ഒന്നിച്ച് താമസം തുടങ്ങി, വിവാഹം കഴിച്ചില്ലെങ്കിലും ഭാര്യ ഭർത്താക്കന്മാർ ആയി എങ്ങനെയോ അജിത്തിന്റെ വീട്ടിൽ..

(രചന: J. K)

അപ്രതീക്ഷിതമായാണ് പേപ്പറിൽ ആ വാർത്ത കണ്ടത്… യുവതി ഫ്ലാറ്റ് മുറിയിൽ മരിച്ച നിലയിൽ … യുവതിയുടെ ഒരു വയസ്സുള്ള കുഞ്ഞ് ഏവർക്കും നോവായി….

ആതിരശ്ശേരി സ്വദേശിനി മന്ത്ര””””

അവളുടെ കുഞ്ഞ്….!!!! ആ പേരിലേക്കും ഫോട്ടോയിലേക്കും വീണ്ടും വീണ്ടും നോക്കി അജിത്ത്.. വല്ലാത്തൊരു തണുപ്പ് തന്നെ വന്ന് മൂടുന്നത് അയാളറിഞ്ഞു…

ഷോക്ക് ഏറ്റതാണ് എന്നാണ് പ്രാത്ഥമിക നിഗമനം… പെട്ടെന്നാണ് രാജി വിളിച്ചത് അതുകൊണ്ടുതന്നെ പേപ്പർ അവിടെവച്ച് വേഗം ഒരു ചിരി മുഖത്ത് എടുത്തണിഞ്ഞ് അയാൾ അകത്തേക്ക് നടന്നു….

എന്നിട്ടും അവൾ ചോദിച്ചിരുന്നു എന്താ ഏട്ടന്റെ മുഖത്ത് ഒരു വാട്ടം എന്ന്???

ഒന്നുമില്ല എന്ന് പറഞ്ഞു… വേഗം അവിടെനിന്ന് ഓഫീസിലേക്ക് പോന്നു….. കാരണം എനിക്ക് ഇത്തിരി നേരം തനിച്ചിരിക്കണം ആയിരുന്നു ഓഫീസിലേക്ക് ഉള്ള യാത്രയിൽ മുഴുവൻ ആ വാർത്തയായിരുന്നു മനസ്സിൽ…

മന്ത്ര”””

അവളെ പിന്നെ താൻ കാണാൻ ആഗ്രഹിച്ചിരുന്നുവോ??

ഓർമ്മകൾ പുറകിലേക്ക് പോയി… കോളേജിൽ വെച്ചാണ് അവളെ ആദ്യമായി കാണുന്നത്…

അനാഥ കുട്ടിയാണ് എന്നത് പിന്നീടാണ് മനസ്സിലാക്കിയത് പക്ഷേ അതിന്റെ യാതൊരു ഭാവവും അവൾ കാണിച്ചിരുന്നില്ല…. സ്മാർട്ട്‌ ആയിരുന്നു അവൾ പഠിക്കാനും പാട്യേതര വിഷയങ്ങൾക്കും എല്ലാം മുൻപന്തിയിൽ..

അതുകൊണ്ടുതന്നെ അവളുടെ പുറകെ ആരാധകൻ മാരും ഏറെയായിരുന്നു.. അവൾ ആർക്കും കൂടുതലും കുറവും പരിഗണന നൽകിയില്ല എല്ലാവരും ഒരുപോലെ ആയിരുന്നു….

വലിയ തറവാട്ടിലെ ഒറ്റ മകൻ എന്ന അഹങ്കാരവും തലയിൽ വച്ച് നടക്കുന്ന എന്നെ ഒരു ദിവസം കൊണ്ട് അവൾ താഴെ എത്തിച്ചു…

നിസ്സാരമായ ഒരു ഡിബേറ്റ്ലൂടെ…. അവർ പറഞ്ഞ പോയിന്റ് ഫിൻ ഒന്നും മറുപടി പറയാനാവാതെ ഞാൻ തരിച്ചുനിന്നുപോയി..

അതിനു മുമ്പേ അവളെ ഞാൻ ഒന്ന് മൈൻഡ് പോലും ചെയ്തിട്ടില്ല… പക്ഷേ ഇപ്പോൾ എല്ലാവരെയും പോലെ എന്റെ മനസ്സിലും അവൾ കയറി കൂടിയിരുന്നു….

കുറെ നാള് പുറകെ നടന്നു ഇഷ്ടമാണ് എന്ന് പറഞ്ഞു, അവൾക്ക് അങ്ങനെയൊന്നുമില്ല എന്നായിരുന്നു ആദ്യത്തെ മറുപടി…. പക്ഷേ അവൾക്ക് എന്നോട് എന്തോ ഇഷ്ട കൂടുതൽ ഉണ്ടെന്ന് ഞാൻ മനസ്സിലാക്കിയിരുന്നു…

അതുകൊണ്ടുതന്നെ പിന്മാറിയില്ല…

കോളേജ് അവസാനിക്കാനായ ദിവസം അവൾ എന്നോട് പറഞ്ഞിരുന്നു എന്നോട് തിരിച്ചും ഇഷ്ടമാണ് എന്ന്…. അതുകൊണ്ടാണ് ഞങ്ങൾ രണ്ടുപേരും ഒരേ കോളേജിൽ പിജി ക്ക് ചേരാൻ തീരുമാനിച്ചത്…..

അവിടെവച്ച് പ്രണയം പൂവിട്ടു….

അപ്പോഴും അജിത്തിനെ അലട്ടി കൊണ്ടിരുന്നത് മന്ത്രയെ പോലെ ഒരു അനാഥയെ വീട്ടിലേക്ക് കൂട്ടിയാൽ അവിടെ ഉണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ച് ഓർത്തായിരുന്നു….

വലിയ തറവാട് ഒരേയൊരു മകൻ… പക്ഷേ പ്രണയത്തിന് കണ്ണില്ലാത്ത കൊണ്ട് അതെല്ലാം അയാൾ മനപ്പൂർവ്വം മറന്നു…

പഠനം കഴിഞ്ഞ് രണ്ടുപേർക്കും ജോലി കൂടി കിട്ടിയപ്പോൾ ഒരുമിച്ച് ജീവിക്കാം എന്നായി… അവർ ആരോടും പറയാതെ ഒന്നിച്ച് താമസം തുടങ്ങി.. വിവാഹം കഴിച്ചില്ലെങ്കിലും ഭാര്യ ഭർത്താക്കന്മാർ ആയി…

എങ്ങനെയോ അജിത്തിന്റെ വീട്ടിൽ എല്ലാം അറിഞ്ഞു… അവർ തന്ത്രപൂർവ്വം അജിത്തിനെ വീട്ടിലേക്ക് വിളിപ്പിച്ചു…പിന്നീട് തിരിച്ചു വിട്ടില്ല…

അവിടെയുള്ള അവരുടെ അന്തസ്സിനൊത്ത ഒരു പെൺകുട്ടിയുമായി അവർ അവന്റെ വിവാഹം നടത്തി….ഒന്നുമറിയാതെ പാവം മന്ത്ര കാത്തിരുന്നു… ഒത്തിരി നാളായി കാണാതായപ്പോൾ അവന്റെ വീട്ടിലേക്ക് തിരഞ്ഞിറങ്ങി…

കവലയിൽ അന്വേഷിച്ചപ്പോൾ അവനെ വിവാഹം കഴിഞ്ഞു എന്ന് അവൾക്ക് മനസ്സിലായി… വിശ്വസിക്കാൻ കഴിയാതെ ആ പെണ്ണ് അവന്റെ വീട്ടിൽ എത്തി…

രാജി ആയിരുന്നു വാതിൽ തുറന്നത് ആരാണ് എന്ന് ചോദിച്ചപ്പോഴേക്ക് അജിത് പുറകെ എത്തി…. അവളെ കണ്ട് സ്തബ്ധയായി അയാൾ നിന്നു…

“”” തനിക്ക് അറിയോ ഈ കുട്ടിയെ?? “”

എന്ന് ചോദിച്ചപ്പോൾ വിളറിവെളുത്ത അജിത് പറഞ്ഞിരുന്നു അറിയില്ല എന്ന്.. അത് കേട്ട് വീറോടെ മന്ത്ര പറഞ്ഞു സോറി എനിക്ക് വീട് മാറിപ്പോയതാണ് എന്ന്..

അവൾ അവിടെനിന്നും നടന്നകലുമ്പോൾ അജിത്ത് ആകെ വിഷമിച്ചു… രാജി കാണാതെ പുറകെ പോയി അവളെ സമാധാനിപ്പിക്കാൻ നോക്കി അവന്റെ അവസ്ഥ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു …

അച്ഛൻ ആത്മഹത്യാ ഭീഷണി മുഴക്കിയപ്പോൾ വിവാഹം കഴിക്കേണ്ടി വന്നതാ എന്ന്…. പുച്ഛത്തോടെ ചിരിച്ച് അവൾ അവന്റെ വാക്കുകളെ തള്ളി….

“”” നട്ടെല്ലുള്ള ഒരുത്തനാണ് എന്നായിരുന്നു എന്റെ വിചാരം, പക്ഷേ അല്ല എന്ന് മനസ്സിലായി….. പ്രധാനപ്പെട്ട ഒരു കാര്യം പറയാൻ ആയിരുന്നു വന്നത്, ഒത്തിരി നാളായി കാണാത്തതുകൊണ്ട്….

പക്ഷേ ഇവിടെ വന്നതുകൊണ്ട് എനിക്ക് നിങ്ങളുടെ സ്വഭാവം മനസ്സിലാക്കാൻ കഴിഞ്ഞു.. ഇനി ഒന്നും വേണ്ട!!!

ഇനി നിങ്ങൾക്ക് നിങ്ങളുടെ വഴി എനിക്ക് എന്റെ വഴി…. നിങ്ങൾ വിഷമിക്കേണ്ട ഒരിക്കലും ഒന്നിനും ഒരു തടസ്സമായി ഞാൻ വരില്ല…. കാരണം ഇത്രയും നീചനായ ഒരാളെ ആശ്രയിക്കുന്നതിനേക്കാൾ മരണം ആണ് ഭേദം…… “”””

“””എനിക്കിപ്പോഴും നിന്നെ ഇഷ്ടാ… ഇവിടെ ആരും അറിയാതെ എവിടേലും പോയി നമുക്ക്.,.””” പറഞ്ഞു മുഴുമിക്കാൻ വിട്ടില്ല ആ പെണ്ണിന്റെ ആത്മാഭിമാനം…

“”””കൊള്ളാം.. എന്നിട്ട് ആ ബന്ധത്തിൽ എനിക്കെന്താ പേര്..??? അതിന് ഞാൻ ചാവണം മിസ്റ്റർ അജിത്.. ഇന്ന് മുതൽ എനിക്ക് നിങ്ങൾ ആരും അല്ല “””

അതും പറഞ്ഞു തല ഉയർത്തി പോകുന്നവളെ നോക്കി അജിത്.. തന്റെ ചെയ്തിക്ക് ന്യായീകരണം ഇല്ലെന്നുള്ള അറിവിൽ….

അവൾ പറഞ്ഞത് പോലെ ചെയ്തു… പലപ്പോഴും കാണാൻ ശ്രമിച്ച അജിത്തിനെ ആട്ടി അകറ്റി.. അയാളുടെ കണ്ണിനു മുന്നിൽ വരാതെ എങ്ങോട്ടോ പോയി…

പിന്നെ ഒരു വിവരവും ഉണ്ടായിരുന്നില്ല…

ചെയ്തുപോയ തെറ്റിൽ അയാൾ വെന്തുരുകി….ഒരുപക്ഷേ അന്ന് അച്ഛനെ ദിക്കരിച്ച് തന്റെ പ്രണയത്തെ കൂട്ടു പിടിച്ചിരുന്നെങ്കിൽ ഇന്ന് അവൾക്ക് ഈ ഗതി ഉണ്ടാകുമായിരുന്നില്ല… മനപ്പൂർവം ഒരിക്കലും അവൾ ആത്മഹത്യയ്ക്ക് ശ്രമിക്കില്ല കാരണം ജീവിച്ചു കാണിക്കാൻ മാത്രം, ശക്തയാണ് അവൾ…

മോനെ ഉറക്കി കെടുത്തി അയേൺ ചെയ്യരുന്നു അവള്… അതിനിടയിൽ ഷോക്ക് ഏറ്റതാണത്രെ…

രാജിയോട് എല്ലാം തുറന്നു പറഞ്ഞു..
വൈകി വന്ന വിവേകം…. കുഞ്ഞിനെ ഏറ്റെടുക്കണം എന്ന് പറഞ്ഞു… അവൾ സമ്മതിച്ചു…

പക്ഷേ, നിയമം ആ കുഞ്ഞിനെ ഏറ്റെടുക്കാൻ അനുവദിച്ചില്ല.. കാരണം അതെന്റെ കുഞ്ഞാണെന്ന് അവൾക്ക് മാത്രമേ അറിയുമായിരുന്നുള്ളൂ…

ജീവിച്ചിരുന്നെങ്കിൽ ഒരിക്കലും അവൾ എന്നെ ഈ കുഞ്ഞിനെ ഒന്ന് തൊടാൻ പോലും അനുവദിക്കില്ലായിരുന്നു..

അവിടേം വിധി അവളെ തോൽപിച്ചു..

പിന്നെ പോരാട്ടമായിരുന്നു.. കടമ്പകൾ ഒത്തിരി കടന്നു.. ഡിഎൻ എ ടെസ്റ്റ് വരെ വേണ്ടി വന്നു…
ഒടുവിൽ എന്റെ ചോര എന്നോട് ചേർന്നു….

രാജി അപ്പോൾ ചോദിച്ചിരുന്നു ഇത് ചെയ്ത തെറ്റിനുള്ള പ്രായശ്ചിതം ആണോ എന്ന്…. ചെയ്തതിനുള്ള പ്രായശ്ചിതം അല്ല.. മറിച്ച് എന്റെ കുഞ്ഞിനോടുള്ള സ്നേഹം…. അതാണ് ഇപ്പോൾ സത്യം…