ഒടുവിൽ രണ്ടുപേരും തമ്മിൽ പ്രശ്നം രൂക്ഷമായപ്പോൾ പൂർണിമ അമ്മയെ വീട്ടിൽ നിന്ന് ഇറക്കി വിട്ടു, ഒരു ഭ്രാന്തിയെപ്പോലെ..

(രചന: മഴമുകിൽ)

എന്തിനാ അമ്മേ നിങ്ങൾക്ക് ഇത്രയും സങ്കടം മക്കൾ ഉപേക്ഷിച്ച് ഒരുപാട് അമ്മമാർ നിങ്ങൾക്ക് ഇവിടെ കൂട്ടായി ഉണ്ട്..

അതുപോലെ ഞങ്ങൾ കുറച്ചു പേരും കൂടിയുണ്ട് നിങ്ങളെയൊക്കെ നോക്കി സംരക്ഷിക്കാൻ. അമ്മയ്ക്ക് ഇവിടെ ഒരു കുറവും ഉണ്ടാകാതെ ഞങ്ങൾ നോക്കിക്കൊള്ളാം.

പക്ഷേ എങ്കിലും അമ്മയുടെ മക്കളുടെ ആ കുറവ് അമ്മയ്ക്ക് എപ്പോഴും അനുഭവപ്പെടും ഞങ്ങൾ ഇനി എത്ര നോക്കിയാലും.

അതുകൊണ്ട് അവരെ കാണാത്ത സങ്കടം ഒക്കെ മാറ്റിവെച്ച് ഇവിടെയുള്ളവരോടൊപ്പം ചേർന്ന് സന്തോഷത്തോടെ ഇരിക്കാൻ അമ്മ ശ്രമിക്കണം.

മാസത്തിൽ ഒരു തവണയെങ്കിലും ഇവിടെ വന്ന് കാണണം എന്ന് പറഞ്ഞിരുന്നതാണ് പക്ഷേ അതിനുപോലും കഴിയാത്ത ഒരു മകനെ ഓർത്ത് അമ്മ ഇങ്ങനെ എപ്പോഴും വിഷമിച്ചിരിക്കരുത്.

ഏതുസമയത്തും വിഷമിച്ചിരിക്കുന്ന ഭവാനിയമ്മയെ സമാധാനപ്പെടുത്താൻ വൃദ്ധസദനത്തിലെ ആ പെൺകുട്ടി എപ്പോഴും ശ്രമിച്ചുകൊണ്ടിരുന്നു..

സിസ്റ്റർ ഭവാനിയമ്മ ഒന്നും കഴിച്ചിട്ടില്ല. ഇങ്ങനെ പോയാൽ അമ്മയുടെ ആരോഗ്യം കുറഞ്ഞു വരികയുള്ളൂ . ഇപ്പോൾ തന്നെ ബോഡി വല്ലാതെ വീക്കാണ്.

ഇനിയും ഈ അവസ്ഥ തുടർന്നാൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യേണ്ടിവരും. അവരുടെ മോനെ ഒന്ന് വിവരമറിയിച്ചിരുന്നെങ്കിൽ, അയാൾ ഒന്നു വന്ന് കണ്ടാൽ ചിലപ്പോൾ മാറ്റം വല്ലതും ഉണ്ടായെന്നു വരും.

ഒന്ന് രണ്ട് തവണ അയാളെ ബന്ധപ്പെടാൻ ശ്രമിച്ചു എങ്കിലും ഔട്ട് ഓഫ് കവറേജ് ഏരിയ എന്നാണ് പറയുന്നത്.

ഒടുവിൽ അന്ന് പാതിരാത്രിയോടുകൂടി ഭവാനിയമ്മയുടെ അവസ്ഥ മോശമായതിനെ തുടർന്ന് അവരെ ഹോസ്പിറ്റലിൽ എത്തിച്ചു.

ഐസിയുവിൽ അഡ്മിറ്റ് ചെയ്തിരിക്കുകയായിരുന്നു രണ്ടുദിവസം അവിടെത്തന്നെ കിടക്കേണ്ടിവന്നു. ഒടുവിലാണ് ഡോക്ടർ വീട്ടുകാരെ എല്ലാവരെയും വിവരം അറിയിക്കാൻ പറഞ്ഞത്.

ഭവാനിയുടെ ആൾക്കാരെ എത്രയും പെട്ടെന്ന് വിവരമറിയിക്കണം. മാസത്തിൽ ഒരിക്കൽ വന്ന് കാണാം എന്നും പറഞ്ഞ് ഇവിടെ ആക്കിയിട്ട് പോയതാണ് അവരെ.

ഇപ്പോൾ ഇത്രയും സുഖമില്ലാതെ കിടന്നിട്ട് പോലും ഒന്ന് വന്നു തിരിഞ്ഞു നോക്കിയിട്ടില്ല. ഇനിയിപ്പോൾ പ്രതീക്ഷ വേണ്ടെന്ന് ഡോക്ടർ പറഞ്ഞ സ്ഥിതിക്ക്. അവരുടെ മകനെ വിളിച്ചു വിവരം പറഞ്ഞേക്ക്.. സിസ്റ്റർ ദേഷ്യത്തിൽ പറഞ്ഞിട്ട് പോയി.

അനാഥാലയത്തിൽ നിന്നും രാവിലെ കാൾ ഉണ്ടായിരുന്നു.നിങ്ങളുടെ അമ്മക്ക് സീരിയസ് ആണെന്ന്.

അതുകൊണ്ട് ഒന്നുപോയി നോക്കിയേക്ക് പൂർണിമ അത് പറഞ്ഞുകൊണ്ട് അകത്തെയ്ക്ക് പോയി. നിരഞ്ജൻ സീറ്റിലേക്ക് ചാഞ്ഞിരുന്നു.

ഓഫീസിൽ വിളിച്ച് അന്ന് ലീവെടുത്തു അമ്മയെ കാണാൻ വൃദ്ധസദനത്തിലേക്ക് പോയി. അവിടെ ചെന്ന് അമ്മയുടെ അവസ്ഥ കണ്ടപ്പോൾ വളരെ വേദന തോന്നി. നിങ്ങളെ പത്തുമാസം ചുമന്നു പ്രസവിച്ച സ്ത്രീ അല്ലേ. കഷ്ടം..

നിരഞ്ജൻ നിങ്ങളുടെ അമ്മ കഴിഞ്ഞ ഒരു വർഷമാണ് ഇവിടെ വന്നത് . അമ്മ ഇവിടെ എങ്ങനെയാണ് എത്തിപ്പെട്ടതെന്ന് ഞാൻ പറയാതെ തന്നെ നിങ്ങൾക്കറിയാം.

വളർത്തി വലുതാക്കിയ അമ്മ ഒരു പ്രായം കഴിയുമ്പോൾ നിങ്ങൾക്കൊക്കെ ഭാരമാണ്.

അച്ഛൻ മരിച്ചത് മുതൽ നിങ്ങളെ എത്ര കഷ്ടപ്പെട്ടാണ് അവർ വളർത്തിയത് എന്ന് ഇവിടെ വന്നത് മുതൽ അവർ പറയുന്നതാണ്. അതിനുള്ള ഒരു പ്രതിഫലവും നിങ്ങൾ അവർക്ക് നൽകണ്ട.

പക്ഷേ മാസത്തിൽ ഒരിക്കൽ ഇവിടെ വന്ന് കാണാൻ പോലും നിങ്ങൾക്ക്സമയമില്ലാതെയായി പോയി. ഇനി അതിന്റെ ആവശ്യമുണ്ടെന്ന് പോലും തോന്നുന്നില്ല.

ഈയൊരു രാത്രി അമ്മ താണ്ടുമെന്ന് ആർക്കും വിശ്വാസമില്ല. ഡോക്ടർ അങ്ങനെ പറഞ്ഞതുകൊണ്ട് മാത്രമാണ് നിങ്ങളെ വിവരം അറിയിച്ചത്.

ഞാൻ എന്റെ അമ്മയെയും കൊണ്ടുപോവുകയാണ്. നിരഞ്ജൻ പെട്ടെന്ന് അത് പറഞ്ഞപ്പോഴേക്കും.സിസ്റ്റർ അവനെ നോക്കി. അതിനു നിങ്ങളുടെ ഭാര്യ സമ്മതിക്കുമോ.

ഇതു എന്റെ തീരുമാനമാണ്.ഞാൻ കൊണ്ടുപോകും.ഈ അവസാന നിമിഷമെങ്കിലും നിങ്ങൾക്ക് സ്വന്തമായി തീരുമാനം ഉണ്ടായല്ലോ.

സിസ്റ്റർ തന്നെ പരിഹസിച്ചാണ് പോയത് എന്ന് നിരഞ്ജന് മനസ്സിലായി

ആമ്പുലൻസിൽ അമ്മയുടെ ഒരു നേർത്ത മിടിപ്പ് മാത്രമുള്ള ശരീരവുമായി നിരഞ്ജൻ ചെല്ലുമ്പോൾ പൂർണിമ മുഖം വീർപ്പിച്ചു.

നിങ്ങൾ ഈ തള്ളയെ ഇപ്പോൾ ഇവിടെ കൊണ്ടുവന്നതിന്റെ ഉദ്ദേശം എന്താണ്. എനിക്കിനി ഇവരെ നോക്കിയിരിക്കാനൊ ന്നും വയ്യ.

പറഞ്ഞുതീരും മുൻപ് നിരഞ്ജൻ പൂർണ്ണിമയുടെ കവിളിൽ ആഞ്ഞടിച്ചു. ഇനി ഒരക്ഷരം അമ്മയെ പറ്റി പറഞ്ഞാൽ നിന്റെ സ്ഥാനം ഈ വീടിന് പുറത്തായിരിക്കും.

അന്ന് രാത്രി മുഴുവനും നിരഞ്ജൻ അമ്മയ്ക്കായി കൂട്ടിരുന്നു. ഒരു നേർത്തെ മിടുപ്പ് മാത്രമേ ആ ശരീരത്തിൽ അവശേഷിച്ചിരുന്നുള്ളൂ.

വെളുപ്പാൻകാലം എപ്പോഴോ ആയപ്പോൾ ഒരു ദീർഘനിശ്വാസം കേട്ടു. അമ്മയുടെ കണ്ണുകൾ മേൽപ്പൊട്ടു പോയി.പിന്നെ അത്‌ ചലിച്ചില്ല.

നിരഞ്ജന്റെ കണ്ണുകളിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ കവിളുകളളെ ചുംബിച്ചു. അവൻ അമ്മയുടെ പാദത്തിനരികെ വന്ന് പാദങ്ങളിൽ തലവച്ചു നമസ്ക്കരിച്ചു. ചെയ്തുപോയ തെറ്റുകൾക്കെല്ലാം ഒരു മാപ്പപേക്ഷ.

അമ്മയുടെ ബോഡി ഉമ്മറത്ത് വാഴയിലയിൽ കിടത്തി.ബന്ധുക്കളും നാട്ടുകാരും ഒക്കെകൂടിയിട്ടുണ്ട്.

നിരഞ്ജന്റെ ചിന്തകൾ ഒരു വർഷം പിന്നിലേക്ക് പോയി. ഓഫീസിൽ നിന്ന് ഒരു ദിവസം വീട്ടിൽ ഇരുത്തുമ്പോൾ പൂർണിമ ഒരേ ബഹളത്തിലാണ്.. അമ്മ അത് ചെയ്യുന്നു ഇത് ചെയ്യുന്നു എന്ന് പറഞ്ഞ് നിരഞ്ജനു സ്വസ്ഥത കൊടുക്കുന്നില്ല.

ഒടുവിൽ രണ്ടുപേരും തമ്മിൽ പ്രശ്നം രൂക്ഷമായപ്പോൾ പൂർണിമ അമ്മയെ വീട്ടിൽ നിന്ന് ഇറക്കി വിട്ടു. ഒരു ഭ്രാന്തിയെപ്പോലെ അമ്മ ഇറങ്ങി പോകുമ്പോൾ ഒന്ന് തടയാൻ പോലും ആവാതെ നിരഞ്ജൻ അങ്ങനെ നിന്നു.

വഴിയിൽ വച്ച് പരിചയക്കാർ ആരൊക്കെയോ ചേർന്ന് അമ്മയെ പിടിച്ചു നിർത്തി. അമ്മയുടെ സങ്കടങ്ങളും പരാതികളും എല്ലാം കേട്ട് വാർഡ് കൗൺസിലറും നാട്ടുകാരും ചേർന്ന് പോലീസിൽ വിവരമറിയിച്ചു.

പോലീസ് എത്തി നിരഞ്ജന്റെയും പൂർണ്ണിമയുടെയും പേരിൽ കേസെടുത്തു. അമ്മയെ ഇനി അവരുടെ കൂടെ വിടുന്നില്ല എന്ന തീരുമാനത്തിൽ വൃദ്ധസദനത്തിൽ ആക്കി.

മാസംതോറും അമ്മയെ ചെന്ന് കാണണമെന്ന് കണ്ടീഷന്റെ പുറത്താണ് പോലീസുകാർ അവിടെ നിന്ന് വിട്ടത്.

ഈയൊരു വർഷത്തിനിടയ്ക്ക് അമ്മയെ കാണാൻ ഒന്നോ രണ്ടോ തവണ പോയത് ഒഴിച്ചാൽ പിന്നെ ആ ഭാഗത്തേക്ക് പോയിട്ടേ ഇല്ല.

അങ്ങനെ പോകാൻ തോന്നിയിട്ടുമില്ല. എന്നെ സംബന്ധിച്ചിടത്തോളം അമ്മ ഒരു അടഞ്ഞ അധ്യായമായി മാറിയിരുന്നു.

കുറച്ചുദിവസം മുമ്പ് വൃദ്ധസദനത്തിൽ നിന്നും വിളിക്കുന്നുണ്ടായിരുന്നു അമ്മയ്ക്ക് അസുഖമാണെന്നും നിങ്ങളെയൊക്കെ കാണണമെന്ന് പറയുന്നു.

അർജന്റ് തിരക്കുകൾക്കിടയിൽ ആയിരുന്നു ആ കോൾ വന്നത്. വീട്ടിൽ വന്നത് പറയുമ്പോൾ പൂർണിമ അത് കേട്ട ഭാവം പോലും കാട്ടിയില്ല.

താൻ പിന്നെ അതിനെക്കുറിച്ച് ഒന്നും സംസാരിക്കുവാനോ അമ്മയെ പോയി കാണാനോ ശ്രമിച്ചില്ല. പിന്നെ ഒന്ന് രണ്ട് തവണ കൂടി അവർ വിളിച്ചായിരുന്നു. അമ്മയ്ക്ക് ഓർമ്മകുറവാണെന്നും. തിരക്കുകൾക്കിടയിൽ അമ്മയെ മനപ്പൂർവ്വം മറന്നതായി തന്നെ ഭാവിച്ചു.

കഴിഞ്ഞ ദിവസമാണ് വൃദ്ധസദനത്തിൽ നിന്നും വീണ്ടും വിളി വന്നത് അമ്മക്ക് സീരിയസാണ് ഹോസ്പിറ്റലിലേക്ക് മാറ്റുന്നു എന്ന്.

അത്യാവശ്യമായി കമ്പനി കാര്യങ്ങൾക്ക് വേണ്ടി പുറത്തു പോയിരുന്നതിനാൽ ഹോസ്പിറ്റലിലും പോകാൻ കഴിഞ്ഞില്ല.പിന്നെ വന്നിട്ട് മനപ്പൂർവ്വം മറന്നു.

കുഞ്ഞുനാൾ മുതൽ അച്ഛനില്ലാത്ത കുറവ് അമ്മ അറിയിച്ചിട്ടില്ല. ഒരുപാട് കഷ്ടപ്പെട്ടാണ് തന്നെ പഠിപ്പിച്ചതും വളർത്തിയതും ഈ നിലയിൽ ആക്കിയതും.

പക്ഷേ തനിക്ക് ഒരു വിവാഹാലോചന വന്നപ്പോൾ അതും സാമ്പത്തികമായി മുൻനിരയിൽ നിൽക്കുന്നഒരു കുടുംബത്തിൽ നിന്ന്. അമ്മയെ അവർക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. കാപട്യങ്ങൾ ഒന്നുമറിയാത്ത ഒരു സാധാ നാട്ടുമ്പുറത്തുകാരിയായിരുന്നു അമ്മ.

അവരുടെ കൾച്ചറുമായി പൊരുത്തപ്പെടാൻ അമ്മയ്ക്കും കഴിയില്ലായിരുന്നു.

പലപ്പോഴും അമ്മ ഞങ്ങളെ വീട്ടിലെ വേലക്കാരിയായി മാറുന്നുണ്ടായിരുന്നു പക്ഷേ അപ്പോഴൊന്നും എനിക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല. ദിവസങ്ങളും മാസങ്ങളും കടന്നുപോയി.

അമ്മയെ എടുക്കാൻ സമയമായി എന്ന് ആരോ വന്ന് പറഞ്ഞപ്പോഴാണ് നിരഞ്ജൻ ചിന്തകളിൽ നിന്നുണർന്നത്.

അമ്മയുടെ പാദത്തിന് അടുത്ത് ചെന്നിരുന്നു ആ കാലുകളിൽ കെട്ടിപ്പിടിച്ച് തന്റെ പാപങ്ങളെല്ലാം പൊറുക്കണേ എന്ന് അപേക്ഷിച്ചു. എഴുന്നേറ്റ് വന്ന് അമ്മയുടെ കവിളുകളിൽ തന്റെ ചുണ്ടുകൾ ചേർത്തു രണ്ടു നീർത്തുള്ളികൾ അടർന്ന് അമ്മയുടെ കണ്ണുകളിൽ വീണു.

അമ്മയല്ലേ ക്ഷമിക്കാൻ കഴിയുമായിരിക്കും.

അമ്മയുടെ ചിത കത്തി അമരുന്നത് നോക്കി നിൽക്കുമ്പോൾ അവന്റെ മനസ്സും അതുപോലെ തിളക്കുകയായിരുന്നു. നാളെ തന്റെ അവസ്ഥയും ഇതുതന്നെയാണല്ലോ എന്നോർത്ത്…

Leave a Reply

Your email address will not be published. Required fields are marked *