ഒരുപാട് ശാപവാക്കുകൾ ചൊരിഞ്ഞു ഇതുവരെ വളർത്തിയതിന്റെ കണക്കുകൾവേറെ, ഒരുമിച്ചു ജീവിക്കാൻ..

ഞങ്ങൾക്കും ജീവിക്കണം
(രചന: മഴമുകിൽ)

എന്റെ മോളെ ഞാൻ ഇങ്ങനെ ജീവിക്കാൻ അല്ല വളർത്തിയത്…….. എന്റെ കഷ്ടപ്പാടിന്റെയും വിയർപ്പിന്റെയും വിലയാണ്… ഇപ്പോൾ ഈ നിൽക്കുന്നവൾ… കൈ വളരുന്നോ കാൽ വളരുന്നോ എന്നുനോക്കി വളർത്തിയ എന്റെ പോന്നു മോൾ…

മൂത്തത് ആൺകുട്ടി ആയപ്പോൾ രണ്ടാമത് കാത്തിരുന്നു മോൾക്ക് വേണ്ടി.. അതും ആൺകുട്ടി ആയപ്പോൾ പിന്നെ പ്രാർഥനയും വഴിപാടും ആയി ഒരു പെൺകുഞ്ഞിന് വേണ്ടി… അങ്ങനെ ആറ്റുനോറ്റിട്ടു ഉണ്ടായതാണ് എന്റെ പൊന്നു മോൾ..ആ .. കുഞ്ഞാണ് ഇപ്പോൾ ഇങ്ങനെ ഒരു തീരുമാനം എടുത്തിരിക്കുന്നത് ഞാൻ എങ്ങനെ സഹിക്കും……

സ്റ്റേഷനിലെ സൈഡ് റൂമിനുള്ളിൽ നിന്ന് വേണുഗോപാലൻ പൊട്ടിക്കരഞ്ഞു….

എനിക്ക് എന്റെ മോളെ കൂടെ വിട്ടു തരണം..അവൾ ഇല്ലാതെ ഞങ്ങൾക്കാർക്കും പറ്റില്ല….. ഇപ്പോൾ എടുത്ത ഈ തീരുമാനത്തിൽ പിന്നീട് അവൾക്ക് ദുഃഖം തോന്നും അറിവില്ലാത്ത പ്രായത്തിൽ എടുത്തുചാട്ടം ആയി കണ്ട് സാറേ ഞങ്ങടെ മോളെ എന്റെ ഒപ്പംവിടണം….

നിങ്ങൾ പറഞ്ഞത് ഒരു അച്ഛന്റെ വേദനയാണ് എനിക്ക് നല്ലവണ്ണം മനസ്സിലാവും പക്ഷേ ഈ ഒരു കാര്യത്തിൽ ഞങ്ങൾ നിസ്സഹായരാണ്….. പ്രായ പൂർത്തിയായ ഒരു പെൺകുട്ടിയാണ് നിങ്ങളുടെ മകൾ അവൾക്ക് സ്വന്തമായി തീരുമാനമെടുക്കാനുള്ള കഴിവ് ആയി…..

രണ്ടുപേരും മേജർ ആയി കഴിയുമ്പോൾ ഞങ്ങൾക്ക് ഇതിൽ ഒന്നും ചെയ്യാൻ കഴിയില്ല… നിയമം അനുശാസിക്കുന്ന നടപടികളുമായി മുന്നോട്ടു പോകാൻ മാത്രമേ ഞങ്ങൾക്ക് കഴിയൂ…… മകളെ ഒന്ന് നോക്കി സ്റ്റേഷനിൽനിന്നും തലകുമ്പിട്ട് നടക്കുന്ന ആ മനുഷ്യനെ കണ്ടപ്പോൾ എസ്ഐക്ക് അതിയായ വേദന തോന്നി…….

അയാള് പെൺകുട്ടിക്കു നേരെ തിരിഞ്ഞു…. തീരുമാനങ്ങൾ എടുക്കുന്നതിനുള്ള പ്രായവും പക്വതയും ഒക്കെ ആയി കഴിയുമ്പോൾ അതുവരെ വളർത്തി വലുതാക്കിയ അച്ഛനെയും അമ്മയെയും നിങ്ങൾ പലരും മറന്നു പോകുന്നു……. പഴയ തലമുറയാണ് അവർക്ക് മനസ്സിലാക്കി പ്രവർത്തിക്കാനുള്ള ഒരു അവസരം പോലും നിങ്ങൾ ആരും കൊടുക്കുന്നില്ല…….

വേണുഗോപാലിനും ആൺമക്കളും കൂടി ഏകദേശം വൈകുന്നേരത്തോടു കൂടി വീട്ടിലെത്തി….. മകളെ കാണാത്തതിന്റെ വേദനയിൽ കട്ടിലിൽ ചുരുണ്ടുകൂടി കിടക്കുന്ന സുധയുടെ അടുത്തേക്ക് വന്നു….നീയിങ്ങനെ കരഞ്ഞും വിളിച്ചും കിടന്നിട്ട് കാര്യമൊന്നുമില്ല സുധേ നിന്റെ മകൾ ഇനി ഒരിക്കലും തിരിച്ചു വരില്ല….

അവൾ അവളുടെ ജീവിതം മറ്റൊരു പെണ്കുട്ടിയോടൊപ്പം ജീവിച്ച് തീർക്കാനാണ് തിരഞ്ഞെടുത്തിരിക്കുന്നത്…. വളർത്തി വലുതാക്കനെ നമുക്ക് കഴിയുകയുള്ളൂ തീരുമാനങ്ങളൊക്കെ അവരാണ് എടുക്കുന്നത്…… നിറഞ്ഞു വന്ന കണ്ണുകൾ അമർത്തി തുടച്ചു കൊണ്ട് അയാൾ.. അകത്തേക്ക് പോയി……

ഞങ്ങൾ ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചവരാണ് അതുകൊണ്ടാണ് വീടുവിട്ടിറങ്ങിയത് തന്നെ…. രേണുകയുടെ കൈകൾ ചേർത്തുപിടിച്ച് രശ്മി പറഞ്ഞു….

പോലീസ് സ്റ്റേഷനിലെ പടികളിറങ്ങി അവർ നേരത്തെ പെയിങ് ഗസ്റ്റ് ആയി താമസിച്ചിരുന്ന വീട്ടിലേക്ക് പോയി……..

രണ്ടുപേർക്കും വീട്ടുകാരെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നിയിരുന്നു എങ്കിൽ പോലും അവരുടെ മുന്നോട്ടുള്ള ജീവിതത്തെ കുറിച്ച് ഓർത്ത് അതെല്ലാം ഉള്ളിലൊതുക്കി….

പ്ലസ് വണ്ണിൽ വച്ചാണ് രേണുവും രശ്മിയും തമ്മിൽ പരിചയപ്പെടുന്നത്…

ഈ രണ്ടുവർഷകാലത്തെ പരിചയം ആണ് അവരെക്കുറിച്ച് തിരിച്ചറിയാൻ തന്നെ കഴിഞ്ഞത്………..പരസ്പരം രണ്ടുപേർക്കും തമ്മിൽ പിരിയാൻ കഴിയാത്ത അത്രയും ആത്മബന്ധം ഉരുത്തിരിഞ്ഞിരുന്നു……

തങ്ങൾ ചെയ്യുന്നത് ശെരിയാണോ തെറ്റാണോ എന്ന് പലവട്ടം ആലോചിച്ചു.. അപ്പോൾ അതിന്റെ ഉത്തരം ശെരിയെന്നു തന്നെ ആയിരുന്നു……

തങ്ങളുടെ കമ്മ്യൂണിറ്റിയിൽ നിന്നുള്ള സഹായം കൂടി ആയപ്പോൾ കുറച്ചു കൂടി ധൈര്യം ആയി…. വീട്ടുകാരെ പലതവണ കാര്യങ്ങൾ ബോധ്യപെടുത്തൻ നോക്കിയെ ങ്കിലും അവരത് മനസിലാക്കാൻ ശ്രമിക്കാതെ…. എന്തോ കേൾക്കാൻ പാടില്ലാത്തത് കേട്ടഭാവവും……..

വളർത്തിയതിന്റെയും പഠിപ്പിച്ചതിന്റെയും കണക്കുകൾക്കുമുന്നിൽ രണ്ടുപേരും പിടിച്ചു നിന്നു…. ഒടുവിൽ വീട്ടിൽ പൂട്ടിയിടുന്ന പരിപാടികൾ വരെയായി

രേണുവിനെ വീട്ടുകാർ അവളുടെ അമ്മാവന്റെ വീട്ടിലേക്കു നാടുകടത്തി…രണ്ടുപേർക്കും കോൺടാക്ട് ചെയ്യാൻ കഴിയാതെ ഇരുവരും വല്ലാതെ വേദനിച്ചിരുന്നു…..

ഒടുവിൽ രശ്മി വീട്ടുകാരുടെ കണ്ണുവെട്ടിച്ചു നേരെ പുറത്തു ചാടി… എങ്ങനെ എങ്കിലും രേണുവിന്റെ അടുത്ത് എത്തുക എന്നത് മാത്രമായിരുന്നു ചിന്ത…. ഒടുവിൽ ഒരു കൂട്ടുകാരിയെ വിളിച്ചു കുറച്ചു പൈസ സംഘടിപ്പിച്ചു അവൾക്കടുത്തേക്ക് തിരിച്ചു…. എങ്ങനെ എങ്കിലും അവളോടും ഇറങ്ങി വരാൻ അറിയിച്ചു………

ഒടുവിൽ വീട്ടുകാരുടെ പരാതിയിൽ…. റെയിൽവേ സ്റ്റേഷനിൽ വച്ചു ഇരുവരെയും പോലീസ് പിടിച്ചു.. അങ്ങനെയാണ് ഇരു വീട്ടുകാരുടെയും മുമ്പിൽ വച്ചു തങ്ങൾക്കു ഒന്നിച്ചു ജീവിക്കുവാൻ ആണ് ഇഷ്ടം എന്ന് പറഞ്ഞത്…..

ഒരുപാട് ശാപവാക്കുകൾ ചൊരിഞ്ഞു ഇതുവരെ വളർത്തിയതിന്റെ കണക്കുകൾവേറെ…. ഒരുമിച്ചു ജീവിക്കാൻ അനുവദിക്കില്ല എന്ന ഭീഷണിയും…. പക്ഷെ അതൊന്നും തങ്ങളുടെ ബന്ധം വേർപെടുത്താൻ ശക്തമായ ഒന്നായിരുന്നില്ല………. രേണുവിന്റെ കൈ രശ്മിയുടെ കയ്യിചേർത്ത് പിടിച്ചു…. ഒരിക്കലും പിരിയില്ല എന്നപോലെ……

നിങ്ങൾ ഒരിക്കലെങ്കിലും ഞങ്ങളുടെ മാനസികാവസ്ഥ തിരിച്ചറിയാൻ ശ്രമിക്കു എന്ന് ഉറക്കെ കരഞ്ഞു പറഞ്ഞു…. പക്ഷെ അതൊന്നുo ആരും കേട്ടില്ല……

അങ്ങനെ ആണ് ഇപ്പോൾ പോലീസ് സ്റ്റേഷനിൽ നിന്നും ഒന്നിച്ചു ഒരു തീരുമാനം ആയതു…….

പെയിങ് ഗസ്റ്റ് ആയി താമസിക്കുന്ന വീട്ടിലെ അമ്മച്ചിയോടു ഒന്നും പറഞ്ഞില്ല.. പോകുന്നിടത്തോളം പോകട്ടെ എന്നുകരുതി…. രണ്ടുപേർക്കും ചെറിയ ജോലി ഉള്ളത് കാരണം…. ജീവിതം അത്ര ബുദ്ധിമുട്ടാവില്ല… എങ്കിലും ഓർക്കുമ്പോൾ വല്ലാത്ത വേദന……

ഒന്നും സംഭവിക്കാത്തതുപോലെ വീട്ടിൽ ചെന്നു കയറി.. അവിടുത്തെ അമ്മയോട് കള്ളമാണ് പറയുന്നതെന്നറിഞ്ഞും അതുതന്നെ ആവർത്തിച്ചു….

ഒന്ന് ഓർത്തപ്പോൾ വേദന തോന്നി..വീട്ടുകാർ അവർക്കിപ്പോൾ തങ്ങൾ ഒരു നാണക്കേട് ആണെന്ന്.. ഇങ്ങനെ ജീവിക്കുന്നതിലും നല്ലത് മരിക്കുന്നതാണെന്നു… അതുകേട്ടപ്പോൾ മരിക്കാൻ തോന്നിയതാണ്… പക്ഷെ പരസ്പരം താങ്ങും തണലും ആകേണ്ടവർ ആണെന്നുള്ള തോന്നൽ ശക്തിപ്രാപിച്ചിരുന്നു……

തളിപ്പറഞ്ഞവൾക്ക് മുന്നിൽ നന്നയി ജീവിച്ചു കാണിക്കണമെന്നു അപ്പോഴേക്കും തീരുമാനിച്ചുറപ്പുച്ചിരുന്നു………. പിന്നീട് അങ്ങോട്ട്‌ അത്‌ പ്രവർത്തികം ആകുവാൻ ഉള്ള ഓട്ടത്തിൽ ആയിരുന്നു……. കുറച്ചു കൂടി ശമ്പളം കിട്ടുന്ന ജോലികൾക്കുള്ള ശ്രമങ്ങളായി…. പി എസ് സി യുടെ കോച്ചിംഗ് ക്‌ളാസുകളിൽ ജോയിൻ ചെയ്തു…….

ഏറെ നാളത്തെ കഷ്ടപ്പാടുകൾ അതിനിടയിൽ പലപ്പോഴും ഇരു വീട്ടുകാരും രണ്ടുപേരെയും തമ്മിൽ പിരിക്കുവാൻ വേണ്ടാ ശ്രമങ്ങൾ നടത്തിയെങ്കിലും അതെല്ലാം പരാജയപെട്ടു…..

ഒടുവിൽ ദൃഢനിശ്ചയത്തോടെയുള്ള പ്രവർത്തി ഫലം കണ്ടു….. രണ്ടുപേർക്കും ഗവണ്മെന്റ് ജോലികിട്ടി…….

മൂന്ന് വർഷങ്ങൾ കടന്നുപോയി.. അവരുടെ ജീവിതത്തിലെ വസന്തവും വേനലുമൊക്കെവന്നുപോയി……. ഇന്നവർക്ക് സന്തോഷം ആണ്.. അവരുടെ തീരുമാനം ശെരിയായിരുന്നു എന്ന് ജീവിതം കൊണ്ടവർ തെളിയിച്ചു………

അച്ഛാനമ്മ മാരെ കുറിച്ച് ഓർക്കുമ്പോൾ രണ്ടുപേർക്കും സങ്കടം ഉണ്ട്… പക്ഷെ തങ്ങളെ മനസിലാക്കാൻ അവർക്കു കഴിയുന്നില്ലല്ലോ എന്ന്… ചിന്തിച്ചു സ്വയം സമാധാനിക്കും.. എന്നെങ്കിലും ഒരിക്കൽ അവർ തങ്ങളെ അംഗീകരിക്കും എന്നാ ചിന്തയിൽ മുന്നോട്ടു പോകുന്നു……….

ഇരുപത്തി അഞ്ചു വർഷത്തെ ജീവിതത്തിൽ ഇന്ന് സമൂഹത്തിൽ അവരുടെ പോലെ സമാന അവസ്ഥയിൽ ജീവിക്കുന്നവർക്ക് വേണ്ടി പ്രവർത്തിക്കാൻ ഒരുപാട് സംഘടനകൾക്ക് രൂപം നൽകി.. അതിന്റെയൊക്കെ തലപ്പത്തു പ്രവർത്തിക്കാനും കഴിഞ്ഞു………………. പിന്നിലേക്ക് നോക്കുമ്പോൾ ഒരിക്കൽ പോലും തങ്ങൾ ചെയ്തത് തെറ്റാണു എന്നു ഇരുവർക്കും തോന്നിയിട്ടില്ല…………

മാനസിക വൈകല്യം എന്ന് പറഞ്ഞു പിൻതള്ളിയവർക്ക് മുന്നിൽ…….. ഇനിയും മാറാത്തത് ചില മനുഷ്യരുടെ മനസിലെ വൈകല്യങ്ങൾ ആണ് എന്ന് ഉറക്കെ വിളിച്ചു പറയത്തക്കാവിധം വളർന്നിരുന്നു……..

പ്രായമായ അച്ഛനെയും അമ്മയെയും നോക്കാൻ കഴിയാതെ രേണുവിനെ തേടി ഏട്ടന്മാർ എത്തിയപ്പോൾ അവൾ സന്തോഷത്തോടെ അച്ഛനമ്മ മാരെ ഏറ്റെടുത്തു….. പൊന്നുപോലെ നോക്കും എന്നാ ഉറപ്പുഉള്ളതുകൊണ്ട്…….

ഇത്രയും നാൾ അകറ്റിമാറ്റിനിർത്തിയതിന്റെ മുഴുവൻ സ്നേഹവും ഇപ്പോൾ ആ മക്കൾക്ക്‌ രണ്ടുപേർക്കും കൊടുക്കാൻ അച്ഛനും അമ്മയും മത്സരിക്കുകയാണ്…. തെറ്റുപറ്റിയെന്നു ഉറച്ച ബോദ്യം ഉള്ളതുകൊണ്ട്……….

കണ്ണുകൾ പൊട്ടിഒഴുകുമ്പോൾ മക്കൾ രണ്ടുപേരും ഇടം വലമിരുന്നു… അവരെ ആശ്വസിപ്പിച്ചു…….. ഇനി ഒരിക്കലും ഞങ്ങളെ കൈവിടാതെ ഇതുപോലെ ചേർത്തു പിടിച്ചാൽ മാത്രം മതിയെന്നുള്ള അർദ്ധത്തിൽ.. ഞങ്ങളെ മനസിലാക്കിയാൽ മതിയെന്ന് പറയാതെ പറഞ്ഞു……..

Leave a Reply

Your email address will not be published.