അവർക്കു നഷ്ടമായ ആ ആദ്യരാത്രി, ഇന്നാണ് അവർക്കായി വീണ്ടും ഒരുക്കിയത്..

കറുമ്പി
(രചന: മഴ മുകിൽ)

ആളും ആരവവും ഒഴിഞ്ഞു… ആ. വിവാഹ വീട്ടിൽ ഇപ്പോൾ ആകെ ഉള്ളത് അമ്മാവനും അമ്മായിയും അമ്മയും പിന്നെ കല്യാണ പെണ്ണും മാത്രം……

എനിക്ക് ഇഷ്ടമല്ലെന്നു ഞാൻ അപ്പോഴേ പറഞ്ഞതല്ലേ…. എന്നിട്ട് എല്ലാരും കൂടി നിർബന്ധിച്ചു ചെയ്യിച്ചതല്ലേ……. ഞാൻ പറഞ്ഞതല്ലേ എനിക്ക് മറ്റൊരു ഇഷ്ടം ഉണ്ടെന്നു….

എന്നിട്ട് അതൊന്നും ആരും കേട്ടില്ല…… ഇപ്പോൾ ഞാൻ എന്റെ ഫ്രണ്ട്‌സ് ന്റെ മുന്നിൽ പരിഹാസ പാത്രം ആയിട്ടുനിൽക്കുന്നത് കാണുമ്പോ അമ്മക്ക് സംതൃപ്തി തോന്നുന്നുണ്ടോ……

മതിയായി എവിടേക്ക് എങ്കിലും ഇറങ്ങി പോകാൻ തോന്നുന്നു…….. അതും പറഞ്ഞു പ്രാൺ പുറത്തേക്കു ഇറങ്ങി പോയി….

എല്ലാം കേട്ടു ചാരു അകത്തെ മുറിയിൽ വാതിലിൽ ചാരി നിന്നു… കണ്ണുകൾ നിറഞ്ഞു തൂവി…….. പേര് കേട്ട അച്ഛന്റെ മകൾ….

കുഞ്ഞുനാള് മുതൽ നിറത്തിന്റെ പേരിൽ അപമാനിക്കപ്പെട്ടവൾ…. അവൾക്കു സ്കൂളിൽ പഠിക്കുമ്പോളും കോളേജിൽ പഠിക്കുമ്പോളും വിളിപ്പേര് കറുമ്പി……..

പഠിത്തത്തിൽ മിടുക്കി ആയതു കാരണം……… അവൾക്കൊരു ജോലി സമ്പാദിക്കാൻ കഴിഞ്ഞു……..

അച്ഛന്റെ ഏറ്റവും അടുത്ത സുഹൃത്താണ്… പ്രാൺ ന്റെ അച്ഛൻ…. അച്ഛൻ മാരുടെ ഇഷ്ടം ആയിരുന്നു… പ്രാൺഉം ചാരുവും തമ്മിൽ ഉള്ള വിവാഹം…………

പ്രാൺന്റെ അച്ഛൻ പെട്ടെന്ന് ഉണ്ടായ ഹൃദയഘാതത്തെ തുടർന്നാണ് മരണമടഞ്ഞത്….. അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു അവന്റെയും ചാരുവും വിവാഹം…….

റിസപ്ഷൻ ഒന്നും വയ്ക്കേണ്ടെന്നു നേരത്തെ തന്നെ തീരുമാനിച്ചിരുന്നു.. അതുകൊണ്ട് ആ ചടങ്ങുകൾ എല്ലാം തന്നെ ഒഴിവാക്കിയിരുന്നു…

സരസ്വതിഅമ്മ ഭാഗത്തേക്ക് വരുമ്പോൾ ആരും അവിടെ നിൽപ്പുണ്ടായിരുന്നു.. മോൾ ഇതൊന്നും കേട്ട് വിഷമിക്കേണ്ട….

അവനു കുറച്ചു മുൻ ദേഷ്യം ഉള്ള സ്വഭാവമാണ് അതൊക്കെ മാറിക്കോളും.. മോളു വേണം അതൊക്കെ മാറ്റിയെടുക്കാൻ….. നമ്മൾ പെണ്ണുങ്ങൾ വിചാരിച്ചാൽ മാറാത്തതായി ഒന്നുമില്ല……..

ഇങ്ങനെ മോൾ അവൻ എന്തു പറയുന്നതും കേട്ട് കരഞ്ഞു വിഷമിച്ചു നിന്നു കഴിഞ്ഞാൽ അതിനു മാത്രമേ സമയം ഉണ്ടാവുകയുള്ളൂ…. പെൺകുട്ടികൾ കുറച്ചു കൂടി തന്റേടത്തോടെ നിൽക്കണം…

പുറത്തുപോയ പ്രാൺ വളരെ വൈകിയാണ് രാത്രിയിൽ തിരിച്ചെത്തിയത്…അവനെയും കാത്തിരുന്നു ചാരു ഉറങ്ങിപ്പോയിരുന്നു.

പക്ഷേ അവനെയും കാത്ത് എന്നപോലെ സരസ്വതിഅമ്മ പൂമുഖത്തു തന്നെ ഉണ്ടായിരുന്നു…….

കാർ ലോക്ക് ചെയ്ത് അവിടേക്ക് കയറി വരുന്ന പ്രാണിനെ തന്നെ സരസ്വതിഅമ്മ സൂക്ഷിച്ചു നോക്കി….

അവൻ സാമാന്യം കുടിച്ചിട്ടുണ്ട് എന്ന് അവർക്ക് മനസ്സിലായി… അമ്മയെ കടന്നു മുകളിലേക്ക് പോകാൻ തുനിഞ്ഞ പ്രാണിനെ സരസ്വതിഅമ്മ തടഞ്ഞുനിർത്തി….

ഇന്ന് നീ കാണിച്ചത് ഒട്ടും തന്നെ ശരിയായില്ല നിന്റെ പേരിലുള്ള താലിയും കഴുത്തിൽ അണിഞ്ഞിരിക്കുന്ന ആ പെൺകുട്ടിയോട് നീ കാണിച്ച ഈ അവഹേളനം സഹിച്ച് തരാൻ എനിക്ക് കഴിയില്ല……

അമ്മ എന്തിനാണ് ഇത്രയും ദേഷ്യപ്പെടുന്നത് എനിക്കിഷ്ടമില്ലാത്ത ഒരു വിവാഹത്തിന് എന്നെ നിർബന്ധിക്കുമ്പോൾ തന്നെ എന്റെ ഭാഗത്തുനിന്നും ഇങ്ങനെയൊക്കെ ഉള്ള തിരിച്ചടികൾ പ്രതീക്ഷിക്കണം ആയിരുന്നു…..

പറഞ്ഞുതീരും മുമ്പ് സരസ്വതിയമ്മയുടെ കൈകൾ പ്രാൺന്റെ കവിളിൽ പതിഞ്ഞിരുന്നു……..

ഇനി ഒരക്ഷരം നീ ഇവിടെ നിന്ന് മിണ്ടിപ്പോകരുത്നീ…. ജോലി എന്ന് പറഞ്ഞ് എറണാകുളത്ത് നിന്റെ കാര്യം മാത്രം നോക്കി ജീവിച്ചപ്പോൾ…..

അച്ഛനെയും അമ്മയെയും കുറിച്ച് നീ ഒരിക്കലെങ്കിലും ആലോചിച്ചിട്ടുണ്ടോ നിന്നെ കാണാൻ കഴിയാത്തതിന്റെ മനോവേദനയും അനുഭവിച്ചാണ് ആ മനുഷ്യൻ ഇത്രയും കാലം എവിടെ ജീവിച്ചത്…….

അന്നൊക്കെ ഒരു മകൻ ചെയ്യേണ്ട കടമകൾ എല്ലാം ഇവിടെ നിന്ന് ആ പെൺകുട്ടിയാണ് ചെയ്തത്….. സൗന്ദര്യ ത്തിന്റെ പേരിൽ നീ ആട്ടി മാറ്റി നിർത്തിയിരിക്കുന്ന ചാരു…..

അവളുടെ ശരീരത്തിൽ മാത്രമേ കറുപ്പ് ഉള്ളു അവളുടെ മനസ്സ് നല്ലതങ്ക നിറമാണ്…….. അങ്ങനെ ഒരു പെണ്ണിനെ നിന്റെ ഭാര്യയായി കിട്ടിയത് നീ പണ്ട് ചെയ്ത പുണ്യപ്രവർത്തികളുടെ
ഫലമായിട്ടാണ്…

എന്തിന്റെ പേരിൽ ആണെങ്കിലും ആ കുഞ്ഞിന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ വീഴാൻ ഇടയായാൽ ഈ അമ്മയുടെ മറ്റൊരു മുഖമായിരിക്കും ഇനി നീ കാണുന്നത്…….

കുനിഞ്ഞ ശിരസ്സുമായി പ്രാൺ മുറിയിലേക്ക് പോയി….. മുറിയിലേക്ക് ചെല്ലുമ്പോൾ തന്നെ കണ്ടു കട്ടിലിൽ ഒരറ്റം ചേർന്ന് കിടന്നുറങ്ങുന്ന ചാരുവിനെ……

പ്രാൺ കട്ടിലിന്റെ മറു സൈഡിലേക്ക് പതിയെ ഇരുന്നു……… വിവാഹം ആലോചിച്ച് നാൾ മുതൽ ചാരുവിനോട് അവഗണന മാത്രമേ കാണിച്ചിട്ടുള്ളൂ…

നിശ്ചയത്തിനു മറ്റുമൊക്കെ വന്ന സമയത്ത് ഫ്രണ്ട്സിന്റെ മുന്നിൽ വച്ച് അവളെ അപമാനിക്കുക മാത്രമാണ് ചെയ്തത്….. നിറത്തിന്റെ പേരിൽ പക്ഷെ ഒന്നും മിണ്ടാതെ നിൽക്കും…

എറണാകുളത്തെ ആർഭാട ജീവിതത്തിനിടയിൽ പരിചയപ്പെട്ടതാണ് കൃപയെ……. ആഡംബരങ്ങളിൽ തന്നെ പോലെ തന്നെ അവർക്കും ഒരുപാട് താൽപര്യമുണ്ടായിരുന്നു…

നൈറ്റ് ക്ലബ്ബുകളിലും മറ്റും കറങ്ങിനടക്കാൻ ആയിരുന്നു അവൾക്കും ഇഷ്ടം….

ഒടുവിൽ തന്റെ വിവാഹ കാര്യം പറയുമ്പോൾ അവൾ ആശംസകൾ നേരുകയാണ് ചെയ്തത്.. കേട്ടപ്പോൾ ഷോക്ക് ആയി പോയി…..

എനിക്ക് അവളോട് ഉള്ള പ്രണയം അവൾ ഒരു തമാശയായിട്ടാണ് കരുതിയിരുന്നത്……. എന്നെപ്പോലെയുള്ള ഒരാളല്ല അവളുടെ സങ്കല്പത്തിലെ ഹസ്ബൻഡ് എന്ന്…….

പലതവണ കൂട്ടുകാർ വാൺ ചെയ്തതാണ്.. അവളുടെ സ്വഭാവത്തിനെ പറ്റി….പക്ഷേ അന്നൊന്നും അത് കാര്യമായി എടുത്തില്ല….

പക്ഷെ തന്നോട് ഗുഡ്ബൈ പറഞ്ഞു അടുത്ത ദിവസം മറ്റൊരുത്തന്റെ തോളിൽ തൂങ്ങി പോകുന്നവളെ കണ്ടപ്പോൾ സ്വയം പുച്ഛം തോന്നി……

കൃപ പോയെങ്കിലും അവളോടുള്ള പ്രാൺന്റെ പ്രണയം ആത്മാർത്ഥമായിരുന്നു അതിനാൽ
പെട്ടെന്ന് ആസ്ഥാനത്തേക്ക് ചാരുവിനെ കാണാൻ ബുദ്ധിമുട്ട് തന്നെയായിരുന്നു…….

ചാരുവും വർക്ക് ചെയ്തിരുന്നത് എറണാകുളത്ത് തന്നെയായിരുന്നു….

വിവാഹശേഷം രണ്ടാഴ്ച കഴിഞ്ഞ് പ്രാൺ ചാരുവും കൂടി എറണാകുളത്തേക്ക് പുറപ്പെട്ടു
പുറപ്പെടുന്നതിനു മുൻപ് അമ്മ പതിവുപോലെ പ്രാൺനെ ഉപദേശിച്ചു…

നിന്നോടുള്ള വിശ്വാസത്തിന്റെ മേലാണ് ഈ കുഞ്ഞിനെയും കൂടിനിന്നോടൊപ്പം പറഞ്ഞുവിടുന്നത്….

അവൾക്ക് ഒരു തരത്തിലുള്ള മാനസിക മായിട്ടുള്ള വിഷമവും ബുദ്ധിമുട്ടും ഒന്നും നീ കാരണം ഉണ്ടാക്കരുത്….

നിന്റെ മനസ്സിൽ ഉണ്ടായ മുറിവ് മാറാൻ സമയം എടുക്കും… അത് വരെ അവൾ കാത്തിരുന്നു കൊള്ളും.. മറ്റൊരു തരത്തിലുള്ള വിഷമവും അവൾക്കു ഉണ്ടാവാൻ പാടില്ല….

അമ്മ ഈ പറയുന്നതൊക്കെ കേൾക്കുമ്പോൾ നിനക്ക് ചിലപ്പോൾ വിഷമം ഉണ്ടാകും അത് സ്വാഭാവികമാണ്…

നമ്മളെ സ്നേഹിക്കുന്ന വരെയാണ് നമ്മൾ സ്നേഹിക്കേണ്ടത്…

നമ്മുടെ സ്നേഹത്തിന്റെ വില അറിയാതെ നമ്മളെ ഉപേക്ഷിച്ചു പോകുന്നവർക്ക് വേണ്ടി എന്തിനാണ് മോനേ നിന്റെ ജീവിതം ഇങ്ങനെ പാഴാക്കിക്കളയുന്നത്…..

ചാരു ഒരു നല്ല പെൺകുട്ടിയാണ് അവൾക്ക് നിന്നെ ആത്മാർത്ഥമായി സ്നേഹിക്കാനും കഴിയും അതുകൊണ്ട് നീ പഴയതൊക്കെ മറന്നു അവൾക്കൊപ്പം ഒരു പുതിയ ജീവിതം തുടങ്ങണം………….

ആഴ്ചകളും മാസങ്ങളും എല്ലാം ആരെയും കാത്തു നിൽക്കാതെ ഓടി മറഞ്ഞു കൊണ്ടേയിരുന്നു പ്രാൺ ചാരുവും അവരവരുടേതായ ജോലികളിൽ മു ഴുകിക്കൊണ്ടിരുന്നു…….

കറുപ്പു നിറമാണെങ്കിലും ചരുവിനെ കാണാൻ സുന്ദരിയായിരുന്നു അവളുടെ നീണ്ട വിടർന്ന വലിയ കണ്ണുകളും നാസിക തുമ്പും……

നിതംബം മറയുമാറ് ചുരുണ്ട മുടിയും…… ആരും അവളെ കാണുമ്പോൾ ഒന്നു നോക്കിനിന്നു പോകും അങ്ങനെയുള്ള സൗന്ദര്യത്തിന് ഉടമയായിരുന്നുചാരു….

പ്രാണി നിന്റെ ഓഫീസിലെ എല്ലാവരും കൂടി ചേർന്ന് ഒരു ടൂർ പരിപാടി പ്ലാൻ ചെയ്തിരിക്കുന്ന സമയമായിരുന്നു…

വിവാഹം കഴിഞ്ഞ് അധികനാൾ ആകാത്തത് കാരണം പ്രാണിനെയും ചാരുവിനും പ്രത്യേക ക്ഷണം തന്നെ ഉണ്ടായിരുന്നു…

ആദ്യമൊക്കെ പ്രാൺ ഒഴിഞ്ഞുമാറാൻ ഒരുപാട് നോക്കി എങ്കിൽപോലും ഓഫീസിലുള്ളവർ അവനെ അതിനു സമ്മതിച്ചില്ല…..

ഒടുവിൽ മനസ്സില്ലാമനസ്സോടെ കൂടി പ്രാണിനു അവരുടെ ക്ഷണം സ്വീകരിക്കേണ്ടതായി വന്നു….

വീട്ടിലെത്തുമ്പോൾ ചാരുവിന്റെ മുന്നിൽ ഇത് എങ്ങനെ അവതരിപ്പിക്കാം എന്ന് ആശയക്കുഴപ്പത്തിലായിരുന്നു പ്രാൻ…. ഒടുവിൽ രണ്ടും കൽപ്പിച്ച് പ്രാൺ ചാരു വിനോട് വിവരങ്ങളെല്ലാം ധരിപ്പിച്ചു…

അവരുടെ സന്തോഷത്തിന് അതിരുകൾ ഇല്ലായിരുന്നു കാരണം വിവാഹശേഷം ആദ്യമായാണ് പ്രാണിന്റെ ഒപ്പം ഇങ്ങനെ ഒരു യാത്ര….

അവൾ ആ വിവരം ഉടനെ തന്നെ നാട്ടിൽ വിളിച്ചു സരസ്വതി അമ്മയെ അറിയിച്ചു… സരസ്വതി അമ്മയ്ക്ക് അത് കേട്ട് വളരെ സന്തോഷമായി…

അമ്മയ്ക്ക് ഉറപ്പുണ്ട് ഈ അത്ര കഴിഞ്ഞു വരുമ്പോൾ നിങ്ങൾ രണ്ടുപേരും പരസ്പരം സ്നേഹിച്ച തുടങ്ങുമെന്ന്…….. ദൈവം എപ്പോഴും എന്റെ മക്കളുടെ കൂടെ ഉണ്ടായിരിക്കട്ടെ……

അമ്മയുടെ വാക്കുകൾ സത്യം ആകുന്ന തരത്തിൽ ആയിരുന്നു പിനീട് ഉള്ള പ്രാൺന്റെ പ്രവർത്തികൾ……. അവൻ അറിഞ്ഞു തുടങ്ങുവായിരുന്നു ചാരുവിനു അവനോടുള്ള സ്നേഹത്തിന്റെ ആഴം…….

താൻ കുപ്പയിലേക്ക് വലിച്ചെറിയാൻ തുടങ്ങിയത് സ്നേഹത്തിന്റെ മാണിക്യ കല്ലിനെ ആയിരുന്നു എന്ന്………

രണ്ടുപേരും തമ്മിൽ സ്നേഹത്തിന്റെ ഒരു പാലാഴി തന്നെ തീർത്തു………. വിവാഹം കഴിഞ്ഞശേഷം ഇത്രയും സന്തോഷത്തിന്റെ നാളുകൾ ഉണ്ടായിട്ടില്ല……

തിരികെ നാട്ടിലേക്കു ആണ് പ്രാൺ ചാരുവിനെയും കൊണ്ട് പോയത്…… സരസ്വതി അമ്മയുടെ മനസു നിറഞ്ഞു…. അവർക്കു നഷ്ടമായ ആ ആദ്യരാത്രി..ഇന്നാണ് അവർക്കായി വീണ്ടും ഒരുക്കിയത്………

പ്രാൺ ചാരുവിനെ നെഞ്ചിൽ ചേർത്തു പിടിച്ചു…. നെറുകിൽ ചുംബിച്ചു…. ഒരിക്കലും വിട്ടുകളയില്ല ഈ മാണിക്യത്തെ ഞാൻ……..

Leave a Reply

Your email address will not be published.