വിവാഹാലോചന വന്നപ്പോൾ എല്ലാം തുറന്നു പറഞ്ഞിട്ടാണ് കല്യാണം കഴിച്ചത്, അതുകൊണ്ടുതന്നെ ഇതിന്റെ പേരിൽ..

(രചന: J. K)

കോളേജിൽ പഠിക്കുന്ന കാലത്താണ് അവനെ ആദ്യമായി കാണുന്നത് ആരോടും അത്ര മിണ്ടാട്ടം ഒന്നുമില്ലാത്ത ഒരു കുട്ടി..

സ്വന്തം ക്ലാസിലെ കുട്ടിയായതുകൊണ്ട് ഇടയ്ക്ക് എന്തെങ്കിലുമൊക്കെ ചോദിക്കും പറയും എന്നല്ലാതെ അവനെ റോനയും ശ്രദ്ധിക്കാൻ പോയിട്ടില്ലായിരുന്നു…

അഫിൻ “”””എന്നാണ് പേര് എന്നറിയാം..
പഠനത്തിലും മറ്റു ആക്ടിവിറ്റി കളിലും അത്ര വലിയ കഴിവൊന്നും ഇല്ല അതുകൊണ്ടുതന്നെ ക്ലാസിലെ കോമൺ സ്റ്റുഡന്റ് ആയി അവൻ തുടർന്നു….

കാരണം എന്തെങ്കിലും കഴിവുള്ളവരെ എല്ലാവരും ചേർന്ന് തലയിൽ വച്ച് കൊണ്ട് നടക്കുന്നത് കോളേജുകളിൽ പതിവാണല്ലോ… അതുകൊണ്ടുതന്നെ ആരാലും ശ്രദ്ധിക്കപ്പെടാതെ അവൻ ക്ലാസിലുണ്ടായിരുന്നു…

മറ്റ് ആൺകുട്ടികളുമായി വല്ലാതെ കൂട്ടുകൂടുന്നതോ അവരുടെ ഒപ്പം പുറത്ത് കറങ്ങാൻ പോകുന്നതോ ഒന്നും കണ്ടിട്ടില്ല…

അവൻ എന്തെങ്കിലും പുസ്തകം മറിച്ചുനോക്കി അല്ലെങ്കിൽ ലൈബ്രറിയിൽ പോയി ഇരുന്നു അവന്റെ സമയം കളയുന്നത് കാണാം

പിന്നീട് എന്നാണ് എന്നറിയില്ല തന്നോടുള്ള അവന്റെ പെരുമാറ്റത്തിൽ ചെറിയ മാറ്റം വന്നത് ശ്രദ്ധിച്ചിരുന്നു രോനാ അവൻ തന്നോട് കൂടുതൽ സമയം ചെലവഴിക്കുന്നുണ്ടായിരുന്നു സംസാരിക്കാനും മറ്റും ആയി…

നല്ല ഒരു കൂട്ട് എന്നതിലുപരി മറ്റൊന്നും രോനക്കും ആദ്യം തിരിച്ചു തോന്നിയില്ല അങ്ങനെ അവരുടെ സൗഹൃദം സമാധാനപരമായി മുന്നോട്ട് പോയി….

പക്ഷേ പിന്നീട് എന്തോ അവനിൽ നല്ലൊരു ക്യാരക്ടർ ഉണ്ട് എന്ന് റോനക്ക് തോന്നിത്തുടങ്ങിയിരുന്നു….

ഒരു ദിവസം പെട്ടെന്ന് അവൻ വന്നു പറഞ്ഞിരുന്നു അവളോട് ഇഷ്ടമാണ് എന്ന്…. തിരിച്ചു എന്തുപറയണമെന്നറിയാതെ നിന്നു അവൾ…..

മറുപടി ഉടൻ വേണ്ട വീട്ടിൽചെന്ന് ആലോചിച്ച് പറഞ്ഞാൽ മതി എന്ന് പറഞ്ഞപ്പോൾ ഒന്നും മിണ്ടാതെ അവൾ നടന്നു..

പക്ഷേ പിന്നീട് ആലോചിച്ചപ്പോൾ എന്തോ ഒരു ഇഷ്ടം അവനോട് അവൾക്കും തോന്നിത്തുടങ്ങിയിരുന്നു…

മറ്റാരും കൂട്ടില്ലാത്തവനോടുള്ള സഹതാപം ആണോ എന്ന് ചോദിച്ചാൽ പറയാൻ അറിയില്ല പക്ഷേ എന്തോ അവനിലൊരു പ്രത്യേകത അവളും കണ്ടെത്തിയിരുന്നു….

അല്ലെങ്കിൽ അവനെ കുറിച്ച് കൂടുതൽ അറിഞ്ഞത് ആവാം കാരണം… അവന്റെ അച്ഛനുമമ്മയും ദുബായിലാണ് അവനെ അമ്മമ്മയുടെ കൂടെ വളർത്താൻ ഏൽപ്പിച്ചതാണ്… കുറെനാൾ ആയിരുന്നു അവർ പോയിട്ട്..

അവരുടെ കൂടെ എപ്പോഴെങ്കിലും വീണുകിട്ടുന്ന അവസരങ്ങൾ അല്ലെങ്കിൽ വെക്കേഷൻ വരുമ്പോ വിസിറ്റിംഗ് വിസ എടുത്ത് അവർ കൂടെ കൊണ്ടു പോകുന്ന ചില നിമിഷങ്ങൾ മാത്രമേ ജീവിതത്തിൽ പ്രിയപ്പെട്ടത് ആയിട്ടുള്ളൂ അവന്….

ബാക്കി എല്ലാ സമയവും അമ്മമ്മയുടെ കൂടെ ഇവിടെ നാട്ടിൽ ഒറ്റപ്പെട്ട് കഴിയാൻ ആയിരുന്നു അവന്റെ വിധി അതോർത്ത് അവന് ഭയങ്കര വിഷമമായിരുന്നു….

എപ്പോഴും പറയും നീയൊക്കെ ഭാഗ്യവതിയാണ് സ്വന്തം അച്ഛന്റെയും അമ്മയുടെയും കൂടെ നിന്ന് വളരാമല്ലോ എന്ന് അത് കേൾക്കുമ്പോൾ എന്തോ വളരെ വിഷമം തോന്നും…

അവനെ ചേർത്തു പിടിക്കണം എന്ന് തോന്നിയത് അപ്പോഴാണ് അവനോടുള്ള ഇഷ്ടം ഞാൻ തുറന്നു പറഞ്ഞപ്പോൾ അവനും ഒരുപാട് സന്തോഷം ആയിരുന്നു….

പിന്നെ ഞാൻ ആദ്യം തന്നെ വീട്ടിൽ അറിയിക്കുകയാണ് ചെയ്തത് അച്ഛനോടാണ് ആദ്യം പറഞ്ഞത് ഇങ്ങനെ സ്കൂളിൽ ഒരു കുട്ടി എന്നോട് ഇഷ്ടമാണ് എന്ന് പറഞ്ഞു എന്ന്….

അച്ഛൻ ആദ്യം എന്നെ അത്ഭുതത്തോടെ നോക്കി എന്നിട്ട് പിന്നെ മെല്ലെ ഒരു ചിരിയോടു കൂടി പറഞ്ഞു ഇപ്പോൾ പഠിക്കുന്ന സമയം അല്ലേ അത്കൊണ്ട് രണ്ടാളും നന്നായി പഠിക്കൂ എന്ന്…

അതുകഴിഞ്ഞ് ഒരു ജോലി ഒക്കെ ആയി സ്വന്തം കാലിൽ നിൽക്കുമ്പോഴും ഈ ഇഷ്ടം അതുപോലെ ഉണ്ടെങ്കിൽ നമുക്ക് ആലോചിക്കാം എന്ന്….

അച്ഛൻ പറഞ്ഞതാണ് ശരി എന്ന് എനിക്കു ബോധ്യമായി അവനോട് ഞാൻ അത് തുറന്നു പറഞ്ഞിരുന്നു ഇപ്പോൾ നമുക്ക് നന്നായി പഠിക്കാം ഒരു ജോലി വാങ്ങാം എന്നിട്ടാവാം പ്രണയമൊക്കെ എന്ന്…..

പക്ഷേ അവൻ ക്രമേണ മാറാൻ തുടങ്ങി ഞാൻ മറ്റാരോടും മിണ്ടുന്നത് അവന് ഇഷ്ടമായിരുന്നില്ല ആരോടു മിണ്ടിയാലും പരാതി..അവന്റെ മുഖം വീർപ്പിച്ചു വയ്ക്കും പിന്നെ അത് സോൾവ് ചെയ്യാൻ നടക്കണം….

ആദ്യമൊക്കെ ഞാൻ അത് സ്നേഹത്തിന്റെ പേരിൽ എടുത്തു പിന്നീട് അത് സ്ഥിരമായി…. കൂടുതലാവാൻ തുടങ്ങിയതോടുകൂടി ഈ ബന്ധം ടോക്സിക്ക് ആണ് എന്ന് എനിക്ക് ബോധ്യമായി…

അവനോട് മാന്യമായ രീതിയിൽ ഞാൻ പറഞ്ഞു നോക്കി… ഓരോരുത്തർക്കും അവരുടേതായിട്ടുള്ള സ്വാതന്ത്ര്യങ്ങൾ ഉണ്ട് എന്ന്…..

നിന്നെ സ്നേഹിക്കുന്നു എന്ന് കരുതി ഞാൻ മറ്റാരുമായും മിണ്ടരുത് എന്ന് പറഞ്ഞാൽ അത് ശരിയാവില്ല എന്നുമൊക്കെ…..

പക്ഷേ അവന് എന്തു പറഞ്ഞിട്ടും മനസ്സിലാകുന്നില്ലായിരുന്നു നീ എന്നെ സ്നേഹിക്കുന്നു എങ്കിൽ എന്നോട് മാത്രം സംസാരിച്ചാൽ മതി എന്ന് പറഞ്ഞു… അത് കേട്ട് ദേഷ്യപ്പെട്ട് ഞാൻ പറഞ്ഞു അങ്ങനെയൊന്നും എനിക്ക് പറ്റില്ല എന്ന്….

എന്നെ പറ്റിച്ചിട്ട് നീ ജീവിക്കാമെന്ന് കരുതണ്ടാ എന്ന് പറഞ്ഞു… നിന്നെ കൊല്ലും എന്നിട്ട് ഞാനും ചാവും എന്നും….

ഇത്രയും വലിയ മാനസിക രോഗിയാണ് അവൻ എന്ന് ഞാൻ അറിയാൻ ഇത്തിരി വൈകി പോയിരുന്നു…

അച്ഛനോടാണ് പിന്നീട് ഇതേപ്പറ്റി സംസാരിച്ചത് അച്ഛൻ സംസാരിക്കാം എന്ന് പറഞ്ഞു അച്ഛൻ പറഞ്ഞത് ഒന്നും അവന് മനസ്സിലാകുന്നില്ലായിരുന്നു….

അവൻ പറഞ്ഞതിൽ തന്നെ ഉറച്ചുനിന്നു….
മകളെ കൊല്ലും എന്ന് പറഞ്ഞപ്പോൾ അച്ഛന് ദേഷ്യം ആയി…. പോലീസിൽ അറിയിച്ചു…

പോലീസുകാർ അവനെ വിളിച്ച് ഒന്നു വിരട്ടി വിട്ടയച്ചു… പിറ്റേദിവസം കോളേജിൽ പോകുന്ന വഴി അവൻ കാത്തുനിന്നിരുന്നു…

കയ്യിൽ ഒരു കത്തിയുമായി എന്തുവേണമെന്ന് അറിയില്ലായിരുന്നു അപ്പോഴാണ് അടുത്ത നിൽക്കുന്ന പോലീസുകാരനെ ശ്രദ്ധിച്ചത് അയാളോട് പോയി വിവരം പറഞ്ഞു അയാളെ കണ്ടതും അവൻ അവിടെ നിന്നും പോയി…. വേഗം ഓട്ടോ വിളിച്ച് വീട്ടിൽ പോയി അച്ഛനോട് എല്ലാം പറഞ്ഞു….

അച്ഛൻ പിറ്റേദിവസം മുതൽ കോളേജിൽ കൊണ്ടാക്കാം എന്ന് പറഞ്ഞിരുന്നു അങ്ങനെ അച്ഛന്റെ കൂടെയായി വരവും പോക്കും അവനെ കണ്ടാൽ മൈൻഡ് പോലും ചെയ്യാറില്ല…. കോളേജിലേക്ക് കാര്യമായി വരുന്നില്ലായിരുന്നു എന്നും ലീവ്…

ഇത്രയും ടോക്സിക്ക് ആയ ഒരാളോട് യാതൊരുവിധ സഹതാപവും കാണിക്കേണ്ട ആവശ്യമില്ല എന്ന് തന്നെ മനസ്സ് പറഞ്ഞു…

സുഹൃത്തായപ്പോഴും അടുത്തപ്പോഴും അറിയില്ലായിരുന്നു ഇത്തരത്തിൽ ആണ് അവന്റെ സ്വഭാവം എന്നത്..

പിന്നെ ഒരു ദിവസം കേട്ടത് അവൻ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച് ആശുപത്രിയിലാണ് എന്നതായിരുന്നു…

അതുകേട്ട് ഒന്നും തോന്നിയില്ല അവന്റെ കയ്യിൽ ഇരിപ്പാണ് എല്ലാത്തിനും കാരണം… പക്ഷേ കൂട്ടുകാരികൾ തേപ്പുകാരി എന്ന് വിളിച്ച് കളിയാക്കാൻ തുടങ്ങി….

എന്തോ അത് കേൾക്കുമ്പോൾ വല്ലാത്ത വിഷമം തോന്നിയിരുന്നു കാരണം ഞാൻ മനസ്സ വാച അറിഞ്ഞിട്ടില്ലാത്തതാണ്….. അവനെ ഒഴിവാക്കിയത് മറ്റൊന്നും കൊണ്ടല്ല, അവനെ അഡ്ജസ്റ്റ് ചെയ്യാൻ കഴിയില്ല എന്നതുകൊണ്ടാണ്….

തമാശക്ക് ഒരു ബന്ധം അങ്ങനെയാണെങ്കിൽ എനിക്ക് വീട്ടിൽ പറയേണ്ട ആവശ്യം ഇല്ലായിരുന്നു ഞാൻ സീരിയസ് ആയി തന്നെയാണ് ഈ ബന്ധം കണ്ടത് പക്ഷേ അവൻ വളരെ മോശമായി ആണ് പെരുമാറിയത്…

അവന്റെ അച്ഛനും അമ്മയും വന്ന് അവനെ കൂടെ കൂട്ടിക്കൊണ്ടു പോയി എന്ന് കേട്ടു അപ്പോഴും എനിക്ക് ഒന്നും തോന്നിയില്ല കാരണം അവൻ എന്നത് എന്റെ മനസ്സിൽ നിന്നും മാഞ്ഞിരുന്നു…

പിന്നീട് ഒരു വിവാഹാലോചന വന്നപ്പോൾ എല്ലാം തുറന്നു പറഞ്ഞിട്ടാണ് കല്യാണം കഴിച്ചത്…

അതുകൊണ്ടുതന്നെ ഇതിന്റെ പേരിൽ ആരെന്തു പറഞ്ഞാലും ഇനി എന്റെ ജീവിതത്തിൽ അതൊന്നും പ്രശ്നമാകില്ല എന്ന് എനിക്ക് ഉറപ്പുണ്ട്…

സ്നേഹം ആയാലും എന്തായാലും അധികമായാൽ വിഷം ആണ്. സ്നേഹം എന്നതിന്റെ പേരിൽ എല്ലാം സഹിച്ചു ഒരു ജീവിതം തിരഞ്ഞെടുത്താൽ പിന്നീട് ദുഃഖിക്കാൻ മാത്രമേ അവസരം കിട്ടു……

മാറ്റി നിർത്തേണ്ടവയെ ഒക്കെ ബുദ്ധിപൂർവ്വം മാറ്റി നിർത്താം…..