ആളുകളുടെ കുത്തുവാക്കും കളിയാക്കലും എല്ലാം കൊണ്ട് എനിക്ക് മതിയായി പ്രകാശേട്ട..

നിള
(രചന: മഴ മുകിൽ)

വർണ്ണകുടയും ചൂടി പുത്തൻ ഉടുപ്പും ഇട്ടു സ്കൂളിൽ പോകുന്ന ആ കൊച്ചു സുന്ദരിയെ എല്ലാപേരും കണ്ണെടുക്കാതെ നോക്കിനിന്നു… വിണ്ണിൽ പാറി നടക്കുന്ന വർണ്ണശലഭത്തെ പോലെ അവൾ ശോഭിച്ചു…..

അച്ഛൻ അവളെ നെഞ്ചോട്‌ ചേർത്തു പിടിച്ചു….. അമ്മ അവളുടെ കുഞ്ഞി കയ്യിൽ പതിയെ തൊട്ടിട്ടുണ്ട്….. കീർത്തി കുഞ്ഞിന്റെ കയ്യിൽ മുറുക്കെ പിടിച്ചു….

സ്കൂൾ തുറപ്പായി എങ്ങും പുതിയ സ്കൂൾ ബാഗും ഉടുപ്പും അണിഞ്ഞു സ്കൂളിൽ പോകുന്ന കുട്ടികൾ…

ആലിന്റെ ചുവട്ടിൽലെ പൊട്ടി പൊളിഞ്ഞ സ്ഥലത്തു അമ്മയുടെ ചൂട് പറ്റി ആ ഏഴു വയസുകാരി നിറഞ്ഞ കണ്ണുകളോടെ നോക്കി ഇരുന്നു………

വഴിവക്കിൽ തിങ്ങി നിറഞ്ഞു ജനം അവരുടെ ജോലികൾക്കായി പരക്കം പായുമ്പോൾ….. അപ്പുറത്ത് മാറി കീറി പിഞ്ഞിയ ഉടുപ്പും ധരിച്ചു ഒരു കൊച്ചു പെൺകുട്ടി…

നാലു വയസു പ്രായം തോന്നും അവളെ കണ്ടാൽ…. മുഖത്തു വിശപ്പിന്റെയും ദാരിദ്രത്തിന്റെയും നിഴൽവീണു മങ്ങിയിട്ടുണ്ട്…….

അവളുടെ പ്രായത്തിലെ കുട്ടികൾ പൂമ്പാറ്റ കളെ പോലെ പാറി നടക്കുമ്പോൾ അവൾ.. തെരുവോരത്തു ഒരു നേരത്തെ വിശപ്പടക്കാൻ…….

ആ കുഞ്ഞിനെ കണ്ടപ്പോൾ കീർത്തിക്കു വല്ലാത്ത വേദന തോന്നി… അവളുടെ ഓർമ്മകൾ കുറച്ചു പിന്നിലേക് പോയി……

അന്യ നാട്ടിൽ നിന്നും ജീവിത മാർഗം തേടി വന്നതാണ്……….വഴിയോര കച്ചവടം നടത്തി ക്ഷീണിക്കുമ്പോൾ തെരുവോരത്തു കിടന്നുറങ്ങും. ഓരോ ദിവസം ഓരോ ഇടങ്ങൾ…..

അവളുടെ ഭംഗി മുതലാക്കി ഇരുട്ടിന്റെ മറവിൽ ആരോ അവളെ പിച്ചി ചീന്തി………….. റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചവളെ മനുഷ്യത്വം ഉള്ള ആരോ എടുത്തു ഹോസ്പിറ്റലിൽ എത്തിച്ചു…….

കുറച്ചു ദിവസം ഹോസ്പിറ്റലിൽ ആയിരുന്നു അതിനു ശേഷം ഡിസ്ചാർജ് ആയി…… വഴിയോരത്തു പിന്നെ അവൾക്കു ഭയമായി……

അലഞ്ഞു തിരിഞ്ഞു നടക്കുമ്പോൾ അവൾക്കു കൂട്ടായി ഒരു നായ എത്തി അവൾ കഴിക്കുന്നതിന്റെ ഒരു പങ്ക് അവൾ ആ നായക്കും കൊടുക്കും…….

അങ്ങനെ ആ നായ അവളുടെ സംരക്ഷകൻ ആയി…. അവൾ ഉറങ്ങുമ്പോൾ ആ നായ അവളുടെ കാവൽക്കാരൻ ആയി……..

ക്ഷീണവും തളർച്ചയും അതിനൊപ്പം അവളുടെ വയറും വീർത്തു വരാൻ തുടങ്ങി……

നടക്കാൻ കഴിയാതെ ഒടുവിൽ ഒരിടത്തു മാത്രമായി അവൾ ഒതുങ്ങി……. അവളുടെ അവസ്ഥയിൽ പരിതപിച്ചവർ അവൾക്കു ചില്ലറ പൈസകൾ നൽകി സഹായിച്ചു…….

ഒടുവിൽ പ്രസവസമയം ആയപ്പോൾ തെരുവിൽ കിടന്ന അവളെ ആരോ എടുത്തു ഹോസ്പിറ്റലിൽ എത്തിച്ചു…… അവൾ പ്രസവിച്ചു ഒരു പെൺ കുഞ്ഞു…..

ആകുഞ്ഞും ഇപ്പോൾ തെരുവിന്റെ സന്തതി ആയി മാറി……… വിശന്നു തളർന്നവൾക്കു……. കുഞ്ഞിന് കൊടുക്കാൻ പാല് പോലും ഇല്ലാത്ത അവസ്ഥ ആയിരുന്നു…..

ആ കുഞ്ഞി പെണ്ണിന് ഒടുവിൽ ആരെങ്കിലും കൊടുക്കുന്ന ആഹാരം മാത്രമായി ഒരു ആശ്രയം………

പതിവുപോലെ ഓഫീസിലേക്കുള്ള യാത്രയിൽ ആണ് പ്രകാശനും കീർത്തിയും……..

ഇന്ന് നേരത്തെ ഇറങ്ങണെ പ്രകാശേട്ട……. നമുക്ക് ഇന്നാണ് ഡോക്ടർ അപ്പോയ്ന്റ്മെന്റ് തന്നിരിക്കുന്നത്……. ഇന്ന് നമുക്ക് എന്തായാലും പോകണം…. അല്ലാതെ എനിക്ക് സമാധാനം ഇല്ല….

ഇതും കൂടി എത്ര ഡോക്ടർമാരായി കീർത്തി.. മതിയായി എനിക്ക്…… ആകെ വിഷമിച്ചാണ് പ്രകാശൻ അത്‌ പറഞ്ഞത്…….

ആളുകളുടെ കുത്തുവാക്കും കളിയാക്കലും എല്ലാം കൊണ്ട് എനിക്ക് മതിയായി പ്രകാശേട്ട….. എങ്കിലും ഒരു ചെറിയ പ്രതീക്ഷ ബാക്കിയുണ്ട്… എനിക്കു…

ഇതു അവസാനത്തെ അപ്പോയ്ന്റ്മെന്റ് ആണ്…. ഇനി ആരെയും കാണാൻ പോകില്ല… ഈശ്വരൻ അനുഗ്രഹിച്ചു തരുന്നെങ്കിൽ തരട്ടെ……

ട്രാഫിക് സിഗ്നനിൽ നിൽക്കുമ്പോൾ ആണ് ഒരു കുഞ്ഞിനേയും ഇടുപ്പിൽ എടുത്തു ഒരു സ്ത്രീ ആൾക്കാരുടെ ഇടയിൽ നിന്നും പിച്ചയെടുക്കുന്ന കണ്ടത്.

അവൾ ആകുഞ്ഞിനേയും കൊണ്ട് ഓരോ യാത്രക്കാരുടെ അടുത്തേക്കും പോകുന്നുണ്ട്…… വെളിലേറ്റ് വാടിയെങ്കിലും ആ കുരുന്നിന്റെ മുഖം നല്ല തേജസ്‌ ഉള്ളതായിരുന്നു…………

കീർത്തിയുടെ നോട്ടം മുഴുവൻ ആ കുഞ്ഞിൽ ആയിരുന്നു………. കീർത്തി ബാഗിൽ നിന്നും ഉച്ചക്ക് കഴിക്കാൻ കരുതിയിരുന്ന ടിഫിൻ ബോക്സ്‌ കയ്യിൽ എടുത്തു…..

അവളുടെ അടുത്തേക്ക് അവർ വരാനായി കാത്തിരുന്നു…. അടുത്തേക്ക് എത്തി അവൾക്കു നേരെ കൈ നീട്ടിയവരുടെ കൈകളിൽ കീർത്തി ആ ചോറ് പാത്രം എടുത്തു വച്ചു കൊടുത്തു…….

അവർ അവളെ നോക്കി സന്തോഷത്തോടെ ചിരിച്ചു… അഴുക്കു പുരണ്ട ഒരു കുഞ്ഞി ഫ്രക്കു ആണ് ആ കുഞ്ഞു അണിഞ്ഞിരുന്നത്….

ആ മുഖത്തെ വിശപ്പും അവശതയും അവളിൽ വേദന നിറഞ്ഞു…… സിഗ്നൽ ആയതും വണ്ടികൾ വേഗം എടുക്കുംതോറും അവർ പിന്നിലേക്ക് മാറി….

വൈകുന്നേരം പ്രകാശനും കീർത്തിയും കൂടി ഡോക്ടരെ കാണാൻപോയി…. നിങ്ങൾ ക്കുരണ്ടുപേർക്കും ചെറിയ പ്രശ്നങ്ങൾ കാണുന്നുണ്ട്…

അതിനുള്ള ചികിത്സകൾ ആണ് ഇപ്പോൽ ചെയ്യുന്നതും… എന്തായാലും പ്രാർത്ഥിക്കു അതല്ലാതെ നമുക്കെന്തു ചെയ്യാൻ കഴിയും…..

നിരാശയോടെ ആണ് രണ്ടുപേരും ഡോക്ടറുടെ മുറിയിൽ നിന്നും പുറത്തേക്കു വന്നത്….

സാരമില്ലടോ…. സമയം ആയിട്ടുണ്ടാവില്ല…. നമുക്ക് കാത്തിരിക്കാം…….

തിരികെ ഉള്ള യാത്രയിൽ മുഴുവൻ അവളുടെ മനസ്സിൽ ആ കുഞ്ഞിന്റെ മുഖം ആയിരുന്നു…… എന്തോ ആ കുഞ്ഞിന്റെ ചിന്തകൾ അവളെ വല്ലാതെ അലട്ടിയിരുന്നു…..

പിറ്റേന്ന് വളരെ ഉത്സാഹത്തിൽ ആണ് കീർത്തി എഴുന്നേറ്റത്…

എല്ലാജോലികളും വേഗത്തിൽ ചെയ്തു തീർത്തു പ്രകാശാന്റെ ഒപ്പം ഇറങ്ങുമ്പോൾ അവളുടെ കയ്യിൽ ആ കുഞ്ഞിന്നായി ഒരുപൊതി കരുതിയിരുന്നു…..

അതെന്താടോ പതിവില്ലാതെ ഒരു പാക്കറ്റ്.. താൻ ബാഗ് എടുത്തില്ലേ.. പ്രകാശൻ ചോദിച്ചു….

ഇതു നമ്മൾ ഇന്നലെ സിഗ്നലിൽ വച്ചു കണ്ട ആ സ്ത്രീ ഇല്ലേ അവർക്കു കൊടുക്കാൻ ആണ് . ആ കുഞ്ഞിനെ കാണാൻ എന്ത് ഭംഗിയാണ്….

ഇന്നലെ വിശന്നു തളർന്നു കിടക്കുന്നവളെ കണ്ടപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല…. ആ സ്ത്രീക്ക് ഒന്നുരണ്ടു സാരിയും… കുഞ്ഞിന് ഉടുപ്പും ബിസ്ക്കറ്റ്….. പിന്നെ രാവിലത്തെ കാപ്പിയും….

പ്രകാശൻ അവളെ നോക്കി ചിരിച്ചു……..

വണ്ടി സിഗ്നനിൽ എത്തുമ്പോൾ അവർ അപ്പുറത്ത് മാറി ഇരിപ്പുണ്ട്…. ഇന്ന് അവർ ആരുടേയും അടുത്തേക്ക് വരുന്നില്ല…

സിഗ്നൽ ആകാറായി…. കീർത്തി വേഗം വണ്ടിയിൽ നിന്നിറങ്ങി അവരുടെ അടുത്തേക്ക് പോയി…. പ്രകാശൻ വണ്ടി സൈഡിൽ ഒതുക്കി……

അവൾ ആ പാക്കറ്റ് അവരുടെ കയ്യിൽ കൊടുത്തു..അവർ അവളെയും ആ പാക്കേറ്റിനെയും മാറി മാറി നോക്കി….

അവശതനിറഞ്ഞ നോട്ടം അത്‌ കാണുമ്പോൾ ഉള്ളിൽ വല്ലാത്ത സങ്കടം തോന്നി….. തുടർച്ചയായി പ്രകാശൻ ഹോൺ അടിച്ചപ്പോൾ കീർത്തി അവനടുത്തേക്ക് പോയി…….

പ്രകാശേട്ടൻ കണ്ടോ… നമ്മൾ ഒരു കുഞ്ഞിനായി നേർച്ചയും വഴിപാടും നടത്തുമ്പോൾ ഇവിടെ ഒരു കുഞ്ഞിന്റെ അവസ്ഥ….. എന്തൊരു… വൈരുധ്യം ആണല്ലേ……..

പിന്നെ അടുത്തടുത്ത രണ്ട് മൂന്ന് ദിവസം കീർത്തി നോക്കുമ്പോൾ അവരെയും കുഞ്ഞിനേയും അവിടെ ഒന്നും കാണാനില്ല… അവൾക്കതു വല്ലാത്ത വിഷമം ഉണ്ടാക്കി……

അന്ന് രാത്രിയിൽ കിടക്കുമ്പോൾ ആ കുഞ്ഞിനെ കുറിച്ച് മാത്രം ആണ് കീർത്തി സംസാരിച്ചത്….

പിറ്റേന്ന് രാവിലെ അവർക്കായുള്ള പൊതിയും എടുത്തു പുറത്തേക്കു ഇറങ്ങുമ്പോൾ അവരെ ഇന്നെങ്കിലും കാണാൻ കഴിയണേ എന്നവൾ ആത്മാർത്ഥമായി പ്രാർഥിച്ചു……

അന്നവർ സിഗ്നലിൽ എത്തുമ്പോൾ അവിടെ പതിവിന് വിപരീതം ആയി ആ സ്ത്രീ കിടക്കുന്നിടത്തു ആൾകൂട്ടം കണ്ടു….

കീർത്തി വണ്ടിയിൽ നിന്നും വേഗത്തിൽ ഇറങ്ങി… ആളുകളെ വകഞ്ഞു മാറ്റി മുന്നിലേക്ക്‌ ചെല്ലുമ്പോൾ കണ്ട കാഴ്ച്ചയിൽ നടുങ്ങി പോയി.

ആ സ്ത്രീ മരിച്ചു പോയി…… മൂന്ന് നാലു ദിവസമായി അവിടെ എവിടെയും കാണാനില്ലായിരുന്നു… ഇന്നലെ രാത്രിയിൽ വരുന്നത് കണ്ടു…

ഇന്നിതാ…… പാവം ആ കൊച്ചിന് ആരും ഇല്ലാതായി… നല്ല തങ്കകുടം പോലെ ഒരു കൊച്ചു…… എല്ലാപേരും പരിതപപിച്ചു…. പിരിഞ്ഞു പോയി….

ആ കുഞ്ഞു അമ്മയുടെ നെഞ്ചിൽ ചാരി പാലിനായി കുഞ്ഞു ചുണ്ട് പിളർത്തി കരഞ്ഞു……

അടുത്ത ദിവസം അവർ ചെല്ലുമ്പോൾ ആ സ്ഥലം ശൂന്യമായിരുന്നു…. ആ കുഞ്ഞിനെ കുറിച്ച് തിരക്കിയപ്പോൾ അതിനെ ഏതോ ചാരിറ്റിക്കാർ ഏറ്റെടുത്തെന്നു അറിയാൻ കഴിഞ്ഞു.. അവരുടെ വിവരം അന്വേഷിച്ചു……

അന്ന് രാത്രിയിൽ പ്രകാശന്റെ മാറിൽ ചേർന്നു കിടന്നു ഉറങ്ങുമ്പോൾ…. നമുക്ക് ആ കുഞ്ഞിനെ ഏറ്റെടുത്താലോ പ്രകാശേട്ട….. ആ കുഞ്ഞിന് നമുക്ക് അച്ഛനും അമ്മയും ആകാം…..

ആ കുഞ്ഞിനെ കണ്ടപ്പോൾ മുതൽ എന്റെ മനസ്സിൽ അതാണ് ചിന്ത….. എനിക്ക് ആ മോളെ വേണം പ്രകാശേട്ട……… അവളുടെ കണ്ണുനീർ അയാളുടെ നെഞ്ചിൽ വീണു പൊള്ളി…..

അടുത്ത ദിവസം തന്നെ കുഞ്ഞിന്റെ വിവരങ്ങൾ അന്വേഷിച്ചു ചാരിറ്റിയിൽ എത്തി…. കുഞ്ഞിനെ ഏറ്റെടുക്കുമ്പോൾ തന്നെ അവളുടെ ആരോഗ്യ സ്ഥിതിയും മറ്റും പരിശോദിച്ചിരുന്നു……

ആ കുഞ്ഞിനെ ഫുൾ ചെക് അപ്പ്‌ നടത്തി… തെരുവിൽ നിന്നും കിട്ടിയതിനാൽ അവളുടെ ആരോഗ്യം ഉറപ്പുവരുത്തണമായിരുന്നു……..

പ്രകാശനും കീർത്തിയും കുഞ്ഞിനെ ദത്തെടുക്കുവാൻ താല്പര്യം പ്രകടിപ്പിച്ചു.. അതിന്റെ നടപടി ക്രമങ്ങളുമായി മുന്നോട്ടു പോയി…. എല്ലാം ആകുന്നതും നേരത്തെ പൂർത്തിയാക്കി…… ആ കുഞ്ഞു പ്രകാശാന്റേതായി മാറി………

കുഞ്ഞിനെ ഇന്ന് പ്ലേ സ്കൂളിൽ ചേർത്തു…..രാവിലെ അവളെ ക്‌ളാസിൽ ഇരുത്താൻ വന്നതാണ് പ്രകാശനും കീർത്തിയും…

കുഞ്ഞു നിള കീർത്തിയിൽ നിന്നും പിടി വിടാതെ അവളെ പിടിച്ചു കരഞ്ഞു………… ഒടുവിൽ …

ഒരുവിധം സമാധാനിപ്പിച്ചു…….
തിരികെ നിളയുമായി വരുമ്പോഴും ആ കുഞ്ഞു അതുവഴി വരുന്നവരെയും പോകുന്നവരെയും നോക്കി ഇരിക്കുന്നുണ്ടായിരുന്നു……

Leave a Reply

Your email address will not be published.