മോനെ അവൾ ആരോടും മിണ്ടുന്നില്ല എപ്പോഴും ഒരേ കാരച്ചിലാണ് കുഞ്ഞിനെ ഒന്ന് എടുക്കാൻ പോലും കൂട്ടാക്കുന്നില്ല..

(രചന: J. K)

രാവിലെ ആറ് മണിക്ക് തുടങ്ങിയ പ്രസവ വേദനയാണ് നിമക്ക് ഇതുവരെയും ഒന്നും ആയിട്ടില്ല.. ഇപ്പോ സമയം ഇതെ ഉച്ചയ്ക്ക് രണ്ടു മണി ആവാൻ പോകുന്നു…

ആത്മാവ് പറഞ്ഞുപോകുന്ന വേദനയിലും അവളോട് നഴ്സുമാർ നടക്കാൻ പറഞ്ഞിരുന്നു…

കുട്ടി ഇനിയും ഇറങ്ങിവരാൻ ഉണ്ടത്രേ…

രണ്ടു കാലിനും മസിലുപിടിച്ച് നടക്കാനാവാത്ത അവസ്ഥയിൽ എവിടെയെങ്കിലും ഒന്ന് നിൽക്കുമ്പോൾ വീണ്ടും നഴ്സുമാരുടെ ചീത്ത കേൾക്കാം നടക്കാൻ പറഞ്ഞതല്ലേ നിമാ നിന്നോട് എന്ന് ചോദിച്ച്….

വേദന വീണ്ടും വീണ്ടും കൂടിക്കൂടി വന്നത് അല്ലാതെ മറ്റൊന്നും സംഭവിച്ചില്ല…

ഒടുവിൽ താങ്ങാൻ പറ്റുന്നതിലും അപ്പുറമായ വേദനയിൽ അവൾ അലറി വിളിച്ചു…..

സഹതാപം തോന്നി ഒരു നഴ്സ്‌ വന്നു അവളോട് പറഞ്ഞിരുന്നു നമ്മൾ പെണ്ണുങ്ങളല്ലേ ഇതൊക്കെ അനുഭവിക്കണം മോളെ എന്ന്…

ലേബർ റൂമിൽ കൊണ്ടുപോയി കട്ടിലിൽ കിടത്തിയപ്പോൾ വേദന കാരണം തലമുടി പിടിച്ചു പറിക്കാൻ തുടങ്ങി… സ്വന്തം ചുണ്ട് തന്നെ കടിച്ചു പൊട്ടിച്ചു…

ഒടുവിൽ അവൾക്ക് സ്വയം നഷ്ടപ്പെട്ടിരുന്നു എനിക്ക് കുഞ്ഞിനെ വേണ്ട എനിക്ക് പോണം എന്നെ ഒന്ന് വിടുമോ എന്ന് പറഞ്ഞ് അലറിവിളിക്കുന്ന അവളെ നഴ്സുമാർ ഏറെ പണിപ്പെട്ടാണ് അവിടെ പിടിച്ചു കിടത്തിയത്…

ആകെക്കൂടി ഭ്രാന്തമായ ഒരു അവസ്ഥയായിരുന്നു അവൾക്ക്….

അതിനിടയിൽ എപ്പോഴോ അവൾ ഒരു പെൺകുഞ്ഞിന് ജൻമം നൽകി അപ്പോഴൊക്കെ ആരൊക്കെയോ അവളോട് പറഞ്ഞിരുന്നു തനിക്ക് ഒരു പെൺകുഞ്ഞ് ആണ് കേട്ടോ എന്ന് അതൊന്നും അവൾ കേട്ടില്ല അവൾ പകരം മറ്റേതോ ലോകത്തായിരുന്നു…

താൻ ഒരു അച്ഛനായ വിവരം ദൂരെ, കടലുകൾ കൈപ്പുറം ഇരുന്ന് ആദി അറിഞ്ഞപ്പോൾ ആദിയുടെ സന്തോഷത്തിന് അതിരില്ലായിരുന്നു…

റൂമിലേക്ക് മാറ്റി നിമയെ എന്ന് കേട്ടപ്പോൾ ഫോൺ എടുത്തു അവളുടെ നമ്പർ ഡയൽ ചെയ്തു… റിങ് ചെയ്തു കട്ട്‌ ആവുക അല്ലാതെ അവൾ ഫോണെടുത്തില്ല…. വേഗം അമ്മയുടെ ഫോണിലേക്ക് വിളിച്ചു….

അവിടെനിന്ന് ശുഭകരമായ വാർത്തയല്ലായിരുന്നു കേട്ടത്…

“”” മോനെ അവൾ ആരോടും മിണ്ടുന്നില്ല എപ്പോഴും ഒരേ കാരച്ചിലാണ് കുഞ്ഞിനെ ഒന്ന് എടുക്കാൻ പോലും കൂട്ടാക്കുന്നില്ല എന്നു പറഞ്ഞപ്പോൾ ആകെക്കൂടി സങ്കടം തോന്നി….

വിവാഹം കഴിഞ്ഞ് നാലുവർഷം കഴിഞ്ഞു എന്നിട്ടാണ് തങ്ങൾക്ക് ഈ ഭാഗ്യമുണ്ടായത്…..

എല്ലാവരും അവളെ ആയിരുന്നു പഴി പറഞ്ഞിരുന്നത് അതിന്റെ പേരിൽ എന്നും കരച്ചിലും പിഴിച്ചിലും ആയിരുന്നു….

തന്റെ വയറ്റിൽ ഒരു കുഞ്ഞ് വളരുന്നു എന്ന് അറിഞ്ഞപ്പോൾ ഏറ്റവുമധികം സന്തോഷിച്ചതും അവളായിരുന്നു നിലത്തൊന്നുമായിരുന്നില്ല കുഞ്ഞിന് വേണ്ടി പോഷകങ്ങൾ ഉണ്ട് ഉള്ളത് കഴിക്കാനുള്ള തിരക്കിലായിരുന്നു പെണ്ണ്…

പിന്നെ ഇപ്പോൾ അവൾക്ക് എന്തുപറ്റി എന്ന് ഒരു എത്തും പിടിയും കിട്ടിയില്ല..

ചിന്തിച്ചു കൂട്ടി ഒരു സമാധാനവും കിട്ടാത്തതുകൊണ്ട് ആണ് വീണ്ടും അമ്മയെ വിളിച്ചപ്പോൾ ഒന്ന് അവൾക്ക് ഫോൺ കൊടുക്കാൻ പറഞ്ഞത്…

ഫോൺ പിടിച്ചു അവൾ ഒരേ കരച്ചിൽ ആയിരുന്നു… ഞാനും കേട്ട് നിന്നു ഒന്നും പറഞ്ഞില്ല..

“””എന്താടാ “””” എന്ന് ചോദിച്ചപ്പോൾ ഏറെ മടിച്ചു പറഞ്ഞു…

എനിക്ക് ഉറങ്ങണം എന്ന്…. കുഞ്ഞു കരഞ്ഞു അവൾക്ക് ഉറങ്ങാൻ പറ്റുന്നില്ല എന്ന്….

അടിവയറ്റിലും മറ്റും നീറിപ്പുകയുന്ന വേദനയുണ്ട് എപ്പോഴെങ്കിലും ഒന്ന് മയങ്ങിയാൽ അപ്പോൾ കുഞ്ഞ് കരയും…. ഒന്ന് ഉറങ്ങാൻ പോലും പറ്റുന്നില്ല കുഞ്ഞിന് പാലു കൊടുക്കുമ്പോൾ അവൾക്ക് ഭയങ്കര വേദനയാണ്…
അങ്ങനെ അങ്ങനെ കുറെ പരാതിക്കെട്ടഴിച്ചു എന്നോട് മാത്രം…

അവൾ ഗർഭിണിയായിരുന്നപ്പോഴത്തെ കാര്യം വെറുതെ ഒന്ന് ചിന്തിച്ചു…. കുഞ്ഞിന് പൗഡർ ഇട്ടു കൊടുക്കണം പൊട്ടുതൊട്ടു കൊടുക്കണം.. കരയുമ്പോള് നോക്കിയിരിക്കണം..

കുഞ്ഞ് കുമ്പ നിറയുവോളം അമ്മിഞ്ഞ പ്പാല് കൊടുക്കണം എന്നൊക്കെ പറഞ്ഞിരുന്നവൾ ഇപ്പോൾ ഇങ്ങനെ മാറിയത്….

ആദിക്ക് അത്ഭുതവും ഒപ്പം സങ്കടവും വന്നു..
എന്തൊക്കെയോ അസ്വഭാവികത…

അമ്മയെ വിളിച്ച് കാര്യം പറഞ്ഞപ്പോൾ അമ്മ പറഞ്ഞു അവൾക്ക് അഹമ്മദിയാണ് എന്ന് ഇത്ര കാലം ഒരു കുഞ്ഞു ഇല്ലാത്തതിന്റെ പ്രശ്നമായിരുന്നു… ഇപ്പോൾ ഒരു കുഞ്ഞ്ഞിനെ കിട്ടിയപ്പോൾ അവൾക്ക് ഇത് എന്തിന്റെ കേടാ…

ദേഷ്യത്തോടെ തന്നോട് പറയുന്ന അമ്മയെ അനുനയിപ്പിച്ചു ആദി… അമ്മേ അവൾക്കെന്തോ പ്രശ്നം ഉണ്ട് അവിടെ വല്ല സൈക്യാട്രിസ്റ്റ് ഉണ്ടെങ്കിൽ ഒന്ന് കാണിക്കാമോ…

എന്ന് ചോദിച്ചപ്പോൾ അവളുടെ അമ്മയുടെ ശബ്ദത്തിലെ ഞെട്ടൽ ആദിക്ക് തിരിച്ചറിയാമായിരുന്നു….

നീ എന്നാണ് പറഞ്ഞു വരുന്നത് അവർക്ക് ഭ്രാന്ത് ആണെന്ന നല്ല രണ്ട് വർത്തമാനം പറഞ്ഞ തീരും അവളുടെ അസുഖം”””

എന്ന് പറഞ്ഞു അമ്മ…

പ്ലീസ് അമ്മ ഞാൻ പറയുന്നതൊന്നു കേൾക്ക്…
എന്നുപറഞ്ഞ് അവൻ അമ്മയെ നിർബന്ധിച്ചു അവർ മനസില്ലാമനസോടെ അവളെ അവിടെയുള്ള ഒരു ഡോക്ടറെ കാണിച്ചു…

അപ്പോഴും ആദി ടെൻഷനിലായിരുന്നു….

ഡോക്ടർ എന്തു പറഞ് എന്നറിയാൻ. വേണ്ടി അവൻ വീണ്ടും അമ്മയെ വിളിച്ചു… അമ്മ പറഞ്ഞു പോസ്റ്റ് പാർട്ടം ഡിപ്രഷൻ എന്നൊരു അവസ്ഥ ആണത്രേ!!! അവൾക്ക്…

ശ്രദ്ധിച്ചില്ലെങ്കിൽ ഒരുപക്ഷേ വലിയ അപകടങ്ങൾ ഉണ്ടാവുന്ന ഒരു അവസ്ഥ..
പ്രസവം കഴിഞ്ഞ് പല സ്ത്രീകൾക്കും വരുന്നതാണത്രേ…. അധികപേരും ഇതിന്റെ പേരിൽ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്..
അവരുടെ അവസ്ഥയറിയാതെ മറ്റുള്ളവർ പെരുമാറാറുണ്ട്….

കൂടെയുള്ളവരുടെ സപ്പോർട്ടും സ്നേഹവും മാത്രം ആണത്രെ ഇതിന് ഒരു പ്രതിവിധി…

അമ്മ പറഞ്ഞതെല്ലാം ശ്രദ്ധയോടെ കേട്ടു ആദി… അവന്റെ മനസ്സിൽ അപ്പോൾ നിമ മാത്രമേ ഉണ്ടായിരുന്നുള് കുറേ അനുഭവിച്ചു അവൾ…. കുഞ്ഞുണ്ടാവാത്തതിന്റെ പേരിൽ….

കല്യാണം കഴിഞ്ഞ് അടുത്ത മാസം മുതൽ ചോദിക്കാൻ തുടങ്ങുന്നതാണ് വിശേഷം ഒന്നും ആയില്ലേ എന്ന്…..

അവൾ പഠിക്കുകയായിരുന്നു അതുകൊണ്ട് ഇപ്പോൾ വേണ്ട എന്ന് വെച്ചിരിക്കുകയായിരുന്നു… ഞങ്ങൾക്ക് അല്ലായിരുന്നു കുഞ്ഞുങ്ങൾ ഉണ്ടാകാത്തതിന് ടെൻഷൻ… മുഴുവൻ നാട്ടുകാർക്ക് ആയിരുന്നു..

അവിടെ പഠനമവസാനിച്ചത് മുതൽ ഞങ്ങളും പിന്നെ ഒരു കുഞ്ഞിനു വേണ്ടി കാത്തിരിക്കുകയായിരുന്നു.. അപ്പോൾ ഒന്നും ദൈവം തന്നില്ല അതുകൊണ്ടുതന്നെ ഏറെ വിഷമിച്ചിരുന്നു അതിന്റെ പേരിൽ…..

ഇപ്പോൾ കിട്ടിയപ്പോൾ ഇങ്ങനെ… ആദിക്ക് പിന്നെ അവിടെ നിൽക്കാൻ മനസ്സുവന്നില്ല എത്രയും പെട്ടെന്ന് ജോലി ഉപേക്ഷിച്ച് അയാൾ നാട്ടിൽ വന്നു അയാളെ സംബന്ധിച്ചിടത്തോളം ഭാര്യയും കുഞ്ഞും ആയിരുന്നു ഏറ്റവും വലുത്…

അയാളുടെയും വീട്ടുകാരെയും സ്നേഹത്തോടെയുള്ള സമീപനം എത്രയോ പെട്ടെന്ന് നിമയെ മാറ്റിയെടുത്തു ….

വളരെ പെട്ടെന്ന് അവൾ ഉത്തരവാദിത്വമുള്ള അമ്മയായി സ്നേഹനിധിയായ ഭാര്യയായി… കുഞ്ഞിനു കാര്യത്തിൽ അവൾ കാണിക്കുന്ന കരുതലുകൾ മനസ്സ് നിറഞ്ഞ് കണ്ടു ആദി….

ചില സമയം ജീവിതത്തിന്റെ പാത വളരെ കാഠിന്യമേറിയതാണ് അവിടെ ഒന്ന് കാൽ പിഴച്ചാൽ മതി പിന്നെ ജീവിതം മൊത്തം വഴിതെറ്റാൻ…

ചേർത്തു പിടിച്ച് ഇതുപോലെ കൊണ്ടുപോകാൻ ഒരാളുണ്ടെങ്കിൽ ഒരിക്കലും ഒരു ജീവിതവും പാതിയിൽ വച്ച് അവസാനിക്കില്ല….

Leave a Reply

Your email address will not be published.