ഒരു ഭാര്യയാണെന്നും അമ്മയാണെന്നും മറന്നു ഒരു ഫോണിലൂടെ വന്ന് സൗഹൃദത്തെ..

എന്നെ സ്നേഹിച്ചിരുന്നോ
(രചന: മഴമുകിൽ)

ശ്രീകുമാർ രാവിലെ വാട്സ്ആപ്പ് എടുത്ത് ഓൺ ചെയ്തപ്പോൾ തന്നെ തുരുതുരാ മെസ്സേജ്
അതിൽനിന്നും സുജഎന്ന് എഴുതിയ ഫോൾഡർ ശ്രീകുമാർ ഓപ്പൺ ചെയ്തു…

പോവുകയാണ് ശ്രീ…… കുറ്റപ്പെടുത്താനും കീറിമുറിക്കാനും ഒന്നും നിൽക്കുന്നില്ല.. കുറ്റമെല്ലാം എന്റേത് മാത്രമാണ്….

ഒരു ഭാര്യയാണെന്നും അമ്മയാണെന്നും മറന്നു ഒരു ഫോണിലൂടെ വന്ന് സൗഹൃദത്തെ ജീവിതത്തോട് ചേർത്തു വയ്ക്കാൻ ശ്രമിച്ചു

അതിന്റെ വേദനയാണ് ഞാൻ ഇന്ന് അനുഭവിക്കുന്നത്…നിന്നെ ഞാൻ കുറ്റപ്പെടുത്തില്ല….

സുജ അതാണ് അവളുടെ പേര്.. ഓൺലൈനിലൂടെ ആണ് സുജ ശ്രീകുമാറിനെ പരിചയപ്പെടുന്നത്… തുടക്കത്തിൽ ഒരു ഹാ യിൽ തുടങ്ങിയ ചാറ്റുകൾ…..

പിന്നെ അതു പാതിരാത്രിവരെ ഇടയ്ക്കൊക്കെ നീങ്ങിത്തുടങ്ങി.

രണ്ടുപേരും നല്ല സുഹൃത്തുക്കളായിരുന്നു…. എന്നും എപ്പോഴും ഓടിച്ചെന്ന് എന്തും പറയാൻ കഴിയുന്ന നല്ലൊരു ഫ്രണ്ട് അതായിരുന്നു സുജക്ക് ശ്രീകുമാർ..

ദിവസവും ഒരു വിളി അത് കൃത്യമായി ഉണ്ടായിരുന്നു.. ചിലപ്പോൾ മണിക്കൂറുകളോളം ആ സംസാരം നീണ്ടു നിൽക്കും…

ഒരിക്കൽപോലും സഭ്യതവിട്ടൊരു പെരുമാറ്റമോ സംസാരമോ ശ്രീകുമാറിന്റെ ഭാഗത്തുനിന്നും സുജക്ക് ഉണ്ടായിട്ടില്ല..

സിനിമ രാഷ്ട്രീയം ഓൺലൈൻ എഴുത്തു ക്രിക്കറ്റ് അങ്ങനെ നീണ്ടുപോകും ആ സംസാരം.
ഇപ്പോൾ കുറെ നാളായി വിളികൾ കുറവാണു…

സുജയും ശ്രീയും തമ്മിലുള്ള പരിചയം തുടങ്ങിയിട്ട് ഇപ്പോൾ ഏകദേശം ഒരു വർഷത്തോളമായി…

കുറച്ചുനാളായി ശ്രീകുമാർ സുജയെ വിളിക്കാനും മെസ്സേജ് ഇടാനും ഒന്നും ശ്രമിക്കാറില്ല..സുജ മെസ്സേജ് അയച്ചാൽ തന്നെ മണിക്കൂറുകൾ കഴിഞ്ഞാലേ ആ മെസ്സേജ് റീഡ്ആകു…

മാത്രമല്ല മറുപടി ഒന്നും കിട്ടാറില്ല…. വിളിച്ചാലും ശ്രീകുമാർ കോൾ അറ്റൻഡ് ചെയ്യില്ല…ദിവസങ്ങൾ കഴിയും തോറും ശ്രീകുമാറിന്റെ അവഗണന സുജയെ തളർത്താൻ തുടങ്ങി…

മരുഭൂമിയിലെ മരുപച്ച പോലെ വല്ലപ്പോഴും ശ്രീകുമാർ വിളിച്ചാൽ തന്നെ സുജ എന്തെങ്കിലുമൊക്കെ പറയും പരാതികൾ…

ഇത് കേൾക്കേണ്ട താമസം ശ്രീകുമാർ ഫോൺ കട്ട് ചെയ്യും പിന്നെ സുജയുടെ വക മെസ്സേജ് പെരുമഴയാണ്…. ശ്രീകുമാർ അതൊന്നു നോക്കുക പോലുമില്ല…

അകലങ്ങളിൽ ഇരുന്നു സൗഹൃദം തേടിയിരുന്ന അവർ ഇപ്പോൾ ഒന്നുകൂടി അകലത്തിലായി മനസ്സുകൊണ്ട് പോലും….ഏറെ നാളുകൾക്കുശേഷം ശ്രീകുമാറിന്റെ ഫോൺ സുജയെ തേടിയെത്തി….

എന്തിനാ ശ്രീ എന്നെ എന്നോട് ഇങ്ങനെ പെരുമാറുന്നത് ഞാൻ നിനക്ക് ഒരു ശല്യം ആകും എന്ന് വിചാരിച്ചിട്ടാണ് എന്നെ ഇങ്ങനെ ഒഴിവാക്കുന്നത്….

എന്നെ പേടിക്കേണ്ട ശ്രീ ഞാൻ ഒരിക്കലും നിനക്ക് ഒരു ശല്യമോ ബാധ്യതയോ ആകില്ല..

സുജ നീ നിന്റെ കുടുംബത്തേക്കാൾ പ്രാധാന്യം എനിക്ക് തരുന്നുണ്ട് എന്ന് തോന്നിയത് കൊണ്ടാണ് ഞാൻ നിന്നിൽ നിന്നും അകലം പാലിച്ചത്…..

നിന്റെ കുടുംബത്തിനാണ് നി ഏറ്റവും പ്രാധാന്യംകൊടുക്കേണ്ടത്…

അതുപോലെ തന്നെയാണ് എനിക്ക് എന്റെ കുടുംബവും..നീ അത് മറന്നത് പോലെ പെരുമാറുന്നു അതുകൊണ്ടാണ് എനിക്ക് നിന്നോട് സംസാരിക്കാൻ ബുദ്ധിമുട്ട് തോന്നി തുടങ്ങിയത്..

നമ്മുടെ സൗഹൃദം ഒരിക്കലും നമ്മുടെ കുടുംബത്തെ ദോഷമായ ഒരു രീതിയിൽ ബാധിക്കുന്നത് എനിക്കോ നിനക്കോ നല്ലതല്ല… അത് ചിലപ്പോൾ എങ്കിലും നീ മറന്നു പോകുന്നു എന്ന് എനിക്ക് തോന്നുന്നു സുജ…..

എനിക്കെന്തെങ്കിലും സന്തോഷമോ സങ്കടമോ വരുമ്പോൾ നിന്നോട് പറഞ്ഞാൽ കുറച്ച് ആശ്വാസം കിട്ടും എങ്കിൽ മാത്രമേ നമ്മുടെ സൗഹൃദം കൊണ്ട് എന്തെങ്കിലും പ്രയോജനം ഉള്ളു…

അല്ലാതെ മനസ്സിൽ പോലും ചിന്തിക്കാത്ത കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്ത് സംസാരിച്ചു കഴിയുമ്പോൾ എനിക്ക് നിന്നോടുള്ള അകൽച്ച കൂടി കൂടി വരികയുള്ളു….

സുജ….എന്തുകൊണ്ടാണ് നീ മനസ്സിലാക്കാത്തത് ജോലിയുടെ നൂറുകൂട്ടം ടെൻഷന്റെ ഇടയിൽ കൂടി ഈ ഒരു ടെൻഷൻ കൂടി എനിക്ക് സഹിക്കാൻ പറ്റില്ല…..

അങ്ങനെ നിസ്സാരകാര്യങ്ങൾ പോലും പറഞ്ഞു വലുതാകുമ്പോൾ എനിക്ക് നിന്നോടുള്ള അകൽച്ച സ്വാഭാവികമായും കൂടിവരികയും നിന്നെ ഒഴിവാക്കാൻ മാത്രമേ ഞാൻ ശ്രമിക്കുകയും ഉള്ളൂ……..

ശ്രീ പറയുന്നത് എനിക്ക് മനസ്സിലാകും..

ഞാൻ എന്റെ ഫാമിലിക്ക് തന്നെയാണ് ഇംപോർട്ടൻസ് കൊടുക്കുന്നത്..പക്ഷേ അത്രയും പ്രാധാന്യം ഞാൻ ശ്രീയുമായുള്ള സൗഹൃദത്തിനും നൽകുന്നുണ്ട് ശ്രീ….

അതു വേണ്ട എന്നാണ് ഞാൻ പറയുന്നത് സുജ..

ശ്രീ എന്നെ ഭയപ്പെടുന്നുണ്ടോ…

ഞാൻ നിനക്ക് ഒരു ശല്യമായി തീരുമെന്ന് നീ കരുതുന്നുണ്ടോ…. ശ്രീ…ഒരിക്കലും അങ്ങനെ പേടിക്കേണ്ട സുജ ഒരിക്കലും ശ്രീകുമാറിന്റെ ജീവിതത്തിൽ ഒരു ശല്യം ആവില്ല….

അത്രയ്ക്കും ഞാൻ തരംതാണ് പോയില്ല ശ്രീ…നിന്നെ എനിക്കിഷ്ടമാണ് ശ്രീ…

ഒരിക്കലും ഒന്നാവാത്ത ഒരിക്കലും സ്വന്തമാകില്ല എന്നറിഞ്ഞുകൊണ്ട് തന്നെയാണ് ഞാൻ നിന്നെ പ്രണയിക്കുന്നത്….

അതു നിന്റെ ശരീരം പങ്കുവയ്ക്കാൻ ഒന്നുമല്ല……ഇതുവരെ നേരിൽ കാണാത്ത നിന്നെ അകലെയിരുന്ന് പ്രണയിക്കാൻ അത് മാത്രം മതി എനിക്ക്…

എന്റെ കുടുംബം അത് എനിക്കും വലുതാണ് ശ്രീ.. പ്രണയം അതു ആർക്ക് ആരോട് വേണമെങ്കിലും എപ്പോൾ വേണമെങ്കിലും തോന്നാം…

അതൊരു തെറ്റല്ല…പക്ഷേ അത് പ്രശ്നങ്ങളിലേക്ക് പോകാതെ നോക്കണം..

ഒരാൾ മറ്റൊരാൾക്ക് വാക്കുകളിലൂടെ ആശ്വാസമാകുന്നത് തെറ്റാണോ ശ്രീ…

ചിലപ്പോഴെങ്കിലും ആഗ്രഹിക്കും എല്ലാം തുറന്നു പറയാൻ കഴിയുന്ന ഒരു സുഹൃത്ത് ഉണ്ടായിരുന്നെങ്കിൽ എന്ന്….നീ എനിക്ക് അതാണ് ശ്രീ ഇപ്പോൾ….

എങ്കിലും ഒരിക്കലും ശല്യമാകില്ല നമ്മൾ ഇഷ്ടപ്പെടുന്നവരുടെ മനസ്സിൽ നമ്മൾ ഒരു ശല്യം ആണെന്ന് അറിഞ്ഞാൽ അവർ ഒഴിവാക്കി തുടങ്ങുംമുമ്പ് അവിടെ നിന്നും ഒഴിഞ്ഞു പോകുന്നതാണ് നല്ലത്……..

പലപ്പോഴും എന്റെ മെസ്സേജുകൾ ക്ക് നീ മറുപടി നൽകാതെ ഓൺലൈനിൽ കിടക്കുന്നത് കാണുമ്പോൾ എന്റെ ഹൃദയം എത്രമാത്രം വേദനിക്കുന്നു എന്ന് നിനക്കറിയുമോ ശ്രീ….

എപ്പോഴെങ്കിലും നീ ഒന്ന് ഓർത്തു നോക്കണം ശ്രീ നീ എന്നെ സ്നേഹിച്ചിരുന്നോ എന്ന്…. അതോ സ്നേഹം അഭിനയിക്കുകയായിരുന്നോ……

സ്വന്തമാക്കാൻ കഴിയാത്തതിനോട് ഇഷ്ടം കൂടുതലായിരിക്കും എപ്പോഴും….

ഒരു യാത്ര പറച്ചിൽ അത് പറ്റില്ല നിന്നോട്….പോകുന്നു ഇനി ഒരിക്കലും ശല്യം ആകാതിരിക്കാൻ ശ്രമിക്കാം

സുജക്ക്‌ ശ്രീകുമാർ എന്നത് സ്നേഹവും അതിൽ ഉപരി വിശ്വാസവും ആണ്……..

എന്റെ ദിവസം തുടങ്ങുന്നത് തന്നെ നിന്നിലൂടെ ആയിരുന്നു ശ്രീ…… എന്നെ കേൾക്കാൻ ഒരാൾ….

ഇത്രനാൾ നീ തന്ന സ്നേഹത്തിനും….. എനിക്കായി ചിലവാക്കിയ സമയത്തിന് ഒക്കെ ഒരുപാട് നന്ദിയുണ്ട്……

ഒരിക്കലും നിന്നെ മറക്കില്ല … ശ്രീ…. അങ്ങനെ നടക്കണമെങ്കിൽ ഒന്നുകിൽ ഓർമ്മകൾ നശിക്കണം അല്ലെങ്കിൽ മരിക്കണം…. ഓർമ്മപ്പെടുത്തലുമായി വരാതിരിക്കാൻ ശ്രമിക്കാം ശ്രീ…………

നിയെനിക്ക് ആരെല്ലാമോ ആയിരുന്നു…..ശ്രീ…

വാട്സാപ്പിൽ വന്ന മെസ്സേജ് മുഴുവൻ വായിച്ചു കഴിഞ്ഞ് ശ്രീകുമാർ ഒന്നും മിണ്ടാതെ ഫോൺ മാറ്റിവെച്ചു…..എല്ലാം മനസ്സിലൂടെ ഒരു പുകമറ പോലെ കടന്നുപോയി…….

മെസ്സേജിലെ ഒരു വരി അവന്റെ മനസ്സിൽ കിടന്ന് ഞെരിപിരി കൊണ്ട്…. നീ എന്നെ എപ്പോഴെങ്കിലും സ്നേഹിച്ചിരുന്നോ ശ്രീ………

ശ്രീകുമാർ സ്വയം ആ ചോദ്യം ഒരിക്കൽ കൂടി ചോദിച്ചു എപ്പോഴെങ്കിലും സുജയെ ഞാൻ സ്നേഹിച്ചിരുന്നോ….

ഇങ്ങനെയാണ് ചിലപ്പോൾ സൗഹൃദങ്ങളിൽ വിള്ളൽ ഉണ്ടാകുന്നതു…. ശ്രീ കുമാറിനോട് ഓവർഅറ്റാച്ച്മെന്റ്റ് സുജക്ക്‌ തോന്നി അതുതന്നെയാണ് ശ്രീകുമാർ അവളിൽ നിന്നും ഒഴിഞ്ഞു മാറാൻ ശ്രമിച്ചത്…..

ശ്രീക്കു അതിന്ന് കഴിഞ്ഞു…..പക്ഷേ….. സുജ…. അവൾക്കു അതിനു കഴിയുന്നില്ല….. ഇതുതന്നെയാണ് ഭൂരിഭാഗം സ്ത്രീകൾക്കും………. കഴിയാത്തത്…

ചിലർ ഇതിൽ നിന്നൊക്കെ പുറത്തു വരുന്നു… അതിനു കഴിയാത്തവരോ…..

Leave a Reply

Your email address will not be published. Required fields are marked *