ഇങ്ങനെ വരുന്ന കല്യാണം മുഴുവൻ വേണ്ടെന്നു വച്ചാൽ പിന്നെ എന്ത് ചെയ്യും..

ഫിദ
(രചന: മഴ മുകിൽ)

അവൾ ആ ഘബറിന്റെ മുന്നിൽ ഇരുന്നു… കയ്യിൽ ഇരുന്ന പൂക്കളുടെ മണം നാസികയിൽ വലിച്ചു കയറ്റി….

ആ പൂക്കൾ അവിടെ വച്ചു… ആ പൂക്കൾ ക്കൊക്കെ അപ്പോൾ ഫിദയുടെ പ്രണയത്തിന്റെ ഗന്ധം ആയിരുന്നു….

ഫാസിൽ നിനക്ക് ഏറ്റവും ഇഷ്ടമുള്ള വയലറ്റ് പൂക്കൾ…. ഞാൻ അന്ന് ആദ്യമായി കോളേജിൽ വരുമ്പോൾ എന്നെ റാ ഗു ചെയ്യാൻ ഇരുന്നപ്പോൾ നിന്റെ കയ്യിൽ ഇതുപോലെ വയലറ്റ് പൂക്കൾ കൊണ്ടുള്ള ഒരു ബോക്കെ ഉണ്ടായിരുന്നു…

അന്ന് നിന്റെ കണ്ണുകളുടെ വശ്യതയിൽ ഞാൻ….. അലിഞ്ഞുപോയി……

എന്നിട്ടും നിനക്ക് എന്നെ തനിച്ചാക്കാൻ എങ്ങനെ കഴിഞ്ഞു ഫാസിൽ…. എന്നെ പ്രണയിച്ചു ഇങ്ങനെ തോൽപ്പിക്കാൻ നിനക്ക് ഇപ്പോഴും കഴിയുന്നുണ്ടല്ലോ… ഫാസിൽ….

ഞാൻ ഇപ്പോളും നിന്റെ പ്രണയം കൊണ്ട് തീർത്ത മാസ്മരിക വലയത്തിൽ ആണ്….ഫിദക്ക് ഫാസിലിൽ നിന്നും ഒരിക്കലും മോചനം ഇല്ല…. നീയില്ലാത്ത ഈ ലോകത്തു ഞാൻ ജീവിക്കുന്നത് തന്നെ നിന്റെ ഓർമകളും പേറിയാണ്….

നിന്നോടൊപ്പം വരാൻ ഒരുപാട് ഞാൻ കൊതിച്ചിട്ടുണ്ട്.. അപ്പോൾ എല്ലാം എന്നെ പിന്നിലേക്കു വലിക്കുന്നത് നിന്റെ ഓർമ്മകൾ ആണ്.

ഞാൻ മരിച്ചാൽ നിന്റെ ഓർമകളും എന്നിൽ നിന്നും ഇല്ലാതെ ആകും…….

സഫലമാകാത്ത പ്രണയവും പേറി ഞാൻ നിന്റെ ഓർമകളിൽ ജീവിച്ചു കൊള്ളാം…… ഫിദ അവിടെ നിന്നും എഴുനേറ്റു നടന്നു…..

എത്ര നാളായി ഫിദ അവൻ നിന്റെ പുറകെ നടക്കാൻ തുടങ്ങിയിട്ട്.. എന്തിനാണ് പെണ്ണേ മനസ്സിൽ ഇത്രയും സ്നേഹം വെച്ചുകൊണ്ട് അവനെ ഇങ്ങനെ ഒഴിവാക്കുന്നത്…

കൂട്ടുകാരി മർലിൻ അത് പറയുമ്പോൾ ഫിദയുടെ ചുണ്ടിൽ ചെറു പുഞ്ചിരി വിരിഞ്ഞു…. കഴിഞ്ഞ രണ്ടുവർഷമായി ഡിഗ്രിക്ക് പഠിക്കുന്ന ഫിദയുടെ പുറകെ അവളോടുള്ള ഇഷ്ടം പറഞ്ഞു നടക്കാൻ തുടങ്ങിയതാണ് ഫാസിൽ….

ഫാസിൽ പിജി സ്റ്റുഡന്റ് ഫിദ ഡിഗ്രി സെക്കൻഡ് ഇയർ വിദ്യാർത്ഥിനിയുമാണ്….

കഴിഞ്ഞ രണ്ടു വർഷമായി ഫിദയുടെ പുറകെ തുടർച്ചയായി നടക്കുകയാണ് ഫാസിൽ അവന്റെ ഇഷ്ടം അറിയിച്ചുകൊണ്ട്….

നിനക്ക് അറിയില്ലേ മെർലിൻ ഞാൻ എത്രമാത്രം ഫാസിലിനെ ഇഷ്ടപ്പെടുന്നുണ്ട് എന്ന്. പക്ഷെ എനിക്ക് അയാളോട് തുറന്നു പറയാനുള്ള ഒരു അവസ്ഥയിൽ അല്ല ഞാനിപ്പോൾ….

എന്നെ പ്രതീക്ഷിച്ചാണ് എന്റെ വാപ്പയും ഉമ്മയും അനിയനും കഴിയുന്നത്.. ഞാൻ പഠിച്ച എന്തെങ്കിലും ഒരു ജോലി കിട്ടിയിട്ട് വേണം ഒന്ന് വിശ്രമിക്കാൻ എന്ന് കരുതുന്ന ആളാണ് എന്റെ വാപ്പ….

കാരണം അത്രമാത്രം ബാപ്പ ഞങ്ങൾക്ക് വേണ്ടി ബുദ്ധിമുട്ടുന്നുണ്ട്.. ബാപ്പയുടെ ഈ പ്രായത്തിൽ ഇടയ്ക്ക് വാപ്പ ഞങ്ങൾക്കുവേണ്ടി ചെയ്യാത്ത പണികൾ ഒന്നും തന്നെ ഇല്ല..

ഡിഗ്രി എങ്ങനെയെങ്കിലും ഒരു വർഷം കൂടി കഴിഞ്ഞതിനുശേഷം ഏതെങ്കിലും ഒരു കമ്പനിയിൽ എന്തെങ്കിലുമൊരു ജോലിക്കു കയറി യിട്ട് വേണം വാപ്പയെ ഒന്ന് വീട്ടിൽ ഇരുത്താൻ……

അതിനിടയിൽ പ്രണയവുമായി നടക്കാൻ എനിക്ക് എവിടെയാണ് പെണ്ണേ സമയം.. പക്ഷേ എന്റെ മനസ്സിൽ ഫാസിൽ മാത്രമേയുള്ളൂ..

ഞാൻ അയാളോട് പറഞ്ഞു കഴിഞ്ഞാൽ.. പിന്നീട് എന്നെ ങ്കിലും എനിക്ക് ആ സ്നേഹം നഷ്ടപ്പെട്ടാൽ എന്നെക്കൊണ്ട് അത്‌ കൂടി താങ്ങാൻ കഴിയില്ല…

ഒരുപാട് ഇഷ്ടമാണ് മെർലിൻ എനിക്ക് ഫാസിലിനെ ഞാൻ ഈ ക്യാമ്പസിൽ ആദ്യമായി വന്നപ്പോൾ എന്നെ റാ ഗ് ചെയ്തപ്പോൾ ഒക്കെ ഞാൻ ആ കണ്ണുകളുടെ വശ്യതയിൽ വീണു പോയതാണ്….

സാധാരണ ക്യാമ്പസ് പ്രണയങ്ങൾ പോലെ മരംചുറ്റി പ്രണയിച്ച് നടക്കുവാനും എനിക്ക് സമയമില്ല മെർലിൻ..

ഫിദയുടെ ജീവിതവുമായി മറ്റൊരാളുടെ ജീവിതം എന്നെ ങ്കിലും കൂട്ടിച്ചേർത്തു വെക്കും എങ്കിൽ അത് ഫാസിൽ മാത്രമായിരിക്കും…..

ഇത്രയും പറഞ്ഞു കൊണ്ട് ഫിദ ഫ്രഷ് ആകുവാൻ ആയി റൂമിലേക്ക് പോയി…..

എന്നാൽ അങ്ങേത്തലയ്ക്കൽ തന്റെ പെണ്ണിന്റെ വായിൽനിന്നും തന്നോടുള്ള ഇഷ്ടം അറിഞ്ഞു ഫാസിൽ സന്തോഷത്താൽ അവൻ തുള്ളിച്ചാടി..

ഇത്രയും നാൾ അവളുടെ പിറകെ നടന്നിരുന്നുവെങ്കിലും ഒരിക്കൽ പോലും അവനെ ഇഷ്ടമാണ് എന്നൊരു ഭാവം പോലും ഫിദ കാണിച്ചിട്ടില്ല…..

അവനെ നോക്കുന്ന കണ്ണുകളിൽ ഒരിക്കൽപോലും അവന് പ്രണയം കണ്ടെത്താൻ കഴിഞ്ഞില്ല…….

സാമ്പത്തികമായി കുറച്ചു മുന്നിൽ നിൽക്കുന്ന കുടുംബം ആണ് ഫാസിലിന്റേത്..എങ്കിൽ പോലും മാനുഷിക ബന്ധങ്ങൾക്ക് വില നൽകുന്ന കുടുംബം ആണ്…

പല തവണ വാപ്പയോടും ഉമ്മയോടും ഫിദയെ കുറിച്ച് പറഞ്ഞിട്ടുണ്ട്…..

അവർക്കു അവർക്കു അവളെ കാണുവാൻ ഉള്ള തിടുക്കം കാരണം ഒന്നുരണ്ടു തവണ അവളുടെ ഫോട്ടോ അവൾ പോലും കാണാതെ എടുത്തു വാപ്പയെയും ഉമ്മയെയും കാണിച്ചിട്ടുണ്ട്….. അവർക്കു ഒരുപാട് ഇഷ്ടമായി അവളെ……

ലൈബ്രറിയിലേക്ക് മെർലിന്റെ ഒപ്പം നടക്കുകയായിരുന്നു ഫിദ…

എന്തിനാടി പെണ്ണെ ഇങ്ങനെ ആ ഫാസിലിനെ ഇങ്ങനെ നിന്റെ പുറകെ നടത്തുന്നത്… അവനോടു തുറന്നു പറഞ്ഞു കൂടെ നിന്റെ ഇഷ്ടം……

പറയാമെടി ഞാൻ ഇന്ന് തന്നെ…. അവനോടു എനിക്കുള്ള ഇഷ്ടം കടൽ തിരയും തീരവും പോലെയാണ്… ഓരോ തവണയും കരയെ ചുംബിച്ചു മടങ്ങുന്ന തിരമാലപോലെ….

എത്ര ചുമ്പിച്ചാലും മതിവരാതെ എത്ര പ്രണയിച്ചിലാലും കൊതിതീരത്തെ എത്ര കണ്ടാലും വീണ്ടും വീണ്ടും കാണാൻ തോന്നും അത്രയും പ്രണയം അത്രക്കും പ്രാണൻ ആണ് മെർലിൻ എനിക്ക് അവനെ…ഫിദയുടെ വിശ്വാസത്തിൽ പോലും ഇന്ന് ഫാസിൽ ആണ്…..

എന്റെ ഓരോ ദിവസവും തുടങ്ങുന്നതുപോലും അവനിൽ നിന്നുമാണ് മെർലിൻ….

എന്റെ കർത്താവെ ഞാൻ എന്നതാ ഈ കേള്ക്കുന്നെ… നിന്റെ ഉള്ളിൽ ഇത്രയും വലിയ പ്രണയിനി ഉണ്ടായിരുന്നോ….

സംസാരിച്ചു കൊണ്ട് അവർ ലൈബ്രറിയിൽ എത്തി…..

എന്റെ മനു നീ ഒന്ന് വേഗം വരുന്നുണ്ടോ… എനിക്ക് അവളെ കാണാൻ തിരക്കായി… എത്ര നാളായി ഞാൻ കേൾക്കാൻ കൊതിക്കുന്ന കാര്യം ആണ് ഇന്നവൾ പറഞ്ഞതു…. എനിക്ക് ഒന്ന് കണ്ടാൽ മാത്രം മതി…….

എടാ ഇത്രയും നാൾ കാത്തിരുന്നില്ലേ.. ഇനി കുറച്ചു നേരം കൂടി കാത്തിരുന്നാൽ പോരെ.. എന്നാലും മനു നിനക്ക് ഇതൊന്നു നോക്കി കൂടായിരുന്നോ….

ഇനീ ഇത് റിപ്പയർ ചെയ്തു കോളേജിൽ എത്തുമ്പോൾ…. ഒന്ന് കാണാൻ പിന്നെയും കാത്തിരിക്കണ്ടേ…….

ഹോസ്റ്റലിൽ നിന്നും ആവേശത്തിൽ നീ വന്നു വണ്ടിയിൽ കയറിയപ്പോളേ ഞാൻ വിചാരിച്ചതാ… ഇതിനു ഇന്ന് പണിയാണ് എന്ന്‌…….

എടാ അതിനു ഞാൻ അറിഞ്ഞോ ഈ പണ്ടാരം പഞ്ചർ ആകുമെന്ന്….. ഈ ചേട്ടൻ എവിടെ പോയി കിടക്കുന്നു…….ഫാസിൽ അസഹ്യതയോടെ നിന്നും……

മനു കുറെ നേരമായോ വന്നിട്ട്… ഞാൻ ഒന്ന് കാപ്പി കുടിക്കാൻ പോയതാണ്… ഇതിപ്പോൾ പഞ്ചർ ഒട്ടിച്ചു വിടാം……

തീയിൽ ചവിട്ടി നിൽക്കുന്നതുപോലെ ആണ് ഫാസിൽ അവിടെ നിന്നത്… അവന്റെ ചിന്ത മുഴുവൻ ഫിദയെ കുറിച്ചായിരുന്നു…….

ടാ സ്വപ്നം കണ്ടു നിൽക്കാതെ വാ നമുക്ക് പോകാം വണ്ടി റെഡി ആയി……

ചിറകു കെട്ടി പറക്കുന്നതു പോലെ ആയിരുന്നു ഫാസിലിന്റെ മനസ് … ബൈക്കിനു വേഗം പോരെന്നു അവനു തോന്നി പോയി…. ടാ നീ ഒന്ന് വേഗത്തിൽ പോകാൻ നോക്കു….. ഫാസിൽ മനുവിനോട് പറഞ്ഞു…..

ഞാൻ പ്ലെയിൻ അല്ല ഓടിക്കുന്നത് സാധാരണ ഒരു ബൈക്ക് ആണ്……….

എന്തുകൊണ്ടോ ഫിദക്ക് ക്‌ളാസിൽ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല.. അവളുടെ മനസ് ആകെ കലങ്ങിമറിഞ്ഞിരിക്കുന്നു… എന്തിനോ മനസ് വല്ലാതെ വിങ്ങുന്നു,… അവൾക്കു ഫാസിലിനെ ഒന്ന് കാണാൻ വല്ലാത്ത കൊതിതോന്നി……

എന്താ മെർലിൻ ഇന്ന് ഫാസിലിനെ കാണാത്തതു… എനിക്കെന്തോ വല്ലാത്ത ഒരു ഭയം തോന്നുന്നു……

എവിടെയെങ്കിലും പോയിക്കാണും.. ഇത്രയും നാൾ അവൻ നിന്റെ പിന്നാലെ നടന്നു.. ഇന്നിപ്പോൾ നീ അവനെ കാണാൻ കാത്തു ഇരിക്കുന്നു….. എന്തൊരു വിരോധാഭാസം ആണെന്ന് നോക്കിക്കെ..,…..

ടി അടുത്തത് ഷേർലി മിസ്സിന്റെ ക്ലാസ് ആണ്.. നീ വരുന്നുണ്ടോ……

നമുക്ക് ഈ അവർ കയറണമോ മെർലിൻ…

ഇവിടെ ഇങ്ങനെ നിന്നിട്ടു എന്തെങ്കിലും പ്രയോജനം ഉണ്ടോ.. ഇല്ലല്ലോ അപ്പോൾ പിന്നെ ക്‌ളാസിൽ കയറണം…

അതാണ് നല്ലത്… ക്ലാസ് കഴിയുമ്പോൾ ഇവിടെ ഫാസിൽ കാത്തു നിൽക്കുന്നുണ്ടായിരിക്കും… അതാണ് ഫിദ അതിന്റെ ബ്യൂട്ടി…..

ലോങ്ങ്‌ ബെൽ അടിക്കുന്നത് കേട്ടാണ് എല്ലാപേരും ക്ലാസ്സിൽ നിന്നും ഇറങ്ങിയത്….. ഇതെന്താ ഇപ്പോൾ ലോങ്ങ്‌ ബെൽ അടിക്കുന്നത്…

കുറച്ചു കുട്ടികൾ പ്രിൻസിയുടെ മുറിയിൽ നിന്നും ഇറങ്ങി വന്നു… അപ്പോളേക്കും മൈക്കിൽ നിന്നും അനൗൺസ്മെന്റ് വന്നു…

പി ജി സ്റ്റുഡന്റസ് ആയ ഫാസിലും മനുവും സഞ്ചരിച്ച ബൈക്ക് ഒരു ലോറിൽ ഇടിച്ചു….

രണ്ടുപേർക്കും ഗുരുതര പരിക്കുമായി ഹോസ്പിറ്റലിൽ ആണ്… മനു സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു ഫാസിലിന്റെ നില ഗുരുതരം ആണ്……..

കേട്ടത് വിശ്വസിക്കാൻ ആകാതെ ഫിദ അവിടെ തന്നെ നിന്നു.. അവളുടെ ചെവികൾ കൊട്ടി അടക്കുന്നപോലെ തോന്നി….. വിടരും മുൻപേ കൊഴിഞ്ഞു പോയാ തന്റെ പ്രണയം…

അപ്പോഴേക്കും അടുത്ത മെസ്സേജ് കിട്ടി ഫാസിലും മനുവിന്റെ ഒപ്പം യാത്രയായി

ഒരു ശിലപോലെ നിൽക്കുന്നവളെ മെർലിൻ നോക്കി…….

എനിക്ക്… എവിടെ എങ്കിലും ഇരിക്കണം മെർലിൻ.. ശരീരം വല്ലാതെ തളർന്നു പോകുന്നു…… ഞാൻ വീണുപോകും…..

മെർലിൻ അവളെ പതിയെ അടുത്ത ബെഞ്ചിൽപിടിച്ചു ഇരുത്തി… മെർലിന്റെ വയറിൽ മുഖം അമർത്തി അവൾ ഉറക്കെ കരഞ്ഞു……

പോസ്റ്റ്മോർട്ടം ഒക്കെ കഴിഞ്ഞു അടുത്ത ദിവസം ബോഡി കോളേജിൽ ഓഡിറ്റോറിയത്തിൽ പൊതു ദർശനത്തിന് വച്ചു….

ഫിദ കുറച്ചു വയലറ്റ് പൂക്കളുമായി അവളുടെ പ്രിയപെട്ടവന്റെ അടുത്ത് വന്നു….

അന്ന് ആദ്യമായി കുസൃതി ഇല്ലാത്ത അവന്റെ നോട്ടം ഇല്ലാത്ത അടഞ്ഞു കിടക്കുന്ന അവന്റെ കണ്ണുകൾ…… അവൾ ആ കണ്ണുകളിൽ പതിയെ തലോടി… നെറ്റിയിൽ ചുണ്ടുകൾ ചേർത്തു…. തന്റെ പ്രിയനു നൽകുന്ന അവസാന ചുംബനം………..

ഖബറിൽ നിന്നും ഫിദ എഴുനേറ്റു പോകുമ്പോൾ അവളെ തലോടി ഒരു കുളിർ കാറ്റു കടന്നുപോയി… ആ കാറ്റിനു പോലും പ്രണയത്തിന്റെ മണമായിരുന്നു….

ഞാൻ മോളെ കാത്താണ് ഇവിടെ നിന്നത്..ഫാസിലിന്റെ വാപ്പ അവളുടെ അടുത്തേക്ക് വന്നു…ഇങ്ങനെ വരുന്ന കല്യാണം മുഴുവൻ വേണ്ടെന്നു വച്ചാൽ പിന്നെ എന്ത് ചെയ്യും…

അനിയന്റെ കല്യാണം ഒക്കെ കഴിഞ്ഞു നിനക്കിപ്പോ സ്വന്തം കാലിൽ നിൽക്കാൻ ഉള്ള വരുമാനം ആയി..

അപ്പോൾ പിന്നെ നിനക്ക് ഒരു ജീവിതം വേണ്ടേ….. എനിക്ക് പറയാൻ ഉള്ള അധികാരം ഉണ്ടോ എന്നറിയില്ല….

വാപ്പച്ചിക്ക് മാത്രെ അധികാരം ഉള്ളു…. ഫാസിലിന്റെ പെണ്ണാണു ഞാൻ വാപ്പ… എന്റെ മനസ്സിൽ അവൻ ഇന്നും ജീവിക്കുന്നുണ്ട്…. ആ സന്തോഷം മാത്രം മതി എനിക്ക് ഇനിയുള്ള കാലം മുഴുവൻ… ഓർക്കാൻ………

ആ ഓർമ്മകളിൽ ജീവിക്കുന്നതും ഒരു സുഖം ആണ് വാപ്പ….. എനിക്കതുമതി……. അത്‌ മാത്രം…മതി… ഒരിക്കലും ഒരുമിക്കാത്ത നഷ്ട പ്രണയത്തിന്റെ ഓർമ്മ…….

Leave a Reply

Your email address will not be published. Required fields are marked *