തന്റെ വയറ്റിൽ കുരുത്ത ഒരു കുഞ്ഞിനെ പോലും നഷ്ടമായത് അയാളുടെ പരാക്രമം കൊണ്ടാണ്, എന്നിൽ നിന്ന് ഇനി ഒരു ദയയും..

(രചന: J. K)

“””സോണി മാർട്ടിൻ കാണാൻ വന്നിട്ടുണ്ട്”
എന്ന് എലിസ ചേച്ചി വന്ന് പറഞ്ഞു..

“” എനിക്ക് കാണണ്ട ചേച്ചി “”
എന്നുപറഞ്ഞപ്പോൾ..

“”””പാവമല്ലേടി ഇത്രയും ദൂരം നിന്നെയും തിരക്കി വന്നതല്ലേ അവന് പറയാനുള്ളത് എന്താണെന്ന് വെച്ചാൽ കേൾക്ക്”””
എന്ന് പറഞ്ഞു എലിസ ചേച്ചി….

ഇത്രയും നേരം. “”അവനെ വെട്ടും കുത്തും””
എന്നൊക്കെ പറഞ്ഞിരുന്ന ആളാണ് ഇപ്പോൾ മാർട്ടിൻ വന്ന് എന്തോ പറഞ്ഞു സോപ്പിട്ടപ്പോൾ പ്ലേറ്റ് മാറ്റി ഇങ്ങനെയൊക്കെ പറയുന്നത്..

“””വാടീ “””

എന്നുപറഞ്ഞ് എലിസ ചേച്ചി മുറിയിൽ നിന്ന് പുറത്തേക്ക് പോയി…

രണ്ടുദിവസമായി താൻ ഇവിടേക്ക് വന്നിട്ട് എന്നിട്ട് പോലും തന്റെ വേദനയ്ക്ക് ഒരു കുറവുമില്ല… എല്ലാം അയാൾ ഒരാൾ കാരണമാണ്..

പപ്പയ്ക്കും മമ്മയ്ക്കും ഞങ്ങൾ രണ്ടു കുട്ടികളാണ്.. “” മൂത്തത് എലിസയും പിന്നെ സോണിയും…

ചേച്ചി ചേച്ചിയുടെ ഇഷ്ടപ്രകാരം അന്യമതസ്ഥനായ ഒരാളെ വിവാഹം കഴിച്ച് മാറി..

അതിൽ പപ്പ ആകെ നിരാശനായിരുന്നു എല്ലാവരുടെയും മുന്നിൽ നാണംകെട്ടു എന്നൊക്കെ പറഞ്ഞ് കുറേ കരഞ്ഞു അത് കണ്ടിട്ടാണ് താൻ വളർന്നത് അതുകൊണ്ടുതന്നെ ഒരിക്കലും ചേച്ചി ചെയ്തത് പോലെ ചെയ്യില്ല എന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നു…

പപ്പാ കാണിച്ചു തരുന്ന ഒരാളെ മാത്രമേ വിവാഹം ചെയ്യൂ എന്നും കരുതിയിരുന്നു….

അങ്ങനെയാണ് ഡിഗ്രി കഴിഞ്ഞതും പപ്പായുടെ ഒരു കൂട്ടുകാരന്റെ മകനുവേണ്ടി വിവാഹം ആലോചിച്ചപ്പോൾ പപ്പാ കേറി ഏറ്റത്..

പപ്പക്ക് പേടിയുണ്ടായിരുന്നു ഞാനും ചേച്ചിയുടെ പാത പിന്തുടരുമോ എന്ന് പപ്പയുടെ ഇഷ്ടംപോലെ ആവട്ടെ എന്ന് കരുതി ഞാനും ആ കല്യാണത്തിന് സമ്മതിച്ചു….

മാർട്ടിൻ എന്നായിരുന്നു അയാളുടെ പേര്.. കാണുമ്പോൾ ഒരു സൗമ്യൻ.. അവിടെയുള്ള കോർട്ടിൽ ഗുമസ്തനായാണ് ജോലി… ഗവൺമെന്റ് ജോലി ആയതുകൊണ്ട് തന്നെ ഈ ഒരു ആലോചനയിൽ പൂർണ്ണ സംതൃപ്തിയായിരുന്നു പപ്പക്ക്…

കൂടുതലൊന്നും അന്വേഷിക്കാതെ എന്നേ പപ്പാ വിവാഹം ചെയ്തു നൽകി… കൂട്ടുകാരന്റെ മകനാണല്ലോ പിന്നെ എന്ത് അന്വേഷിക്കാൻ എന്ന് പപ്പയും കരുതി കാണും..

വിവാഹം കഴിഞ്ഞതോടെയാണ് കാര്യങ്ങളെല്ലാം മാറിമറിയുന്നത് മാർട്ടിൻ ഡ്രഗ് അഡിക്റ്റ് ആയിരുന്നു…

ഡ്രസ്സ് യൂസ് ചെയ്തു കഴിഞ്ഞാൽ അയാൾ ഒരു മനുഷ്യൻ അല്ലാതെ ആകും.. പിന്നെ എന്തൊക്കെ സംഭവിക്കും എന്ന് ആർക്കും പറയാൻ പറ്റില്ല.. മാർട്ടിന്റെ അച്ഛനെയും അമ്മയെയും വരെ ഉപദ്രവിക്കും…

പിന്നെ തന്റെ കാര്യം പറയണോ പലപ്പോഴും അയാൾ ലഹരി ഉപയോഗിച്ച് വന്നിട്ട് തന്നെ കൊല്ലാക്കൊല ചെയ്തിട്ടുണ്ട്…

പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല..
പപ്പയുടെ അടുത്തേക്ക് പോകാനും തോന്നിയില്ല പപ്പയ്ക്ക് എല്ലാം വിഷമം ആകും എന്ന് കരുതി ചേച്ചിയുടെ അടുത്തേക്കാണ് വന്നത്..

പണ്ട് ചേച്ചിയുമായി പിണങ്ങി നിന്നിരുന്നു എങ്കിലും ഇപ്പോൾ നല്ല രീതിയിലാണ് കാര്യങ്ങൾ മുന്നോട്ടു പോകുന്നത്..

ചേച്ചിയും മോളും മാത്രമേ ഉള്ളൂ ഇവിടെ. അതുകൊണ്ടുതന്നെ ഇങ്ങോട്ട് പോന്നു എന്റെ വീട്ടിൽ നിന്നും കുറെ ദൂരെയായിരുന്നു ചേച്ചി താമസിച്ചിരുന്നത്. അവിടെ നിന്നു കൊണ്ട്, സാവധാനം പപ്പയെ എല്ലാം പറഞ്ഞ മനസ്സിലാക്കാം എന്ന് കരുതി…

അങ്ങനെ ഇരിക്കുമ്പോഴാണ് മാർട്ടിൻ വീണ്ടും വന്നത്..

ചേച്ചിയെ എന്തൊക്കെയോ പറഞ്ഞ് സോപ്പ് ഇട്ടിട്ടുണ്ട് ആള്.. അല്ലെങ്കിലും അയാളെ നേരിട്ട് കണ്ടിട്ടുണ്ടെങ്കിൽ ആരും പറയില്ല ഇങ്ങനത്തെ ഒരു സ്വഭാവക്കാരനാണ് എന്ന് മുഖം ഒരു പാവത്താനെ പോലെയാണ്…

ചേച്ചി വീണ്ടും അവിടെ നിന്ന് പേര് വിളിക്കുന്നത് കേട്ട് എണീറ്റ് അങ്ങോട്ടേക്ക് ചെന്നു…

അയാൾ അവിടെ ഇരിക്കുന്നുണ്ടായിരുന്നു രണ്ടുദിവസം മുമ്പ് കണ്ട കോലം ഒന്നുമല്ല താടിയൊക്കെ ക്ലീൻ ഷേവ് ചെയ്ത് ഒരു പാവം പോലെയാണ് ഇരിക്കുന്നത്…

“””മാർട്ടിന് ഒരു അബദ്ധം പറ്റിയതാ സോണി അവൻ അറിയാതെ ചെയ്തു പോയതാ… നീ അവന് ഒരു അവസരം കൂടി കൊടുക്കു ഇനി അവന്റെ കയ്യിൽ നിന്ന് യാതൊരു പ്രശ്നവും ഉണ്ടാകില്ല”””

മാർട്ടിനു വേണ്ടി വാദിക്കുന്ന ചേച്ചിയെ ഞാൻ അത്ഭുതത്തോടെ നോക്കി ഞാൻ മുഖത്ത് നിറയെ മുറിയുമായി വന്നപ്പോൾ ഇവിടെ നിന്ന് മാർട്ടിനെ കൊല്ലണം എന്നും പറഞ്ഞ് ഉറഞ്ഞുതുള്ളിയ ആളാണ് ഇപ്പോൾ ഇങ്ങനെ പറയുന്നത്…

ഞാൻ മാർട്ടിനെ നോക്കി.. ദയനീയമായി എന്റെ മുഖത്തേക്ക് നോക്കി ഇരിക്കുന്നുണ്ട്…

ചേച്ചി ചായ എടുക്കാം എന്ന് പറഞ്ഞ് അകത്തേക്ക് പോയി. അപ്പോൾ മാർട്ടിൻ വന്ന് എന്റെ കാലുപിടിച്ചു..

“”” അറിയാതെ പറ്റിപ്പോയതാണ് എന്നും ചെയ്തു പോയതിൽ എനിക്ക് ഒരുപാട് ദുഃഖമുണ്ട് എന്നൊക്കെ പറഞ്ഞ് അയാൾ കരഞ്ഞു.. ഒപ്പം അയാളുടെ കൂടെ വരണം എന്ന് എന്നോട് അപേക്ഷിച്ചു…

ഒരുപക്ഷേ ഞാൻ കേസ് കൊടുത്താൽ അത് അയാളുടെ ജോലിയെ പോലും ബാധിക്കും എന്ന് കരുതിക്കൊണ്ടാവണം അയാൾ എന്റെ കാലു പിടിക്കാൻ വന്നത് എങ്കിലും..,

ചേച്ചി പറഞ്ഞതുപോലെ ഒരു അവസരം കൂടി കൊടുക്കാം എന്ന് കരുതി ഞാൻ അയാളുടെ ഒപ്പം ചെന്നു… ഒന്ന് രണ്ടാഴ്ച വലിയ കുഴപ്പമില്ലാതെ മുന്നോട്ടു പോയി…

അതുകഴിഞ്ഞ് വീണ്ടും അയാൾ പഴയ രീതിയിൽ ആയി… അയാളെ കൊണ്ട് ലഹരിയില്ലാതെ ജീവിക്കാൻ കഴിയില്ലായിരുന്നു…

ഇതിനിടയിലാണ് ഞാൻ ഗർഭിണിയാണ് എന്നറിഞ്ഞത് വീണ്ടും ഉപദ്രവം..

അടിവയറ്റിലേക്ക് തന്നെ ഒരു ചവിട്ട് നഷ്ടപ്പെടുത്തിയത് ഞങ്ങളുടെ കുഞ്ഞിനെ തന്നെയായിരുന്നു…

എന്റെ കാലിനു മുകളിലൂടെ കട്ടച്ചോര കിനിഞ്ഞിറങ്ങി….

ആറ്റുനോറ്റിരുന്ന എന്റെ കുഞ്ഞിനെ എനിക്ക് എന്നെന്നേക്കുമായി നഷ്ടപ്പെട്ടു…

ആശുപത്രി വാസം കഴിഞ്ഞ് അവിടെ നിന്നും ഇറങ്ങി.. ഇത്തവണ ഇറങ്ങിച്ചെന്നത് ഒരു വക്കീലിന്റെ അടുത്തേക്കാണ്…

എന്റെ കുഞ്ഞ് അയാൾ ആക്രമിച്ചപ്പോൾ നഷ്ടപ്പെട്ടതിന്റെ രേഖകളും മറ്റും ഞാൻ കയ്യിലെടുത്തിരുന്നു…

കേസ് സ്ട്രോങ്ങ് ആവാൻ ഇതു മതി എന്നും, എല്ലാം അദ്ദേഹം നോക്കിക്കോളാം എന്നും വക്കീൽ എനിക്ക് ഉറപ്പു തന്നു…

ഞാൻ സന്തോഷത്തോടെ വീട്ടിലേക്ക് തിരിച്ചു ഇത്തവണയും അയാൾ എന്നെ കാണാൻ വന്നിരുന്നു മാപ്പ് പറഞ്ഞ് കാലു പിടിക്കാൻ ആരോ വഴി ഞാൻ കേസ് കൊടുത്തതും അറിഞ്ഞിട്ടുണ്ട്….

തന്റെ വയറ്റിൽ കുരുത്ത ഒരു കുഞ്ഞിനെ പോലും നഷ്ടമായത് അയാളുടെ പരാക്രമം കൊണ്ടാണ്…
എന്നിൽ നിന്ന് ഇനി ഒരു ദയയും പ്രതീക്ഷിക്കേണ്ട എന്ന് അയാളുടെ മുഖത്ത് നോക്കി തന്നെ പറഞ്ഞു ക്രമേണ അയാളുടെ ഭാവം മാറി അതൊരു ഭീഷണിയായി…

ഞാൻ പോലീസിൽ പരാതി കൊടുക്കും എന്ന് പറഞ്ഞു എന്റെ സഹായത്തിന് പപ്പയും എത്തിയിരുന്നു…

അതുകൊണ്ടുതന്നെ അയാൾ അവിടെ നിന്നും ഇറങ്ങിപ്പോയി…

അയാൾക്ക് അയാളുടെ ജോലി നഷ്ടമായി പകരം ജയിൽവാസവും കിട്ടി..

ഇനി എന്റേതായ ജീവിതം കെട്ടിപ്പടുക്കണം…
ഒരുപക്ഷേ എന്നെ തന്നെ മറന്നു എനിക്ക് അയാളുടെ കൂടെ അവസാന തവണയും പോകാമായിരുന്നു… പലരും ഉപദേശിച്ചതും അതാണ്..

പക്ഷേ ഒരുപാട് തവണയൊന്നും ഒരാളും ദയ അർഹിക്കുന്നില്ല…. തിരുത്താനായി അയാൾക്ക് ഒരു അവസരം കൊടുത്തത് എനിക്ക് തന്നെ തീരാ നഷ്ടമായി…

ഇനി ഞാനും എന്റെ ജീവിതവും…
അങ്ങനെ തന്നെയാണ് തീരുമാനം…