വിവാഹം കഴിഞ്ഞ് ഒരു വർഷമായപ്പോഴേക്കും ഒരു കുഞ്ഞുമായി, ആ കുഞ്ഞിനോട് പോലും അച്ഛൻ എന്ന നിലയിൽ..

(രചന: മഴമുകിൽ)

ചേച്ചി ഒരു നൂറു രൂപ ഉണ്ടെങ്കിൽ തരുമോ.

പരിചിതമായ ശബ്ദം കേട്ടാണ് സുലോചന പുറത്തേക്ക് വന്നത്. മുറ്റത്ത് നോക്കുമ്പോൾ താര.

ചേച്ചി ഒരു നൂറു രൂപ ഉണ്ടെങ്കിൽ തരുമോ. നിറoമങ്ങിയ സാരിയുടുത്ത് അതിന്റെ തുമ്പ് രണ്ടും ചുരുട്ടിപ്പിടിച്ചുകൊണ്ട് മുമ്പിൽ നിൽക്കുന്ന താരയെ കണ്ടപ്പോഴേക്കും അവർക്ക് വല്ലാത്ത വിഷമം തോന്നി.

നീ എന്താടി അവിടെ തന്നെ നിൽക്കുന്നത് അകത്തേക്ക് കയറി വാ.

വേണ്ട ചേച്ചി അപ്പാടി അഴുക്കാണ്.

നീ അകത്തേക്ക് കയറി വാ പെണ്ണേ. സുലോചന അവളെ സ്നേഹത്തോടെ കൂടി അകത്തേക്ക് വിളിച്ചുകൊണ്ടുപോയി. രാജന്റെ മുറി കടന്ന് പോകുമ്പോൾ അയാളുടെ നോട്ടം സുലോചനയേ തേടി എത്തിയിരുന്നു.

അവളളെ ഡൈനിങ് ടേബിളിൽ കൊണ്ടിരുത്തി സുലോചന രാജന്റെ അടുത്തേക്ക് വന്നു.

രാജേട്ടാ ഒരു 200 രൂപ ഉണ്ടെങ്കിൽ തന്നെ താരക്ക് കൊടുക്കാനാണ് എന്തോ അത്യാവശ്യം ഉണ്ട് അവൾക്കു.

സുലോചനയെ ഒന്ന് ഇരുത്തി നോക്കിയിട്ട് രാജൻ പേഴ്സിൽ നിന്ന് 200 രൂപ നോട്ട് എടുത്ത് സുലോചനയുടെ കയ്യിൽ കൊടുത്തു.

ഇനിയും സമയം വൈകിയിട്ടില്ലെന്ന് അവളോട് പറഞ്ഞു മനസിലാക്കി കൊടുക്ക് ഒരു ജീവിതകാലം മുഴുവനും മുന്നിൽ തന്നെയുണ്ട്. ആ കൊച്ചിനെയും കൊണ്ട് ഇങ്ങനെ കിടന്നു നരകിക്കുന്നത് കാണുമ്പോൾ വിഷമം തോന്നുവാ.

ആരെന്തു പറഞ്ഞാലും അവളുടെ തീരുമാനത്തിന് ഒന്നും ഒരു മാറ്റവും ഉണ്ടാവില്ല. രാജേട്ടൻ എന്തായാലും പോകാൻ നോക്ക് ഞാൻ അവളുടെ അടുത്തേക്ക് ചെല്ലട്ടെ. രൂപ വാങ്ങി കയ്യിൽ മുറുക്കിപ്പിടിച്ചുകൊണ്ട് സുലോചന താരയുടെ അടുത്തേക്ക്പോയി.

നീ വല്ലതും കഴിച്ചതാണോ പെണ്ണേ.

വേണ്ട സുലോചന ചേച്ചി എനിക്ക് പോണം. മോൻ കുട്ടനെ ചെറിയ ഒരു പനി അവനെ ഒന്ന് ഹോസ്പിറ്റലിൽ കൊണ്ടുപോയി കാണിക്കണം. വന്നിട്ട് വേണം എന്തെങ്കിലും വച്ച് ഉണ്ടാക്കാൻ.

കുഞ്ഞിന് നീ രാവിലെ എന്തെങ്കിലും കൊടുത്തോ.

ഇല്ല ചേച്ചി ഇനി ചെന്നിട്ട് വേണമെന്തെങ്കിലും വച്ചുണ്ടാക്കാൻ ഞാൻ പോട്ടെ.

നീ അവിടെ ഇരിക്ക് ആദ്യം എന്തെങ്കിലും ഒന്ന് കഴിച്ചിട്ട് കുഞ്ഞിന് വേണ്ടത് പാത്രത്തിൽ അടച്ചു തരാം.നീ ഇനി ചെന്ന് കുഞ്ഞിന് എന്തുണ്ടാക്കി കൊടുക്കാനാണ്. ഇവിടുന്ന് ചെന്ന് അവനും എന്തെങ്കിലും കഴിക്കാൻ കൊടുത്തു ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ നോക്ക്.

സുലോചന നിർബന്ധിച്ചു അവളെ കൊണ്ട് രണ്ട് അപ്പം കഴിപ്പിച്ചു. ഒരു മൂന്നുനാല് ഒപ്പം എടുത്ത് പാത്രത്തിനുള്ളിലാക്കി ഒരു പാത്രത്തിൽ കറിയുമെടുത്ത് കവറിലാക്കി വെച്ചു.

ഞാനും കൂടി വരണമൊ..നീ തനിയെ പോകുമോ.

ഞാൻ കുഞ്ഞിനെ ഇറക്കിയിരുത്തിയിട്ടാണ് ചേച്ചി വന്നത്.ഞാൻ തനിയെ പൊക്കോളാം.

എന്നാൽ നീ ചെല്ല് ഞാൻ വൈകുന്നേരം അങ്ങോട്ടേക്ക് വരാം.

സുലോചന കൊടുത്ത് പാത്രവുമായി പോകുന്നവളെ കണ്ടപ്പോൾ അവൾക്ക് വല്ലാത്ത വേദന തോന്നി. എങ്ങനെ നടന്നിരുന്ന പെണ്ണാണ്. പഠിച്ചുകൊണ്ടിരിക്കുമ്പോൾ ഒരുത്തനോടുള്ള പ്രേമം മുറ്റി വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി.

മാരേജ് കഴിഞ്ഞ് കുറച്ചുനാൾ വളരെ സ്നേഹത്തിലൊക്കെ ആയിരുന്നു കാര്യങ്ങൾ കഴിഞ്ഞുപോയത് പിന്നീടാണ് അറിഞ്ഞത് അയാൾക്ക് മറ്റൊരു പെണ്ണുമായി ബന്ധമുണ്ടെന്ന്.

ഒടുവിൽ അവന്റെ ആവശ്യമൊക്കെ കഴിഞ്ഞപ്പോൾ നിരന്തരം അടിയും ഉപദ്രവവും ഒക്കെയായി. കുടിച്ചു കൊണ്ടുവന്ന് ചെയ്യുന്നതൊന്നും തന്നെ അയാൾക്ക് പിറ്റേന്ന് ബോധമില്ല.

ഒരിക്കൽ രണ്ടുപേരും തമ്മിൽ വഴക്കായപ്പോൾ കയ്യിൽ കിട്ടിയതെന്തോ എടുത്ത് അവൻ അടിച്ചു. അടിയുടെ ആഘാതത്തിൽ അവൾ കട്ടിളപ്പടിയിൽ ഇടിച്ചാണ് വീണത്. നെറ്റി പൊട്ടി ചോരയൊഴിച്ച് അവിടെ തന്നെ കിടന്നു.

പിറ്റേന്ന് നേരം വെളുത്ത് അവൻ എഴുന്നേറ്റു നോക്കുമ്പോൾ ഉണ്ട് ചോരയിൽ കുളിച്ചു കിടക്കുകയാണ് താര. ഉടനെ വലിച്ചുവാരിയെടുത്ത ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയപ്പോഴേക്കും തലയിൽ നാലോ അഞ്ചോ സ്റ്റിച്ച് ഇട്ടു.

അതിനുശേഷം പിന്നെ കുറച്ചുനാൾ പിണങ്ങി വീട്ടിൽ വന്നു നിന്നു. പ്രായമായ ഒരു അമ്മയും അനിയനും മാത്രമേ അവൾക്കുള്ളൂ. അനിയൻ ആണെങ്കിൽ ചെറിയ ക്ലാസിൽ പഠിക്കുകയാണ്. ഒടുവിൽ പിന്നെയും അവൻ വന്ന് ഒത്തുതീർപ്പൊക്കെയായി തിരികെ വീട്ടിലേക്ക് പോയി.

വിവാഹം കഴിഞ്ഞ് ഒരു വർഷമായപ്പോഴേക്കും ഒരു കുഞ്ഞുമായി. ആ കുഞ്ഞിനോട് പോലും അച്ഛൻ എന്ന നിലയിൽ സ്നേഹത്തോടെ ഇടപഴകാൻ അയാൾക്ക് അറിയില്ലായിരുന്നു.

ഒരിക്കൽ കൂട്ടുകൂടി കുടിച്ചു കൊണ്ടിരുന്നിടത്തു നിന്നും കൂട്ടുകാരെയും വിളിച്ചു വീട്ടിലേക്ക് എത്തി. കുടിച്ചു ബോധമില്ലാതെ കിടക്കുന്നവന്റെ മുമ്പിൽ വെച്ച് കൂടെ വന്നവർ അവളെ ഉപദ്രവിക്കാൻ ശ്രമിച്ചു.

അന്ന് കുഞ്ഞിനെയും എടുത്തുകൊണ്ട് അമ്മയുടെ അടുത്തേക്ക് വന്നതാണ് താര. എന്നും വിഷമങ്ങളും വേദനയും ഒക്കെ തന്നെയായിരുന്നു പിന്നെവിടുന്നിങ്ങോട്ട്..

ഒടുവിൽ കുഞ്ഞിനെ അംഗൻവാടിയിൽ ആക്കി തൊഴിലുറപ്പ് പണിക്ക് വരെ പോയി തുടങ്ങി. അമ്മയുടെ ശാപവാക്കുകൾ കേട്ടിട്ട് ആണെങ്കിലും.

വളരെ കഷ്ടപ്പെട്ടാണ് അമ്മ തന്നെ പഠിപ്പിക്കാൻ അയച്ചത്. പക്ഷേ എന്നിട്ടും തനിക്ക് പഠിച്ച ഒരു ജോലി സമ്പാദിക്കാൻ കഴിഞ്ഞില്ല. പഠിത്തം പകുതിയിൽ ഉപേക്ഷിച്ചിട്ടാണ് അയാളോടൊപ്പം ഇറങ്ങിപ്പോയത്.

താൻ കാരണം ഉണ്ടായ നാണക്കേട് ഒരിക്കലും മാറില്ല എന്ന് അവൾക്കറിയാം. ഇതിനിടയിൽ ഒരുപാട് തവണ അയാൽ മധ്യസ്ഥ ചർച്ചയുമായി വന്നിരുന്നു. അന്നൊക്കെ തനിക്ക് പറയാൻ ഒന്നേ ഉണ്ടായിരുന്നുള്ളൂ ഇനി അയാളോട് ഒരു ജീവിതം തനിക്ക് വേണ്ട.

തൊഴിലുറപ്പിന്റെ പണി ചെയ്യുന്നിടത്ത് വന്നു പലതവണ അപമാനിക്കാൻ ശ്രമിച്ചിട്ടുണ്ട്.

താരയുടെ വീടിനടുത്ത് താമസിക്കുന്നവരാണ് സുലോചനയും അവളുടെ ഭർത്താവ് രാജനും. അവർക്ക് മക്കളില്ല. താരയെ സ്വന്തം അനിയത്തിയെ പോലെയാണ് രാജനും സുലോചനയും കാണുന്നത്.

രാജന് ഒരു അനിയൻ ഉണ്ടായിരുന്നു നകുലൻ ഇടയ്ക്കിടയ്ക്ക് അവൻ നകുലന്റെ അടുത്ത് വന്ന് നിൽക്കുo. നകുലനൊരുതവണ രാജനോട് പറഞ്ഞിരുന്നു താരേ വിവാഹം കഴിക്കാൻ താല്പര്യം ആണെന്ന്. പക്ഷേ അത് പറയുന്നതിനു മുമ്പേ തന്നെ അവൾ ഇറങ്ങിപ്പോയി.

ഇപ്പോഴും ഇടയ്ക്കിടയ്ക്ക് രാജനെ കാണാൻ വരുമ്പോൾ അവളുടെ അവസ്ഥയെക്കുറിച്ച് ഒക്കെ അറിയുമ്പോൾ നകുലിന് വല്ലാത്ത വിഷമം ഉണ്ട്.

അങ്ങനെ സംഭാഷണങ്ങൾക്കിടയിലാണ് ഒരിക്കൽ പറഞ്ഞത് കുഞ്ഞുള്ളതൊന്നും കുഴപ്പമില്ല അവളെ തന്റെ ജീവിതത്തിലേക്ക് ചേർക്കാൻ ഇപ്പോഴും ഇഷ്ടമാണെന്ന്.

പക്ഷേ എത്ര പറഞ്ഞിട്ടും താരക്ക്‌ അതിന് സമ്മതമല്ല ഒരാൾ ചവച്ചു തുപ്പിയ അവശിഷ്ടമാണ് താനെന്നും ഇനി മറ്റൊരാളുടെ ജീവിതം കൂടി താൻ കാരണം നശിക്കില്ലെന്ന്.

സുലോചനയും രാജനും അമ്മയും ഒന്നും പറഞ്ഞിട്ടും താരാ അത് കേൾക്കാൻ തയ്യാറല്ല. ഇനി ഒരു ജീവിതം തനിക്ക് വേണ്ട എന്നുള്ള അഭിപ്രായത്തിൽ അവൾ ഉറച്ചുനിൽക്കുകയാണ്. എങ്ങനെയെങ്കിലും കുഞ്ഞിനെ വളർത്തി ഈ ജീവിതം അങ്ങ് അവസാനിപ്പിക്കണം.

ഇടയ്ക്ക് വെച്ച് അമ്മയ്ക്ക് ഒട്ടും വയ്യാതെ കിടപ്പിലായി. അമ്മയുടെ ചികിത്സയും അനിയന്റെ പഠിത്തം എല്ലാംകൊണ്ടും താര ആകെ കഷ്ടത്തിലായി എന്ന് പറയുന്നതായിരിക്കും നല്ലത്.

തൊഴിലുറപ്പിന് പോകുന്നതിൽ നിന്നും മിച്ചം വയ്ക്കാൻ ഒന്നുമുണ്ടായിരുന്നില്ല അതുകൊണ്ട് ഒരു വീട്ടിൽ കൂടി സുലോചന പോലും അറിയാതെ ജോലിക്ക് പോകാൻ തുടങ്ങി.

തൊഴിലുറപ്പ് പണി കഴിഞ്ഞ് നേരെ അവരുടെ വീട്ടിലെത്തി പാത്രങ്ങൾ തേച്ചു കഴുകിയും തൂത്തു തുടച്ചും ക്ലീനിങ് എല്ലാം കഴിഞ്ഞു വരുമ്പോൾ അംഗൻവാടിയിൽ നിന്നും മോനെ കൂട്ടം.

വൈകുന്നേരം തൊഴിലുറപ്പ് പണി കഴിഞ്ഞ് നേരെ ജോലിക്ക് ചെല്ലുമ്പോൾ വീട് അടച്ചിരിക്കുന്നു. ബെല്ലടിച്ചു നോക്കിയപ്പോഴേക്കും പ്രായമായ അമ്മച്ചി വ ന്ന് കതക് തുറന്നു.അവരൊന്നും ഇല്ലേ അമ്മച്ചി.

അവരെല്ലാവരും ഒരു കല്യാണത്തിന് പോയിരിക്കുകയാണ് ചില ജോലികൾ ചെയ്യാനായി എഴുതി വച്ചിട്ടുണ്ട് നീ അതൊക്കെ ചെയ്തിട്ട് പൊയ്ക്കോ ഉച്ചയ്ക്ക് മരുന്ന് കഴിച്ചത് കൊണ്ടാണെന്ന് തോന്നുന്നു വല്ലാത്ത തളർച്ച ഞാനൊന്ന് കിടക്കട്ടെ.

താര ഓരോരോ ജോലികളായി ചെയ്തു തീർത്തു ഇനി തൂത്തു തുടയ്ക്കുന്ന ജോലി മാത്രമേ ഉള്ളൂ. മുകളിലത്തെ നില തുടച്ചതിനു ശേഷം താഴത്തെ നിലയിലേക്ക് വരാമെന്ന് കരുതി ബക്കറ്റും വെള്ളവും ഒക്കെയായി മുകളിലേക്ക് പോയി.

ഒരു മുറി തുടച്ചു കഴിഞ്ഞ് അടുത്ത മുറിയിലേക്ക് കയറുമ്പോഴാണ് ബാത്റൂം തുറന്നു ഒരാൾ ഇറങ്ങി വന്നത് കണ്ടത്. അവിടത്തെ ചേച്ചിയുടെ അനിയൻ ഇടയ്ക്ക് വരുമെന്ന് പറഞ്ഞിട്ടുണ്ടായിരുന്നു, ഫോട്ടോ കണ്ടിട്ടുണ്ട്.

നേരിട്ട് കാണുന്നത് ആദ്യമായിആണ്. അയാളെ കണ്ടതും താര റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങി. എന്നാൽ നിമിഷനേരം കൊണ്ട് അയാൾ താരയെ കടന്നു പിടിക്കുകയും അവളെ ബലാൽക്കാരo ചെയ്യാൻ ശ്രമിക്കുകയും ചെയ്തു.

ഒരുപാട് വട്ടം അവൾ എതിർത്തു നോക്കി. ഒടുവിൽ കയ്യിൽ കിട്ടിയത് എന്തോ ഒന്ന് വലിച്ചെടുത്ത് അയാളുടെ തലയ്ക്ക് അടിച്ചു. അവൾ കതക് തുറന്നിറങ്ങി പുറത്തേക്കു ഓടി.

ഓടി നേരെ ചെന്ന് ഇടവഴിയിലേക്ക് കയറുമ്പോൾ ഉണ്ട് ഒരു ബൈക്ക് പാഞ്ഞുവരുന്നു. വട്ടം ചാടിയത് ബൈക്കിന്റെ മുന്നിലാണ്. അതിൽ നിന്ന് നകുലനിറങ്ങി.

എന്താ കാര്യം എന്താ നീ പേടിച്ചോടുന്നത്.

അത് ഒന്നുമില്ല നകുലേട്ടാ ഞാൻ വെറുതെ.

അവൾ കരഞ്ഞിരുന്നു. എന്താണെങ്കിലും നീ എന്നോട് പറ.

താര നടന്ന കാര്യങ്ങൾ ഒക്കെ പറഞ്ഞു. നകുലന് അവന്റെ ക്രോധം അടക്കാൻ കഴിഞ്ഞില്ല. അവളെ തള്ളി മാറ്റിക്കൊണ്ട് അവനാ വീട്ടിനുള്ളിലേക്ക് കയറാൻ പോയി.

ദൈവത്തെ ഓർത്ത് എന്റെ പേരിൽ ഒരു പ്രശ്നമുണ്ടാക്കരുത്. തൊഴുകയോട തന്റെ മുന്നിൽ നിൽക്കുന്നവളുടെ വാക്ക് ധിക്കരിക്കാൻ കഴിഞ്ഞില്ല.

താരയുമായി ബൈക്കിൽ വരുന്ന നകുലനെ കണ്ട് രാജന്നും സുലോചനയും പരസ്പരം നോക്കി.

എന്താ രണ്ടുപേരും നോക്കി നിൽക്കുന്നത്

അല്ല നിങ്ങൾ തമ്മിൽ ഞങ്ങൾ അറിയാതെ സെറ്റ് ആയോ എന്ന് നോക്കിയതാണ്.

താര പറയരുത് എന്ന് നകുലനോട് വിലക്കിയിരുന്നുവെങ്കിലും എല്ലാ കാര്യവും രാജനോടും സുലോചനയോടും പറഞ്ഞു.

ഇനിയെങ്കിലും നീ ഞങ്ങൾ പറയുന്നത്കേൾക്കു. നിനക്ക് നിന്റെ കുഞ്ഞിനെയും നോക്കി ജീവിക്കണ്ടേ അതിന് നിനക്കൊരാൻ തുണ ആവശ്യമാണ്.

എല്ലാ കാര്യവും അറിഞ്ഞുകൊണ്ട് തന്നെ സ്വീകരിക്കാമെന്ന് പറയുമ്പോൾ നീ എന്തിനാണ് പുറം കാലുകൊണ്ട് തട്ടിത്തെറിപ്പിക്കുന്നത്.

ഒടുവിൽ എല്ലാവരുടെയും നിർബന്ധത്തിന് താരവഴങ്ങി. അമ്പലത്തിൽ വച്ച് ചെറിയൊരു താലികെട്ടും രജിസ്റ്റർ ഓഫീസിൽ വച്ച് ഒന്ന് ഒപ്പിടുകയും ചെയ്തു.

ഇവളുടെ ഭർത്താവ് പ്രശ്നം ഉണ്ടാക്കും എന്നുള്ള ഭയം വേണ്ട. കാരണം ഇവർ അന്ന് ഒളിച്ചോടിയതല്ലാതെ വിവാഹം നിയമപര മായി രജിസ്റ്റർ ചെയ്തിട്ടില്ല. അതുകൊണ്ട് ആ പേടി വേണ്ട എന്ന്.

ഇനിയെങ്കിലും നീ മനസ്സറിഞ്ഞ് ഒന്ന് സന്തോഷിച്ചു ജീവിക്കുന്നത് കണ്ടാൽ മതി. അമ്മ അവളെ അനുഗ്രഹിച്ചു. താരയും കുഞ്ഞും നകുലനുമൊത്തു ഒരു പുതിയ ജീവിതത്തിലേക്ക് കാലു വെച്ചു……

Leave a Reply

Your email address will not be published. Required fields are marked *