ഒരു നിലവിളിയോടു കൂടി അവൾ അലറി കരഞ്ഞു കൊണ്ട് രവിയുടെ അടുത്ത് നിലത്തായിരുന്നു അവന്റെ മുഖമെടുത്ത്..

നനവോർമ്മകൾ
(രചന: മഴമുകിൽ)

രാവിലെ വീട്ടിലെ ജോലിയെല്ലാം തീർത്തു. ഇന്ന്അപ്പുമോന് സ്കൂളില്ലാത്തത് കാരണം രവിയേട്ടൻ മോനെയും കൂട്ടി ഇന്ന് ചുറ്റാൻ പോകുന്നു എന്ന് പറയുന്നത് കേട്ടു.

എനിക്ക് മെഡിക്കൽ ഷോപ്പിൽ നിന്ന് ലീവില്ല.അല്ലെങ്കിൽ അവരോടൊപ്പം പോകാമായിരുന്ന ബ്രേക്ഫാസ്റ്റിനും ഉച്ചയ്ക്കുള്ളതും ഒക്കെ ആക്കി വെച്ചു. വൈകുന്നേരം ചായ രവിയേട്ടൻ ഇട്ടോളും.

മോനെ ഉണർത്തി പല്ലുതേപ്പിച്ചു. ചായയും കൊടുത്തു രതി റെഡിയാകാൻ പോയി.

ഒരു കോട്ടൺ സാരി ഉടുത്തു മുടി മെടഞ്ഞുകെട്ടി ക്ലിപ്പ് ഇട്ടുവച്ചു. നെറ്റിയിൽ ചെറിയൊരു പൊട്ടും വെച്ച് ഇറങ്ങി.

കഴിക്കാനുള്ളതെല്ലാം ഉണ്ടാക്കി വെച്ചിട്ടുണ്ട്. അച്ഛനും മോനും കൂടി മുഴുവൻ എടുത്തു കഴിക്കാതെ കറങ്ങാൻ ഇറങ്ങി,ഞാൻ വരുമ്പോൾ കഷ്ടപ്പെട്ടുണ്ടാക്കിയ ഫുഡ് ഒക്കെ ഇവിടെ ബാക്കിയായി എന്റെ സ്വഭാവം മാറും.

രവിയേട്ടാ അയയിൽ ഉണങ്ങാൻ ഇട്ടിരിക്കുന്ന തുണികൾ മഴ വരികയാണെങ്കിൽ ഒന്ന് എടുത്ത് അകത്തേക്ക് ഇട്ടേക്കണേ.

ഇടവഴിയിലേക്ക് ഇറങ്ങിയതും രവിയേട്ടന്റെ ബൈക്ക് വന്ന് മുന്നിൽ നിന്നു. കൂടെത്തന്നെ മോനും ഉണ്ട്.

ആഹാ രണ്ടുപേരും കൂടി ഇപ്പോഴേ ഇറങ്ങിയോ കറങ്ങാൻ.

അതല്ലടി ഭാര്യയെ നിനക്ക് എന്നും പരാതിയല്ലേ ഞാൻ നിന്നെ ബസ്റ്റോപ്പിൽ കൊണ്ട് വിടുന്നില്ല എന്ന്.ആ പരാതി ഇന്ന് തീർത്തേക്കാം എന്ന് കരുതി നീ ഇങ്ങോട്ട് കയറിക്കെ ഞാൻ ബസ്റ്റോപ്പിൽ ആക്കി തരാം.

എന്റെ ഈശ്വരാ ഇന്ന് വെള്ളക്കാക്ക മലർന്നു പറക്കും. ഞാനൊന്ന് ബസ്റ്റോപ്പിൽ വിടാൻ പറഞ്ഞാലും ബിസി ആയിട്ടുള്ള ആളാ. ഇന്നെന്തുപറ്റി പെട്ടെന്ന്.

കണ്ടോടാ അപ്പൂട്ടാ ഇതാണ് നിന്റെ അമ്മയുടെ പ്രശ്നം നമ്മൾ എന്തെങ്കിലും നല്ലത് ചെയ്യാമെന്ന് വിചാരിച്ചാൽ ഇവള് സമ്മതിക്കില്ല.

ബസ്റ്റോപ്പ് എത്തി 5 മിനിറ്റ് നിൽക്കുമ്പോൾ തന്നെ ബസ് വന്നു.രതി ബസ്സിൽ കയറി പോകുന്നത് കണ്ടിട്ടാണ് അച്ഛനും മോനും തിരികെ വീട്ടിലേക്ക് പോയത്.

ഒരു പത്തു മണിയായപ്പോഴേക്കും രവി മോനേയും കൊണ്ട് പുഴയിലേക്ക് പോയി. അച്ഛനും മോനും കുറെ നേരം പുഴയിൽ മുങ്ങി കുളിച്ചു.

ഇതിനിടയിൽ രവി അപ്പുവിനെ നീന്തൽ പഠിപ്പിക്കാനുള്ള ശ്രമങ്ങളൊക്കെ നടത്തി നോക്കി. വൻ പരാജയമായി പോയി.

കുളിച്ചു വന്ന ഉടനെ തന്നെ അപ്പുവിനെ ഡ്രസ്സ് ചേഞ്ച് ചെയ്തു കൊടുത്തു. രണ്ടുപേരും കൂടി ആഹാരവും കഴിച്ച് വീടും പൂട്ടി ബൈക്കിലേക്ക് കയറി. അപ്പുവിനെ മുന്നിലിരുത്തി കുഞ്ഞി ഹെൽമെറ്റ് എടുത്ത് തലയിൽ വച്ചുകൊടുത്തു.

കുറേ ദിവസമായി ഉള്ള അപ്പുവിന്റെ ആഗ്രഹമാണ് ഫിലിം കാണണമെന്ന് ആദ്യം തിയേറ്ററിൽ തന്നെ പോയി. രണ്ടുപേരും കൂടി നല്ലൊരു ഫിലിം കണ്ടിറങ്ങി.

ഏകദേശം ഒരു മണി ആയതുകൊണ്ട് അടുത്തുള്ള ഹോട്ടലിൽ കയറി ബിരിയാണി കഴിച്ചു അപ്പുവിന് ഐസ്ക്രീം ഒക്കെ വാങ്ങി കൊടുത്തു. തിരികെ വീട്ടിൽ പോകാം എന്ന് പറഞ്ഞപ്പോഴേക്കും അപ്പു അതിന് സമ്മതിക്കുന്നില്ല അവന് കുറച്ചു കൂടി കറങ്ങി നടക്കണം എന്ന്.

എന്നാൽ നമുക്ക് ഒരു കാര്യം ചെയ്യാം അമ്മയ്ക്കൊരു സർപ്രൈസ് കൊടുക്കാം.
അപ്പു സമ്മതം എന്നോണം തല കുലുക്കി.

എന്താ രതി നിനക്ക് ഇന്ന് ആകെ ഒരു ഉന്മേഷം ഇല്ലാത്തതുപോലെ. കൂടെ ജോലി ചെയ്യുന്ന സുഷമ ചോദിച്ചു.

ഇന്ന് രവിയേട്ടൻ ലീവ് ആണ് ചേച്ചി അച്ഛനും മോനും കൂടി കറങ്ങാൻ എന്നും പറഞ്ഞ് രാവിലെ തന്നെ വീട്ടിൽ നിന്ന് ഇറങ്ങിയിട്ടുണ്ട്. എനിക്കാണെങ്കിൽ ലീവ് ഇല്ലായിരുന്നു ലീവ് കിട്ടിയിരുന്നുവെങ്കിൽ ഞാനും അവരോടൊപ്പം പോയി അടിച്ചുപൊളിച്ചേനെ.

ഞാനിപ്പോൾ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട് രണ്ടുപേരെയും അത് ആലോചിച്ചു അങ്ങനെ നിൽക്കുകയായിരുന്നു.

ഒരുപാട് നേരം ആലോചിച്ച് നിൽക്കേണ്ട പെണ്ണേ വാ നമുക്ക് കഴിക്കാൻ പോകാം. സാമാന്യo തിരക്കുള്ള ഒരു മെഡിക്കൽ ഷോപ്പിൽ തന്നെയാണ് രതി വർക്ക് ചെയ്തുകൊണ്ടിരുന്നത്. രതിയെ കൂടാതെ അവിടെ മറ്റ് രണ്ട് സ്റ്റാഫുകൾ കൂടിയുണ്ട്.

കഴിക്കാനിരിക്കുമ്പോൾ രതി മൊബൈൽ എടുത്ത് ഓൺ ചെയ്തു. നെറ്റ് ഓൺ ചെയ്ത് വാട്സ്ആപ്പ് ഓപ്പൺ ചെയ്യുമ്പോഴേക്കും ചറപറ മെസ്സേജുകൾ.

അച്ഛനും മോനും കൂടി പുഴയിൽ കുളിക്കുന്നതും ഫിലിം കാണുന്നതും, ബിരിയാണി കഴിക്കുന്നതും ഐസ്ക്രീം കഴിക്കുന്നതും ഒക്കെ ഉണ്ട്.

അവൾ ഫോട്ടോകൾ ഓരോന്നായി സുഷമയ്ക്ക് കാണിച്ചുകൊടുത്തു.ഭയങ്കര അടിച്ചുപൊളി ആണല്ലോ അച്ഛനും മോനും കൂടി ചേർന്ന്. നീയും കൂടി വേണമായിരുന്നു രതി. വല്ലപ്പോഴും കിട്ടുന്ന അവസരം അല്ലേടി ഇപ്പോൾ അല്ലെങ്കിൽ പിന്നെ ഇനി എപ്പോഴാ.

ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ ചേച്ചി. ഇനി ഒരു ദിവസം ആവട്ടെ നേരത്തെ ലീവ് ചോദിച്ചിട്ട് അച്ഛന്റെയും മോന്റെയും ഒപ്പം കറങ്ങാൻ പോണം.

രണ്ടുപേരും ഭക്ഷണം കഴിച്ചിട്ട് തിരികെ വന്നിട്ടും. ബില്ലിലിരുന്ന ശ്യാം എത്തിയില്ല. ഇവൻ കഴിക്കാൻ പോയിട്ട് നേരം കുറെ ആയല്ലോ ഇതുവരെ തിരിച്ചെത്തിയില്ലേ.

തിരക്ക് കുറവായത് ഭാഗ്യം ഇല്ലെങ്കിൽ ഇപ്പോൾ നമ്മൾ പെട്ടേനെ.

അപ്പോഴേക്കും രണ്ടുമൂന്ന് കസ്റ്റമേഴ്സ് വന്നു.

സുഷമയും രതിയും ചേർന്നിട്ടാണ് മെഡിസിൻസ് ഒക്കെ എടുത്തത്. രതി വേഗം തന്നെ ബില്ലിംഗ് സെക്ഷനിലേക്ക് കയറിയിരുന്നു. ബെല്ലടിച്ചു വയ്ക്കുന്നതിനനുസരിച്ച് അതെല്ലാം സുഷമ പാക്ക് ചെയ്തു.

കസ്റ്റമർ പൈസയും നൽകി മെഡിസിനും വാങ്ങി പോയി കഴിഞ്ഞപ്പോഴേക്കും ശ്യാം എത്തി.

എവിടെയായിരുന്നു ശ്യാമേ ഇത്രയും നേരം.
കസ്റ്റമർ കുറവായിരുന്നത് ഭാഗ്യം. എന്തായാലും നിങ്ങൾക്ക് രണ്ടുപേർക്കും ഞാൻ ബിൽഡിംഗ് ഒക്കെ പറഞ്ഞു തന്നിട്ടുള്ളത് നന്നായി. കണ്ടോ അത്യാവശ്യം ഞാൻ ഇല്ലെങ്കിൽ പോലും മാനേജ് ചെയ്യാൻ നിങ്ങൾ പഠിച്ചിട്ടുണ്ട്.

ഞാൻ കഴിച്ചിട്ട് വരുമ്പോൾ അവിടെ ഒരു ആക്സിഡന്റ് ചേച്ചി.അതിന്റെ തിരക്കിലാണ്.

ഒരു അച്ഛനും മോനും ആണെന്ന് തോന്നുന്നു. പാവം ചേച്ചി രണ്ടുപേരും മരിച്ചു. കഷ്ടം ചേച്ചി.

വാ രതി നമുക്കൊന്ന് പോയി കാണാം.

അത്‌ വേണോ ചേച്ചി.

ഒന്നു പോയി നോക്കാമെടി വെറുതെ

സുഷമ്മാ രതിയുടെ കയ്യിൽ പിടിച്ചു കൊണ്ട് റോഡ് ക്രോസ് ചെയ്ത് അപ്പുറത്തേക്ക് പോയി. ആളുകളെ വകഞ്ഞു മാറ്റി മുന്നിലേക്ക് ചെല്ലുമ്പോൾ തന്നെ കണ്ടു രക്തത്തിൽ കുളിച്ചു കിടക്കുന്ന ഒരു അച്ഛനെയും മകനെയും.

ഒരിക്കൽ നോക്കാനേ രതിക്ക് കഴിഞ്ഞുള്ളൂ. രവിയേട്ടാ, അപ്പു മോനെ..

ഒരു നിലവിളിയോടു കൂടി അവൾ അലറി കരഞ്ഞു കൊണ്ട് രവിയുടെ അടുത്ത് നിലത്തായിരുന്നു അവന്റെ മുഖമെടുത്ത് തന്നെ മടിയിലേക്ക് വെച്ചു അപ്പു മോനെയും വാരി നെഞ്ചോട് ചേർത്തുപിടിച്ചു…

പ്ലീസ് ആരെങ്കിലും ഒന്ന് ഹോസ്പിറ്റലിൽ കൊണ്ടുപോകും..

സുഷമ അവിടെ കൂടിനിന്ന് ആളുകളോട് അപേക്ഷിക്കുന്നതുപോലെ പറഞ്ഞു. അവിടേക്ക് പോയ സുഷമയെയും രതിയേയും അന്വേഷിച്ചുവന്ന ശ്യാം ആ കാഴ്ച കണ്ട നടുങ്ങിപ്പോയി.

ശ്യാമേ പെട്ടെന്ന് ഒരു വണ്ടി വിളിക്ക് സുഷമ അവന്‍റെ നേർക്ക് അലറി.

പെട്ടെന്ന് ഓടി വന്ന കാറിനെ കൈകാണിച്ചു നിർത്തി എല്ലാവരെയും വലിച്ച് അതിനുള്ളിലേക്ക് കയറ്റി ഹോസ്പിറ്റലിൽ എത്തിച്ചു.

ഈ സമയം ഒന്നും രതിക്ക് ബോധം ഇല്ലായിരുന്നു.

വീടിന്റെ ഉമ്മറത്ത് പൊതിഞ്ഞുകെട്ടിയ രണ്ട് ശരീരങ്ങൾക്ക് അടുത്തായി സമനില തെറ്റിയവളെ പോലെ അവൾ ഇരുന്നു.

പ്രാണൻ പകുത്ത് സ്നേഹിച്ച തന്റെ പാതിയെയും, വിടരും മുമ്പേ കൊഴിഞ്ഞുപോയ ഓമനിച്ചു മതി ആകാത്ത തന്റെ കുഞ്ഞിനെയും നോക്കി ഒരു ഭ്രാന്തിയെ പോലെ അവൾ അലറി അലറി കരഞ്ഞു..

കണ്ടുനിൽക്കുന്നവരുടെ പോലും കാഴ്ചയെ മറക്കുന്നതായിരുന്നു ആ ആ നിലവിളി ഒച്ചയും തേങ്ങലടികളും.

ആക്സിഡന്റ് ആയി ഒരുപാട് നേരം റോഡിൽ കിടന്നു. കുറച്ചു മുൻപേ എങ്കിലും എത്തിച്ചിരുന്നെങ്കിൽ ജീവനെങ്കിലും രക്ഷിക്കാമായിരുന്നു. കുഞ്ഞ് അപ്പോൾ തന്നെ മരിച്ചു. അയാൾക്ക് ചെറിയൊരു അനക്കം എങ്കിലും ഉണ്ടായിരുന്നു.

എല്ലാം കഴിഞ്ഞ് ആളുമാരവും ഒഴിഞ്ഞ ആ വീട്ടിൽ സതിയും കുറച്ച് ഓർമ്മകളും മാത്രം ബാക്കിയായി.

ആ യാത്രയിൽ തനിക്കും കൂടി പോകാമായിരുന്നു എങ്കിൽ ഇങ്ങനെയൊരു ഒറ്റപ്പെടലോ അനാഥത്വമോ അനുഭവിക്കേണ്ടി വരില്ലായിരുന്നു.

ഒരു നിമിഷം കൊണ്ട് വിധി തട്ടിയെടുത്ത് അവളുടെ ജീവിതത്തെക്കുറിച്ച് ഓർത്തപ്പോൾ. കണ്ണുകൾ രണ്ടും ചാലിട്ട് ഒഴുകി.

ബാക്കി ജീവിതം മുഴുവൻ അവരുടെ ഓർമ്മകളിൽ ജീവിച്ചു തീർക്കാൻ. അവളെ മാത്രം ബാക്കിയാക്കി….

Leave a Reply

Your email address will not be published. Required fields are marked *