കിടക്കാൻ നേരത്തും അവളുടെ പിണക്കം മാറാഞ്ഞിട്ടാണ് കുഞ്ഞുങ്ങൾ ഉറങ്ങി എന്ന് ഉറപ്പുവരുത്തിയതിനു..

(രചന: J. K)

നീനുവും മോൻ അപ്പുവും, തമ്മിലുള്ള ആഭ്യന്തര കലാപം കണ്ടിട്ടാണ് ഉണ്ണിയേട്ടൻ ഓഫീസിൽ നിന്നും എത്തിയത്…

അവന്റെ നോട്സ് ഒന്നും കമ്പ്ലീറ്റ് അല്ലത്രേ … നീനു മാക്സിമം അവനോട് ചൂടാവുന്നുണ്ട്…. അപ്പോഴൊന്നും ഉണ്ണിയേട്ടൻ അതൊന്നും അത്ര കാര്യമാക്കിയില്ല..

പക്ഷേ അവൾ നിന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ല എന്ന് കുഞ്ഞിനോട് പറഞ്ഞപ്പോൾ മാത്രം ഓടി വന്നു ചൂടായി..

ഇതെന്തു കഥ?? എന്ന് ഓർത്ത് നിൽക്കുകയായിരുന്നു നീനു..
കാരണം എന്തെങ്കിലും എഴുതിയില്ല അല്ലെങ്കിൽ പഠിച്ചില്ല എന്നു പറയുമ്പോൾ ആദ്യം ടെറർ ആകുന്ന ആളാണ് ഉണ്ണിയേട്ടൻ….

അതുമാത്രമല്ല കുഞ്ഞിനെ വിളിച്ച് മടിയിലിരുത്തി നീനുവിന് വയറുനിറച്ച് കൊടുക്കുകയും ചെയ്തു…

അച്ഛന് വട്ടായതാണോ അതോ നമുക്കെല്ലാവർക്കും വട്ടായതാണോ എന്ന രീതിയിൽ മക്കളും നോക്കി നിൽക്കുന്നുണ്ടായിരുന്നു….

നീനുവിന് അതൊക്കെ മതിയായിരുന്നു പിണങ്ങാൻ…

കാരണം ടീച്ചർ വിളിച്ചു ചീത്ത പറഞ്ഞത് മുഴുവൻ അവളെയാണ്… പാരന്റ്സ് ശ്രദ്ധിക്കുന്നില്ല എന്നും.. അതാണ് കുഞ്ഞിനെ വഷളായത് എന്നും അവരെ കുറ്റപ്പെടുത്തി പറഞ്ഞപ്പോൾ അവൾക്ക് സഹിക്കാൻ പറ്റിയില്ല…

കുഞ്ഞ് പഠിക്കണം എന്ന് ആത്മാർത്ഥമായി തന്നെ ആഗ്രഹിച്ച് അവൻ വന്നുകഴിഞ്ഞാൽ അവന്റെ പുറകെ നടക്കാറുള്ളതാണ്….

ആ പുസ്തകം എടുത്തു പഠിക്ക് ഈ പുസ്തകം എടുത്തു പഠിക്ക് എന്ന് പറഞ്ഞിട്ട്…

എന്നിട്ടും ടീച്ചർ അങ്ങനെ പറഞ്ഞതിന്റെ ദേഷ്യമാണ് ആ തീർത്തിരുന്നത്….

ഒരു ഉത്തരവാദിത്വവും ഇല്ലാതെ എല്ലാം അച്ഛനമ്മമാരുടെ തലയിൽ ഇടുന്ന ചില ടീച്ചർമാരുടെ തന്ത്രം… എല്ലാം കൂടി ആലോചിച്ച് വട്ട് ആയതാണ്…

ആ ദേഷ്യം എല്ലാം കൂടിയാണ് അവളുടെ മുഖത്ത് കാണപ്പെട്ടത്… ഇപ്പൊ പൊട്ടും എന്ന രീതിയിൽ വീർപ്പിച്ചു വെച്ചിട്ടുണ്ട്…

ഉണ്ണിയേട്ടന് ചായ എടുത്തു കൊടുക്കുമ്പോഴും രാത്രി ചോറ് വിളമ്പി കൊടുക്കുംപോഴൊക്കെയും ആ മുഖം ഒരു കൊട്ട ഉണ്ടായിരുന്നു….

അത് കണ്ടു ഉണ്ണിയേട്ടന് ചിരി വന്നു…. എത്രത്തോളം പോകും എന്ന് അറിയാൻ വേണ്ടിയിട്ട് ഉണ്ണിയേട്ടനും കാത്തു…

കിടക്കാൻ നേരത്തും അവളുടെ പിണക്കം മാറാഞ്ഞിട്ടാണ് കുഞ്ഞുങ്ങൾ ഉറങ്ങി എന്ന് ഉറപ്പുവരുത്തിയതിനു ശേഷം അവളെ,
ഡീ “””” എന്ന് വിളിച്ചത്…

മൈൻഡ് ചെയ്യാതെ അങ്ങോട്ട് തിരിഞ്ഞു കിടക്കുന്ന അവളോട് മെല്ലെ ചോദിച്ചു നിനക്ക് വിഷമം ആയോ എന്ന്…

“” ഇല്ല സന്തോഷമായി””” എന്ന് തർക്കുത്തരം പറയുന്നവളുടെ മുഖം കണ്ടു ചിരി പൊട്ടി …

പോത്തുപോലെ വളർന്ന് എന്നേയുള്ളൂ ഈ പെണ്ണിന് എപ്പോഴും കുഞ്ഞുങ്ങളെ സ്വഭാവവാ എന്ന് ഉണ്ണി ഓർത്തു… പിന്നെ വല്ല ഫോണെടുത്ത് ഏതോ ഒരു കൂട്ടുകാരൻ ഷെയർ ചെയ്ത പോസ്റ്റ് അവൾക്ക് കാട്ടിക്കൊടുത്തു…

ഏറെ പ്രതീക്ഷയോടെ ഒരു സ്ഥാനത്തെത്തും എന്ന് കരുതി കാത്തിരുന്ന തന്റെ മകന്റെ ചേതനയറ്റ ശരീരം കണ്ട ഒരു അച്ഛന്റെ പോസ്റ്റ്…

ആ കുഞ്ഞ് അവരോട് വിട പറഞ്ഞു പോയിട്ട് ഒരാഴ്ചയെ ആയിട്ടുള്ള ത്രെ…

“””””താരമായി കാണാൻ കാത്തിരുന്ന അച്ഛനെ ഒരു താരകം ആയി വന്ന പറ്റിച എന്റെ കുഞ്ഞ് “””””

എന്നായിരുന്നു ആ പോസ്റ്റ് അത് കാണെ എന്തോ എന്റെ ഉള്ളു പിടഞ്ഞു.

എന്തിനാ ഈ കുഞ്ഞ് അങ്ങനെ ചെയ്തത് എന്ന് ഞാൻ ഏട്ടന്റെ അടുത്ത് ചോദിച്ചു… പതിനേഴ് വയസ്സുള്ള ആാാ കുഞ്ഞ് ജീവൻ സ്വയം ഒടുക്കുകയായിരുന്നു….

ഏട്ടൻ പറഞ്ഞു തുടങ്ങി… നിന്നെ ഒന്നിനും കൊള്ളില്ല എന്ന് ഒരു ദിവസം ആരോ ആ കുഞ്ഞിനോട് പറഞ്ഞത്രേ…. അത് അവന്റെ മനസ്സിൽ മായാതെ അങ്ങനെ കിടന്നു…

അവൻ വളരുന്നതിന് അനുസരിച്ച് ആാാ വാക്കും വളർന്നു അവനെ ഒന്നിനും കൊള്ളില്ല എന്ന് അവൻ തന്നെ തീർച്ചപ്പെടുത്തി..

അവന്റെ ഉള്ള കഴിവ് പോലും അവൻ തിരിച്ചറിയാതെ ഇരുന്നു…

ആദ്യമൊക്കെ പഠനത്തിൽ മുൻപിൽ ആയിരുന്നു അവൻ… പിന്നീട് പഠനത്തിൽ വളരെ പുറകിലേക്ക് വരാൻ തുടങ്ങി….

ആരോ എപ്പോഴോ പറഞ്ഞ ഒരു വാക്കിന്റെ പുറത്ത്… പതിയെ അവൻ വിഷാദ രോഗത്തിനടിമയായി…. അത് അവനെ കൊണ്ടുചെന്നെത്തിച്ചത് ആത്മഹത്യ ചെയ്യണമെന്ന് ചിന്തയിലും….

പലപ്പോഴായി അത് അവന്റെ അച്ഛനോടും അമ്മയോടും അവൻ തുറന്നു പറഞ്ഞിട്ടുണ്ട് തനിക്ക് ജീവിക്കേണ്ട എന്ന്….

അവർ അവനെ ഒരു നല്ല സൈക്യാട്രിസ്റ്റിനെ കാണിച്ചു… മരുന്നും കൗൺസിലിങ്ങും ആയി കുറെ നാൾ പിടിച്ചു നിന്നു…

ഇനി കുഴപ്പമൊന്നും വരില്ല എന്ന് കരുതി…

എങ്കിലും അച്ഛനും അമ്മയും ഒരു നിഴൽപോലെ അവന്റെ പുറകെ ഉണ്ടായിരുന്നു ഒപ്പം അവന്റെ കുഞ്ഞനിയനും….

പത്താംക്ലാസിൽ അത്യാവശ്യം നല്ല മാർക്ക് വാങ്ങി അവൻ പ്ലസ് വണ്ണിന് ചേർന്നു..

അവിടെയും പഠിക്കാൻ അത്ര പുറകോട്ട് ഒന്നും ആയിരുന്നില്ല… പക്ഷേ ക്ലാസ്സിൽ ഉണ്ടാകുന്ന ഒരോ ചെറിയ വിഷയവും അവന്റെ മനസ്സിൽ വലിയ ഓളങ്ങൾ സൃഷ്ടിച്ചിരുന്നു….

ഒരിക്കൽ എന്തിന്റെയോ പേരിൽ സുഹൃത്തുക്കൾ കളിയാക്കിയപ്പോൾ അവൻ പഴയ അവസ്ഥയിലേക്ക് തിരിച്ചു പോയി….

അതറിഞ്ഞ് അവന്റെ അച്ഛനുമമ്മയും കൂടുതൽ അവനെ സൂക്ഷിച്ചു… നിഴലുപോലെ അവന്റെ പുറകിൽ തന്നെ നടന്നു…

എന്നിട്ടും ഒരു രാത്രി അവരുടേയും കണ്ണുവെട്ടിച്ച് അവൻ എന്തോ എടുത്തു കഴിച്ചു….

അവരത് അറിഞ്ഞപ്പോഴേക്കും വൈകിപ്പോയിരുന്നു… നിർത്താതെ വോമിറ്റ് ചെയ്യുന്ന കുഞ്ഞിനെയുംകൊണ്ട് അവർ ആശുപത്രിയിലേക്ക് ഓടി….

നാലഞ്ചു ദിവസം ഐസിയു ലും വെന്റിലേറ്റർ ലുമായി കഴിഞ്ഞു… പിന്നീട് അവൻ വിധിയോട് തോറ്റു മെല്ലെ മറ്റൊരു ലോകത്തേക്ക് യാത്രയായി….

ഇത്രയും പറഞ്ഞു നിർത്തിയപ്പോൾ നീനു ആകെ വിയർത്തിരുന്നു….

തൊണ്ട ഒക്കെ വരളുന്നത് പോലെ കാരണം അമ്മയുടെ മനസ്സിലൂടെ ഒരു തവണ കടന്നു പോയതായിരുന്നു…

നോക്കിയിരുന്നിട്ട് പോലും കിട്ടാതെ പോയ തന്റെ മകനെപറ്റി ഓർത്ത് ഉള്ള ആ അമ്മയുടെ സങ്കടം എത്രത്തോളമാണെന്ന് അവൾക്ക് ഊഹിക്കാൻ കഴിയുന്നില്ലായിരുന്നു…

ചേട്ടൻ തുടർന്നു….. ടോ നമ്മൾ അപ്പോഴത്തെ ദേഷ്യത്തിന് കുഞ്ഞുങ്ങളെ പലതും പറയും…. പക്ഷേ ആ കുഞ്ഞു മനസ്സിൽ അത് എത്രത്തോളം പതിഞ്ഞുകിടക്കുന്നുണ്ടാവും എന്ന് നമുക്ക് അറിയാൻ കഴിയില്ല…..

എല്ലാ കുഞ്ഞുങ്ങളും അത് കാര്യമായി എടുക്കും എന്നല്ല…

ഇതുപോലെ ചിലർക്ക് അത് മനസ്സിൽ അങ്ങനെ കിടക്കും… അത് ഏത് രീതിയിൽ അവരിൽ പരിവർത്തനം ഉണ്ടാകും എന്നൊന്നും ആർക്കും പറയാൻ കഴിയില്ല…

നമ്മുടെ നാവ് ഇത്തിരി അടക്കി വെച്ചാൽ ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാം എങ്കിൽ അതല്ലേ നല്ലത് അതുകൊണ്ട് മാത്രം ആണ് ഞാൻ തന്നോട് ഇന്ന് ദേഷ്യ പെട്ടത്….

നീനു സ്വയം ഒന്ന് ചിന്തിച്ചു നോക്കി ശരിയാണ് തനിക്ക് ദേഷ്യം വന്നാൽ ഞാൻ എന്തൊക്കെയാണ് പറയുക എന്ന് ഒരു നിശ്ചയവുമില്ല ..

ദേഷ്യം മുഴുവൻ പറഞ്ഞു തീർത്ത കിട്ടുന്ന ആ ഒരു സ്വസ്ഥത, സമാധാനം അതിന് മാത്രമാണ് മുൻതൂക്കം കൊടുക്കാറ്… അപ്പോഴത്തെ കുഞ്ഞിന്റെ മാനസിക അവസ്ഥയോ അത് കേട്ട് നിൽക്കുന്ന അവരുടെ സങ്കടമോ ഒന്നും ചിന്തിക്കാറെ ഇല്ല…

പെട്ടെന്ന് അവളുടെ ഉള്ളിൽ വല്ലാത്ത കുറ്റബോധം വന്നു നിറഞ്ഞു…

ഉണ്ണിയേട്ടൻ അവളോട് വളരെ സൗമ്യമായി പറഞ്ഞു

“”””ഇതുവരെ അനുവർത്തിച്ചു പോരുന്ന കാര്യങ്ങൾ മാറ്റാൻ ഇത്തിരി പ്രയാസമായിരിക്കും….

എങ്കിലും നമ്മൾ ശ്രമിച്ചാൽ പറ്റാത്തതായി ഒന്നുമില്ല… ഇനി നമുക്ക് അവനെ സ്നേഹപൂർവ്വം ശാസിക്കാം…. അവനെക്കൊണ്ട് എല്ലാം സാധിക്കും എന്ന നിലയിൽ തന്നെ….””””

ഉണ്ണിയേട്ടൻ അത് പറയുന്നതിനു മുമ്പ് തന്നെ നീനു ഇനി അങ്ങനെ ചെയ്യൂ എന്ന ഒരു തീരുമാനം എടുത്തിരുന്നു…..

Leave a Reply

Your email address will not be published.