അതുവരെ വളരെ മാന്യമായാണ് അയാൾ പെരുമാറിയത് പക്ഷേ അവിടെയെത്തിയപ്പോൾ അയാളുടെ മറ്റൊരു സ്വഭാവം..

(രചന: J. K)

ആദ്യത്തെ ട്രാൻസ്ജെൻഡർ പൈലറ്റ് ഇതാ പറക്കാൻ തയ്യാറായി നിൽക്കുന്നു എന്ന് കേട്ടതും അഭിമാനം കൊണ്ട് അവളുടെ രോമങ്ങൾ എഴുന്നേറ്റു നിന്നു….

തന്റെ ദേഹത്തോട് ഈ ഒട്ടിക്കിടക്കുന്ന വെള്ള യൂണിഫോം കുപ്പായം തന്റെ കയ്യിൽ കിട്ടുന്നതിനായി അവൾക്ക് സഹിക്കാനുണ്ടായ യാതനകൾ ചെറുതൊന്നുമല്ല ആയിരുന്നു….

എന്തോ അതോർത്ത് അവളുടെ മിഴികൾ നിറഞ്ഞൊഴുകി

എല്ലാവരുടെയും അനുഗ്രഹത്തോടെ തന്റെ ജോലി യിലേക്ക് പ്രവേശിക്കുമ്പോൾ അവളുടെ മനസ്സ് ആത്മാഭിമാനത്തിന്റെ കൊടുമുടിയിൽ എത്തിയിരുന്നു….

സനൽ, ശ്രീദേവി എന്ന തന്റെ പേരിലേക്ക് പൂർണമായും മാറിയിട്ട് കുറച്ചു കാലമേ ആയിട്ടുള്ളൂ എങ്കിലും തന്റെ ഉള്ളിലെ സ്ത്രീയെ തിരിച്ചറിഞ്ഞിട്ട് ഒരുപാട് കാലമായിരുന്നു

തനിക്ക് ഒരു സ്ത്രീ ആയി മാത്രമേ പൂർണത ഉള്ളൂ എന്ന് തിരിച്ചറിഞ്ഞത് മുതൽ കേൾക്കുന്ന കുറ്റ വാക്കുകളും അവഗണനയുമാണ്…..

പിന്നീട് അതൊരു ശീലമായി… വീട്ടിൽനിന്ന് ഇറക്കിവിട്ടു എന്നിട്ടും തന്റെ സ്ത്രീത്വത്തെ മറ്റുള്ളവർക്കായി ഉപേക്ഷിച്ചു പോകാൻ തയ്യാറല്ലായിരുന്നു ഒരു പക്ഷേ അതിന് കഴിയുമായിരുന്നില്ല….

ചെറുപ്പം മുതലേ കൂട്ടുകാർ കളിയാക്കിയിരുന്നു പലതും പറഞ്ഞു.. ചാന്തുപൊട്ട് എന്നൊക്കെയായിരുന്നു വിളിപ്പേര്..

ആദ്യമൊക്കെ അത് കേൾക്കുമ്പോൾ ഒരു വിഷമം തോന്നും അവരുടെ ഉള്ളിൽ ആൺകുട്ടികൾ പെൺകുട്ടികൾ ഇന്ന് രണ്ടു വിഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും

പക്ഷേ ഉള്ളിൽ മുഴുവൻ ഒരു സ്ത്രീയെ കൊണ്ട് നടക്കുന്ന ആണുങ്ങൾ അല്ലെങ്കിൽ തിരിച്ച് മറ്റൊരു വിഭാഗം കൂടി ഉണ്ട് എന്ന് അവർ അംഗീകരിച്ചിരുന്നില്ല….

അതുകൊണ്ട് തന്നെ ഇത്തിരി ഒന്നുമല്ല തനിക്ക് അനുഭവിക്കേണ്ടി വന്നിട്ടുള്ളത് എന്ന് ഓർത്തു ശ്രീദേവി…

കൈപ്പേറിയ തന്റെ ജീവിത സാഹചര്യത്തിൽ നിന്നുമാണ് അവൾ ഇതുവരെ എത്തിയിട്ടുള്ളത്……

അച്ഛന് വെറുപ്പായിരുന്നു ഒരു പെണ്ണിന്റെ പോലത്തെ ഫെയ്സ്ബുക്കിൽ കാട്ടുന്ന തന്റെ മകനെ മറ്റുള്ളവരുടെ മുന്നിൽ മകനാണ് എന്ന് പറഞ്ഞു പ്രദർശിപ്പിക്കാൻ പോലും കൊള്ളാവുന്ന ഒരുത്തനല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്…

തല്ലിയും തിരുത്തിയും നോക്കി അമ്മയും…..

കരയുക മാത്രമായിരുന്നു അന്നൊക്കെ ഏക പോംവഴി അവരുടെ സഹായത്തിൽ അവരുടെ ആശ്രിതനായി കഴിയുമ്പോൾ മറ്റെന്തു ചെയ്യാനാണ്….

ചെറുപ്രായത്തിൽ തന്നെ അവഗണന മാത്രമായിരുന്നു തനിക്ക് കിട്ടിക്കൊണ്ടിരുന്നത്….

ഇതിനിടയിലാണ് അമ്മയുടെ അകന്ന ഒരു ബന്ധു ഒരു താങ്ങായി വരുന്നത് അദ്ദേഹം അമ്മയോട് സംസാരിക്കുന്നത് കേട്ടു അവനെ ഞാൻ കൊണ്ടുപോയി ശരിയാക്കിത്തരാം സരസ്വതി എന്ന്….

പറഞ്ഞപ്പോൾ അമ്മയ്ക്കും സന്തോഷമായി അവർ എന്നെ അയാളുടെ കൂടെ ബോംബെയിലേക്ക് പറഞ്ഞുവിട്ടു……

അതുവരെ വളരെ മാന്യമായാണ് അയാൾ പെരുമാറിയത് പക്ഷേ അവിടെയെത്തിയപ്പോൾ അയാളുടെ മറ്റൊരു സ്വഭാവം ഞാൻ കാണുകയായിരുന്നു…..

അയാൾ ലൈം ഗികമായി ഒരുപാട് ചൂഷണം ചെയ്തു… ആരോട് പറയും എന്ത് ചെയ്യും എന്ന് ഒരു രൂപവും ഉണ്ടായിരുന്നില്ല…

അന്ന് എന്റെ മനസ്സിൽ മറ്റുള്ളവരെല്ലാം ഇയാളെ പോലെ ദുഷ്ടന്മാർ ആണ് എന്ന് മാത്രമായിരുന്നു ചിന്ത….. അതുകൊണ്ടുതന്നെ എന്റെ കാര്യങ്ങൾ ആരോടും പറയാതെ എല്ലാം കുറെനാൾ ഞാൻ സഹിച്ചു…..

അങ്ങനെയാണ് അവിടെയുള്ള ഒരു ചേച്ചിയെ പരിചയപ്പെടുന്നത് എന്റെ പ്രത്യേകതകൾ കണ്ടാവണം അവർ ഇങ്ങോട്ട് വന്ന് എന്നോട് മിണ്ടിയത് ഒരു ദിവസം അയാൾ പറഞ്ഞു കടയിലേക്ക് സാധനങ്ങൾ മേടിക്കാൻ പറഞ്ഞു വിട്ട് പോയതായിരുന്നു ഞാൻ….

അവിടെ വച്ചാണ് ആ സ്ത്രീ എന്നോട്‌ സംസാരിക്കാൻ വരുന്നത്…

അവർ ഒരുപാട് കാലമായി എന്നെ ശ്രദ്ധിക്കാറുണ്ട് എന്നും എനിക്ക് എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്ന് അവർക്കറിയാം എന്ന് അവൻ എന്നോട് പറഞ്ഞു….

ഞാൻ ഒന്നും അവരോട് പറയാൻ തയ്യാറായില്ല അതിന് പകരം അവരിൽ നിന്ന് ഓടിയൊളിക്കാൻ ആണ് ശ്രമിച്ചത്….

ശത്രു ആരാണ് മിത്രം ആരാണ് എന്ന് അറിയാത്ത അവസ്ഥയായിരുന്നു അന്ന് എനിക്ക്…..

പക്ഷേ കുറെ തവണ അവർ എന്നോട് എന്താണ് പ്രശ്നം എന്ന് ചോദിച്ചപ്പോൾ ഒരു ദിവസം അറിയാതെ ഞാൻ എല്ലാം പറഞ്ഞു പൊട്ടിക്കരഞ്ഞു…..

കേസ് കൊടുത്താൽ നിന്നെപ്പോലെ നിസ്സഹായനായ ഒരാൾ എവിടെയും എത്താൻ പോകുന്നില്ല എന്ന് അവർ പറഞ്ഞു……

പകരം അവിടെ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടാൻ…

ആ മഹാനഗരത്തിൽ അയാളിൽനിന്ന് രക്ഷപ്പെട്ട് വേറെ എങ്ങോട്ട് പോകും എന്നത് എനിക്ക് വലിയൊരു ചോദ്യ ചിഹ്നം ആയിരുന്നു….

അവർ സഹായിക്കാം എന്ന് പറഞ്ഞു…

ഇനി എന്ത് എന്ന് പോലും അറിയില്ലായിരുന്നു എന്നിട്ടും ഞാൻ അവരെ വിശ്വസിച്ചു പോകാൻ തീരുമാനിച്ചു കാരണം അയാളുടെ ക്രൂരകൃത്യങ്ങൾ സഹിക്കുന്നതിനേക്കാൾ അപ്പുറത്തായിരുന്നു……

ഇതിൽ കൂടുതൽ ഇനി മരണം അല്ലേ വരാൻ ഉള്ളൂ എന്ന് കരുതി ഞാൻ അവരുടെ പുറകെ പോയി അന്നുമുതൽ എന്റെ ഭാഗ്യം ആയിരുന്നു….

അവർ എന്നെ കൊണ്ടു പോയി ഏൽപ്പിച്ചത് കുട്ടികളെ സംരക്ഷിക്കുന്ന ഒരു മഠത്തിൽ ആയിരുന്നു….. അവിടെ അവർ അറിയുന്ന ആരെയോ കൂട്ടുപിടിച്ച് അവർ എന്നെ അവിടെ കൊണ്ടുപോയി ചേർത്തു…..

കുട്ടികൾക്ക് പഠിക്കാനുള്ള സൗകര്യവും ഒപ്പം എന്തെങ്കിലും ഒരു കൈത്തൊഴിലും അവിടെനിന്നും പഠിപ്പിച്ചു കൊടുത്തിരുന്നു…

അതിന് ചെറിയൊരു ശമ്പളവും…
അവരത് നമ്മളുടെ പേര് ബാങ്കിലിട്ടു തരും നമ്മൾ അവിടെ നിന്നും ഒരു പ്രായത്തിൽ പുറത്തിറങ്ങുമ്പോൾ ഒന്നിച്ച് ഒരു ചെറിയ തുകയായി അത് കയ്യിൽ തരും

നമുക്ക് അത് വെച്ച് ഭാവിയിൽ പഠിക്കാനോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ജോലി കണ്ടെത്താനോ ശ്രമിക്കാം….

എന്റെ കഴിവിന്റെ പരമാവധി നന്നായി ഞാൻ അവിടെ നിന്നും പഠിച്ചു അത് കണ്ട ഒരു സ്പോൺസറായി വന്നു…..

എന്നെ ഇഷ്ടത്തിനനുസരിച്ച് എത്രവേണമെങ്കിലും പിടിച്ചോളാൻ ആ അങ്കിൾ പറഞ്ഞു…..

എങ്കിലും പല ജോലികളും ചെയ്ത് അദ്ദേഹത്തെ കഴിവതും ബുദ്ധിമുട്ടിക്കാതെ ഇരിക്കാൻ ഞാൻ ശ്രദ്ധിച്ചിരുന്നു…

ഏറ്റവും നല്ല ഉയരത്തിൽ പറക്കണം എന്ന് തന്നെയായിരുന്നു മോഹം അതുകൊണ്ട് തന്നെയാണ് ഈ ജോലി തെരഞ്ഞെടുത്തതും ഞാൻ അതിനുവേണ്ടി പരിശ്രമം തുടങ്ങി….

അതിനു മുൻപേ തന്നെ എന്റെ ഈ ഐഡന്റിറ്റി മാറ്റാൻ ഞാൻ തീരുമാനിച്ചിരുന്നു ഉള്ളിൽ എന്താണ് ഉള്ളത് അതിനെ പുറത്തുകൊണ്ടുവരാൻ…. അതിനായി സ്വരുക്കൂട്ടിയ പണം ഉപയോഗിച്ച്, ഓപ്പറേഷന് വിധേയയായി…

കുറെ വേദനകളും യാതനകളും കഴിഞ്ഞ് ഞാൻ എന്റെ ലക്ഷ്യം നേടിയെടുത്തു… അങ്ങനെ ഞാൻ ഒരു സ്ത്രീയായി മാറി പിന്നെയും ഒരുപാട് കടമ്പകൾ ഉണ്ടായിരുന്നു..

അതെല്ലാം മറികടന്ന് ഇന്ന് നേടിയ ഈ നേട്ടങ്ങൾ എന്റെ കഠിനാധ്വാനത്തിൽ എന്താണെന്ന് എനിക്ക് ഉറച്ചു പറയാൻ കഴിയും അതിൽ മറ്റാർക്കും പങ്കില്ല…

ഉണ്ടെങ്കിൽ തന്നെ ദൈവം പോലെ എന്റെ ജീവിതത്തിലേക്ക് കടന്നുവന്ന ആ അങ്കിളിനല്ലാതെ…..

പരിശ്രമിക്കാതെ തോറ്റ് പിന്മാറിയില്ലെങ്കിൽ ഇന്ന് മറ്റുള്ളവരുടെ പരിഹാസത്തിനും ചൂഷണത്തിനും വിധേയമായി എവിടെയെങ്കിലും ഞാൻ കഴിയുന്നുണ്ടായിരിക്കും…..

എത്രയൊക്കെ പ്രതിസന്ധികൾ മുന്നിലുണ്ടെങ്കിലും തോൽക്കാൻ മനസ്സില്ലാത്ത മനോധൈര്യം നമുക്ക് വേണം…..

എങ്കിൽ എന്തും നേടിയെടുക്കാം.. അതിന്റെ ഉത്തമ ഉദാഹരണമായി മറ്റുള്ളവർക്ക് മുന്നിൽ ഇങ്ങനെ വന്നു നിൽക്കുമ്പോൾ എന്റെ അഭിമാനം ഞാൻ പറത്തുന്ന വിമാനത്തെകാൾ മുകളിലാണ്…

Leave a Reply

Your email address will not be published. Required fields are marked *