പെട്ടെന്നാണ് ഒരു പാദസരത്തിന്റെ കിലുക്കം കേട്ടത്, ഞാൻ ഞെട്ടി അവനെ നോക്കി അവന്റെ മുഖത്ത് ഒരു കള്ള ചിരി..

(രചന: J. K)

കുറെ നേരമായി അനന്ദു ആ ഗ്രാമത്തിൽ അലഞ്ഞുതിരിഞ്ഞ നടക്കാൻ തുടങ്ങിയിട്ട്…

ഷൂട്ടിങ്ങിന് ലൊക്കേഷൻ നോക്കാൻ വന്നതാണ് അനന്തു…. സിനിമാ പ്രാന്ത് കൊണ്ട് കേറിയതാണ് ആ മേഖലയിലേക്ക്.. സ്വന്തമായി ഒരു സിനിമ… അതായിരുന്നു മോഹം..

പക്ഷേ ഒരു ലൊക്കേഷൻ സ്കൗട്ട് വരെ ആവാനെ കഴിഞ്ഞുള്ളു….

ഒരു ഗ്രാമ പ്രദേശത്ത് നടക്കുന്ന കഥ..

അതുകൊണ്ടുതന്നെ പറ്റിയ സ്ഥലം നോക്കി നടക്കുകയായിരുന്നു ആരോ പറഞ്ഞാണ് കുന്നത്തുകാവ് എന്ന ഈ സ്ഥലത്തെത്തിയത് …
മറ്റ് പലയിടത്തും പോയിട്ടാണ് ഇങ്ങോട്ടുള്ള വരവ് അതാണ്, അവിടെയെത്തിയപ്പോൾ വൈകിയത്…

അന്ന് അമാവാസി ആയതുകൊണ്ടും, മഴക്കാർ ഉള്ളതുകൊണ്ടും നല്ല ഇരുട്ട് ആയിരുന്നു…

അന്ന് രാത്രി കഴിയാൻ ഒരു ഇടത്തിനായി അയാൾ ഒരുപാട് അലഞ്ഞു…. അവിടെയൊന്നും ഒരു ലോഡ്ജോ മറ്റു സൗകര്യങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല…

പെട്ടെന്നാണ് അയാളുടെ ബൈക്ക് ബ്രേക്ക് ഡൗൺ ആയത്… മെല്ലെ ഉന്തി ഒരിടത്ത് പാർക്ക് ചെയ്തു…

പെട്ടെന്നാണ് ഒരു ടോർച്ച് പോലത്തെ ലൈറ്റ് അടുത്തടുത്ത് വരുന്നത് ശ്രദ്ധിച്ചത്…

അത് കണ്ടപ്പോൾ ഇത്തിരി ആശ്വാസം തോന്നി ആരെങ്കിലും ഒരാളെ സഹായം കിട്ടുമെന്ന പ്രത്യാശയിൽ അയാൾ ആ വരുന്ന അയാൾക്ക് വേണ്ടി കാത്തു നിന്നു…..

അടുത്തത് ഇപ്പോഴാണ് കണ്ടത് അത് ഒരു ചെറുപ്പക്കാരനായിരുന്നു.. പതിനെട്ടോ പത്തൊമ്പതോ വയസ്സ് തോന്നിക്കും….

“””സാറെവിടുന്നാ??”””

എന്ന് ചോദിച്ച ഒരു ചിരിയോടെ അവൻ അരികിലേക്ക് വന്നു… ഞാൻ അന്ന് ദൂരെ പട്ടണത്തിൽ നിന്ന് വരികയാണ് ഒരു സിനിമയ്ക്കുവേണ്ടി ലൊക്കേഷൻ നോക്കാൻ…

പക്ഷേ ഇവിടെ പെട്ടു പോയി ഇനിയിപ്പോ നേരം വിളിക്കാതെ എങ്ങും പോക്ക് നടക്കില്ല ഇവിടെ എങ്ങാനും തങ്ങാൻ ഒരിടം കിട്ടുമോ???

അവനോടു ചോദിച്ചപ്പോൾ അവൻ ഒന്ന് ആലോചിച്ചു എന്നിട്ട് പറഞ്ഞു

“””അയ്യോ സാറേ ഇവിടെ ലോഡ്ജോ മറ്റു താമസസൗകര്യങ്ങളോ ഒന്നുമില്ല…. ഇതൊരു കുഗ്രാമം അല്ലേ??? വീടുകൾ തന്നെ നന്നേ കുറവ് പിന്നെ ആരാണ് അങ്ങനെയുള്ള സ്ഥലത്ത് ഒക്കെ പോയി താമസിക്കാൻ ഉള്ളത്??”””

അത് കേട്ടപ്പോൾ എനിക്ക് ആകെ നിരാശ തോന്നി .. അത് കണ്ടിട്ടാവണം അവൻ പറഞ്ഞത്,

“”” എന്റെ കൂടെ പോരുന്നോ സാറേ ” എന്ന്…
പ്രതീക്ഷയോടെ ഞാൻ അവനെ നോക്കി…

“”” വലിയ സെറ്റപ്പ് ഒന്നും അല്ല സാറേ ഒരു കുഞ്ഞു കൂരയാണ്… സാറിന് വിരോധമില്ലെങ്കിൽ ഇന്ന് അവിടെ കഴിയാം”””

ശരിക്കും അവനെ അപ്പോൾ ഒരു ദൈവദൂതനെപ്പോലെ എന്റെ കണ്ണിൽ തോന്നിച്ചു… ഒരു ബസ് സ്റ്റോപ്പ് ആയാലും മതി എന്ന് വിചാരിച്ച് നിൽക്കുന്ന എനിക്ക് അത് വലിയൊരു അനുഗ്രഹം ആയിരുന്നു ..

ഞാൻ അവന്റെ കൂടെ പോയി..

“” തന്റെ പേരെന്താ? “” ഞാൻ അവനോടു ചോദിച്ചു.

“”കണ്ണൻ”””

“”” തന്റെ വീട്ടിൽ വേറെ ആരുമില്ലേ??

എന്ന് ചോദിച്ചപ്പോൾ

“””” ഒരു തള്ള ഉണ്ടായിരുന്നു അത് ചത്തു””

എന്ന് പറഞ്ഞു… പിന്നെ കൂടുതലൊന്നും ചോദിക്കേണ്ട എന്ന് കരുതി ഞാൻ അവന്റെ കൂടെ പോയി ..

പറഞ്ഞതുപോലെ ഒരു കുഞ്ഞു കൂരയായിരുന്നു… എങ്കിലും അതിന്റെ മുറ്റവും അകവും നല്ല വൃത്തിയായി സൂക്ഷിച്ചിട്ടുണ്ടായിരുന്നു….

അകത്ത് ചാണകം മെഴുകി നല്ല വൃത്തിയിൽ കാണപ്പെട്ടു…. അത്ഭുതത്തോടെ ഞാൻ അത് നോക്കുന്നത് കണ്ടിട്ടാവണം,

“”” തള്ള ഉണ്ടായിരുന്നപ്പോൾ ഉള്ള ശീലവാ സാറേ ആഴ്ചയിൽ ഒരു തവണയെങ്കിലും നിലം ചാണകം മെഴുകും… ഇപ്പോൾ ഞാൻ അത് അങ്ങനെ തുടരുന്നു എന്ന് മാത്രം”””

അവൻ അത്രയും പറഞ്ഞതിന് പകരമായി ഞാൻ ഒരു ചിരി നൽകി….

“””എന്ത് ചെയ്യുവാ???””‘ ആകെയുണ്ടായിരുന്ന ഒരു കട്ടിൽ എനിക്ക് ഇരിക്കാൻ തന്നു അതിനു താഴെ വന്നിരുന്നു അവൻ എന്നോട് ചോദിച്ചു…

“”” ഞാൻ ഈ സിനിമയുടെ ഒക്കെ ലൊക്കേഷൻ സ്കൗട്ട് ആയി വർക്ക് ചെയ്യുന്നു “””

“”എന്ന് വച്ചാൽ???”” പിന്നെയും അവൻ അവന്റെ നിഷ്കളങ്ക മുഖത്തോടു കൂടി എന്നോട് ചോദിച്ചു..

“” എന്ന് വെച്ചാൽ ഓരോ സിനിമയ്ക്കും അതിന്റെതായ കഥകളില്ലേ അതനുസരിച്ച് അതിനു പറ്റിയ ലൊക്കേഷൻ കണ്ടുപിടിക്കുന്ന ജോലി”””

“””‘ഓ അപ്പോ സിനിമ നടന്മാരെയും നടിമാരെയും അടുത്ത് കണ്ടിട്ടുണ്ടോ???””

“”പിന്നെന്താ ഉണ്ടല്ലോ “””‘ ഓ നിങ്ങൾക്ക് ഭയങ്കര ഭാഗ്യം തന്നെ”””

“” അതെന്താ നീ അങ്ങനെ പറഞ്ഞത്?? അവരും നമ്മളെ പോലെ സാധാരണ മനുഷ്യരാണ്… “””

“””ന്നാലും അവരെ കാണുമ്പോൾ ഒരു ഇതുതന്നെയാ സാറേ “”

വല്ലാത്തൊരു ഭാവത്തോടെ അവൻ അത് പറഞ്ഞു…. അത് കേട്ടപ്പോൾ എനിക്ക് ചിരി വന്നിരുന്നു..

ഒരു പാവം പയ്യൻ…

“”” സാറിന് വിശക്കുന്നില്ലേ? “”

അപ്പോഴാണ് ഞാനും അതെ ഓർത്തത് കുറെ മുൻപ് എന്തോ ലൈറ്റ് ആയി ഒന്ന് കഴിച്ചതാണ്…
വിശന്നിരുന്നു പക്ഷേ ഇപ്പോൾ വിശപ്പ് കെട്ടിട്ടുണ്ട്….

കിടക്കാൻ ഇടം തന്നവനെ ഇനിയും ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി ഞാൻ എനിക്ക് വിശപ്പില്ല എന്ന് പറഞ്ഞു….

പക്ഷേ അത് അവൻ വിശ്വസിച്ചില്ല…

“””റേഷനരികൊണ്ട് ഇത്തിരി കഞ്ഞി ഉണ്ടാക്കിയിട്ടുണ്ട് ഉച്ചയ്ക്ക് അരച്ചുവച്ച മാങ്ങാച്ചമ്മന്തിയും….ഇഷ്ടമാണെങ്കിൽ കുടിക്കാം””‘

എന്നുപറഞ്ഞ് അവൻ കഞ്ഞി രണ്ടു പാത്രത്തിലാക്കി ഒന്ന് എനിക്ക് നീട്ടി..

കനൽ അടുപ്പിൽവെച്ചതുകൊണ്ട് അപ്പോഴും ആ കഞ്ഞിക്ക് നല്ല ചൂട് ഉണ്ടായിരുന്നു.. മാങ്ങ ചമ്മന്തിയുടെ കൊതിപ്പിക്കുന്ന മണം അവിടെയെല്ലാം പരന്നു…

കഞ്ഞി ഇഷ്ടമില്ലാത്ത ഞാൻ ആ കഞ്ഞി മുഴുവൻ കുടിച്ചത് ആർത്തിയോടെ ആയിരുന്നു അത്രയ്ക്കും രുചി… അവനു എന്റെ കൂടെ കഴിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു..

പെട്ടെന്നാണ് ഒരു പാദസരത്തിന്റെ കിലുക്കം കേട്ടത്…. ഞാൻ ഞെട്ടി അവനെ നോക്കി അവന്റെ മുഖത്ത് ഒരു കള്ള ചിരി ഉണ്ടായിരുന്നു…

“”‘ പേടിക്കേണ്ട സാറെ അത് നമ്മുടെ പാർട്ടിയ…”””

എന്നുപറഞ്ഞ് അവൻ ഒരു കണ്ണിറുക്കി കാണിച്ചു എന്നിട്ട് മെല്ലെ എണീറ്റ് പോയി.. അവരുടെ പ്രൈവസി മാനിച്ച് ഞാൻ അവരുടെ അടുത്തേക്ക് ചെന്നില്ല.

കുറച്ചു കഴിഞ്ഞപ്പോൾ അവൻ അവിടേക്ക് വന്നു എന്നിട്ട് പറഞ്ഞു അവൻ കെട്ടാൻ പോകുന്ന പെണ്ണാണ് എന്ന്… അവൻ വരുന്ന വരെ ഉറങ്ങാതെ കാത്തിരിക്കുമത്രേ…. വന്ന് അവനെ ഒന്ന് കണ്ടാലേ അവൾ ഉറങ്ങൂ എന്ന്…

ഇന്ന് അങ്ങോട്ട് കാണാത്തതുകൊണ്ട് ആണത്രെ ഇങ്ങോട്ട് വന്നത്..

അവളുടെ പേര് ചോദിച്ചു…

“””ദീന”””

എന്ന് പറയുമ്പോൾ അവന്റെ മുഖത്ത് ഒരു നാണിച്ചചിരി ഉണ്ടായിരുന്നു… അത് കണ്ട് എനിക്കും ചിരി വന്നു.. കഞ്ഞി കുടിച്ചു കഴിഞ്ഞു രണ്ടുപേരും…

അത് കഴിഞ്ഞ് അവൻ തന്നെ ഒരു വിരിപ്പ് എടുത്തു വിരിച്ച് കിടന്നോളാൻ പറഞ്ഞു… അവനോട് ഗുഡ്നൈറ്റ് പറഞ്ഞ് വല്ലാത്ത ക്ഷീണം കാരണം മനം മറന്ന് ഞാനുറങ്ങിപ്പോയിരുന്നു….

പിറ്റേദിവസം നിറെ ആളുകളുടെ ശബ്ദം കേൾക്കുന്ന പോലെ എനിക്ക് തോന്നി.. എണീറ്റു നോക്കിയപ്പോൾ ഞാൻ ആകെ അത്ഭുതപ്പെട്ടു…

ആകെ കാട് പിടിച്ചു കിടക്കുന്നു ഒരു തറ… അവിടെയാണ് താൻ കിടന്നുറങ്ങുന്നത്… ഇന്നലെ കണ്ട വീട് കാണാനില്ലായിരുന്നു…

ചുറ്റിനും വന്നവർ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്… കണ്ണുതുറന്നപ്പോൾ,

“”‘ജീവൻ ഉണ്ട് “””

എന്ന് ആരോ പറയുന്നത് കേട്ടു…
തലയൊക്കെ പൊട്ടുന്ന പോലെ വേദന തോന്നി വേഗം എണീറ്റ് വേച്ചു വേച്ച്…. അവരുടെ അരികിലേക്ക് എത്തി,

എന്നെ കണ്ടതും അവളുടെ മുഖത്ത് ഭയമോ മറ്റെന്തോ കാണപ്പെട്ടു…

“”” നിങ്ങൾ എങ്ങനെയാ ഇവിടെത്തിയെ??? “”

ഉണ്ടായത് മൊത്തം വിവരിച്ചപ്പോൾ അവർ പരസ്പരം മുഖത്തോട് മുഖം നോക്കി.. എന്താണെന്ന് മനസ്സിലാവാതെ ഞാൻ അവരെ നോക്കി…

“”” ഇവിടെ പണ്ട് ഒരു തള്ളേം മോനും താമസിച്ചിരുന്നു… നാണിയും കണ്ണനും… ചെക്കന് ആ വലിയ പൊരേലെ മ്പ്രാട്ടി കൊച്ചിനോട് പ്രേമം…ദീന ന്നേരുന്നു പേര്…..

ഓല് അതറിഞ്ഞപ്പോൾ തള്ളേനിം മോനിം കൂടി ഇതിനുള്ളിലിട്ട് തീകൊളുത്തി…. അത് അറിഞ്ഞ ആ പെണ്ണ് വെഷം കുടിച്ചു”””””

അവർ പറഞ്ഞു നിർത്തിയത് മുഴുവൻ ഒരു ഷോക്കോട് കൂടിയാണ് ഞാൻ കേട്ടിരുന്നത്…. അപ്പോൾ ഇന്നലെ ഞാൻ പരിചയപ്പെട്ടവൻ അവന്റെ ദീന…

“””‘ ഇത്രയും കൂടി അവർ പറഞ്ഞിരുന്നു അവരുടെ എല്ലാം ആത്മാക്കൾ ഇവിടെ അലഞ്ഞു തിരിഞ്ഞു നടപ്പുണ്ട് എന്നും പലരും കണ്ടിട്ടുണ്ട് എന്നും…”””

അവരിൽ ആരോ ഒരാൾ ബൈക്ക് നേരെയാക്കി തന്നു…

കണ്ണന്റെ വീട് ഉണ്ടായിരുന്ന സ്ഥലത്തിനടുത്ത് കൂടിയായിരുന്നു പോകേണ്ടത്.. അവിടെയെത്തിയപ്പോൾ മെല്ലെ വണ്ടി നിർത്താൻ തോന്നി അങ്ങോട്ടേക്ക് നോക്കി…

എന്തോ ഒരു ഭയം എന്നെ പൊന്നു പൊതിഞ്ഞിരുന്നു എല്ലാം ഒരു സ്വപ്നമാണ് എന്ന് മനസ്സിനെ പറഞ്ഞ് പഠിപ്പിക്കാൻ ശ്രമിച്ചു അപ്പോഴും അവൻ തന്നെ കഞ്ഞിയുടെയും മാങ്ങാ ചമ്മന്തി യുടെയും രുചി നാവിൽ നിന്ന് പോയിട്ടില്ലായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *