വിവാഹനാളിൽ തന്നെ അവൾക്കു സ്വർണ്ണം കുറഞ്ഞുപോയി എന്നതിന്റെ പേരിൽ പ്രകാശനിൽ..

ജാൻവി
(രചന: മഴമുകിൽ)

അമ്മേ ഞാൻ കുറച്ചു ദിവസം അങ്ങോട്ട്‌ വന്നു നിൽക്കട്ടെ….. എനിക്ക് എന്തോ അമ്മയുടെ കൂടെ കുറച്ചു ദിവസം നിൽക്കാൻ തോന്നുന്നു… ഫോണിലൂടെ അവളുടെ ഒച്ച ചിലമ്പിച്ചിരുന്നു…..

ഇതെന്താ നിനക്ക് അങ്ങനെ ഒരു തോന്നൽ പ്രകാശനു എന്ത് തോന്നും.. അല്ലെങ്കിലും വിവാഹം കഴിഞ്ഞാൽ പിന്നെ ഇടയ്ക്കിടയ്ക്ക് സ്വന്തം വീട്ടിൽ വന്നു നിൽക്കുമ്പോൾ അവിടെ അവന്റെ കാര്യം ആര് നോക്കും…

വെറുതെ ആൾക്കാരെ കൊണ്ട് പറയിപ്പിക്കാൻ നിൽക്കേണ്ട……

മകളുടെ കരച്ചിൽ ചീളുകൾ കാതിൽ പതിക്കും മുമ്പേ ഭാഗ്യം ഫോൺ കട്ട് ചെയ്തു….

അമ്മയെ എങ്ങനെ പറഞ്ഞു മനസിലാക്കും എന്നറിയാൻ കഴിയാതെ ജാൻവി അങ്ങനെ നിന്നു….

ആരാ ഭാഗ്യം ഫോണിൽ….

നിങ്ങടെ പുന്നാര മോളാണ്.. അവൾക്കു കുറച്ചു ദിവസം ഇവിടെ വന്നു നിൽക്കാൻ തോന്നുന്നു എന്ന്… ഇത്രയും കാലം ഇവിടെ നിന്നതല്ലേ…..

പിന്നെന്താ ഇപ്പോൾ പെട്ടെന്ന്.. കല്യാണം കഴിച്ചു വിട്ടാൽ പിന്നെ പെൺകുട്ടികൾ ഭർത്താവിന്റെ വീട്ടിലാണ് നിൽക്കേണ്ടത്…

അവൾക്കു എന്തെങ്കിലും വിഷമം ഉണ്ടോ ഭാഗ്യം അവിടെ നി അതൊന്നു ചോദിക്കാത്തതെന്താ…
ശ്രീധരൻ പകുതിയിൽ നിർത്തി ഭാഗ്യത്തെ നോക്കി….

നിന്നോട് ആകുമ്പോൾ അവൾക്കു എന്തും തുറന്നു പറയാമല്ലോ…… അങ്ങനെ എന്തെങ്കിലും..വിഷമം ഉണ്ടാകുമോ കുട്ടിക്ക്…

കല്യാണം കഴിഞ്ഞു എല്ലായിടത്തും കാണും ഇങ്ങനെ എന്തെങ്കിലും നീരസങ്ങൾ അതൊന്നും പറഞ്ഞും ചോദിച്ചും വലുതാക്കേണ്ട……

ചട്ടിയുംകലവും ആകുമ്പോൾ തട്ടിയും മുട്ടിയും ഇരിക്കും.. നമ്മൾ വെറുതെ ഇടപെടുമ്പോൾ ആണ് പ്രശ്നം വലുതാവുന്നത്…..

എന്നാലും ഭാഗ്യം…..അവൾക്കു എന്തെങ്കിലും വിഷമം ഉണ്ടാവുമോ…… നമുക്ക് അതുവരെ ഒന്ന് പോയാലോ…

അങ്ങനെ അവൾ എന്തെകിലും പറയും മുൻപ് നമ്മൾ ചോദിക്കാനും മറ്റും ചെല്ലുമ്പോൾ ആ വീട്ടിൽ ഉള്ളവർ എന്ത് വിചാരിക്കും… ഇനിയും അവൾ അവിടെ അല്ലെ താമസിക്കേണ്ടത്…..

ആ സംഭാഷണം തുടരാൻ ഭാഗ്യത്തിന് ഇഷ്ടം ഇല്ലാത്തതുപോലെ അവർ അകത്തേക്കുപോയി…..

ശ്രീധരൻ മൊബൈൽ എടുത്തു… ജാനി എന്ന് സേവ് ചെയ്ത നമ്പറിൽ വിളിച്ചപ്പോൾ അത്‌ സ്വിച്ച് ഓഫ് ആയിരുന്നു….

അയാൾക്ക്‌ മനസ്സിൽ വല്ലാത്ത വിഷമവും വേദനയും തോന്നി..

ജാൻവിയുടെയും (ജാനി )പ്രകാശിന്റെയും വിവാഹം വളരെ ആർഭട പൂർവ്വം നടന്ന ഒന്നായിരുന്നു….

അച്ഛന്റെയും അമ്മയുടെയും ഒറ്റ മകൾ ആയതു കൊണ്ട് തന്നെ നല്ല രീതിക്കു പൊന്നും പണവും കൊടുതാണ് അവളെ വിവാഹം കഴിപ്പിച്ചു അയച്ചത്……..

ജാനി പിജി കഴിഞ്ഞു നിൽക്കുമ്പോൾ ആയിരുന്നു അവളുടെ വിവാഹം…

ഇപ്പോൾ വിവാഹം വേണ്ടാ എന്ന് അവൾ ഒരുപാട് പറഞ്ഞു എങ്കിലും വീട്ടുകാർ ജാതകത്തിൽ ദോഷം ഉണ്ടെന്നു പറഞ്ഞു വിവാഹം നടത്താൻ തീരുമാനിച്ചു….

ഒരു ജോലിയും പഠിത്തവും സ്വപ്നം കണ്ട ജാനിക്ക് അതെല്ലാം നഷ്ടമായി…

പ്രകാശൻ പെണ്ണുകാണാൻ വരുമ്പോൾ അവൾക്കു പഠിക്കാൻ താല്പര്യം ഉണ്ടെങ്കിൽ പഠിപ്പിക്കാം എന്ന് തന്നെ ആണ്… പറഞ്ഞിരുന്നത്.. പക്ഷെ അതെല്ലാം വെറും പാഴ്‌വാക്ക് ആണെന്ന് ആരും അറിഞ്ഞില്ല..

ഒരുപാട് പ്രതീക്ഷയും സ്വപ്നവും കൊണ്ടാണ് ജാനി വിവാഹ ജീവിതത്തിലേക്ക് കടന്നു വന്നത്..

പക്ഷെ വിവാഹനാളിൽ തന്നെ അവൾക്കു സ്വർണ്ണം കുറഞ്ഞുപോയി എന്നതിന്റെ പേരിൽ പ്രകാശനിൽ നിന്നും കുത്തു വാക്കുകൾ കേൾക്കേണ്ടി വന്നു……

വിരുന്നിനു പോകുമ്പോൾ അച്ഛനോടും അമ്മയോടും പറഞ്ഞു കുറച്ചു സ്വർണ്ണം കൂടി വാങ്ങിക്കൊള്ളണം എന്ന് പ്രകാശൻ ചട്ടം കെട്ടി…

പക്ഷെ മകളുടെ ഭാഗ്യത്തെ കുറിച്ച് ആ അച്ഛനും അമ്മയും വാ.. തോരാതെ സംസാരിക്കുക യായിരുന്നു….

ഇത്രയും നല്ലൊരു പയ്യൻ നമ്മുടെ കുടുംബത്തിൽ ഇതുവരെ വന്നുകയറിയിട്ടില്ല.. എല്ലാം നമ്മുടെ മോളുടെ ഭാഗ്യം….

വിരുന്നു കഴിഞ്ഞു ഇറങ്ങാൻ നേരാം.. ശ്രീധരൻ ഒരു പൊതി പ്രകാശനെ ഏൽപ്പിച്ചു…. അതിൽ രണ്ടുലക്ഷം രൂപ ആയിരുന്നു….

പിന്നെ പല ആവശ്യങ്ങൾക്കായി പ്രകാശൻ ജാനിയെവിട്ടു കാശു ചോദിക്കുന്നത് പതിവായി.. അവൾ പല തവണ എതിർപ്പ് പറഞ്ഞു എങ്കിലും അപ്പോൾ എല്ലാം അവളെ മർദിച്ചു അവൻ കാര്യം നടത്തിയിരുന്നു….

പുറത്തു ആരോടെങ്കിലും എന്തെങ്കിലും പറയരുത് എന്ന് ഭീഷണിയും കൂടി ആയപ്പോൾ ജാനി ശെരിക്കും പെട്ടു പോയ അവസ്ഥയിൽ ആയിരുന്നു……

ആൾക്കാരുടെ മുന്നിൽ പ്രകാശൻ ഒരു നല്ല ഭർത്താവ് ആയിരുന്നു…. അതിനു വേണ്ടതെല്ലാം അയാൾ ആൾക്കാർക്ക് മുന്നിൽ പ്രകടിപ്പിക്കുമായിരുന്നു…….

സ്വാതന്ത്ര്യം നഷ്ടപ്പെട്ടു… സന്തോഷം നശിച്ചു എല്ലാപേരുടെയും മുന്നിൽ അഭിനയിക്കാൻ അവളും പഠിച്ചു…

എല്ലാം തുറന്നു സംസാരിക്കാൻ ശ്രമിക്കുമ്പോൾ അവളുടെ അമ്മപോലും അവളെ കേൾക്കാൻ തയ്യാറായില്ല…….. പിന്നെ അവൾ അതിനു ശ്രമിച്ചില്ല….

പ്രകാശൻ തലേ ദിവസം ഒരു ആവശ്യവുമായി ബന്ധപെട്ടു സ്ഥലത്തു ഇല്ലായിരുന്നു…

രാവിലെ പതിവ് സമയം കഴിഞ്ഞും ജാനിയെ മുറിയുടെ പുറത്തു കാണാഞ്ഞിട്ട് പ്രകാശാന്റെ അമ്മ വന്നു മുറിയിൽ നോക്കുമ്പോൾ.. മുറി ലോക് ആണ്….

ഏറെ നേരം തട്ടിയിട്ടും ഡോർ തുറക്കാഞ്ഞു അവർ ബഹളം വച്ചു ആളെ കൂട്ടി…..

അപ്പുറത്തുള്ളവർ വന്നു വാതിൽ പൊളിച്ചു നോക്കുമ്പോൾ ജാനി ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു…..

ഉടനെ വിവരം പ്രകാശനെയും ജാനിയുടെ വീട്ടുകാരെയും അറിയിച്ചു.. അതെ തുടർന്ന്.. വീട്ടുകാർ എത്തി……. പോലീസ് ഇൻക്വസ്റ്റ് നടത്തി ബോഡി പോസ്റ്റുമോർട്ടത്തിന് കൊടുത്തു….

പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ആണ് ജാനിയുടെ ശരീരത്തിൽ മർദ്ദനത്തിന്റെയും ചതവിന്റെയും പാടുകൾ കണ്ടത്……….

അന്വേഷണം നേരെ പ്രകാശാന്റെ നേർക്കു തിരിഞ്ഞു… പക്ഷെ ആൾക്കാർക്ക് എല്ലാം പ്രകാശനെ കുറിച്ച് നല്ല അഭിപ്രായം ആയിരുന്നു…

ഇതിനിടയിൽ ജാനിയുടെ ഒരു ഡയറി തിരച്ചിലിന് ഒടുവിൽ പൊലീസ്കാർക് കിട്ടി….

അതിൽ നിന്നാണ് ജാനി അനുഭവിച്ചിരുന്ന പീഡനവും മാനസിക സമ്മർദ്ധവും എത്ര ആണെന്ന് എല്ലാപേർക്കും മനസിലായത്…..

മകളുടെ ബോഡി വെള്ള പുതപ്പിച്ചു കിടത്തിയത് കാണുമ്പോൾ ആ അമ്മ മനസു കുറ്റബോധത്താൽ ഉരുകി.. ഒരിക്കൽ എങ്കിലും അവളെ ഒന്ന് കേൾക്കാൻ ശ്രമിച്ചെങ്കിൽ….

ഒരിക്കൽ എങ്കിലും അവളുടെ സങ്കടങ്ങൾക്ക് താങ്ങായി എങ്കിൽ ഇന്നു ഞങ്ങളോടൊപ്പം അവൾ ഉണ്ടാകുമായിരുന്നു….. ചെയ്തു പോയ
തെറ്റികുറിച്ച് ഓർത്തു ആ അമ്മ മനസ് അലറി വിളിച്ചു…….

“”””എനിക്ക് ഒരുപാട് ആഗ്രഹങ്ങളും സ്വപ്നങ്ങളും ഉണ്ടായിരുന്നു….. ഒരു ജോലി നേടുക എന്നത് എന്റെ ലക്ഷ്യം ആയിരുന്നു……. ഞാൻ ഒരുപാട് സ്വപ്നം കണ്ടിരുന്നു…..

പക്ഷെ എല്ലാം വെള്ളത്തിൽ വരച്ച വരപോലെ ആയിരുന്നു…. ഭർത്താവിന്റെ അടിമയായി…

അയാളുടെ ലൈം ഗിക വൈകൃതതിനു ഇരയായി….. നിരന്തര പീഡനം ഏറ്റുവാങ്ങി…. എനിക്കിനിയും കഴിയില്ല…. എന്നെ ഒന്ന് മനസിലാക്കാൻ ആരും ഇല്ലാതായിപ്പോയി……. ഞാൻ പോകുന്നു അച്ഛാ….

എപ്പോഴോ അച്ഛൻ എന്റെ എന്നെ മനസിലാക്കിയിരുന്നു… പക്ഷെ അച്ഛനോട് ഒന്നും പറയാൻ കഴിഞ്ഞില്ല……. അത്‌ മാത്രമാണ് ഞാൻ ചെയ്ത തെറ്റ്…. ഇനിയും ഈ ഭൂമിയിൽ ഞാൻ ജീവിക്കുന്നില്ല..

പാതിയിൽ അഭിനയിക്കുന്ന ജീവിതം എന്ന നാടകം അവസാനിപ്പിച്ചു ഞാൻ മടങ്ങുന്നു… ഇനിയും ഇതുപോലെ ഉള്ള ജാൻവിമാർ ഉണ്ടാകാതെ ഇരിക്കട്ടെ……. അയാളെ പോലെയുള്ള പ്രകാശൻ മാരും…..”’

ആ ഡയറി മടക്കുമ്പോൾ അതിൽ അവളുടെ കണ്ണുനീർതുള്ളികൾ ഉണങ്ങിയ പാടുകൾ ഉണ്ടായിരുന്നു……… അതിന്റെ താളുകളിൽ….

പോലീസ് പ്രകാശനെ ചോദ്യം ചെയ്തു…. ആദ്യമൊക്കെ അവൻ പല കള്ളങ്ങൾ പറഞ്ഞു പിടിച്ചു നിന്നു… പക്ഷെ ചോദ്യം ചെയ്യലിന്റെ രീതിയിൽ മാറ്റം വന്നപ്പോൾ പ്രകാശനു പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല…..

ഓരോന്ന് ഓരോന്നായി അവൻ സമ്മതിച്ചു… ഇടയ്ക്കു ജാനിയുടെ സുഹൃത്തിന്റെ പക്കൽ നിന്നും ചില വിവരങ്ങൾ ജാനി പറഞ്ഞത് ഫോണിൽ റെക്കോർഡ് ചെയ്തത് പോലീസിന് കൈമാറി……

വാർത്തകൾ സോഷ്യൽ മീഡിയയും ന്യൂസ്‌ ചാനലുകളും ഏറ്റെടുത്തു……. എല്ലാ ഭാഗത്തുനിന്നും പ്രകാശനു നേരെ വിമർശനങ്ങൾ ഉയർന്നു….

സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും കുറ്റകരമാണ് എന്നറിഞ്ഞിട്ടും അതിനു ഒരു മാറ്റവും വരാത്ത കാലത്തോളം ഇതുപോലെയുള്ള ആത്മഹത്യയും ഗ്യാസ് പൊട്ടിത്തെറിയും ഇനിയും ഉണ്ടാകും…

ഓരോ ഓർമകളും… ഓരോ പാടങ്ങൾ ആണ് പക്ഷെ അതിൽ നിന്നൊന്നും ഒന്നും ഉൾക്കൊള്ളുന്നില്ല എന്നതാണ് സത്യം……..

ഓരോ ജാൻവിയും ഓരോ ഓർമ്മപ്പെടുത്തലും….. നഷ്ടം എന്നും മാതാപിതാക്കൾക്കും…..

പ്രകാശനു കോ ട തി ജീ വപര്യന്തം ശി ക്ഷ നൽകി… അതുകൊണ്ട് പോയത് ഒന്നും തിരിച്ചു വരില്ല… എന്ന് എല്ലാപേർക്കും അറിയാം….

എങ്കിലും ഈ പ്രഹസങ്ങൾ തുടർന്ന് കൊണ്ടിരിക്കും…….. കാലങ്ങളോളം…

Leave a Reply

Your email address will not be published. Required fields are marked *