ഈ പെൺകുട്ടിയെ കുറിച്ച് ഓഫീസിൽ ഒന്നും അത്ര നല്ല അഭിപ്രായമല്ല, ഇവൾ അദ്ദേഹത്തെ..

ആത്മാഭിമാനം
(രചന: മഴ മുകിൽ)

ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ അവളെ ചൂഴ്ന്നു നോക്കുന്ന കുറെ കണ്ണുകൾ കണ്ടു..

തിക്കി തിരക്കി ബസിൽ കയറുമ്പോൾ തട്ടിയും മുട്ടിയും ഉള്ള നോട്ടവും ഒക്കെ ഷേർലി കണ്ടില്ലെന്നു നടിച്ചു. ബസ് നിർത്തുമ്പോൾ അവൾ വേഗം ഇറങ്ങി…. ഓഫീസിലേക്ക് നടന്നു……

ഓഫീസിൽ സെക്യൂരിറ്റി അവളെ ആകെമാനം ഒന്ന് നോക്കി… എന്നാലും എന്റെ കൊച്ചേ നിന്നെ കണ്ടാൽ തോന്നില്ലല്ലോ നിന്റെ കയ്യിലിരുപ്പ് ഇതാണെന്നു……..

എന്തായാലും നീ ആള് കൊള്ളാം… എന്നിട്ടും ഒരു ഉളുപ്പും ഇല്ലാതെ നിനക്ക് ഇങ്ങനെ ഇറങ്ങി നടക്കാൻ പറ്റുന്നുണ്ടല്ലോ… നിന്റെ തൊലിക്കട്ടി സമ്മതിക്കണം……………….

ഷേർലി അയാളെ തീ പാറുന്ന കണ്ണുകളാൽ നോക്കി…. എന്നിട്ട് ഒന്നും മിണ്ടാതെ അകത്തേക്ക് പോയി…….

സീറ്റിൽ ബാഗ് വച്ചിട്ട് അവൾ കയ്യിൽ കരുതിയ ലെറ്ററുമായി MD എന്നെഴുതിയ കേബിനിലേക്ക് പോയി…….

ഷേർലി ചെല്ലുമ്പോൾ അയാൾ ആരെയോ ഫോൺ ചെയ്യുവായിരുന്നു…. അവളെ കണ്ടതും അയാളുടെ ഭാവം മാറി……… ഫോൺ കട്ട് ചെയ്തു അയാൾ അവളെ തറപ്പിച്ചു നോക്കി……

ഞാൻ ഈ ഓഫീസിൽ ജോലിക്ക് വന്നപ്പോൾ ഇന്റർവ്യൂ നടത്തുമ്പോൾ ഒന്നും പറഞ്ഞില്ല കമ്പനി ബിസിനസ്‌ വളർത്താൻ ഇവിടുത്തെ സ്റ്റാഫ്‌ വരുന്ന അതിഥികൾക്ക് മുന്നിൽ ഉടുതുണി ഉരിഞ്ഞു അവരെ പ്രീതി പെടുത്തണം എന്ന്‌…

എന്നെ അതിനു കിട്ടില്ല എന്ന് മനസിലായി കാണും…. എന്ന്‌ വിശ്വസിക്കുന്നു….. ഇതു എന്റെ രാജി കത്താണ്……. ഇനിയും നാണംകെട്ട ഈ സ്ഥാപനത്തിൽ വർക്ക്‌ ചെയ്യാൻ എനിക്ക് കഴിയില്ല……

പട്ടിണിയും ദാരിദ്രവും ആവോളം ഉണ്ടെങ്കിലും… ഇന്നുവരെ മാനം വിറ്റു ജീവിച്ചിട്ടില്ല……….. അതിനു കഴിയാത്തത് കൊണ്ടാണ് സാറിന്റെ ഗസ്റ്റ്‌ ന്റെ കാരണത്തടിച്ചു…

എന്റെ മാനം രക്ഷിക്കാൻ അയാളുടെ തല അടിച്ചു പൊട്ടിക്കേണ്ടി വന്നിട്ട് എനിക്ക് ഇറങ്ങി പോരേണ്ടി വന്നത്…….ഇനി ഒരു പെണ്ണിനോടും ഇതു ആവർത്തിക്കരുത്….. അതും പറഞ്ഞു ഷേർലി പുറത്തേക്കു ഇറങ്ങി നടന്നു

ഇടത്തരം കുടുംബത്തിലെ അംഗമാണ്‌ ഷേർലി… പഠിക്കാൻ മിടുക്കി ആയതു കൊണ്ട് തന്നെ കടം വാങ്ങി അവളെ അപ്പച്ചൻ പഠിപ്പിച്ചു… ഒടുവിൽ ഒരു ജോലി കിട്ടിയപ്പോൾ ഒരുപാട് സന്തോഷിച്ചു…..

ജോയിൻ ചെയ്തു കുറച്ചു നാൾ ആയപ്പോൾ തന്നെ കമ്പനിയിലെ ചില നടപടികളും വല്ലാത്ത അതൃപ്തി തോന്നി തുടങ്ങി…. പക്ഷെ ആരുമായും തന്റെ സംശയം ഒന്നും പങ്കുവച്ചില്ല….. അന്വേഷണങ്ങളുമായി മുന്നോട്ടുപോയി..

ഒരിക്കൽ കമ്പനിയിൽ പുതിയ സ്റ്റാഫ്‌ സെലെക്ഷൻ നടക്കുകയായിരുന്നു…

കമ്പനി വക ഹോട്ടൽ ആണ് തിരഞ്ഞെടുത്തത്… റീസെപ്ഷനിലും ഹെൽപ് ഡസ്ക്കളിലും അങ്ങനെകമ്പിനി സ്റ്റാഫ്‌ ഉണ്ടായിരുന്നു….

ഇന്റർവ്യൂവിനുംമറ്റുമായി ബോർഡ് ഓഫ് ഡയറക്ടർസ് ഒക്കെ ഉണ്ടായിരുന്നു…

വിവിധ ബ്രാഞ്ചുകളിലേക്കായി സ്റ്റാഫിനെ സെലക്ട്‌ ചെയ്യാൻ ഉണ്ടായിരുന്നു…… ഏകദേഷം ഒൻപതു മണിയോടെ ആരംഭിച്ച സെലെക്ഷൻ ഉച്ചയായപ്പോൾ ബ്രേക്ക്‌ ടൈം ആയി….

ഉദ്യോഗാര്ധികൾക്കായി ഭക്ഷണം ഏർപ്പാട് ചെയ്തിരുന്നു…… ഉച്ചകഴിഞ്ഞു തിരക്ക് വീണ്ടും തുടങ്ങിയപ്പോൾ…. ആണ് മാനേജർ ഷേർലിയുടെ അടുത്തേക്ക് വന്നത്……

ഷേർലി ഇതുവരെ ഇന്റർവ്യു കഴിഞ്ഞവരുടെ ലിസ്റ്റ് ഒന്നു റൂം നമ്പർ 36 ൽ ചെയർമാൻ ഉണ്ട്..

ഒന്നു ഡീറ്റെയിൽസ് കൊടുക്കണം.. മറ്റാരെയും വിടാൻ കഴിയില്ല.. ഷേർലിക്കു ആകുമ്പോൾ കാര്യങ്ങൾ അറിയാമല്ലോ………

സാർ ഞാൻ ഇപ്പോൾ തന്നെ തിരക്കാണ് ഇനിയും……

ഷേർലി എനിക്ക് ഇവിടുന്നു മാറി നിൽക്കാൻ കഴിയാത്ത സാഹചര്യം ആയതു കൊണ്ടാണ്…. തന്നോട് പറയുന്നത്…….

ഷേർലി മനസില്ലമനസോടെ ഫയൽ കയ്യിലെടുത്തു…. ലിഫ്റ്റിന്റെ ഭാഗത്തേക്ക്‌ പോയി…….

തേർഡ് ഫ്ലോറിൽ ചെന്നിറങ്ങി റൂം നമ്പർ 36ലേക്ക് നടന്നു…… ഡോറിൽ നോക് ചെയ്ത ഉടനെ ഒരാൾ വന്നു വാതിൽ തുറന്നു……

ഷേർലി മടിച്ചു മടിച്ചു അകത്തേക്ക് കയറി…

അകത്തെ വിശാലമായ റൂമിൽ ഏകദേശം അൻപതു വയസു പ്രായമുള്ള ഒരാൾ..സാർ ഞാൻ സ്റ്റാഫ്‌ ആണ് …. ഷേർലി ഫയൽ അയാളുടെ കയ്യിൽ ഏൽപ്പിച്ചു……..

ഇന്ന് ഇതു വരെ നടന്ന ഇന്റർവ്യുവിന്റെയും സെലക്ട്‌ ചെയ്ത കാൻഡിഡേറ്റസ് ന്റെയും ഡീറ്റെയിൽസ് മുഴുവൻ ഇതിലുണ്ട്………. എന്നാൽ ഞാൻ പൊയ്ക്കോട്ടേ സാർ….

അപ്പോഴേക്കും കൂടേ ഉണ്ടായിരുന്ന ആൾ പുറത്തേക്കിറങ്ങി………

ഷേർലി ഇവിടെ ഇരിക്കു നമുക്ക് എന്തെങ്കിലും സംസാരിക്കാം……

ഇല്ല സർ ഇവിടെ ഇരുന്ന് സംസാരിക്കുവാൻ അല്ല മാനേജർ എന്നോട് പറഞ്ഞത്….ഈ ഫയൽ സാറിനെ ഏൽപ്പിച്ചിട്ട് എനിക്ക് ഉടനെ തന്നെ താഴേക്ക് പോകണം…..

ഷെർലി ഇപ്പോൾ ധൃതിപിടിച്ച് താഴേക്ക് പോയി എന്ന് പറഞ്ഞ് ആരും തന്നെ വഴക്ക് പറയാനും ഒന്നും പോകുന്നില്ല താൻ ഇവിടെ ഇരിക്കടോ നമുക്ക് കുറച്ചുനേരം കൊച്ചുവർത്തമാനം ഒക്കെ പറഞ്ഞിരിക്കാം…..

അയാൾ ഷെർളിയുടെ കൈകളിലേക്ക് കടന്നുപിടിച്ചു…..

ചെറിയ വേഗം തന്നെ കൈ പിടിച്ചു കൊണ്ട് അവിടെ നിന്നും പുറത്തേക്കിറങ്ങാൻ തുടങ്ങുമ്പോഴേക്കും അയാൾ അവളെക്കാൾ വേഗത്തിൽ ഡോർ ലോക്ക് ചെയ്തു….

ഷേർലിയെ കടന്നു പിടിക്കുവാനായി ശ്രമിച്ച അയാളെ ഷേർലി കരണം പുകച്ചു ഒന്നു കൊടുത്തു…….

അവളുടെ ചുരിദാറിൽ പിടിച്ചുവലിച്ച് അയാൾ ഷേർളിയെ കൈക്കുള്ളിൽ ആക്കി…

ഒടുവിൽ പിടിവലിക്കിടയിൽ തളർന്ന ഷേർലി അയാളെ കയ്യിൽ കിട്ടിയ ബോട്ടിൽ വലിച്ചെടുത്ത് തലയ്ക്കടിച്ചു.. ഡോർ തുറന്നു പുറത്തിറങ്ങി…..

ചോരഒലിപ്പിച്ചുകൊണ്ട് അയാൾ ഷെർളിക്കു പിന്നാലെ തന്നെ പുറത്തേക്ക് വന്നു…..

അപ്പോഴേക്കും ആളുകൾ അവിടെ ഓടി കൂടിയിരുന്നു.. ആരൊക്കെയോ ചേർന്ന് പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പോലീസും എത്തി……..

കാര്യങ്ങളെല്ലാം മാനേജറുടെ കൈവിട്ടുപോയി….

നെറ്റി പൊട്ടി ചോരവാർന്നിരിക്കുന്ന അയാളെയും ഷെർലിയെയും കൂട്ടി പോലീസ് അവിടെ നിന്നും പോയി…….

അയാളെ നേരെ ഹോസ്പിറ്റലിൽ കൊണ്ടുപോയി മുറിവ് ഡ്രസ്സ് ചെയ്തതിനുശേഷം സ്റ്റേഷനിലേക്ക് എത്തിച്ചു…..

എസ് ഐ ഒരു നല്ല മനുഷ്യനായിരുന്നു…അയാൾ ഷെർളിയോട് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി…

സർ ഞങ്ങളുടെ കമ്പനിയിൽ സ്റ്റാഫിന്റെ സെലക്ഷൻ നടക്കുകയായിരുന്നു….അത് ഹോട്ടലിൽ വച്ചാണ് അറേഞ്ച് ചെയ്തിരുന്നത്…

ഏകദേശം ഉച്ചയായപ്പോൾ മാനേജർ എന്റെ അടുത്ത് എത്തി ഇതുവരെയുള്ള സെലക്ട് ചെയ്ത് മെമ്പർമാരുടെ ഡീറ്റെയിൽസ് എല്ലാം മുകളിലത്തെ റൂമിൽ വിശ്രമിക്കുന്ന ചെയർമാന്റെ കയ്യിൽ ഏൽപ്പിക്കാൻ ആയി ആവശ്യപ്പെട്ടു

ഞാൻ ആ ഫയൽ അദ്ദേഹത്തിന് ഏൽപ്പിക്കാനാണ് മുറിയിലേക്ക് ചെന്നത് അപ്പോൾ മറ്റൊരാൾ കൂടെയുണ്ടായിരുന്നു…

ഞാൻ മുറിയിലേക്ക് ചെന്നപാടെ തന്നെ കൂടെയുണ്ടായിരുന്ന ആൾ പുറത്തേക്ക് പോയി… ഫയൽ ഏല്പിച്ച് തിരികെ ഇറങ്ങാൻ തുടങ്ങിയാ എന്നെ ചെയർമാനാണ് കടന്നുപിടിച്ചു ഉപദ്രവിക്കാൻ ആയി ശ്രമിച്ചത്…

എന്റെ സുരക്ഷയ്ക്ക് വേണ്ടിയാണ് സർ ഞാൻ കയ്യിൽ കയ്യിൽ കിട്ടിയ ബോട്ടിലെടുത്ത് അദ്ദേഹത്തെ അടിച്ചത്……

അപ്പോഴേക്കും ഓഫീസിൽനിന്ന് മാനേജരും സ്റ്റേഷനിലെത്തിയിരുന്നു……

എസ്ഐ ഷെർലി പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ എഴുതി വാങ്ങി അവളിൽ നിന്നും ഒപ്പും വാങ്ങിയിരുന്നു….

ആ കാര്യങ്ങൾ എല്ലാം തന്നെ മാനേജർക്ക് വായിക്കുന്നതിനായി അദ്ദേഹത്തിന്റെ കയ്യിൽ ഏൽപ്പിച്ചു…..

ഈ കുട്ടി പറഞ്ഞ കാര്യങ്ങളെല്ലാം ആണ് ഇതിൽ എഴുതിയിരിക്കുന്നത് ഇതിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്…..

സർ ചെയർമാൻ ഇങ്ങനെയുള്ള രീതിയിൽ പ്രവർത്തിക്കുന്ന ഒരു വ്യക്തിയല്ല….പിന്നെ അദ്ദേഹവും ഒരു മനുഷ്യനല്ലേ…. ഈ പെൺകുട്ടിയെ കുറിച്ച് ഓഫീസിൽ ഒന്നും അത്ര നല്ല അഭിപ്രായമല്ല…..ഇവൾ അദ്ദേഹത്തെ…. അങ്ങോട്ട്‌…..

ചീ…. നിർത്തെടാ എല്ലില്ലാത്ത നാക്ക് ഉണ്ടെന്നു കരുതി എന്തും പറയാം എന്നോ… എസ്ഐ മാനേജറുടെ നേരെ ആക്രോശിച്ചു….

നിന്റെ കമ്പനിയെക്കുറിച്ച് ഞാൻ നല്ലവണ്ണം അന്വേഷിച്ചു ഇതിനുമുമ്പ് അവിടെനിന്ന പല പെൺകുട്ടികൾക്ക് പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്….

പക്ഷേ ആരും തന്നെ ഇതുവരെയും ഒരു കംപ്ലൈന്റ് തരാൻ തയ്യാറായിട്ടില്ല……

നിന്റെയൊക്കെ കൊള്ളരുതായ്മ സഹിച്ച് അവിടെനിന്ന് രാജിവച്ചാണ് ആ കുട്ടികൾ ഒക്കെ പുറത്തു പോയിട്ടുള്ളത് …..

ഇന്ന് ആദ്യമായിട്ടാണ് ഒരു കുട്ടി അതിനെതിരെ പ്രതികരിച്ച പരാതിയുമായി മുന്നോട്ടുവന്നത്…… അപ്പോൾ അവളെ മോശക്കാരിയാക്കാൻ നോക്കുന്നോ…

സ്റ്റാഫ് സെലക്ഷൻ അത് ഇത് എന്നും പറഞ്ഞു ഒരു ഉടായിപ്പ് പരിപാടികൾ ഉണ്ടാക്കിയിട്ട്…..

കമ്പനിയുടെ ഡീലുകൾ നേടിയെടുക്കാൻ വേണ്ടി ചെയർമാനും മറ്റും മുന്നിൽ ഓരോ പെൺകുട്ടികളെയും കാഴ്ചവയ്ക്കുന്നത് ആണോടാ നിന്റെയൊക്കെ ബിസിനസ്……

ഒരു പരാതി കിട്ടുന്നതിനുവേണ്ടി കാത്തിരിക്കുകയായിരുന്നു ഞാൻ….

ഇനി എന്തായാലും ഒരു അന്വേഷണമൊക്കെ കഴിഞ്ഞതിനുശേഷം അതിന്റെ റിസൾട്ട്‌ അറിഞ്ഞതിനു ശേഷം നിന്റെ കമ്പനി തുറന്നു പ്രവർത്തിച്ചാൽ മതി………

മാനേജർ ഷെയർളിയെ വർദ്ധിച്ച കോപത്തോടെ കൂടി നോക്കി…..

ഇനി ഇതിന്റെ പേരും പറഞ്ഞ് ഈ കുട്ടിക്ക് നേരെ വല്ല ഭീഷണിയോ മറ്റു ഉയർത്തുക യാണെങ്കിൽ ഇല്ലാത്ത കേസ് എല്ലാം ഉണ്ടാക്കി നിന്നെ പിടിച്ച് അകത്താക്കുംഅതിനും എനിക്കറിയാം… കേട്ടല്ലോ……………..

മാസങ്ങളോളം മാനേജർ കോടതിയിൽ കയറി ഇറങ്ങി നടക്കേണ്ടി വന്നു….. കേസും കൂട്ടവുമായി……….

ഷെർലക്ക് പിന്നാലെ പല പെൺകുട്ടികളും കമ്പനിക്കും മാനേജർക്കും എതിരെ കേസുമായി സ്റ്റേഷനിലെത്തി….

ഒടുവിൽ കമ്പനി എന്നന്നേക്കുമായി അടച്ചുപൂട്ടി….

അന്ന് ഷെർലി നോക്കി പുച്ഛിച്ചവരെല്ലാം ഇന്ന് അവളെ ബഹുമാനത്തോടെ കൂടിയാണ് നോക്കുന്നത്……… സ്വന്തം അഭിമാനം ആണ് ഏറ്റവും വലുത് എന്ന് ഷേർളി തെളിയിച്ചു….

Leave a Reply

Your email address will not be published.