നമ്മൾ ആഗ്രഹിക്കുന്നത് പോലെ മരുമകൾ പെരുമാറണമെന്ന് നീ ഒരിക്കലും ആഗ്രഹിക്കരുത്..

അകലങ്ങളിൽ
(രചന: മഴ മുകിൽ)

എത്ര ദിവസം ആയി അവൻ എന്നോട് ഒന്ന് സംസാരിച്ചിട്ട്… ഞാൻ അവന്റെ അമ്മയല്ലേ… അവനു എന്നോട് മിണ്ടാതിരിക്കാമോ…..

നിങ്ങൾ എന്താ മനുഷ്യനെ ഒന്നും മിണ്ടാതിരിക്കുന്നെ……….. നിങ്ങൾക്ക് അവനോടു ഒന്ന് സംസാരിച്ചൂടെ…..

പ്രഭ പതം പറഞ്ഞു….. അരികിൽ ഇരിക്കുന്ന രവിയെ നോക്കി….

ഞാൻ അവനോടു എന്ത് ചോദിക്കാൻ ആണ്…. അവനു പ്രായം മുപ്പത്തിമൂന്ന് ആയി.. ഇത്രേം നാൾ പെണ്ണ് നോക്കി തളർന്നു… ഒടുവിൽ ഒന്ന് ശെരിയായി..

നമ്മളാണ് അവന് പറ്റിയ ഒരു പെണ്ണിനെ അന്വേഷിച്ച് കണ്ടുപിടിച്ച് അവനു കെട്ടിച്ചു കൊടുത്തത്…. പെണ്ണ് കിട്ടാനും പ്രേമിക്കാനും ഉള്ള സമയത്ത് അവൻ ഈ കുടുംബത്തിനുവേണ്ടി കഷ്ടപ്പെടുകയായിരുന്നു..

ഒടുവിൽ ഒരു കല്യാണം വേണ്ട എന്ന് പറഞ്ഞിരുന്ന നമ്മളാണ് നിർബന്ധപൂർവ്വം വിവാഹം കഴിച്ചു കൊടുത്തത് അവനിപ്പോൾ വിവാഹം കഴിഞ്ഞു ഭാര്യയുമായി…

പലതരം ജോലിത്തിരക്കുകൾ കഴിഞ്ഞാണ് അവൻ വീട്ടിൽ തിരിച്ചെത്തുന്നത് തിരിച്ചെത്തുമ്പോൾ തന്നെ

ഭാര്യയുടെയും അമ്മയുടെയും പിണക്കവും രണ്ടുപേരുടെയും വഴക്കിനും കാര്യങ്ങളും കേട്ടും കണ്ടും അവനു മതിയായി കാണും…………

നമ്മൾ ആഗ്രഹിക്കുന്നത് പോലെ മരുമകൾ പെരുമാറണമെന്ന് നീ ഒരിക്കലും ആഗ്രഹിക്കരുത് പ്രേമെ….. നീ ഒരു മരുമകൾ ആയിരുന്ന കാലം പോലെ അല്ല ഇത്…

നീയും ഒരു മകളായും മരുമകൾ ആയും അമ്മയായും ഇപ്പോൾ ഒരു അമ്മായിയും ആയി മാറിയതാണ് നീ വളർന്ന കാലഘട്ടം പോലെയല്ല ഇപ്പോഴത്തെ കാലഘട്ടം

ഇപ്പോഴത്തെ കുട്ടികൾ കുറച്ചുകൂടി സ്വാതന്ത്ര്യത്തോടെ കൂടിയാണ് പെരുമാറുന്നത്.

അപ്പോൾ നമ്മൾ പറയുന്നത് കേൾക്കണം എന്ന് നമ്മൾ നിർബന്ധം പിടിക്കാൻ പാടില്ല…….

ഒരു വീട്ടിൽ നിന്ന് മറ്റൊരു വീട്ടിലേക്ക് പറിച്ചു നടുമ്പോൾ പല പെൺകുട്ടികൾക്കും പലതരത്തിലുള്ള ബുദ്ധിമുട്ടുകളും ഒക്കെ ഉണ്ടാകും….

അപ്പോൾ അവർ ആദ്യമേ തന്നെ നമ്മളോട് വീട്ടുകാരോട് ഇടപഴകുന്നതിന് കുറച്ച് ബുദ്ധിമുട്ടുകൾ ഒക്കെ കാണിക്കും….

നമ്മൾ അത് മനസ്സിലാക്കി അറിഞ്ഞുകൊണ്ട് പ്രവർത്തിക്കണം….. നിസ്സാരകാര്യങ്ങൾക്ക് വെറുതെ കുറ്റപ്പെടുത്തലുകളും ആയി ചെല്ലരുത്..

നീയിപ്പോൾ അവളോട് എന്തെങ്കിലും കാര്യങ്ങൾ പറയുമ്പോൾ അവൾ അതിന് നിന്നോട് മറുപടിയൊന്നും പറയില്ല…

പക്ഷെ അവൾ അത് അവളുടെ ഭർത്താവായ അവനോട് ചിലപ്പോൾ പറയുമായിരിക്കും….

നിന്റെ ഭാഗത്ത് നിൽക്കാൻ പറ്റാതെ സ്വന്തം ഭാര്യ പറയുന്നത് കേൾക്കാൻ പറ്റാതെ അവന്റെ അവസ്ഥ നീ എന്തുകൊണ്ട് മനസ്സിലാക്കാത്തത്….

നിന്നെ എന്തെങ്കിലും പറഞ്ഞാൽ നീ പറയും ഭാര്യയുടെ വാക്കുകേട്ട് അമ്മയെ കുറ്റപ്പെടുത്തുന്നു എന്ന്….

അവളോട് എന്തെങ്കിലും പറഞാൽ ഉടനെ അവൾ പറയും അമ്മയുടെ വാക്കുകേട്ട് ഭാര്യയെ കുറ്റപ്പെടുത്തുന്നു എന്ന്….അപ്പോൾ അവന്റെ അവസ്ഥ കൂടി നമ്മൾ ഒന്നു മനസ്സിലാക്കണം…

ഇപ്പോൾ അവനു ജോലിത്തിരക്കും കൂടുതലാണ്.. രാത്രിയിൽ ജോലി കഴിഞ്ഞു വീട്ടിൽ എത്തിക്കഴിഞ്ഞാൽ ഒന്ന് കുളിച്ചു ഭക്ഷണം കഴിച്ചു കിടന്നു ഉറങ്ങണം എന്ന് മാത്രമേ ചിന്തിക്കൂ…..

അതിനിടയ്ക്ക് അവൻ ചിലപ്പോൾ നിന്നോട് സംസാരിക്കാൻ ഉള്ള സമയം കിട്ടിക്കാണില്ല….അത് നമ്മൾ മനസ്സിലാക്കേണ്ട പ്രേമ…..

അല്ലാതെ നിന്നോടുള്ള ഇഷ്ടക്കുറവ് ഉണ്ടായിട്ടാണോ…..നിന്റെ മകൻ അല്ലേ അവൻ നീ അവനെ മനസ്സിലാക്കിയില്ലെങ്കിൽ പിന്നെ ആരാ മനസ്സിലാക്കേണ്ടത്…..

നമ്മുടെ മകൾ മറ്റൊരു കുടുംബത്തിൽ താമസിക്കുന്നതാണ്….നമ്മുടെ മകൾ വളർന്ന സാഹചര്യത്തിൽ ആയിരിക്കില്ല ആ കുട്ടി വളർന്നതു.

അത്‌ കൊണ്ട് നമ്മുടെ മകൾ കാണിക്കുന്ന എല്ലാം സ്വഭാവവും അവളും കാണിക്കണമെന്ന് നമ്മൾ നിർബന്ധം പിടിക്കാൻ പാടില്ല……

പുതിയ വീടുമായി പൊരുത്തപ്പെടാൻ ആ കുട്ടിക്ക് കുറച്ചുകൂടി സമയം വേണ്ടിവരും…

അവരുടെ അടുക്കളയിൽ പെരുമാറുന്നത് പോലെ അത്രയും സ്വാതന്ത്ര്യത്തോടെ ചിലപ്പോൾ നിന്നോട് ഇവിടെ പെരുമാറി എന്ന് വരില്ല..

അപ്പോൾ നീ അതെല്ലാം തെറ്റായി കണക്കാക്കരുത് അവളെ കൂടെ നിർത്തി സമാധാനത്തിൽ സ്നേഹത്തോടുകൂടി കാര്യങ്ങൾ ഓരോന്ന് പറഞ്ഞു കൊടുക്കണം…….

ഒരു കാര്യം നീ ആദ്യം മനസ്സിലാക്കേണ്ടത് നിന്റെ എടുത്തുചാട്ടവും നിന്റെ എടുത്തടിച്ച പോലെ ഉള്ള മറുപടിയും കാരണം നിന്റെ മകനാണ് വിഷമിക്കുന്നത് എന്ന്………..

അവരുടെ ജീവിതത്തിൽ സമാധാനം നഷ്ടപ്പെടുന്ന രീതിയിൽ നമ്മൾ ഒരിക്കലും പെരുമാറാൻ പാടില്ല……..

മരുമകൾ വന്നിട്ടേ മകനുള്ള കാപ്പി കൊടുക്കാവു എന്നുള്ള നിന്റെ ആ തെറ്റായ ധാരണകൾ ഒക്കെ മാറ്റിവയ്ക്കണം..

ഇത്രയും നാൾ നീ എന്തൊക്കെ ചെയ്തു കൊണ്ടിരുന്നു അതെല്ലാം നീ തന്നെ ചെയ്യാൻ ശ്രമിക്കണം…….. ആ കുട്ടിക്ക് നിന്നെ സഹായിക്കാൻ കഴിയുമെങ്കിൽ ചെയ്യട്ടെ.. അല്ലെങ്കിൽ അതിന്റെ പേരിൽ വെറുതെ വഴക്ക് പറയാൻ പോകേണ്ട…..

നിനക്ക് ഇപ്പോൾ ഒന്നും ചെയ്യാൻ വയ്യെങ്കിൽ നീ ചെയ്യേണ്ട…എല്ലാം അവിടെ ഇട്ടിരുന്നാൽ മതി.. എന്നെക്കൊണ്ട് പറ്റുന്നതൊക്കെ ഞാൻ ചെയ്തു തരാം…………..

ഒരു അമ്മായി അമ്മയോടൊപ്പം താമസിച്ച് മുൻ പരിചയം ഒന്നും നിനക്കും ഉണ്ടായിരുന്നില്ലല്ലോ..

നമ്മുടെ കല്യാണം കഴിഞ്ഞു വരുന്നതിനു മുന്നേ എന്റെ അമ്മ മരിച്ചത് കൊണ്ട് നമ്മൾ ആദ്യമേ തന്നെ പ്രത്യേകം അല്ലേ താമസിച്ചു തുടങ്ങിയത്…

അപ്പോൾ നിനക്ക് സ്വാതന്ത്രമായി എന്റെ കാര്യങ്ങളെല്ലാം നോക്കാൻ കഴിഞ്ഞു കാരണം ഞാനും നീയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ…..

നമ്മുടെ മോൾ ഇപ്പോൾ നമ്മുടെ കൂടെ നിന്നിരുന്നെങ്കിൽ എല്ലാ കാര്യങ്ങളും അവൾ ചെയ്തു തരുന്നത് വരെ നീ കാത്തിരിക്കുമോ… അങ്ങനെ ഒന്നും ഇല്ലല്ലോ….

നിന്നെക്കൊണ്ട് പറ്റുന്ന കാര്യങ്ങൾ ഒക്കെ ചെയ്യില്ലേ….അതേപോലെ അവൾ നമ്മുടെ മോളാണെന്ന് മനസ്സിൽ വിചാരിച്ചാൽ തീരുന്ന പ്രശ്നം മാത്രമേ ഇവിടെ ഉള്ളൂ….

വെറുതെ നിസ്സാരകാര്യങ്ങൾ കുത്തിപ്പൊക്കി മകനോട് പറഞ്ഞു അവന്റെ സമാധാനം കൂടി എന്തിനാണ് കളയുന്നത്…..

രവി ഇത്രയും പറഞ്ഞിട്ട് പതിയെ പ്രഭയുടെ അടുത്തുനിന്നും എഴുന്നേറ്റ് നേരെ മുകളിലേക്ക് പോയി….

സോപാനത്തിൽ ഇരുന്ന് ബുക്ക് വായിച്ചു കൊണ്ടിരിക്കുകയായിരുന്നു മൃദു….. രവി നേരെ മൃദു വിന്റെ അടുത്തേക്ക് ചെന്നു…..

രവിയെ കണ്ട ഉടനെ തന്നെ മൃദു ചാടിയെഴുന്നേറ്റു…….

രവി അവളെയും ചേർത്തു പിടിച്ചുകൊണ്ട് സോപാനത്തിലേക്ക് ഇരുന്നു…..

മോൾക്ക് ഇവിടുത്തെ രീതികളുമായി പൊരുത്തപ്പെടാൻ സമയം വേണമെന്ന് അച്ഛന് നന്നായിട്ടറിയാം…. ഇത് ഒരു ഭർത്താവിന്റെ വീട് ആണ് എന്നുള്ള ചിന്ത ആദ്യം മനസ്സിൽ നിന്നും മാറ്റിവയ്ക്കണം….

ഇത് മോളുടെ വീടാണ് ഇവിടെയുള്ളവർ മോളുടെ അച്ഛനും അമ്മയും ആണ് എന്ന രീതിയിൽ മോൾ ഒന്ന് പെരുമാറാൻ ശ്രമിച്ചു കഴിഞ്ഞാൽ പ്രശ്നങ്ങളൊക്കെ തീരും….

അച്ഛൻ മോളെ കുറ്റപ്പെടുത്തുന്നത് അല്ല.. അച്ഛന് മനസ്സിലാവും മോളുടെ ഇപ്പോഴത്തെ…ഈ ഒരു അവസ്ഥയും ബുദ്ധിമുട്ടും…… അവൻ ഒരു പാവമാണ്….

കുടുംബത്തിന് വേണ്ടി ഇത്രയും കാലം കഷ്ടപ്പെട്ട്….. ഇപ്പോൾ ഒരുപാട് വൈകിയാണ് വിവാഹം……… ഇന്നലെ അവൻ ഒരുപാട് നേരം എന്നോട് സംസാരിച്ചു…. മോളെയോ അമ്മയോ ഒന്നും അവൻ കുറ്റം പറഞ്ഞില്ല……..

മോളും അമ്മയും തമ്മിൽ ചേർന്നു പോകാൻ പാടാണ് മോൾക്ക്‌ അഡ്ജസ്റ്റ് ചെയ്യാൻ പറ്റില്ല എങ്കിൽ നമ്മുടെതന്നെ വേറൊരു വീടുണ്ട് അവിടേക്കു നിങ്ങൾ മാറിക്കോ..

ഞാൻ അവനോടു പറയാം……. അവൻ സങ്കടപെടുന്നത് അച്ഛന് സഹിക്കില്ല….രവി കണ്ണുകൾ തുടച്ചു..

അച്ഛാ…. വിഷമിക്കല്ലേ….. എനിക്ക് അങ്ങനെ ബുദ്ധിമുട്ട് ഒന്നുമില്ല…. ചിലപ്പോൾ അമ്മ എന്തെങ്കിലും പറയുമ്പോൾ വിഷമം തോന്നും…..

അടുക്കള ജോലികൾ ഞാൻ അധികം ചെയ്തിട്ടില്ല… എങ്കിലും ഞാൻ ഇവിടെ എന്നെകൊണ്ട് പറ്റുന്നി രീതിയിൽ ഞാൻ ചെയ്യും അമ്മക്ക് അതൊന്നും ഇഷപെടില്ല…….

ഞങ്ങടെ വീട്ടിൽ ഞങ്ങൾ എല്ലാപേരും ഒരുമിച്ചിരുന്നു ആണ് ഭക്ഷണം കഴിക്കുന്നത്‌… പക്ഷെ ഇവിടെ അങ്ങനെ ആണുങ്ങൾ ക്കു ഒപ്പം ഇരിക്കാൻ പാടില്ലെന്ന്……..

രാവിലെ എഴുനേൽക്കാൻ വൈകിയാൽ അമ്മ വഴക്ക് പറയും………… ഇതൊക്കെ ചെറിയ ചെറിയ കാരണങ്ങൾ ആണെന്ന് എനിക്കറിയാം എങ്കിലും അമ്മ പിന്നെ എന്നോട് മിണ്ടാറില്ല……. എനിക്കതു സങ്കടം ആണ്…. അച്ഛാ…..

മൃദുലയെയും കൂട്ടി രവി പ്രഭയുടെ അടുത്തേക്ക് വന്നു…….

പ്രഭ ഇരുവരെയും കണ്ടു മുഖം തിരിച്ചു…..

പ്രഭേ…നീ അവന്റെ അമ്മയാണ്… അതിൽ ഇവിടെ ആർക്കും ഒരു സംശയവും ഇല്ല…

നിന്റെ മകനിൽ നിനക്ക് എല്ലാ അധികാരവും ഉണ്ട്…. അതുപോലെ ആണ് അവന്റെ ഭാര്യയും… അവളുടെ ഭർത്താവിൽ അവൾക്കും ഉത്തരവാദിത്തം ഉണ്ട്……

അത്‌ നീ മറന്നുപോകരുത്… അവർ ചെറുപ്പമാണ് അവർക്കു വേണ്ടാ സ്വാതന്ത്ര്യം നമ്മൾ കൊടുക്കണം… ആർക്കാണ് അധികാരം കൂടുതലേന്ന ചോദ്യം വേണ്ടാ… അമ്മ…. അമ്മയും ഭാര്യ… ഭാര്യയും ആണ്…..

രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം കുറ്റപ്പെടുത്തുമ്പോൾ ഇതിനിടയിൽ കിടന്നു ബുദ്ധിമുട്ടുന്നത്…. അവനാണ്…. അവൻ ഒരുപാട് വിഷമിക്കുന്നുണ്ട്……..

അതല്ല നിങ്ങൾക്ക് രണ്ടുപേർക്കും അഡ്ജസ്റ്റ് ചെയ്യാൻ പറ്റില്ലെങ്കിൽ അവനും മോളും നമ്മുടെ മറ്റേ വീട്ടിലോട്ടു മാറും…

അകന്നു ഇരിക്കുമ്പോൾ ഉള്ള സ്നേഹം നിലനിൽക്കും………. ആ സംഭാഷണം അവിടെ അങ്ങനെ അവസാനിച്ചു…..

പ്രഭേ…. നീ അവൾക്കു കുറച്ചു സാവകാശം പോലും കൊടുത്തില്ല എല്ലാത്തിനും അവളെ കുറ്റപ്പെടുത്തി… ഒറ്ററ്റപ്പെടുത്തി.. എത്രയായാലും അവന്റെ ഭാര്യയാണ് എന്നുള്ളത് നീ മറന്നു………..

രാവിലെ സാധനങ്ങൾ എല്ലാം നേരത്തെ കയറ്റി അയച്ചു…. മൃദുലയും മഹിയും ബാഗുമായി പ്രേമയുടെയും രവിയുടെയും അടുത്തേക്ക് വന്നു…… ഇറങ്ങുന്നു അമ്മേ….. പിണങ്ങി പോകുന്നതല്ല…

നിങ്ങൾ രണ്ടും എനിക്ക് വേണം… അകന്നിരിക്കുബോൾ ആ സ്നേഹം നിലനിൽക്കും………. വഴക്കും പിണക്കവും ആയി പിരിയുന്നത് എനിക്ക് സഹിക്കില്ല…..

മൃദു പ്രേമയുടെ കാലിൽ വീണു.. ശപിക്കല്ലേ അമ്മേ….. അറിവില്ലായ്മ കൊണ്ട് എന്തെങ്കിലും ചെയ്യുവോ പറയുവോ ചെയ്തെങ്കിൽ മാപ്പ് തരണേ……

ഇല്ല മോളെ അമ്മയുടെ ഭാഗത്തു തെറ്റ് ഉണ്ടായിരുന്നു……. സാരമില്ല സന്തോഷം ആയിട്ട് പോയിട്ട് വാ…..

അമ്മയോട് പിണക്കം തോന്നല്ലേ മോളെ…. രണ്ടുപേരും സന്തോഷം ആയിരിക്കുന്നത് കണ്ടാൽ മതി……… ഇടയ്ക്കിടയ്ക്ക് വന്നും പോയും ഇരിക്കാം………..

രണ്ടുപേരും യാത്രപറഞ്ഞു ഇറങ്ങി…

Leave a Reply

Your email address will not be published.