ഗർഭിണിയാണെന്ന് അറിഞ്ഞപ്പോഴേക്കും വൈകിപ്പോയിരുന്നു, വീട്ടുകാർക്ക് ഏറ്റെടുക്കാൻ താല്പര്യമില്ലാ ഒരു പാവം..

(രചന: മഴമുകിൽ)

വലിയ വയറും താങ്ങിപിടിച്ചു ബസിലെ ചവിട്ടുപടിയിൽ കയറുന്ന പെണ്ണിനെ കണ്ടക്ടർ പതിയെ കൈയിൽപിടിച്ചു കയറ്റി

ക്ഷീണിച്ചു തളർന്ന മുഖവും ഇടിഞ്ഞു താണ വയറും….. അലസമായി പാറി പറക്കുന്ന മുടിയിഴയും……. എന്തുകൊണ്ടോ അവളുടെ കണ്ണുകൾ നിറയുന്നുണ്ട്

പിഞ്ചി പോകാറായ സാരിത്തുമ്പു പിടിച്ചു കണ്ണും മുഖവും അമർത്തി തുടച്ചു അവൾ സീറ്റിലേക്ക് ചാരി ഇരുന്നു……

കണ്ടക്ടർ ടിക്കറ്റിനു വന്നപ്പോൾ ആശുപത്രി ജംഗ്ഷനിൽ ടിക്കറ്റ് എടുത്തു……. വീണ്ടും അടഞ്ഞുപോകുന്നകണ്ണുകളെ വലിച്ചു തുറന്നു അവൾ പുറത്തെ കാഴ്ചകളിൽ കണ്ണും നട്ടിരുന്നു…….

ഇടയ്ക്കിടയ്ക്ക് ക്ഷണിക്കാത്ത അതിഥിയെ പോലെ പരാതി പറഞ്ഞു കൊണ്ട് വയറു വേദനിക്കാൻ തുടങ്ങി……

ചെറിയ വകഭേദങ്ങൾ വരുത്തി വേദന പൂർവാധികം ശക്തി പ്രാപിക്കുമ്പോൾ തളർച്ചയോടെ പെണ്ണ്ഞരങ്ങാൻ തുടങ്ങി…… നേർത്ത കരച്ചിൽ ചീളുകൾ അവളിൽ നിന്നും ഉണർന്നപ്പോൾ യാത്രക്കാർ അവളെശ്രദ്ധിച്ചു….

വേദന ചുണ്ടിൽ കടിച്ചമർത്തി പുളയുന്നവളുടെ അടുത്തേക്ക്പ്രായമായ ഒരു സ്ത്രീ ചെന്നു….. തലയിട്ടുരുട്ടികരയുന്ന പെണ്ണിന്റെ നെറുകിൽ വാത്സല്യത്തോടെ തലോടി……..

കരച്ചിലിനിടയിലും അവരുടെ സാന്ത്വനം അവൾക്കു ആശ്വാസം പകർന്നു…..

അപ്പോഴേക്കും കണ്ടക്ടർ അടുത്തേക്ക് വന്നു….

എന്താ അമ്മച്ചി…… പ്രസവവേദന ആണോ കൊച്ചിന്…..

മക്കളെ വണ്ടി ഹോസ്പിറ്റലിൽ വിട്ടോ……

കണ്ടക്ടർ ഡ്രൈവറിന്  നിർദേശം കൊടുത്തതനുസരിച്ചുബസ് ഹോസ്പിറ്റലിൽ ലഭ്യമാക്കി നീങ്ങി……..

ഇതിനിടയിൽ ബസ്സിലുള്ള കുറച്ചു സ്ത്രീകൾ ചേർന്ന് പെൺകുട്ടിയെ പുറകിലെ സീറ്റിലേക്ക്കൊണ്ടുപോയിഅവളെ പതിയെ അവിടെ കിടത്തി

വേദന കൊണ്ട് പുളയുന്ന പെൺകുട്ടിയെ നോക്കിചിലർ പരിതപിച്ചു മറ്റു ചിലർ അവരുടെ കൈയും കാലുംഒക്കെ പിടിച്ചു വിട്ടുകൊടുത്തു………

പെൺകുട്ടിയുടെ ഞരക്കങ്ങളും മൂളലുകളും ഉച്ചത്തിലുള്ള നിലവിളിയിലേക്ക് കലാശിച്ചു….

എന്നാൽ ഇതൊന്നും അറിയാതെ ഒരു ചെറുപ്പക്കാരൻ ഇരുന്ന് സുഖ ഉറക്കത്തിലായിരുന്നു…..

ഹോൺ അടിച്ചു  പറയുന്ന ബസ് ഇടയ്ക്ക് വെച്ച് ഒരു വണ്ടിയെ ഓവർടേക്ക് ചെയ്തപ്പോൾ ചെറുതായിഒന്നുലഞ്ഞു.. പെട്ടെന്ന് ഉറക്കം  മുറിഞ്ഞ ദേഷ്യത്തിൽ അയാൾ പിറുപിറുത്തു….

വീണ്ടും ഉറങ്ങാൻ തുടങ്ങുമ്പോൾ ആണ് പിന്നിൽ കരച്ചിലും നിലവിളിയും ഒക്കെ കേൾക്കുന്നത്…. അവിടെമൂന്നാല് സ്ത്രീകൾ കൂടി നിൽക്കുന്നത് കണ്ടതുംഅയാൾ അടുത്തിരുന്ന ആളോട് വിശേഷം തിരക്കി….

ബസ്സിൽ കയറിയ ഒരു സ്ത്രീക്ക് പ്രസവവേദനയാണ്  ഹോസ്പിറ്റൽ കുറച്ചു ദൂരെയാണ്കണ്ടക്ടർ അയാളെകൊണ്ട് കഴിയുന്ന രീതിയിൽ പോകുന്നുണ്ട്

പക്ഷേ എങ്ങനെ പോയാലും ഒരു അരമണിക്കൂർ എടുക്കും ഇനി  ഹോസ്പിറ്റൽ എത്തണമെങ്കിൽ…..

ചെറുപ്പക്കാരൻ വേഗത്തിൽ ഇരിക്കുന്ന സീറ്റിൽ നിന്നും എഴുന്നേറ്റ് പെൺകുട്ടിയുടെ അടുത്തേക്ക്പോയി

എടോ താൻ എന്താ കാണിക്കുന്ന അവിടെ ഒരു പെൺകൊച്ച് പ്രസവിക്കാൻ കിടക്കുമ്പോൾ അത്കാണുന്നതിനു വേണ്ടിയാണോ തന്റെ വെപ്രാളം

പറഞ്ഞവനെ ഒന്ന് തറഞ്ഞു നോക്കിയിട്ട് ചെറുപ്പക്കാരൻ പിൻവശത്തെ സീറ്റിലേക്ക് പോയി…………

അപ്പോഴേക്കും കണ്ടക്ടർ അയാളുടെ അടുത്തേക്ക് വന്നു…….

അയാൾ വേഗത്തിൽ തന്നെ സ്ത്രീകളെ വകഞ്ഞു മാറ്റി അവളുടെ അടുത്തേക്ക് ചെന്നു ……..

സീറ്റിൽ കിടക്കുന്ന പെൺകുട്ടിയുടെ കാൽച്ചുവട്ടിൽ നോക്കുമ്പോൾ…. സ്ത്രീകൾ വായിൽ കൈ വച്ചു…..

അയാൾ വേഗം തിരികെ സീറ്റിൽ  വന്നു ബാഗ്എടുത്തു അത്‌ തുറന്നു ഗ്ലൗസ് പുറത്തേക്കു എടുത്തു കൈകളിൽധരിച്ചു..ഒരു ബോക്സ്മായി തിരികെ പെൺകുട്ടിയുടെ അടുത്തേക്ക് പോയി

അവളുടെ കാൽകീഴിൽ മുട്ടുകുത്തി ഇരുന്നുഅപ്പോഴേക്കും ആരോ ഒരു കൈലി കൊണ്ട് മറച്ചു…………

അയാൾ ഡോക്ടർ ആണ് കേട്ടോ…… കണ്ടാൽ പറയില്ലഎന്തായാലും കൊച്ചിന്റെ ഭാഗ്യം.. അടുത്തൊന്നുംഇല്ല ആശുപത്രി…. അതിനും കൊച്ചിനും ഇനി കുഴപ്പം ഒന്നും കാണില്ല……

കുറച്ചു കഴിഞ്ഞതും പെണ്ണിന്റെ നിലവിളി ഒച്ചകൾ കുറഞ്ഞുഒരു കുഞ്ഞിന്റെ കരച്ചിൽ   കേട്ടു……..

ബസിലിരുന്ന ഒരു പെൺകുട്ടി അവളുടെ കോട്ടൻ ഷാൾ കൊടുത്തു….. അയാൾ കുഞ്ഞിനെ ഷാളിൽപൊതിഞ്ഞു അമ്മയുടെ അടുത്ത് വച്ചു കൊടുത്തു………

അയാൾ തിരികെ വന്നുസീറ്റിലേക്ക് ഇരുന്നു കണ്ണുകൾ അടച്ചു കിടന്നു……

ഹോസ്പിറ്റലിൽ എത്തുമ്പോൾ കണ്ടക്ടർ ചെന്നു പറഞ്ഞതനുസരിച്ചു ആശുപത്രിയിലെ ജീവനക്കാർ വന്ന് സ്ത്രീയെയും കുഞ്ഞിനേയും ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയിപിന്നാലെ തന്നെ ചെറുപ്പക്കാരൻ  ബാഗുംഎടുത്തു പോയി..

കണ്ടക്ടർ തിരികെ വരുമ്പോൾ പറയുന്നത് കേട്ടു ഡോക്ടർ പുതുതായി ഹോസ്പിറ്റലിൽചാർജെടുക്കാൻ വന്നതാണെന്ന്….

എന്തായാലും ആദ്യത്തെ പ്രസവം നമ്മുടെ ബസിൽ വച്ച് തന്നെയായിരുന്നു……… യാത്രക്കാരെയും കൊണ്ട് ബസ്തിരികെ പോയി…..

അല്പം നേരം കഴിഞ്ഞപ്പോഴേക്കും ഒന്ന് രണ്ട് കന്യാസ്ത്രീകൾ പെൺകുട്ടിയുടെ അരികിലേക്ക് വന്നു….. അനാഥാലയത്തിലെ അഗതിയാണ് പെൺകുട്ടി…..

ആരൊക്കെയോ ചേർന്നു കൊച്ചിനെ ഉപദ്രവിച്ചതായിരുന്നു പോലീസ് സ്റ്റേഷനിൽ നിന്ന് ആണ് അഗതിമന്ദിരത്തിലേക്ക് കൊണ്ടുവന്ന ആക്കിയത്……

ഗർഭിണിയാണെന്ന് അറിഞ്ഞപ്പോഴേക്കും വൈകിപ്പോയിരുന്നു……… വീട്ടുകാർക്ക് ഏറ്റെടുക്കാൻ താല്പര്യമില്ലാ….

ഒരു പാവം കൊച്ചാണ് ഡിഗ്രിക്ക് പഠിച്ചുകൊണ്ടിരിക്കുമ്പോൾ ആയിരുന്നു.. കോളേജിൽ നിന്ന് വീട്ടിലേക്ക്പോകുന്ന വഴിക്ക് ആരൊക്കെയോ ചേർന്ന് പിടിച്ചുകൊണ്ടുപോയി ഉപദ്രവിച്ച റോഡ് അരികിൽഉപേക്ഷിക്കുകയായിരുന്നു

പോലീസും കേസും ഒക്കെ ആയപ്പോൾ വീട്ടുകാർക്ക് നാട്ടുകാർക്കും നാണക്കേടാണെന്ന് പറഞ്ഞതാണ് കുട്ടിയെ ഉപേക്ഷിച്ചത്……

ഈയൊരു കുഞ്ഞിനെ കൂടി വളർത്തി അവളുടെ ജീവിതം നശിപ്പിക്കേണ്ട എന്ന് കരുതി ഞങ്ങളാണ് പറഞ്ഞത്കുഞ്ഞിനെ മക്കളില്ലാത്ത ആർക്കെങ്കിലും ആയി ദത്ത് കൊടുക്കാം എന്ന്…..

അത് പറഞ്ഞതിന്റെ അന്നാണ് അവൾ  അവിടെ നിന്നിറങ്ങിയത്………

വീട്ടുകാരും നാട്ടുകാരും ഉപേക്ഷിച്ച അവളെ ഞങ്ങളുടെ കൈകളിൽ എത്തുമ്പോൾ ഒരു മാനസിക രോഗിയെപോലെ ആയിരുന്നുഒരുപാട് ചികിത്സകൾക്ക് ശേഷമാണ് അവൾ സാധാരണ ജീവിതത്തിലേക്ക് തിരികെവന്നത്.

എപ്പോൾ വേണമെങ്കിലും താളം തെറ്റാവുന്ന ഒരു മനസ്സുമായിട്ടാണ് അവൾ ജീവിക്കുന്നത് അപ്പോൾഅവൾക്കിടയിലേക്ക് കുഞ്ഞിനെ കൂടി കൊടുക്കുന്നത് അതിനോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹംആയിരിക്കും

മക്കളില്ലാത്ത ആരുടെയെങ്കിലും കൈകളിൽ കൊച്ചിന്റെ ജീവിതം സുരക്ഷിതമായിരിക്കുമെന്ന് മാത്രമേഞങ്ങൾ കരുതിയുള്ളൂ……..

ഇനി അവൾക്ക് അത് താല്പര്യമില്ല എങ്കിൽ അവളുടെ ഒപ്പം തന്നെ കുഞ്ഞിനെയും ഞങ്ങൾ നോക്കിക്കൊള്ളാം…..

ഡിസ്ചാർജ് വാങ്ങി പോകാൻ നേരം അവളാ ഡോക്ടറെ കണ്ട് നന്ദി പറയാൻ മറന്നില്ല……..

ഡോക്ടർ അവളെ അടുത്തേക്ക് വിളിച്ചു….

ഇവിടെ ഇരിക്കു….

അനുസരണ ഉള്ള ഒരു കുട്ടിയെ പോലെ അവൾ ഡോക്ടർ കാണിച്ച കസേരയിലേക്ക് ഇരുന്നു….

എനിക്കും പ്രായത്തിലുള്ള ഒരു സഹോദരിയുണ്ട്.. ഞാൻ തന്നോട് ഇത് പറയാൻ കാരണം താൻ  പഠിച്ച ഒരുപെൺകുട്ടിയാണ്

തനിക്കെതിരെ നടന്നത് ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത കാര്യങ്ങൾ തന്നെയാണ് പക്ഷേ.. പക്ഷേതാൻ അതിന്റെ പേരിൽ ഒരിക്കലും ജീവിതത്തിൽ നിന്നും.. ഒളിച്ചോടരുത്

തന്റെ അവസ്ഥ തന്റെ കയ്യിലിരിക്കുന്ന കുഞ്ഞിന് വരാതിരിക്കണമെങ്കിൽ.. താൻ സിസ്റ്റർമാർ പറയുന്നത്കേൾക്കണംതാൻ പഠിത്തം വീണ്ടും പൂർത്തിയാക്കണം ഒരു ജോലി നേടിയെടുക്കണം

കുഞ്ഞിനെ ഉപേക്ഷിക്കണം എന്ന് ഞാൻ ഒരിക്കലും പറയില്ല തന്റെ കൂടെ നിർത്തി വളർത്തണമെങ്കിലുംപഠിപ്പിക്കണമെങ്കിലും അതിനനുസരിച്ചുള്ള സാമ്പത്തിക സ്ഥിതി തനിക്ക് ഉണ്ടാകണം അതിനുവേണ്ടികുറച്ചുനാൾ കുഞ്ഞിനെ താൻ അമ്മമാരുടെ അനാഥാലയത്തിൽ ആക്കണം..

തന്റെ മുടങ്ങിപ്പോയ പഠിത്തം വീണ്ടും നേടിയെടുത്ത ഒരു ജോലി സമ്പാദിക്കണം….

സമൂഹത്തിന്റെ മുന്നിൽ തലയുയർത്തി നിന്നുകൊണ്ട് തന്നെ തന്റെ  കുഞ്ഞിനെ പഠിപ്പിച്ചു വളർത്തണം…. അല്ലാതെ മനോനില തെറ്റി താൻ വീണ്ടും പഴയ ജീവിതത്തിലേക്ക് തിരികെ പോകരുത്……

ഒരു ഡോക്ടർ എന്നാ രീതിയിലും ഒരു സഹോദരൻ എന്ന രീതിയിലും എന്റെ ഒരു അഭിപ്രായമാണ് ഞാൻതന്നോട് പറഞ്ഞത്……

അവൾ നിറഞ്ഞു തുളുമ്പുന്ന കണ്ണുകളുമായി അയാളെ നോക്കി….

തനിക്ക് താല്പര്യമുണ്ടെങ്കിൽ. പഠിക്കുവാൻ വേണ്ട കാര്യങ്ങൾ എല്ലാം ഞാൻ ചെയ്തു തരാംവലിയജോലിയൊക്കെ കിട്ടിക്കഴിഞ്ഞതിനുശേഷം പണം തിരിച്ച് തന്നാൽ മതി……..

തന്റെ കയ്യിലിരിക്കുന്ന കുഞ്ഞിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ പുഞ്ചിരിക്കുന്ന മുഖം കണ്ടപ്പോൾഅവൾക്ക് വേണ്ടി ജീവിക്കണം എന്ന് തോന്നി…..

ഡോക്ടർ പറഞ്ഞത് ഞാൻ അനുസരിക്കാം കുഞ്ഞിനെ അമ്മമാരുടെ മഠത്തിൽ ആക്കി ഞാൻ പഠിക്കാൻതുടങ്ങാംപക്ഷേ എന്റെ കുഞ്ഞിനെ ഞാൻ ഒരിക്കലും ഉപേക്ഷിക്കില്ല…..

എന്നെ തള്ളി പറഞ്ഞവരുടെയും നാട്ടുകാരുടെയും മുന്നിൽ എനിക്ക് ജീവിച്ചു കാണിക്കണം…… പിന്നീട്അവിടുന്ന് അങ്ങോട്ട് അവൾ തന്നെ ലക്ഷ്യം നേടുന്നതിനുള്ള ശ്രമത്തിലായിരുന്നു

ഇന്ന് അവൾ അറിയപ്പെടുന്ന വക്കീലാണ്..  സമൂഹത്തിലെ അനീതിക്കും തിന്മയ്ക്കും എതിരെ പോരാടുന്ന…… സ്ത്രീകൾക്ക് നേരെ ഉണ്ടാകുന്ന അതിക്രമങ്ങളെ ചോദ്യം ചെയ്യുന്നഒരു വക്കീൽ………

അവളുടെ ജീവിതം തന്നെയാണ് അവൾ മറ്റുള്ളവരുടെ മുന്നിലേക്ക് നൽകുന്ന മാതൃക…… അതുതന്നെയാണ്അവളെ ജീവിക്കാൻ പ്രേരിപ്പിക്കുന്നതും……….

Leave a Reply

Your email address will not be published. Required fields are marked *