അയാളെ ഇവർക്ക് പേടിയാണ് ടീച്ചറെ, അച്ഛൻ സ്വന്തം അമ്മയെ കള്ളും കുളിച്ചുവന്ന് ഉപദ്രവിക്കുന്നയാളെ അച്ഛൻ എന്ന്..

(രചന: J. K)

“””” ഇത്തവണയും നിമയുടെ രക്ഷിതാവ് വന്നിട്ടില്ലെങ്കിൽ പിന്നെ താൻ ക്ലാസ്സിൽ ഇരിക്കണ്ട “””

എന്ത് ചോദിച്ചാലും ഉരുട്ടി മിഴിച്ചു നോക്കുന്ന അവളുടെ മുഖം കണ്ട് ദേഷ്യം പിടിച്ചാണ് ടീച്ചർ ഇത്തിരി കടുപ്പിച്ചു കൊണ്ട് തന്നെ പറഞ്ഞത്…….

അവളോട് ലക്ഷ്മി ടീച്ചർ അങ്ങനെ പറഞ്ഞപ്പോൾ അവൾ ഏറെ വിഷമിച്ചിരുന്നു… അമ്മയോട് പറയാൻ വയ്യ… ഇപ്പോൾ ജോലി ചെയ്യുന്ന വീട്ടിലെ അമ്മൂമ്മയ്ക്ക് ഒട്ടും വയ്യ അവരെ നോക്കാൻ ആണ് അമ്മ അവിടേക്ക് പോകുന്നത്…..

അവർ ആദ്യമേ പറഞ്ഞിട്ടുണ്ട് ലീവ് ഒരിക്കലും എടുക്കരുത് എന്ന് അതുകൊണ്ട് തന്നെയാണ് എന്ത് കാര്യത്തിനും അമ്മയെ ബുദ്ധിമുട്ടിക്കാതെ ഇരിക്കുന്നത്….

ഇതുവരെയും ഓരോന്ന് പറഞ്ഞ് പിടിച്ചു നിന്നു നോക്കി ടീച്ചർടെ അടുത്ത്…

ഇത്തവണ ടീച്ചറും ഭയങ്കര സ്ട്രിക്റ്റ് ആണ് അതുകൊണ്ട് തന്നെ അമ്മയോട് മടിച്ചാണെങ്കിലും പറഞ്ഞു അമ്മയോട് ടീച്ചർ ക്ലാസ് വരെ വരാൻ പറഞ്ഞിട്ടുണ്ട് എന്ന്…എന്തിന് എന്ന മട്ടിൽ എന്നെ ഒന്ന് നോക്കി അമ്മ…. പിന്നെ പറഞ്ഞു നോക്കട്ടെ നാളെ വരാം എന്ന്…

അമ്മയെ കണ്ടാൽ ടീച്ചർ പരാതി കെട്ട് അഴിക്കാൻ മാത്രമേ നേരം ഉണ്ടാകുള്ളൂ എന്ന് അറിയാമായിരുന്നു….

സ്കൂളിലെത്തി ടീച്ചറെ കണ്ടപ്പോൾ അമ്മ പറഞ്ഞു നിമയുടെ അമ്മയാണെന്ന് ടീച്ചറുടെ മുഖം മാറി….

മുഖത്ത് ദേഷ്യം വന്നു നിറഞ്ഞു നിങ്ങളെന്തിനാണ് കുട്ടിയെ സ്കൂളിലേക്ക് പറഞ്ഞയക്കുന്നത്???ഒരു പുസ്തകം മര്യാദയ്ക്ക് ഇല്ല!!!യൂണിഫോം ഇല്ല ഒന്നുമില്ല

പിന്നെ എന്ത് കാര്യത്തിനാണ് നിങ്ങൾ ഇങ്ങോട്ട് പറഞ്ഞയക്കുന്നത്??

ഏതെങ്കിലുമൊരു ദിവസം പുസ്തകം അവൾ കറക്റ്റ് ആയി കൊണ്ടുവരാറുണ്ടോ എന്ന് ചോദിച്ചു നോക്കൂ ഒരു പുസ്തകം പോലും അവളുടെ കയ്യിൽ ഇല്ല….

എന്നും പുറത്തു നിൽക്കും ഓരോന്നും കൊണ്ടുവരാത്തതിന്റെ പേരിൽ… നിങ്ങൾ ആണെങ്കിൽ ഈ വഴിക്ക് വരികയുമില്ല…

എന്തെങ്കിലും ഒരു മീറ്റിങ്ങിൽ പങ്കെടുത്തിട്ടുണ്ടോ????കുട്ടിയുടെ വല്ല കാര്യങ്ങളിലും നിങ്ങൾ ഇടപെടുന്നുണ്ടോ???
ക്ലാസ്സിൽ ഉണ്ടോ ഇല്ലയോ എന്ന് പോലും നിങ്ങൾക്ക് അറിയേണ്ട!!വീട്ടിലുള്ള ഭാരം ഒഴിവാക്കാൻ ആണോ കുട്ടിയെ ഇങ്ങോട്ട് അയക്കുന്നത്???

ടീച്ചർ ക്ഷോഭത്തോടെ പറയുന്നത് കേട്ട് ആ അമ്മ ആറാം ക്ലാസുകാരിയുടെ മുഖത്തേക്ക് നോക്കി..അവൾ നിസ്സഹായയായി നിന്നു..
ടീച്ചറോട് അവളുടെ അമ്മ ചോദിച്ചു എന്തുപറ്റി ടീച്ചറെ?? എന്ന് അപ്പോൾ ടീച്ചർക്ക് വീണ്ടും ദേഷ്യം പിടിച്ചിരുന്നു…

“”പറഞ്ഞത് മനസ്സിലായില്ലേ ഈ കുട്ടിക്ക് എന്താണ് നിങ്ങൾ പുസ്തകങ്ങൾ ഒന്നും വാങ്ങി കൊടുക്കാത്തത്???””

കേട്ടപ്പോൾ അവളുടെ അമ്മയുടെ മിഴികൾ നിറഞ്ഞു പലപ്രാവശ്യം ബുക്ക് മേടിച്ചു കൊടുക്കാൻ പറഞ്ഞു അവൾ പിറകെ കുറെ നടന്നതാണ് അന്നൊക്കെ അവളെ ദേഷിച്ചു പറഞ്ഞു വിട്ടതാണ് ഞാൻ….

മനപ്പൂർവ്വമല്ല പുസ്തകം വാങ്ങി കൊടുക്കുന്നത് പോയിട്ട് അവരുടെ വയറ്റിലേക്ക് വിശപ്പടക്കാനുള്ളത് പോലും കൊടുക്കാൻ തന്നെ കൊണ്ട് കഴിയുന്നില്ലായിരുന്നു…..

”’ എന്റെ കുട്ടിയെ ഒന്നും പറയല്ലേ ടീച്ചറെ…. അവൾ പഠിക്കണമെന്നും പുസ്തകം വാങ്ങി കൊടുക്കണമെന്നും ഒന്നും മോഹം ഇല്ലാഞ്ഞിട്ടല്ല എന്നെക്കൊണ്ട് ആവഞ്ഞിട്ടാണ്….”””

അതുപറഞ്ഞ് കരയുന്നവരെ അലിവോടെ നോക്കി ടീച്ചർ….. ടീച്ചർക്ക് പറഞ്ഞത് ഇത്തിരി കൂടുതലായി എന്നു തോന്നി.. വേഗം ശാന്തയായി അവർ ചോദിച്ചു

അപ്പോൾ ഈ കുട്ടിയുടെ അച്ഛൻ???? എന്ന്..

ഉണ്ട്….!!!! ജീവിച്ചിരിപ്പുണ്ട്!!! അത്രമാത്രം… എന്നു പറഞ്ഞു അവർ… കള്ളുകുടിച്ച് നാലുകാലിൽ വീട്ടിൽ കയറി വരും…. പഠിക്കുമ്പോൾ അതിനു പോലും അയാൾ ഇതുങ്ങളെ സമ്മതിക്കില്ല…

പുസ്തകം കൂടി എടുത്തു വലിച്ചെറിയാൻ നോക്കും…

“”””പിന്നെ ഇനി നിങ്ങൾ പഠിച്ചിട്ടാണ് കലക്ടർ ആവാൻ പോണേ “””

എന്നും പറഞ്ഞ്…

“”” അയാളെ ഇവർക്ക് പേടിയാണ് ടീച്ചറെ..

അച്ഛൻ!!!!

സ്വന്തം അമ്മയെ കള്ളും കുളിച്ചുവന്ന് ഉപദ്രവിക്കുന്നയാളെ അച്ഛൻ എന്ന് വിളിക്കാൻ പോലും ആകുമോ???

“”” എന്തെങ്കിലും ഒരു വഴി കണ്ട് അവർക്കുള്ള പുസ്തകം ഞാൻ മേടിച്ചു കൊടുത്തോളാം അതുവരെ എന്റെ മോളെ ഒന്നും പറയല്ലേ ടീച്ചറെ””

എന്ന് പറഞ്ഞ് കരഞ്ഞുപോകുന്ന അവർ അന്ന് മുഴുവൻ ലക്ഷ്മി ടീച്ചറുടെ മനസ്സിൽ ഉണ്ടായിരുന്നു ഒരു നോവായി…

ചെയ്തതും പറഞ്ഞതും എല്ലാം തെറ്റായി എന്ന് ബോധ്യമായി….കുറ്റബോധം തോന്നി… അറിയില്ലായിരുന്നു ആ കുട്ടിയുടെ അവസ്ഥ ഇങ്ങനെയാണ് എന്ന്…

ഒരിക്കൽ പോലും അവൾ തന്നോട് ഒന്നും പറഞ്ഞിട്ടില്ല ഇനി എന്ത് ചെയ്യാം എന്ന് ആലോചിച്ചു ടീച്ചർ,…

പിറ്റേദിവസം സ്കൂളിൽ പോകുന്ന വഴി കുറെ പുസ്തകങ്ങൾ മേടിച്ചു അവൾക്ക് ആവശ്യമുള്ളവ…… അവളുടെ കയ്യിൽ അത് കൊടുക്കുമ്പോൾ ഞെട്ടി എന്നെ ഒന്ന് നോക്കി നിമ…

പഠിക്കാൻ സ്വതവേ കുറച്ച് പുറകിൽ ആയിരുന്ന അവളെ സമയം കണ്ടെത്തി പഠിപ്പിച്ചു…..

പഠിക്കാൻ നല്ല മിടുക്കുണ്ടായിരുന്നു അവള്ക്ക്…. പഠിപ്പിച്ചു കൊടുക്കാനോ ശ്രദ്ധിക്കാനും ആളില്ലാത്ത അതിന്റെ പേരിൽ മാത്രം പുറകിലായി പോയ ഒരു കുട്ടിയായിരുന്നു അവൾ….

അതുകൊണ്ടുതന്നെ ഒരു സഹായം കിട്ടിയപ്പോൾ ക്ലാസിലെ മുൻനിരയിലേക്ക് തന്നെ വന്നു മറ്റുള്ള കുട്ടികളെക്കാൾ മാർക്ക് വാങ്ങാൻ തുടങ്ങി ലക്ഷ്മി ടീച്ചർക്ക് അത് കണ്ടു സന്തോഷമായി….

ഒരുദിവസം കേൾക്കുന്നത് അവളുടെ അച്ഛനെ അമ്മ തലക്കടിച്ചു കൊന്നു എന്നാണ്….

കള്ളുകുടിച്ച് ബോധമില്ലാതെ സ്വന്തം മകളെ കേറി പിടിക്കാൻ ശ്രമിചത്രേ…. അതിലും കുറഞ്ഞൊരു ശിക്ഷ അയാൾക്ക് കൊടുക്കാനില്ല എന്ന് തന്നെയായിരുന്നു എന്റെ അഭിപ്രായം….

വിലങ്ങ് വെച്ച് അവളുടെ അമ്മയെ പോലീസ് കൊണ്ടുപോകുന്നതാണ്, അവിടെ ചെന്നപ്പോൾ കണ്ടത്…. എന്നെ കണ്ടതും അവൾ ഓടിവന്നു എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു….

പെട്ടെന്ന് ഞാൻ അവളുടെ അമ്മയെ നോക്കിയപ്പോൾ ആ മുഖത്തെ ഭാഗവും ഭാവം വേർതിരിച്ചറിയാൻ കഴിയുന്നില്ല ആയിരുന്നു….

എന്തോ അവരെ കണ്ടപ്പോൾ എനിക്ക് പാവം തോന്നി കാരണം മറ്റൊരു വഴിയും ഇല്ലാതെയാണ് അവർ ഇത് ചെയ്തത് എനിക്ക് ബോധ്യമുണ്ടായിരുന്നു…

മോളെയും കൊണ്ട് ഞാൻ അവരുടെ അരികിലേക്ക് പോയി നിന്നെ കാണും അവർ പൊട്ടിക്കരഞ്ഞു എന്റെ മക്കൾ എന്ന് മാത്രം പറഞ്ഞു..

നിമയും അവൾക്കൊരു അനിയനും ഉണ്ടായിരുന്നു….

“””” വരുന്നതുവരെ ഞാൻ നോക്കിക്കോളാം “””എന്ന് പറഞ്ഞപ്പോൾ…

ആ മുഖം വിടർന്നിരുന്നു….

അയാൾ ചെയ്ത കുറ്റകൃത്യങ്ങളും… സ്വയം രക്ഷയ്ക്ക് വേണ്ടി അവർ ചെയ്തതാണെന്നതും കോടതിയിൽ തെളിഞ്ഞു….അതോടുകൂടി ശിക്ഷ വെറും ആറു വർഷമായി ചുരുങ്ങി…

ആ കുഞ്ഞുങ്ങളെ എന്റെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകൽ പ്രാവർത്തികം അല്ലായിരുന്നു…

എത്രയൊക്കെ പ്രസംഗിച്ചാലും മറ്റുള്ളവരുടെയും കൂടി അഭിപ്രായത്തെ മാനിക്കുന്നു വരുമല്ലോ നമുക്ക്.. അതുകൊണ്ടുതന്നെ സ്കൂൾ ഹോസ്റ്റലിലേക്ക് മാറ്റി കുഞ്ഞുങ്ങളെ…

അവർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുത്തു ഒരു അമ്മയെ പോലെ.. ആറു മാസം കഴിഞ്ഞപ്പോൾ അവരുടെ അമ്മ ശിക്ഷ കഴിഞ്ഞ് ഇറങ്ങി…

അവർ എന്നെ കാണാൻ വന്നു…
അവരുടെ മക്കളെയും കൂട്ടി ദൂരെ ഒരിടത്തേക്ക് പോവുകയാണ് എന്ന് പറയാൻ…. അവിടെ എല്ലാവർക്കും അവർ കൊലപാതകിയുടെ മക്കൾ ആണല്ലോ…

അത് പറഞ്ഞപ്പോൾ എന്തോ ഒരു സങ്കടം ഉള്ളിലൂടെ വന്നു പോയത് അറിഞ്ഞിരുന്നു കാരണം ഇത്രയും നാൾ അവർക്ക് അക്ഷരാർത്ഥത്തിൽ ഞാൻ അമ്മയാവുക തന്നെയായിരുന്നു…

എങ്കിലും ഞാൻ പൊയ്ക്കോളാൻ അനുവദിച്ചു…. പോകാൻ നേരം അവൾ എന്നെ തേടി വന്നിരുന്നു.. ഞങ്ങളോട് ഇത്രയും കരുണ കാണിച്ച ടീച്ചർക്ക് എന്താണ് തിരിച്ചു തരിക എന്ന് അവൾ ചോദിച്ചു…..

എനിക്ക് ഒരു പ്രോമിസ് വേണം “”” എന്ന് ഒട്ടും താമസിക്കാതെ ഞാൻ അവളോട് പറഞ്ഞു…

അത്ഭുതത്തോടെ നോക്കിയ അവളോട് പറഞ്ഞു പഠിച്ച് വലിയ ഒരാളായി എന്നെ കാണാൻ വരുമെന്ന് ഉള്ള പ്രോമിസ്.. എന്ന്…

അത് തരുമ്പോൾ അവളുടെ മുഖത്ത് ദൃഢനിശ്ചയം നിഴലിച്ചിരുന്നു അത് കാണെ എന്റെ മനസ്സുനിറഞ്ഞ്ഞു….

പോകുന്നവരെ യാത്രയാക്കി എനിക്ക് ഉറപ്പായിരുന്നു ഒരിക്കൽ അവൾ എന്നെ കാണാൻ വരുമെന്ന്……

Leave a Reply

Your email address will not be published. Required fields are marked *