ഒരു കൊച്ചു കുട്ടിയെ ഇങ്ങനെ ഒറ്റപ്പെടുത്തി നിർത്താൻ നിങ്ങൾ എന്തിനാണ് ശ്രമിക്കുന്നത്, ക്ലാസിലെ മറ്റുള്ള കുട്ടികളെ..

(രചന: മഴമുകിൽ)

ടീച്ചർ 5 ബി യിൽ പഠിക്കുന്ന ആ രോഹിത്തിന്റെ അച്ഛന് എയ്ഡ്സ് ആണ്.

പ്രിൻസിപ്പാളിന്റെ മുന്നിൽ നിന്നുകൊണ്ട് മിനി ടീച്ചർ വേപാദുവോടു കൂടെ പറഞ്ഞു.

പ്രിൻസിപ്പാൾ അവരെ മുഖമുയർത്തി നോക്കി.ടീച്ചർ എന്തിനാണ് അതിന് ഇത്രയും പരിഭ്രമിക്കുന്നത്. എയ്ഡ്‌സ് എന്ന് പറയുന്നത് ഒരു പകർച്ചവ്യാധി ഒന്നുമല്ല.

അത് ഒരാൾക്ക് മറ്റൊരാളിൽ നിന്ന് എങ്ങനെ പകരുന്നതെന്ന് ടീച്ചറെ പോലെയും ഉള്ള ഒരാൾക്ക് അറിയാമല്ലോ പിന്നെ എന്തിനാണ് ഇത്രയും വെപ്രാളം.

അയാൾക്ക് പണ്ടൊരിക്കൽ ആക്സിഡന്റ് പറ്റി ഹോസ്പിറ്റലിൽ കിടന്നപ്പോൾ ബ്ലഡ് ഡൊണേഷനിലൂടെയോ മറ്റോ ആണ് ഇങ്ങനെ ഒരു അസുഖം വന്നത്.

കുറച്ചുകാലങ്ങൾക്ക് മുമ്പ് ഇടതടവില്ലാതേ എന്നും പനിയും ക്ഷീണവും ഒക്കെ ആയിരുന്നു അങ്ങനെ നടത്തിയ ടെസ്റ്റുകളിൽ ആണ് രോഹിതിന്റെ അച്ഛന് അസുഖം എന്താണെന്ന് കണ്ടുപിടിക്കാൻ കഴിഞ്ഞത്.

പക്ഷേ അയാളുടെ അസുഖം മനസ്സിലാക്കിയപ്പോൾ നാട്ടുകാരും ബന്ധുക്കളും ഒറ്റപ്പെടുത്തും എന്നുള്ള ഭീതിയിൽ രോഹിത്തിന്റെ അമ്മ ആത്മഹത്യ ചെയ്തു.

ആദ്യമൊന്നും ആൾക്കാർക്കെല്ലാം അക്‌സെപ്റ് ചെയ്തിട്ടില്ലായിരുന്നു.പിന്നീട് പോകേപോകെ ആളുകൾ കാര്യങ്ങളെല്ലാം തിരിച്ചറിഞ്ഞത്.

ആ കുടുംബത്തെ പോലും ഒറ്റപ്പെടുത്തും എന്നുള്ള അവസ്ഥ വന്നപ്പോഴാണ് പലരീതിയിലുള്ള കൗൺസിലിംഗും മറ്റുമൊക്കെ കൊടുത്ത്

ആ ഭാഗത്തെ കുടുംബക്കാരെ മുഴുവനും ഉൾപ്പെടുത്തി ഒരു ബോധവൽക്കരണ ക്ലാസ് വരെ സംഘടിപ്പിക്കേണ്ട സ്ഥിതി വന്നിട്ടുണ്ട്.

ബോധവൽക്കരണ ക്ലാസ് വളരെ പ്രയോജനകരമായിരുന്നു എന്ന് തന്നെ പറയാം.

ഇന്നിപ്പോൾ ടീച്ചർ അതിനെക്കുറിച്ച് പറയാൻ ഉണ്ടായ കാരണമെന്താണ്..

അല്ല ടീച്ചർ ഞാൻ കുറച്ചു ദിവസമായി ക്ലാസിലെ മറ്റു കുട്ടികൾ രോഹിത്തിനോട്. ഇടപഴകുന്നത് കാണുമ്പോൾ അവരെയൊക്കെ ഒന്ന് പറഞ്ഞു മനസ്സിലാക്കണം എന്ന് വിചാരിക്കുന്നു.

ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴും മറ്റുമൊക്കെ എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും ഷെയർ ചെയ്തൊക്കെയാണ് കഴിക്കുന്നത് രോഹിത് നിന്നും ഭക്ഷണം ഒക്കെ വാങ്ങി മറ്റു കുട്ടികൾ കഴിക്കുന്നുണ്ട് അപ്പോൾ അങ്ങനെയൊക്കെ ആകുമ്പോൾ..

ടീച്ചർ എന്ത് വിഡ്ഢിത്തമാണ് പറയുന്നത് ഒരു പാത്രത്തിൽ നിന്ന് ഭക്ഷണം കഴിച്ചെന്നോ മറ്റും പറഞ്ഞിട്ട് ഒന്നും ഈ അസുഖം പകരില്ലെന്ന് ടീച്ചറിന് അറിയില്ലേ.

നിങ്ങൾ ഒരു അധ്യാപികയാണ് ഒന്നുമില്ലെങ്കിലും അതിന്റെ നിലവാരം എങ്കിലും കാണിക്കാൻ ശ്രമിക്കണം ഒരു കൊച്ചു കുട്ടിയെ ഇങ്ങനെ ഒറ്റപ്പെടുത്തി നിർത്താൻ നിങ്ങൾ എന്തിനാണ് ശ്രമിക്കുന്നത്.

ക്ലാസിലെ മറ്റുള്ള കുട്ടികളെ പോലെ തന്നെയാണ് രോഹിത്തും അവനെ ഒരു പ്രശ്നവുമില്ല. വെറുതെ ആവശ്യമില്ലാത്ത കാര്യങ്ങൾ പറഞ്ഞ് നടക്കരുത്.

ഈയൊരു കാര്യത്തെക്കുറിച്ച് ഇവിടെ എന്തെങ്കിലും ചർച്ച നടക്കുകയാണെങ്കിൽ ആദ്യത്തെ ടെർമിനേഷൻ ലെറ്റർ ഞാൻ നിങ്ങൾക്ക് ആയിരിക്കും തരുന്നത്

കാരണം ഞാൻ നിങ്ങളോട് മാത്രമേ ഇപ്പോൾ ഈ കാര്യത്തെക്കുറിച്ച് സംസാരിച്ചിട്ടുള്ളൂ ഇത് ഏതെങ്കിലും രീതിയിൽ പുറത്തേക്ക് പോവുകയാണെങ്കിൽ അതിന്റെ പൂർണ ഉത്തരവാദി നിങ്ങൾ തന്നെയായിരിക്കും.

പിന്നീട് ക്ലാസ്സിൽ പലതവണ ടീച്ചർ രോഹിത്തിനെ ഒഴിവാക്കുന്ന രീതിയിലുള്ള പല പ്രവർത്തികളും ചെയ്തുകൊണ്ടിരുന്നു. പക്ഷേ മറ്റു കുട്ടികളെ അവർ പേടിപ്പിച്ചിരുന്നത് കാരണം ആരും തന്നെ ഒന്നും പുറത്തു ഒന്നും പറഞ്ഞില്ല.

ഒരു ദിവസം രോഹിതിന്റെ ക്ലാസിലെ ശരണ്യയുടെ പാരൻസ് പ്രിൻസിപ്പളിനെ കാണാൻ വന്നു.

പ്രിൻസിപ്പളിന്റെ റൂമിന് മുന്നിൽ കാത്തു നിൽക്കുന്നവരെ അവർ അകത്തേക്ക് വിളി പ്പിച്ചു.

അച്ഛനും അമ്മയ്ക്കും ഒപ്പം ശരണ്യയും പ്രിൻസിപ്പൽ റൂമിലേക്ക് കയറി വന്നു.

എന്താണ് കാര്യം എന്ന് പ്രിൻസിപ്പൽ തിരക്കുമ്പോൾ എല്ലാവരും അവരനോക്കി. ടീച്ചർ ഞാൻ 5ബി യിലേ രോഹിത്തിന്റെ ക്ലാസിലാണ് പഠിക്കുന്നത്.

എന്താണ് പ്രത്യേകിച്ച് കാര്യമെന്ന് ഞങ്ങൾ പറയാഓ കുറച്ചു ദിവസമായി മോൾ എപ്പോഴും വന്നു ഒരു കുട്ടിയുടെ കാര്യം മാത്രം സംസാരിക്കുന്നു.

അവനെ ടീച്ചർ വെറുതെ വഴക്ക് പറയുന്നു താഴെ പിടിച്ചെടുത്തുന്നു മറ്റു കുട്ടികളുമായി ഇടപഴകാൻ സമ്മതിക്കുന്നില്ല എന്നൊക്കെയാണ് ഇവളുടെ സ്ഥിരം പരാതി.

പ്രിൻസിപ്പാൾ ശരണ്യയുടെ മുഖത്തേക്ക് നോക്കി അച്ഛനും അമ്മയുംപറയുന്നതിൽ എന്തെങ്കിലും കാര്യമുണ്ടോ. മോൾ പറയൂ.

മാം എല്ലാദിവസവും മറ്റുള്ള കുട്ടികളിൽ നിന്നും മാറ്റിയാണ് രോഹിത്തിne ടീച്ചർ ഇരുത്തുന്നത്.

ചില കുട്ടികളെല്ലാം അത് എന്താണെന്ന് ചോദിച്ചപ്പോൾ രോഹിത്തിന്റെ കുടുംബത്തിൽ ആർക്കോ വലിയ ഒരു അസുഖം ഉണ്ടെന്നാണ് ടീച്ചർ പറയുന്നത്.

പാവമാണ് രോഹിത് അവൻ എന്നും ഇരുന്ന് കരയും ഭക്ഷണം കഴിക്കുമ്പോൾ എല്ലാം അവൻ നിലത്ത് ഒറ്റയ്ക്ക് ആണ്. ഞങ്ങൾ അവന്റെ ഒപ്പം ഇരുന്നാൽ ടീച്ചർ വഴക്ക് പറയും.

എല്ലാം കേട്ട് കഴിഞ്ഞപ്പോഴേക്കും പ്രിൻസിപ്പലിന്റെ മുഖo ക്രോധം കൊണ്ട് വലിഞ്ഞു മുറുകി

എയ്ഡ്സ് എന്ന് പറയുന്നത് പകരുന്ന ഒരു രോഗമല്ലെന്ന് ഒരു ടീച്ചറിനോട് എങ്ങനെയാണ് പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ടത്.

അല്ലെങ്കിൽ തന്നെ ഇത്രയും കുട്ടികളുടെ മുന്നിൽ വച്ച് ആ കുഞ്ഞിനെ മാത്രം മാറ്റി ഇരു ത്തുമ്പോൾ അതിന്റെ മനസ്സ് എന്തുമാത്രം വേദനിക്കുന്നുണ്ടാകും.

പ്രിൻസിപ്പലും ശരണ്യയും പാരൻസും എഴുന്നേറ്റു ക്ലാസിലേക്ക് പോയി. ക്ലാസിലേക്ക് ചെല്ലുമ്പോൾ പതിവ് പോലെ ടീച്ചർ രോഹിത്തിനെ നിലത്തിരുത്തിയിരിക്കുന്നു.

പെട്ടെന്ന് പ്രിൻസിപ്പാളും മറ്റും കയറി വന്നപ്പോൾ ടീച്ചർ ഒന്ന് അന്തംവിട്ടു.

എന്തിനാണ് ടീച്ചർ രോഹിത്തിനെ മാത്രം നിലത്തിരുത്തിയിരിക്കുന്നത്.

ടീച്ചർ അത് പിന്നെ രോഹിത് കൃത്യമായി നോട്ട് എഴുതുകയോ പഠിക്കുകയോ ഒന്നും ചെയ്യുന്നില്ല അതുകൊണ്ടാണ് അവനെ നില ത്തിയിരിക്കുന്നത്.

പ്രിൻസിപ്പൽ വിളിച്ചതും രോഹിത് അവരുടെ അടുത്തേക്ക് വന്നു.

എന്താണ് മോൻ ക്ലാസിൽ കൃത്യമായി നോട്ട്സ് ഒന്നും എഴുതി കൊണ്ടുവരാത്തത്.

അവനവന്റെ നോട്ട്സ് എല്ലാം എടുത്തു കൊണ്ടുവന്നു. അത് പ്രിൻസിപ്പാളിന്റെ മുന്നിലേക്ക് വെച്ചു.

എന്റെ നോട്ട് എല്ലാം കൃത്യമാണ് ടീച്ചർ പക്ഷേ എന്നെ ബെഞ്ചിൽ ഇരിക്കാൻ ടീച്ചർ സമ്മതിക്കില്ല. എപ്പോഴും നിലത്ത് ചെന്നിരിക്കാനാണ് പറയുന്നത്.

പ്രിൻസിപ്പൽ ക്ലാസിലെ ഒന്ന് രണ്ടു കുട്ടികളുടെ നോട്ട്സ് വാങ്ങി രോഹിത്തിന്റെ നോട്ടുമായി കമ്പയർ ചെയ്തു നോക്കുമ്പോൾ രോഹിത്തിന്റെ നോട്ട് കംപ്ലീറ്റ് ആണ്.

ഇതാണോ ടീച്ചർ രോഹിതിന്റെ നോട്ട്സ് കംപ്ലീറ്റ് അല്ല എന്ന് ടീച്ചർ പറയുന്നത്.

നിങ്ങളെയൊക്കെ എങ്ങനെയാണ് അക്ഷരം തെറ്റാതെ ടീച്ചർ എന്ന് വിളിക്കാൻ കഴിയുന്നത്.

ഒരു ടീച്ചർ സമൂഹത്തിന് മാതൃകയാകാൻ ഉള്ളതാണ് ഒരു കൊച്ചു കുഞ്ഞിനോട് ഈ രീതിയിൽ പ്രവർത്തിക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയുന്നു ടീച്ചർ.

നിങ്ങളോട് പറഞ്ഞതാണ് ഈ കുട്ടിയുടെ സിറ്റുവേഷനെ പറ്റി ഒക്കെ എന്നിട്ടും.

അടുത്ത ദിവസത്തെ അസംബ്ലിയിൽ എയ്ഡ്സ് എന്ന രോഗത്തെക്കുറിച്ചുള്ള ഒരു ബോധവൽക്കരണ സെമിനാർ തന്നെ ഉൾപ്പെടുത്തിയിരുന്നു. സമൂഹത്തിലെ ഉന്നത നിലയിലുള്ള ഒട്ടുമിക്ക ആൾക്കാരെയും ഈ പരിപാടിയിൽ ഉൾപ്പെടുത്തി.

എയ്ഡ്‌സ് രോഗബാധിതരും അവർക്ക് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയെയും വരെ ഈ പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നു.

എയ്ഡ്‌സ് ഒരു മാറാ രോഗം അല്ല. സുരക്ഷിതം അല്ലാത്ത ലൈ ഗിക ബന്ധത്തിൽ ഏർപ്പെടുന്നതും, രോഗമുള്ള ആളിൽ നിന്ന് രക്തം സ്വീകരിക്കുന്നതും,

രോഗി ഉപയോഗിച്ച സിറിഞ്ചു ഉപയോഗിക്കുന്നതും രോഗം പകരുന്നതിനുള്ള കാരണങ്ങളാണ്..

അല്ലാതെ ഇവരോടൊപ്പം ഒരു റൂം ഷെയർ ചെയ്യുന്നതും, ഒരു പാത്രത്തിൽ നിന്ന് ഭക്ഷണം കഴിക്കുന്നതും,

അവർ ഉപയോഗിച്ച് വസ്ത്രങ്ങൾ ഉപയോഗിക്കുന്നത് ഒന്നും തന്നെ ഈ രോഗം പകരുന്നതിനുള്ള കാരണങ്ങളല്ല. അറിവില്ലായ്മയിലൂടെയാണ് നമ്മൾ ഈ ഒരു ആൾക്കാരെ മാറ്റിനിർത്തുന്നത്.

അത് അവരെ എന്തുമാത്രം വേദനപ്പെടുത്തുന്നു എന്നത് ആരും ചിന്തിക്കുകയില്ല. ഇവിടെ രോഹിത്തു എന്ന കുട്ടിയോട് കാണിക്കുന്ന ഈ അവഗണന പോലും സഹിക്കാവുന്നതിനും അപ്പുറമാണ്.

അസുഖം ബാധിച്ചവരെക്കാൾ കഷ്ടമാണ് ഇങ്ങനെയുള്ള ചിന്തകളെ മനസ്സിൽ കൊണ്ടുനടക്കുന്ന ആൾക്കാർ. അതുകൊണ്ട് ദയവായി തെറ്റായ ധാരണകൾ മനസ്സിൽ വച്ചുകൊണ്ട് നമ്മൾ ആരെയും ഒഴിവാക്കരുത്.

കുഞ്ഞുങ്ങളുടെ മനസ്സിൽ പോലും ആ കുട്ടിയെ ഒഴിവാക്കുന്ന ചിന്തയില്ല,പക്ഷേ ഒരു അധ്യാപികയിൽ നിന്നാണ് ഉണ്ടാകുന്നത് വളരെ വേദനാജനകമാണ്.

ടീച്ചറിനെ അവര് ചെയ്ത പ്രവർത്തിയെ കുറിച്ച് ഓർത്ത് വല്ലാത്ത വേദന തോന്നി. ടീച്ചറിന്റെ പേരിൽ കേസ് ചാർജ് ചെയ്യുകയും അവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യുകയും ചെയ്തു.

രോഹിത്തിന്റെയും കുടുംബത്തിന്റെയും അവസ്ഥ മനസ്സിലാക്കി എല്ലാവരും അവനോട് വളരെ സ്നേഹത്തോടുകൂടിയാണ് പെരുമാറിയത്.

സാമ്പത്തികമായി പിന്നിൽ നിന്ന അവന്റെ കുടുംബത്തെ പോലും സഹായിക്കുന്നതിന് സ്കൂളിൽ ടീച്ചേഴ്സിന്റെയും കുട്ടികളുടെയും ഇടയിൽ ഒരു ഫണ്ട് ശേഖരണം രൂപപ്പെടുത്തി.

വർഷങ്ങൾക്കിപ്പുറം രോഹിത്തിനെ അവന്റെ സ്കൂൾ കാലഘട്ടത്തെക്കുറിച്ച് ഓർക്കുമ്പോൾ എന്നും സന്തോഷമാണ്.

സമൂഹത്തിന്റെ ഉന്നത നിലയിൽ പ്രവർത്തിക്കുന്ന ഒരു ഐ ടി കമ്പനിയുടെ ചീഫ് ആണ്. എയ്ഡ്സ് ബാധിതർക്കു വേണ്ടി പ്രവർത്തിക്കുന്ന സംഘടനയുടെ മുൻനിരയിൽ..

അവനെക്കുറിച്ച് ഓർക്കുമ്പോൾ. തികഞ്ഞ അഭിമാനമാണ് സ്കൂൾ പ്രിൻസിപ്പലിന്.

Leave a Reply

Your email address will not be published. Required fields are marked *