ഒന്നുരണ്ടു തവണ ടീച്ചർ തന്നെ കണ്ടിട്ടുണ്ട് ഒരു പയ്യന്റെ ബൈക്കിൽ പോകുന്ന അവളെ, വിളിച്ചു ഉപദേശിച്ചു..

(രചന: മഴമുകിൽ)

പഠിച്ച അതെ സ്കൂളിൽ അദ്ധ്യാപിക ആയിവന്നതിൽ ജയന്തി ഒരുപാട് സന്തോഷിച്ചു……

അന്നത്തെസ്കൂൾ അസ്സമ്പിളി അവൾക്കു ഒരുപാട് പ്രതേകത നിറഞ്ഞത് ആയിരുന്നു…..

നിങ്ങളുടെ മുന്നിലേക്ക്‌ ഞാൻ ജയന്തി ടീച്ചർ നെ പരിചയ പെടുത്തുന്നു… പഠിച്ച സ്കൂളിൽ തന്നെ ടീച്ചർ ആയിട്ട് വരാൻ അവർക്കു കഴിഞ്ഞത് അവരുടെ പരിശ്രമാ ഫലമായിട്ടാണ്……

ജയന്തി ടീച്ചറിനെ എല്ലാകുട്ടികൾക്കും വളരെ ഇഷ്ടമായിരുന്നു… നന്നായി ക്ലാസ് എടുക്കും..

ഒരു ദിവസം ക്‌ളസിലെ അനഘ തലകറങ്ങി വീണു എന്ന് കുട്ടികളിൽ ആരോ ഒരാൾ വന്നു പറയുമ്പോൾ ജയന്തി വേഗം ക്‌ളാസിൽ എത്തി…

ബെഞ്ചിൽ കിടക്കുന്ന അനഘയുടെ അടുത്തേക്ക് വന്നു….

എന്താ മോളെ… സുഖമില്ലേ…..

അവൾ ചോദിച്ചതും അനഘ ജയന്തിയെ കെട്ടിപിടിച്ചു കരഞ്ഞു……. ജയന്തി പെട്ടെന്ന് വല്ലാതെ ആയി…

എനിക്ക് വിശക്കുന്നു ടീച്ചർ… ഞാൻ ഒന്നും കഴിച്ചില്ല…… രണ്ടു ദിവസമായി വീട് പട്ടിണിയാണ്……

എന്താ നീ ആരോടും പറയാത്തെ… എന്നോടെങ്കിലും പറയാൻ പാടില്ലായിരുന്നോ.ഇന്ന് കാണുന്ന ജയന്തി ടീച്ചർ അതിനുമുന്നേ ഒരു ജയന്തി ഉണ്ടായിരുന്നു….

നിങ്ങളെ പോലെ സ്കൂളിൽ പഠിച്ചിരുന്ന കാലത്ത്.. രാവിലെ വീട്ടിൽ നിന്നും വെറും വയറുമായി വന്നിരുന്നു…

ഉച്ചയ്ക്ക് 12:30 മണിയാവുന്നത് കാത്തിരുന്ന ഒരു ടീച്ചർ ഉണ്ടായിരുന്നു… ഭക്ഷണം കഴിക്കാനായി ബെല്ലടിക്കുമ്പോൾ പാത്രവുമായി കഞ്ഞിപ്പുരയിലേക്ക് ഓടിയിരുന്ന ഒരു ജയന്തി….

അന്ന് ഈ സ്കൂളിലെ കഞ്ഞിപ്പുരയിൽ ജോലി ചെയ്തിരുന്ന രമണി ചേച്ചിയായിരുന്നു എന്റെ ഏറ്റവും വലിയ സ്നേഹിത…… കാരണമെന്തെന്ന് വെച്ചാൽ എന്റെ വിശപ്പ് അറിഞ്ഞു അവർ എനിക്ക് അന്നo വിളമ്പിയിരുന്നു….

അവർ പാത്രത്തിൽ ഒഴിച്ച് തരുന്ന കഞ്ഞിയും പയറും ഞാൻ ആസ്വദിച്ചു കഴിച്ചിരുന്നു…. വയറു നിറയെ കഞ്ഞിയും തന്ന് എന്റെ കയ്യിലുള്ള പാത്രം നിറയെ കഞ്ഞി കോരി അടച്ചു തരുമായിരുന്നു ഒരു രമണി ചേച്ചി…

വൈകുന്നേരം വീട്ടിൽ ചെന്ന് കഴിഞ്ഞാൽ പിന്നെ കഴിക്കുന്നതിന് ഒന്നും കാണില്ല അതുകൊണ്ട് സ്കൂളിൽ നിന്നും കൊണ്ട് ചെല്ലുന്ന കഞ്ഞി ഞാനും അമ്മയും കൂടിയാണ് രാത്രി കുടിച്ചിരുന്നത്…

രാത്രിയാകുമ്പോഴേക്കും ചെറുതായി പുളിപ്പ് ഒക്കെ ഉണ്ടാവും പക്ഷേ എങ്കിലും ഞങ്ങൾക്കത് അമൃതു പോലെയായിരുന്നു….. ആ കഞ്ഞിയുടെ സ്വാദ് ഇന്ന് എത്ര ആഹാരം കഴിച്ചാലും നാവിൽ നിന്നും വിട്ടു മാറില്ല….

ഒരുകാലത്ത് എന്നെയും എന്റെ അമ്മയെയും പിടിച്ചുനിർത്തിയ ഞങ്ങളുടെ ജീവൻ നിലാ നിർത്തിയിരുന്ന ഭക്ഷണം……

അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ ഞാൻ ഈ സ്കൂളിൽ തന്നെയാണ് പഠിച്ചത്…

ഈ കാലം അത്രയും ഈ സ്കൂളിൽ നിന്നുള്ള കഞ്ഞി തന്നെയായിരുന്നു എന്റെ ആഹാരം.. ഇടയ്ക്ക് ചില വർഷങ്ങളിൽ കഞ്ഞി ചോറിനു വേണ്ടി സ്ഥാനം മാറി കൊടുത്തു….

അപ്പോൾ എനിക്ക് സന്തോഷം കൂടുതലായിരുന്നു… കാരണം കുറെ നാളുകൾക്കു ശേഷം ഞാൻ ചോറ് കഴിക്കുന്നത് സ്കൂളിൽ നിന്നാണ്….

കൂപ്പിലെ പണിക്കിടയിൽ ഉണ്ടായ അപകടത്തിൽ അച്ചൻ മരിച്ചതിനുശേഷം എനിക്കും അമ്മയ്ക്കും ആരുമില്ലായിരുന്നു സഹായത്തിന്…. അമ്മയ്ക്ക് എഴുന്നേറ്റ് നടന്ന ജോലി ചെയ്യാൻ കഴിയില്ല……..

സ്കൂളിൽ വരുന്ന ദിവസങ്ങളിൽ ഇവിടുന്ന് കഴിച്ച് ബാക്കി പത്രത്തിലും കൂടി കൊണ്ടുപോകുന്നതും വെച്ചാണ് ഞങ്ങൾ ജീവിച്ചു പോകുന്നത്….

അവധി ദിവസങ്ങൾ വരുമ്പോൾ വല്ലാത്ത കഷ്ടപ്പാടും ബുദ്ധിമുട്ടിലും ആണ്….

ഞങ്ങളുടെ അയൽക്കാരി ഒരു ചേച്ചിയുണ്ട് അവർക്ക് മക്കൾ ഇല്ലാത്തതുകൊണ്ട് എന്നോട് വലിയ സ്നേഹമാണ്…….

എന്റെ വീട്ടിലെ കാര്യമൊക്കെ അവർക്ക് നന്നായി അറിയാം ശനിയും ഞായറും തള്ളിനീക്കാൻ ഞങ്ങൾ കഷ്ടപ്പെടുന്നത് അറിഞ്ഞ അവർ ഞങ്ങൾക്ക് വേണ്ടി കുറച്ച് അരിയും സാധനങ്ങളും ഒക്കെ തരും…….

പിന്നെ ഓരോ ക്ലാസ് കഴിയുന്തോറും ഞാൻ ഒന്ന് രണ്ട് പിള്ളേർക്ക് ചെറിയ രീതിയിൽ ട്യൂഷൻ ഒക്കെ എടുത്തു കൊടുത്തു തുടങ്ങി പത്തും പതിനഞ്ചും രൂപയൊക്കെ ഫീസ് ആയി വാങ്ങുമ്പോൾ ഒരുവിധം കാര്യങ്ങളൊക്കെ മുന്നോട്ടു പോയി.

അതിൽ നിന്ന് മിച്ചം പിടിക്കുന്ന പൈസ കൊണ്ടായിരുന്നു പിന്നോട്ടുള്ള പഠിത്തവും മറ്റു കാര്യങ്ങളും…..

എന്റെ ഇപ്പോഴത്തെയും ആഗ്രഹം പഠിച്ച നല്ല രീതിയിൽ ആവുക എന്നതും അമ്മയ്ക്ക് ഒരു സഹായം ആവുകയും എന്നതായിരുന്നു

അതുകൊണ്ടുതന്നെ ഞാൻ എന്റെ എല്ലാ ക്ലാസ്സുകളും വളരെ ഭംഗിയായി ആണ് പഠിച്ചുകൊണ്ടിരുന്നത് പിന്നീട് എനിക്ക് സ്കൂളിൽ നിന്നും പലവിധത്തിലുള്ള സ്കോളർഷിപ്പുകൾ കിട്ടാൻ തുടങ്ങി….

പത്താം ക്ലാസ് ഞാൻ ഡിസ്റ്റിങ്ഷൻ ഓടുകൂടിയാണ് പാസായത്…. പ്ലസ് വൺ പ്ലസ്ടുവിൽ എല്ലാം എനിക്ക് എന്റെ മികവ് കാഴ്ചവയ്ക്കാൻ കഴിഞ്ഞിരുന്നു….

അങ്ങനെയിരിക്കയാണ് ഞങ്ങളുടെ അയൽപക്കത്ത് ഒരു സാർ താമസത്തിന് വന്നത്….

അദ്ദേഹവും ഭാര്യയും മാത്രമേ ഉണ്ടായിരുന്നുള്ളൂ മക്കൾ രണ്ടും പഠിച്ച ജോലിയൊക്കെ ആയി വിദേശത്താണ്…… വലിയ വലിയ ക്ലാസുകളിലെ പഠിത്തമൊക്കെ ആകുമ്പോൾ അതിനനുസരിച്ച് കാശും ചെലവാകും…

അവരുടെ വീട്ടുകാർ കൈ സഹായത്തിന് ഒരാളെ അന്വേഷിക്കുന്നു എന്നറിഞ്ഞ് ഞാൻ അവരുടെ വീട്ടിൽ ജോലിക്ക് പോയി…

ആദ്യം ചെന്നപ്പോൾ എന്നെ അവിടെ ജോലിക്ക് നിർത്തുവാൻ അവർക്ക് ഒട്ടും തന്നെ താല്പര്യമുണ്ടായിരുന്നില്ല…പക്ഷേ എന്റെ അവസ്ഥയും ബുദ്ധിമുട്ടും ഒക്കെ കണ്ടപ്പോൾ സാറാണ് പറഞ്ഞത് പഠിക്കുന്ന കുട്ടിയല്ലേ ഇവിടെ നിൽക്കട്ടെ എന്ന്…

ഇതിനിടയിൽ ഞാൻ ഡിഗ്രി രണ്ടാം വർഷം പഠിക്കുമ്പോഴാണ് എന്റെ അമ്മ മരിക്കുന്നത്..

അതോടുകൂടി ഞാൻ തീർത്തും അനാഥയായി മാറിദൈവങ്ങൾക്ക് എന്നെ പരീക്ഷിച്ചു മതിയായില്ല എന്ന് തിരിച്ചറിവ് എനിക്ക് വളരെ വിഷമം നൽകിഅപ്പോഴും എനിക്ക് സഹായകമായി നിന്നത് ആ സാറും ഭാര്യയും ആയിരുന്നു…

പിന്നീടങ്ങോട്ട് എന്റെ പഠിത്തത്തിന്റെ എല്ലാ കാര്യങ്ങളും നോക്കി…അവർ എന്നെ സ്വന്തം മകളെപ്പോലെ കരുതി അവരുടെ വീട്ടിൽ താമസിപ്പിച്ചു…

അവിടുത്തെ ഒരു അംഗം തന്നെയാണ് ഞാൻ ഇപ്പോഴും..എനിക്ക് ഒരു സ്പോൺസർ ആയി നിന്നത് ആ സാറായിരുന്നു…..

ഡിഗ്രി കംപ്ലീറ്റ് ചെയ്തു ബി എഡും….. സെറ്റും ഒക്കെ പാസായ എനിക്ക് ഞാൻ പഠിച്ച സ്കൂളിൽ തന്നെ ടീച്ചറായി ജോലി കിട്ടിയത് അഭിമാനമായിരുന്നു……

പഠിത്തത്തിൽ അന്നും ഇന്നും എനിക്ക് വഴികാട്ടിയായിരുന്ന ആ സാറും അമ്മയും…

അങ്ങനെ ഒരുപാട് കഷ്ടപ്പാടുകൾക്കിടയിൽ നിന്നും വളർന്ന ഒരു വ്യക്തിയാണ് ജയന്തി ടീച്ചർ…..

മോളുടെ എന്ത് വിഷമവും മോൾ എന്നോട് പറയണം…. ടീച്ചറിന് കഴിയുന്ന രീതിയിൽ എല്ലാം ടീച്ചർ നിന്നെ സഹായിക്കും… നാളെ മുതൽ ടീച്ചർ വരുമ്പോൾ മോൾക്കുള്ള ഭക്ഷണണം കൂടി കൊണ്ടുവരാം..

അന്നുമുതൽ പിന്നീട് അങ്ങോട്ട് ജയന്തി ടീച്ചർ തന്നെയായിരുന്നു പെൺകുട്ടിയുടെ കേയർ ടേക്കർ….. ടീച്ചർ അവളിൽ മറ്റൊരു.. ജയന്തിയെ തന്നെയാണ് കണ്ടത്…. അവളുടെ ന്യായമായിട്ടുള്ള എന്താവശ്യങ്ങൾക്കും ടീച്ചർ തന്നെയാണ് മുന്നിട്ട് നിന്നത്……

ഒരുമാസം ആദ്യം കുറച്ച് പലചരക്ക് ഉൾപ്പെടെ എല്ലാ സാധനങ്ങളും ടീച്ചർ വാങ്ങി അവളുടെ വീട്ടിൽ കൊണ്ടുവന്നു കൊടുക്കുമായിരുന്നു…….

പ്രായമായ അച്ഛനും അമ്മയും ഇളയ അനിയനും അ ങ്ങുന്നതായിരുന്നു അവരുടെ കുടുംബം.. ഒരുപാട് വൈകിയാണ് അവളുടെ അച്ഛനമ്മമാർ വിവാഹം കഴിച്ചത്….. അവളുടെ അച്ഛനെ കണ്ടാൽ തോന്നും അപ്പൂപ്പൻ ആണെന്ന്…….

പ്രായാധിക്യം കൊണ്ട് അയാൾക്ക് ജോലി ഒന്നും ചെയ്യാൻ വയ്യാത്ത അവസ്ഥയാണ്… അമ്മ അടുത്തുള്ള ചില വീടുകളിൽ ഒക്കെ ജോലിക്ക് പോയിട്ടാണ് ആ കുടുംബം നടത്തി പോകുന്നത്….

ടീച്ചറിന്റെ കൂടെ സഹായം കിട്ടിയപ്പോൾ ആ കുടുംബം ഒരുവിധം രക്ഷപ്പെടാൻ തുടങ്ങി….

പത്താം ക്ലാസിലും പ്ലസ്ടുവിലും ഒക്കെ അവൾക്ക് മികച്ച വിജയം തന്നെയായിരുന്നു.. ഡിഗ്രിക്ക് ചേർന്നപ്പോൾ മുതൽ അവളുടെ സ്വഭാവത്തിലെ ചില മാറ്റങ്ങൾ ടീച്ചറിനെ പെട്ടെന്ന് തിരിച്ചറിയാൻ കഴിഞ്ഞു…

പഠനത്തിൽ ഉള്ള ശ്രദ്ധ കുറയുന്നതും…. അത് ഒരുക്കത്തിലും ഫാഷനിലും ഒക്കെയായി ചേക്കേറുന്നതും അവരറിഞ്ഞു….

ഒന്നുരണ്ടു തവണ ടീച്ചർ തന്നെ കണ്ടിട്ടുണ്ട് ഒരു പയ്യന്റെ ബൈക്കിൽ ഒരു പോകുന്ന അവളെ… വിളിച്ചു ഉപദേശിച്ചു നോക്കിയെങ്കിലും അതിനുള്ള ഫലം ഒന്നും കാണാതെയായി……… ക്ലാസിൽ കൃത്യമായി കയറുന്നില്ലെന്നും മറ്റുമുള്ള പരാതികൾ ടീച്ചറിന്റെ ചെവിയിലും എത്തി…..

ഒരിക്കൽ ടീച്ചർ അവളെ അന്വേഷിച്ച് വീട്ടിൽ പോയി….. സമയം 6 മണി കഴിഞ്ഞിട്ടും അവൾ കോളേജ്വിട്ടു വീട്ടിൽ വന്നില്ല എന്നാണ് അമ്മയിൽ നിന്നും അറിയാൻ കഴിഞ്ഞത്….. ഏഴുമണിആകാറായതും ഒരാളുടെ ബൈക്കിൽ വന്നിറങ്ങുന്ന അവളെ കണ്ടു…

ബൈക്കിൽ നിന്നിറങ്ങി വേച്ചു വേച്ചു വരുന്നവളെ ടീച്ചർ കണ്ണിമ ചിമ്മാതെ നോക്കി നിന്നു… ടീച്ചറെയും മറികടന്നു അകത്തേക്ക് പോകാൻ തുടങ്ങിയവളെ ടീച്ചർ കയ്യിൽ പിടിച്ചു നിർത്തി…

അവളുടെ കോലത്തിൽ മനംനൊന്ത് ടീച്ചർ അവളുടെ കവിളുകളിലേക്ക് ആഞ്ഞടിച്ചു….. അടിയിൽ അവൾ . വേച്ചുപോയി…

എന്റെ കാര്യങ്ങളിൽ ഇടപെടാൻ നിങ്ങളാരാണ്? നിങ്ങൾ നിങ്ങളുടെ കാര്യം നോക്കിയാൽ മതി എന്റെ കാര്യം നോക്കാൻ എനിക്കറിയാം ഇനി നിങ്ങളുടെ ഒരു സഹായവും ഈ വീടിനുo എനിക്കും ആവശ്യമില്ല ഇറങ്ങി പൊയ്ക്കോളണം……….

അവളുടെ വാക്കുകൾ ജയന്തി ടീച്ചറിന്റെ ഹൃദയത്തിൽ മുള്ള് തറക്കുന്ന വേദനയുണ്ടാക്കി…

എല്ലാവരും ടീച്ചറിനെ ശകാരിച്ചു അർഹതയില്ലാത്ത പത്രത്തിലേക്ക് ആണ് ഇത്രയും നാളും വിളമ്പിയത് എന്ന് പറഞ്ഞു…

പക്ഷേ ടീച്ചറിനു എന്തോ ആ പെൺകുട്ടിയുടെ കാര്യം ഓർത്ത് സദാ വിഷമം തന്നെ ആയിരുന്നു
..
ഒരു ദിവസം സ്റ്റാഫ് റൂമിൽ ഇരുന്ന് ആരോ പറയുന്നത് കേട്ടു…..

ന്യൂസ് ചാനലിൽ മയക്കുമരുന്ന് ഉപയോഗിച്ച്.. ബോധമില്ലാതെ തെരുവിൽ കിടക്കുന്ന ഒരു പെൺകുട്ടിയെ പറ്റി… ആ കുട്ടി പണ്ട് നമ്മുടെ സ്കൂളിൽ പഠിച്ചിരുന്നതാണത്രേ……

ചാനലുകൾ വാർത്ത ഏറ്റെടുത്തതോടുകൂടി ആ പെൺകുട്ടിയെ പറ്റിയുള്ള വിവരങ്ങൾ തിരക്കി…. റോഡിൽ കിടക്കുന്ന പിച്ചുംപേയും പറഞ്ഞു..

പോലീസുകാരുടെ വരെ മെക്കിട്ട് കേറുന്ന ആ പെൺകുട്ടിയെ കണ്ടപ്പോൾ ടീച്ചറിന്റെ ഹൃദയം നുറുങ്ങി പോയി…. ആരെയാണോ ഇത്രയും നാളും മനസ്സിൽ ചേർത്ത് വെച്ചിരുന്നത് അവൾ…..

ഇപ്പോൾ മനസ്സിലായി താൻ അർഹതയില്ലാത്ത പാത്രത്തിൽ തന്നെയാണ് വിളമ്പിയത് എന്ന്…. ചില ജന്മങ്ങൾ അങ്ങനെയാണ്…….

Leave a Reply

Your email address will not be published.