അനാവശ്യമായി ദേഹത്തുള്ള തട്ടലും മുട്ടലും ചേച്ചിയുടെ ഭർത്താവാണ് എന്നുള്ള പരിഗണന വെച്ച് ഞാൻ കുറെയൊക്കെ..

(രചന: J. K)

“” അമ്മേ, ഇന്നൊരു അങ്കിൾ എന്നെ തേടി സ്കൂളിലേക്ക് വന്നിരുന്നു..”

“അങ്കിളോ??” എന്ന് ചോദിച്ചു വിജിത..

“” ആ അങ്കിൾ!! ഞാൻ മുമ്പ് എവിടെയും കണ്ടിട്ടില്ല എന്റെ അടുത്ത് വന്ന് എനിക്ക് മിഠായി ഒക്കെ കൊണ്ട് തന്നു.

പക്ഷേ അമ്മ പറഞ്ഞിട്ടില്ലേ അറിയാത്ത ആരുടെ കയ്യിൽ നിന്നും ഒന്നും വാങ്ങിക്കരുത് എന്ന് അതുകൊണ്ട് ഞാൻ അങ്കിളിനോട് എനിക്ക് ഇതൊന്നും വേണ്ട എന്ന് പറഞ്ഞു..

അപ്പൊ പറഞ്ഞു ഇതൊക്കെ വാങ്ങിയില്ലെങ്കിൽ അങ്കിളിന് വിഷമമാവും എന്ന്…. എന്നിട്ട് ഞാൻ പറഞ്ഞു അമ്മയോട് ചോദിച്ചിട്ട് വാങ്ങിക്കോളാം എന്ന് അതെല്ലാം തിരിച്ച് കൊണ്ടുപോയി “”

“” അതേത് അങ്കിള ഇപ്പോൾ നിന്നെ കാണാൻ വരാൻ??? എന്നിട്ട് ഇത്ര ഓരോന്ന് ചെയ്തിട്ട് ചോദിച്ചില്ലേ അയാളുടെ?? “”

ടെൻഷൻ കൊണ്ട് ദേഷ്യം വരുന്നുണ്ടായിരുന്നു വിജിതക്ക്..

“” അമ്മയെന്തിനാ അതിന് എന്നോട് ദേഷ്യപ്പെടുന്നത് ഒരു അങ്കിൾ എന്നെ കാണാൻ വന്നത് എന്റെ പ്രശ്നമാണോ??

മനു അങ്ങനെ പറഞ്ഞതും അവൾ ശാന്തമായി ചോദിച്ചു അയാളുടെ പേര് എന്തുകൊണ്ട് നീ ചോദിച്ചില്ല എന്ന്..

“” ഞാൻ ചോദിച്ചു മഹേഷ് എന്നാണ് പറഞ്ഞത്””

മനു പറഞ്ഞ പേര് കേട്ട് വിചിതയുടെ ഉള്ളിലൂടെ ഒരു കൊള്ളിയാൻ മിന്നി..

അവൾ അവിടെ തളർന്നിരുന്നു ഓർമ്മകൾ മെല്ലെ പഴയ കാലത്തിലേക്ക് പോയി..

അച്ഛനും അമ്മയ്ക്കും താങ്കൾ രണ്ടു പെൺകുട്ടികളായിരുന്നു നല്ല രീതിയിൽ തന്നെയാണ് അവർ വളർത്തിയത്…
മൂത്ത ആൾ വിനീത…

അവൾ പഠിക്കാൻ ഇത്തിരി മോശമായിരുന്നു പക്ഷേ താൻ അങ്ങനെ ആയിരുന്നില്ല എല്ലാ ക്ലാസിലും അത്യാവശ്യം നല്ല മാർക്കോടുകൂടി തന്നെയാണ് പാസായത്

വിനീതയുടെ പഠനം പത്താം ക്ലാസോടുകൂടി അവസാനിച്ചു അതിനുശേഷം അവിടെയുള്ള നെയ്ത്ത് ക്ലാസിലേക്ക് അവൾ പോയിരുന്നു…

അങ്ങനെയാണ് അവിടെക്ക് അവൾ പോയിരുന്ന ബസ്സിലെ കണ്ടക്ടർ ആയ മഹേഷിനെ കാണുന്നതും പരിചയപ്പെടുന്നതും ക്രമേണ അത് അവർ തമ്മിൽ ഒരു ബന്ധത്തിന് വഴിവെച്ചു ഒടുവിൽ മഹേഷ് വീട്ടിൽ വന്ന് പെണ്ണ് ചോദിച്ചു

അച്ഛനും അമ്മയ്ക്കും എതിർപ്പൊന്നും ഉണ്ടായിരുന്നില്ല എല്ലായിടത്തും അന്വേഷിച്ചപ്പോൾ മഹേഷിനെ പറ്റി നല്ലത് മാത്രമാണ് പറയാനുണ്ടായിരുന്നത് ആ വിവാഹം കഴിഞ്ഞു….

നല്ലൊരു മരുമകനായി എന്റെ അച്ഛന്റെയും അമ്മയുടെയും മുന്നിൽ തകർത്താടി അഭിനയിച്ചു മഹേഷ് അവർക്ക് ഞങ്ങളെക്കാൾ ഇഷ്ടം മഹേഷിനോട് ആയി…

മഹേഷിന്റെ അമ്മ ശരിയല്ല പെങ്ങന്മാർ ശരിയല്ല എന്നൊക്കെ പറഞ്ഞു വിനീത
അവിടെ നിന്നും മഹേഷിനെയും കൊണ്ട് ഇവിടെ വന്ന് സ്ഥിരതാമസം തുടങ്ങി…

പിന്നെ അയാളുടെ തന്നോടുള്ള മനോഭാവത്തിന് മാറ്റങ്ങൾ വന്നിരുന്നു അനാവശ്യമായി ദേഹത്തുള്ള തട്ടലും മുട്ടലും ചേച്ചിയുടെ ഭർത്താവാണ് എന്നുള്ള പരിഗണന വെച്ച് ഞാൻ കുറെയൊക്കെ ക്ഷമിച്ചു

പക്ഷേ അത് കൂടുതൽ ആയപ്പോൾ അച്ഛനോടും അമ്മയോടും പരാതി പറഞ്ഞു അവർ എന്നെയാണ് കുറ്റപ്പെടുത്തിയത്..

നിന്റെ ഓരോ തോന്നലാണ് അവൻ ഇനി ഒരു കുഞ്ഞനിയത്തിയായി മാത്രമേ കണ്ടിട്ടുള്ളൂ നിനക്ക് ഓരോന്ന് തോന്നുന്നതാണ് എന്നൊക്കെ പറഞ്ഞ് അവർ എന്നെ ചീത്ത പറഞ്ഞു..

ചേച്ചിക്കും അതോടെ എന്നോട് ദേഷ്യമായി അവളുടെ ജീവിതം വെറുതെ ഓരോന്ന് പറഞ്ഞ് തകർക്കാൻ നോക്കുകയാണ് ഞാൻ, അവൾക്കൊരു നല്ല ആളിനെ കിട്ടിയതിന്റെ അസൂയയാണ് എനിക്ക് എന്നൊക്കെ പറഞ്ഞ് ചേച്ചി എന്നോട് വഴക്കിടാൻ വന്നു..

അതുകൊണ്ടുതന്നെ അയാളുടെ ഉപദ്രവങ്ങൾ ഞാൻ അവരോടൊന്നും പിന്നെ പറയാതെയായി..
ചേച്ചി ഗർഭിണിയാണ് എന്നറിഞ്ഞിരുന്നു..

എല്ലാവരും അതിന്റെ സന്തോഷത്തിൽ ആയിരുന്നു പത്തുമാസം അങ്ങനെ പെട്ടന്ന് കടന്നുപോയി അമ്മ അവളെ താഴത്തും തലയിലും വെക്കാതെ കൊണ്ട് നടന്നു അവൾക്ക് ഓരോന്ന് ചെയ്തു കൊടുത്തു..

അവളുടെ പ്രസവത്തിന് അച്ഛനും അമ്മയും മഹേഷും കൂടിയാണ് ഹോസ്പിറ്റലിലേക്ക് പോയത് എന്തോ എടുക്കാനുണ്ടെന്ന് പറഞ്ഞ് മഹേഷ് തിരിച്ച് വീട്ടിലേക്ക് വന്നു അവിടെ താൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ..

അവരെ വച്ച് മഹേഷ് തന്നെ കയറി പിടിച്ചു.. എത്ര എതിർത്തിട്ടും അയാളുടെ കൈകാരത്തിന് മുമ്പിൽ ഒന്നും ചെയ്യാനില്ലായിരുന്നു തനിക്ക്.. എല്ലാം നഷ്ടപ്പെട്ട് കരയാൻ മാത്രമായിരുന്നു എന്റെ വിധി..

പ്രസവിച്ച കുഞ്ഞിനെയും കൊണ്ട് സന്തോഷത്തോടെ തിരിച്ചു വരുന്ന ചേച്ചിയോട് എനിക്ക് അതിനെപ്പറ്റി പറയാൻ ധൈര്യം ഉണ്ടായില്ല…

പക്ഷേ മഹേഷിനെ പറ്റി ഓർത്തപ്പോൾ എനിക്ക് വെറുതെ ഇരിക്കാൻ തോന്നിയില്ല ഞാൻ പോലീസിൽ പോയി പരാതിപ്പെട്ടു..

അത് വലിയ പ്രശ്നമായി മഹേഷിനെ പോലീസ് പിടിച്ചുകൊണ്ടുപോയി അതോടെ വീട്ടുകാർക്ക് ഞാൻ ഒരു ദുശ്ശകുനമായി അവർ അവിടെ നിന്നും ഇറങ്ങി പൊയ്ക്കോളാൻ പറഞ്ഞു ചേച്ചിയുടെ ജീവിതം തകർത്തവളായി ഞാൻ…

പോലീസും വനിത കമ്മീഷനും ഇടപെട്ട് എന്നെ അവിടെയുള്ള ഒരു റെസ്‌ക്യൂ ഹോമിലേക്ക് മാറ്റി ഒരു മാസം കഴിഞ്ഞപ്പോഴാണ് ഞാൻ അറിഞ്ഞത് അയാൾ എന്റെ ദേഹം പിച്ചി ചീന്തിയതിന്റെ ഫലം എന്റെ വയറ്റിൽ വളരുന്നുണ്ട് എന്ന്..

ആദ്യം ആ കുഞ്ഞു ഞാൻ വേണ്ട എന്ന് വെച്ചു. പക്ഷേ പിന്നെ എന്തോ എനിക്ക് അതിനെ കളയാൻ തോന്നിയില്ല അതിനെ പെറ്റ് വളർത്തി…

കുറേക്കാലം ആ റെസ്ക്യൂ ഹോമിൽ ആയിരുന്നു പിന്നീട് അവിടെ നിന്നുകൊണ്ടുതന്നെ ഒരു ജോലി നേടിയെടുത്ത ഞങ്ങൾ രണ്ടുപേരും ഒരു കൊച്ചു വാടക വീട്ടിലേക്ക് മാറി അവനെ സ്കൂളിൽ ചേർത്തു

ഇതിനിടയിൽ അയാൾ ശിക്ഷ കഴിഞ്ഞ് വന്നിരുന്നു ചേച്ചി അയാളെ രണ്ട് കൈയും നീട്ടി സ്വീകരിച്ചു

പക്ഷേ വീടിനടുത്തുള്ള ഏതോ ഒരു പെൺകുട്ടിയോട് അപമര്യാതയായി പെരുമാറിയതു കൊണ്ട് നാട്ടുകാർ അയാളെ കൈവെച്ചു

അപ്പോഴാണ് ചേച്ചിയും അയാളുടെ സ്വഭാവം കൃത്യമായി മനസ്സിലാക്കിയത് സ്വന്തം അനിയത്തി പറഞ്ഞിട്ട് പോലും അവർക്കാർക്കും വിശ്വാസം വരുന്നില്ല ആയിരുന്നു..

അവളും അവൻ അയാളെ അവിടെ നിന്നും ആട്ടിറക്കി വിട്ടു.. അതിനുശേഷം അയാളെ പറ്റി ഒരു വിവരവും ഉണ്ടായിരുന്നില്ല ഇപ്പോൾ മനു പറയുന്നത് വരേയ്ക്കും..

അവനെ വന്നു കണ്ടു എന്നു പറഞ്ഞപ്പോൾ എന്തോ ഒരു ആപത്ത് ശങ്ക മനസ്സിൽ..

പെട്ടെന്നാണ് ഉമർ താരോ വാതിൽ മുട്ടുന്നത് കേട്ടത് വാതിൽ തുറന്നപ്പോൾ അയാൾ ആയിരുന്നു..

എന്റെ കാലുപിടിച്ച് മാപ്പ് പറഞ്ഞു അയാൾക്ക് എന്റെ കൂടെ ജീവിക്കണമത്രേ… ഞാനും അയാളും അയാളുടെ കുഞ്ഞുമായി സുഖമായി ജീവിക്കാം എന്ന്…

ഒരു പുഴുത്ത പട്ടി എന്നതുപോലെ ആയിരുന്നു എനിക്കയാൾ.. എന്റെ സമ്മതമില്ലാതെ എന്റെ ദേഹത്ത് കൈവച്ചവൻ..

ഒരിക്കലും അങ്ങനെയുള്ളവരോട് ഒരു പെണ്ണിനും ക്ഷമിക്കാൻ കഴിയില്ല.. എത്രയൊക്കെ കാലം കഴിഞ്ഞാലും അവരെ ഓർക്കുമ്പോൾ ശരിക്കും അറപ്പ് മാത്രമായിരിക്കും മനസ്സിൽ വരുക അങ്ങനെയുള്ള ഒരാളുടെ കൂടെ എങ്ങനെ ജീവിക്കാനാണ്…

അവിടെ നിന്നും ഇറങ്ങി പോകാൻ പറഞ്ഞപ്പോൾ പിന്നെ ഭീഷണിയുടെതായി സ്വരം…

മറ്റു മാർഗ്ഗങ്ങൾ ഒന്നുമില്ലാതെ ഞാൻ പോലീസിൽ കംപ്ലയിന്റ് ചെയ്തു…

അവർ വന്ന് അയാളെ പിടിച്ചുകൊണ്ടുപോയി സ്റ്റേഷനിൽ വച്ച് താക്കീത് നൽകി പറഞ്ഞയച്ചു ഇനിയും ശല്യപ്പെടുത്താൻ വരുമെങ്കിൽ അയാളെ പിടിച്ച് അകത്തിടും എന്ന്..

എങ്കിലും എനിക്ക് ഭയം ഉണ്ടായിരുന്നു മനുവിനെ അവന്റെ അച്ഛനാണ് എന്ന് പറഞ്ഞാൽ അവൻ ഏത് രീതിയിൽ പ്രതികരിക്കുമെന്ന്… അവന് എന്റെ ജീവിതത്തിൽ നടന്നതൊക്കെ പറഞ്ഞ് മനസ്സിലുള്ള കൊടുക്കാനുള്ള പ്രായവും ആയിട്ടില്ല.

പക്ഷേ ഒന്നും വേണ്ടിവന്നില്ല ചിലപ്പോൾ ദൈവം ചിലത് തീർപ്പ് കൽപ്പിച്ചിട്ടുണ്ടാവുമല്ലോ..

വീണ്ടും ഒരു പെണ്ണ് കേസിൽ പെട്ട നാട്ടുകാർ അയാളെ അടിച്ച് അവശനാക്കി.. കുറെനാൾ ഏതോ ധർമ്മ ആശുപത്രിയിൽ കിടന്ന് അയാൾ അവസാനം ജീവൻ വെടിഞ്ഞത്രേ..

അത് കേട്ടപ്പോൾ ആശ്വാസമാണ് തോന്നിയത്..
എന്നെ സംബന്ധിച്ചിടത്തോളം എന്നും അയാൾ ഒരു വെറളി പിടിച്ച പട്ടി മാത്രമാണ്.. ഒരു സമ്മതവും ഇല്ലാതെ എന്റെ ദൈവം കടിച്ചു കീറിയ ഒരു വിഷനായ..

അയാളെ മാത്രം പറഞ്ഞിട്ടും കാര്യമില്ല ഞാൻ പറഞ്ഞതൊന്നും വിശ്വസിക്കാതെ അയാളെ വിശ്വസിച്ച് നിന്ന എന്റെ വീട്ടുകാരും ഇതിൽ തുല്യ പങ്കാളികളാണ് അതുകൊണ്ടുതന്നെയാണ് ഇനി ഒരു മടങ്ങിപ്പോക്ക് അവരിലേക്ക് ഞാൻ ആഗ്രഹിക്കാത്തതും .

ഇനി എനിക്ക് എന്റെ മകൻ മതി അവന്റെ ഭാവിയും…

(ഈ കഥയുടെ കോപ്പിറൈറ്റ് ഞങ്ങൾ വാങ്ങിയിട്ടുള്ളതാണ്.. ഞങ്ങളുടെ അനുവാദം കൂടാതെ ഈ കഥകൾ മറ്റെവിടെയും പോസ്റ്റ് ചെയ്യാൻ പാടുള്ളതല്ല.©️ᴋᴀᴅʜᴀᴋᴏᴏᴛᴛᴜ)