ഇതുവരെയും കുഞ്ഞു തന്നോട് അതിനെപ്പറ്റി ഒരക്ഷരം പോലും പറഞ്ഞിട്ടില്ല ഒരുപക്ഷേ അയാൾ ഭീഷണിപ്പെടുത്തിയത് കൊണ്ട്..

(രചന: J. K)

ഈയിടെയായി മോള് ഒന്നും പറഞ്ഞാൽ കേൾക്കില്ല എപ്പോഴും ഭയങ്കര വാശിയാണ് നാലു വയസ്സുകാരിയുടെ വാശി കണ്ടിട്ടുണ്ടെങ്കിൽ അത്ഭുതം തോന്നും….

ഇങ്ങനെയൊന്നുമായിരുന്നില്ല അവൾ എന്തു പറഞ്ഞാലും മനസ്സിലാക്കുന്ന ഒരു നല്ല കുട്ടിയായിരുന്നു പക്ഷേ ഈയിടെയായി അവളുടെ മാറ്റം എന്തോ വല്ലാതെ ഭയപ്പെടുത്തിയിരുന്നു രമ്യയെ…

ആദ്യമൊക്കെ വളരെ നല്ല രീതിയിൽ അവളെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു നോക്കി

പക്ഷെ അവൾ അമ്പിനും വില്ലിനും അടുത്തില്ല അതുകൊണ്ട് ചെറുതായി ശിക്ഷയും നൽകാൻ തുടങ്ങി എങ്കിലും അവളെ അടിച്ചു കുറച്ചുകഴിയുമ്പോൾ രമ്യക്ക് പാവം തോന്നും….

ചെറിയൊരു ഫിനാൻസ്‌ സ്ഥാപനത്തിൽ ജോലിയുണ്ട് രമ്യയ്ക്ക്…. പോവാൻ തുടങ്ങിയിട്ട് ഇപ്പോൾ അഞ്ചാറു മാസം ആയി……

വേണമെന്നു വെച്ചിട്ടല്ല വേറെ മാർഗ്ഗം ഇല്ലാത്തതുകൊണ്ട് പോവുകയാണ്…
രമ്യ മിഥുനെ വിവാഹം കഴിക്കുമ്പോൾ മിഥുൻ ഗൾഫിലായിരുന്നു…

അവിടെ ഒരു സൂപ്പർമാർക്കറ്റിൽ സെയിൽസ്മാനായി വർക്ക് ചെയ്യുകയായിരുന്നു കുഴപ്പമില്ലാത്ത ജോലി വലിയ പണിയുമില്ല ശമ്പളവും ഉണ്ട്

പക്ഷേ എല്ലാം മാറി മറിഞ്ഞത് വളരെ പെട്ടെന്നായിരുന്നു ഉള്ള ജോലി മിഥുന് നഷ്ടപ്പെട്ടു നാട്ടിലെത്തി പൈസ ഒക്കെ തീർന്നു അപ്പോഴായിരുന്നു മോളുടെ ജനനവും അങ്ങനെ വല്ലാത്ത സാമ്പത്തിക ബുദ്ധിമുട്ടിൽ നിൽക്കുകയായിരുന്നു….

അപ്പോഴാണ് മറ്റൊരു ജോലി തരപ്പെടുത്തി തരാമെന്ന് പറഞ്ഞു ഒരാൾ വന്നത്..
വിസയ്ക്കായി ഒരുപാട് പൈസ ചെലവാക്കേണ്ടി വന്നത്…

എല്ലാം വിറ്റും കടംവാങ്ങിയും ആ പൈസ കൊടുത്തു പക്ഷേ ഏജന്റ് മുങ്ങി ആ പൈസ മുഴുവൻ പോയി…..

അത് വലിയൊരു തകർച്ചയിലേക്ക് ആ കുടുംബത്തെ കൊണ്ടുചെന്നെത്തിച്ചത് ആത്മഹത്യ യേ കുറിച്ച് വരെ ചിന്തിക്കാൻ തുടങ്ങി….. രമ്യയാണ് അവനപ്പോഴും സപ്പോർട്ട് കൊടുത്തുകൊണ്ടിരുന്നത്….

കടം വാങ്ങിയവരൊക്കെ അത് തിരിച്ചു ചോദിക്കാൻ തുടങ്ങി…..

എന്തുചെയ്യണമെന്നറിയാതെ ഇരുന്നപ്പോഴാണ് മിഥുനിന്റെ അകന്ന ഒരു ബന്ധു വഴി ഗൾഫിൽ മറ്റൊരു ജോലി തരപ്പെടുത്തി കൊടുത്തതു…..

വീണ്ടും കടം വാങ്ങിയാണ് ഇത്തവണ ഗൾഫിലേക്ക് പറന്നത് അതുകൊണ്ടുതന്നെ ബാധ്യത ഇത്തിരി ഒന്നുമല്ലായിരുന്നു…

അയാളുടെ ശമ്പളം കൊണ്ട് കടം കൊടുക്കാനുള്ളത് കഴിഞ്ഞാൽ പിന്നെ വീട്ടിലേക്ക് ഒന്നും ബാക്കി വെക്കാൻ കാണില്ല….

അതുകൊണ്ട് മാത്രമാണ് രമ്യ ജോലിക്ക് പോകാൻ തുടങ്ങിയത് അപ്പോഴും ഒരു പ്രതിസന്ധി ബാക്കിയായിരുന്നു കുഞ്ഞിനെ ആരു നോക്കുമെന്ന്…

രമ്യയുടെ വീട് വളരെ അകലെ ആയതിനാൽ അങ്ങോട്ട് കൊണ്ട് ചെയ്യാൻ പറ്റില്ലായിരുന്നു….

മിഥുനിന്റെ അമ്മയും അച്ഛനും ഒക്കെ നേരത്തെ മരിച്ചതാണ് ബന്ധുക്കളെന്ന് പറയാൻ ഒരു പെങ്ങളും ഭർത്താവും മാത്രമേ ഉണ്ടായിരുന്നുള്ളൂ അത് തൊട്ടപ്പുറത്തെ വീട്ടിൽ …..

വേറെ വഴിയില്ലാതെ രമയ്ക്ക് തന്റെ കുഞ്ഞിന് അവിടെ ഏൽപ്പിച്ച് പോകേണ്ടിവന്നു…

അതിനുശേഷമാണ് അമ്മു മോൾക്ക് ഈ മാറ്റം..

അവളെ പിരിഞ്ഞിരിക്കുന്നതിന്റെ ആവാം എന്ന് അവൾ കരുതി…

അംഗനവാടി തുറന്നപ്പോൾ അവിടെ കൊണ്ട് ചെന്ന് ആക്കാൻ തുടങ്ങി…
എങ്കിലും അവൾ വരുന്നത് വരെ അംഗനവാടി വിട്ടു കഴിഞ്ഞാൽ പെങ്ങളുടെ വീട്ടിൽ ചെന്നിരിക്കും….

ഒരിക്കൽ അംഗനവാടി ടീച്ചർ ആണ് രമ്യയെ അങ്ങോട്ട് വിളിപ്പിച്ചത് മോളെ കുറിച്ച് ഒരു കാര്യം പറയാനുണ്ട് എന്ന് പറഞ്ഞു രമ്യ ആകെ ടെൻഷനിലായിരുന്നു വേഗം അങ്ങോട്ടേക്ക് ചെന്നു..

മോളുടെ ദേഹത്ത് തണർത്ത് കിടന്നിരുന്ന ചില പാടുകൾ അവർ കാണിച്ചുകൊടുത്തു….

ചില ദിവസങ്ങളിൽ ഇങ്ങനെ കാണാറുണ്ട് ഇത് എങ്ങനെ എന്ന് ചോദിച്ചാൽ അവൾ ഒന്നും മിണ്ടാറില്ല എന്ന് മാത്രം രമ്യ പറഞ്ഞു അതുകേട്ട് അംഗനവാടി ടീച്ചർ അവളോട് വല്ലാതെ ചൂടായി…

ഇത്രയും ഉത്തരവാദിത്വമില്ലാത്ത ഒരാളായി ഇരിക്കാൻ പാടുമോ ഒരു പെൺകുട്ടിയുടെ അമ്മ എന്നവർ ചോദിച്ചപ്പോൾ രമ്യക്ക് മറുപടിയുണ്ടായിരുന്നില്ല……

കുടുംബത്തിന്റെ പ്രാരാബ്ദവും മറ്റ് എല്ലാ ടെൻഷനും കൊണ്ട് അവളുടെ കാര്യം അലക്ഷ്യമായി വിട്ടിരുന്നു എന്നുള്ളത് ശരിയാണ്…

രമ്യ സ്വയം ഒന്ന് ചിന്തിച്ചു നോക്കി ശരിയാണ് ജോലി കഴിഞ്ഞു വന്നാൽ ആ ടെൻഷനും മറ്റു കാര്യങ്ങളൊക്കെ ആയി കുഞ്ഞിനോട് അധികം സംസാരിക്കാറു കൂടിയില്ല അവൾക്ക് വേണ്ടതൊക്കെ ഒരു വഴിപാട് പോലെ ആണ് ചെയ്തു കൊടുക്കാറ് ഉള്ളത്…..

അങ്ങനവാടി ടീച്ചർ അവളോട് കൊഞ്ചി ചോദിക്കുന്നതിനു അനുസരിച്ച് അവൾ ഓരോന്ന് പറയുന്നത് കേട്ട് രമ്യ ആകെ ഞെട്ടിപ്പോയി….

അപ്പച്ചിയുടെ വീട്ടിലെ മാമൻ അവളുടെ അവിടെയുമിവിടെയും പിടിച്ച് ഓരോന്ന് ചെയ്യുന്നതൊക്കെ അവൾ ടീച്ചർക്ക് അഭിനയിച്ചു കാണിച്ചു കൊടുക്കുന്നത് കണ്ടു അവിടെ പ്രജ്ഞ അറ്റ് വീഴുമോ എന്നു വരെ പേടിച്ചു രമ്യ….

അവൾക്ക് ഒന്ന് അലറി കരയണമെന്നു തോന്നി ഇതുവരെയും കുഞ്ഞു തന്നോട് അതിനെപ്പറ്റി ഒരക്ഷരം പോലും പറഞ്ഞിട്ടില്ല ഒരുപക്ഷേ അയാൾ ഭീഷണിപ്പെടുത്തിയത് കൊണ്ട് ആയിരിക്കാം അല്ലെങ്കിൽ താൻ അവളോട് അത്രയും കൂട്ടായിരുന്നില്ല ആയിരിക്കാം…..

പിന്നീട് ടീച്ചർ പറയുന്നതൊന്നും അവളുടെ ചെവിയിലേക്ക് കയറുന്നില്ല ആയിരുന്നു ആകെ ഒരു മൂളൽ മാത്രം അവൾ പൊന്നുമോളെ കെട്ടിപിടിച്ച് കുറെ കരഞ്ഞു….

ഒരു അപരാധിയെ പോലെ മിഥുനെ വെച്ച് എല്ലാം പറഞ്ഞു മിഥുനിന്നും എന്തുചെയ്യണമെന്ന് ഒരു രൂപവും ഉണ്ടായിരുന്നില്ല എന്തായാലും കേസ് കൊടുക്കണം എന്ന് പറഞ്ഞത് ടീച്ചറായിരുന്നു അതനുസരിച്ച് പോലീസ് സ്റ്റേഷനിൽ ഒരു കേസ് കൊടുത്തു….

അയാൾക്ക് തക്ക ശിക്ഷ വാങ്ങി കൊടുക്കാൻ കേസും കോടതിയും മറ്റെല്ലാവരും കൂട്ടു നിന്നിരുന്നു….

പക്ഷേ അപ്പോഴും ഒന്നും അറിയാത്ത ആ പിഞ്ചു മകൾ ഒരു നോവായി അവളുടെ മുന്നിൽ….

ഒരിക്കലെങ്കിലും താൻ അവളുടെ സ്വഭാവം മാറ്റത്തിന് കാരണം അന്വേഷിച്ചിരുന്നു എങ്കിൽ… ഈ വാശിയുടെ കാരണം തിരക്കിയിരുന്നുവെങ്കിൽ….

ദേഹത്ത് ഇടയ്ക്കിടയ്ക്ക് പ്രത്യക്ഷപ്പെടുന്ന തിണർപ്പ് എന്താണെന്ന് അറിഞ്ഞിരുന്നുവെങ്കിൽ…. ഒരിക്കലും ഇങ്ങനെ ഒരു അവസ്ഥയിലേക്ക് മകളെ തള്ളി വിടേണ്ടി വരില്ലായിരുന്നു…..

അവൾ ആകെ മാറില്ലായിരുന്നു കുറേ കൗൺസിലിങ്ങും ചികിത്സയും കൊണ്ട് പണ്ടത്തെ കുഞ്ഞിനെ തിരിച്ചുകിട്ടി ഇപ്പോൾ രമ്യക്ക് പേടിയാണ് അവളെ തനിച്ച് അടുത്തുള്ള സ്ഥലം വരെ വിടാൻ എപ്പോഴും ഒരു നിഴൽപോലെ രമ്യ കൂടെ കാണും…

അംഗനവാടി ടീച്ചർ ഇടയ്ക്കിടയ്ക്ക് വന്ന് കുഞ്ഞിനെ ക്ഷേമം അന്വേഷിച്ചുകൊണ്ടിരിക്കുനനു….

ഇപ്പോൾ കുഞ്ഞിന് കുഴപ്പമൊന്നുമില്ലെന്ന് ഇങ്ങനെ നിഴൽ പോലെ അവളുടെ പുറകെ നടക്കേണ്ട കാര്യമില്ല… അവളെ അവളുടെ രീതിയിൽ വിടാൻ ഏറെ പറയും ടീച്ചർ….

പക്ഷേ ചൂടുവെള്ളത്തിൽ വീണ പൂച്ച യുടെ അവസ്ഥയായിരുന്നു രമ്യയ്ക്ക് ഒരു ആ കാലത്ത് തന്റെ അശ്രദ്ധമൂലം തന്റെ കുഞ്ഞിന് വന്ന ദുരിതത്തിൽ അവളാകെ മാറിയിരുന്നു ..

ഒരുതരം മാനസിക വിഭ്രാന്തി….. അതുകൊണ്ടുതന്നെ അവൾ കുഞ്ഞിനൊപ്പം തന്നെ നിഴൽപോലെ കൂടി….

ഒടുവിൽ ടീച്ചർ തന്നെയാണ് ഒരു കൗൺസിലിങ്ങിന് താനും കൂടി ഒന്ന് പോകൂ….
എന്ന് പറഞ്ഞ് രമ്യയെ പറഞ്ഞയച്ചത്

അവർ ഏറെ പണിപ്പെട്ടിരുന്നു കാര്യങ്ങൾ ശരിയാക്കി എടുക്കാൻ….. എല്ലാം ഒരുവിധം ശരിയായി എങ്കിലും ഒരിക്കലും ഇനി തന്റെ ഭാഗത്തുനിന്ന് ഒരു വീഴ്ചയും ഉണ്ടാവില്ല എന്ന് രമ്യ ഉറപ്പിച്ചിരുന്നു….

പെണ്മക്കളുടെ ഓരോ സ്പന്ദനവും അവരുടെ അമ്മമാരാണ് തിരിച്ചറിയേണ്ടത്..

കാലം വല്ലാതെ ചീത്തയാണ്…. ചുറ്റും കഴുകൻ കണ്ണുകളുമായി ഒരുപാട് പേരും….. അതിന് നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല നമുക്ക് ചെയ്യാൻ കഴിയുക നമ്മളുടെ കുഞ്ഞിനെ കോഴി ക്കുഞ്ഞിനെ സാരക്ഷിക്കും പോലെ സംരക്ഷിക്കുക എന്നത് മാത്രമാണ്…..

ഒപ്പം ആൺകുഞ്ഞുങ്ങൾ ആണെങ്കിൽ പെൺകുട്ടികളെ റെസ്പെക്ട് ചെയ്യാൻ പറഞ്ഞു കൊടുക്കുക എന്നതാണ്…. പഠനം ചെറുപ്രായം മുതൽ തുടങ്ങട്ടെ..

Leave a Reply

Your email address will not be published. Required fields are marked *