അന്ന് ഉമ്മച്ചൻ വരുമ്പോൾ അയാളുടെ കഴുകൻ കണ്ണുകൾ അവളെ ചൂഴ്ന്നത് കണ്ടതാണ്..

മോചനം
(രചന: മഴമുകിൽ)

ജയിലിലെ നാലു ചുവരുകൾക്കുള്ളിൽ അവൾ മരണവും കാത്തു കിടക്കുകയാണ്…..

ഓർമ്മയുടെ ഞരമ്പുകളിൽ എവിടെയോ മറവിയുടെ മാറാല മൂടികിടപ്പുണ്ട്… പക്ഷെ സ്വയം തീർത്ത ചട്ടക്കൂടിൽ നിന്ന് അവൾ ഒരിക്കലും പുറത്തു വരാൻ ആഗ്രഹിച്ചില്ല…..

സ്വന്തം മക്കളെ വിഷം കൊടുത്തു കൊന്നവൾ……മക്കളെ ഒഴിവാക്കി കാമുകനോപ്പം ഒളിച്ചോടാൻ തീരുമാനിച്ചവൾ അങ്ങനെ പട്ടങ്ങൾ ഏറെയാണ് അവൾക്കു…

ഈ ജയിലിൽ വന്നതിൽ പിന്നെ അവൾ ആരോടും ഒന്നും പറഞ്ഞിട്ടില്ല….. ആരെയും അവൾക്കു കാണുകയും വേണ്ട…

മക്കൾക്ക്‌ വിഷം നൽകിയിട്ടുണ്ട് സ്വയം മരിക്കാനായി വിഷം കുടിച്ചതാണ്…

പക്ഷെ അവിടെയും വിധി അവളെ തോൽപ്പിച്ചു നീണ്ട പതിനഞ്ചു ദിവസത്തെ ആശുപത്രിയി വാസത്തിനു ശേഷം കോടതിയും ജയിലുമായി.. കഴിഞ്ഞു.. ഒടുവിൽ ജീവപര്യന്തം തടവ് ശിക്ഷ..

സഹ തടവുകാരുടെ നിരന്തരം ഉള്ള കുറ്റപ്പെടുത്തലും കളിയാക്കലും ഒന്നും അവൾ ചെവിക്കൊണ്ടില്ല.

പത്തുമാസം ചുമന്നു പ്രസവിച്ച കുഞ്ഞുങ്ങളെ കൊല്ലാൻ മാത്രം മനക്കരുത്തുള്ള ഒരു അമ്മ ആയിരുന്നില്ല അവൾ…

പക്ഷെ സ്വന്തം കുഞ്ഞിനെ തന്റെ മുന്നിൽ വച്ചു കീഴ്പ്പെടുത്താൻ ഒരുത്തൻ ശ്രമിക്കുന്നത് കണ്ടു നിൽക്കുന്നതിലും ഭേദം അവരെയും കൊന്നു താനും മരിക്കാം എന്ന്‌ ചിന്തിക്കുന്ന ഒരു അമ്മയായി മാറിപ്പോയി അവൾ.

ഭാർഗവിയും ലാറൻസും ഇരുമതത്തിൽ പെട്ടവർ ആയിരുന്നു എങ്കിലും അവരുടെ സ്നേഹം അതിനെല്ലാം അപ്പുറത്തായിരുന്നു…..

കുടുംബക്കാരെ പിണക്കി ഒരുമിച്ചുജീവിക്കാൻ തുടങ്ങുമ്പോൾ മൂലധനമായി കയ്യിൽ ഒന്നും തന്നെ ഇല്ലായിരുന്നു….. രണ്ടുപേരും കൂടി അധ്വാനിച്ചു.. മണ്ണിൽ പൊന്നു വിളയിക്കുക തന്നെ ആയിരുന്നു….

ഒടുവിൽ മിച്ചം പിടിച്ചു സ്വരുകൂട്ടിയ തും കൊണ്ട് ചെറിയൊരു വീടും പറമ്പും സ്വന്തമാക്കി…. ജീവിതത്തിലെ ആകെ സമ്പാദ്യം….

സന്തോഷം നിറഞ്ഞ ജീവിതം.. അതിൽ ഇരട്ടി മധുരമേകാൻ രണ്ടു മക്കൾ… നാൻസിയും… മിഥിലയും…….

ജീവിതം ഒരു വിധത്തിൽ കരക്കടുപ്പിച്ചു കൊണ്ടുപോകുമ്പോൾ ആണ് ക്യാൻസറിന്റെ രൂപത്തിൽ വിധി ലാറെൻസിനെ കവർന്നത്….

സ്വന്തക്കാർ നേരത്തെ കൈ ഒഴിഞ്ഞതിനാൽ ഭാർഗവിയും മക്കളും മാത്രമായി…..

മുന്നോട്ടുള്ള ഇരുട്ടിനെ മറികടന്നു പൊരുതി മുന്നേറാൻ തന്നെയാണ് ആ അമ്മയുടെയും മക്കളുടെയും തീരുമാനം..

അറിയാവുന്ന തുന്നൽ പണിചെയ്‌തും കൃഷി ചെയ്‌തും ഒരു വിധത്തിൽ പിടിച്ചു നിൽക്കുമ്പോൾ ആണ് ഇടി തീ പോലെ ആ വാർത്ത കേട്ടത്..

ലാറൻസ് പലിശക്കാരൻ ഉമ്മച്ചന്റെ കയ്യിൽ നിന്നും പലിശക്ക് പണം വാങ്ങിയിട്ടുണ്ടെന്നു……..

ഒരു വൈകുന്നേരം പെട്ടെന്നാണ് ആരോ ഒരാൾ വീട്ടിനുള്ളിലേക്ക് കയറി വന്നത്.. ഭാർഗവിയും മക്കളും ധൃതിപിടിച്ച് വരാന്തയിലേക്ക് വരുമ്പോൾ കണ്ടു അധികാര ഭാവത്തിൽ ഉമ്മറത്തെ കസേരയിൽ ഇരിക്കുന്ന ഉമ്മച്ഛനെ….

മുതലാളി എന്താ ഈ സമയത്ത് ഇവിടേയ്ക്ക് വന്നത്….

എനിക്ക് വീട്ടിൽ കയറി വരുന്നതിന് അങ്ങനെ പ്രത്യേകിച്ച് സമയവും കാലവും ഒന്നും നോക്കേണ്ട ആവശ്യമില്ല ഭാർഗവി……

പിന്നെ ഞാൻ മുൻപ് ഒരു തവണ പറഞ്ഞിരുന്നത് ആണല്ലോ ലോറൻസ് എന്റെ കയ്യിൽ നിന്നും വാങ്ങിയ പൈസയും അതിന്റെ പലിശയും എല്ലാം കൂടി ചേർന്ന് ഇപ്പോൾ ഏകദേശം ഒരു വലിയ തുക ആയിട്ടുണ്ട്….

ലോറൻസ് ജീവിച്ചിരുന്നപ്പോൾ അതൊന്നും അടച്ചു തീർക്കാൻ അയാളെ കൊണ്ട് സാധിച്ചില്ല അന്ന് അയാൾ ഈ വീടും പറമ്പും എന്റെ പേരിൽ എഴുതി ഒപ്പിട്ടു തന്നിരുന്നു…….

ഇപ്പോൾ അയാൾ ഇല്ല അപ്പോൾ എന്റെ മുതലും പലിശയും ഞാൻ ആരോടാണ് ചോദിക്കുന്നത്….

ലോറൻസ് അച്ചായൻ ഇത്രയും പൈസ ഉമ്മച്ചൻ മുതലാളിയുടെ കയ്യിൽ നിന്നും വാങ്ങിയ കാര്യം എന്നോട് ഒരിക്കൽ പോലും പറഞ്ഞിട്ടില്ല….

എന്ത് കാര്യം ഉണ്ടെങ്കിലും അച്ചായൻ എന്നോട് മറച്ചുവയ്ക്കാതെ പറയുന്നതാണ്…

പക്ഷേ ഇതുമാത്രം എന്തോ പറയാതെ പോയി.. മുതലാളി എനിക്ക് കുറച്ചു സാവകാശം കൂടി തരണം ഞാൻ എങ്ങനെയെങ്കിലും പലിശ കുറച്ചു കുറച്ചായി അടച്ചുതരാം.

ഇപ്പൊ തന്നെ ഏകദേശം രണ്ടു വർഷമായി മുതലും പലിശയും ഒന്നുമില്ലാതെ കൂടി കിടക്കുകയാണ്…. നീ വിചാരിച്ചാൽ ഒന്നും അത് അടച്ച് തീരാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല….

അതുമല്ല ഇനിഎത്രകാലം എന്നുവച്ചാൽ നീ എനിക്ക് മുതലും പലിശയും അടച്ചിരിക്കുന്നത്….അതുകൊണ്ട് എത്രയും പെട്ടെന്ന് നിങ്ങൾ ഈ വീട്ടിൽ നിന്നും എവിടെയെങ്കിലും മാറി തരണം…

ഞാൻ ഈ വീടും പറമ്പും ആർക്കെങ്കിലും പണയപ്പെടുത്തിയോ വിറ്റോ എന്റെ പൈസ എടുത്തിട്ട് ബാക്കി എന്തെങ്കിലുമുണ്ടെങ്കിൽ നിങ്ങൾക്ക് തിരികെ തരാം

അങ്ങനെ പറയരുത് ഉമ്മച്ചൻ മുതലാളി.. എന്റെയും ഇച്ചായന്റെയും ഒരു ജന്മത്തെ അധ്വാനത്തിനെ ഫലമാണ് ഈ ഒരു കൂരയും ഇതിനു ചുറ്റും കാണുന്ന പറമ്പും…

ഇത് കൈവിട്ടു കളഞ്ഞാൽ പിന്നെ ഞാനും എന്റെ മക്കളും ജീവിച്ചിരുന്നിട്ട് കാര്യമില്ല….

നിങ്ങളിങ്ങനെ മുട്ടാപ്പോക്ക് ന്യായം പറഞ്ഞതുകൊണ്ട് കാര്യമില്ല… പൈസയ്ക്ക് പൈസ തന്നെ വേണ്ടെ…ഇനി ഒരു അവധി ഞാൻ നിങ്ങൾക്കായി തരില്ല….

ഇനി ഞാൻ ഇവിടെ വരുന്നതിന്റെ അന്ന് ഒന്നുകിൽ എനിക്ക് നിങ്ങൾ ഇവിടെ നിന്നും ഇറങ്ങി തരണം അല്ലെങ്കിൽ ഈ പൈസ ഒക്കെ എങ്ങനെ മുതൽ ആക്കണമെന്ന് ഉമ്മച്ചനു നന്നായിട്ടറിയാം….

ലാഭം ഇല്ലാത്ത ഒരു ബിസിനസ്സും ഉമ്മച്ചൻ ഇതുവരെ ചെയ്തിട്ടില്ല….

ഭാർഗവിയുടെ അടുത്ത് നിൽക്കുന്ന മൂത്തമകളെ നോക്കി ഒരു വഷള ചിരി ചിരിച്ചുകൊണ്ട് ഉമ്മച്ചൻ വീട്ടിൽനിന്നും പുറത്തേക്കിറങ്ങി പോയി…

ഭാർഗവി എന്ത് ചെയ്യണം എന്നറിയാതെ വിഷമിച്ചും കരഞ്ഞും തീർത്തു….. പലരും പലപ്പോഴും പറഞ്ഞു കേട്ടിട്ടുണ്ട്..

ആരുടെയെങ്കിലും വീടും പറമ്പും ഉമ്മച്ചൻ നോട്ടമിട്ടാൽ അതു ഏതു വിധേനയും സ്വന്തമാക്കാൻ അയാൾ എന്തും ചെയ്യും……

വീട്ടിലെ പെണ്ണുങ്ങളോട് വരെ മോശമായിട്ട് പെരുമാറാൻ അയാൾക്ക്‌ ഒരു മടിയും ഇല്ല…

ആൾക്കാർക്ക് പേടിയാണ് ഉമ്മച്ചനെ….. അയാളുടെ കാശും പിടിപാടും ബന്ധങ്ങളും എല്ലാം ആണ് അയാളുടെ അഹമ്മതിക്കു കാരണം….

ഒരിക്കൽ അടുത്തവീട്ടിലെ കണ്ണൻ ഉമ്മച്ചന്റെ കയ്യിൽ നിന്നും ഓട്ടോ വാങ്ങാൻ കുറച്ചു പൈസ വായ്പ്പയായി എടുത്തിരുന്നു…….

ഇടയ്ക്കു ഒരു ആക്‌സിഡന്റ് നടന്നപ്പോൾ കണ്ണന് വണ്ടി ഓട്ടം പോകാൻ കഴിഞ്ഞില്ല അങ്ങനെ അന്ന് ലോൺ അടവ് കുറച്ചു മുടങ്ങി.. അതിന്റെ പേരിൽ അവരുടെ വീട്ടിൽ കടന്നുകയറി…. കണ്ണന്റെ ഭാര്യയെ കയറിപിടിച്ചു…..

പൈസ കൊടുക്കാൻ വഴി ഇല്ലെങ്കിൽ അവളെ കൂടെ വിട്ടാൽ മതി പലിശയും മുതലും മൊതലാക്കിയിട്ട് വിട്ടേക്കാം എത്ര ദിവസം ആണെന്ന് ചോദിക്കരുത്…. മടുക്കുമ്പോൾ വിടാം….

സ്വന്തം ഭാര്യയെ കണ്മുന്നിൽ വച്ചു മറ്റൊരുത്തന്റെ അവളുടെ ചുണ്ടിൽ ഞരടിക്കൊണ്ട് പറയുന്നത് കേട്ടു എഴുനേൽക്കാൻ പോലും കഴിയാതെ കിടക്കുന്ന കണ്ണന് കരയാൻ മാത്രെ കഴിഞ്ഞുള്ളു…..

അങ്ങനെ കണ്ണിൽ ചോര ഇല്ലാത്തവന്റെ മുന്നിൽ എങ്ങനെ തന്റെ മക്കളുമായി ചെന്നു നിൽക്കും..

അറിയാം എന്നുള്ളവരോടൊക്കെ ചോദിച്ചു… ആരും സഹായിച്ചില്ല എല്ലാരും കൈ മലർത്തി….
ഈട് നൽകുവാൻ ഒന്നുമില്ല…

കേട്ടവർ കേട്ടവർ മൂക്കത്തു വിരൽ വച്ചു എന്നാലും ലാറൻസ് ഇങ്ങനെ ചെയ്തല്ലോ…. ഈ പണമൊക്ക ഇയാൾ എന്ത് ചെയ്തു…

ഒരുപാട് ആലോചിച്ചു ഭാർഗവി… മൂത്മകൾക്ക് പ്രായം 17ആകുന്നു പ്രായത്തെക്കാൾ വളർച്ചയുണ്ട്….

അന്ന് ഉമ്മച്ചൻ വരുമ്പോൾ അയാളുടെ കഴുകൻ കണ്ണുകൾ അവളെ ചൂഴ്ന്നത് കണ്ടതാണ്.. ഇനിയും അതിനൊരു അവസരം താനായി ഉണ്ടാക്കില്ല……

തന്നെകൊണ്ട് കൂട്ടിയാൽ കൂടുന്നതിലും അപ്പുറമാണ് കാര്യങ്ങൾ…. ജീവിച്ചു മുന്നേറാൻ കഴിയാത്ത വിധം അകപെട്ടു പോയി… കരകയറാൻ കൈകൾക്ക് ബലം പോരാ…….അവസാന മാർഗം മരണമാണ്…

ഉമ്മച്ചനോട് പറഞ്ഞ അവസാനത്തെ അവധി നാളെ കഴിയും അയാൾ രാവിലെ സഹായികളുമായി വരും ഇറക്കി വിടാൻ..

ആകെ ഉള്ള പരിശ്രമം ആണ് ഈ വീടും പറമ്പും അതു കൈവിട്ടു തെരുവിലേക്കു ഇറങ്ങാൻ വയ്യ….മകളുടെ മാനം വച്ചു വിലപറയാനും വയ്യ അതിലും ഭേദം മരിക്കുന്നതാണ്…..

കൃഷി ആവശ്യങ്ങൾക്കായി വാങ്ങി വച്ച വിഷം ചോറിൽ കലർത്തി…. മക്കൾക്ക്‌ വാരി ഊട്ടുമ്പോൾ കണ്ണുകൾ പെയ്തു കൊണ്ടിരുന്നു…. അമ്മക്ക് മാത്രമായി പോകാൻ കഴിയില്ല മക്കളെ കഴുകൻ മാരുടെ ലോകമാണ്…

ഈ ലോകത്തിൽ നിന്നും നിങ്ങളെയും അമ്മ കൂടെ കൂട്ടം…… ഒളിച്ചോട്ടമാണൊന്നു അറിയില്ല..

പിടിച്ചുനിൽക്കാൻ ഒരു പിടി വള്ളിപോലും ഇല്ല……. ഇളയ മകന്റെ കണ്ണുകൾ മേല്പോട്ട് പോയി വായിൽ നിന്നും നുറഞ്ഞു പൊന്തിയപതയും ചോരയും ഭാർഗവി തുടച്ചു മാറ്റി…….

മകളുടെ ശരീരം നിലത്തു വീണു ഒന്നുപിടഞ്ഞു അമ്മയെ നോക്കി ദയനീയമായി ഒന്നു ചിരിച്ചു… ആ അമ്മ മനസ് ഒരായിരം വട്ടം മാപ്പ് പറഞ്ഞു… ബാക്കി ഭക്ഷണത്തിൽ വിഷം ചേർത്തു അവളും കഴിച്ചു……….

ഉമ്മച്ചനും കൂട്ടരും രാവിലെ വരുമ്പോൾ ആളും അനക്കവും ഇല്ലാതെ കിടക്കുന്നു… ഉമ്മച്ചനും സഹായികളും കൂടി കതകു തള്ളിതുറന്നു അകത്തേക്ക് കടന്നു..

മുന്നിൽ കണ്ട കാഴ്ച്ചയിൽ ഞെട്ടി തരിച്ചു…. ആരെല്ലാമോ ചേർന്നു പോലീസിനെ വിവരം അറിയിച്ചു…. ആംബുലൻസിൽ കയറ്റുമ്പോൾ ആണ് ഭാർഗവിയിൽ നേരിയ ഞരക്കം തോന്നി.

അങ്ങനെ ആണ് ഭാർഗവി ഹോസ്പിറ്റലിൽ ആയതു… പിന്നെ അങ്ങോട്ട്‌ ജീവിതത്തിനും മരണത്തിനും ഇടയിൽ പതിനഞ്ചു ദിവസം……

ഭാർഗവിയുടെ ജീവിതത്തിന്റെ അവസാന നാളുകളാണ് ഇപ്പോൾ… ഓർമ്മക്കുറവും അവശതകളും അലട്ടുന്ന ജീവിതത്തിനു തിരശീല വീണു……

പതിവുപോലെ സെല്ലിൽ നിന്നുംപുറത്തേക്ക് ഇറക്കാൻ വാർടെൻ എത്തുമ്പോൾ കണ്ടു ഒരുവശം ചരിഞ്ഞു മൂക്കിൽ നിന്നും ചോര ഒഴുകി ഭാർഗവി ചലനമറ്റ് കിടക്കുന്നു……….

തന്റെ മക്കൾക്കൊപ്പം അവരുടെ ലോകത്തിലേക്കു………

Leave a Reply

Your email address will not be published. Required fields are marked *