മകളുടെ ഈ മാറ്റങ്ങൾ എല്ലാം കണ്ടു അച്ഛനും അമ്മയും എന്നിട്ടും അവളോട് അതിനെ..

മിത്ര
(രചന: മഴ മുകിൽ)

ഒരു ലക്ഷ്യവും ഇല്ലാതെ മിത്ര സ്കൂട്ടി ഓടിച്ചുകൊണ്ടിരുന്നു…. ഇടയ്ക്കിടയ്ക്ക് കണ്ണുകൾ നിറഞ്ഞു കാഴ്ച മറയ്ക്കുന്നുണ്ട്….

അവൾ ഏറെ നേരം ഓടിച്ചു…. വണ്ടി ബീച്ചു പരിസരത്ത് ഒതുക്കി നിർത്തി……….

പതിയെ ബീച്ച്ലേക്ക് നടന്നു…. കുറെ നേരം കടലിലേക്ക് ആർത്തലച്ചു വരുന്ന തിരകളെ നോക്കി നിന്നു…. ആ തിരകളെക്കാൾ വേഗത്തിലാണ് തന്റെ മനസു ആർത്തലക്കുന്നത്………

മൊബൈൽ എടുത്ത് വാട്സ്ആപ്പ് ഓൺ ചെയ്തു……..

എനിക്കിങ്ങനെ വെറുതെ മെസ്സേജ് അയക്കരുത് പ്ലീസ്…..എന്നുള്ള അവന്റെ മെസ്സേജ് കണ്ടപ്പോൾ ഹൃദയത്തിൽ കാരമുള്ളൂ തറഞ്ഞ വേദന തോന്നി……….

ഞാൻ ഇപ്പോൾ നിനക്ക് അത്രയും അന്യയായി പോയോ മിഥുൻ…

ഇത്രയും എന്നെ വെറുക്കാനും അവഗണിക്കാനും ഒഴിവാക്കാനും മാത്രം ഞാൻ നിനക്ക് ആരും അല്ലാതായോ……. നീ എന്നെ ഒരിക്കലും സ്നേഹിച്ചിരുന്നില്ലേ…..

ഇല്ല നീ എന്നെ സ്നേഹിച്ചിരുന്നില്ല എങ്കിൽ നിനക്ക് എന്നെ ഒഴിവാക്കാൻ കഴിയില്ലായിരുന്നു……

അത്‌ ഞാൻ മനസിലാക്കാൻ ഒരുപാട് വൈകിപ്പോയി…… നമ്മൾ തമ്മിൽ പരിചയപെട്ടു ഏറെ നാൾ ആയില്ലെങ്കിലും ഞാൻ നിന്നെ സ്നേഹിച്ചു അതിലുപരി നിന്നെ വിശ്വസിച്ചു….. ഈ നിമിഷം വരെ അതിനു ഒരു മാറ്റവും ഇല്ല…..

പക്ഷെ ഞാൻ ഒരു വിഡ്ഢി ആകുവായിരുന്നു എന്ന്‌ ഞാൻ അറിഞ്ഞില്ല…….

ഇപ്പോഴും നിനക്ക് എന്നെ ഇഷ്ടമാണ് എന്ന്‌ വിശ്വസിക്കാൻ തന്നെയാണ് എനിക്ക് ഇഷ്ടം……….. അങ്ങനെ അല്ലാതെ ചിന്തിച്ചാൽ ഞാൻ മരിച്ചുപോകും മിഥുൻ…

ഫോൺ വിളിയിലൂടെ തുടങ്ങിയ സൗഹൃദം എന്നോ മിത്രയുടെ മനസ്സിൽ മിഥുനോട് ഉള്ള പ്രണയം ആയി മാറി……

ഫോൺ വിളികൾ പതിയെ ചാറ്റിലേക്കും വീഡിയോ കാളിലേക്കും വഴിമാറി…….. ഒരു ദിവസത്തിൽ രണ്ടും മൂന്നും തവണ മിഥുൻ മിത്രയേ വിളിക്കും……

അല്ലെങ്കിൽ മിത്ര മിഥുനെ… ഒരുപാട് നേരം രണ്ടുപേരും സംസാരിക്കും….. രാത്രിയിൽ ചാറ്റിങ് വരെ ആയി….

പെട്ടെന്ന് മിഥുന്റെ വിളികളുടെ എണ്ണം കുറഞ്ഞു…… മിത്ര എപ്പോൾ വിളിച്ചാലും തിരക്ക് ആണെന്ന് പറഞ്ഞു ഒഴിവാക്കാൻ തുടങ്ങി…….

ആദ്യമൊക്കെ മിത്ര അത്‌ കാര്യമാക്കിയില്ല പക്ഷെ പതിയേ പതിയെ അവൾ ഒഴിവാക്ക പെടുകയാണെന്നു മനസിലായി… കാരണങ്ങൾ തേടാനുള്ള ശ്രമങ്ങളിൽ അവൾ തികച്ചും പരാജയപെട്ടു………..

ഫോൺ വിളിക്കുമ്പോൾ അവളെ കേൾക്കാൻ മിഥുൻ തയ്യാറായില്ല………. ജോലി സമയത്തു വെറുതെ മെസ്സേജ് അയച്ചു ശല്യം ചെയ്യരുതേ എന്ന്‌ മെസ്സേജ്…….

അയക്കും…..ആകെ തളർന്നുപോയി മിത്ര…. ആദ്യമായിട്ടാണ് ഇങ്ങനെ ഒരാളിൽ നിന്നും അവഗണനയും ഒഴിവാക്കലും ഏറ്റു വാങ്ങുന്നത്… അതും മണിക്കൂർ തന്നോടൊപ്പംഫോണിൽ സമയം ചിലവാക്കിയിരുന്ന ആൾ…..

സങ്കടങ്ങൾ എല്ലാം ഉള്ളിൽ ഒതുക്കാൻ അല്ലാതെ ആരുമായും പങ്കുവയ്ക്കാൻ കഴിയാത്ത അവസ്ഥ….

മൂടികെട്ടിയ മനസും അതിനേക്കാൾ തളർന്ന ശരീരവും ആയി എല്ലാരുടെയും മുന്നിൽ മിത്ര ചിരിച്ചും കളിച്ചും നിന്നു…….

ഈ ചെറിയ കാലയളവിൽ ഒരാളെ ഇത്രയും ഹൃദയത്തിൽ ചേർത്തു വയ്ക്കാൻ കഴിയുമോ എന്ന്‌ പോലും സംശയം തോന്നിപ്പോകും……

മകളുടെ ഈ മാറ്റങ്ങൾ എല്ലാം കണ്ടു അച്ഛനും അമ്മയും എന്നിട്ടും അവളോട് അതിനെ കുറിച്ച് ഒന്നും തന്നെ ചോദിക്കാൻ തയ്യാറായില്ല…. അത്രമാത്രം അവളെ അവർ വിശ്വസിച്ചിരുന്നു……

ഏറെ നാളുകൾക്കു ശേഷം ഇന്നു അവളെ തേടി മിഥുന്റെ ഫോൺ കാൾ എത്തി…. നിന്നെ ഒഴിവാക്കിയത് ആണ്…

നമ്മുടെ റിലേഷൻ ശെരിയാകില്ല മിത്ര… നമുക്ക് നല്ല ഫ്രണ്ട്‌സ് ആയിരിക്കാം….

മിത്രയുടെ ചുണ്ടിൽ പുച്ഛ ചിരി വിരിഞ്ഞു….. ഫ്രണ്ട്‌സ് ആയിരിക്കാം…. ഞാൻ നിനക്ക് ആരായിരുന്നു മിഥുൻ… നമ്മൾ തമ്മിലുള്ള റിലേഷൻ എന്തായിരുന്നു… ഞാൻ അതിനെ പ്രണയം എന്ന്‌ പേരിട്ടു വിളിച്ചപ്പോൾ…..

നിന്റെ മനസ്സിൽ ഞാൻ ആരും അല്ലായിരുന്നു… പിന്നെന്തിനാണ് മിഥുൻ നീ എന്നെ ഇഷ്ടം ആണെന്ന് പറഞ്ഞത്….. എന്തിനാണ് മിഥുൻ എന്നെ ഇങ്ങനെ ഉമിത്തിയിൽ നീറാൻ നീ വിട്ടത്..

നിന്നെ പരിചയ പെടുന്നതിനു മുൻപ് ഒരു മിത്ര ഉണ്ടായിരുന്നു…… ആ മിത്ര മരിച്ചു… ഇന്നു ആ മിത്രയുടെ……. ജീവനില്ലാത്ത ശരീരം മാത്രമാണ് ഈ ഭൂമിയിൽ ജീവിക്കുന്നത്…

പ്രിയപെട്ടവരുടെ അവഗണന തരുന്ന വേദന എത്രയാണെന്നു ഞാൻ ഇന്നു അറിയുന്നുണ്ട് മിഥുൻ… നിനക്ക് എന്നെ അവഗണിക്കാനും ഒഴിവാക്കാനും കഴിഞ്ഞപോലെ എനിക്ക്
കഴിയുന്നില്ല മിഥുൻ……

ഞാൻ അത്രയും പ്രാക്ടിക്കൽ അല്ലായിരിക്കും…… എന്നെ ഇഷ്ടം ആണെന്ന് നീ പറഞ്ഞപ്പോൾ ഞാൻ അത്‌ വിശ്വസിക്കരുതായിരുന്നു…………

നീ പരിചയപ്പെട്ട ഒരുപാട് പേരിൽ ഒരാൾ മാത്രമായിരുന്നു ഞാൻ എന്ന്‌ അറിഞ്ഞിരുന്നില്ല… എനിക്ക് സ്നേഹിക്കാൻ മാത്രെ അറിയാവൂ മിഥുൻ… ഇനിയും നിന്നെ മെസ്സേജ് അയച്ചു ഞാൻ ശല്യം ചെയ്യില്ല…….

മറക്കാൻ ഒരുപാട് ശ്രമിച്ചു……. പക്ഷെ കഴിയുന്നില്ല… ഒരു സുഹൃത്തായി പോലും നിനക്ക് എന്നെ കാണാൻ കഴിയാത്തത് ആണ് എന്റെ പരാജയം….

ഇനിയും ഒരു ഓർമ പെടുത്തലും ആയി നിന്റെ മുന്നിൽ വരില്ല… ഇനിയും നീ അവഗണിച്ചാലോ എന്നാ പേടിയാണ്… എനിക്ക്…

കയ്യിൽ ഇരുന്നാ മൊബൈൽ എടുത്തു….മിത്ര വാട്സ്ആപ്പ് ഓപ്പൺ ചെയ്തു…… മിഥുന്റെ ചിരിച്ച മുഖത്തേക്ക് നോക്കി…

കരയില്ല എന്നുറച്ച അവളുടെ തീരുമാനം കാറ്റിൽ പറത്തി അവളുടെ കൺപീലികളെ നനച്ചു രണ്ട് തുള്ളി കണ്ണുനീർ ഫോട്ടോയിൽ വീണു ചിതറി……

മൊബൈൽ ചുണ്ടുകളോട് ചേർത്ത് പിടിച്ചു…….. ഒരുപാട് വട്ടം കാതുകളിൽ നിന്റെ നിശ്വാസവും ചുമ്പനവും ഏറ്റതാണ്……..

എനിക്ക് പൊള്ളയായി സ്നേഹം നടിക്കാൻ അറിയില്ല… മിഥുൻ അതാണ് എന്റെ പരാജയവും…… ഇനിയും ശല്യം ആകാൻ നിൽക്കുന്നില്ല… പോകുന്നു…….

ഒരുപാട് ശ്രമിച്ചു നിന്നെ മറന്നു ജീവിക്കാൻ കഴിയുന്നില്ല……

മൊബൈൽ ഓഫ് ആക്കി ബാഗിൽ വച്ചു…

ആർത്തു അലതല്ലുന്ന തിരമാലയിലേക്ക് അവൾ നടന്നു നീങ്ങി…… അവളെ വിഴുങ്ങാൻ എന്ന വണ്ണം വന്ന തിരമാല അവളെയും കൊണ്ട് തിരികെ പോയി………….

പതിവ് സമയം കഴിഞ്ഞും മകൾ മടങ്ങി എത്താതെ നോക്കിയിരുന്ന മാതാപിതാക്കൾക്ക് മുന്നിൽ അവളുടെ മരണ വാർത്തയും ആയിട്ടാണ് ആളുകൾ എത്തിയത്…

ഹൃദയം തകർന്നു പറയുന്നവരെ സമാധാനിപ്പിക്കാൻ ആകാതെ വന്നവർ അവിടവിടെ കൂട്ടം കൂടി നിന്നു……
.
അടുത്ത ദിവസം കിട്ടിയ ബോഡി പോസ്റ്റുമോർട്ടത്തിന് ശേഷം വിട്ടുകൊടുത്തു……..

ആരെയും ശല്യം ചെയ്യാതെ ആരുടേയും അവഗണയും ഒഴിവാക്കലും ഇല്ലാത്ത ലോകത്തേക്ക് മിത്ര യാത്രയായി…………

പക്ഷെ അവിടെയും അവൾ സ്വാർത്ഥ ആയിരുന്നു…. അവളുടെ വിഷമങ്ങൾക്ക് മാത്രം പ്രാധാന്യം നൽകി……… അതുവരെ നോക്കി വളർത്തിയ അച്ഛനമ്മ മാരെ മറന്നു……….

ഒരിക്കൽ തനിക്കു ശല്യം ആയിരുന്നോ മെസ്സേജ് കളുടെ വില മിഥുൻ മനസിലാക്കുമ്പോൾ ഒരുപാട് വൈകിപോയിരുന്നു………..

ഇനീ ഒരിക്കലും കിട്ടില്ല എന്നുറപ്പുള്ള ആ മെസ്സേജുകളിലൂടെ കൈവിരൽ ചലിച്ചു……..

മിഥുൻ അവൾക്കായി അയച്ച മെസ്സേജ്
“”എനിക്ക് ഇങ്ങനെ വെറുതെ മെസ്സേജ് അയക്കല്ലേ…….”””

അത്‌ റീഡ് ചെയ്തിട്ടുണ്ട്…. പിന്നെ ആ മൊബൈൽ സ്വിച്ച് ഓഫ്‌ ആണ്…… ആ ഫോൺ പിന്നെ കിട്ടിയില്ല…. കടൽക്കരയിൽ മിത്രയുടെ സാധങ്ങൾക്കായി ഒരുപാട് തിരച്ചിൽ നടന്നു….

സ്കൂട്ടർ ഒതുക്കി ഒരു പെൺകുട്ടി ബാഗും ആയി പോകുന്നത് കണ്ടവർ ഉണ്ട്……….

അവഗണനയുടെ വില അനുഭവിചാൽ മാത്രെ മനസിലാകൂ… അത്‌ ആർക്കായാലും…. പ്രാണൻ കൊടുത്തു സ്നേഹിക്കുന്നവർക്ക് അത്‌ സഹിക്കാൻ കഴിയില്ല…… അതാണ് സത്യം…….

വാക്കുകളിലൂടെ പോലും ഇഷ്ടം ആണെന്ന് ആരോടും കളിയായി പോലും പറയാതിരിക്കുക…

അവർക്കു ആവശ്യം ഇല്ലാത്ത പ്രതീക്ഷ കൊടുക്കാതിരിക്കു…. ഒടുവിൽ ഒരുദിവസം നിങ്ങൾ പിന്മാറുമ്പോൾ അവർക്കത് താങ്ങാൻ കഴിഞ്ഞു എന്ന്‌ വരില്ല…

മിത്രയേ പോലെ…ഇതൊന്നും അറിയാതെ ഇനിയും ഉണ്ട് ആളുകൾ….നമുക്കിടയിൽ ചിലർ നൽകുന്ന പ്രതീക്ഷയും മുറുകെ പിടിച്ചു ജീവിക്കുന്നവർ….

ഇനിയും ഉണ്ട് നമുക്കിടയിൽ ഇതുപോലെ ഉള്ള മിത്രമാർ… ഒരു നിമിഷത്തെ വീണ്ടു വിചാരം ഇല്ലാത്ത പ്രവർത്തിയിൽ സ്വയം ഇല്ലാതാകുന്ന ജന്മങ്ങൾ…

Leave a Reply

Your email address will not be published. Required fields are marked *