വിവാഹം കഴിഞ്ഞു ഏറെ ആയിട്ടില്ല, അന്നുമുതലേ രാജീവേട്ടൻ കണ്ണിലെ കരടായിരുന്നു..

(രചന: J. K)

“””നീ വരണ്ട… പ്രദർശിപ്പിക്കാൻ പറ്റിയ കോലം ആണല്ലോ???””” എന്നും പറഞ്ഞ് രാജീവ് ഇറങ്ങി പോകുമ്പോൾ കരഞ്ഞു പോയിരുന്നു സ്നേഹ..

വിവാഹം കഴിഞ്ഞു ഏറെ ആയിട്ടില്ല… അന്നുമുതലേ രാജീവേട്ടൻ കണ്ണിലെ കരടായിരുന്നു താനെന്ന് അവൾ വിഷമത്തോടെ ഓർത്തു…

രാജീവ് ഏട്ടന്റെ സങ്കല്പത്തിലെ ഭാര്യയെ ആയിരുന്നില്ല താൻ.. പെണ്ണു കാണാൻ വന്നപ്പോൾ തന്നെ എന്നെ രാജിവേട്ടന് ഇഷ്ടമായില്ല എന്ന് പറഞ്ഞിരുന്നത്രെ….

കുടുംബത്തിന്റെ മഹിമയും മറ്റും നോക്കി വീട്ടുകാരാണത്രേ നിർബന്ധിച്ചത്… എനിക്കിത്തിരി തടി കൂടുതലായിരുന്നു..

സാധാരണ ആളുകൾ ചെയ്യുന്നതുപോലെ വിവാഹമുറപ്പിച്ചതിനുശേഷം വീളിയോ കാര്യങ്ങളൊ ഒന്നും ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നില്ല….

അപ്പോൾ ഒന്നും എനിക്ക് അതിൽ ഒന്നും തോന്നിയില്ലായിരുന്നു…

പക്ഷേ വിവാഹം കഴിഞ്ഞ് ഇവിടെ വന്നു കയറിയത് മുതൽ ആ അകൽച്ച കൊണ്ട് മനസ്സിലായി ആ മനസ്സിൽ എനിക്ക് സ്ഥാനമില്ല എന്ന്…

ഒരുദിവസം സഹികെട്ട് എന്നോട് പറയുകയും ചെയ്തു… നിന്നെപ്പോലെ ഒരു തടിച്ചിയേ ഒരിക്കലും സ്നേഹിക്കാൻ കഴിയില്ല എന്ന്….

അത് കേട്ട് ആകെ തകർന്നു പോയിരുന്നു ഞാൻ…

എവിടെപ്പോകുമ്പോഴും കൂടെ കൊണ്ടു പോകാറില്ലായിരുന്നു…

ജീവിതം തകർത്ത ഒരു ശത്രു ആയി കണ്ടു എന്നേ… ഏറെ മോഹിച്ചു പടി കയറി വന്ന എനിക്ക് താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു ഇതെല്ലാം..

ചെറുപ്പം മുതലേ തടിച്ച പ്രകൃതം ആയിരുന്നു എന്റെ… പല സമയത്തും അതിന്റെ പേരിൽ അധിക്ഷേപിക്കപ്പെട്ടിട്ടുണ്ട്…
അപ്പോഴൊക്കെയും ചേർത്തു പിടിച്ചത് അച്ഛനും അമ്മയും ആയിരുന്നു..

ഇപ്പോ രാജീവേട്ടൻ അതിക്ഷേപിക്കുമ്പോൾ അവരോട് പറയാൻ ഒരു വിഷമം… അവരെ കൂടി വിഷമിപ്പിക്കേണ്ട എന്നൊരു തോന്നൽ..

മറ്റുള്ളവർക്ക് മുന്നിൽ സന്തോഷം അഭിനയിച്ചു.. പക്ഷെ ആ നാലു ചുമരിനുള്ളിൽ ഞാൻ തീർത്തും അവഗണന ഏറ്റു വാങ്ങി..

രാജീവേട്ടനെ എനിക്ക് പ്രാണൻ ആയിരുന്നു തിരിച്ചു അങ്ങനെ അല്ലെങ്കിൽ കൂടെ..

അതുകൊണ്ട് തന്നെ എല്ലാം ശരിയാവും എന്ന് കരുതി…

രാജീവേട്ടന്റെ കാര്യങ്ങൾ എല്ലാം കൂടെ നടന്നു ചെയ്തു കൊടുത്തു…

എന്നിട്ടും ഒന്ന് പരിഗണിക്കുന്നു കൂടെ ഇല്ലായിരുന്നു..

പക്ഷെ എന്റെ പ്രതീക്ഷകളെ തെറ്റിച്ചു കൊണ്ട് എല്ലാം കൂടുതൽ വഷളവുകയാണ് ചെയ്തത്…

രാജീവേട്ടൻ എന്റെ മുന്നിൽ വച്ച് കൂട്ടുകാരുടെ ഭാര്യമാരെ പുകഴ്ത്താൻ തുടങ്ങി.. അവരുടെ ഭംഗി അട്ട്രാക്ഷൻ…

അത് ക്ഷമിക്കാവുന്നതിനും അപ്പുറത്ത് ആയിരുന്നു…

അത്രയും ആയപ്പോൾ ആണു വീട്ടിലേക്ക് വിളിച്ചു എല്ലാം പറഞ്ഞത്..
എന്തിനാ ഇങ്ങനെ സഹിച്ചു നിൽക്കണേ തിരികെ വരാൻ അവർ പറഞ്ഞത് പ്രകാരം അവിടെ നിന്നും ഇറങ്ങി…

പോകാൻ നേരം എന്തോ ചങ്ക് പിടച്ചു..
രാജീവേട്ടൻ തിരികെ വിളിക്കും എന്ന് വെറുതെ മോഹിച്ചു.. പക്ഷെ ആ മുഖത്ത് സംതൃപ്തി ആയിരുന്നു..

ഞാൻ ഒഴിഞ്ഞു പോകുന്നതിന്റെ…
വീട്ടിൽ എത്തി ഒത്തിരി കരഞ്ഞു…
എന്നേ ആഗ്രഹിക്കാത്തിടത്ത് നിന്നു പോന്നത് നന്നായി എന്ന് തന്നെയാണ് മനസ്സ് പറഞ്ഞത്…

എങ്കിലും രാജീവേട്ടനെ പ്രതീക്ഷിച്ചിരുന്നു… വരും എന്നും.. ഫോൺ ചെയ്യും എന്നും വെറുതെ പ്രതീക്ഷിച്ചു… അങ്ങോട്ട്‌ വിളിച്ചില്ല…

പക്ഷേ എല്ലാത്തിനും പകരം വന്നത് ഒരു ഡിവോഴ്സ് നോട്ടീസ് ആയിരുന്നു…

ഇത്തിരി വിഷമം തോന്നിയെങ്കിലും അത് നല്ലതായി തോന്നി വെറുതെ ഇനിയും പ്രതീക്ഷിക്കേണ്ടല്ലോ..

വീട്ടിൽ തന്നെ ഇരുന്നു മടുത്തപ്പോഴാണ് അടുത്തുള്ള ഒരു അക്ഷയ സെന്ററിൽ ജോലിക്ക് പോകാൻ തുടങ്ങിയത്..

അവിടെ വച്ചാണ് ആ അമ്മയെ പരിചയപ്പെട്ടത്… ലക്ഷ്മി അമ്മ..
ഭർത്താവ് മരിച്ചു പെൻഷൻ സ്വന്തം പേരിൽ ആക്കാൻ ചില പേപ്പർ ശരിയാക്കാൻ വന്നതായിരുന്നു..

തളർച്ച തോന്നിയ അവരെ സഹായിച്ചതും വന്ന കാര്യം നടത്തി കൊടുത്തതും എല്ലാം ഞാൻ ആയിരുന്നു..

എന്തോ ആ അമ്മയോട് ഒരടുപ്പം തോന്നിയിരുന്നു….

പിന്നീട് പലയിടത്തും നിന്ന് ഞങ്ങൾ കണ്ടു…

ഒരിക്കൽ വന്നത് പട്ടാളക്കാരനായ മകനെയും കൊണ്ട് ആയിരുന്നു..

ഹരി”” അതായിരുന്നു അയാളുടെ പേര്..

“”””മോളെ എനിക്ക് അത്രക്കും ഇഷ്ടായിട്ടാ ഞാൻ ഇവനോട് പറഞ്ഞെ.. വീട്ടിൽ വന്ന് പെണ്ണ് ചോദിക്കട്ടെ…”””
എന്നവർ പറഞ്ഞപ്പോൾ ആകെ വല്ലാണ്ടായി…

ചൂടുവെള്ളത്തിൽ വീണ പൂച്ച യായിരുന്നു ഞാൻ….

“”” അമ്മേ അതൊന്നും ശരിയാവില്ല “””
എന്ന് പറഞ്ഞു ഞാൻ അവരെ മടക്കാൻ നോക്കി…

“”” എന്നെ ഇഷ്ടം ഇല്ലാഞ്ഞിട്ടാണോ??? എന്റെ മോനെ ഇഷ്ടം അവാഞ്ഞിട്ട് ആണോ?? “”” എന്നൊക്കെ ആ അമ്മ തർക്കിച്ചു…

പേടിച്ചിട്ട് ആയിരുന്നു ഇനിയും ഒരു ജീവിതം വച്ചു നീട്ടിയിട്ട് പാതിക്ക് വെച്ച് തട്ടി തെറിക്കുന്നത് കാണാൻ ശക്തിയില്ലായിരുന്നു….

“”എന്നേ വെറുതെ വിടണം “””

എന്ന് പറഞ്ഞു പോകുമ്പോൾ ആ അമ്മയുടെ മകൻ എന്നേ തന്നെ ശ്രെദ്ധിച്ചു അവിടെ നിന്നിരുന്നു…

പിറ്റേ ദിവസം അയാൾ എന്നേ കാണാൻ വന്നു…

ഹരി””””

എന്തുകൊണ്ട് ആ അമ്മ പറഞ്ഞത് എതിർക്കുന്നു എന്നു ചോദിച്ചു…
എന്റെ കാര്യങ്ങൾ തുറന്നു പറഞ്ഞു…
അയാൾ കുറച്ചു നേരം മിണ്ടാതെ നിന്നു എന്നിട്ട് പറഞ്ഞു,

ഏറെ നാൾ അമ്മ വർണ്ണിച്ചു ഞാൻ ആ മനസ്സിൽ കേറി കൂടി എന്ന്.. അത്ഭുതം ആയിരുന്നു അത് കേട്ട് എന്നേ സ്നേഹിക്കാനും ആളോ എന്ന്…

അയാളുടെ കണ്ണിൽ ഞാൻ സുന്ദരി ആണെന്ന്… അമ്മ പറഞ്ഞ് പറഞ്ഞ് എന്റെ സ്ഥാനത്തു വേറെ ആരെയും കാണാൻ കഴിയില്ല എന്ന്… ജീവിതത്തിൽ ആദ്യമായി കിട്ടുന്ന കോംപ്ലിമെന്റ്…

“”വീട്ടിൽ വന്ന് ചോദിക്കും താൻ എതിർത്തു ഒന്നും പറയരുത്”””” എന്ന് പറഞ്ഞു.

എന്തേലും പറയുന്നതിന് മുൻപ് അയാൾ നടന്നകന്നു…

പിന്നെ എല്ലാം വളരെ പെട്ടെന്ന് ആയിരുന്നു…

വിവഹം കഴിഞ്ഞപ്പോ ഇത്തിരി ഭയം തോന്നിയിരുന്നു..

ആവർത്തനങ്ങൾ ആകുമോ എന്ന്..

പക്ഷെ അധികം അതിന് ആയുസ്സ് ഇല്ലായിരുന്നു.. സ്നേഹം കൊണ്ടാ അമ്മയും മകനും എന്നേ തോൽപിച്ചു..

ഞാൻ വെറുത്തിരുന്ന എന്നേ ഞാൻ സ്നേഹിച്ചു തുടങ്ങി… പോയി എന്ന് ഞാൻ കരുതിയ ജീവിതത്തിലെ സുഖവും സന്തോഷവും തിരികെ വന്നു…

ഇതിനിടയിൽ രാജീവേട്ടൻ വേറെ വിവാഹം കഴിച്ചതും ഡിവോഴ്സ് ആയതും എല്ലാം അറിഞ്ഞിരുന്നു..
പക്ഷേ ശ്രദ്ധ കൊടുക്കാൻ പോയില്ല…

ഒരിക്കൽ വീട്ടിൽ പോയി നിന്നപ്പോൾ എന്നേ കാണാനും വന്നിരുന്നു…
എന്റെ വില ഇപ്പോഴാണ് മനസ്സിലായത് എന്ന് പറയാൻ..

നേർത്ത ചിരിയോടെ തന്നെ പറഞ്ഞു ഞാനും സ്നേഹം ഇപ്പോൾ ആണ് അറിയുന്നത് എന്ന്…

ആളെ കണ്ടപ്പോൾ തന്നെ ആകെ തകർന്ന് നിൽക്കുകയാണ് എന്ന് മനസ്സിലായി..

എനിക്ക് യാതൊരു ദേഷ്യവും ഇല്ലാ എന്ന് പോകുമ്പോൾ പറഞ്ഞിരുന്നു അയാളോട്…

എന്നേ സംബന്ധിച്ചിടത്തോളം അതൊരു അടഞ്ഞ ഓർക്കാൻ ഇഷ്ടം ഇല്ലാത്ത അദ്ധ്യായം ആയിരുന്നു…

അന്ന് അനുഭവിച്ചതിനു കൂടെ ഇന്ന് സ്നേഹിക്കപെടുമ്പോൾ ഓർത്തിരുന്നു എല്ലാം നല്ലതിനായിരുന്നു എന്ന്…

അന്ന് അങ്ങനെ എല്ലാം ആയതും പിരിഞ്ഞതും എല്ലാം.. ദൈവത്തിനോട് നന്ദി മാത്രമേ ഉള്ളൂ.. അവസാനം ഈ കൈകളിൽ എത്തിച്ചു തന്നതിന്…

ഇനി കാത്തിരിപ്പാണ് ഹരിയേട്ടന്റെ പ്രണയം എന്നിൽ നാംബിട്ടത്തിന്റെ..
ഒരെട്ട് മാസം കൂടെ കഴിഞ്ഞാൽ അയാളും ഇങ്ങേത്തും….

അതിന്റെ ത്രില്ലിൽ ആണ് വീട്ടിൽ എല്ലാവരും… അമ്മ താഴെയും തലയിലും വക്കാതെ നോക്കുന്നു…

ഹരിയേട്ടൻ ജോലി സ്ഥലത്ത് ആണ് എങ്കിലും പറ്റുമ്പോൾ ഒക്കെ വിളിക്കും…

മനസ്സ് നിറഞ്ഞ് പോകുന്നു എല്ലാം കാണുമ്പോ… ഇതു പോലെ എന്നും തരണേ എന്ന പ്രാർത്ഥന മാത്രമേ ഇപ്പോൾ ഉള്ളൂ…

Leave a Reply

Your email address will not be published. Required fields are marked *