അച്ഛന്റെ യോ അമ്മയുടെയോ മുഖത്ത് നോക്കാനാവാതെ അയാൾ നടന്നു ദുബായിക്കാരൻ മകൻ ഗൾഫിൽ പോയി പണം വാരി..

(രചന: J. K)

ഇരിക്കുന്ന കൂരയുടെ ആധാരം പണയം വെച്ച് ദുബായിലേക്കുള്ള വിസക്ക് കൊടുക്കുമ്പോൾ അറിഞ്ഞിരുന്നില്ല ശശിധരൻ ഇതെല്ലാം തട്ടിപ്പാണ് എന്ന് അയാളുടെ പണം പോയത് മിച്ചം…

അച്ഛന്റെ യോ അമ്മയുടെയോ മുഖത്ത് നോക്കാനാവാതെ അയാൾ നടന്നു ദുബായിക്കാരൻ മകൻ ഗൾഫിൽ പോയി പണം വാരി കൂട്ടുന്നതും പെങ്ങമ്മാരുടെ കല്യാണം അന്തസായി കഴിപ്പിച്ചു വിടുന്നതും

സ്വപ്നം കണ്ടു നടക്കുകയാണ് പാവം അച്ഛനും അമ്മയും എന്ന് അയാൾക്കറിയാമായിരുന്നു….

വിസയ്ക്ക് എന്നും പറഞ്ഞ് പണം മേടിച്ച് അയാൾ മുങ്ങിയ കാര്യം എങ്ങനെ അവരോട് പറയും എന്നറിയാതെ ശശിധരൻ ആകെ വിഷമിച്ചു..

പഠനത്തിൽ അത്ര മുമ്പോട്ട് ഒന്നും ആയിരുന്നില്ല എങ്കിലും തട്ടിമുട്ടി എല്ലാ പരീക്ഷകളും പാസായി എസ്എസ്എൽസിക്ക് തേർഡ് ക്ലാസ് വാങ്ങി പ്രീഡിഗ്രിക്ക് പോയി.. അത് കഴിഞ്ഞു ഡിഗ്രിക്കും….

വെറുമൊരു ബാർബർ ആയ അച്ഛൻ അവിടെ നിന്നും ഇവിടെ നിന്നും പൈസ കടം വാങ്ങി ആണെങ്കിൽ കൂടി അയാളെ നന്നായി പഠിപ്പിച്ചു……

പഠിക്കാൻ ഇഷ്ടമില്ല എങ്കിലും അച്ഛന്റെ മോഹം താൻ നന്നായി പഠിക്കുന്നതാണ് എന്നറിഞ്ഞപ്പോൾ പിന്നെ തടസ്സം നിന്നില്ല ശശിധരൻ…

അയാളെക്കാൾ പ്രായത്തിന് അത്യാവശ്യം ഇളയവരായിരുന്നു താഴെയുള്ള രണ്ട് പെൺകുട്ടികളും അതുകൊണ്ടുതന്നെ അവരുടെ കല്യാണം ശശിധരന് നല്ല ഒരു സ്ഥിതി ആയാൽ അന്തസ്സോടെ നടത്താമെന്നായിരുന്നു അച്ഛന്റെ മോഹം

അച്ഛനും അമ്മയും അത് വലിയ ഒരു കാര്യമായി എടുത്തു കാരണം അവർക്കൊന്നും വിദ്യാഭ്യാസം ഉണ്ടായിരുന്നില്ല…

പത്താംക്ലാസ് എന്നതിനപ്പുറത്തേക്ക് അവർക്ക് ഒരു ലോകവും ഉണ്ടായിരുന്നില്ല തങ്ങളുടെ മകന് വലിയ പഠിപ്പുണ്ട് എന്നും വലിയ എന്തോ ജോലി കിട്ടും എന്നും അവർ എന്നും പ്രതീക്ഷിച്ചു..

അത് കൊണ്ടുതന്നെയാണ് അച്ഛന്റെ കൂടെ ബാർബർഷോപ്പിൽ വന്നോളാം എന്ന് പറഞ്ഞപ്പോൾ അച്ഛൻ വിലക്കിയത്..

ഞാനോ ക്ഷൗരക്കാരനായി ഈ ജീവിതം തുലച്ചു നിനക്ക് ആ വിധി ഉണ്ടാവരുത് എന്ന് പറഞ്ഞപ്പോൾ ഒരുപാട് തവണ ശശിധരൻ പറഞ്ഞതാണ് ഈ ജോലിക്കും അതിന്റെതായ അന്തസ്സുണ്ട് എന്ന്..

ജോലിയുടെ അന്തസ്സു കുറവല്ല…..
പക്ഷേ സമൂഹത്തിൽ ഒരു സ്ഥാനം കിട്ടണമെങ്കിൽ നല്ല ജോലി വേണം എനിക്കത് പണ്ടേ ഇല്ല നിനക്കെങ്കിലും ഉണ്ടാവട്ടെ….

ഇത് ആർക്കുവേണമെങ്കിലും ചെയ്യാവുന്ന ജോലി അല്ലേ, ഇത്ര പഠിപ്പുള്ള നീ വേണോ??? നിനക്ക് ഇതിലും വലിയ ജോലി കിട്ടും… മറ്റുള്ളവരുടെ മുന്നിൽ തലയുയർത്തിപ്പിടിച്ച് ഞങ്ങൾക്ക് പറയാൻ പറ്റുന്ന വലിയ ഒരു ജോലി എന്ന് അവർ പറഞ്ഞു…

നാട്ടിലെ സാദാരണമായ എന്തു ജോലിക്ക് പോയാലും അവർ തടസ്സം നിന്നു അതുകൊണ്ടുതന്നെ ശശിധരൻ ആകെ ബുദ്ധിമുട്ടിലായി അവസാനമാണ് ആരോ ഗൾഫിലേക്ക് പോകുന്ന കാര്യം പറഞ്ഞത്

ഒരു വിസ ഏജന്റിന്റെ പക്കൽ അയാളുടെ കയ്യിലുള്ളതും വീടിന്റെ ആധാരം പണയപ്പെടുത്തി അതും പെങ്ങന്മാരുടെ കഴുത്തിലും കാതിലും കിടക്കുന്നതും എല്ലാം വിറ്റ് പൈസ കൊടുത്തു

എത്രയും പെട്ടെന്ന് ഗൾഫിൽ എത്തിക്കാം അവിടെ നല്ലൊരു ജോലി റെഡിയായിട്ടുണ്ട് എന്നെല്ലാം പറഞ്ഞ് അയാൾ അവരെ ഭംഗിയായി വഞ്ചിച്ചു….

പറഞ്ഞ സമയം കഴിഞ്ഞു വിസ ലഭിക്കാത്തതിനെ തുടർന്നാണ് താൻ വഞ്ചിക്കപ്പെട്ടത് ശശിധരന് മനസ്സിലായത്..

അയാൾ ആകെ തകർന്നുപോയി കാരണം പ്രതീക്ഷയോടെ ഇരിക്കുന്ന അച്ഛനും അമ്മയ്ക്കും ആയി തനിക്ക് യാതൊന്നും ചെയ്യാൻ പറ്റിയിട്ടില്ല….

എന്തു വേണം എന്നറിയാതെ അയാൾ നിന്നു..
ആത്മഹത്യ പറ്റി പോലും ചിന്തിക്കാൻ തുടങ്ങി… വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ ആയി അച്ഛനും അമ്മയ്ക്കും അയാളിലുള്ള വിശ്വാസം പതിയെ നഷ്ടപ്പെട്ടു….

എങ്കിലും അവർ രണ്ടുപേരും അയാളെ കൂടുതൽ ബുദ്ധിമുട്ടിച്ചില്ല വിഷമിപ്പിച്ചില്ല….

എങ്കിലും കുറ്റബോധം അയാളുടെ ഉള്ളിൽ കുന്നു കൂടിയിരുന്നു തനിക്ക് ഒന്നും ആവാൻ കഴിയാത്തതിന്റെ, എവിടെയും എത്താൻ കഴിയാത്തതിന്റെ വേദന അയാളിൽ നിരാശ പടർത്തി….

അപ്പോഴാണ് പണ്ട് കൂടെ പഠിച്ച കൂട്ടുകാരനെ കണ്ടത്… ഇഷ്ടിക ചൂളയിൽ പണിക്ക് പോവുകയാണ് അവൻ…

സ്വന്തമായി അദ്ധ്വാനിച്ച് ഭാര്യയും മൂന്നു മക്കളും അമ്മയും ഉള്ള കുടുംബം സന്തോഷകരമായി മുന്നോട്ടു കൊണ്ടു പോകുന്നു അവനെ കണ്ടപ്പോൾ അസൂയ തോന്നി അതു പോലെ ആവാൻ കഴിഞ്ഞെങ്കിലെന്ന്.

അവന്റെ വീട്ടിലെ സന്തോഷത്തിന്റെ കഥ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു എന്നിട്ട് പറഞ്ഞു നീ ഭാഗ്യവാനാണെന്ന്….

അവൻ ശശിധരനെ നോക്കി കളിയാക്കി ചിരിച്ചു എന്നെക്കാൾ ഭാഗ്യവാൻ നീയല്ലേടാ ഒന്നും ഇല്ലെങ്കിലും നിനക്ക് വിവരമില്ലേ പഠിപ്പില്ലേ എന്ന് ….

പക്ഷേ നിന്റെ പോലെ ഏതു തെരഞ്ഞെടുക്കാൻ എനിക്ക് പറ്റില്ലല്ലോ എന്ന് പറഞ്ഞപ്പോൾ അവൻ അത്ഭുതത്തോടെ എന്നെ നോക്കി അതെന്താ നിനക്ക് ഒരു പ്രത്യേകത എന്ന് പറഞ്ഞ്…

ശരിയാണ് എനിക്ക് ഒരു പ്രത്യേകതയും ഇല്ല പക്ഷേ അച്ഛനുമമ്മയും എന്തോ വലിയൊരു ജോലി വേണം എന്നുള്ള ഒരു ചിന്താഗതി എന്റെ തലയിൽ കെട്ടി ഏൽപ്പിച്ചിട്ടുണ്ട് അതുകൊണ്ടാണ് ആ രീതിയിൽ മാത്രം ചിന്തിച്ചത്…

അധ്വാനിക്കാനുള്ള മനസ് ഉണ്ടോ നിനക്ക് എങ്കിൽ പൈസ ഉണ്ടാക്കാനുള്ള വഴി താനെ തെളിയും എന്ന് പറഞ്ഞപ്പോൾ അത്ഭുതത്തോടെ ഞാൻ അവന്റെ മുഖത്തേക്ക് നോക്കി….

അവന്റെ കൂട്ടുകാരന്റെ ഓട്ടോറിക്ഷ ഉണ്ട്, ചൂളയിൽ പണി ഇല്ലാത്ത ദിവസങ്ങളിൽ അവൻ അത് ഓടിക്കാറുണ്ട് ബാക്കിയുള്ള ദിവസങ്ങളിൽ അത് വെറുതെ കിടക്കുകയാണ് ഓടിക്കാമോ എന്ന് ചോദിച്ചു……

ഒരിക്കൽ ഞാനും അവനും ചേർന്നാണ് ലൈസൻസ് എടുത്തത്… അറിഞ്ഞത് ഇപ്പോഴും മറന്നിട്ടില്ല… എന്തോ അവൻ അത് പറഞ്ഞപ്പോൾ വല്ലാത്ത ഒരു ആത്മവിശ്വാസം ശരി എന്ന് പറഞ്ഞു…

അങ്ങനെ ഞാനും സ്വന്തമായി ഒരു തൊഴിൽ നേരെ ആദ്യമൊക്കെ അച്ഛന്റെയും അമ്മയുടെയും ഭാഗത്തുനിന്നും മുറു മുറുപ്പുണ്ടായിരുന്നു പക്ഷേ, പിന്നീട് എല്ലാം ശരിയായി ആധാരം പണയം വെച്ചത് വീണ്ടെടുക്കാൻ ഇത്തിരി കഷ്ടപ്പെടേണ്ടി വന്നു…

എങ്കിലും അത് അച്ഛന്റെ കയ്യിൽ കൊണ്ട് കൊടുത്തപ്പോൾ ചാരിതാർത്ഥ്യം തോന്നി….

പിന്നെ കിട്ടുന്ന പൈസ എല്ലാം പിശുക്കി വെച്ച് താഴെയുള്ളത്ങ്ങൾക്ക് ഓരോ സ്വർണാഭരണങ്ങൾ ആയി വാങ്ങിവെച്ചു…

ഒന്നിച്ച് എന്നെക്കൊണ്ടാവില്ല എന്നെനിക്കുറപ്പുണ്ടായിരുന്നു…

അത് കിട്ടുന്ന വരുമാനവും എന്റെ പൈസയും കൊണ്ട് കുടുംബ പൂർവാധികം സന്തോഷത്തോടെ മുന്നോട്ടു പോയി കൊണ്ടിരുന്നു…

വൈറ്റ് കോളർ ജൂബിൽ മാത്രം മകനെ കാണാൻ കാത്തിരുന്ന അച്ഛനും അമ്മയ്ക്കും ഇപ്പോൾ മകന്റെ കാര്യം പറയുമ്പോൾ അഭിമാനമാണ് അവൻ നല്ല ഒരു അദ്വാനിയാണ് എന്ന് അച്ഛൻ കൂട്ടുകാരനോട് പറയുന്നത് കേട്ടപ്പോൾ എന്തോ മിഴിനിറഞ്ഞു …

ജീവിതത്തിൽ നമ്മൾ വിചാരിച്ചത് ഒന്നും കിട്ടണമെന്നില്ല ഉള്ളതുകൊണ്ട് തൃപ്തിപ്പെടാൻ പഠിച്ചാൽ ജീവിതം എത്ര മനോഹരമാണെന്ന് തിരിച്ചറിയുകയായിരുന്നു ശശിധരൻ….

ഇനി തന്നെ ഇല്ലായ്മയും വല്ലായ്മയും തിരിച്ചറിയുന്ന ഒരു കുട്ടിയെ കൂടി ജീവിതത്തിലേക്ക് കൂട്ടിയാൽ, പിന്നെ ഒന്നിനും തിരിഞ്ഞു നോക്കണ്ട എന്ന് അയാൾക്ക് ഉറപ്പുണ്ടായിരുന്നു….