷണവും അതിജീവിച്ചേ മതിയാവൂ… നീ ഇങ്ങനെ ഇരുന്നു കരയാതെ..

ഏകദേശം രണ്ടു മണിയോടുകൂടി ക്ലാര ജോണിനെ ഭക്ഷണം കഴിക്കാൻ ചെന്ന് വിളിച്ചു….

അന്നയും ബെല്ലമോളും ഒക്കെ കഴിച്ചോ മമ്മി. ഞാൻ കുറച്ചു ഉറങ്ങിപ്പോയി..

എല്ലാരും കഴിച്ചു ജോൺ ഇനി നീ മാത്രമേയുള്ളൂ…

ജോൺ ഭക്ഷണം നന്നായി കഴിച്ചു.. ഇന്നത്തെ ഭക്ഷണത്തിന്റെ വല്ലാത്ത ടേസ്റ്റ് ആണ് മമ്മി ഇന്നെന്താ വിശേഷിച്ച്.. മമ്മി ഒരുപാട് ഐറ്റംസ് ഉണ്ടാക്കിയിട്ടുണ്ടല്ലോ…

ഇന്നൊരു വിശേഷമുണ്ട് ജോൺ നമ്മുടെ ജീവിതത്തിലെ മറക്കാനാവാത്ത വിശേഷം… പക്ഷേ അത് നീ മറന്നു പോയി അതുകൊണ്ട് ഞാൻ എന്തായാലും നിന്നെ ഓർമിപ്പിക്കുന്നില്ല ഇന്നുമുതലും നീ അത് ആലോചിക്കുക..

ആലോചനയോടെ ഇരുന്നു ഭക്ഷണം കഴിക്കുന്ന ജോണിനെ ക്ലീറ്റസ് നോക്കി…
അവനൊന്നും ഓർക്കുന്നില്ല അചായ.അവൻ ഒന്നും തന്നെ ഓർമ്മയില്ല..

ഒരു കണക്കിന് അതാണ് ഭാഗ്യം.. അവനൊന്നും ഓർമ്മയില്ല നമുക്കാണെങ്കിൽ എല്ലാം ഓർമ്മയുമുണ്ട്… എന്തൊരു വിരോധാഭാസം.. ആണല്ലേ ക്ലാര.

ജോൺ ക്ലീറ്റസ് കുരിശിങ്കൽ… എല്ലാവർക്കും അസൂയയായിരുന്നു ആ പേരിനോടും ജോണിനോടും.. അത്രമാത്രം സ്നേഹസമ്പന്നനായ ഒരു മകനെ കിട്ടിയത് ഭാഗ്യം ആണെന്ന് ക്ലീറ്റസിനോട് പോലും പോലും ഒരുപാട് പേര് പറഞ്ഞിട്ടുണ്ട്..

പഠിത്തത്തിൽ എല്ലാം വളരെ മിടുക്കോട് കൂടിയാണ് ജോൺ പാസായത്.. യൂണിവേഴ്സിറ്റി റാങ്ക് ഹോൾഡർ ആയിരുന്നു ജോൺ…

മൂന്നുവർഷത്തെ ഡിഗ്രി പഠനത്തിനുശേഷം രണ്ടുവർഷം പിജിയും കൂടി ചെയ്തു.. പഠിക്കുമ്പോഴാണ് അവനു ആദ്യമായ് ഒരാലോചന നോക്കുന്നത്…

ഇപ്പോഴൊന്നും വിവാഹം വേണ്ട എന്ന് പറഞ്ഞ് നടന്നിരുന്ന ജോണിനെ വളരെ നിർബന്ധിച്ചാണ് ക്ലീറ്റസിനെ സുഹൃത്തായ പീറ്ററിന്റെ മകളെ പെണ്ണുകാണാൻ കൊണ്ടുപോയത്…

ആദ്യമൊക്കെ പെണ്ണുകാണൽ ചടങ്ങിനോട് എതിർപ്പ് പ്രകടിപ്പിച്ചുവെങ്കിലും പിന്നീട് അവിടെ ചെന്ന് അന്നയെ കണ്ടതു മുതൽ അവന്റെ എതിർപ്പ് എല്ലാം എവിടെപ്പോയി എന്നറിയില്ല…

വീട്ടുകാർ തമ്മിൽ എല്ലാം പറഞ്ഞു ഉറപ്പിച്ചു.. പിന്നീട് അങ്ങോട്ട് അവരുടെ പ്രണയമായിരുന്നു.. കാണുന്നവർക്ക് പോലും അസൂയ തോന്നും അങ്ങനെയായിരുന്നു അവർ തമ്മിലുള്ള പ്രണയം..

പെണ്ണുകാണൽ ചടങ്ങ് കഴിഞ്ഞ് ഏകദേശം ഒരു വർഷം കഴിഞ്ഞപ്പോഴേക്കും കല്യാണമായി… ഇരു വീട്ടുകാരും വളരെ ആർഭാടത്തോടുകൂടി നടത്തിയ ഒരു വിവാഹമായിരുന്നു അത്.. ബിസിനസ് മേഖലയിൽ നിന്നും…

സമൂഹത്തിലെ ഉന്നതരും രാഷ്ട്രീയ പ്രവർത്തകരും പ്രവർത്തകരും…. ഒക്കെ അണിനിരന്ന ഒരു വിവാഹ ചടങ്ങായിരുന്നു അത്..

വിവാഹം കഴിഞ്ഞ് വൈകുന്നേരം സംഘടിപ്പിച്ച റിസപ്ഷൻ പോലും എല്ലാവരെയും അമ്പരപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു അത്രയും ആർഭാടം നിറഞ്ഞ ഒരു വിവാഹമായിരുന്നു ജോണിന്റെയും അന്നയുടെയും…..

അവരുടെ പ്രണയം കണ്ട് ഇരു വീട്ടുകാരും സന്തോഷപ്പെട്ടു… ഹണിമൂണിന് വേണ്ടി വിദേശ നാടുകളിൽ ആണ് അന്നെയും ജോണും പോയത്…

ഇതിനിടയിൽ തന്റേതായി ഉള്ള ഒരു ബിസിനസാമ്രാജ്യം വളർത്തിയെടുക്കുന്നതിന് ജോണിന് കഴിഞ്ഞു. ഒരു മകൻ എന്ന നിലയിൽ ക്ലീറ്റസിനെ എന്നും അഭിമാനിക്കാവുന്ന ഒരാളായി മാറിയിരുന്നു ജോൺ….

അവരുടെ പ്രണയത്തിന് കൂട്ടായി ഒരു വർഷം കഴിഞ്ഞപ്പോൾ തന്നെ ഒരു കുഞ്ഞു മാലാഖ ജനിച്ചു ബെല്ല… തലയിലും തറയിലും വയ്ക്കാതെയാണ് വെല്ല മോളെ ക്ലീറ്റസും ക്ലാരയും ജോണും ഒക്കെ നോക്കിയത്..

കുഞ്ഞു വന്നതിൽ പിന്നെ ബിസിനസ്സിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയില്ല എന്ന് പറഞ്ഞ് ജോലികൾ ഒക്കെ കുറച്ചൊക്കെ വീട്ടിലിരുന്ന് ചെയ്യാൻ തുടങ്ങി.. ഒരു നിമിഷം പോലും ബെല്ല മോളെ വിട്ട് മാറിയിരിക്കാൻ ജോണിന് ഇഷ്ടമുണ്ടായിരുന്നില്ല….

അന്നയും ബെല്ലയും ജോണും ചേർന്ന് അവരുടെതായ ഒരു സ്വർഗ്ഗം അവിടെ തീർത്തിരുന്നു…

വൈകുന്നേരം ഓഫീസിൽ നിന്നും വന്നുകഴിഞ്ഞാൽ മൂന്നുപേരും കൂടി പുറത്തേക്ക്പോകും….. പോകുമ്പോൾ ക്ലീറ്റസിനെയും ക്ലാരയെയും കൂടി കൂട്ടാൻ മറക്കില്ല….

ഓരോ ദിവസവും വളരെ സന്തോഷത്തോടുകൂടിയാണ് കഴിഞ്ഞു പോയത്…

അന്നൊരു ഞായറാഴ്ചയായിരുന്നു പതിവുപോലെ രാവിലെ തന്നെ ജോണും അന്നേയും ബെല്ലയും കൂടി ഔട്ടിങ്ങിനായി പുറപ്പെട്ടു .

വളരെ സന്തോഷത്തോടെ തുടങ്ങിയ യാത്രയിൽ മരണം കടന്നുവന്നത് അപകടത്തിന്റെ രൂപത്തിൽ ആയിരുന്നു… എതിരെ വന്ന ലോറിയുടെ രൂപത്തിൽ മരണം അന്നയെയും ബെല്ലയേയും കൊണ്ട് കടന്നുകളഞ്ഞപ്പോൾ… വിധി ജോണിനെ മാത്രം ബാക്കിയാക്കി….

ഭാര്യയും മകളും മരിച്ചതറിയാതെ ജോൺ രണ്ടുമാസം ഹോസ്പിറ്റലിൽ കിടന്നു.. പക്ഷെ അപ്പോഴും അവന്റെ മനസ്സ് അവരുടെ മരണം ഉൾക്കൊള്ളാൻ തയ്യാറായില്ല…

മാറി മാറി ചികിത്സകൾ നടത്തിയെങ്കിലും പ്രയോജനം ഉണ്ടായില്ല……

ഒടുവിൽ അവൻ എന്നെങ്കിലും ആ സത്യം അംഗീകരിക്കും പക്ഷെ അതിനു ശേഷം അവൻ ജീവിച്ചിരിക്കില്ല..

ഇന്നും ജോൺ അന്നയോടും ബെല്ലയോടും സംസാരിക്കും ചിരിക്കും… ബെല്ലമോളെ കളിപ്പിക്കും…. അന്നയുമായി വഴക്കിടും…..

പുറത്തു നിന്ന് ആദ്യമായി കാണുന്നൊരാൾക്ക് ജോണിന് പ്രതേകിച്ചു അസുഖം ഉണ്ടെന്നു തോന്നില്ല.. പക്ഷെ അവനെ അടുത്തിടപെടു ന്നവർക്ക് മനസിലാകും ജോൺ നോർമൽ അല്ലെന്നു…

ഇന്ന് അന്നയുടെയും ബെല്ലയുടെയും ചരമ വാർഷികം ആയിരുന്നു അതുപോലും ജോൺ ഓർക്കുന്നില്ല… അവരുടേ മൃതാശരീരം പോലും ജോൺ കണ്ടിട്ടില്ല.. അതുകണ്ടെങ്കിൽ പോലും ചിലപ്പോൾ അവൻ നോർമൽ ആകുമായിരുന്നു…

പക്ഷെ അന്നൊക്കെ ജോൺ ഓർമ്മയില്ലാതെ ജീവിതത്തിനും മരണത്തിനും ഇടയിലായിരുന്നു……

അവൻ ജീവിതത്തിലേക്ക് തിരികെ വന്നു പക്ഷെ ഓർമകളെ മറവിക്കു വിട്ടുകൊടുത്തുകൊണ്ട്…. ഇന്നും മകളുടെയും അന്നയുടെയും ഓർമകളിൽ ജീവിക്കുവാൻ ആയിരിക്കും ജോൺ ആഗ്രഹിക്കുന്നത്.

ഇടയ്ക്കു റൂമിൽ നിന്നും പൊട്ടിച്ചിരിയും ബഹളവും കേൾക്കാം… നിർത്താതെ ഉള്ള ജോണിന്റെ സംസാരവും..

ഒടുവിൽ ഉറക്കം തീരെ ഇല്ലാതെ ആകുമ്പോൾ തല വേദനിക്കാൻ തുടങ്ങും.. ഒന്ന് രണ്ടു തവണ അങ്ങനെ വയലന്റ് ആയപ്പോൾ ഡോക്ടറേ കാണിച്ചു..

അപ്പോൾ കൊടുത്ത ടാബ്ലറ്റ് ആണ് ഇപ്പോഴും ഉപയോഗിക്കുന്നത്….. ആ ഉറക്കത്തിന്റെ സമയത്തു മാത്രമാണ് അവൻ അന്നയെയും ബെല്ലയെയും മറക്കുന്നത്……..

ഓർമ്മകളിൽ ജീവിക്കാൻ,, ഓർമ്മകളെ താലോലിക്കാൻ……. ജോൺ അതാണ് ആഗ്രഹിക്കുന്നത്….. മകന്റെ അവസ്ഥയിൽ നീറുന്ന മാതാപിതാക്കളുo……

Leave a Reply

Your email address will not be published.