നിനക്കിപ്പോൾ എന്നെ വേണ്ടല്ലേ, എന്റെ കൂടെ നീ കുറെ കിടന്നതല്ലേ എന്നിട്ട് ഇപ്പോൾ..

പ്രായ്ശ്ചിത്തം
(രചന: മഴ മുകിൽ)

ഇറക്കി വിടടോ തന്റെ മോളെ അവളെയും കൊണ്ടേ ഞാൻ പോകു… കുറെ നാളായി അവൾ എന്നെ ഒഴിവാക്കുന്നു.. ഇന്ന് അതിന്റെ കാരണം എനിക്ക് അറിയണം….

എന്താണ് ഇപ്പോൾ അവൾക്കു എന്നെ വേണ്ടാത്തത് എന്ന്‌… വീടിനകത്തു എത്ര നേരം കയറി ഒളിച്ചിരിക്കും നീയെന്നു എനിക്ക് അറിയണം…

ഇന്ന് ഞാൻ പോകുമ്പോൾ എന്റെ പെണ്ണിനേയും കൊണ്ടേ പോകു…….

കണ്ണിലേക്കു കയറിവരുന്ന കോപം ശമിപ്പിക്കാൻ ആകാതെ ശ്യാം നിന്നു ഉറഞ്ഞു തുള്ളി… കണ്ണിൽ കണ്ടതൊക്കെ എടുത്തു എറിഞ്ഞു…..

അപ്പോഴേക്കും സഹിക്കാൻ പറ്റാതെ സുമിയുടെ അച്ഛൻ പുറത്തേക്കു ഇറങ്ങി വന്നു…. വീടിനു മുന്നിൽ വന്നു അനാവശ്യം വിളിച്ചു പറയരുത്..

ഇറങ്ങി പോടാ…. ശ്യാമിനെ തള്ളി ഗേറ്റിനു പുറത്തേക്കു ആക്കാൻ ശ്രമിച്ചു സുധാകരൻ….

നിങ്ങൾ എത്ര തള്ളി മാറ്റിയാലും ഞാൻ പോകില്ല എനിക്ക് എന്റെ പെണ്ണിനെ കണ്ടേ പറ്റു….

നിന്റെ പെണ്ണോ… ഇറങ്ങി പോടാ…. സുധാകരന്റെ തള്ളിൽ ശ്യാം നിലത്തേക്ക് വീണു…

നിലത്തു വീണവനെ ചവിട്ടാൻ സുധാകരൻ കാൽ ഉയർത്തിയതും ശ്യാം അയാളുടെ കാലിൽ കയറി പിടിച്ചു മാറ്റി…..

എഴുനേറ്റ് നിന്നു… തിരിച്ചു ഞാൻ തല്ലാത്തതു എന്റെ അച്ഛന്റെ പ്രായം നിങ്ങൾക്ക് ഉള്ളത് കൊണ്ടാണ്…….

അപ്പോഴേക്കും സുമി വീടിനു പുറത്തേക്കു വന്നു…. നീ ഇവിടെ കിടന്നു വെറുതെ ബഹളം വക്കേണ്ട…

എനിക്ക് നിന്നെ ഇഷ്ടം ഇല്ല… ഈ റിലേഷൻ എനിക്ക് താല്പര്യം ഇല്ല.. മര്യാദക്ക് പോകാൻ നോക്കു…..

കൊള്ളാമല്ലോടി പുല്ലേ….. നിനക്കിപ്പോൾ എന്നെ വേണ്ടല്ലേ…. എന്റെ കൂടെ നീ കുറെ കിടന്നതല്ലേ… എന്നിട്ട് ഇപ്പോൾ നിനക്ക് എന്നെ വേണ്ട…

എന്റെ കുറെ കാശും നീ വാങ്ങിയല്ലോടി അപ്പോൾ ഞാൻ നിനക്ക് നല്ലവൻ ആയിരുന്നു..

നിന്നെ ഞാൻ നല്ലോണം സുഖിപ്പിച്ചിരുന്നു അന്നു ഞാൻ വേണം ഇപ്പോൾ നിനക്കെന്നെ വേണ്ട…… കൊള്ളാം….

നിന്റെ വീട്ടുകാർക്കും ഇതിൽ പങ്കുണ്ടോടി… അവരും കൂടി അറിഞ്ഞിട്ടാണോ നീ ഞാൻ വിളിക്കുന്നിടത്തൊക്കെ വന്നിരുന്നത്……

അപ്പോഴേക്കും അടുത്തുള്ള വീടുകളിൽ നിന്നും ആൾക്കാർ ഇറങ്ങി അവരെ ശ്രദ്ധിക്കാൻ തുടങ്ങി….

കുറച്ചു സദാചാരപൊലീസ് കാർ വന്നു ശ്യമിനെയും അവന്റെ കൂട്ടുകാരനെയും കൈ കാര്യം ചെയ്യാൻ തുടങ്ങി……

ഒടുവിൽ കൈവിട്ടു പോകും എന്ന സ്ഥിതി ആയപ്പോൾ ആരെല്ലാമോ ചേർന്ന് പോലീസിൽ വിവരം അറിയിച്ചു..

അങ്ങനെ പോലീസ് എത്തി ശ്യമിനെയും ഫ്രണ്ട് നെയും സുമിയെയും അമ്മയെയും സുധാകരനെയും സ്റ്റേഷനിൽ കൊണ്ടുപോയി…

എന്താടാ മാന്യമായി താമസിക്കുന്നവരെ അപമാനീക്കാൻ ഇറങ്ങി തിറീച്ചതാണോ..
എന്തടാ നിന്റെ നാക്ക് ഇറങ്ങി പോയോ…….

നീയെന്തിനാ ഇവരുടെ വീട്ടിൽ മുന്നിൽ കിടന്നു ഷോ കാണിക്കുന്നേ….

ഞാൻ ഷോ കാണിച്ചതൊന്നും അല്ല സാറെ.. ഞാനും സുമിയുമായി കഴിഞ്ഞ നാല് കൊല്ലമായി പ്രണയത്തിൽ ആണ്..

ഇപ്പോൾ കുറച്ചു ദിവസം ആയി ഇവൾ ഒരുമാതിരി ഒഴിഞ്ഞു മാറുന്നു.. ഇന്നിവൾ പറയാണ് എന്നെ ഇവൾക്ക് വേണ്ടെന്നു… എനിക്ക് അതിന്റെ കാരണം അറിയണം അതിനാണ് ഞാൻ വന്നത്…

എസ് ഐ സുമിയെ അടുത്ത് വിളിച്ചു.. നിനക്ക് ഈ നിൽക്കുന്ന ചെറുപ്പക്കാരനെ അറിയാമോ…

സുമി മടിച്ചു മടിച്ചു തല ആട്ടി……

നിങ്ങൾ തമ്മിൽ പ്രണയത്തിൽ ആണോ

മ്മ്മ്മ്……

എത്ര വർഷം ആയി……

നാല് വർഷം……

പിന്നെ എന്തുകൊണ്ട് നിനക്കിപ്പോൾ അവനെ വേണ്ട..

അത്‌ എനിക്ക് അങ്ങനെ തോന്നി..ഞാൻ ലണ്ടനിൽ പോകാൻ പോകുവാണ്.. എനിക്ക് ഇവിടെ നിൽക്കാൻ താല്പര്യം ഇല്ല….ഈ റിലേഷൻ തുടരാനും.

എസ് ഐ സുമിയുടെ മാതാപിതാക്കളുടെ നേരെ തിരിഞ്ഞു… കേട്ടല്ലോ മോൾ പറഞ്ഞത്..

കഴിഞ്ഞ നാല് വർഷമായി അവളെ കൂടെ കൊണ്ടുനടന്നു ബീച്ചിലും പാർക്കിലും സിനിമക്ക്…..ഇഷ്ടമുള്ള ഡ്രസ്സ്‌,, ഇഷ്ടമുള്ള ഭക്ഷണം… മൊബൈൽ ഫോൺ…

പിന്നെ അവൾ ചോദിക്കുമ്പോൾ ഒക്കെ പൈസയും കൊടുത്തു.. സ്വകാര്യ നിമിഷങ്ങളിൽ ശരീരം വരെ പങ്കുവച്ചിട്ടു ഇപ്പോൾ ഒരു സുപ്രഭാതത്തിൽ അവനെ വേണ്ടെന്നു……..

അവൻ ഒരു നല്ലവൻ ആയതുകൊണ്ട് നിങ്ങളുടെ വീട്ടിൽ വന്നു അവന്റെ പെണ്ണിനെ ചോദിച്ചു… വേറെ വല്ലവനും ആയിരുന്നേൽ അവളുടെ ന ഗ്ന ചിത്രവും വീഡിയോ ഒക്കെ ഇപ്പോൾ പുറത്തു വന്നേനെ…..

നിങ്ങൾ മാതാപിതാക്കൾ ശ്രദ്ധിക്കുന്നില്ല മക്കളുടെ പല കാര്യങ്ങളും ഒരുപുതിയ ഡ്രസ്സ്‌ ഇടുമ്പോൾ ഒരു ചെപ്പൽ മൊബൈൽ ഫോൺ ഇതൊക്കെ കാണുമ്പോൾ എവിടെ നിന്നാണ് ഇതൊക്കെ എന്ന്‌ ശ്രദ്ധിക്കേണ്ടേ…..

ഒടുവിൽ പ്രശ്നം ആകുമ്പോൾ കിടന്നു കയ്യും കാലും ഇട്ടടിക്കും….

കുറെ കാലം കൂടെ കൊണ്ട് നടന്നിട്ട്.. ഇതുപോലെ ഒഴിവാക്കി പോകാൻ നോക്കുമ്പോൾ ആണ് ആ സിഡ് ആക്രമണവും വീടുകയറി വെ ട്ടുന്നതും ഒക്കെ..

ഇത്രയും നാൽ നിന്റെ സ്നേഹത്തിനു ഒരു വിലയും നല്കാത്ത അവളുടെ ആവശ്യങ്ങൾ നടത്താൻ മാത്രം ആയിരുന്നു നിന്നോടുള്ള അവളുടെ ഇഷ്ടം……. അത്‌ എല്ലാം അവൾ നേടിയെടുത്തു….

നിന്നെ വേണ്ടാത്ത ഒരുവളുടെ പിന്നാലെ നീ എന്തിനാടാ പട്ടിയെ പോലെ നടക്കുന്നത്……. നീ കാര്യങ്ങൾ മനസിലാക്കി മുന്നോട്ടു പോകാൻ നോക്കു…

ഇനി നീ അവരുടെ വീട്ടിൽ പോയി പ്രശ്നം ഉണ്ടാക്കരുത്…. നിന്നെ വേണ്ടാത്തവളെ നിനക്കും വേണ്ടെന്നു വയ്ക്കണം….

മക്കളെ ഉണ്ടാക്കിയിട്ട് അവർക്കു ആവശ്യമുള്ളത് വാങ്ങി കൊടുത്താൽ മാത്രം പോരാ…

അവരുടെ പോക്കും വരവും ഒക്കെ അന്വേഷിക്കണം… വീട്ടിലിരിക്കുന്ന അമ്മമാർക്ക് മക്കളുടെ സ്വഭാവത്തിൽ വരുന്ന വ്യത്യാസം മനസിലാക്കാൻ കഴിയണം…….

സ്റ്റേഷനിൽ നിന്നും പുറത്തേക്കു ഇറങ്ങുമ്പോൾ ശ്യാമിന്റെ കണ്ണുകൾ നിറഞ്ഞു……

സുമിയുടെ അടുത്തേക്ക് ചെന്നു…. ഞാൻ നിന്നെ സ്നേഹിച്ചത് ആത്മാർത്ഥമായിട്ടാണ്…. പക്ഷെ നീ എന്നോട്…….

ഇനി ഒരിക്കലും ഞാൻ നിന്റെ ജീവിതത്തിൽ ഒരു ശല്യം ആയിട്ട് വരില്ല……

സുധാകരനുള്ള ചായയുമായി ഭാര്യ ചെല്ലുമ്പോൾ കാണുന്നത്….. ഫാനിൽ കെട്ടി തൂങ്ങി നിൽക്കുന്ന ആളിനെ ആണ്.. നിലവിളിച്ചു ആളെ കൂട്ടി……..

പോലീസ് എത്തി ഇൻക്വസ്റ്റ് തയ്യാറാക്കി ബോഡി പോസ്റ്റുമോർട്ടം ചെയ്തുബന്ധുക്കൾക്ക് വിട്ടുകൊടുത്തു….

ആ മൂത്ത പെൺകൊച്ചു ശെരിയല്ല… ഒരു ചെറുക്കന്റെ കൂടെ ആയിരുന്നു കുറെ കാലം.. ഇപ്പോൾ അവനെ വേണ്ടെന്നു..

അതിന്റെ പേരിൽ പ്രശ്നം ഒകെ ആയിരുന്നു…… അതിന്റെ അപമാനം ആയിരിക്കും… ആറ്റു നോറ്റു വളർത്തുന്ന മക്കളിൽ നിന്നും ഉള്ള ഈ പ്രവർത്തി… ആർക്കും സഹിക്കില്ല……

ഇത് വല്ലതും പിള്ളാർക്ക് അറിയണോ.. ഇപ്പോളത്തെ കാലം….. അല്ലാതെന്തു പറയാൻ… പോയവർ പോയി…… ഇതിൽ നിന്നൊരു പാഠം ഉൾക്കൊള്ളാൻ തയ്യാറായാൽ മതിയായിരുന്നു………….

എല്ലാം കേട്ടു നിശബ്ദ ആയിരിക്കാനെ സുമിക്ക് കഴിഞ്ഞുള്ളു……..

ആരെക്കുറിച്ചും ചിന്തിച്ചില്ല സ്വന്തം ഇഷ്ടം അനുസരിച്ചു ഓരോന്ന് ചെയ്തു.. അതിൽ ഏറ്റവും വലിയ നഷ്ടം ആണ് തനിക്കു ഉണ്ടായതു…..

സുമിയുടെ കണ്ണുകളിൽ നിന്നും വീണ കണ്ണുനീർ അച്ഛന്റെ പാദങ്ങളിൽ വീണു ചിതറി…. ഒരു പ്രായ്ചിത്തം പോലെ……

Leave a Reply

Your email address will not be published.