കുറച്ചു ദിവസം ആയി റിയാമോളുടെ സ്വഭാവത്തിൽ കാണുന്ന ചില മാറ്റങ്ങൾ സൂസൻ..

സ്കൂൾ വാൻ
(രചന: മഴമുകിൽ)

കുറച്ചു ദിവസം ആയി റിയാമോളുടെ സ്വഭാവത്തിൽ കാണുന്ന ചില മാറ്റങ്ങൾ സൂസൻ ശ്രദ്ധിക്കുന്നുണ്ട്…… അതു പലവട്ടം ജോബിയോട് പറയുകയും ചെയ്തു…

അതു നിനക്ക് വെറുതെ തോന്നുന്നത.. സൂസി

അല്ല ജോബിച്ച…… അവളുടെ കളിയും ചിരിയും ഒക്കെ പോയി ആകെ മൂടിയാണ്….

സ്കൂളിൽ പോകാൻ ഇഷ്ടമാണ് പക്ഷെ മമ്മി കൂടെ വായോ എന്ന്‌ കരച്ചിൽ ആണ്… സ്കൂൾ വാനിൽ പോകാൻ ഉത്സാഹം ഉള്ള കുട്ടി ആയിരുന്നു ഇപ്പോൾ ഇഷ്ടമല്ല…

ഞാൻ ക്ലാസ് ടീച്ചറോട് അന്വേഷിച് ജോബിച്ച.. ക്ലാസ്സിലും ഇടക്കൊക്കെ അബ്സന്റ് മൈൻഡ് ആയിട്ട് ഇരിക്കാറുണ്ട് എന്നാണ് ടീച്ചർ പറയുന്നത്…….

നാലാം ക്ലാസ് ആയില്ലേ…. ഇപ്പോൾ ഒരു ടു മന്ത്സ്‌ കൊണ്ടാണ് ഈ ചേയ് ഞ്ച്സ്…….

ഞാൻ പറയുന്നത് സത്യം ആണ് ജോബിച്ച… എനിക്കെന്തോ ഒരു പേടി തോന്നുന്നു….

എന്റെ സൂസി നീ ഇങ്ങനെ ടെൻഷൻ ആകല്ലേ നമുക്ക് നോക്കാം…

അന്ന് വൈകുന്നേരം ജോബിയും സൂസനും കൂടിയാണ് റിയാമോളെ കൂട്ടാൻ സ്കൂളിൽ പോയത്….

സ്കൂൾ വിട്ടു കഴിഞ്ഞതും അവർ കോമ്പൗണ്ടിന്റെ ഉള്ളിലേക്ക് കയറി.. ദൂരെ നിന്നും ചിരിച്ചു കളിച്ചു വരുന്ന മോളെ കണ്ടു…

എന്നാൽ സ്കൂൾ വാനിന്റെ അടുത്തെത്തിയപ്പോൾ അവളുടെ മുഖഭാവം പെട്ടെന്ന് മാറി…. ഡ്രൈവറെ നോക്കുന്ന അവളുടെ കണ്ണുകളിൽ ഭയം നിഴലിച്ചു…….

അവളെ തന്നെ ശ്രദ്ധിച്ചുനിന്ന ജോബിയും സൂസനും അതു കണ്ടു….. ഡ്രൈവറേ ശ്രദ്ധിക്കാൻ ജോബി മറന്നില്ല….

വിഷമിച്ച മുഖത്തോടെ വാനിന്റെ അടുത്തേക്ക് പോകാൻ തുടങ്ങുന്ന റിയായെ സൂസൻ വിളിച്ചു… അച്ഛനെയും അമ്മയെയും കണ്ട റിയയുടെ മുഖം സന്തോഷത്തിൽ വിടർന്നു…

അവൾ വേഗം ഓടി അവരുടെ അടുത്തേക്ക് വന്നു…. റിയക്കു ഐസ് ക്രീംമും ചോക്ലേറ്റ് ഒക്കെ വാങ്ങി കൊടുത്തു കാർ നേരെ ബോബിയുടെ ഫ്രണ്ട് ആയ പാർവതിയുടെ അടുത്തേക്ക് ആണ് പോയത്….

കാർ ഗേറ്റ് കടന്നു അകത്തേക്ക് പോകുമ്പോൾ സൂസൻ ജോബിയെ ഒന്നു നോക്കി…

ഞാൻ അവളെ വിളിച്ചു പറഞ്ഞിരുന്നു… ഇന്നു ഒന്നു കൊണ്ടുവരാൻ പാർവതി പറഞ്ഞു…. എന്തായാലും അവൾ ഒരു സൈക്കാട്രൈസ്റ്റ് അല്ലെ ഒന്നു നോക്കട്ടെടോ….

അവരെയും കാത്തു എന്നതുപോലെ പാർവതി അവിടെ നിന്നിരുന്നു…..

എന്താണ് സൂസൻ കുറെ ആയല്ലോ ഇങ്ങോട്ട് കണ്ടിട്ട്….

സമയം കിട്ടിയില്ല ഡോക്ടർ…..

അകത്തേക്ക് വരു…… ചായകുടിച്ചും വിശേഷങ്ങൾ പങ്കു വച്ചും കഴിഞ്ഞപ്പോൾ പാർവതി റിയാമോളുമായി അകത്തെ ഓഫീസ് റൂമിലേക്ക്‌ പോയി….

റിയാമോൾ ക്ക് സ്കൂളിൽ പോകാൻ ഇഷ്ടാണോ…

ഇഷ്ടാണല്ലോ റിയാമോൾക്ക് സ്കൂളിൽ പോവാൻ ഒരുപാട് ഇഷ്ടാണ്…. അവിടെയല്ലേ മോളുടെ ഫ്രണ്ട്സ്…..

ക്‌ളാസിൽ മോൾക്ക്‌ ഇഷ്ടം ഉള്ള ടീച്ചേർസ് ആരൊക്കെയാ…….

എല്ലാ ടീച്ചേഴ്‌സിനും മോളെ വല്യ ഇഷ്ടാണല്ലോ……… മോളി മിസ്സ്‌, സ്റ്റാലിൻ സാർ, സോഫിയ സിസ്റ്റർ…. പിന്നെ ക്ലാര ആന്റി എല്ലാരേയും റിയ മോൾക്ക്‌ ഇഷ്ടാണ്….

ഫ്ലാറ്റിൽ മോൾക്ക്‌ എല്ലാരേയും ഇഷ്ടാണോ…

ഫ്ലാറ്റിലും മോൾക്ക്‌ ഒരുപാട് ഫ്രണ്ട്സ് ഉണ്ട്.. എല്ലാപേർക്കും മോളെ ഇഷ്ടാണ്.. മോൾക്കും എല്ലാരേയും ഇഷ്ടം….

മോൾക്ക്‌ പിന്നെ ആരെയെങ്കിലും പേടി ഉണ്ടോ…. സ്കൂളിൽ…………

പെട്ടെന്ന് റിയയുടെ മുഖം മാറുന്നത് ഭയം നിറയുന്നതും പാർവതി കണ്ടു… അവൾ റിയയുടെ അടുത്തേക്ക് വന്നു അവളുടെ കൈകൾ കൊരുത്തു പിടിച്ചു……

ക്രമമില്ലാതെ അവളുടെ കൃഷ്ണമണികൾ ചലിച്ചുകൊണ്ടിരുന്നു.. ഹൃദയമിടിപ്പ് കൂടുന്നതും അവളുടെ കൈകളിൽ കൊരുത്തു പിടിച്ചിരുന്ന റിയയുടെ കൈകൾ വിറക്കുന്നതും പാർവതി അറിഞ്ഞു……

പാർവതി അവളെ ചേർത്തു പിടിച്ചു..

മോൾ എന്തിനാ ഇത്രയും പേടിക്കുന്നെ… ഇവിടെ അമ്മയും അപ്പയും ഡോക്ടർ ആന്റിയും ഒക്കെ ഉണ്ടല്ലോ… മോൾ ഒന്നുകൊണ്ടും ഭയപ്പെടേണ്ട…. എന്ത് ഉണ്ടെങ്കിലും ആന്റിയോട്‌ പറഞ്ഞോ….

മോൾക്ക്‌ ആരെയെങ്കിലും പേടി ഉണ്ടോ…….

എന്താണെങ്കിലും പറഞ്ഞോ…. മോളെ പേടിയാക്കിയവരെ നമുക്ക് അപ്പയെ കൊണ്ട് തല്ലിക്കാം…..

എന്താ……..

എനിക്ക് സ്കൂൾ വാനിലെ…. ആ….. അങ്കിൾ ഇല്ലേ..

ആ അങ്കിളിനെ മോൾക്ക്‌ പേടിയാണോ…. എന്തിനാ പേടിക്കുന്നെ.. മോളെ അയാൾ വഴക്ക് പറഞ്ഞോ….

ആ അങ്കിൾ റിയാമോളുടെ ഉടുപ്പൊക്കെ പിടിച്ചു വലിച്ചു ഇവിടെയൊക്കെ തൊടും….

തന്റെ മുന്നിൽ നിന്നും കുഞ്ഞി ശരീരത്തിൽ തൊട്ടു കാണിച്ചു പറയുന്ന കുഞ്ഞിനെ പാർവതി വേദനയോടെ നോക്കി .

റിയാമോൾക്ക് നോവും.. കരയുമ്പോൾ .. അപ്പോൾ ആ അങ്കിൾ റിയാമോളെ വഴക്ക് പറയും…. മോൾക്ക്‌ ആ അങ്കിളിനെ പേടിയാണ്…..

മോളെ ആ അങ്കിൾ എപ്പോഴാ ഇങ്ങനെ നോവിച്ചേ…….

അന്നൊരു ദിവസം മോൾക്ക്‌ ഉച്ചവരെ സ്കൂളൾ ഉള്ളപ്പോൾ എല്ലാ കുട്ടികളേം ഇറക്കിയിട്ടു ആണ് മോൾക്ക്‌ ഇറങ്ങേണ്ടുന്നത്….

അന്നു വാനിലെ ആന്റി ഇല്ലായിരുന്നു…. അപ്പോൾ എല്ലാപേരെയും ഇറക്കിയിട്ടു അങ്കിൾ റിയാമോളെ മടിയിൽ ഇരുത്തി വണ്ടി ഓടിച്ചു……

എവിടെയോ വണ്ടി നിർത്തി മോൾ ഇറങ്ങാൻ പോയപ്പോൾ സ്ഥലം എത്തിയില്ല എന്ന്‌ പറഞ്ഞു മോളുടെ ഷർട്ട്‌ ഊരി ഇവിടെയൊക്കെ തൊട്ടു….. ആരോടെങ്കിലും പറഞ്ഞാൽ മോളെ…… കൊല്ലുമെന്ന് പറഞ്ഞു……

മോൾ ഇതൊക്കെ അപ്പയോടും അമ്മയോടും പറയാത്തത് എന്താ….

മോൾക്ക്‌ പേടിയാ മോളെ കൊല്ലും…. ആ അങ്കിൾ….

പാർവതി റിയക്കു ഉറങ്ങാൻ ഒരു ഇൻജെക്ഷൻ കൊടുത്തു പുറത്തേക്കു വന്നു…

ജോബിച്ച നമ്മൾ ഉദ്ദേശിച്ചതിനേക്കാൾ കാര്യം സീരിയസ് ആണ്… പാർവതി റിയയിൽ നിന്നറിഞ്ഞ കാര്യങ്ങൾ രണ്ടുപേരോടും ആയി പറഞ്ഞു…..

ജോബി ദേഷ്യം കൊണ്ട് വിറച്ചു……

കൊല്ലും ഞാൻ ആ …. ……….
മോനെ…. ഇത്തിരി ഇല്ലാത്ത എന്റെ കുഞ്ഞിനോട് കാണിച്ചതിന് അവനെ ഞാൻ…..

ജോബി നമ്മൾ എടുത്തു ചാടരുത്… കാര്യങ്ങൾ കുറച്ചു കൂടി ക്ലിയർ ആകാൻ ഉണ്ട്… എന്റെ ഊഹം ശരിയാണെങ്കിൽ അയാൾ റിയാമോളെ മാത്രം അല്ല….

ഒരുവിധം എല്ലാ കുഞ്ഞുങ്ങളോടും ഈ രീതിയിൽ തന്നെ പെരുമാറാൻ ഉള്ള ചാൻസ് കൂടുതൽ ആണ്……….

നമുക്ക് സ്കൂൾ പ്രൈസിപ്പൽ മായി സംസാരിക്കാം… എന്നിട്ട് അയാളെ വേണ്ട രീതിയിൽ കാണാം…….

പിറ്റേന്ന് തന്നെ ജോബിയും സൂസനും പാർവതിയും ചേർന്നു സ്കൂളിൽ പോയി.. പ്രിൻസിപ്പൽ നെ കണ്ടു കാര്യങ്ങൾ അവതരിപ്പിച്ചു….

നിങ്ങൾ പറയുന്ന പോലെയാണോ കാര്യങ്ങൾ എന്ന്‌ ഞങ്ങൾക്ക് കൂടി വ്യക്തം ആകണം.. അല്ലാതെ…..

മാത്രവുമല്ല ഇതുവരെ ആരും അയാളെ കുറിച്ച് ഒരു കംപ്ലയിന്റ് തന്നിട്ടില്ല…. എന്തായാലും നമുക്ക് അന്വേഷിക്കാം….

പിന്നീട് ഒന്നു രണ്ടു ദിവസം റിയാമോളെ ആ വാനിൽ തന്നെ നിർബന്ധപൂർവം അയച്ചു… കുഞ്ഞു വല്ലാതെ പേടിച്ചാണ് പോയത്….

പക്ഷെ തൊട്ടു പിന്നാലെ തന്നെ ആ വാനിന്റെ പുറകിൽ ആയി സൂസനും ജോബിയും കാറിൽ ഫോളോ ചെയ്യും…..

ഒന്നുരണ്ടു ദിവസം പ്രത്യേകതകൾ ഇല്ലാതെ കടന്നുപോയി…. മൂന്നാമത്തെ ദിവസം…. വാനിൽ ആയ ഇല്ലായിരുന്നു… ഏകദേശം എല്ല കുട്ടികളെയും ഇറക്കി…

വാൻ അവരുടെ ഫ്ലാറ്റിനു മുൻപുള്ള ഇടവഴിയിലേക്ക് തിരിഞ്ഞതും ജോബിയുടെയും സൂസന്റെയും ഹൃദയം ക്രമതീതമായി മിടിക്കാൻ തുടങ്ങി……..

വാൻ നിർത്തി ഡ്രൈവർ റിയാമോളുടെ അടുത്തേക്ക് വന്നു അവളുടെ ഷർട്ട്‌ അഴിച്ചുമാറ്റി….

കരയാൻ തുടങ്ങിയ കുഞ്ഞിന്റെ കവിളിൽ കുത്തി പിടിച്ചു…….. സ്‌കിർട്ടിന്റെ ഹൂക് അഴിച്ചു മാറ്റിയത് ശക്തമായി അടിയിൽ അയാൾ തെറിച്ചു വീണു……

നിലത്തു വീണആളെ ജോബി അവിടെയിട്ടു തല്ലി ചതച്ചു.. ഇതിനകം തന്നെ സൂസൻ അറിയിച്ചതിനെ തുടർന്ന് പ്രിൻസിപ്പൽ പോലീസും അവിടെ എത്തി…. കയ്യോടെ അയാളെ എല്ലാ തെളിവോടും കൂടി അറസ്റ്റ് ചെയ്തു…..

ആ വാർത്ത പടർന്നു പിടിക്കാൻ അധിക നേരം വേണ്ടി വന്നില്ല…….

ഇപ്പോൾ ആണ് അയാളെ കുറിച്ചുള്ള പരാതികൾ ഒളിഞ്ഞും തെളിഞ്ഞും പുറത്തു വരുന്നത്…

ആ വാനിൽ വരുന്ന പല കുട്ടികളോടും അയാൾ ഈ രീതിയിൽ പെരുമാറിയിട്ടുണ്ട് കുഞ്ഞുങ്ങൾ പേടിച്ചു പറയാത്തതാണ്…. ഇപ്പോൾ പേരെന്റ്സ് ഓരോന്നായി ചോദിക്കുമ്പോൾ ആണ് കാര്യങ്ങൾ പുറത്തു വരുന്നത്….

ചിലർ കുഞ്ഞുങ്ങൾ പറഞ്ഞപ്പോൾ അതു കാര്യമാക്കിയില്ല……….

എന്തായാലും സ്കൂളിൽ എല്ലാം കുറച്ചു കൂടി സിസ്റ്റമറ്റിക് ആയി…

വാനിലും ബസിലും ഓട്ടോയിലും ഒക്കെ വരുന്ന കുട്ടികൾക്ക് അവർ വരുന്ന വണ്ടിയുടെ വിവരവും കുട്ടികളോട് പെരുമാറുന്ന രീതിയുമൊക്കെ ശ്രദ്ധിക്കാൻ…. കാരണമായി………….

റിയാമോളെ തുടർച്ചയായി കൗൺസിലിംങും മറ്റുമൊക്കെ കൊടുത്തു ഓക്കേ ആക്കി…..

ഇപ്പോൾ ജോബി തന്നെയാണ് മോളെ സ്കൂളിൽ കൊണ്ട് വിടുന്നത്… മോളും ഹാപ്പി സൂസനും ഹാപ്പി……

Leave a Reply

Your email address will not be published. Required fields are marked *