ഒരു ഭാര്യ എന്ന രീതിയിൽ എനിക്ക് രമേശേട്ട നിൽ നിന്നും കിട്ടേണ്ടത് ഒന്നും തന്നെ..

എനിക്ക് വേണ്ടതെന്താണ്
(രചന: മഴമുകിൽ)

പതിവുപോലെ രമേശൻ വരുന്നതും നോക്കിയിരുന്നു നിള… അവനു ഇഷ്ടമുള്ള ഭക്ഷണം ഒക്കെ ഉണ്ടാക്കി….

രമേശൻ വന്നപ്പോൾ തന്നെ നേരം ഒരുപാട് വൈകി…. അയാൾഒന്ന് ഫ്രഷ് ആകാൻ പോയപ്പോൾ നിള ആഹാരം വിളമ്പി വച്ചു… രമേശൻ വന്നു ഭക്ഷണം കഴിക്കാൻ തുടങ്ങി….

എന്താ ഏട്ടാ ഇത്രയും ലേറ്റ് ആയത്….

ഓഫീസിൽ പിടിപ്പത്തു പണിയാണ്.. ഒന്നിനും സമയം തികയുന്നില്ല….

നീ കഴിച്ചോ…..

ഇല്ല….

ഞാൻ പറഞ്ഞിട്ടില്ലേ നിള എന്നെ കാത്തിരിക്കേണ്ട നിനക്ക് വിശക്കുമ്പോൾ കഴിക്കണം എന്ന്‌…..

ഇപ്പോൾ തന്നെ നേരം ഒരുപാട് വൈകി.. രമേശൻ ഒരു പ്ലേറ്റിൽ നിളക്ക് കൂടി ആഹാരം വിളമ്പി…..

നിള സന്തോഷത്തോടുകൂടി ഇരുന്ന് ഭക്ഷണം മുഴുവൻ കഴിച്ചു….

ഭക്ഷണം കഴിച്ച ഉടനെ തന്നെ രമേശൻ മുറിയിലേക്ക് പോയി…

ഉറങ്ങിക്കിടക്കുന്ന മൂന്നുവയസ്സുകാരൻ ദിവ്യനെയും ചേർത്തുപിടിച്ച് അയാൾ നിദ്രയിലേക്ക് വഴുതി വീഴുന്നു…..

പാത്രങ്ങളൊക്കെ കഴുകി വെച്ച് നിള റൂമിലേക്ക് വരുമ്പോൾ പതിവുപോലെ രമേശൻ ഉറക്കമായി കഴിഞ്ഞിരുന്നു…..

മകനെയും കെട്ടിപ്പിടിച്ചു കിടന്നുറങ്ങുന്ന രമേശൻ മുഖത്തേക്കൊന്നു നോക്കി നീള മോന്റെ തൊട്ടടുത്തായി വന്നു കിടന്നു…..

ഇപ്പോൾ കുറെ നാളായി ഇതുതന്നെയാണ് സ്ഥിരം വീട്ടിൽ നടക്കുന്നത്…പാതിരാത്രിയിൽ ആണ് രമേശൻ ഓഫീസിൽ നിന്ന് വരുന്നത്…

വന്നാൽ ഉടനെ തന്നെ ഫ്രഷായി ഭക്ഷണം കഴിച്ച് നേരെ മോനോടൊപ്പം വന്നു കിടന്നുറങ്ങും. നിള എന്ന്‌ പറയുന്ന ഒരാളെ പരിഗണിക്കുക പോലും ഇല്ല…..

നിളക്ക് രമേശൻറെ അവഗണന വല്ലാത്ത വേദനയാണ് സമ്മാനിച്ചു കൊണ്ടിരിക്കുന്നത്…..

അടുത്ത ദിവസം പതിവുപോലെ ഓഫീസിലേക്ക് പോകാൻ റെഡി ആയി കൊണ്ടിരുന്ന രമേശന്റെ അടുക്കലേക്ക് നിള വന്നു….

രമേശ് ഏട്ടന്റെ സ്വഭാവത്തിൽ ഇപ്പോൾ വളരെയധികം വ്യത്യാസങ്ങൾ എനിക്ക് തോന്നുന്നുണ്ട്….ഞാൻ എന്നുപറയുന്ന ഒരു വ്യക്തിയെ രമേശേട്ടൻ വീട്ടിൽ കണ്ടതായിപ്പോലും ഭാവിക്കുന്നില്ല….

കുറെ നാൾ മുൻപ് വരെ രമേശേട്ടന്റെ സ്വഭാവം ഇങ്ങനെ ഒന്നും അല്ലായിരുന്നല്ലോ…. ഇപ്പോൾ എന്താണ് രമേശേട്ടൻ എന്നെ ഇങ്ങനെ അവഗണിക്കാൻ ഉണ്ടായ കാരണം…. എനിക്ക് അതിന്നു അറിഞ്ഞേ പറ്റൂ…..

ഒരു ഭാര്യ എന്ന രീതിയിൽ എനിക്ക് രമേശേട്ട നിൽ നിന്നും കിട്ടേണ്ടത് ഒന്നും തന്നെ രമേശ് ഏട്ടന്റെ ഭാഗത്തുനിന്നും ഇപ്പോൾ കിട്ടുന്നില്ല….

അതിന്റെ കാരണമാണ് എനിക്ക് അറിയേണ്ടത്….എനിക്ക് എന്താണ് വേണ്ടത് എന്നുപോലും നിങ്ങൾക്ക് അറിയില്ല..

നിനക്ക് നാണമില്ലേ ഇങ്ങനെ ഒക്കെ എന്നോട് സംസാരിക്കാൻ…….. ഇതൊക്കെ ആണോ ജീവിതത്തിൽ ഏറ്റവും ഇമ്പോര്ടന്റ്റ്‌…… രമേശൻ നിളയെ നോക്കി പരിഹസിച്ചു….

ജീവിതത്തിൽ ഇംപോർട്ടൻസ് ഇതിന് മാത്രമല്ല രാവിലെ എഴുന്നേൽക്കുന്നത് മുതൽ ഞാൻ നിങ്ങൾക്കും നിങ്ങളുടെ വീട്ടുകാർക്കും വേണ്ടി ഈ വീട്ടിൽ കിടന്ന് ചെയ്യുന്ന പണികളൊക്കെ നിങ്ങൾ കാണുന്നില്ല….

എല്ലാം ചെയ്തു കഴിഞ്ഞു വൈകുന്നേരം നിങ്ങൾ വരുന്നത് വരെ കാത്തിരുന്നു നിങ്ങൾക്ക് വേണ്ടി എല്ലാ ജോലികളും ചെയ്തു തീർത്തു കഴിയുമ്പോൾ…

ഏതൊരു പെണ്ണും തന്നെ ഭർത്താവിൽനിന്ന് ആഗ്രഹിക്കുന്ന കാര്യം മാത്രമേ ഞാൻ നിങ്ങളിൽ നിന്നും ആഗ്രഹിക്കുന്നുള്ളൂ

നിങ്ങൾക്ക് മൂട് തോന്നുമ്പോൾ മാത്രം നിങ്ങൾ എന്റെ അടുത്തേക്ക് വരികയും എന്തൊക്കെയോ കാട്ടിക്കൂട്ടി ചെയ്തു കഴിഞ്ഞാൽ….

നിങ്ങൾ നിങ്ങളുടെ പാട് നോക്കി പോകുമ്പോൾ..ഞാൻ എന്ന്‌ പറയുന്ന ഒരു വ്യക്തിയെ കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ………..

എന്തോ മഹാ കാര്യം ചെയ്തു ക്ഷീണിച്ചു നിങ്ങൾ തിരിഞ്ഞു കിടന്നു ഉറങ്ങുമ്പോൾ എന്നെക്കുറിച്ചു നിങ്ങൾ ഒരിക്കലെങ്കിലും ഓർത്തോ…

ഓരോ സ്ത്രീക്കും കാണും ആഗ്രഹങ്ങൾ അത്‌ അറിഞ്ഞു അവളെ കൂടി കൺസിഡർ ചെയ്യുമ്പോൾ ആണ് ദാമ്പത്യം കൂടുതൽ ഭംഗി ഉള്ളതായി മാറുന്നത്…..

പലരും ഇതൊന്നും തുറന്നു പറയാത്തെ അവരുടെ ആശയും ആഗ്രഹവും ഒക്കെ ഉള്ളിൽ ഒതുക്കി വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ കിടക്കുന്നു… എന്നാൽ ചിലർ പ്രതികരിക്കും..

അങ്ങനെ പ്രതികരിച്ചാൽ അവൾ കുറ്റക്കാരി ആയി മാറും..അവൾക്കു ഞാൻ മാത്രം പോരാ എന്നെ അവൾക്കിപ്പോൾ പിടിക്കുന്നില്ല…. അവൾക്കിപ്പോൾ ആരോ ഉണ്ട്… അടിയായി വഴക്കായി…..

ഈ സെ ക് സ് എന്ന്‌ പറയുന്നത് ശരീരം കൊണ്ട് മാത്രം ചെയ്യുന്ന ഒരു പ്രഹസനം അല്ല അതിൽ പങ്കാളികളുടെ മനസ്സ് കൂടി പങ്ക് ചേരണം അപ്പോൾ അവിടെ സന്തോഷവും പരസ്പരസ്നേഹവും ഉണ്ടാവും..

തന്റെ ഭർത്താവ് തന്നെയും കൺസിഡർ ചെയ്യുന്നു എന്ന ഒരു ചിന്ത മതി അവളിലെ സ്ത്രീക്ക്……

ദാമ്പത്യ ജീവിതത്തിൽ ഇതിനു വല്യ പ്രാധാന്യം ഇല്ലെന്നു എത്ര പറഞ്ഞാലും… ഓരോ ഭാര്യയും ഭർത്താവും ഏറെ ആഗ്രഹിക്കുന്നത് ഇതല്ലേ രമേശേട്ട…..

ജോലിതിരക്കും സ്‌ട്രെസ്സും ആയി രമേശേട്ടൻ എത്രയോ തവണ വരുമ്പോൾ ഒരു റീലാക്സിയേഷന് വേണ്ടി…… I need u നിള….. എന്ന്‌ പറഞ്ഞു എന്നെ ചേർത്തു പിടിച്ചിട്ടുണ്ട്….

അന്നൊക്കെ എന്റെ ഭർത്താവിന്റെ ആവശ്യം അതിനു ഞാൻ മാത്രെ ഉള്ളു എന്ന ബോധം എനിക്കുള്ളതിനാൽ ഞാൻ എനിക്ക് കഴിയും വിധത്തിൽ നിങ്ങളെ സന്തോഷിപ്പിച്ചിട്ടുണ്ട്……

അതുപോലെ എന്നെയും മനസിലാക്കു രമേശേട്ട…. ഞാൻ നിങ്ങളെ ആഗ്രഹിക്കുമ്പോൾ ഒന്നും നിങ്ങൾ എന്നെ പരിഗണിക്കാറില്ല….

നിങ്ങൾക്ക് ആഗ്രഹം തോന്നുമ്പോൾ വരുന്നു എന്തൊക്കെയോ കാട്ടി കൂട്ടുന്നു…. ഇതാണോ ഏട്ടാ ജീവിതം………

എന്റെ മനസ്സിൽ കിടന്നു ഇതൊക്കെ വീർപ്പു മുട്ടുവാണ്…. രമേശേട്ട…. ഇപ്പോൾ ഇത്രയും പറഞ്ഞപ്പോൾ എനിക്ക് സമാധാനം ഉണ്ട്… എന്നെ ഒന്ന് മനസിലാക്കു അത്രയേ വേണ്ടു….

നിങ്ങളുടെ ജോലിതിരക്കും കാര്യവും ഒക്കെ അറിയാം എങ്കിലും നമുക്കായി കുറച്ചു സമയം അത്‌ മാറ്റി വക്കണം…

ഇല്ലെങ്കിൽ പിന്നീട് പിന്തിരിഞ്ഞു നോക്കുമ്പോൾ നമ്മുടെ ജീവിതം ഒരു പരാജയം ആയിരിക്കും……..തുറന്നു പറച്ചിലുകൾ ചിലപ്പോൾ എങ്കിലും നല്ലതാണ്….

അന്ന് പതിവിലും വിപരീതം ആയി രമേശൻ നേരത്തെ എത്തി…… മോന്റെ ഒപ്പം കളിതമാശകൾ പറഞ്ഞിരുന്നു….. ഒന്നിച്ചിരുന്നു എല്ലാരും ഭക്ഷണം കഴിച്ചു……..

രാത്രിയിൽ മുറിയിലേക്ക് ചെന്ന നിള കാണുന്നത്.. ഒരു കല്യാണ ചെറുക്കന്റെ ഭാവത്തിൽ നിൽക്കുന്ന രമേശനെ ആണ്….

എന്നെ കളിയാക്കുവാനാണോ ഈ വേഷം കെട്ടൽ…..

ഒരിക്കലും അല്ല നിള…… നമ്മുടെ ജീവിതം നമുക്ക് മാത്രമേ തിരിച്ചു പിടിക്കാൻ കഴിയു… നീ അത്‌ തുറന്നു എന്നോട് പറഞ്ഞു..

എന്റെ ഭാഗത്തെ മിസ്റ്റേക്ക് എനിക്ക് മനസിലായി…. ഞാൻ അത്‌ തിരുത്താൻ തയ്യാറായി…… അത്രേം ഉള്ളു……. ചിലപ്പോൾ എങ്കിലും ഞാൻ നിന്നെ മറന്നു… ഇനി അങ്ങനെ ഉണ്ടാകില്ല… എന്നാൽ പിന്നെ നമുക്ക് തുടങ്ങിയാലോ……

Leave a Reply

Your email address will not be published. Required fields are marked *