തന്റെ പതിമ്മൂന്നാമത്തെ വയസ്സിൽ വീണ്ടും അമ്മ ഗർഭിണിയാണ് എന്ന് അറിയുന്നത്, അമ്മയ്ക്ക് വല്ലാത്ത..

(രചന: J. K)

“””കണ്ണാ… മ്മടെ അമ്മു അവൾ പോയെടാ എന്ന് അച്ഛൻ കരഞ്ഞു കൊണ്ടാണ് കണ്ണനെ വിളിച്ചു പറഞത്”””

കേട്ടപാടെ ആകെ തളർന്നിരുന്നു കണ്ണൻ..
അവൾ കൂട്ടുകാരികളുടെ വീട്ടിലേക്ക് എങ്ങോട്ടെങ്കിലും പോയതായിരിക്കും നിങ്ങൾ ഒന്നു കൂടി ഒന്ന് അന്വേഷിച്ചു നോക്കൂ എന്ന് അവൻ പറഞ്ഞു…

എല്ലായിടത്തും അന്വേഷിച്ച് ഉറപ്പ് ആയതിനു ശേഷമേ തന്നോട് പറയുള്ളൂ എന്ന് ഉറപ്പുണ്ടെങ്കിൽ കൂടി ….

“”” എല്ലായിടത്തും നോക്കിയതാ ടാ ഒരു എഴുത്തും എഴുതിവച്ച് അവൾ ആരുടെയോ കൂടെ പോയി “””

ആകെ തളർന്നു പോയിരുന്നു കണ്ണൻ… ആകെ കൂടെ ഉണ്ടായിരുന്ന കുഞ്ഞുപെങ്ങൾ,

അനിയത്തി ആയിട്ട് അല്ല സ്വന്തം മകളെ പോലെ തന്നെയാണ് ഇത്രയും കാലം താൻ അവളെ കണ്ടത്… അവൾക്കായി താൻ നൽകിയത് തന്റെ പ്രാണൻ തന്നെയാണ് എന്നിട്ടും അവൾ ഇങ്ങനെ പെരുമാറിയത് ഓർത്ത് അയാളുടെ നെഞ്ചു വിങ്ങി…

മിലിറ്ററിയിലായിരുന്നു അച്ഛൻ… അമ്മ മാത്രമേ വീട്ടിൽ ഉണ്ടാവുകയുള്ളൂ ലീവ് കിട്ടുമ്പോൾ മാത്രമാണ് അച്ഛൻ വന്നിരുന്നത്… അപ്പോൾ മാത്രമാണ് അവിടെ ഒരു സന്തോഷമുണ്ടാവുക..

സ്വതവേ കൂട്ടുകാരും കുറവായിരുന്നു എനിക്ക്….
അതുകൊണ്ട് തന്നെ ജീവിതത്തിൽ വല്ലാത്ത ഒറ്റപ്പെടൽ ആയിരുന്നു കണ്ണന് അപ്പോഴാണ് തന്റെ പതിമ്മൂന്നാമത്തെ വയസ്സിൽ വീണ്ടും അമ്മ ഗർഭിണിയാണ് എന്ന് അറിയുന്നത്…..

അമ്മയ്ക്ക് വല്ലാത്ത ഭയമായിരുന്നു എന്നോട് പറയാൻ ഞാൻ ഏതുതരത്തിൽ എടുക്കും എന്ന് അറിയില്ലായിരുന്നു ഒരു എട്ടാം ക്ലാസുകാരനെ സംബന്ധിച്ചെടുത്തോളം

ഇനിയൊരു അനിയത്തി ഉണ്ടാവുക എന്നത് അവനൊരു കുറച്ചിൽ ആയി തോന്നും എന്ന് അമ്മയും അച്ഛനും ഒരുപോലെ ഭയപ്പെട്ടു… പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം അതൊരു ഭാഗ്യം ആയിരുന്നു…..

കൂട്ടിന് ആരും ഇല്ലാതെ ഈ അവസ്ഥയിൽ നിന്ന് സ്വന്തമായി ഒരു കൂടപ്പിറപ്പിനെ ലഭിക്കും എന്ന് അറിഞ്ഞപ്പോൾ നിലത്ത് ഒന്നുമല്ലായിരുന്നു വാസ്തവത്തിൽ…

പഞ്ഞിക്കെട്ടുപോലെ ഉള്ള കുഞ്ഞിനെ ആദ്യമായി ഏറ്റുവാങ്ങിയതും ഏട്ടൻ തന്നെയാണ് അതുകൊണ്ട് തന്നെ അവൾക്ക് എപ്പോഴും മനസ്സിൽ ഒരു പെങ്ങളുടെ എന്നതിനേക്കാൾ മകളുടെ സ്ഥാനമായിരുന്നു….

അങ്ങനെയേ കണ്ടിട്ടുള്ളൂ എന്തുമേതും അവൾക്കായി മാറ്റിവെച്ചു അവളുടെ മിഴി ഒന്ന് നിറഞ്ഞാൽ സഹിക്കില്ല അവളെ സന്തോഷിപ്പിക്കുക മാത്രമായിരുന്നു ലക്ഷ്യം…

അവൾ പറഞ്ഞതിനപ്പുറം ഉണ്ടായിരുന്നില്ല ആ വീട്ടിൽ ഞങ്ങളുടെ എല്ലാം ഒരു രാജകുമാരി ആയിരുന്നു അവൾ….

ഒരിക്കൽ അവളുടെ ഒരു കൂട്ടുകാരിയോട് എനിക്ക് തോന്നിയ പ്രണയം… അത് പോലും വേണ്ട എന്ന് വെച്ചത് അവൾക്ക്, അമ്മുവിന് വേണ്ടിയാണ്..

ചെറുപ്പം മുതൽ അവളുടെ കൂടെ പഠിച്ച കുട്ടിയായിരുന്നു, നിത്യ “”” ഒരു പാവപ്പെട്ട വീട്ടിലെ കുട്ടി …

അച്ഛൻ ചെറുപ്പത്തിൽതന്നെ മരണപ്പെട്ട അവളെ അമ്മ വളരെ കഷ്ടപ്പെട്ടാണ് വളർത്തിയത് അതുകൊണ്ടുതന്നെ ആദ്യം കണ്ടപ്പോഴേ അവളോട് എനിക്ക് എന്തോ ഒരു സിമ്പതി തോന്നിയിരുന്നു…

പക്ഷെ ഒരിക്കലും സിമ്പതിയുടെ പുറത്തല്ല അവളോടുള്ള സ്നേഹം തോന്നിയത്…

അവളുടെ സ്വഭാവവും പെരുമാറ്റവും കണ്ടു കൊണ്ട് തന്നെയാണ്…

നല്ലൊരു മനസ്സുണ്ട് നിത്യയ്ക്ക് എന്ന് ആദ്യം കണ്ടപ്പോൾ എനിക്ക് മനസ്സിലായിരുന്നു വിനയപൂർവ്വം ഉള്ള പെരുമാറ്റവും സ്നേഹപൂർവ്വമുള്ള അവളുടെ മനോഭാവവും…. എല്ലാ മാർക്കും അവളോട് ഒരു ഇഷ്ടം തോന്നും കാണാനും തെറ്റില്ലായിരുന്നു….

വീട്ടിൽ പറഞ്ഞപ്പോൾ അമ്മയ്ക്കും അച്ഛനും എല്ലാം സമ്മതമായിരുന്നു… എന്റെ ഇഷ്ടം,അവർക്ക് അതിനേക്കാളുപരി മറ്റൊന്നും നോക്കാൻ ഇല്ലായിരുന്നു…

പക്ഷേ എതിർത്തത് മുഴുവൻ അവളായിരുന്നു അമ്മു….അവൾക്ക് നിത്യയോട് പണ്ടേ താൽപര്യമില്ലായിരുന്നു….

പാവപ്പെട്ട വീട്ടിലെയാണ് എന്ന് അറിഞ്ഞതുകൊണ്ട് തന്നെ വെറും പുച്ഛത്തോടെ അല്ലാതെ ഒരിക്കലും അവൾ നിത്യയോട് പെരുമാറിയിരുന്നില്ല…

അമ്മുവിനോടുള്ള അമിത സ്നേഹം മൂലം അവിടെ വച്ചു അവസാനിപ്പിച്ചിരുന്നു ഞാൻ എന്റെ മോഹം….

അവൾക്കായി.. അവൾ വിഷമിക്കാതിരിക്കാനായി… ചെറിയൊരു വിഷമം തോന്നിയിരുന്നു.. എങ്കിലും അമ്മുവിന് വേണ്ടി അല്ല അത് വിഷമിക്കാൻ വേണ്ടിയല്ല എന്ന ന്യായം, എന്നെ അതിനെപ്പറ്റി കൂടുതൽ ചിന്തിക്കുന്നതിൽ നിന്നും അകറ്റി..

പിന്നെ മുഴുവൻ അവളെ കല്യാണം കഴിപ്പിച്ച് അയക്കുന്നതിനെ പറ്റിയായിരുന്നു ചിന്ത…

സർവാഭരണ വിഭൂഷിതയായി ഒരു രാജകുമാരിയെപ്പോലെ എന്റെ വീട്ടിൽ നിന്ന് അവളുടെ ചെക്കന്റെ കൈയും പിടിച്ച് ഇറങ്ങി പോണം എന്നായിരുന്നു മോഹം….

അതുകൊണ്ടുതന്നെ, പ്രവാസിയുടെ വേഷം എടുത്ത് അറിഞ്ഞപ്പോൾ മുതൽ സൊരുകൂട്ടി വയ്ക്കുന്നതാണ് അവർക്കായുള്ള ആഭരണങ്ങൾ….

ഞാനും അച്ഛനും കൂടി ഒരു നൂറ് പവന് മേലെ അവൾക്കായി കരുതിക്കാണും… അവളുടെ പഠനം കഴിഞ്ഞ് മാത്രമേ വിവാഹം കഴിപ്പിക്കൂ എന്നും എനിക്ക് നിർബന്ധമുണ്ടായിരുന്നു….

ഇതിനിടയിലാണ് അവൾക്ക് മറ്റാരെയോ ആയി അടുപ്പമുണ്ട് എന്നറിയുന്നത് സ്നേഹപൂർവ്വം പറഞ്ഞതാണ് ഏട്ടന്റെ കുട്ടി, വേണ്ടാത്ത കാര്യത്തിന് ഒന്നും പോകരുത്… പഠിപ്പ് കഴിഞ്ഞാൽ ഞങ്ങൾക്കും കൂടി സമ്മതമാണെങ്കിൽ അവളുടെ ഇഷ്ടം നടത്തിത്തരാം എന്ന്…..

എന്നിട്ടും അവൾ തന്നിഷ്ടം ചെയ്തപ്പോൾ തകർന്നുപോയത് ഞങ്ങളെല്ലാവരും ആണ്….

ദുബായിലെ ജോലി കാൻസൽ ചെയ്ത് നാട്ടിൽ വരികയാണ് ആദ്യമായി തന്നെ ചെയ്തത്…

നേരെ പോയി നിത്യയുടെ വീട്ടിൽ ചെന്ന് പെണ്ണ് അന്വേഷിച്ചു അവളുടെ ചേച്ചിയുടെ വിവാഹം കഴിയാതെ കല്യാണം കഴിക്കാൻ പറ്റില്ല എന്ന് പറഞ്ഞപ്പോൾ അമ്മുവിന് ആയി മാറ്റി വച്ച പണ്ടത്തിൽ നിന്ന് പകുതിയെടുത്ത് അവർക്ക് കൊടുത്തു…

വാങ്ങാൻ വിസമ്മതിച്ചെങ്കിലും, എന്റെ നിർബന്ധപ്രകാരം അവരത്‌ വാങ്ങി ചേച്ചിയുടെയും അവളുടെയും വിവാഹം ഒരുമിച്ച് നടത്തി എന്റെ ജീവിതത്തിലേക്ക് അവളെ കൈ പിടിച്ചു കയറ്റി…

വലതുകാൽ വച്ച് അവൾ എന്റെ വീട്ടിൽ കയറുമ്പോൾ, കൈകൂപ്പി അവളെന്നോട് നന്ദി പറഞ്ഞിരുന്നു…. ഇതിന്റെ ഒന്നും ആവശ്യമില്ല അതെന്റെ കടമയാണ് എന്ന് തന്നെയാണ് ഇപ്പോഴും ഞാൻ വിചാരിക്കുന്നത് എന്നു അവളോട് ഞാൻ പറഞ്ഞിരുന്നു,…

നിന്റെ അച്ഛനോടും അമ്മയോടും നിനക്ക് എത്രത്തോളം സ്നേഹവും ആത്മാർത്ഥതയും ഉണ്ടോ എന്റെ അച്ഛനോടും അമ്മയോടും അത്രത്തോളം കാണിക്കണമെന്ന്….

ഞാനും തിരിച്ചു നിന്റെ അച്ഛനും അമ്മയ്ക്കും ഒരു മകൻ ആയിരിക്കുമെന്നും എന്ന്…. അതു മാത്രം എനിക്കു മതി എന്ന് അവളോട് ഞാൻ പറഞ്ഞു…

അക്ഷരംപ്രതി അവൾ അനുസരിച്ചു എന്റെ അച്ഛനും അമ്മയ്ക്കും അവൾ മരുമകൾ അല്ല മകൾ ആയി…

ഒളിച്ചോടി പോയവളെ ആദ്യത്തെ പുതുമ കഴിഞ്ഞപ്പോൾ അവനു മതിയായി.. അവന്റെ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞു പോകാൻ പറഞ്ഞു എന്നും ഉപദ്രവം ആണത്രേ..

നേരിട്ട് വരാൻ മടിച്ച് ഒരുപാട് തവണ അമ്മയെ ഫോൺ ചെയ്തിരുന്നു… അമ്മ തീർത്തും പറഞ്ഞിരുന്നു ഞങ്ങൾക്ക് ഇങ്ങനെ ഒരു മകൾ ഇല്ല എന്ന്…

അമ്മയ്ക്കറിയാമായിരുന്നു അവൾ ഇറങ്ങി പോയതിനുശേഷം ഞാനും അച്ഛനും അമ്മയും അനുഭവിച്ച ടെൻഷൻ നാട്ടുകാരുടെ കുത്തുവാക്കുകൾ അതിലുപരിയായി അവളുടെ ഇപ്പോഴത്തെ അവസ്ഥ ഞങ്ങൾ കാണുന്നില്ല… ഇവിടെ ആരും തന്നെ….

ഇത്രയും അവളെ സ്നേഹിച്ച ഞങ്ങളെ ചതിച്ചതിന്, സ്വന്തം ഇഷ്ടപ്രകാരം ആരുടെയോ കൂടെ പോയതിന് കാലം അവൾക്ക് കൊടുത്ത ശിക്ഷയാവാം…. അവളായിട്ട് തെരഞ്ഞെടുത്തത് അവൾ അനുഭവിക്കട്ടെ….