എന്റെ ജീവിതം നിങ്ങൾ നശിപ്പിച്ചു ഇനി അവളെ കൂടെ കുടുക്കിൽ ആക്കാൻ ഞാൻ..

സ്നേഹിത
(രചന: മഴ മുകിൽ)

വെറുപ്പാണ് എനിക്ക് എന്നെ ആരും സ്നേഹിക്കണ്ട എനിക്കാരും വേണ്ട…

അതല്ല ഞാൻ ഏട്ടന് ഒരു ബാധ്യത ആണെങ്കിൽ പറഞ്ഞാൽ മതി ഞാൻ എവിടേക്ക് എങ്കിലും പോയേക്കാം….. അതും പറഞ്ഞു ഗൗരി ചവിട്ടി തുള്ളി അകത്തേക്ക് പോയി….

അവളോട്‌ ഇനി എന്ത് പറയും എന്നറിയാതെ അനിരുദ്ധൻ നിന്നു… നിർബന്ധിക്കാൻ പറ്റില്ല അമ്മേ ഒരിക്കൽ മുറിവേറ്റ മനസ് ആണ്… പേടിയായിരിക്കും എന്റെ കുട്ടിക്ക് നമുക്ക് കുറച്ചു കൂടി സമയം അവൾക്കു കൊടുക്കാം…..

അതും പറഞ്ഞു അനിരുദ്ധൻ പറമ്പിലേക്ക് പോയി….. അമ്മ അടുക്കളയിലും….

മുറിയിൽ കയറിയ പാടെ ഗൗരി കട്ടിലിലേക്ക് വീണു…. തലയിണയിൽ മുഖം അമർത്തി കരഞ്ഞു….കുറെ അധികം കരഞ്ഞപ്പോൾ അവൾക്കു കുറച്ചു സമാധാനം കിട്ടി…..

പറമ്പിലെ പണിക്കാർക്ക് കൂലികൊടുത്തു അനിരുദ്ധൻ വരുമ്പോൾ അമ്മ കഴിക്കാൻ വിളമ്പിയിരുന്നു……..

അവൾ കഴിക്കാൻ വന്നില്ലേ അമ്മേ….

ഇല്ല നീ പോയപ്പോൾ മുറിയിൽ കയറിയത ഇതുവരെ പിന്നെ പുറത്തേക്കു വന്നില്ല….

അമ്മ വിളമ്പി വയ്ക്കൂ .. ഞാൻ അവളെയും കൂട്ടി വരാം…….

അനിരുദ്ധൻ മുകളിൽ ചെല്ലുമ്പോൾ കതകു ചാരിയിരുന്നു… അവൻ നേരെ അവളുടെ അടുത്തേക്ക് ചെന്ന് അവളുടെ മുടിയിഴയിൽ പതിയെ തലോടി…..

ഉറങ്ങി കിടക്കുന്നവളുടെ മുഖത്തു കണ്ണുനീർ ഉണങ്ങിയ പാടുകൾ…….

രണ്ടുവർഷം മുൻപുവരെ അവളുടെ കുസൃതിയും കളിചിരിയും തങ്ങി നിന്ന വീടായിരുന്നു… കമ്പ്യൂട്ടർ കോസ്ഴ്സ് ചെയ്യുവാൻ വേണ്ടി ഡിഗ്രി കഴിഞ്ഞു കൊണ്ട് ചേർത്തതാണ്…

നടത്തിപ്പുകാരെയും മറ്റും കുറിച്ച് നല്ല അഭിപ്രായം ആണ് കേട്ടത്… അതുകൊണ്ട് വീണ്ടും ഒരിക്കൽ കൂടി ആലോചിക്കേണ്ടി വന്നില്ല……

ഗൗരിയും അടുത്ത കൂട്ടുകാരി അമ്മുവും കൂടിയാണ് കോഴ്സന് പോയി ചേർന്നത്…. രാവിലെ 9 മണിമുതൽ ഉച്ചക്ക് 2 മണിവരെ ആയിരുന്നു ക്ലാസ്…

വീട്ടിൽ നിന്നും കുറച്ചു അകലെയാണ് ബസ് സ്റ്റോപ്പ്‌ അതുവരെ അനിരുദ്ധൻ കൊണ്ട് വിടും അവിടെനിന്നും ഗൗരി അമ്മുവിനോപ്പം ബസിൽ ആണ് ക്ലാസിലേക്കുള്ള യാത്ര…..

ക്ലാസ് തുടങ്ങി ഏകദേശം ഒരു മാസം ആയപ്പോൾ അമ്മുവും ബസിലെ കിളിയായ സനലും തമ്മിൽ സ്നേഹബന്ധത്തിൽ ആയി…

ആ സ്നേഹബന്ധം വളരുമ്പോൾ വഴിവിട്ട രീതിയിൽ ഓരോന്ന് കാണുമ്പോൾ ഗൗരി പലപ്പോഴും അമ്മുവിനെ വിലക്കിയെങ്കിലും ഗൗരിക് അവരുടെ സ്നേഹബന്ധത്തിൽ അസൂയയാണ് എന്നുപറഞ്ഞു അമ്മു അവളെ കളിയാക്കി…

ഒരിക്കൽ ഗൗരിക്ക് കോളേജിൽ പോകാൻ കഴിയാതെ വന്ന ദിവസം അമ്മുവും സനലും കൂടിഅയാളുടെ നിർബന്ധത്തിന് വഴങ്ങി ഹോട്ടലിൽ മുറി എടുത്തു…..

സനലിന്റെ ചക്കര വാക്കിൽ മയങ്ങിയ അമ്മുവിനെ അയാൾ നല്ല രീതിയിൽ ഉപയോഗിച്ചു…. അതിന്റെ വീഡിയോ അവൾ പോലും അറിയാതെ പകർത്തി എടുത്തു….

രണ്ടു ദിവസം കഴിഞ്ഞു ഗൗരി തിരിച്ചെത്തിയപ്പോൾ അമ്മുവിൽ പഴയ ഉത്സാഹം ഒന്നും കണ്ടില്ല…..

ബസിലെ കിളിയും മാറിയിരുന്നു.. പുതിയതായി വന്ന ശ്യാം എന്ന പയ്യന് ഗൗരിയിൽ ആയിരുന്നു നോട്ടം.. മൂന്ന് നാലു ദിവസം കഴിഞ്ഞു….. സനലിന്റെ കോൾ അമ്മുവിനെ തേടി എത്തി…….

നിന്റെ കൂട്ടുകാരി ആ ഗൗരിയില്ലേ അവളെ ഞാൻ പറയുന്ന സ്ഥലത്തു ഒന്ന് കൊണ്ട് വരണം…..

ഇല്ല ഞാൻ കൊണ്ടുവരില്ല.. എന്റെ ജീവിതം നിങ്ങൾ നശിപ്പിച്ചു ഇനി അവളെ കൂടെ കുടുക്കിൽ ആക്കാൻ ഞാൻ സമ്മതിക്കില്ല…

നീ അത്രക്ക് അങ്ങ് മിടുക്കി ആകണ്ട ഞാൻ ഒരു വീഡിയോ ഇപ്പോൾ അയക്കാം അതൊന്നു കണ്ടിട്ട് തീരുമാനിക്ക്…..

അമ്മു വേഗം വാട്സ്ആപ്പ് ൽ വീഡിയോ ഓപ്പൺ ആക്കി.. അവൾ ആകെ വെട്ടി വിയർക്കാൻ തുടങ്ങി….

ചതിവ് പറ്റിയതാണ് എന്നവൾക്ക് ബോദ്യമായി…. അവൾ വേഗത്തിൽ മൊബൈൽ മാറ്റി വച്ചു… പെട്ടെന്ന് ഫോൺ റിങ് ചെയ്തു….

സനലിന്റെ നമ്പറിൽ നിന്നുള്ള കോൾ കണ്ടു അവൾ വിറക്കുന്ന കയ്യാലെ കോൾ അറ്റൻഡ് ചെയ്തു….

നീ ആ വീഡിയോ കണ്ടല്ലോ അല്ലെ ഇനിയും നിന്റെ തീരുമാനത്തിൽ മാറ്റം ഇല്ലേ…… ഞാൻ പറയുന്ന ദിവസം അവളുമായി നീ ഞാൻ പറയുന്ന സ്ഥലത്തു വരും… നിന്നെ ഞാൻ വരുത്തും ഇല്ലെങ്കിൽ ഈ വീഡിയോ എല്ലാരും കാണും…

അത്‌ വേണോ എന്ന്‌ നീ ആലോചിക്കൂ…..നീ അവളെയും കൊണ്ട് അവിടെ വന്നു കഴിഞ്ഞാൽ നിനക്ക് ഞാൻ ഈ വീഡിയോ അടങ്ങുന്ന മെമ്മറികാർഡ് തരാം..

എന്ത് ചെയ്യണം എന്നറിയാതെ അവൾ ആലോചനയോടെ കിടക്കയിലേക്ക് വീണു.. പല തവണ ഗൗരി വിലക്കിയതാണ്…

പക്ഷെ അന്നൊക്കെ അവൾക്കു അസൂയ ആണെന്ന് പറഞ്ഞു അവളെ തെറ്റിദ്ധരിച്ചു.. പക്ഷെ ഇപ്പോൾ…….

അമ്മു ഹോസ്പിറ്റലിൽ ആണ് എന്നറിഞാണ് പിറ്റേദിവസം ഗൗരി അവളെ കാണാൻ ഹോസ്പിറ്റലിൽ എത്തിയത്…

വാർഡിൽ കിടക്കുന്ന അവളുടെ അടുത്ത് പറഞ്ഞിരുന്നു കരയുന്ന അച്ഛനെയും അമ്മയെയും കണ്ട് ഗൗരി ഓടി അവർക്ക് അരികിലേക്ക് ചെന്നു…

ഗൗരിയെ കണ്ടപ്പോൾ തന്നെ അമ്മുവിന്റെ കണ്ണുകൾ നിറഞ്ഞു തൂവി.. ഗൗരി വേഗം അവളുടെ അടുത്തിരുന്ന് അവരുടെ കൈകളിൽ പതിയെ തലോടി നീ എന്ത് ബുദ്ധിമോശം ആണ് പെണ്ണ് ഈ കാണിച്ചത്…

ഇങ്ങനെ ഒന്ന് ചെയ്യുന്നതിനുമുമ്പ് നിന്റെ അച്ഛന്റെയും അമ്മയുടെയും മുഖം നിനക്കൊന്നും ഓർത്തു കൂടായിരുന്നോ…..

അങ്ങനെ ചോദിക്കു മോളെ..എന്തുമാത്രം കഷ്ടപ്പെട്ടിട്ടാണ് അവളുടെ ആഗ്രഹം അനുസരിച്ച് ഓരോന്നും പഠിക്കാൻ വിടുന്നത്.. എന്നിട്ട് അവൾ കാണിച്ചു വച്ചിരിക്കുന്നത് കണ്ടില്ലേ…

എന്താണെങ്കിലും അവൾക്ക് ഞങ്ങളോട് പറഞ്ഞു കൂടായിരുന്നോ…അവൾക്ക് എന്തെങ്കിലും സംഭവിച്ചിരുന്നു വെങ്കിൽ ഞങ്ങൾ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ….

ഗൗരി കുറച്ചുനേരം കൂടി അമ്മുവിന്റെ അടുത്ത ഇരുന്നെങ്കിലും അവർക്ക് കാര്യമായിട്ട് ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല…….

അടുത്ത ദിവസം ഗൗരി അമ്മുവിനെ കാണാൻ ഹോസ്പിറ്റലിൽ വരുമ്പോഴേക്കും അച്ഛൻ പണിക്ക് പോയിരിക്കുകയായിരുന്നു.. അമ്മ അവൾക്കൊപ്പം അടുത്ത് തന്നെ ഉണ്ടായിരുന്നു…

ഗൗരിയെ കണ്ടതും അമ്മുവിന്റെ അമ്മ സന്തോഷത്തോടുകൂടി അവളുടെ അടുത്തേക്ക് വന്നു…മോൾ വന്നത് നന്നായി എനിക്ക് പുറത്തു പോയി ഇവൾക്ക് ഭക്ഷണം വാങ്ങി കൊണ്ടുവരണം ആയിരുന്നു…

കൂട്ടിന് ആരും ഇല്ലാത്തതു കൊണ്ടാണ് ഞാൻ ഇത്രയും നേരം എവിടെ കാത്തിരുന്നത്… ഞാനൊന്നു പുറത്തു പോയിട്ട് വരുന്നതുവരെ മോൾ ഇവിടെ അടുത്ത് ഇരിക്കണേ…..

അമ്മ അങ്ങോട്ട് പോയപ്പോഴേക്കും ഗൗരി അമ്മുവിന്റെ അടുത്തേക്ക് വന്നു….എന്തിനാണ് അമ്മു ഇങ്ങനെ ഒരു കടുംകൈ ചെയ്തത്..

സനലും ആയിട്ടുള്ള നിന്റെ റിലേഷൻ അതാണോ നിന്റെ ഈ തീരുമാനത്തിന് പിന്നിൽ… ഞാൻ പിന്നെ അതിനെക്കുറിച്ച് കൂടുതലൊന്നും ചോദിക്കാത്തത് ആണ്..

അവൻ ബസ്സിൽ നിന്നും മാറിയപ്പോൾ തന്നെ എനിക്ക് സംശയം തോന്നിയതാണ് ഞാൻ പിന്നെ നിന്നോട് ഒന്നും ചോദിക്കാത്തതാണ്…നീയും എന്നോട് ഒന്നും തുറന്നു പറയുന്ന ഒരു സാഹചര്യത്തിൽ അല്ലായിരുന്നല്ലോ….

അമ്മു ആദ്യമൊക്കെ ഗൗരിയുടെ മുന്നിൽ ഒന്നും പറയാതെ പിടിച്ചു നിന്നു എങ്കിലും പിന്നീട് അവൾക്ക് എല്ലാം തുറന്നു പറയാതെ നിവൃത്തിയില്ല എന്ന അവസ്ഥയായി…

എല്ലാം കേട്ട് കഴിഞ്ഞതും ഗൗരി ആകെ അസ്വസ്ഥതയോടെ.. അമ്മുവിനെ തന്നെ നോക്കി..

എന്നാലും അമ്മു നീ ഇത് ഏത് കാലഘട്ടത്തിലാണ് ജീവിക്കുന്നത്…അയാൾ ഒന്ന് വിളിച്ചപ്പോൾ തന്നെ നീ അയാളോടൊപ്പം ആ മുറിയിൽ പോകരുതായിരുന്നു….

ഇനിയിപ്പോൾ കഴിഞ്ഞതിനെക്കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല. പക്ഷേ ഇനി അവൻ വെറുതെ ഇരിക്കും എന്നു തോന്നുന്നില്ല…അവൻ ഈ വീഡിയോ വെച്ച് നിന്നെ ബ്ലാക്ക് മെയിൽ ചെയ്യാനുള്ള പരിപാടിയാണ്….

അവൻ ഇനി ഒരു പെണ്ണിനോടും ഈ രീതിയിൽ പ്രവർത്തിക്കാൻ പാടില്ല….എന്നെയും കൂട്ടിച്ചല്ലാൻ അല്ലേ അവൻ പറഞ്ഞിരിക്കുന്നത്..

ഇനി അവൻ വിളിക്കുമ്പോൾ നീ ഭാവവ്യത്യാസം ഒന്നും കാണിക്കാതെ എല്ലാ വിവരങ്ങളും ചോദിച്ചു മനസ്സിലാക്കുക നമുക്ക് അവനു ഒരു പണി കൊടുക്കാം…

അമ്മ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയി കഴിഞ്ഞ് ഏകദേശം രണ്ടാഴ്ച കഴിയുമ്പോഴാണ് സനലിന്റെ കോൾ വീണ്ടും അമ്മുവിനെ തേടിയെത്തുന്നത്…

അമ്മു ഹോസ്പിറ്റലിലായിരുന്നു വിവരമെല്ലാം സനൽ അറിഞ്ഞിരുന്നു പക്ഷേ അതിനെപ്പറ്റി ഒന്നും ഒരു വാക്കുപോലും സനൽ അവളോട് സംസാരിച്ചില്ല..

ഈ വരുന്ന ഞായറാഴ്ച കൃത്യം വൈകുന്നേരം 4 മണിക്ക് ഗൗരിയെ കൂട്ടി പൊളിഞ്ഞു കിടക്കുന്ന ആ കളിമൺ ഫാക്ടറിയിൽ വരണം എന്ന് മാത്രം അവൾക്ക് മെസ്സേജ് അയച്ചു….

അമ്മു ആ വിവരം ഉടനെ തന്നെ ഗൗരിയെ അറിയിച്ചു….

ഞായറാഴ്ച വൈകുന്നേരം ഗൗരി പതിവിലും വിപരീതമായി എവിടേക്കോ പോകാനൊരുങ്ങുന്ന കണ്ട് അനിരുദ്ധൻ അവളോട് കാര്യം തിരക്കി…

നീ എവിടേക്കാ മോളെ ഈ അവധിദിവസം പോകാൻ നിൽക്കുന്നത്…

ചേട്ടാ എനിക്ക് അമ്മുവിന്റെ വീട് വരെ ഒന്ന് പോകണം അവളുടെ കയ്യിൽ നിന്നും കുറച്ചു നോട്സ് വാങ്ങാൻ ഉണ്ട് ഞാൻ അത് കഴിഞ്ഞിട്ട് വേഗം ഇങ്ങു വന്നേക്കാം……

ഏട്ടനോട് കള്ളവും പറഞ്ഞു ഗൗരി നേരെ അമ്മുവിന്റെ അടുത്തെത്തി. അമ്മുവും ഗൗരിയും ചേർന്ന് ആ കളിമൺ ഫാക്ടറി യിലേക്ക് പോയി..

അടഞ്ഞുകിടക്കുന്ന ഡോർ പതിയെ തുറന്ന് ഗൗരിയും അമ്മുവും ഫാക്ടറിക്ക് ഉള്ളിലേക്ക് കടന്നു…ഫാക്ടറി എന്ന് പറയാൻ കഴിയില്ല കാരണം അതൊരു പൊട്ടിപ്പൊളിഞ്ഞ കെട്ടിടമായിരുന്നു…

അകത്തേക്ക് കയറുമ്പോൾ അവിടെ ആരുമുണ്ടായിരുന്നില്ല പക്ഷേ കുറച്ചു കൂടി മുന്നോട്ടു പോയപ്പോഴേക്കും സനലും ശ്യാമും അവരുടെ അടുത്തേക്ക് വന്നു….

നിങ്ങൾക്ക് ഇത്രയും അനുസരണ ഉണ്ടാകും എന്ന് വിചാരിച്ചില്ല കൂട്ടുകാരരിമാർ ആയാൽ ഇങ്ങനെ തന്നെ വേണം…..

നിങ്ങൾ നിങ്ങളുടെ കയ്യിലിരിക്കുന്ന മെമ്മറികാർഡ് എനിക്ക് തരണം ഇനിയൊരു കാര്യം പറഞ്ഞു ഒരിക്കലും നിങ്ങൾ എന്നെ വിളിക്കാൻ പാടില്ല……..

അത്രയും പെട്ടെന്ന് ദൃതി വെച്ചാലോ നിങ്ങൾ ഇപ്പോൾ വന്നതേയുള്ളൂ നമുക്ക് കുറച്ചു നേരം വർത്തമാനം ഒക്കെ പറഞ്ഞിരുന്നു അതിനു ശേഷം പോയാൽ പോരേ…

സനലും ശ്യാമും കൂടി ഒരു വഷളൻ ചിരിയോടെ ഗൗരിയുടെ അടുത്തേക്ക് വന്നു….

അന്ന് ആ ബസ്സിൽ വെച്ച് ആദ്യം കണ്ടപ്പോൾ തന്നെ നിന്നോട് ഒരു ആഗ്രഹം തോന്നിയതാണ് പക്ഷേ ആദ്യം എന്റെ വലയിൽ വീണത് ഇവൾ ആയിപ്പോയി അതുകൊണ്ടാണ് നിന്നെ ഒഴിവാക്കി വിട്ടത്……..

ഇനിയും കുറച്ചു നാൾ കൂടി കാത്തിരുന്നാൽ നീ ഞങ്ങളിൽ നിന്ന് വഴുതി പോകും അതുകൊണ്ടാണ് ഇങ്ങനെ ഒരു പ്ലാൻ ചെയ്തത്……….

സനലും ശ്യാമും അമ്മുവിന്റെ യും ഗൗരിയുടെയും അടുത്തേക്കുവന്നു…. ഇരുവരും നല്ലവണ്ണം മ ദ്യ പിച്ചിട്ടുണ്ടായിരുന്നു……

ഗൗരി വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ തന്നെ കയ്യിൽ കരുതിയ ഹാൻഡ് ബാഗിൽ ഒരു കത്തി ഒളിപ്പിച്ചു വച്ചിട്ടുണ്ടായിരുന്നു…….

ഗൗരിയുടെ സ്വഭാവത്തിലെ അസ്വഭാവികത മനസ്സിലാക്കിയ അനിരുദ്ധൻ ഗൗരി ഇറങ്ങിയതിനു പിന്നാലെ തന്നെ ബൈക്കിൽ അവളെ ഫോളോ ചെയ്തു വരുന്നുണ്ടായിരുന്നു…

അമ്മുവും അവളും കളിമൺ ഫാക്ടറിയിലേക്ക് കയറുന്നത്തിന്റെ പിന്നാലെ തന്നെ അനിരുദ്ധനും അവിടെ എത്തി.

അനിരുദ്ധൻ ചെല്ലുമ്പോൾ കണ്ടകാഴ്ച ശ്യാമിനെ യും സനലിനെ യും മാറിമാറി കുത്തുന്ന അമ്മുവിനെ ആണ്…. ഒരു ഭ്രാന്തിയെ പോലെ അവൾ കത്തി വലിച്ചൂരി ശ്യാമിനെ യും സനൽ നെയും മാറി മാറി കുത്തികൊണ്ടിരുന്നു………

ഗൗരിയെ സനൽ കടന്നു പിടിച്ചതും അവൾ ബാഗിൽ കരുതിയിരുന്ന കത്തി പതുക്കെ പുറത്തേക്ക് വലിച്ചെടുത്തു…

ഗൗരിയുടെ കയ്യിൽ കത്തി കണ്ട സനൽ ആദ്യമൊന്ന് പരിഭ്രമിച്ചു എങ്കിലും നിമിഷനേരം കൊണ്ട് തന്നെ അവളുടെ കയ്യിൽ നിന്നും കത്തി കൈക്കലാക്കി വലിച്ചെറിഞ്ഞു….

ഗൗരിയുടെ ഇരുകവിളിലും സനൽ മാറി മാറി അടിച്ചു കൊണ്ടേയിരുന്നു..

അത്‌ കണ്ട അമ്മു ഓടി പോയി കത്തി തപ്പിപിടിച്ചു എടുത്തു… അതുമായി സനലിന്റെ അടുത്തേക്ക് നീങ്ങി… സനലിന്റെ കുത്താൻ കത്തിയുമായി വരുന്ന അമ്മുവിനെ ഗൗതം അടിച്ചു വീഴ്ത്തി..

തല പൊട്ടി ചോര വാർന്നു അവൾ നിലത്തേക്ക് വീണു… കണ്ണിൽ നിന്നും കാഴ്ച്ച മറയുമ്പോൾ ഗൗരിയിലേക്ക് അമരാൻ തുടങ്ങുന്ന സനലിന്റെ മുഖം ആയിരുന്നു മനസ്സിൽ….

അടഞ്ഞു പോകുന്ന കണ്ണുകൾ വലിച്ചു തുറന്നു അവൾ എഴുനേറ്റു എന്നിട്ട് കത്തിയും എടുത്തു സനലിന്റെ അടുത്തേക്ക് നിരങ്ങി നിരങ്ങി ചെന്നു അവന്റെ മുതുകിൽ ആഞ്ഞു കുത്തി…

അത്‌ കണ്ടു ഭയന്ന് ശ്യാം പിന്നോട്ട് മാറും മുൻപേ അവൾ എഴുനേറ്റു അവനെയും ആക്രമിച്ചു…. ഒരു ഭ്രാന്തിയെ പോലെ അവൾ ഇരുവരെയും മാറി മാറി കുത്തി…

അനിരുദ്ധനെ കണ്ടപ്പോൾ ഗൗരി ഓടി അവന്റെ മാറിൽ ചേർന്നു കരഞ്ഞു……..

പോലീസും കേസുമായി ഏറെ നാൾ കയറി ഇറങ്ങി…. ഒടുവിൽ അമ്മുവിന് ആറു വർഷത്തെ ശിക്ഷ ലഭിച്ചു… ഗൗരിയെ ഒഴിവാക്കി…. ആ
സംഭവത്തിൽ നിന്നും പുറത്തു വരാൻ ഗൗരിക്ക് നാളുകൾ ഒരുപാട് വേണ്ടി വന്നു……

ഇപ്പോൾ വിവാഹ കാര്യം പറയുമ്പോൾ അവൾക്കു പേടിയാണ്… ആ ഓർമ്മകൾ അവളെ ചുറ്റിവരിയും……….

അമ്മു ശിക്ഷ പൂർത്തിയാക്കി പുറത്തു വരുമ്പോൾ കൂട്ടാൻ അനിരുദ്ധനും ഗൗരിയും കൂടി ചെന്നു….. അവര് ചെല്ലും മുൻപേ അവൾ അവിടെ നിന്നും പോയിരുന്നു…..

വളരെ വിഷമത്തിൽ ആണ് രണ്ടുപേരും വീട്ടിൽ തിരിച്ചെത്തിയത്….

അമ്മു ജയിലിൽ ആയതിൽ പിന്നെ അവളെ കാണാൻ ഒരിക്കൽ പോലും വീട്ടുകാർ ചെന്നില്ല…

പിഴച്ചുപോയ ഒരു കൊലപാതകിയായ മകളെ അവർക്കു വേണ്ടെന്നു…….. അതായിരിക്കും അവൾ ആർക്കും ശല്യം ആകാതെ എവിടേക്കോ പോയത്…….

കുറച്ചു ദിവസം കഴിഞ്ഞു ഗൗരിക്ക് ഒരു കത്തു വന്നു എന്നെ കൂട്ടാൻ നീ വരുമെന്ന് എനിക്ക് അറിയാമായിരുന്നു അതാണ് ഞാൻ നേരത്തെ പോന്നത്…

എന്നെക്കുറിച്ചു ഓർക്കേണ്ട അമ്മയെയും ഏട്ടനെയും വിഷമിപ്പിക്കാതെ നീ വിവാഹത്തിന് സമ്മതിക്കണം…… എന്ന്‌ സ്നേഹത്തോടെ അമ്മു…….

ആ കത്തും നെഞ്ചോട്‌ ചേർത്തു ഗൗരി അങ്ങനെ ഇരുന്നു….

Leave a Reply

Your email address will not be published.