എന്നെക്കാൾ നല്ലൊരു ആലോചന വന്നപ്പോൾ നീയെങ്കിലും നല്ല നിലയിൽ ജീവിക്കട്ടെ..

മുറപ്പെണ്ണ്
(രചന: ജ്യോതി കൃഷ്ണ കുമാർ)

ചെറുപ്പത്തിൽ എന്നോ പറഞ്ഞു വെച്ചതായിരുന്നു അവരുടെ വിവാഹം…
ജയദേവനും ഭാര്യ ഭാമയ്ക്കും ഒറ്റ മകൾ ആയിരുന്നു.. ശ്രീക്കുട്ടി എന്ന് വിളിക്കുന്ന ശ്രീദേവി…

ഭാമയുടെ ഏട്ടൻ സേതു വിനും ഭാര്യ കലക്കും ആദ്യം ഒരാൺകുട്ടി ഉണ്ടായി… വിഷ്ണു…. പിന്നീടാണ് ഭാമ ഗർഭിണിയാണ് എന്ന് അറിഞ്ഞതും അവൾ പ്രസവിക്കുന്നതും..

അതിനു മുന്നേ തന്നെ പറഞ്ഞു വച്ചിരുന്നു സേതു എടീ നിനക്ക് പെൺകുഞ്ഞാണെങ്കിൽ അത് എന്റെ ഈ ചെറുക്കനിങ്ങു തന്നേക്ക് എന്ന്…

അത് അവിടെ തീരുമാനിക്കപ്പെട്ടിരുന്നു..
അഞ്ചാറു കൊല്ലം അവർ ഒരുമിച്ച് കളിച്ചു വളർന്നു…

പക്ഷേ നിർഭാഗ്യവശാൽ പിന്നീട് സ്വത്ത് ഭാഗത്തിന് പേരിൽ അവർ തമ്മിൽ പിരിഞ്ഞു….

നന്നായി ഉടക്കി തന്നെ..

ഇനി ഒരു കൂടിച്ചേരൽ ഇല്ല എന്നത് യാഥാർത്ഥ്യമായിരുന്നു… മുതിർന്നവർ പിരിഞ്ഞപ്പോഴും കുഞ്ഞുങ്ങളുടെ മനസ്സ് പഴയതുപോലെ തന്നെ നിലനിന്നിരുന്നു…
ശ്രീദേവിയും വിഷ്ണുവും അവർ പരസ്പരം സ്നേഹിച്ചു…

ചെറുപ്പംമുതലേ കല്യാണം കഴിക്കേണ്ടവർ എന്നു പറഞ്ഞു കളിയാക്കി അവരുടെ മനസ്സിൽതങ്ങൾ പരസ്പരം കല്യാണം കഴിക്കേണ്ടവർ ആണെന്ന ഒരു ചിന്ത കയറി കൂടിയിരുന്നു….

വലുതായപ്പോൾ പരസ്പരം കാണുന്നത് കുറഞ്ഞു…. എങ്കിലും അവർ തമ്മിലുള്ള സ്നേഹം ഉള്ളിൽ അതുപോലെ നിന്നിരുന്നു…

വിഷ്ണു പഠനം കഴിഞ്ഞ് ജോലിക്കായി വിദേശത്തേക്ക് പോയി ശ്രീദേവി നാട്ടിൽ തന്നെ നന്നായി പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു….

പെട്ടെന്നാണ് ശ്രീദേവിക്ക് ഏതോ എന്റെ കൂടെ ജോലി ചെയ്യുന്ന ആളുടെ മകന്റെ വിവാഹാലോചന വന്നത് ..

പയ്യൻ എൻജിനീയറായിരുന്നു..
മഹീന്ദ്രൻ”””

നല്ല ഫാമിലി ബാഗ്രൗണ്ട്..

ജയദേവനും ഭാര്യ ഭാമക്കും ഈ വിവാഹ ആലോചന നന്നായി തന്നെ ബോധിച്ചു…

അവരോട് നല്ല ദിവസം നോക്കി പെണ്ണുകാണാൻ വരാൻ പറഞ്ഞിരുന്നു..
അതൊരു ചടങ്ങ് മാത്രമായിരുന്നു കാരണം അവർ പരസ്പരം കണ്ടിട്ടുള്ളവർ ആയിരുന്നു….

ഇനി കൂടുതൽ ഒന്നും തീരുമാനിക്കാൻ ഇല്ല എന്നും ജാതകം ചേർന്നതാണ് എന്നതും ശ്രീദേവിയുടെ ഉള്ളിൽ ഭയം നിറച്ചു …

അവളുടെ മനസ്സിൽ ചെറുപ്പത്തിൽ കയറി കൂടിയ വിഷ്ണുവിന്റെ മുഖം അത്രപെട്ടെന്ന് മായ്ക്കാൻ കഴിയില്ലായിരുന്നു..

പക്ഷേ വിദേശത്ത് പോയതിനുശേഷം ലീവിന് വന്നാൽ പോലും അവർ ഒന്ന് കാണുകയോ അല്ലെങ്കിൽ പരസ്പരം മിണ്ടുകയോ ചെയ്തിരുന്നില്ല…

അവർ പെണ്ണുകാണാൻ വരാമെന്നു പറഞ്ഞ ദിവസം അടുക്കുന്തോറും ശ്രീദേവിയുടെ ഉള്ളിൽ ആധിയായിരുന്നു

തന്റെ ഫോണിലുള്ള വിഷ്ണുവിന്റെ വിദേശത്തെ നമ്പർ അവൾ വെറുതെ എടുത്തുനോക്കി ഒരിക്കൽ വിഷ്ണുവിനെ കൂട്ടുകാരന്റെ കയ്യിൽ നിന്ന് വെറുതെ വാങ്ങി വച്ചതാണ്…

ഈ നമ്പറിൽ വാട്സ്ആപ്പ് ഉണ്ട് എന്ന് ആ കൂട്ടുകാരൻ പറഞ്ഞിരുന്നത് ശ്രീദേവി ഓർത്തു..

അവൾ ആകെ ധർമ്മസങ്കടത്തിൽ ആയിരുന്നു താൻ ആഗ്രഹിക്കും പോലെ വിഷ്ണു തന്നെ ആഗ്രഹിക്കുന്നില്ലെങ്കിൽ അവൾ വിളിക്കുന്നത് വലിയ ഒരു അബദ്ധം ആയി പോകും…

അതുകൊണ്ടുതന്നെ അവളുടെ മനസ്സമാധാനം ആകെ നഷ്ടപ്പെട്ടിരുന്നു..
അവൾ ഏറെ ചിന്തിച്ചു നോക്കി വിളിക്കണോ വേണ്ടയോ എന്ന്..

ഒടുവിൽ വാട്സാപ്പിൽ ഒരു ഹായ് അയച്ചു ഞാൻ ശ്രീദേവി ആണ് എന്നും…

അത് അയാൾ കണ്ടു എന്നുള്ളത് അവൾക്ക് മനസ്സിലായി പക്ഷേ മറുപടി ഒന്നും തന്നില്ല…

അത് അവളിൽ വല്ലാത്ത നിരാശ നിറച്ചു വെറുതെ മെസ്സേജ് അയക്കണ്ടിയിരുന്നില്ല എന്ന് അവൾക്ക് തോന്നി…

അന്ന് രാത്രി അവൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല എന്തോ അപമാനിക്കപ്പെട്ട പോലെ പ്രത്യേകിച്ച് ഒന്നും ഉണ്ടായിട്ടില്ല എന്ന് അറിയാമെങ്കിൽ പോലും ആരുടെയോ മുന്നിൽ തോറ്റത് പോലെ….

അവൾ തിരിഞ്ഞും മറിഞ്ഞും കിടന്നു ഫോൺ ഇടയ്ക്ക് ഒന്ന് എടുത്തു നോക്കി അപ്പോഴും അതിൽ റിപ്ലൈ ഒന്നും കണ്ടില്ല അത് അവളിൽ ദേഷ്യവും സങ്കടവും ഒരുപോലെ നിറച്ചു…

പിറ്റേദിവസം രാവിലെ അച്ഛൻ ആരോടോ സംസാരിക്കുന്നത് ശ്രീദേവി കേട്ടു അത് ചെക്കന്റെ വീട്ടുകാരാണ് എന്ന് അവൾക്ക് മനസ്സിലായിരുന്നു

സംസാരത്തിൽ നിന്നും പെണ്ണുകാണാൻ വരുന്ന ദിവസം തന്നെ എല്ലാം ഉറപ്പിക്കാനാണ് പദ്ധതി എന്നും അവൾക്ക് മനസ്സിലായി….

അവളുടെ ഹൃദയമിടിപ്പിന്റെ വേഗത കൂടി എന്തോ ഒരു നഷ്ടബോധം അവളിൽ രൂപപ്പെട്ടു…

ഫോൺ ഒന്നുകൂടെ കയ്യിലെടുത്തു എന്നിട്ട് ഒന്നുകൂടി മെസ്സേജ് അയച്ചു….

വിഷ്ണുവേട്ടന്,

എന്റെ കല്യാണം ഉറപ്പിക്കാൻ പോകുന്നു… ഒന്നിനുമല്ല വെറുതെ ഒന്നു പറയണം എന്നു തോന്നി..

ശ്രീദേവി…,,

എന്ന്…

അയച്ച ഉടനെ അത് ദയവുചെയ്ത് കണ്ടിരുന്നു ഒപ്പം തംസ് അപ്പ് തിരികെ അയച്ചു…

അത് കണ്ടപ്പോൾ ഉള്ളിൽ എന്തോന്നു പടർന്നു തന്റെ മനസ്സിൽ മാത്രമേ വേണ്ടാത്തതൊക്കെയും ഇപ്പോഴും മായാതെ നിൽക്കുന്നുള്ളൂ എന്ന് അവൾ വേദനയോടെ തിരിച്ചറിഞ്ഞു…വിഷ്ണു ഏട്ടനെ സംബന്ധിച്ച് തീർത്തും ഒരു അന്യയാണ്…

അവൾ അവളുടെ ഉള്ളിലെ മോഹങ്ങൾ അവിടെത്തന്നെ കുഴിച്ചുമൂടാൻ തീരുമാനിച്ചു… ഉള്ളിലെ വേദന മറച്ചുവെക്കാൻ പുഞ്ചിരിയുടെ ഒരു മുഖംമൂടി എടുത്തണിഞ്ഞു..

ചെക്കന്റെ വീട്ടുകാർ വന്നപ്പോൾ അവൾ ഏറെ പക്വതയോടെ പെരുമാറി ഒന്നും സംഭവിച്ചിട്ടില്ല എന്ന് സ്വയം പറഞ്ഞു പഠിപ്പിച്ചു..

അന്ന് തന്നെ വിവാഹം ഉറപ്പിച്ചു അവർ പോയി അവൾക്ക് ഏറെ നിരാശ ഉണ്ടായിരുന്നു എങ്കിലും തന്നെ ഒരിക്കൽ പോലും ചെയ്യാത്ത ഒരാളെ എന്തിന്റെ പേരിൽ താൻ സ്നേഹിക്കണം എന്നുള്ള ചിന്ത അവൾക്ക് ശക്തിപകർന്നു….

വിവാഹ ദിവസം വന്നെത്തി…

എല്ലാ ആഭരണങ്ങളും അണിഞ്ഞവൾ പന്തലിൽ എത്തി… അയാളുടെ താഴെ ഏറ്റുവാങ്ങി അപ്പോഴൊക്കെയും ഹൃദയം എന്തിനോ നോവുന്നത് അവൾ അറിഞ്ഞിരുന്നു…

വിഷമിക്കേണ്ട ആവശ്യമില്ല എന്ന് അവൾ സ്വയം പറഞ്ഞു കൊണ്ടിരുന്നു…

ഭർത്താവിന്റെ കൈയും പിടിച്ച് പുറത്തേക്കിറങ്ങുമ്പോൾ ദൂരെ ഒരിടത്ത് വിഷ്ണുവിനെ അവൾ കണ്ടിരുന്നു…
അയാൾ ഹൃദ്യമായ ഒരു പുഞ്ചിരി അവൾക്കായി നൽകി..

തന്റെ മനസ്സ് മനസ്സിലാക്കാത്ത അയാൾക്ക് നോവ് കലർന്ന ഒരു പുഞ്ചിരി അവൾ തിരികെയും…

മഹീന്ദ്രന്റെ വീട്ടിൽ അവൾക്ക് സ്വർഗ്ഗം ആയിരുന്നു അവിടെ സ്നേഹിക്കാൻ അറിയാവുന്നവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ മഹേന്ദ്ര നും അവളെ നന്നായി തന്നെ സ്നേഹിച്ചു..

എല്ലാം മറന്ന് അവളും തിരികെ സ്നേഹിച്ചു തുടങ്ങിയിരുന്നു അവരുടെ ജീവിതം സന്തോഷകരമായി മുന്നോട്ടു പോയി അപ്പോഴാണ് വിധി വീണ്ടും അവളുടെ ജീവിതത്തിൽ വില്ലനായി എത്തിയത്..

ഒരു ആക്സിഡന്റ് രൂപത്തിൽ മഹീന്ദ്രന്റെ ജീവനെടുത്തു.. ചെറുപ്പത്തിൽ തന്നെ അവൾ വിധവയായി… അവൾക്ക് സഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു അത്..

ജയദേവനും ഭാമയും വന്ന് ചടങ്ങുകളെല്ലാം തീർന്നപ്പോൾ അവളെ അവളുടെ വീട്ടിലേക്ക് കൊണ്ടുപോയി..

അവരുടെ മുറിയിൽ അവൾ തന്നെ വിധിച്ച ഏകാന്തവാസത്തിൽ ആയിരുന്നു അവൾ..

കുറേ നാൾ കഴിഞ്ഞ് വിഷ്ണു വന്നപ്പോൾ അവളെ കാണാനായി അവരുടെ വീട്ടിൽ വന്നു ജയദേവനും ഭാമക്കും വിഷ്ണുവിനോട് വിരോധം ഒന്നും ഉണ്ടായിരുന്നില്ല….

ശ്രീദേവിയെ കാണണം എന്നു പറഞ്ഞപ്പോൾ അവർ അവനെ ശ്രീദേവിയുടെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി… അവിടെ ആകെ കോലം കെട്ട അവളെ കണ്ടു വിഷ്ണുവിന്റെ മനസ്സാകെ വേദനിച്ചു..

“””” ശ്രീക്കുട്ടി “””

എന്ന് എന്ന് വിഷ്ണു നീട്ടി വിളിച്ചു…

പണ്ടെന്നോ കേട്ട് മറന്ന് ആ വിളി കേട്ട് ശ്രീദേവി തിരിഞ്ഞു നോക്കി വിഷ്ണുവിനെ കണ്ടു അവളുടെ മുഖത്ത് യാതൊരു ഭാവ വ്യത്യാസവും കണ്ടില്ല അവൾ വിഷ്ണുവിനെ നോക്കി….

“” എപ്പോ വന്നു”””

എന്ന് മാത്രം ചോദിച്ചു…

“””ഇന്നലെ…. ഇന്നലെ എത്തി””

എന്നുപറഞ്ഞു വിഷ്ണു…

“”ഇതെന്ത് കോലം ആണെടീ???

എന്ന് നോവോടെ ആരാഞ്ഞു വിഷ്ണു…
അത് കേട്ട് ഒന്ന് പുച്ഛിച്ചു ചിരിച്ചു ശ്രീദേവി..

“”” ഇത്രയും നടന്നിട്ടും ഞാൻ ഈ കോലത്തിൽ എങ്കിലും ജീവിച്ചിരിക്കുന്നുണ്ടല്ലോ വിഷ്ണുവേട്ടാ”””

ഇന്ന് അവൾ മറുപടി നൽകിയപ്പോൾ വിഷ്ണുവിന്റെ മുഖം താണിരുന്നു..

“”””ജയമാമോട് ഞാൻ ചോദിക്കട്ടെ നിന്നെ എന്റെ പെണ്ണായി തരാമോ എന്ന്???””

എന്ന് ചോദിച്ചവനെ മിഴി പിടഞ്ഞ് നോക്കി ശ്രീദേവി ഒരു കാലത്ത് താൻ കേൾക്കാൻ കൊതിച്ച വാക്കുകൾ പക്ഷേ ഇന്ന് അവ തന്നെ അലോസരപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത് എന്ന് അവൾ ഓർത്തു..

“””വേണ്ട.. നിക്ക് ഇഷ്ടല്ല…””

എന്നുമാത്രം അവൾ പറഞ്ഞു…

“”” സഹതാപം തോന്നിയിട്ടാ എന്ന് വച്ചിട്ടാണോ നീ… എന്ന അല്ല.. ഒരുപാട് ഇഷ്ടമായിരുന്നു നിന്നെ……

ഞാൻ നിന്നെ കല്യാണം കഴിച്ചിട്ട് വീണ്ടും നമ്മുടെ കുടുംബത്തിന്റെ അകൽച്ച കൂട്ടേണ്ട എന്ന് കരുതി പോയി….

എന്നെക്കാൾ നല്ലൊരു ആലോചന വന്നപ്പോൾ നീയെങ്കിലും നല്ല നിലയിൽ ജീവിക്കട്ടെ എന്ന് കരുതി പോയി..

പക്ഷേ അന്ന് നീ മറ്റൊരാളുടെ കയ്യിൽ പിടിച്ച് പടി ഇറങ്ങുന്നത് കണ്ടപ്പോൾ തകർന്നതായിരുന്നു ഈ ഞാൻ… പിന്നെ വിചാരിച്ചു നിന്റെ നല്ലതിനുവേണ്ടിയിട്ടല്ലേ എന്ന്…. “””

ശ്രീദേവി വിഷ്ണുവിനെ തന്നെ നോക്കി നിന്നു..

“”” പക്ഷേ എല്ലാം ഇങ്ങനെ ആകും എന്ന് അറിഞ്ഞില്ല.. ഇനിയും എനിക്ക് നിന്നെ നഷ്ടപ്പെടുത്താൻ വയ്യ ശ്രീക്കുട്ടി…

നിന്റെ വീട്ടുകാർക്ക് എന്നോടുള്ള പക ഇപ്പോഴും കാണുമെന്നായിരുന്നു എന്റെ തെറ്റിദ്ധാരണ ഞാൻ പെണ്ണ് ചോദിച്ചു വന്നാൽ വീണ്ടും അത് രണ്ടു കുടുംബങ്ങളെ തമ്മിൽ അകറ്റുമെന്നും…

പക്ഷേ എല്ലാം എന്റെ പൊട്ട മനസ്സിന്റെ ഓരോ തെറ്റിദ്ധാരണ യായിരുന്നു…. ഇനിയും എന്നെ നിഷേധിക്കരുത്…””””

അത്രയും വിഷ്ണു പറഞ്ഞപ്പോൾ എന്താണ് മറുപടി പറയേണ്ടത് എന്ന് അറിയാതെ ശ്രീദേവി നിന്നു….

അവൾ മറുപടിയൊന്നും പറഞ്ഞില്ല…
എന്താണ് വേണ്ടത് എന്ന് അവൾക്ക് അറിയില്ലായിരുന്നു..

വിഷ്ണു തന്നെ ജയൻ മാമ യോടും ഭാമ അമ്മായിയോടും സംസാരിച്ച് എല്ലാം ശരിയാക്കി.. അവന്റെ അച്ഛനും അമ്മയ്ക്കും സമ്മതമായിരുന്നു…

വീണ്ടുമൊരു കല്യാണ പെണ്ണായി പന്തലിലേക്ക് ഇറങ്ങി ശ്രീദേവി….
അവിടെ അവർക്കായി അവളുടെ വിഷ്ണു വേട്ടൻ ഞാൻ കാത്തിരുന്നിരുന്നു…

ചേരാൻ യോഗം ഉള്ളത് എപ്പോഴായാലും ചേരും എന്ന യാഥാർത്ഥ്യത്തിന്റെ നേർകാഴ്ച്ച എന്നപോലെ….

Leave a Reply

Your email address will not be published.