പ്രസവം കഴിഞ്ഞതോടുകൂടി വിഷ്ണുവിന്റെ സ്വഭാവത്തിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ..

മോചനം
(രചന: മഴമുകിൽ)

വിഷ്ണുവിനോപ്പം ജഡ്ജിയുടെ ചേമ്പറിൽ നിന്നും ഇറങ്ങുമ്പോൾ അവളുടെ കണ്ണുകൾ ഒരു വേള അവന്റെ കണ്ണുകളുമായി ഉടക്കി…..

അങ്ങനെ എല്ലാം അവസാനിച്ചു അല്ലെ…. ഇത്രേം എളുപ്പത്തിൽ ഡിവോഴ്സ് കിട്ടും എന്ന് ഞാൻ കരുതി ഇല്ല…. ദേവി വിഷ്ണുവിന്റെ മുഖത്തേക്ക് നോക്കി…..

ഇത്രേം ഇടുങ്ങിയ മനസാണോ നിങ്ങളുടെ… നിങ്ങൾ ഇത് ഏതു നൂറ്റാണ്ടിൽ ആണ് വിഷ്ണുഏട്ടാ ജീവിക്കുന്നത്….

ഇനി നിങ്ങളോട് ഒന്ന് ഞാൻ ചോദിച്ചോട്ടെ… നിങ്ങളുടെ അമ്മ ഒരു പെണ്ണല്ലേ.. നിങ്ങളുടെ സഹോദരി ഒരു പെണ്ണല്ലേ…

പിന്നെന്താ നിങ്ങള്ക്ക് ആദ്യമായി ഉണ്ടായ കുട്ടി പെണ്ണായതുകൊണ്ട് അതിനെ സ്നേഹിക്കാൻ കഴിയാത്തത്….

തന്നെ സ്നേഹിച്ച എന്നോട് എനിക്കിപ്പോൾ പുച്ഛം തോന്നുന്നു…. താൻ ഇല്ലെങ്കിലും എന്റെ മകൾ വളരും…

അവൾക്കു തന്നെ പോലെ ഒരു അച്ഛൻ ഇല്ലാതിരിക്കുന്നതാണ് നല്ലത്…. അത്രയും പറഞ്ഞു ദേവി അവിടെനിന്നും നടന്നു നീങ്ങി…

മോൾ ഉള്ളത് അയാൾക്ക്‌ പ്രശ്നം ആണ് അതുകൊണ്ട് ആണ് വിവാഹ ആലോചനയിൽ അയാൾ സമ്മതം പറയാത്തത്…. ദേവി ദേഷ്യത്തിൽ കയ്യിൽ ഇരുന്ന ബാഗ് വലിച്ചെറിഞ്ഞു…….

നി ആരോട് ആണ് ദേവി ഈ ദേഷ്യം കാണിക്കുന്നത്… എന്നോടാണോ അതോ നിന്റെ അച്ഛനോടോ….. നിനക്ക് ആരോടും ദേഷ്യം കാണിക്കാൻ ഉള്ള അർഹത ഇല്ല.. എല്ലാം നിതന്നെ ആണ് വരുത്തി വച്ചതു…

നിന്റെ മോൾ ഒരിക്കലും നിനക്ക് ഒരു ശല്യം ആകില്ല.. ഞാൻ ഒന്നിനെ കൂടെ പ്രസവിച്ചെങ്കിൽ അതിനെയും നോക്കണ്ടേ…. അതുപോലെ ഞാൻ നോക്കിക്കൊള്ളാം നിന്റെ മോളെ…..

അല്ലെങ്കിലും നി പ്രസവിച്ചതല്ലേ ഉള്ളു… ആ കുഞ്ഞിനെ ഇത്രേം വളർത്തിയത് ഞാൻ തന്നെ ആണല്ലോ…… അമ്മുമ്മ എന്ന് വിളിക്കുന്നു എങ്കിലും ഞാൻ തന്നെയാണ് അവളുടെ മനസ്സിൽ അമ്മ….

എന്റെ ജീവിതത്തിൽ ഇനി ഒരു കല്യാണം വേണ്ടെന്നു ഉറച്ചു തന്നെ ഇരുന്നതാ… പിന്നെയും ഇങ്ങോട്ട് വന്നു… ആശിപ്പിച്ചിട്ടു…….

മേശയുടെ ഡ്രായിൽ നിന്നും ഒരു ഗുളിക എടുത്തു കഴിച്ചു.. കിടന്നു… ഇപ്പോൾ കുറെ നാളായി ഇതാണ് ശീലം ഉറങ്ങാൻ ഗുളിക കഴിക്കണം ഇല്ലെങ്കിൽ പറ്റില്ല….

കണാരന്റേം അമ്മിണിയുടെയും രണ്ടുമക്കളിൽ മൂത്തതാണ് ദേവി….. ഇളയവൾ മായ…. രണ്ടുപേരും കാണാൻ സുന്ദരി….

കണാരനു ഓട്ടോ ഓടിക്കലാണ്… അമ്മിണിക്കു അടുത്തുള്ള വീടുകളിൽ അടുക്കള പണിയും….

ദേവിക്ക് പ്രായത്തെക്കാൾ വളർച്ച ഉണ്ട്…. പെണ്ണിന് പതിനെട്ടു തികയാറി…. പ്ലസ് ടു കഴിഞ്ഞതും ദേവിയെ ടൈപ് പഠിക്കാനും മറ്റുമായി കൊണ്ടുപോയി ചേർത്തു…..

കൂട്ടികാരിമാർക്കൊപ്പം കളിപറഞ്ഞും ചിരിച്ചും പെണ്ണ് ടൈപ്പ്പഠിത്തവുമായി മുന്നോട്ടു പോകുമ്പോൾ ആണ്… അടുത്ത് അമ്പലത്തിൽ ഉത്സവത്തിന്റെ കോടിയേറ്റം….

പത്തു ദിവസം നീണ്ടു നിന്ന ഉത്സവത്തിൽ… പലയിടത്തും നിന്നും ആൾകാർ ഉത്സവംകൂടാൻ എത്തി…. ദേവിയും കൂട്ടുകാരിമാരും എന്നും തൊഴാൻ പോകും..

വീട് അടുത്തയതിനാൽ കലാ പരിപാടികളും കണ്ടിട്ടാണ് മടക്കം.. നേരം വൈകിയാൽ അച്ഛൻ കൂട്ടാൻ വരും….

ഉത്സവത്തിന്റെ സമാപനത്തിന്റെ അന്നാണ് ദേവി ആദ്യമായി അയാളെകണ്ടത്…. ഒറ്റനോട്ടത്തിൽ തന്നെ ദേവിക്ക് അയാളോട് എന്തോ പ്രതേകത തോന്നി…..

പിന്നെ അമ്പലത്തിൽ പല കോണുകളിൽ നിന്നുമവളുടെ നോട്ടം അയാളെ തേടി എത്തി….. അവനും അവളെ ശ്രദ്ധിച്ചു തുടങ്ങി….

ഉത്സവം കഴിഞ്ഞ പൂരപ്പറമ്പിൽ തന്റെ മനസും നഷ്ടപെട്ടത് ദേവി പിന്നെ ആണ് മനസിലാക്കിയത്.. കണ്ണ് അടച്ചാലും തുറന്നാലും അയാളുടെ മുഖം മാത്രം മനസ്സിൽ…..

രണ്ടുമൂന്ന് ദിവസം ആകെ വിഷമം ആയിരുന്നു പിന്നെ.. പതിയെ അതങ്ങു മാറി..

ഒരു ദിവസം ടൈപ് ക്ലാസ്സ്‌ കഴിഞ്ഞു വരുമ്പോൾ ആണ് ദേവി ആ കാഴ്ച കണ്ടത് .. അവളെ കാത്തെന്ന പോലെ അവൻ നിൽക്കുന്നു..

ദേവിയുടെ ഹൃദയത്തിൽ പെരുമ്പറ മുഴങ്ങി.. ഇപ്പോൾ ശ്വാസം നിലച്ചുപോകും എന്ന് തോന്നി.. അവൾ ഉമിനീർ വിക്കി അങ്ങനെ നിന്നും…

ഹലോ……. അവൻ അടുത്തേക്ക് വന്നു ദേവിക്ക് നേരെ കൈനീട്ടി….ദേവി വേഗം നിന്നിലേക്ക്‌ നീങ്ങി….

ഹലോ…. വിക്കി വിക്കി പറഞ്ഞു…

ഇത്രേം പേടി ആയിട്ടാണോ മറഞ്ഞും ചരിഞ്ഞും ഒളിഞ്ഞും ഒക്കെ എന്നെ നോക്കിയത്…… എന്റെ പേര് വിഷ്ണു… ഇവിടെ ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ ജോലിചെയ്യുന്നു..

എന്റെ കൂടെ വർക്ക്‌ ചെയ്യുന്ന ഒരു ഫ്രണ്ട് നിർബന്ധിച്ചപ്പോൾ ഉത്സവം കാണാൻ വന്നതാണ്… പക്ഷെ ഇപ്പോൾ തോന്നുന്നു വന്നത് വെറുതെ ആയില്ലെന്നു…..

എന്താ തന്റെ പേര്. പഠിക്കുവാനോ… അവൻ അവളുടെ കയ്യിൽ ഇരുന്ന ബുക്ക്‌ പതിയെ വാങ്ങി നോക്കി…
ആഹാ കൊള്ളാലോടോ തന്റെ പേര്… വൈഗ ദേവി…

നല്ല മാച്ച് ആണ് നമ്മൾ തമ്മിൽ.. വിഷ്ണുവും ദേവിയും ….. അതുപറഞ്ഞു വിഷ്ണു ബുക്ക്‌ അവളെ ഏൽപ്പിച്ചു….

അവൾ വേഗം നടക്കാൻ തുടങ്ങിയതും വിഷ്ണു അവൾക്കു തടസം നിന്നു…

ഞാൻ ഇത്രയും പാടുപെട്ടു വന്നത് തന്നെ കാണാൻ ആണ് അപ്പോൾ ഇങ്ങനെ മിണ്ടാതെ പോയാലോ… ഒന്ന് പറഞ്ഞിട്ടുപോയിക്കോ. എന്നെ ഇഷ്ടമാണോ…..

ദേവി നാലുപാടും കണ്ണടിച്ചു….

പറയെടോ.. എന്നെ ഇഷ്ടമാണോ….

മ്മ്മ്.. ഇഷ്ടാണ്… അതും പറഞ്ഞു ദേവി.. വേഗം നടന്നു നീങ്ങി…..

പിന്നെ പലയിടങ്ങളിൽ വച്ചുരണ്ടുപേരും കാണുവാൻ തുടങ്ങി.. ആ ബന്ധം വളർന്നുകൊണ്ടിരുന്നു…..

മകളുടെ സ്വഭാവത്തിൽ ഇടയ്ക്കുവച്ചുണ്ടായ മാറ്റാം അമ്മിണി ശ്രദ്ധിച്ചു…പക്ഷെ ദേവിയോട് അതിനെ കുറിച്ച് ഒന്നും തന്നെ ചോദിച്ചില്ല..

ഒരിക്കൽ അമ്മിണി ജോലി കഴിഞ്ഞു വരുമ്പോൾ മകൾ ആരോടോ പതുങ്ങി സംസാരിക്കുന്നു.. അമ്മയെ കണ്ടപ്പോൾ അവളുടെ മുഖത്തു പരിഭ്രമം ഉറഞ്ഞു കൂടി… മകളുടെ കയ്യിൽ ഫോൺ കണ്ട അമ്മിണി ദേവിയെ ചോദ്യംചെയ്തു….

എവിടെ നിന്നാണ് നിനക്ക് ഈ ഫോൺ… ആരുടെ ഫോൺ ആണെന്നല്ലേ ചോദിച്ചത്.. ദേവിയെ തല്ലാനായി കൈ ഓങ്ങുമ്പോൾ ആണ് പുറത്തു നിന്നും തൊഴിലുറപ്പിന്റെ പഞ്ചമി അമ്മിണിയെ തിരഞ്ഞു വന്നത്…

അമ്മിണി ചേച്ചി വേഗം വായോ എന്തോ അത്യാവശ്യം പറയാൻ മെമ്പർ കാത്തു നിൽക്കുന്നു…… അമ്മിണി മനസില്ല മനസുമായിപഞ്ചമിയുടെ ഒപ്പം പോയി…

മെമ്പര്മായി സംസാരിക്കുമ്പോൾ ഒക്കെ അമ്മിണിയുടെ മനസ്സിൽ ദേവിയായിരുന്നു..

സംസാരിച്ചു കഴിഞ്ഞു അമ്മിണി വീട്ടിൽ എത്തിയതും ദേവിയെ അവിടെ കാണാൻ കഴിഞ്ഞില്ല…. പരിഭ്രമം മറച്ചുവച്ചു അമ്മിണി അവിടമാകെ ദേവിയെ തിരഞ്ഞു…

പക്ഷെ നേരം വൈകും തോറും അവർക്കു ഭയം തുടങ്ങി.. കണാരൻ ഓട്ടം കഴിഞ്ഞു വന്നതും അമ്മിണി കാര്യം പറഞ്ഞു.. രണ്ടുപേരും കൂടി പോലീസിൽ പരാതി നൽകി…,.

ദേവിയുടെ ഫോട്ടോ എസ് ഐ യുടെ കയ്യിൽ ഏ ൽപ്പിക്കുമ്പോൾ അമ്മിണിയുടെ കൈകൾ വിറച്ചു…..

കൃത്യം ഒൻപതു മണിയോട് കൂടി റെയിൽവേ സ്റ്റേഷനിൽ നിന്നും രണ്ടുപേരെയും പൊലിസിനു കിട്ടി…. അമ്മിണിയെയും കണാരനെയും വിളിപ്പിച്ചു…

സ്റ്റേഷനിൽ എത്തിയ അമ്മിണി കാണുന്നത് ഇത്രയും കാലം നോക്കി വളർത്തിയ മകൾ ഒരു അന്യ പുരുഷന്റെ കയ്യിൽ കൈ കോർത്തു പിടിച്ചു നിൽക്കുന്നു…

അമ്മിണിയെയും അച്ഛനെയും കണ്ടപ്പോൾ അവൾ ഒന്നുകൂടി അവനെ ചേർത്തു പിടിച്ചു…

ആ കാഴ്ച കണ്ടു അമ്മിണിയുടെ ഹൃദയം നുറുങ്ങി.. ഇത്രയും കാലം പോറ്റി വളർത്തിയ മകൾക്കു തങ്ങൾ ആരുമല്ല എന്നറിഞ്ഞപ്പോൾ ആ അമ്മമനസ് വല്ലാതെ വിങ്ങി….

പതിനെട്ടു വയസു പൂർത്തിയായതുകൊണ്ട് ദേവിയുടെ ഇഷ്ടത്തിന് ആണ് മുൻ‌തൂക്കം അവളുടെ ആഗ്രഹം പോലെ വിഷ്ണുവിന്റെ കൂടെയേ ഒരു ജീവിതം ഉണ്ടാകു എന്നാ പറച്ചിലിൽ ദേവിയെ അവന്റെ ഒപ്പം വിടാൻ തീരുമാനിച്ചു…

പക്ഷെ തങ്ങളുടെ മകളെ വെറും കയ്യോടെ പറഞ്ഞു വിടാൻ അമ്മിണിയും കണാരനും തയ്യാർ അല്ലായിരുന്നു…..

ഇത്രയും നാൾ സ്വരുകൂട്ടി വച്ച ഇത്തിരി സ്വർണ്ണം അവൾക്കു നൽകി ചെറിയ രീതിയിൽ ഒരു ചടങ്ങ് നടത്തി അയച്ചു……..

ആദ്യമാദ്യം സന്തോഷം നിറഞ്ഞ ജീവിതം ആയിരുന്നു.. ദേവിക്കും വിഷ്ണുവിനും..

ദേവി ഗർഭിണി ആയപ്പോൾ വിഷ്ണുവിന്റെ സന്തോഷം ചെറുതല്ലായിരുന്നു…. അവളെ വളരെ നല്ല രീതിയിൽ ആണ് വിഷ്ണു നോക്കിയത്…

എപ്പോഴും ഉണ്ടാകാൻ പോകുന്നത് ആൺ കുട്ടിയാണ് എന്നാ രീതിയിൽ ആയിരുന്നു വിഷ്ണുവിന്റെ പെരുമാറ്റം…..

അപ്പോഴെല്ലാം പെൺകുഞ് ആയാൽ വിഷ്ണു ഏട്ടന് ഇഷ്ടം ആവില്ലേ എന്ന് ദേവി ചോദിക്കും…

നീയെന്തിനാ ഇങ്ങനെ ചോദിക്കുന്നെ ഇതുമോൻ ആണ് എനിക്കുറപ്പുണ്ട്……. അതും പറഞ്ഞു അവൻ ദേഷ്യ പെടും

പ്രസവത്തിന്റെ ഡേറ്റ് അടുക്കും തോറും ദേവിക്ക് വല്ലാത്ത ഭയമായി ജനിക്കുന്ന കുഞ്ഞ് ആണെന്ന് ഉറച്ച വിശ്വാസത്തിൽ വിഷ്ണു കുഞ്ഞുകുഞ്ഞ് കളിപ്പാട്ടങ്ങളും ഡ്രസ്സുകളും പേരു വരെ സെലക്ട് ചെയ്തു വച്ചു…..

ദേവിക്ക് ഇതൊക്കെ കാണുമ്പോൾ വല്ലാത്ത ഭയമാണ് കുഞ്ഞിനി പെണ്ണ് ആണെങ്കിൽ വിഷ്ണുഏട്ടന്റെ പ്രതികരണം എങ്ങനെ എന്ന് അവളുടെ മനസ്സ് നിരന്തരം സങ്കടപ്പെട്ടു കൊണ്ടിരുന്നു….

ഏഴാം മാസത്തിലെ ചടങ്ങുകൾ എല്ലാം മുറപോലെ ചെയ്തുവെങ്കിലും ദേവിയെ അവളുടെ വീട്ടിലേക്ക് വിടുന്നതിന് വിഷ്ണുവിന് ഒട്ടും തന്നെ ആ ഇഷ്ടം ഉണ്ടായിരുന്നില്ല….. അവളെ അവൻ അവന്റെ വീട്ടിൽ തന്നെ നിർത്തി നോക്കി….

ഒരു ദിവസം രാത്രിയിൽ ദേവിക്ക് പെട്ടെന്ന് വേദന വന്നു… ആശുപത്രിയിൽ കൊണ്ടു പോകുവാൻ ഉള്ള ബാഗ് വരെ അടുക്കി വെച്ചിരുന്നു..

അതിനാൽ പെട്ടെന്ന് തന്നെ വണ്ടി വിളിച്ച് വിഷ്ണു ദേവിയേയും എടുത്തു കിടത്തി അമ്മയെയും കൊണ്ട് ആശുപത്രിയിലേക്ക് തിരിച്ചു…. ദേവിയുടെ വീട്ടിലേക്ക് വിളിച്ച് വിവരം അറിയിച്ചു…..

ലേബർ റൂമിലെ മുന്നിൽ അക്ഷമയോടെ കൂടിയാണ് വിഷ്ണു കാത്തുനിന്നത്…….

ദേവിയെ ലേബർ റൂമിലേക്ക് പ്രവേശിപ്പിച്ചിട്ടു ഇപ്പോൾ ഏകദേശം രണ്ടു മണിക്കൂർ കഴിഞ്ഞു..

അര മണിക്കൂർ കഴിഞ്ഞപ്പോൾ വെള്ളത്തുണിയിൽ പൊതിഞ്ഞ് കുഞ്ഞുമായി നഴ്സ് പുറത്തേക്ക് വന്നു…
ദേവിയുടെ ആൾക്കാർ ആരാണ്….

വിഷ്ണു വേഗം മുന്നോട്ട് ഓടിച്ചെന്നു…ഞാൻ വിഷ്ണു ദേവിയുടെ ഭർത്താവാണ്…

ദേവി പ്രസവിച്ചു പെൺ കുഞ്ഞാണ്…

കുഞ്ഞിനെ വാങ്ങുന്നതിനു വേണ്ടി നീട്ടിയ കൈ വിഷ്ണു വേഗംതന്നെ പിന്നിലേക്ക് നീക്കി……..

പെൺകുഞ്ഞ് ആണോ….

വിഷ്ണു അവന്റെ അമ്മയെ വിളിച്ചു കുഞ്ഞിനെ വാങ്ങാൻ പറഞ്ഞു….. വിഷ്ണുവിന്റെ അമ്മ കുഞ്ഞിനെ കൈകളിലേക്ക് വാങ്ങി…

ഒരു മണിക്കൂർ കഴിഞ്ഞ് ദേവിയെ വാർഡിലേക്ക് മാറ്റി…. അവളെ ഒന്ന് നോക്കുവാനോ അടുത്തേക്ക് ചൊല്ലുവാനും ഒന്നും തന്നെ വിഷ്ണു ശ്രമിച്ചത് ഇല്ല…

ദേവി ആദ്യം തന്നെ അന്വേഷിച്ചത് വിഷ്ണുവിനെ ആയിരുന്നു…

കുഞ്ഞ് പെണ്ണാണെന്ന് അറിഞ്ഞ് വിഷ്ണു മാറിനിൽക്കുന്നതാണ് എന്ന് ദേവിക്കു മനസ്സിലായി……. അവളുടെ സങ്കടം പുറത്തുകാണിക്കാതെ കടിച്ചമർത്തി….

ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയി നേരെ ദേവിയെ അമ്മിണി വീട്ടിലേക്ക് കൊണ്ടുപോയി….

പ്രസവ ശുശ്രൂഷകളും എല്ലാം മണി തന്നെയാണ് നോക്കാൻ തീരുമാനിച്ചത്.. വിഷ്ണു ആദ്യമൊക്കെ വീട്ടിലേക്ക് വിടില്ല എന്നായിരുന്നു പറഞ്ഞിരുന്നത്..

പ്രസവം കഴിഞ്ഞതോടുകൂടി വിഷ്ണുവിന്റെ സ്വഭാവത്തിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ കണ്ടു തുടങ്ങി…. സ്വന്തം കുഞ്ഞിനെ ഒന്ന് എടുക്കുവാനോ ലാളിക്കാനോ ഒന്നുംതന്നെ വിഷു ശ്രമിച്ചിരുന്നില്ല…

വീട്ടിലെത്തിയിട്ടും വിഷ്ണു ഒന്ന് വിളിക്കുകയോ കുഞ്ഞിനെയും ദേവിയേയും കാണാൻ വരാതിരിക്കുന്നത് ദേവിയെ നല്ല രീതിയിൽ തന്നെ തളർത്തിയിരുന്നു…..

മരുമകന്റെ മാറ്റം അമ്മിണിയിലും ചില്ലറയല്ല പരിഭ്രമം ഉണ്ടാക്കിയത്..

നൂലുകെട്ട് ചടങ്ങിന് പോലും ഒരു അതിഥിയെ പോലെ വിഷ്ണു വന്നു നിന്നത് അല്ലാതെ കുഞ്ഞിനെ കൈകളിൽ പോലും ഒന്നും എടുത്തില്ല……….

വിഷ്ണുവിന്റെ അമ്മയ്ക്കും സഹോദരിക്കും പോലും കുഞ്ഞു പെണ്ണായതിൽ നല്ലവണ്ണം അമർഷം ഉണ്ടായിരുന്നു……

പ്രസവം കഴിഞ്ഞ് 90 ദിവസം ആയിട്ടും ദേവിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നതിന് വിഷ്ണുവിന് താൽപര്യമില്ലായിരുന്നു…

ഒരു ആ ഒരു ആൺകുഞ്ഞിനെ കൊതിച്ചിരുന്ന വിഷ്ണുവിനു പെൺകുഞ്ഞിനെ ഒട്ടും തന്നെ ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല അത് വിഷ്ണു ദേവിയോട് തുറന്നു തന്നെ പറഞ്ഞു…..

അവിടം മുതൽ അവരുടെ ജീവിതത്തിലെ അകൽച്ചയും തുടങ്ങി……

മാനസികമായി ഇരുവരും രണ്ടു ദിക്കിലായി… വിഷ്ണു വിന്റെ തന്നോടുള്ള സ്നേഹം കുറയാൻ കാരണം കുഞ്ഞാണ് എന്ന് ചിന്ത ദേവിയെ കുഞ്ഞിൽ നിന്നും അകറ്റി..

അമ്മിയാണ് പിന്നെ കുഞ്ഞിന്റെ കാര്യങ്ങൾ നോക്കുന്നത്.. ഒരുപാട് വഴക്ക് പറഞ്ഞാൽ കുഞ്ഞിന് പാല് കൊടുക്കും…..

ഒടുവിൽ കുഞ്ഞിനെ അമ്മയുടെ അടുത്താക്കി ദേവിപ്രൈവറ്റ് കമ്പനിയിൽ ജോലിക്ക് ചേർന്നു..

വിഷ്ണുവും ദേവിയുമായി മാനസികമായി ഒരുപാട് അകന്നു ഒടുവിൽ അത് വിവാഹ മോചനം വരെ എത്തി…… ജീവനംശമായി ഒരു രൂപ പോലും തന്റെ കുഞ്ഞിന് വേണ്ടെന്നു അമ്മിണി ദേവിയോട് പറഞ്ഞു……..

ഇപ്പോൾ ദേവി സ്വാതന്ത്രയാണ് അവൾ ജോലി ചെയ്യുന്ന കമ്പനിയിലെ മാനേജർ അവളെ വിവാഹം കഴിക്കുവാൻ താല്പര്യം പ്രകടിപ്പിച്ചു…..

പക്ഷെ കുഞ്ഞുള്ളത് അയാൾക്ക്‌ പ്രശ്നം ആണ്…. അതിന്റെ തർക്കം ആണ് അവർക്കിടയിൽ………

അമ്മയ്ക്കും അച്ഛനും അവളെ വേണ്ട…. അമ്മിണിയാണ് അവളുടെ കാര്യങ്ങൾ എല്ലാം നോക്കുന്നത്…….

ഒരു പെൺകുഞ് ആയതിന്റെ പേരിൽ ആ കുഞ്ഞു മനസ്സിൽ ഏറ്റ മുറിപ്പാട് വളരെ വലുതാണ്…. അത് അവളുടെ അമ്മപോലും മനസിലാക്കുന്നില്ല….

അമ്മക്ക് ആരെ വേണമെങ്കിലും വിവാഹം കഴിക്കാം ഞാൻ തടസം ആയി വരില്ല.. ഞാൻ അമ്മമ്മയുടെ കൂടെ നിന്നോളം…..

അതിന്റെ പേരിൽ അമ്മക്ക് സങ്കടം വേണ്ട…. ആ അഞ്ചാം ക്ലാസ്സസു കാരിയുടെ പറച്ചിൽ ആ അമ്മമനസ്സിൽ
തറച്ചുവോ……….. ദേവിയുടെ മിഴികൾ അറിയാതെ നിറഞ്ഞു….

അന്ന് ആദ്യമായി അവൾ ആ കുഞ്ഞിനെ വാരി പുണർന്നു… മുഖം മുഴുവൻ ചുംബനം കൊണ്ട് മൂടി……….. എനിക്ക് എന്റെ പൊന്നു മോൾ മാത്രം മതി……

അമ്മ ഇതുവരെ തരാത്ത സ്നേഹം മുഴുവൻ എന്റെ കുഞ്ഞിന് തരും.. നമുക്ക് ആരും വേണ്ട നമ്മൾ മാത്രം മതി…. അന്ന് ദേവി സുഖമായി ഉറങ്ങി തന്റെ മകളെയും കെട്ടിപിടിച്ചു……

Leave a Reply

Your email address will not be published. Required fields are marked *