ഒരാഴ്ച കഴിഞ്ഞ് വിവാഹം തീരുമാനിച്ചിരുന്നത് ആണെങ്കിലും അവർക്ക് തമ്മിൽ ഒന്നിച്ചു..

നിനക്കായ്‌
(രചന: മഴ മുകിൽ)

ഒരിക്കലും തിരിച്ചു വരാത്ത ലോകത്തേക്ക് തന്റെ പ്രിയപ്പെട്ടവൻ പോയത് ഇപ്പോഴും അംഗീകരിക്കാൻ അവളുടെ മനസ്സിന് കഴിയുന്നില്ല….

കൺമുന്നിൽ കാണുന്നത് സത്യം ആ കരുതെന്ന് അവൾ അകമഴിഞ്ഞ് പ്രാർത്ഥിച്ചു പോയി…..

കണ്ടു നിൽക്കുന്നവരുടെ എല്ലാം ഹൃദയം തകർക്കുന്ന കാഴ്ച തന്നെയായിരുന്നു അതെങ്കിലും ശ്യാം ഇല്ല എന്ന സത്യത്തെ അംഗീകരിക്കുവാൻ എല്ലാവരും നിർബന്ധിതരായിത്തീർന്നു……..

രണ്ടു മാസങ്ങൾക്കു മുമ്പായിരുന്നു ശ്യാമിന്റെയും യും ധ്വനിയുടെയും വിവാഹനിശ്ചയം….

നാടടക്കം ആൾക്കാരെ ക്ഷണിച്ചാണ് വിവാഹനിശ്ചയം അതിഗംഭീരമായി നടത്തിയത്………

ശ്യാമു ധ്വനിയും കുഞ്ഞുനാൾ മുതലേ തന്നെ ഒന്നിച്ചു കളിച്ചു വളർന്നവരാണ് അവരുടെ വിവാഹവും അങ്ങനെ പറഞ്ഞുറപ്പിച്ച വച്ചിരുന്നത് ആയിരുന്നു……..

ശ്യാമം ധ്വനിയും ഒന്നിച്ചാണ് വർക്ക് ചെയ്തിരുന്നത് രണ്ടുപേരും എഞ്ചിനിയേഴ്സ് ആയിരുന്നു….

അവർ രണ്ടുപേരും തമ്മിൽ ഒന്നിക്കുന്നത് വീട്ടുകാർക്ക് അതിലേറെ ഇഷ്ടമായിരുന്നു…. അങ്ങനെയാണ് അതൊരു വിവാഹലോചനവരെ എത്തിയത്….

ശ്യാമിന് എന്നും ഡ്രൈവിംഗ് ഒരു പാഷൻ ആയിരുന്നു………. കൂട്ടുകാരുമൊത്ത് പല പല യാത്രകളും അവനങ്ങനെ നടത്തിയിട്ടുണ്ട്….

ചെറിയ ചെറിയ ആക്സിഡന്റ് അവൾ പലപ്പോഴും സംഭവിച്ചിട്ടുണ്ട് എങ്കിലും അവന് ഡ്രൈവിങ്ങിൽ ഉള്ള അവന്റെ ഇഷ്ടം ഒരിക്കലും കുറഞ്ഞിട്ടില്ല…..

പലപ്പോഴും ഓഫീസിലേക്ക് രണ്ടുപേരും ഒരുമിച്ചാണ് പൊയ്ക്കൊണ്ടിരിക്കുന്നത്…. ഇടക്കൊക്കെ ധ്വനി വല്ലാതെ ശ്യാമിനോട് ദേഷ്യപ്പെടും ആയിരുന്നു….

എന്തിനാ ശ്യാം ഇത്രയും സ്പീഡിൽ വണ്ടി ഓടിക്കുന്നത് എനിക്ക് നിന്റെ പുറകിൽ ഇരിക്കാൻ നല്ല ഭയമാകുന്നു…. ഇങ്ങനെയാണെങ്കിൽ ഞാൻ നിന്റെ ഒപ്പം വരികയില്ല……

നീ എന്റെ പുറകിൽ ഇരിക്കാൻ ഇത്രയും ഭയപ്പെടും എങ്കിൽ പിന്നെ വേറെ ആരെയാണ് ഞാൻ എന്റെ പുറകിൽ ഇരുത്തേണ്ടത്….

ശ്യാമിന് എല്ലാം തമാശയാണ് കഴിഞ്ഞതവണ ആക്സിഡന്റ് ആയപ്പോൾ ഞാൻ എന്തുമാത്രം ഭയന്നെന്നു. അറിയാമോ..

എനിക്ക് പേടിയാണ് ശ്യാം നിന്റെ ഈ സ്പീഡ് കാണുമ്പോൾ…. നിനക്ക് എത്ര പറഞ്ഞാലും അത് ഒട്ടും മനസ്സിലാകുന്നതും ഇല്ല….

ഒക്കെ ഓക്കേ ഇനി അത് പറഞ്ഞു പിണങ്ങണ്ട ഞാൻ ഇനി സ്പീഡ് കുറച്ച് ഓടിക്കാൻ നോക്കാം…….

എപ്പോഴും ഇത് തന്നെയല്ലേ പറയുന്നത്

ഇല്ല പെണ്ണേ ഇത്തവണ ഞാൻ ഉറപ്പായും. ശ്രമിക്കും.. നിനക്ക് വാക്ക് തരുന്നതാണ് ഇനി ഞാൻ വളരെ സ്പീഡ് കുറച്ച് മാത്രമേ വണ്ടി ഓടിക്കയുള്ളൂ ..

അത് പറഞ്ഞപ്പോൾ ധ്വനിയുടെ മുഖം വിടർന്നു………

പറഞ്ഞതുപോലെ ധ്വനിക്ക് കൊടുത്ത വാക്ക് പാലിക്കുന്നതിന് വേണ്ടി ശ്യാം നിരന്തരം ശ്രമിച്ചു കൊണ്ടേയിരുന്നു

ഇരു വീട്ടുകാരും ചേർന്ന് ജോത്സ്യനെ വിളിച്ച് വിവാഹത്തിനുള്ള ഡേറ്റ് നിശ്ചയിച്ചു….

വസ്ത്രം എടുക്കലും ആഭരണം എടുക്കലും കേറ്ററിംഗ് സർവീസിന് ആളെ ആകലും എല്ലാം ആയി പൊടിപൂരം തന്നെയായിരുന്നു ഇരു വീടുകളിലും……….

എല്ലാത്തിനും ധ്വനിയും ശ്യാമും അവർക്കൊപ്പമുണ്ടായിരുന്നു………..

അതിനിടയിലാണ് സേവ് ദ ഡേറ്റ് പോലെയുള്ള പരിപാടികളും അരങ്ങേറിയത്……….

അവൻ ഏറെ ഇഷ്ടപ്പെട്ട ബൈക്കിൽ ധ്വനിയെ ഇരുത്തി കൊണ്ടുള്ള ഒട്ടേറെ ഫോട്ടോകൾ എടുത്തിരുന്നു………………

വിവാഹത്തിന് ഇനി ഒരാഴ്ച മാത്രമേ ബാക്കിയുള്ളൂ…….

ഒരുദിവസം കൂട്ടുകാർക്കൊപ്പം കളികൾ പറഞ്ഞ ഇരിക്കുമ്പോഴാണ്…. ശ്യാമിന്റെ കൂട്ടുകാരൻ നിതിന്റെ വകയായി ഒരു കളിയാക്കൽ…….

എടാ മച്ചാനെ ഇനി ഇപ്പോൾ നിന്റെ പെണ്ണ് നിന്നെ കെട്ടി ഇടുമല്ലോ……..

അവൾക്ക് സ്പീഡ് പേടിയായത് കാരണം നല്ല ഒരു റൈഡർ ആയിരുന്ന ഇവൻ സ്പീഡ് കുറച്ച് ഇപ്പോആമ ഇഴയുന്നത് പോലെയാണ് വണ്ടി ഓടിക്കുന്നത്………..

എന്നാലും ഒരു പെണ്ണ് കെട്ടാൻ പോകുന്നു എന്ന് വെച്ച് ഇപ്പോഴേ അവളുടെ അടിമയായി ജീവിക്കണമോ…… ഇതിന്റെ ആ പറച്ചിൽ ശ്യാമിന്റെ ചില കൂട്ടുകാർക്ക് ഒട്ടും തന്നെ ഇഷ്ടമായില്ല……..

അതെന്തു വർത്താനം ആണ് നിതിൻ നീ ഈ പറയുന്നത്…. ധ്വനിയും ശ്യാമും കുഞ്ഞുനാളിലെ മുതലുള്ള കൂട്ടുകാരാണ്…

അവന്റെ എല്ലാ കാര്യങ്ങളും അവൾക്ക് നന്നായി അറിയാം….. ശ്യാമിന് സ്പീഡ് കൂടുതലാണ്….അതിന് അവൾ ഒന്നു പറഞ്ഞു എന്നു വച്ച് നീ ഇങ്ങനെ കളിയാക്കണമോ….

എന്താടാ നീ ഇതിനൊന്നും മറുപടി പറയാതെ മിണ്ടാതെ ഇരിക്കുന്നത്…… ശ്യാമിന്റെ കൂട്ടുകാർ അവന് നേരെ തിരിഞ്ഞു…….

എന്റെ കാര്യങ്ങൾ എനിക്കിപ്പോൾ ഒരുത്തനെയും ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല ഞാൻ മാത്രം അറിഞ്ഞാൽ മതി…..

ശ്യാം ദേഷ്യത്തിൽ വണ്ടിയുമെടുത്ത് പോകാനായി ഇറങ്ങിയതും നിതിൻ അവനെ തടഞ്ഞു….

എന്തെങ്കിലും പറയുമ്പോൾ ഇങ്ങനെ ദേഷ്യം കാണിച്ചു പോകാതെ ആണുങ്ങളെ പോലെ പെരുമാറാൻ നോക്കൂ……

ഞാൻ ആണ് തന്നെയാണ് അതിന് നിനക്കെന്താ ഇത്ര സംശയം…..

സംശയമൊന്നുമില്ല പെണ്ണിന്റെ വാക്കുകേട്ട് ഇങ്ങനെ പേടിക്കുന്നത് കണ്ടു അറിയാതെ പറഞ്ഞുപോയതാണ്………

അപ്പോഴേക്കും ശ്യാമിന്റെ എല്ലാ നിയന്ത്രണവും വിട്ടിരുന്നു…. ഞാൻ ആണാണോ എന്ന് ആർക്കാണ് സംശയം..

ഇനി അത് തെളിയിച്ചു തന്നെ ബാക്കി കാര്യം… അതും പറഞ്ഞു കൊണ്ട് ശ്യാം തന്റെ ബൈക്കിന് അടുത്തേക്ക് പോയി……

കൂട്ടുകാർ എത്ര വില കിട്ടും അതൊന്നും വകവെക്കാതെ ശ്യാമും ഇതിനും കൂടി ചേർന്ന്…… ബൈക്കു റേസ് തുടങ്ങി….

രാത്രിസമയം കുറച്ച് ഏറിയതിനാൽ വഴി പകുതിയും വിജനമായിരുന്നു…. അതുകൊണ്ടുതന്നെ ഇരുവരും കൂടി മത്സരിച്ചാണ് ബൈക്ക് ഓടിച്ചിരുന്നത്…….

ഏറെനേരം ബൈക്ക് ഓടിച്ചു……… അപ്പോഴാണ് എതിരെ പാഞ്ഞുവരുന്ന ഒരു ലോറി ശ്യാമിന്റെ കണ്ണിൽപ്പെട്ടത്… ശ്യാം വളരെ സ്പീഡിൽ ആയിരുന്നത് കാരണം ബൈക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ല……

ബൈക്കിന് നിയന്ത്രണംവിട്ട് ലോറിയുമായി കൂട്ടിയിടിച്ചു……. ബൈക്കിൽ നിന്നും തെറിച്ചുവീണ ശ്യാം….

തലയ്ക്കേറ്റ മാരകമായ അടിയിൽ അപ്പോൾ തന്നെ മരണമടഞ്ഞു…… നിതിനും കൂട്ടുകാരും ചേർന്ന് അവനെ ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും വഴിക്ക് വച്ച് തന്നെ മരണം സംഭവിച്ചു………

ഹോസ്പിറ്റലിൽ നിന്നും പോസ്റ്റുമോർട്ടത്തിനുശേഷം ബോഡി ഏറ്റുവാങ്ങുമ്പോൾ ശ്യമിന്റെയും ധ്വനി യുടെയും അച്ഛന്മാർ കരച്ചിൽ അടക്കാൻ പാടുപെടുന്നുണ്ടായിരുന്നു………

ചടങ്ങുകൾ എല്ലാം കഴിഞ്ഞപ്പോൾ… ശ്യാമിന്റെ വീട്ടിൽനിന്ന് അച്ഛനും അമ്മാവനും കൂടി വന്നാണ് ധ്വനിയുടെ അച്ഛനോട് സംസാരിച്ചത്………

ഒരാഴ്ച കഴിഞ്ഞ് വിവാഹം തീരുമാനിച്ചിരുന്നത് ആണെങ്കിലും അവർക്ക് തമ്മിൽ ഒന്നിച്ചു ജീവിക്കാനുള്ള വിധിയില്ല………

ശ്യാമിന്റെ കയ്യിൽ ഇട്ടിരുന്ന ധ്വാനിയുടെ പേര് കൊത്തിയ മോതിരം… ശ്യാമിന്റെ അച്ഛൻ ധ്വനിയുടെ അച്ഛന്റെ കയ്യിൽ ഏൽപ്പിച്ചു……..

ശ്യാമിന്റെ അച്ഛൻ നൽകിയ മോതിരവുമായി ധ്വനിയുടെ അച്ഛൻ അവളുടെ അടുത്തേക്ക് പോയി…… അച്ഛന്റെ കയ്യിൽ നിന്നും മോതിരം വാങ്ങുമ്പോൾ അവളുടെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു…..

കയ്യിൽ കിടക്കുന്ന വിവാഹനിശ്ചയ മോതിരം ഊരി അച്ഛന്റെ കൈകളിലേക്ക് കൊടുക്കുമ്പോൾ ധ്വനിയുടെ കണ്ണുകൾ തുളുമ്പി കൊണ്ടേയിരുന്നു…………

ഹൃദയം പൊട്ടി കരഞ്ഞു കൊണ്ട് ധ്വനി കട്ടിലിലേക്ക് വീണു……….. അവരുടെ സ്വപ്നങ്ങൾ എല്ലാം തച്ചുടച്ച ആ ദിവസത്തെ അവൾ മനസ്സുകൊണ്ട് ശപിച്ചു………..

ശ്യാമിന്റെ അച്ഛൻ അവളുടെ അടുത്തേക്ക് വന്നു…… ധ്വനിയുടെ നെറുകിൽ പതിയെ തലോടി….

നിങ്ങൾക്ക് രണ്ടുപേർക്കും ഒന്നിച്ചു ജീവിക്കാനുള്ള വിധി ഈ ജന്മം ഇല്ല എന്ന് മോൾ വിചാരിക്കണം… ഇതൊക്കെ പതിയെപ്പതിയെ മോൾ മറക്കണം മറ്റൊരു വിവാഹത്തിന് സമ്മതിക്കണം…

അച്ഛനെയും അമ്മയെയും വിഷമിപ്പിക്കരുത്….. ഞങ്ങളെല്ലാവരും നിന്റെ ഒപ്പം ഉണ്ട്…….. എന്റെ മകൻ പോയി പക്ഷേ എങ്കിലും നിന്നെ ഞങ്ങളുടെ മോളുടെ സ്ഥാനത്താണ് കാണുന്നത് ….

നിനക്ക് ഒരു പുതിയ ജീവിതം ഉണ്ടായി കാണണം എന്നത് ഞങ്ങളുടെയും കൂടി ആഗ്രഹമാണ്……..

കാലം മായ്ക്കാത്ത മുറിവുകൾ ഒന്നും തന്നെയില്ല……… അത്രയും പറഞ്ഞുകൊണ്ട് ശ്യാമിന്റെ അച്ഛൻ പുറത്തേക്കു പോയി…………

ധ്വനി സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുന്നതിന് ഒരുപാട് നാൾ കാത്തിരിക്കേണ്ടി വന്നു….. ഇതിനിടയിൽ ധ്വനിക്കുവേണ്ടി അച്ഛൻ പലതരത്തിലുള്ള ആലോചനകളും കൊണ്ടു വന്നുകൊണ്ടിരുന്നു…….

ഒടുവിൽ ധ്വനിയുടെ എതിർപ്പുകളെ എല്ലാം കാറ്റിൽപ്പറത്തിക്കൊണ്ട്…. ധ്വനിയുടെ വിവാഹം മറ്റൊരാളുമായി തീരുമാനിച്ചു…….

ഇനി ഒരിക്കലും ആ വിവാഹത്തിന് സമ്മതിച്ചില്ല എന്ന് മാത്രമല്ല അവള് വീടുവിട്ടിറങ്ങി….

എവിടെ പോകും എന്ന് ആലോചിച്ചു കൊണ്ടിരുന്ന അവളുടെ മനസ്സിലേക്ക് ശ്യാമിന്റെ അച്ഛന്റെ മുഖമാണ് ഓടിവന്നത്…. മറ്റൊന്നുമാലോചിക്കാതെ ധ്വനി ശാമിന്റെ വീട്ടിലേക്ക് പോയി……

പെട്ടെന്ന് കയ്യിൽ ഒരു ബാഗുമായി ധ്വനിയെ അവിടെ കണ്ട അച്ഛന് കാര്യങ്ങൾ ഏകദേശം മനസ്സിലായി…. അയാൾ ഒന്നും മിണ്ടാതെ ധ്വനിയെ വീട്ടിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി……..

അവളുടെ മനസ്സ് ഏകദേശം ഒന്നു തണുത്തപ്പോൾ… ശ്യാമിന്റെ അച്ഛൻ അവളുടെ അടുത്തേക്ക് വന്നു….

മോൾ ഇപ്പോൾ ചെയ്തത് ശരിയാണെന്ന് തോന്നുന്നുണ്ടോ…. അച്ഛനും അമ്മയും ഒക്കെ ഇപ്പോൾ എന്തുമാത്രം വിഷമിക്കുകയാണെന്ന് മോൾക്ക് അറിയാമോ……..

എല്ലാ അച്ഛനമ്മമാർക്കും മക്കളുടെ ഭാവിയെപ്പറ്റി ഒരുപാട് സ്വപ്നങ്ങൾ ഉണ്ട്….

അതെല്ലാം നമുക്ക് നേടിക്കൊടുക്കാൻ സാധിച്ചില്ലെങ്കിലും നമ്മളെ കൊണ്ട്ചെയ്യാൻ കഴിയുന്നത് അവർക്കുവേണ്ടി ചെയ്യാൻ കഴിയണം………….

എല്ലാ കാര്യങ്ങളിലും അവരെ സന്തോഷിപ്പിക്കാൻ കഴിയുന്നില്ല എങ്കിലും ചില കാര്യങ്ങൾ അവർക്ക് വേണ്ടി ചെയ്യാൻ കഴിയണം….. ഞാൻ പറഞ്ഞത് എന്താണെന്ന് മോൾക്ക് മനസ്സിലായി എന്ന് അച്ഛന് അറിയാം………

മറ്റുള്ളവരുടെ വാക്കുകേട്ട് ഓരോന്നിന്നായി എടുത്തു ചാടുമ്പോൾ അവരെ ചുറ്റിപ്പറ്റിയുള്ള ചില ആൾക്കാരെ കുറിച്ച് ചിന്തിച്ചാൽ ഇങ്ങനെ ഒന്നും സംഭവിക്കുകയില്ല….

എന്റെ മോന്റെ കാര്യത്തിൽ സംഭവിച്ചത് അതാണ്….. നിനക്ക് ജീവിതം ഇനിയും ബാക്കിയുണ്ട്… ഞാൻ നിന്റെ വീട്ടിലേക്ക് വിളിച്ചിട്ടുണ്ട് അവർ ഇപ്പോൾ വരും.. മോള് അവരോടൊപ്പം പോയി നല്ലൊരു തീരുമാനത്തിലെത്തണം…

അവർ പറയുന്നത് കേൾക്കണം നിന്റെ നല്ലതിനുവേണ്ടി അല്ലാതെ ഒരിക്കലും അവർ പ്രവർത്തിക്കില്ല……….

ഇന്നാണ് ധ്വനിയുടെ വിവാഹം…… വീട്ടുകാരുടെ ആഗ്രഹം പോലെ അവൾ വിവാഹത്തിന് സമ്മതിച്ചു.. ഇപ്പോൾ അവൾക്കു സന്തോഷം ആണ്… അവൾക്കു കിട്ടിയ ജീവിതത്തിൽ സന്തുഷ്‌ടയും ആണ്…..

Leave a Reply

Your email address will not be published. Required fields are marked *